Advertisement

ക്വിറ്റ് ഇന്ത്യ ദിനാചരണവും സംഘടിപ്പിച്ചു

വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസിൽ വച്ച് ക്വിറ്റ് ഇന്ത്യ ദിനാചരണവും, മുതിർന്ന കോൺഗ്രസ് നേതാക്കളെയും ആദരിക്കൽ ചടങ്ങും നടത്തി. AICC മെമ്പറും മുൻ എം.എൽ.എയുമായ എൻ.ഡി. അപ്പച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവക്കൽ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന കോൺഗ്രസ് നേതാക്കളായ വേണുഗോപാൽ കീഴിശ്ശേരി, അനന്തൻ പുതുക്കുടയ്ക്കുന്ന് എന്നിവരെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവാക്കൽ പതാക ഉയർത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ, വേണുഗോപാൽ, അനന്തൻ, ബ്ലോക്ക് ഭാരവാഹികളായ സി പി പുഷ്പലത, ജോണി നന്നാട്ട്, മാത്യു വട്ടുകുളം, പി.എ. ജോസ്, അബ്രാഹം മാസ്റ്റർ , ഒ.ജെ.മാത്യു., എ ശിവദാസൻ പൊഴുതന,പി.വി. ജെയിംസ്. ഡേവിഡ് കഴിവേലിൽ, ജോണി എത്തക്കുഴി, കെ ഷെമീർ, കേശവൻ നായാടിപൊയിൽ പഞ്ചായത്ത് മെമ്പർ വിനിഷ് കെ എം, മിദുല കേശവൻ സുനിൽ കുമാർ, അനിൽ രാജ് രീജിത്ത് കെടി, ആൽഫിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.

KALPETTA
News Image

മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗികൾക്ക് മഴയും വെയിലും ഏൽക്കുന്ന സാഹചര്യം അവസാനിപ്പിക്കണം – യങ് ഡെമോക്രാറ്റ്സ്

മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് എക്‌സ്-റേ എടുക്കുന്നതിനായി രോഗികളെ കൊണ്ട്പോവുമ്പോഴും , വാർഡുകളിലേക്ക് മാറ്റുമ്പോഴും രോഗികൾ മഴയും വെയിലും ഏൽക്കേണ്ടിവരുന്ന സാഹചര്യം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും സ്ട്രെച്ചറിൽ മഴയിലൂടെ എക്സ്റേ എടുക്കാൻ കൊണ്ടുപോയ ദൃശ്യങ്ങൾ പുറത്തുവരുന്നത് മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുരുതരമായ അപര്യാപ്തതയാണ് വ്യക്തമാക്കുന്നത്. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് സുരക്ഷിതമായി ഒരു വിഭാഗത്തിൽ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് എത്താനുള്ള സൗകര്യം പോലും ഒരുക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ്.കാഷ്വാലിറ്റി, എക്‌സ്-റേ വിഭാഗം, വാർഡുകൾ എന്നിവ തമ്മിലുള്ള യാത്രയിൽ രോഗികൾക്ക് മഴയും വെയിലും ഏൽക്കാത്ത തരത്തിൽ മേൽക്കുരയുള്ള സുരക്ഷിതമായ വാക്ക്‌വേ അടിയന്തരമായി നിർമ്മിക്കണം. നിലവിലെ പ്രശ്നത്തിന് താൽക്കാലിക പരിഹാരമല്ല, ശാശ്വത പരിഹാരമാണ് ആവശ്യം.വയനാട്ടിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മെഡിക്കൽ കോളേജിൽ രോഗികളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്ന സാഹചര്യം സർക്കാർ അവസാനിപ്പിക്കണം. അടിയന്തരമായി ഇടപെട്ട് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നും യങ് ഡെമോക്രാറ്റ്സ് ആവശ്യപ്പെട്ടു.

MANANTHAVADY
News Image

പുല്‍പ്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ തുടങ്ങണം: ടിമ്പര്‍ ലോഡിംഗ് യൂണിയന്‍

 പുല്‍പ്പള്ളി: പെരിക്കല്ലൂര്‍, മരക്കടവ്, കൊളവള്ളി പ്രദേശങ്ങളില്‍ ആളുകള്‍ വെള്ളത്തില്‍ വീണുള്ള അപകടം വര്‍ധിച്ചിരിക്കേ പുല്‍പ്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഉടന്‍ ആരംഭിക്കണമെന്ന് ടിമ്പര്‍ ലോഡിംഗ് യൂണിയന്‍(എച്ച്എംഎസ്)യൂണിറ്റ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിവലില്‍ പുല്‍പ്പള്ളി മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍നിന്നു 25 കിലോമീറ്ററിലധികം സഞ്ചരിച്ച് അഗ്നി-രക്ഷാസേന എത്തേണ്ട സ്ഥിതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ടി.എ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. എം.എ ജോര്‍ജ്, സജി കണ്ടംതുരുത്തി, പി.കെ. ഉമ്മര്‍, എം.ഡി. ഷിബു, ഷാജി ആനക്കുഴിയില്‍, സി.എസ്. ചന്ദ്രന്‍, സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

