Advertisement

ക്വട്ടേഷന്‍ ക്ഷണിച്ചു.

കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലെ മേപ്പാടി, തരിയോട്, പൊഴുതന, വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ 133 അങ്കണവാടികളിലേക്ക് മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍,സ്ഥാപനങ്ങള്‍ കുടുംബശ്രീകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്ന് വരെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് നല്‍കണം. ഫോണ്‍- 9446042395.

KALPETTA
News Image

സ്‌പോട്ട് അഡ്മിഷന്‍

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളേജിന് കീഴില്‍ ചുണ്ടേയില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജിയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 ന് മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി എത്തണം. ഫോണ്‍- 9846608596.

ARIYIPPU
News Image

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ കെമിസ്ട്രി അധ്യാപക തസ്തിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 31 ന് രാവിലെ 11 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മത്സര പരീക്ഷയ്ക്കും കൂടിക്കാഴ്ചക്കും മേപ്പാടി ഗവ പോളിടെക്‌നിക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 282095, 9400006454.

ARIYIPPU
News Image
Advertisement

ധോണിയെ പിന്തള്ളി പന്ത്; വിദേശത്ത് ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടുന്ന വിക്കറ്റ് കീപ്പർ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ പുതിയ റെക്കോർഡിട്ട് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ ദീർഘകാല റെക്കോർഡ് മറികടന്നാണ് നേട്ടം.വിദേശത്തോ നിഷ്പക്ഷ വേദിയിലോ വിക്കറ്റ് കീപ്പറായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് പന്ത് ചരിത്രനേട്ടത്തിലെത്തിയത്.മത്സരത്തിനിടെ 2,501 റൺസാണ് പന്തിന്റെ സമ്പാദ്യം. 41.68 ശരാശരിയിലാണ് ഈ നേട്ടം. നേരത്തെ ധോണിയുടെ പേരിലുണ്ടായിരുന്ന 2,496 റൺസിന്റെ റെക്കോർഡാണ് പന്ത് മറികടന്നത്.

SPORTS
News Image

ചരിത്രത്തിലാദ്യമായി ഓണത്തിന് മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ

ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണമെത്തുന്നതിനും ദിവസങ്ങൾക്കു മുൻപേ തന്നെ നൽകി സർക്കാർ . ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമുൾപ്പടെ ആകെ 29 കോടി 93 ലക്ഷം രൂപയുടെ ഹോണറേറിയവും 3 കോടി 61 ലക്ഷത്തോളം രൂപയുടെ ഉത്സവബത്തയുമാണ് സംസ്ഥാനത്തെ ആശമാരുടെ അക്കൗണ്ടിലെത്തിച്ചത് .ആശമാരടക്കമുള്ള മുൻനിര ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിച്ച്, ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം അനുവദിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകിയിരുന്നു. മുൻപ് ഓണത്തിന് ഇവർക്ക് ലഭിച്ചിരുന്നത് അതിനു മുൻമാസങ്ങളിലെ ഹോണറേറിയമായിരുന്നു. എന്നാൽ ഇത്തവണ ആഗസ്റ്റ് മാസം അവസാനിക്കും മുന്നെ ഓണം എത്തിയെങ്കിലും ഉപാധികളില്ലാതെ ഹോണറേറിയം മുഴുവനായും സർക്കാർ നൽകി. അതുകൊണ്ട് തന്നെ ഇതാദ്യമായി ആശമാർക്ക് ഒരു രൂപ പോലും കുടിശ്ശികയില്ലാത്ത ഒരോണക്കാലം ഉറപ്പാക്കാനായി.

