അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾ മാതൃകയായി
കോട്ടവയൽ അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾമാതൃകയായി.കോട്ടവയൽ അങ്കണവാടിക്ക് ദീർഘകാലമായി ഒരു കൊടിമരം നിർ മ്മിക്കണമെന്ന് അങ്കണവാടി ടീച്ചറും സഹപ്രവർത്തകരും നിരന്തരമായി ആവശ്യ പ്പെട്ടു വരികയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയത്തുന്നതിന് പരസഹായം തേടുകയോ മറ്റുള്ളവരെ ആശ്രയിക്കുയോ ആയിരുന്നു ഇതുവരെ ചെയ്തിരുന്നത്. മുള വെട്ടി കൊണ്ടുവന്ന് താൽക്കാലിക കൊടിമരം ഉയർത്തുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. സ്ത്രീകളായ അങ്കണവാടി പ്രവർത്തകർക്ക് ഇതു ബുദ്ധിമുട്ടായിരുന്നു. ഈ വിവരം വാർഡ് മെമ്പറും എഡിഎംഎൽപി മെമ്പർമാരും നാട്ടിലെ യുവാക്കളെ അറിയിച്ചു. ഇതി ന്റെ ഭാഗമായി കോട്ടവയൽ പാലം ബോയ്സ് എന്ന സംഘടനയിലെ യുവാക്കൾ ഇതിന് പരിഹാരം കണ്ടെത്തുകയായിരുന്നു. സ്റ്റീൽ പൈപ്പിൽ പുതിയ കൊടിമരം അങ്കണവാടിക്ക് നിർമ്മിച്ച് നൽകി അവർ നാടിന് മാതൃകയായി.
അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾ മാതൃകയായി
കോട്ടവയൽ അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾമാതൃകയായി.കോട്ടവയൽ അങ്കണവാടിക്ക് ദീർഘകാലമായി ഒരു കൊടിമരം നിർ മ്മിക്കണമെന്ന് അങ്കണവാടി ടീച്ചറും സഹപ്രവർത്തകരും നിരന്തരമായി ആവശ്യ പ്പെട്ടു വരികയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയത്തുന്നതിന് പരസഹായം തേടുകയോ മറ്റുള്ളവരെ ആശ്രയിക്കുയോ ആയിരുന്നു ഇതുവരെ ചെയ്തിരുന്നത്. മുള വെട്ടി കൊണ്ടുവന്ന് താൽക്കാലിക കൊടിമരം ഉയർത്തുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. സ്ത്രീകളായ അങ്കണവാടി പ്രവർത്തകർക്ക് ഇതു ബുദ്ധിമുട്ടായിരുന്നു. ഈ വിവരം വാർഡ് മെമ്പറും എഡിഎംഎൽപി മെമ്പർമാരും നാട്ടിലെ യുവാക്കളെ അറിയിച്ചു. ഇതി ന്റെ ഭാഗമായി കോട്ടവയൽ പാലം ബോയ്സ് എന്ന സംഘടനയിലെ യുവാക്കൾ ഇതിന് പരിഹാരം കണ്ടെത്തുകയായിരുന്നു. സ്റ്റീൽ പൈപ്പിൽ പുതിയ കൊടിമരം അങ്കണവാടിക്ക് നിർമ്മിച്ച് നൽകി അവർ നാടിന് മാതൃകയായി.
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; ഇന്നുമുതൽ നാല് ദിവസം മഴ മുന്നറിയിപ്പില്ല
സംസ്ഥാനത്ത് ഇന്നുമുതൽ മഴയുടെ തീവ്രത കുറയുന്നു. അതേസമയം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് (തിങ്കള്‍) അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികൾ, ട്യൂഷന് സെന്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. പത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസം മഴ മുന്നറിയിപ്പില്ല. നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, എന്നാൽ ആശ്വസിക്കാൻ വകയില്ല; വില ഇപ്പോഴും 1,11,000ത്തിന് മുകളിൽ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. 1,11,440 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് വെറും 35 രൂപ മാത്രമാണ് കുറഞ്ഞത്. 13,930 രൂപയാണ് വിപണിവില. സ്വർണവില കുറഞ്ഞെങ്കിലും 1,11,000 മുകളിൽ തന്നെ നിൽക്കുന്നതിനാൽ ആശ്വസിക്കാൻ വകയില്ല.22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ഉണ്ടായത്. ഗ്രാമിന് 38 രൂപ മാത്രമാണ് കുറഞ്ഞത്. ₹15,197 രൂപയാണ് വിപണിവില. പവന് 304 രൂപയാണ് കുറഞ്ഞത്. 1,21,576 രൂപയാണ് വിപണിവില.ഒന്നരമാസത്തിന് 1,11,000 കടന്ന സ്വർണവില താഴേക്ക് ഇറങ്ങാൻ മടിച്ചുനിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.ജൂൺ 16നാണ് ഒടുവിൽ സ്വർണവില 1,11,000 കടന്നത്. ജൂൺ 18 മുതൽക്ക് 1,10,000ത്തിന് താഴെയായിരുന്നു സ്വർണവില നിന്നിരുന്നത്. എന്നാൽ ഓഗസ്റ്റ് എട്ടിന് സ്വർണവില 1,11,000 കടക്കുകയായിരുന്നു.അതേസമയം, സ്വർണവില കൂടിയിട്ടും ഇന്ത്യക്കാർ പഴയ സ്വർണം വിൽക്കാൻ ഒട്ടും താല്പര്യപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ 'ഗോൾഡ് റീസൈക്ലിങ്' നിരക്കാണ് ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്. അതായത്, കൈവശമുള്ള സ്വർണം വിറ്റ് പണമാക്കുന്ന രീതി വളരെ കുറഞ്ഞു. സാധാരണയായി ഉയർന്ന വില കിട്ടുമ്പോൾ ലാഭമെടുക്കാൻ വിൽപന കൂടാറുള്ളതാണ് വിപണിയിലെ രീതി. പക്ഷേ ഇത്തവണ കയ്യിലുള്ള സ്വർണം വിൽക്കുന്നതിന് പകരം, ആളുകൾ മറ്റ് വഴികളാണ് നോക്കുന്നത്.