PULPALLY
News Image
Advertisement

ചീരാൽ വെള്ളച്ചാലിൽ കടുവയുടെ ആക്രമണം;രണ്ട് പോത്തുകളെ കൊന്ന് തിന്നു

ചീരാൽ:കടുവയുടെ ആക്രമണത്തിൽ വെള്ളച്ചാലിലെ റെജി ഒപ്പമറ്റത്തിന്റെ രണ്ടു പോത്തുകൾ ചത്തു  ഇന്ന് രാവിലെ 7 മണിക്ക് വീടിനോട് ചേർന്ന് കാപ്പിതോട്ടത്തിൽ കെട്ടിയതായിരുന്നു. ഉച്ചയോടെയാണ് പോത്തുകളെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ചീരാൽ പരിസരത്തു നിന്നും ഒരു ആടിനെയും കടുവ ആക്രമിച്ചിരുന്നു. പ്രദേശത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ ചിരാലിൽ നാളെ സർവകക്ഷിയോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

KALPETTA
News Image

എം.ജി.എം 'സ്‌നേഹഭവനം' താക്കോൽദാനം നിർവഹിച്ചു

പിണങ്ങോട്: മർക്കസുദ്ദഅ്‌വ എം.ജി.എം (Muslim Girls and Women's Movement) സംസ്ഥാന കമ്മിറ്റിയുടെ 'കൂടൊരുക്കാൻ കൂടെനിൽക്കാം' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ ആദ്യ സ്‌നേഹഭവനത്തിന്റെ ഉദ്ഘാടനവും താക്കോൽദാനവും കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് ഡോ. ജമാലുദീൻ ഫാറൂഖി നിർവ്വഹിച്ചു. സഹജീവികളോട് കരുണ കാണിക്കുകയും കണ്ണീരൊപ്പാൻ കൈകോർക്കുകയും ചെയ്യുന്നതിലൂടെയാണ് മതത്തെ പൂർണ്ണാർത്ഥത്തിൽ പ്രയോഗവത്കരിക്കാൻ കഴിയുകയുള്ളൂവെന്നും അതുകൊണ്ടാണ് അവയെ മഹത്തായ ആരാധനയായിട്ട് മതം ഗണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.    എം ജി എം സംസ്ഥാന പ്രസിഡണ്ട് സി.ടി ആയിഷ ടീച്ചർ അധ്യക്ഷയായിരുന്നു. സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറ് വീടുകൾ നിർമ്മിച്ചു നൽകും. കെഎൻഎം സംസ്ഥാന സെക്രട്ടറി എൻ എം അബ്ദുൾ ജലീൽ മാസ്റ്റർ , കെ. എൻ എം സംസ്ഥാന വൈസ് പ്രസിഡൻ്റ് സൈതലവി എഞ്ചിനീയർ , കെ എൻ എം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ , എം ജി എം സംസ്ഥാന സെക്രട്ടറി ആയിഷ ടീച്ചർ സി. ടി, പൊഴുതന ഗ്രാമ പഞ്ചായത്തംഗം രാജൻ എൻ, ഡോ. മുസ്തഫ ഫാറൂഖി ,യൂനുസ് ഉമരി,അബു കെ എച്ച് ,മുഫ്‌ലിഹ് കെ, റുക്‌സാന വാഴക്കാട്, സുബൈദ ടീച്ചർ, ഷെറീന ടീച്ചർ , ഡോ. രഹന മുജീബ് , എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിച്ച ഫിദ ഫർഹ ടി. എസ്, അഡ്വ. കെ കെ ജുബിൻ നുഷ്‌റിൻ എന്നിവരെ ആദരിക്കുകയും ചെയ്തു .

KALPETTA
News Image

വ്യാപാരി ദിനം ആഘോഷിച്ചു

കാവുംമന്ദം യൂണിറ്റിൽ വ്യാപാരി ദിനാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയി പതാക ഉയർത്തി. വ്യാപാരികളുടെ മക്കളിൽ SSLC,PLUS TWO,LSS ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഗവ.എൽ.പി സ്കൂളിലേക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. യൂത്ത് വിംഗ് ജില്ലാ വൈസ്.പ്രസിഡന്റ് റെജിലാസ്. കെ. എ വ്യാപാരി ദിന സന്ദേശം നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി മുജീബ് പാറക്കണ്ടി, അഷ്റഫ് പി കെ, അബ്ദുൾ ഗഫൂർ, അയൂബ്, ബഷീർ പി. യൂത്ത് വിംഗ് പ്രസിഡന്റ് റിയോൺ എം.പി എന്നിവർ നേതൃത്വം നൽകി.