KERALA
News Image

തെരുവ് നായ്ക്കളുടെ ദയാവധം: മാർഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്; `അക്രമകാരികളായ നായ്ക്കളെ കൊല്ലാം'

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാം. കൂടാതെ, പേവിഷ ബാധയേറ്റതും ഗുരുതരമായി പരിക്ക് പറ്റിയതും മാറ്റാനാകാത്ത രോഗ ബാധയേറ്റതുമായ നായ്ക്കളെയും കൊല്ലാമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. നായ്ക്കൾക്ക് മരുന്ന് കുത്തിവെക്കുന്നത് വെറ്ററിനറി സർജൻ ആയിരിക്കണമെന്നും കർശനമാക്കിയിട്ടുണ്ട്.നായ്ക്കളെ യന്ത്രം ഉപയോഗിച്ച് കൊല്ലാൻ പാടില്ല. സോഡിയം പെന്റോ ബാർബിറ്റൽ, തയോ പെന്റാൽ സോഡിയം എന്നിവ മാത്രമേ കുത്തിവെക്കാൻ പാടുള്ളൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാൾ ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം. ആരെങ്കിലും ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമായിരിക്കണം ദയാവധമെന്നും മാർഗനിർദേശത്തിലുണ്ട്. കൂടാതെ, നായ്ക്കളുടെ വിശദ രജിസ്റ്റർ സൂക്ഷിക്കുകയും ക്യാപ്ചർ മാപ് തയ്യാറാക്കുകയും വേണമെന്നും വ്യക്തമാക്കുന്നുണ്ട്.

GENERAL
News Image

'ഞാന്‍ വലിയൊരു ഐപിഎല്‍ ആരാധകന്‍': ഇന്ത്യന്‍ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഹാരി കെയ്ന്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റനും ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരവുമായ ഹാരി കെയ്ന്‍. തനിക്ക് ഇന്ത്യയിലെ ആരാധകരുമായി പ്രത്യേകമായ ഒരു ബന്ധമുണ്ടെന്നും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വലിയൊരു ആരാധകനാണ് താനെന്നും കെയ്ന്‍ വ്യക്തമാക്കി.'ഒരുപാട് നന്ദി. ഇന്ത്യയിലെ ആരാധകരുമായി എനിക്ക് പ്രത്യേകമായൊരു ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നു. അവരുടെ എല്ലാ പിന്തുണയെയും ഞാന്‍ ഏറെ വിലമതിക്കുന്നു. എന്നെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' -അദ്ദേഹം പറഞ്ഞു

ARIYIPPU
News Image

35 വയസിന് മുന്‍പ് മുടി നരയ്ക്കുന്നുണ്ടോ? കാരണം വെറും പ്രായമല്ല; ശരീരം നല്‍കുന്ന സൂചനയാകാം

കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മുടിയിഴകള്‍ക്കിടയില്‍ ഒന്നോ രണ്ടോ വെള്ളിനാരുകള്‍ കണ്ടാല്‍ ആദ്യം തോന്നുക പ്രായം കൂടിത്തുടങ്ങിയോ എന്നായിരിക്കും. എന്നാല്‍ 20 തുകളിലും 30 കളുടെ തുടക്കത്തിലും തന്നെ മുടി നരയ്ക്കുന്നത് ഇന്ന് ഒരു പുതിയ കാര്യമല്ല. ചിലരില്‍ ചെറുപ്പത്തില്‍ തന്നെ ധാരാളം നരച്ച മുടിയുണ്ടാകുന്നുണ്ട് അല്ലേ?. ഈ നര കണ്ടാല്‍ ഉടന്‍ പേടിക്കേണ്ടതുണ്ടോ? അതോ ശരീരത്തില്‍ എന്തെങ്കിലും കുറവുണ്ടെന്നതിന്റെ സൂചനയാണോ?ജനിതക ഘടകങ്ങളാണ് മുടി നരയ്ക്കുന്നതിലെ പ്രധാന കാരണങ്ങളിലൊന്ന്. എന്നാല്‍ ചില പോഷകങ്ങളുടെയും ധാതുക്കളുടെയും കുറവ്, സമ്മര്‍ദം തുടങ്ങിയവയും നേരത്തെ മുടി നരയ്ക്കുന്നതിന് കാരണമായേക്കാം. hair turning grey before the age of 35മുടിക്ക് കറുപ്പ് നിറം ലഭിക്കുന്നത് എങ്ങനെ?മുടിക്ക് സ്വാഭാവികമായ കറുപ്പ്, തവിട്ട് തുടങ്ങിയ നിറങ്ങള്‍ നല്‍കുന്നത് മെലാനിന്‍ എന്ന പിഗ്മെന്റാണ്. മുടിക്ക് നിറം നല്‍കുന്ന കോശങ്ങളുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ പുതിയതായി വളരുന്ന മുടിയിഴകളില്‍ പിഗ്മെന്റ് കുറയുകയും മുടി നരയ്ക്കുകയും ചെയ്യും. പ്രായം കൂടുന്തോറും ഇത് സ്വാഭാവികമായി സംഭവിക്കാം. എന്നാല്‍ ചിലരില്‍ ഈ പ്രക്രിയ നേരത്തെയാകാം.പോഷകക്കുറവിനും പങ്കുണ്ടോ?ചില പോഷകങ്ങളുടെയും ധാതുക്കളുടെയും കുറവ് നേരത്തെ മുടി നരയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. വിറ്റാമിന്‍ B12, ഇരുമ്പ്, ഫെറിറ്റിന്‍, കോപ്പര്‍, സിങ്ക് ഇവയുടെ കുറവ് മുടിയിലെ മെലാനിന്‍ ഉല്‍പാദനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ മുടി നരച്ചുവെന്ന കാരണത്താല്‍ മാത്രം ഇവയില്‍ ഏതെങ്കിലും കുറവാണെന്ന് ഉറപ്പിക്കാനാകില്ല. hair turning grey before the age of 35സമ്മര്‍ദം മുടി നരയ്ക്കാനിടയാക്കുമോ?'ടെന്‍ഷന്‍ കൂടിയാല്‍ മുടി നരയ്ക്കും' എന്ന് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. ഇതില്‍ ചെറിയ കാര്യമുണ്ട്. നീണ്ടുനില്‍ക്കുന്ന സമ്മര്‍ദം ശരീരത്തില്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും ഓക്‌സിഡേറ്റീവ് സ്‌ട്രെസും മുടിക്ക് നിറം നല്‍കുന്ന മെലനോസൈറ്റ് സ്റ്റം സെല്ലുകളെ ബാധിക്കാം. ഇതുവഴി ചിലരില്‍ മുടിയുടെ നിറം നഷ്ടപ്പെടുന്ന പ്രക്രിയ നേരത്തെയാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഉറക്കക്കുറവ്, നിരന്തരമായ ടെന്‍ഷന്‍, ജോലി സംബന്ധമായ സമ്മര്‍ദം എന്നിവയെല്ലാം അവഗണിക്കരുത്. കൂടുതല്‍ ശ്രദ്ധനല്‍കുന്നത് മുടിയുടെ ആരോഗ്യത്തിനും ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും നല്ലതാണ്.

HEALTH
News Image

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ‘തീരുമാനം പുനഃപരിശോധിക്കണം’; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ആണ് കത്ത് അയച്ചത്. ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും കത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും കത്തിൽ ഉണ്ട്.തിരുവോണ ദിവസം പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിൽ യുഡിഎഫ് പ്രതിഷേധിക്കും. വിഭജന തീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവോണദിനത്തിൽ പാലക്കാട് റെയിൽവേ ഡിവിഷനുമുന്നിൽ യുഡ‍ിഎഫ് എംപിമാർ നിരാഹാരമിരിക്കും. രണ്ടാം ഘട്ടത്തിൽ പാർലമെന്റ് മാർച്ച്‌ ഉൾപ്പെടെ നടത്താനാനാണ് ആലോചന. അതേസമയം ഇക്കാര്യത്തിൽ നിലവിൽ ഇടപെടേണ്ടതില്ല എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വിഷയത്തിൽ യാഥാർത്ഥ്യം വിശദീകരിക്കാൻ മുതിർന്ന നേതാക്കളെ ബിജെപി ചുമതലപ്പെടുത്തി.കേരളത്തിലെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ റെയിൽവേ പാലക്കാട് ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ വെട്ടിമുറിച്ചതിൽ പ്രതിഷേധം ശക്തം. വിഭജനം കർണാടക തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന ആരോപണമാണ് കോൺഗ്രസിന്റേത്.

