Advertisement

പോളിടെക്നിക് കോളേജ് പ്രവേശനം

2026-27 അധ്യായന വർഷത്തിൽ മേപ്പാടി ഗവപോളിടെക്‌നിക് കോളേജിൽ ഒന്നാം വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 31 കോളേജിൽ നടത്തും. താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 11 മണിക്കകം അഡ്മിഷന് കോളേജിൽ നേരിട്ട് എത്തണം. നിലവിൽ അപേക്ഷ നൽകിയവർക്കും പുതിയതായി അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിവരങ്ങൾ www.le.polyadmission.org ൽ ലഭ്യമാണ്. ഫോണ്‍-7012319448, 8921228437

ARIYIPPU
News Image

വയർമാൻ പ്രായോഗിക പരീക്ഷ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന വയർമാൻ പരീക്ഷ 2025-ൻ്റെ ഭാഗമായുള്ള വയർമാൻ പ്രായോഗിക പരീക്ഷ ജൂലൈ 30, 31 തീയതികളിൽ മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിൽ നടത്തുന്നു. വയർമാൻ എഴുത്ത് പരീക്ഷ പാസായിട്ടുള്ള വയനാട് ജില്ലയിലെ അപേക്ഷകർ samraksha.ceikerala.gov.in എന്ന വെബ് സൈറ്റില്‍ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് പ്രായോഗിക പരീക്ഷക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04936 295004

ARIYIPPU
News Image

കൺസർവ്വേഷൻ ബയോളജിസ്റ്റ്

സൗത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്മെൻറ് ഏജൻസിയ്ക്ക് കീഴിൽ കരാർ വ്യവസ്ഥയിൽ കൺസർവ്വേഷൻ ബയോളജിസ്റ്റിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ ആഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സമർപ്പിക്കാം. (e-mail- dfoswd@gmail.com). വിശദവിവരങ്ങൾ www.forest.kerala.gov.in വെബ് സൈറ്റിൽ നിന്നും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ- 04936 203428

ARIYIPPU
News Image
Advertisement

ലഹരിയില്ലാ സമൂഹം നമ്മുടെ ലക്ഷ്യം പരിപാടി നടത്തി

സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും, ലഹരിക്കതിരായ സാമൂഹിക പ്രതിബദ്ധത വളർത്താനും, സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും, കടകളിൽ ലഹരി വിരുദ്ധ ലഘുലേഖകൾ പതിപ്പിച്ചു.ലഹരിയില്ല സമൂഹം നമ്മുടെ ലക്ഷ്യം ,എന്ന പരിപാടിക്ക് സ്കൂൾ പ്രധാനാധ്യാപിക ലിസി ടീച്ചർ നേതൃത്വം നൽകി. ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ സിസ്റ്റർ എലിസബത്ത്, അധ്യാപകരായ ജെസ്ലിയ,വിനീത എന്നിവരും, സ്കൂൾ ലീഡർ അഭിനന്ദ് കെ എസും മറ്റ് വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.വിദ്യാർത്ഥികൾ, യുവാക്കൾ, രക്ഷിതാക്കൾ, എന്നിവർക്ക് ലഹരിക്കെതിരെ ജാഗ്രത സന്ദേശങ്ങൾ നൽകുന്നതിന് പരിപാടി കൊണ്ട് സാധിച്ചു. കൂടാതെ ലഹരി ഉപയോഗം തടയുന്നതിൽ സമൂഹത്തിൻറെ കൂട്ടായ ഉത്തരവാദിത്വം ഓർമ്മപ്പെടുത്തുന്നതിനും, ലഹരി മുക്ത സമൂഹം സൃഷ്ടിക്കുന്നതിന് വ്യാപാരികളും, പൊതുജനങ്ങളും, ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറയാനും സാധിച്ചു.