KALPETTA
News Image

'നിങ്ങൾ നല്ല മാർക്ക് വാങ്ങുമ്പോൾ കൂടുതൽ അവധി പരിഗണിക്കാൻ പ്രചോദനമാകും'; കാസർകോട് കളക്ടറുടെ പോസ്റ്റ് വൈറല്‍

മഴ അവധി അവസാനിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി കാസര്‍കോട് ജില്ലാ കളക്ടര്‍. മഴ അവധി താല്‍ക്കാലിമായി അവസാനിക്കുകയാണെന്നും എല്ലാ കൊച്ചുകൂട്ടുകാരും ഫുള്‍ എനര്‍ജിയില്‍ സ്‌കൂളുകളിലേക്ക് പോകാന്‍ തയ്യാറായിക്കോളൂ എന്നും പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.ഏതെങ്കിലും കൂട്ടുകാര്‍ക്ക് മഴകാരണം ബുക്കോ മറ്റ് പഠനോപകരണങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പരസ്പരം സഹായിക്കാനും താങ്ങാവാനും എല്ലാവരും മുന്നോട്ട് വരണമെന്നും പോസ്റ്റിൽ കളക്ടർ പറയുന്നുണ്ട്. 'ഓണപ്പരീക്ഷകള്‍ വരികയാണ്, നന്നായി എഴുതണം. നിങ്ങള്‍ നല്ലമാര്‍ക്ക് വാങ്ങിക്കുമ്പോഴാണ് കൂടുതല്‍ അവധി പരിഗണിക്കാന്‍ പ്രചോദനമാകുന്നത്' എന്ന ഫലിതവും കളക്ടര്‍ പങ്കുവെക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നാണ് കളക്ടര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

KERALA
News Image

ഉറക്കത്തിൽ അലാറം അടിക്കുന്നത് കേൾക്കാം; എന്നാൽ ഗന്ധം അറിയാൻ സാധിക്കാത്തത് എന്തുകൊണ്ടായിരിക്കും

രാത്രിയില്‍ ഉറങ്ങിയതിനു ശേഷം രാവിലെ അലാറം ക്ലോക്ക് അടിക്കുമ്പോള്‍ നമ്മള്‍ അത് കേള്‍ക്കാറുണ്ട്. പക്ഷേ അടുത്തുള്ള എന്തിന്റെയെങ്കിലും ഗന്ധമോ പുകയോ നമ്മെ ഉണര്‍ത്താത്തത് എന്തുകൊണ്ടാണ്?. ഉറങ്ങുമ്പോള്‍ ഒരാള്‍ക്ക് എന്തെങ്കിലും ഗന്ധം അനുഭവിക്കാന്‍ കഴിയുമോ?. ഉറക്കത്തില്‍ ഒരു വ്യക്തിയുടെ ഗന്ധം അനുഭവിക്കാനുള്ള കഴിവും കേള്‍വിശക്തിയും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ശാസ്ത്രീയ ഗവേഷണങ്ങള്‍ കാണിക്കുന്നത്.മനുഷ്യ മസ്തിഷ്‌കത്തില്‍ തലാമസ് എന്ന ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ഇത് ഒരു സുരക്ഷാഗാര്‍ഡ് അല്ലെങ്കില്‍ ഫില്‍റ്ററായാണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ ഗാഢനിദ്രയിലായിരിക്കുമ്പോള്‍ പുറംലോകത്തുനിന്നുള്ള മിക്ക സിഗ്നലുകളും തലച്ചോറിന്റെ ചിന്താ ഭാഗമായ സെറിബ്രല്‍ കോര്‍ട്ടെക്‌സില്‍ എത്തുന്നത് തലാമസ് തടയുന്നു. hear sounds while asleepമൂക്കില്‍ നിന്നുള്ള ഗന്ധ സിഗ്നലുകള്‍ തലാമസ് നേരിട്ട് പ്രോസസ് ചെയ്യാത്തപ്പോള്‍ തലച്ചോറിന് ഗന്ധം തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഉറക്കത്തില്‍ നമ്മുടെ തലച്ചോറിന് ഗന്ധങ്ങള്‍ പൂര്‍ണമായി പ്രോസസ് ചെയ്യാന്‍ കഴിയാത്തത്.ഇതിന് വിപരീതമായി ഉറക്കത്തില്‍ കേള്‍വിശക്തി ഉണര്‍ന്നിരിക്കും. നമ്മുടെ ചെവികള്‍ ഉച്ചത്തിലുള്ള ശബ്ദങ്ങളോ അലാറങ്ങളോ കേള്‍ക്കുമ്പോള്‍ അവ തലാമസിന്റെ സംരക്ഷണ ഫില്‍റ്ററുകളെ മറികടന്ന് തലച്ചോറിന്റെ സജീവ ഭാഗങ്ങളിലേക്ക് എത്തുന്നു.ചുറ്റും ഒരു സാധാരണ ഗന്ധമോ ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ ഉറങ്ങുന്ന വ്യക്തിക്ക് അത് ഒട്ടും മനസിലായെന്ന് വരില്ല. വായുവില്‍ വിഷ പുകയോ രാസവസ്തുക്കളോ പോലുള്ള ശക്തമായ ശ്വാസം മുട്ടിക്കുന്ന ദുര്‍ഗന്ധമുണ്ടെങ്കില്‍ സ്ഥിതി വ്യത്യസ്തമായിരിക്കും.അത്തരം അപകടകരവും അസാധാരണവുമായ ഗന്ധങ്ങള്‍ നമ്മുടെ സെന്‍സറി റിസപ്റ്ററുകളില്‍ സ്പാര്‍ക്ക് ഉണ്ടാക്കുകയും തലച്ചോറിലേക്ക് ഒരു മുന്നറിയിപ്പ് സിഗ്നല്‍ അയയ്ക്കുകയും ചെയ്യും. ഉറക്കത്തില്‍ മണംപിടിക്കാന്‍ കഴിയാത്തതിന്റെ ഈ ശാരീരിക പരിമിതി ചിലപ്പോള്‍ തീ പോലെയുള്ള സാഹചര്യങ്ങളില്‍ മാരകമായിരിക്കാം.