KERALA
News Image

ബോധവത്ക്കരണ ക്യാമ്പ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ ബോധവത്കരണ ക്യാമ്പും ഔട്ട് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. സുല്‍ത്താന്‍ ബത്തേരി എം.ഇ.എസ് കെ.എം എം ആശുപത്രിയില്‍ ഓഗസ്റ്റ് 27 ന് രാവിലെ ഒന്‍പതിന് നടക്കുന്ന ബോധവത്കരണ ക്യാമ്പില്‍ അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പി.എഫ് മേഖലാ കമ്മീഷണര്‍ അറിയിച്ചു.

ARIYIPPU
News Image

നാനൂറോളം വിമാനങ്ങൾ വൈകി, 26 വിമാനങ്ങൾ റദ്ദാക്കി; ദില്ലിയിലും ഗുരുഗ്രാമിലും കനത്ത മഴ, വർക്ക് ഫ്രം ഹോം നിർദേശം

ദില്ലിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 397 ഓളം വിമാന സർവീസുകൾ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തു. 26 വിമാനങ്ങൾ റദ്ദാക്കുകയും 3 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു. 12 എണ്ണം ജയ്പൂരിലേക്കും 2 എണ്ണം ചണ്ഡീഗഡിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് വഴി തിരിച്ചുവിട്ടത്.

GENERAL
News Image

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സംസ്ഥാനടിസ്ഥാനത്തിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 ന് കോളെജില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍- 04935 295068.

ARIYIPPU
News Image

ഓണം വാരാഘോഷം: വര്‍ണ്ണാഭമായി വിളംബര ജാഥ

വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണംവാരാഘോഷം വിളംബര ജാഥ വര്‍ണ്ണാഭമായി. കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അവസാനിച്ചത്. മാവേലി, പപുലികളി, കൈക്കൊട്ടി കളി, അമ്മന്‍ക്കുടം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയില്‍ രണ്ടായിരത്തിലധികം ആളുകള്‍ അണിനിരന്നു. ഘോഷയാത്രയില്‍ മന്ത്രി ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, ജനപ്രതിനിധികള്‍, സംഘാടക സമിതി ഭാരവാഹികള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന, കലാ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.ഓണം വാരാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ മൂപ്പൈനാട്, പൊഴുതന, കോട്ടത്തറ ഗ്രാമപഞ്ചായത്തുകള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് മന്ത്രി ട്രോഫി വിതരണം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരുടെ മെഗാ തിരുവാതിര, വടംവലിയും നടന്നു.

KALPETTA
News Image

ഓണം ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവം: മന്ത്രി ടി സിദ്ദീഖ്

ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവമാണ് ഓണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. സര്‍വതല സ്പര്‍ശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികള്‍ക്കാണ് ജില്ല നേതൃത്വം നല്‍കുന്നത്. ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതു വിപണികളിലെ വില വര്‍ദ്ധനവ് ശക്തമായി നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സ്പ്ലൈസ് മുഖേന വിപുലമായ ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനത്ത് സിവില്‍ സ്പ്ലൈസ് കോര്‍പറേഷനിലൂടെ മുന്നൂറ് കോടിയുടെ വിറ്റുവരവ് നടന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ടായിരം ചന്തകളിലൂടെ 30 ശതമാനം വിലക്കുറവില്‍ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്. കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കി. സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സമ്പൂര്‍ണ്ണ തുകയും ഓഗസ്റ്റ് 31 നകം വിതരണം ചെയ്യും. പ്രയാസമില്ലാതെ ഏല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയോട് ചേര്‍ന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 45 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായി മന്ത്രി അറിയിച്ചു. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, ചൂരല്‍മല, ടൗണ്‍ഷിപ്പ് മേഖലകളിലെ കിടപ്പു രോഗികള്‍ക്ക് അക്ഷയപാത്ര ഫൗണ്ടേഷന്‍ നല്‍കുന്ന ഓണക്കിറ്റ്, ജില്ലയിലെ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന അര്‍ഹരായ 50 കുട്ടികള്‍ക്ക് ഇ.വൈ.ജി.ഡി.എസ് സി.എസ്.ആര്‍ കമ്പനി നല്‍കുന്ന ലാപ്ടോപ്പ്, ഓണക്കോടി എന്നിവ മന്ത്രി വിതരണം ചെയ്തു. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഓണം വാരാഘോഷ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ പി വിശ്വനാഥന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, ഡി.റ്റി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, അക്ഷയപാത്ര ഫൗണ്ടേഷന്‍ പ്രതിനിധി ഡോ മഹോത്സഹ ചൈതന്യ ദാസ്, ഇ.വൈ.ജി.ഡി.എസ് സി.എസ്.ആര്‍ കമ്പനി പ്രതിനിധി വി.എസ് വിനോദ്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