KALPETTA
News Image

സികെ കുടുംബ സംഗമം 2026 നടത്തി

പിണങ്ങോട്: പിണങ്ങോട് പ്രദേശത്തെ പഴയകാല കുടുംബവും പ്ലാൻ്ററും ആയ ചേനോരത്ത് കണ്ടി കുഞ്ഞികുട്ട്യാലി ഹാജി - പുനത്തിൽ കദിയ എന്നിവരുടെ മക്കളായ മമ്മുഹാജി , കുഞ്ഞബ്ദുള്ള ഹാജി,ആമിന, മൊയ്തു ഹാജി എന്നിവരുടെ സന്താന പരമ്പരയിൽ പെട്ട കുടുംബാംഗങ്ങളുടെ, കേരളത്തിനകത്തും പുറത്തും വിദേശത്തും ഉള്ളതുമായ ആയിരത്തിൽ പരം കുടുംബാംഗങ്ങൾ പിണങ്ങോട് ഒത്തുകൂടി.വിദേശത്തുള്ള ആളുകൾക്ക് അവധിക്കാലം ആയതിനാൽ ഏതാണ്ട് കുടുംബാംഗങ്ങൾക്കും പങ്കെടുക്കാൻ അവസരമുണ്ടായി. കുടുംബസംഗമം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സികെ കുടുംബ ഡയറക്ടറി പ്രകാശനം നിർവഹിക്കുകയും ചെയ്തു.ചെയർമാൻ ഉമ്മർ സി കെ അദ്ധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികാ കൃഷ്ണൻ, വെങ്ങപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ , പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ കാതിരി ,കല്ലങ്കോടൻ മൊയ്തു ,പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് ,റഹൂഫ് എം ,ഇസ്ഹാഖ് വി,ജാബിറലി സി കെ , ഷമീംബക്കർ സികെ,നിഷിൻ തസ്ലീം സിഎം,മുംതാസ് ടീച്ചർ ,റോഷൻ പവാസ്, സുൽഫിയ എന്നിവർ സംസാരിച്ചു.ജനറൽ കൺവീനർ അബ്ദുൽ അസീസ് സി കെ സ്വാഗതവും പറഞ്ഞു. കുടുംബ ചരിത്രം അബ്ദുൽ ഗഫൂർ താനേരി ഇബ്രാഹിം പുനത്തിൽ എന്നിവർ വിശദീകരിച്ചു.കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .ജുമൈല .സി കെ നന്ദിപറഞ്ഞു.ഉസ്മാൻ സി കെ ,അയ്യൂബ് സി കെ , ഹാഫിസ് സി സി കെ ,തൻസീർ സിഎ,ഷിബിന , റഹ്മത്ത് സി കെ , ഹമിം ജാസിർ, ഹാരിസ് കെപി എന്നിവർ നേതൃത്വം നൽകി.

KALPETTA
News Image

വരുന്നത് മഴ ദിനങ്ങള്‍; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെടുന്നത്.വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പഞ്ചിമ ബംഗാള്‍-വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. കിഴക്കന്‍ അറബിക്കടലിനും സമീപ കൊങ്കണ്‍ തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിനാല്‍ ജൂലൈ 31 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ പുലര്‍ച്ചെ 5.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിര്‍ദേശം.

KERALA
News Image

ജീവിതശൈലിയാണ് പ്രധാനമെന്ന് കോഹ്ലി പറഞ്ഞു' -വിരാടിന്റെ ഉപദേശത്തെക്കുറിച്ച് സഞ്ജു സാംസണ്‍

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലിയില്‍ നിന്ന് ലഭിച്ച ഫിറ്റ്നസ്, ഭക്ഷണക്രമം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ഉപദേശങ്ങളെക്കുറിച്ച് വെളിപ്പെടുത്തി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജുവിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍ ജിം സെഷനിടെ വിരാട് കോഹ്ലിയോട് അന്താരാഷ്ട്ര തലത്തില്‍ വിജയകരമായ ഒരു കരിയര്‍ എങ്ങനെ കെട്ടിപ്പടുക്കാം എന്ന് ഉപദേശം ചോദിച്ചതിനെക്കുറിച്ചാണ് സഞ്ജു ഓര്‍ത്തെടുത്തത്. 'ജീവിതശൈലിക്ക് വലിയ പങ്കുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു അന്താരാഷ്ട്ര ക്രിക്കറ്ററാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വ്യത്യസ്തമായൊരു ജീവിതശൈലി തന്നെ നിങ്ങള്‍ പാലിക്കണം. തന്റെ കരിയറിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈ ഭക്ഷണം നിങ്ങളുടെ ശരീരത്തിന് വേഗത്തില്‍ റിക്കവറി നല്‍കും, ഇത് നല്‍കില്ല. അടുത്ത 10 വര്‍ഷത്തേക്ക് ഈ അച്ചടക്കം പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ചൊരു കരിയര്‍ ഉണ്ടാകും' -വിരാട് ഉപദേശിച്ചു.

SPORTS
News Image

ശ്രേയസ് സ്വാശ്രയ സംഘ വാർഷികവും,കുടുംബ സംഗമവും നടത്തി.