HEALTH
News Image

കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണി പിടിയിൽ

കോഴിക്കോട് :കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ തടങ്ങാട്ടുവയൽ സാഗേഷ് കുമ്പാളിയെ (31) സാഹസിക നീക്കത്തിലൂടെ എലത്തൂർ പൊലീസ് പിടികൂടി. ഒന്നര മാസത്തോളമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ വയനാട് ബത്തേരിയിൽ വനമേഖലയ്ക്കു സമീപമുള്ള റിസോർട്ട് വളഞ്ഞാണ് ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എലത്തൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളും കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ആളുമാണ് സാഗേഷ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ ‘റോളക്സ്’ എന്ന് അറിയപ്പെടുന്ന ഇയാൾ സോഷ്യൽ മീഡിയയിലൂടെ സ്കൂൾ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയം നടിച്ച് വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെയും സബ് ഇൻസ്‌പെക്ടർ വി.ടി.ഹരീഷ് കുമാറിന്റെയും നേതൃത്വത്തിൽ ഗ്രേഡ് എഎസ്ഐ ജയേഷ്, എസ്‌സിപിഒമാരായ നിജിലേഷ്, പ്രശാന്ത്, അതുൽ, സിപിഒമാരായ സുജിത് കുമാർ, വിഷ്ണുലാൽ, ലജിഷ, ശ്രുതി, വൈശാഖ്, ആർ.പി.അനീഷ് എന്നിവരടങ്ങിയ സംഘമാണ് റിസോർട്ട് വളഞ്ഞ് പ്രതിയെ പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.പതിനഞ്ചോളം കേസുകളിൽ പ്രതിയായ സാഗേഷ് കുമ്പാളി പത്തു വർഷം മുൻപ് കഞ്ചാവ് കൈവശം വച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ലഹരി കൈവശം വയ്ക്കൽ, ലഹരി ഉപയോഗം, വധശ്രമം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. സോഷ്യൽ മീഡിയയിലൂടെ വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിച്ച് അവരെ ലഹരിക്ക് അടിമകളാക്കിയ ശേഷം അവരെ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചതായും മറ്റുള്ളവർക്ക് കൈമാറിയതായും അന്വേഷണത്തിൽ സൂചന ലഭിച്ചുതമിഴ് സിനിമയിലെ ‘റോളക്സ്’ എന്ന കഥാപാത്രത്തിന്റെ മാതൃകയിൽ സ്വയം ഒരു ഡോൺ എന്ന പ്രതിഛായ സൃഷ്ടിച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. ‘റോളക്സ്’ മാതൃകയിലുള്ള സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉപയോഗിക്കുകയും യുവാക്കളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരും മാർഷൽ ആർട്സ്, ജിം മേഖലകളുമായി ബന്ധപ്പെട്ട യുവാക്കളും ഉൾപ്പെടെയുള്ളവരെ ലഹരി നൽകി സ്വാധീനിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചു.പ്രതിയുടെ ക്രൂരപീഡനത്തിന് ഇക്കഴിഞ്ഞ മേയ് മാസം ഇരയായ ഒരു പെൺകുട്ടി എലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. തുടർന്ന് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാളുടെ ലഹരി ഇടപാടുകളുടെയും പെൺകുട്ടികളെ ചൂഷണം ചെയ്തതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവരികയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി കുണ്ടുപറമ്പിലെ ഇയാളുടെ കുടുംബവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ മതിയായ രേഖകളില്ലാതെ പിസ്‌റ്റളും വടിവാളുകളും കണ്ടെത്തി.