KALPETTA
News Image

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 279.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ റെക്കോര്‍ഡ് വില്പനയാണ് നടന്നത്.കഴിഞ്ഞ ഓണകാലത്തെ 3 ദിവസത്തെ വില്പന 250.96 കോടി രൂപയായിരുന്നു. ഇന്നലെ മാത്രം വിറ്റത് 88.98 കോടി രൂപയുടെ മദ്യമാണ്. ശനിയാഴ്ച 102.28 കോടി രൂപയുടെ മദ്യമാണ് വിറ്റത്. വരും ദിവസങ്ങളിലും വില്പന ഉയരനാണ് സാധ്യത. ഓണം സീസണ്‍ തുടങ്ങിയതിനു ശേഷം ഇതുവരെ വിറ്റത് 512.11 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 460.80 കോടി ആയിരുന്നു.

KERALA
News Image

വർഷം 3 സൗജന്യ ഗ്യാസ് സിലിണ്ടർ, കൂടുതൽ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; വമ്പൻ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

തമിഴ്നാട്ടിൽ കൂടുതൽ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോലീത്തൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്‌, എക്സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചതായി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. വർഷം 6000 കോടി രൂപ ചെലവിലാണ് വെട്രി പയന തിട്ടം എന്ന പേരിൽ പദ്ധതി.നിലവിൽ ഓർഡിനറി, സിറ്റി ബസുകളിൽ ആണ് ആനുകൂല്യം ഉള്ളത്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം ഉള്ളവർക്ക് അടുത്ത പൊങ്കൽ മുതൽ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടർ നൽകും എന്നും വിജയ് പ്രഖ്യാപിച്ചു. 1.34 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. പണം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും എന്നും വിജയ് പറഞ്ഞു. 6 സൗജന്യ ഗ്യാസ് സിലിണ്ടർ വിജയ്യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു.

GENERAL
News Image

എന്‍ജിനീയറിങ് അപ്രന്റീസ് നിയമനം

ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഗ്രാജുവേറ്റ് എന്‍ജിനീയറിങ് അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവില്‍/ കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങില്‍ ബി.ടെകാണ് യോഗ്യത. അപേക്ഷകര്‍ക്ക് 2026 ജനുവരി ഒന്നിന് 28 വയസ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസില്‍ എത്തണം. ഫോണ്‍- 04936 203013.

ARIYIPPU
News Image

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നുമുതല്‍ ഈമാസം 27 വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്.

KERALA
News Image

സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ കടന്നു

തിരുവനന്തപുരം: സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ കടന്നു. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്.കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 391 കോടി രൂപയുടെ വിറ്റുവരവ് 33 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു.തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് നാലു കോടി 65 ലക്ഷം രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്നുള്ള വിറ്റു വരവ് മാത്രം 81 ലക്ഷം രൂപയാണ്.

KERALA
News Image

എന്‍ ഊര് പൈതൃക ഗ്രാമം 26 ന് തുറന്ന് പ്രവര്‍ത്തിക്കില്ല.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഗസ്റ്റ് 26 ന് തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ARIYIPPU
News Image