കാര്യമ്പാടി യൂണിറ്റിലെ നവനിതം സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ടി.ഒ.പൗലോസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ലിയ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സി ഡി ഒ ലെയോണ ബിജു മുഖ്യസന്ദേശം നൽകി.പുഷ്പ, ഗിരിജ സുകുമാരൻ,ഗിരിജ പ്രകാശൻ,മോളി ജോസഫ് എന്നിവർ സംസാരിച്ചു.അംഗങ്ങളുടെ വിവിധ കലാപരിപാടികളും,സമ്മാന വിതരണവും നടത്തി.സ്നേഹ വിരുന്നോടെ സമാപിച്ചു.

SULTAN BATHERY
News Image

ലഹരിവിരുദ്ധ സന്ദേശവുമായി സെന്റ് ആന്റണീസ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ

കോട്ടത്തറ: ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി സെന്റ് ആന്റണീസ് യു.പി. സ്കൂൾ കോട്ടത്തറയിലെ വിദ്യാർത്ഥികൾ ചെന്നലോട് മാനസിക ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയും ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് കുടുംബങ്ങളിലേക്കും അവിടെനിന്ന് സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.തുടർന്ന് കാവുമന്ദം ടൗണിലും വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ച് ലഹരിവിരുദ്ധ സന്ദേശം പൊതുജനങ്ങളിലെത്തിച്ചു. വ്യാപാരികൾക്ക് ‘Beyond the Buzz’ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബാഡ്ജുകൾ വിദ്യാർത്ഥി പ്രതിനിധി ഏബൽ റയ്യാൻ വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ലിസി സന്ദേശം നൽകി. ലഹരിവിരുദ്ധ ക്ലബ് കൺവീനർ സി. എലിസബത്ത് . അധ്യാപകരായ വിനീത, റിയ, ജിനീഷ്, ജസ്ലിയ, ജിഷ, വിനയ, അനൂപ്, അശ്വതി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 25 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

KALPETTA
News Image

അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ബത്തേരി :പ്രവാസി കോൺഗ്രസ്സ് ബത്തേരി ബ്ലോക്ക് കമ്മിറ്റി  അംഗത്വ ക്യാമ്പയിൻ ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു . ജില്ല വൈസ് പ്രസിഡന്റ് പി. സി.അസൈനാർ അധ്യക്ഷത വഹിച്ചു. ജലീൽ അമ്പലവയൽ മുഖ്യ പ്രഭാഷണം നടത്തി.ടി. ടി. സുലൈമാൻ, അബ്ദുൽ റഷീദ്, ഷാജു കീഴച്ചേരി, പൗലോസ് ചെറിയാൻ, സൈദ് ബാവ, രാജീവൻ കലൂർ, ഹാരിസ് സി. കെ, എന്നിവർ സംസാരിച്ചു. 20വർഷം പ്രവാസ ജീവിതം നയിച്ച ബഷീർ ഊരാളിങ്കൽ ആദ്യ അംഗത്വം സ്വീകരിച്ചു.

SULTAN BATHERY
News Image

ഫേസ്ബുക്ക് ഓഫര്‍ കണ്ട് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്തു; യുവാവിന് ലഭിച്ചത് കുപ്പിവെള്ളം

പാലക്കാട്: ഫേസ്ബുക്കിൽ ഓഫര്‍ പരസ്യം കണ്ട് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് കുപ്പിവെള്ളം. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. കൊറിയര്‍ ചാര്‍ജ് അടക്കം 2200 രൂപ യുവാവ് നല്‍കിയിരുന്നു. ഇന്‍ഡോ ഗാഡ്ജറ്റ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യ വീഡിയോ കണ്ടാണ് യുവാവ് ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്യുന്നത്. കൊറിയര്‍ ആയി ലഭിച്ച പാഴ്‌സല്‍ തുറന്നു നോക്കിയപ്പോള്‍ ഡ്രോണിനു പകരമുണ്ടായിരുന്നത് 2 കുപ്പിവെള്ളമായിരുന്നു. സംഭവത്തില്‍ യുവാവ് ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി.പാലക്കാട്: ഫേസ്ബുക്കിൽ ഓഫര്‍ പരസ്യം കണ്ട് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് കുപ്പിവെള്ളം. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. കൊറിയര്‍ ചാര്‍ജ് അടക്കം 2200 രൂപ യുവാവ് നല്‍കിയിരുന്നു. ഇന്‍ഡോ ഗാഡ്ജറ്റ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യ വീഡിയോ കണ്ടാണ് യുവാവ് ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്യുന്നത്. കൊറിയര്‍ ആയി ലഭിച്ച പാഴ്‌സല്‍ തുറന്നു നോക്കിയപ്പോള്‍ ഡ്രോണിനു പകരമുണ്ടായിരുന്നത് 2 കുപ്പിവെള്ളമായിരുന്നു. സംഭവത്തില്‍ യുവാവ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി.