KERALA
News Image

ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിൽ; പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ പയ്യന്നൂരിലേക്ക് കടന്നു

അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിലെന്ന് വിവരം. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് ആയങ്കിക്ക് വ്യക്തമായതോടെ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലേക്ക് എത്തിയത്. ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കാറിൻ്റെ സിസിടിവി പിന്തുടർന്ന് പൊലീസ് അഭിഭാഷകയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഫ്ലാറ്റിൽ ആയങ്കി എത്തിയത്. പൊലീസ് എത്തിയ ശേഷം ആയങ്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു.

KERALA
News Image

ഫേസ്ബുക്കിൽ വലിയ മാറ്റം വരാൻ പോകുന്നു; ഇനി ടിക് ടോക്കിന് സമാനമായ സവിശേഷതകൾ ആസ്വദിക്കാം

മെറ്റ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി അപ്ഡേറ്റുകള്‍ പതിവായി പുറത്തിറക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഫേസ്ബുക്കിലും ഒരു പുതിയ മാറ്റം വരാന്‍ പോവുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപയോക്താക്കള്‍ ആപ്പ് തുറക്കുമ്പോഴെല്ലാം പൂര്‍ണ്ണമായ സ്‌ക്രീന്‍ വീഡിയോ ഫീഡ് കാണാന്‍ കഴിയുന്ന ഒരു പുതിയ സവിശേഷത കമ്പനി പരീക്ഷിച്ചുവരികയാണ്. ഈ സവിശേഷത ടിക് ടോക്കിന് സമാനമാണ്.ആപ്പ് തുറന്നാലുടന്‍ നിങ്ങള്‍ക്ക് ഒരു പുതിയ വീഡിയോ ഇന്റര്‍ഫേസ് ലഭിക്കുംഫേസ്ബുക്കില്‍ വീഡിയോകള്‍ കാണാന്‍ ധാരാളം സമയം ചെലവഴിക്കുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കുക എന്നതാണ് പുതിയ ഇന്റര്‍ഫേസിന്റെ ലക്ഷ്യം. ഇത്തരം ഉപയോക്താക്കള്‍ക്കായി ആപ്പ് നേരിട്ട് ഒരു ഇമ്മേഴ്സീവ് ഫുള്‍-സ്‌ക്രീന്‍ വീഡിയോ മോഡില്‍ തുറക്കും. ഇത് Content viewing experience കൂടുതല്‍ ആകര്‍ഷകമാക്കും. എങ്കിലും എല്ലാ ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.

GENERAL
News Image

ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം.

കൊയിലാണ്ടി: വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സയിലുമായിരുന്ന യുവതി മരിച്ചു. ആറു മാസം ഗര്‍ഭിണിയായിരുന്ന പയ്യോളി താരയില്‍ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്.ആറു മാസം ഗര്‍ഭിണിയായ ഷമീമയെ കൊയിലാണ്ടി അരിക്കുളത്തെ വാടകവീട്ടിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുമ്പായിരുന്നു സംഭവം. യുവതി ഭര്‍ത്താവിനൊപ്പം വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഫോണില്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനിടെ തുടർന്ന് മാതാവ് വാടകവീട്ടില്‍ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് ഷമീമയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഒന്നരമാസമായി വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരേതനായ സമീറിന്റെയും അസ്മയുടെയും മകളാണ്. മകന്‍: മിന്നൂസ്.

KERALA
News Image

രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ അർജുൻ ആയങ്കി അറസ്റ്റിൽ

കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി നിരന്തരം രംഗത്ത് വന്നിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.

KERALA
News Image

ഓണവണ്ടികൾ: 112 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

ഓണം സീസണിൽ റെയിൽവേ 112 തീവണ്ടികൾ ഓടിക്കും. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ ആറുവരെയാണ് സർവീസ്. ദക്ഷിണ റെയിൽവേക്കുള്ളിൽ 38 സർവീസ് നടത്തും. ദക്ഷിണ റെയിൽവേയിൽനിന്ന് മറ്റു സോണുകളിലേക്ക് 16 സർവീസും നടത്തും. കഴിഞ്ഞവർഷം ആകെ 55 ഓണ സർവീസുകളാണ് നടത്തിയിരുന്നത്.തിരുവനന്തപുരം നോർത്ത്, കൊല്ലം ഭാഗങ്ങളിൽനിന്ന് ചെന്നൈ ഭാഗത്തേക്ക് 26 സർവീസ് നടത്തുന്നുണ്ട്. മംഗളൂരുവിൽനിന്ന് ആറ് സർവീസുണ്ട്. തിരുവനന്തപുരം നോർത്ത്-മംഗളൂരു-തിരുവനന്തപുരം നോർത്ത് (ആറ് സർവീസ്) ആണ് കേരളത്തിലൂടെയുള്ളത്. തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും 28 സർവീസുണ്ട്. മൈസൂരുവിൽനിന്ന് കണ്ണൂരിലേക്ക് രണ്ട് സർവീസും കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് രണ്ട് സർവീസും പ്രഖ്യാപിച്ചു. പാലക്കാട് വഴിയാണ് റൂട്ട്.ദക്ഷിണ റെയിൽവേക്കുള്ളിൽ:ചെന്നൈ-കൊല്ലം-ചെന്നൈ (ആറ് ട്രിപ്പ്), തിരുവനന്തപുരം-താംബരം-തിരുവനന്തപുരം (ആറ്), മംഗളൂരു-ചെന്നൈ എഗ്‌മോർ-മംഗളൂരു (ആറ്), ചെന്നൈ-കൊല്ലം-ചെന്നൈ(14), തിരുവനന്തപുരം നോർത്ത്-മംഗളൂരു-തിരുവനന്തപുരം നോർത്ത് (ആറ്).ദക്ഷിണ റെയിൽവേ-മറ്റു സോൺ: തിരുവനന്തപുരം നോർത്ത്-സാന്ത്രാഗച്ചി-തിരുവനന്തപുരം നോർത്ത് (എട്ട്), എറണാകുളം-എസ്.എം.വി.ടി. ബെംഗളൂരു-എറണാകുളം (എട്ട്).മറ്റു സോണുകളുടെ വണ്ടി: ഹൈദരാബാദ്-കൊല്ലം-ഹൈദരാബാദ് (എട്ട്), എസ്.എം.വി.ടി. ബെംഗളൂരു-തിരുവനന്തപുരം നോർത്ത് -എസ്.എം.വി.ടി. ബെംഗളൂരു (പാലക്കാട് വഴി) (20), കൊല്ലം-ഹുബ്ബള്ളി-കൊല്ലം (എട്ട്), മൈസൂരു-കണ്ണൂർ (രണ്ട്), കണ്ണൂർ-ബെംഗളൂരു കന്റോൺമെന്റ് (രണ്ട്), ചെറിയപ്പള്ളി-കൊല്ലം-ചെറിയപ്പള്ളി (എട്ട്), ഹൈദരാബാദ്-മംഗളൂരു-ഹൈദരാബാദ് (ആറ്), ഹുബ്ബള്ളി-കോട്ടയം-ഹുബ്ബള്ളി (നാല്).

GENERAL
News Image

ഓണത്തിനുൾപ്പെടെ ക്ഷേമപെൻഷൻ വിതരണം നിലവിലെ രീതിയിൽ തന്നെ തുടരും :പദ്ധതി തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം :ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ. ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് മതിയായ സമയം നൽകും. ഓണത്തിനുൾപ്പെടെ ക്ഷേമപെൻഷൻ വിതരണം നിലവിലെ രീതിയിൽ തന്നെ തുടരും."ബാങ്ക് വഴിയുള്ള വിതരണം എന്ന തീരുമാനം തത്വത്തിൽ എടുക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നും ധനകാര്യ വകുപ്പ് വൃത്തങ്ങൾ വിശദീകരിക്കുന്നു. ക്ഷേമ പെൻഷൻ ബാങ്ക് വഴി ആക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു.നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണമായി രംഗത്തെത്തിയിരുന്നു. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിലുണ്ടാകുന്ന കാലതാമസവും അർഹതയില്ലാത്തവർ, ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കാനുമാണ് നടപടിയെന്നുമാണ് സർക്കാരിന്‍റെ വിശദീകരണം. കേന്ദ്ര സഹായം നഷ്‌ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തിലുൾപ്പെടുന്നു.പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഇനി ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുമെന്നായിരുന്നു ഉത്തരവ്.ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ നൽകുന്നതിന് സർക്കാർ ഉത്തരവായിരുന്നു.നിലവിൽ സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതിയാണുള്ളത്. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെൻഷൻ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേന്ദ്ര സർക്കാരിന്റെ ഡിബിടി നിർദേശങ്ങൾ പൂർണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി'.-എന്നായിരുന്നു കേരള ഗവൺമെന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയുള്ള വിശദീകരണം.