KERALA
News Image

ഫോൺ സ്റ്റോറേജ് ഫുൾ ആയോ? ഡാറ്റ ഡിലീറ്റ് ചെയ്യാതെ തന്നെ സ്പേസ് കൂട്ടാൻ ഇതാ മാ‌ർഗങ്ങൾ

സ്റ്റോറേജ് ഫുള്‍ അലേര്‍ട്ട്’ നോട്ടിഫിക്കേഷൻ ഫോൺ സ്ക്രീനിൽ കണ്ടാൽ പിന്നെ എന്ത് ഡിലീറ്റ് ചെയ്യും എന്നാണ് ആളുകൾ നോക്കുക. പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനോ ഫോട്ടോകൾ എടുക്കാനോ സാധിക്കാത്ത വിധം സ്റ്റോറേജ് നിറയുന്നത് ഫോണിന്റെ സ്പീഡിനേയും ബാധിക്കും. ഫോണില്‍ ധാരാളം ആപ്പുകള്‍ ഉണ്ടാവും. അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും അത് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലായിരിക്കും. അങ്ങനെ വരുമ്പോൾ എന്താ ചെയ്യുക ? ഒരു ഡാറ്റയും ഡിലീറ്റ് ചെയ്യാതെ തന്നെ ഇതിന് ഒരു പരിഹാരമാർഗം കണ്ടെത്തിയാലോ ?അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്ന ആപ്പുകൾക്കായി ‘ആര്‍ക്കൈവ് ഫീച്ചര്‍’ ഉപയോഗിക്കാവുന്നതാണ്. ഈ ഫീച്ചര്‍ ഫോണില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുന്നുവെങ്കിലും അതിലെ ഡാറ്റയും വിവരങ്ങളും സുരക്ഷിതമായി വയ്ക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് പഴയ ഡാറ്റ പുനഃസ്ഥാപിക്കാന്‍ സാധിക്കുകയും ചെയ്യും.ഗൂഗിള്‍ പ്ലേസ്റ്റോര്‍ തുറന്ന് വലതുവശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. പിന്നീട് സെറ്റിങ്സിൽ പോയി ജനറൽ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിൽ ഓട്ടോമാറ്റിക് ആര്‍ക്കൈവ് ആപ്പുകള്‍ ഓണാക്കാവുന്നതാണ്. പിന്നീട് എപ്പോഴൊക്കെ ഫോണിന്റെ സ്റ്റോറേജ് കുറയാന്‍ തുടങ്ങിയാലും വളരെക്കാലമായി ഉപയോഗിക്കാത്ത ആപ്പുകള്‍ ഫോണ്‍ ഓട്ടോമാറ്റിക്കായി ആര്‍ക്കൈവ് ചെയ്തുകൊണ്ടിരിക്കും. ഇത് കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസ് നല്‍കും.ഫോണ്‍ സ്‌റ്റോറേജ് കുറയാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് കാഷെ. ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യുന്നത് ഗുണം ചെയ്യും. കാഷെ ക്ലിയര്‍ ചെയ്യാനായി ഫോണിന്റെ സെറ്റിങ്സിസ് എടുക്കുക. ആപ്പുകള്‍ തുറക്കുക. ഏത് ആപ്പിലാണോ കാഷെ ക്ലിയര്‍ ചെയ്യേണ്ടത് ആ ആപ്പ് തിരഞ്ഞെടുക്കുക. പിന്നീട് സ്റ്റോറേജിലേക്ക് പോയി കാഷെ ക്ലിയര്‍ എന്ന ഓപ്ഷൻ എടുക്കുക.വാട്സാപ്പിലെ മീഡിയാ ഫയലുകൾ ക്ലിയർ ചെയ്യാം. വാട്സാപ്പ് സെറ്റിംഗ്സിലെ ‘Storage and data’ എന്ന ഓപ്ഷനിൽ പോയി വലിയ ഫയലുകൾ കണ്ടെത്തി അനാവശ്യമായവ ഡിലീറ്റ് ചെയ്യുക. ഫോണിൽ ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയോ ‘Offload’ ചെയ്യുകയോ ചെയ്യാം.ഫോണിലെ ഫോട്ടോകളും വീഡിയോകളും സുരക്ഷിതമായി സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ്, ഐക്ലൗഡ് (iCloud) അല്ലെങ്കിൽ മറ്റ് ക്ലൗഡ് സ്റ്റോറേജുകൾ ഉപയോഗിക്കുക. ഫോണിൽ ബാക്കപ്പ് ചെയ്ത ശേഷം ഒറിജിനൽ ഫയലുകൾ ഒഴിവാക്കാം.