KERALA
News Image

ചിത്രം കണ്ട് വീഴല്ലേ..മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം; 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്ന് വ്യാജ പ്രചാരണം

മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന്‍ യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം.സാമൂഹിക മാധ്യമം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശ്രമം. ജന്‍ ധന്‍ യോജന 2014 ഇല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്. 5000 രൂപ അക്കൗണ്ടിലേക്ക് ലഭിക്കും എന്ന ഉറപ്പില്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കിയാല്‍ തട്ടിപ്പിന് ഇരയാകും.ജന്‍ധന്‍ യോജന പ്രകാരം ഓരോ പൗരനും 500 രൂപ അക്കൗണ്ടുകളില്‍ ലഭിക്കുമെന്നാണ് തട്ടിപ്പ് വീഡിയോയില്‍ പറയുന്നത്. ഇതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രങ്ങളും വരും. ഇതില്‍ വിവരങ്ങള്‍ കൊടുത്താല്‍ ഒരു സ്‌ക്രാച്ച് ആന്റ് വിന്‍ കൂപ്പണ്‍ വരും. ഇതില്‍ പ്രസ് ചെയ്താല്‍ തുക അക്കൗണ്ടിലേക്ക് വരുമെന്ന നോട്ടിഫിക്കേഷന്‍ വരും. ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടും. ഇങ്ങനെ വിവരങ്ങള്‍ നല്‍കിയാല്‍കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് സമാനമായ തട്ടിപ്പിന് ശ്രമം നടന്നിരുന്നു. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ സൈബര്‍ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു.

GENERAL
News Image

യുപിഐ സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ പോവുകയാണെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പെയ്മെന്റ് കൗൺസിൽ പ്രസ്താവന ഇറക്കിയത്.ഉപഭോക്താക്കൾക്കും, ചെറുകിട കച്ചവടക്കാർക്കും യുപിഐ സേവനം സൗജന്യമായി തുടരും. എന്നാൽ യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം കാര്യമായി വർധിച്ച സാഹ സുസ്ഥിരമായി സേവനം നിലനിർത്തുന്നതിനായി വേണ്ട നടപടികളെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും പെയ്മെന്റ് കൗൺസിൽ പ്രസ്താവനയില്‍ പറയുന്നു.

GENERAL
News Image

ഓണപ്പരീക്ഷകള്‍ക്ക് മാറ്റമില്ല; ഹൈസ്കൂള്‍ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചു.

പൊതുവിദ്യാലയങ്ങളിലെ ഒന്നാംപാദ പരീക്ഷകള്‍ (ഓണപ്പരീക്ഷ) നിശ്ചയിച്ച പ്രകാരം ഈ മാസം 13-ന് തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കാത്തതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു.പരീക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ ദിവസം വരുന്നത് ഒഴിവാക്കാൻ ഹൈസ്കൂള്‍ വിഭാഗത്തിന്റെ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.നേരത്തെ തീരുമാനിച്ചതുപോലെ പരീക്ഷകള്‍ ഈ മാസം 13-ന് തുടങ്ങി 20-ഓടെ പൂർത്തിയാകും. എട്ടാം ക്ലാസിനു മാത്രം 21-ന് രാവിലെ പ്രത്യേക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ആഗസ്റ്റ് 31 വരെ തീർക്കേണ്ടിയിരുന്ന പാഠഭാഗങ്ങള്‍ ക്ലാസുകള്‍ മുടങ്ങിയതിനാല്‍ പഠിപ്പിച്ചുതീർക്കാൻ സാധിച്ചിരുന്നില്ല.ഈ പ്രതിസന്ധി പരിഹരിക്കാൻ ഓഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ചോദ്യപ്പേപ്പർ ക്രമീകരിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകളില്‍ യാതൊരു മാറ്റവുമില്ല.വരും ദിവസങ്ങളില്‍ പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ആഗസ്റ്റ് 21-ന് തന്നെ വിദ്യാലയങ്ങളില്‍ ഓണാഘോഷം സംഘടിപ്പിച്ച്‌ സ്കൂളുകള്‍ അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം

KALPETTA
News Image

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.

പാമ്പള :പാമ്പള യൂണിറ്റിലെ സ്നേഹിത സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ജിൻസി അധ്യക്ഷത വഹിച്ചു.ഷാർമിള വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം,സി ഡി ഒ സുനി ജോബി,സാബിറ,തങ്കമണി എന്നിവർ സംസാരിച്ചു.വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സംഘ അംഗങ്ങളെ ആദരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

KALPETTA
News Image

ഫോൺ സ്റ്റോറേജ് ഫുൾ ആയോ? ഡാറ്റ ഡിലീറ്റ് ചെയ്യാതെ തന്നെ സ്പേസ് കൂട്ടാൻ ഇതാ മാ‌ർഗങ്ങൾ

സ്റ്റോറേജ് ഫുള്‍ അലേര്‍ട്ട്’ നോട്ടിഫിക്കേഷൻ ഫോൺ സ്ക്രീനിൽ കണ്ടാൽ പിന്നെ എന്ത് ഡിലീറ്റ് ചെയ്യും എന്നാണ് ആളുകൾ നോക്കുക. പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനോ ഫോട്ടോകൾ എടുക്കാനോ സാധിക്കാത്ത വിധം സ്റ്റോറേജ് നിറയുന്നത് ഫോണിന്റെ സ്പീഡിനേയും ബാധിക്കും. ഫോണില്‍ ധാരാളം ആപ്പുകള്‍ ഉണ്ടാവും. അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും അത് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലായിരിക്കും. അങ്ങനെ വരുമ്പോൾ എന്താ ചെയ്യുക ? ഒരു ഡാറ്റയും ഡിലീറ്റ് ചെയ്യാതെ തന്നെ ഇതിന് ഒരു പരിഹാരമാർഗം കണ്ടെത്തിയാലോ ?അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്ന ആപ്പുകൾക്കായി ‘ആര്‍ക്കൈവ് ഫീച്ചര്‍’ ഉപയോഗിക്കാവുന്നതാണ്. ഈ ഫീച്ചര്‍ ഫോണില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുന്നുവെങ്കിലും അതിലെ ഡാറ്റയും വിവരങ്ങളും സുരക്ഷിതമായി വയ്ക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് പഴയ ഡാറ്റ പുനഃസ്ഥാപിക്കാന്‍ സാധിക്കുകയും ചെയ്യും.ഗൂഗിള്‍ പ്ലേസ്റ്റോര്‍ തുറന്ന് വലതുവശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. പിന്നീട് സെറ്റിങ്സിൽ പോയി ജനറൽ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിൽ ഓട്ടോമാറ്റിക് ആര്‍ക്കൈവ് ആപ്പുകള്‍ ഓണാക്കാവുന്നതാണ്. പിന്നീട് എപ്പോഴൊക്കെ ഫോണിന്റെ സ്റ്റോറേജ് കുറയാന്‍ തുടങ്ങിയാലും വളരെക്കാലമായി ഉപയോഗിക്കാത്ത ആപ്പുകള്‍ ഫോണ്‍ ഓട്ടോമാറ്റിക്കായി ആര്‍ക്കൈവ് ചെയ്തുകൊണ്ടിരിക്കും. ഇത് കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസ് നല്‍കും.ഫോണ്‍ സ്‌റ്റോറേജ് കുറയാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് കാഷെ. ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യുന്നത് ഗുണം ചെയ്യും. കാഷെ ക്ലിയര്‍ ചെയ്യാനായി ഫോണിന്റെ സെറ്റിങ്സിസ് എടുക്കുക. ആപ്പുകള്‍ തുറക്കുക. ഏത് ആപ്പിലാണോ കാഷെ ക്ലിയര്‍ ചെയ്യേണ്ടത് ആ ആപ്പ് തിരഞ്ഞെടുക്കുക. പിന്നീട് സ്റ്റോറേജിലേക്ക് പോയി കാഷെ ക്ലിയര്‍ എന്ന ഓപ്ഷൻ എടുക്കുക.വാട്സാപ്പിലെ മീഡിയാ ഫയലുകൾ ക്ലിയർ ചെയ്യാം. വാട്സാപ്പ് സെറ്റിംഗ്സിലെ ‘Storage and data’ എന്ന ഓപ്ഷനിൽ പോയി വലിയ ഫയലുകൾ കണ്ടെത്തി അനാവശ്യമായവ ഡിലീറ്റ് ചെയ്യുക. ഫോണിൽ ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയോ ‘Offload’ ചെയ്യുകയോ ചെയ്യാം.ഫോണിലെ ഫോട്ടോകളും വീഡിയോകളും സുരക്ഷിതമായി സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ്, ഐക്ലൗഡ് (iCloud) അല്ലെങ്കിൽ മറ്റ് ക്ലൗഡ് സ്റ്റോറേജുകൾ ഉപയോഗിക്കുക. ഫോണിൽ ബാക്കപ്പ് ചെയ്ത ശേഷം ഒറിജിനൽ ഫയലുകൾ ഒഴിവാക്കാം.

GENERAL
News Image