GENERAL
News Image

എയിംസ് കോട്ടയത്ത്, പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍; പാമ്പാടി ആശുപത്രിക്ക് ഉമ്മൻചാണ്ടിയുടെ പേരിടുമെന്നും പ്രഖ്യാപനം

കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. കായകല്‍പ്പം ജനസമ്പർക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂരില്‍ 700 ഏക്കല്‍ സ്ഥലം ലഭ്യമാണെന്ന് വൈക്കം എംഎല്‍എ കെ ബിനിമോന്‍ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തും. കോട്ടയം മെഡിക്കല്‍ കോളജിന്‍റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്. ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ARIYIPPU
News Image

തൊഴിലധിഷ്ടിത കോഴ്സുകളില്‍ അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, ഇലക്ട്രിക് വയറിംഗ് ആന്‍ഡ് സര്‍വീസിങ് തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ -9744134901

ARIYIPPU
News Image

കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷൂറൻസ് പദ്ധതി

വിളനാശം ഉണ്ടായാൽ കർഷകന് ധനസഹായം ലഭിക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതികളിൽ ജൂലായ് 31 നകം രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു. പദ്ധതിയിൽ നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങ് വർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്) പയർ വർഗ്ഗങ്ങൾ (ഉഴുന്ന്, വൻപയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറി വിളകൾ (പടവലം, പാവൽ, വള്ളിപ്പയർ, കുമ്പളം, മത്തൻ, വെളളരി, വെണ്ട, പച്ച മുളക്) എന്നീ വിളകൾക്ക് പരിരക്ഷ ലഭിക്കും. കാലാവസ്ഥയുടെ ഡേറ്റയും ഓരോ വിളയ്ക്കുമുളള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്. കാറ്റ്, വെളളപ്പൊക്കം എന്നിവമൂലം വിളകൾക്കുണ്ടാകുന്ന നാശനഷ്ട‌ങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. വിളകൾ ഇൻഷൂർ ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ പാലിക്കണം. നഷ്ട‌ം സംഭവിച്ച് 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷൂറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കണം. ടോൾ ഫ്രീ നമ്പർ 14447. ഡി.എസ്.സി, ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, അക്ഷയകേന്ദ്രങ്ങൾ, വി.എഫ്.പി. സി.കെ എന്നിവയിൽ രജിസ്റ്റർ ചെയ്യാം. Pmfby.gov.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം വിളകൾക്ക് വായ്‌പ എടുത്ത കർഷകരാണെങ്കിൽ അതത് ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പടാം. ഫോണ്‍- 9995690707, 7306115853, 7558802789

ARIYIPPU
News Image

ലക്‌ചറർ നിയമനം

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് തസ്തികളിലേക്ക് താത്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ലക്‌ചറർ നിയമനം നടത്തുന്നു. ബന്ധപെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 30ന് രാവിലെ 11ന് കോളേജിൽ നടക്കുന്ന കുടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 247420

ARIYIPPU
News Image

അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം

കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഡബ്ല്യു.എം.ഒ.ഐ.ജി ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് വകുപ്പുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 55 ശതമാനം മാർക്കിൽ കുറയാത്ത ബന്ധപെട്ട വിഷയത്തിലെ പി. ജി.,നെറ്റ് യോഗ്യതയുള്ളവർ സി.വി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 30നകം igascoffice@gmail.com ലേക്ക് ഇ-മെയിൽ അയക്കണം. ഫോണ്‍; 04935-221833, 9188663304

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര ഭാഗങ്ങളിൽ നാളെ (ജൂലൈ 28) രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറുവരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കിണറ്റിങ്ങൽ ചെബ്രാംകുഴി ഭാഗങ്ങളിൽ നാളെ (ജൂലൈ 28) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.

ARIYIPPU
News Image

എം.ബി.എ സ്പോട്ട് അഡ്മിഷൻ

ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ 2026-28 വർഷത്തേക്കുള്ള ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ  ജൂലായ് 28, 29, 30 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്നു. 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org

ARIYIPPU
News Image

എം.ബി.എ സ്പോട്ട് അഡ്മിഷൻ

   ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ 2026-28 വർഷത്തേക്കുള്ള ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ  ജൂലായ് 28, 29, 30 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്നു. 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org

ARIYIPPU
Placeholder