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്.പി.എയുടെ നേതൃത്വത്തിൽ മാനന്തവാടി സർക്കിൾ, ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ സംയുക്തമായി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ് തു. പാലക്കാട് ചെറുപ്പുളശ്ശേരി തെക്കുംമുറി മഞ്ജുളി പറമ്പിൽ വീട്ടിൽ ജിഥുൻ എം.സി (26) ആണ് 50 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. പരിശോ ധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ കെ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ആനന്ദ്, അമൽ ജിഷ്ണു, മഹേഷ് കെ.എം, ഷാഫി.ഒ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവരും പങ്കെടുത്തു.
ട്രംപിൻ്റെ പദ്ധതി അംഗീകരിക്കില്ല, ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ല: ബെഞ്ചമിൻ നെതന്യാഹു
ഗാസയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിലെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീൻ സായുധ സംഘടനയായ ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടുന്നതുവരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കടുത്ത നിലപാടുമായി ഇസ്രയേൽ പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ഹമാസ് അംഗീകരിച്ച 15 ഇന പദ്ധതി ഇസ്രയേൽ തള്ളുന്നതായി ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു വ്യക്തമാക്കിയത്.ഹമാസ് പൂർണ്ണമായി നിരായുധീകരിക്കപ്പെടുന്നതുവരെ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിൻമാറില്ലെന്നാണ് നെതന്യാഹും വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേൽ സൈനികർക്കും പൗരന്മാർക്കും നേരെയുള്ള ഭീഷണികൾ തടയുന്നതിനുള്ള നടപടികൾ തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കയുമായി ചർച്ചകൾ തുടരുകയാണെന്നും നെതന്യാഹു വ്യക്തമാക്കി. 'അമേരിക്കയ്ക്ക് ചില നിർദേശങ്ങളുണ്ട്. അതിൽ ചിലത് ഞങ്ങൾക്ക് സ്വീകാര്യമാണ്, ചിലത് സ്വീകാര്യമല്ല. ഇക്കാര്യങ്ങളിൽ ഞങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾക്കറിയാം' എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. നെതന്യാഹുവിന്റെ പ്രസ്താവനയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംസ്ഥാനത്ത് മഴക്കെടുതി 45000 കർഷകരെ ബാധിച്ചു, മൊത്തം 121 കോടിയുടെ കൃഷിനാശം, സഹായം നൽകുമെന്നും മന്ത്രി
സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഇതുവരെ 121 കോടി രൂപയുടെ വൻ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി സിദ്ദീഖ്. വെള്ളപ്പൊക്കത്തിൽ 9,332 ഹെക്ടർ സ്ഥലത്തെ കൃഷിയെ ബാധിക്കുകയും 45000 കർഷകർക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കർഷകരെ എങ്ങനെ സഹായിക്കാം എന്നതിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ചൊവ്വാഴ്ച വിവിധ ധനകാര്യ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞത് ആശ്വാസത്തിന് വകനൽകുന്നുണ്ട്.കർഷക അവാർഡുകൾഅതേസമയം സംസ്ഥാന കാർഷിക അവാർഡുകളും കൃഷിമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് പത്മശ്രീ ചെറുവയൽ രാമൻ അർഹനായി. മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേരിലുള്ള മികച്ച സേവനങ്ങൾ കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും കണ്ണൂർ ഉളിക്കൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു. മികച്ച കൃഷിഭവനുള്ള വി വി രാഘവൻ സ്മാരക അവാർഡിന് പത്തനംതിട്ടയിലെ കുറ്റൂർ കൃഷിഭവൻ അർഹമായി.
വ്യാപാരദിനത്തിൽ പീസ് വില്ലേജിനൊപ്പം ചേർന്ന് KVVES പടിഞ്ഞാറത്തറ യൂണിറ്റ്
പടിഞ്ഞാറത്തറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര ദിനം വയനാട് പീസ് വില്ലേജിനൊപ്പം ആഘോഷിച്ച് പടിഞ്ഞാറത്തറ യൂണിറ്റ്. പരിപാടി വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് പി.ഹൈദ്രു ഉദ്ഘാടനം ചെയ്തു. ദീർഘ കാലമായി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന മായൻ, കെ.ടി കുഞ്ഞബ്ദുള്ള എന്നിവരെ ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ സെക്രട്ടറി നാസർ ,കെ.മൊയ്തു എന്നിവർ സംസാരിച്ചു
ക്വിറ്റ് ഇന്ത്യ ദിനാചരണവും, മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിക്കലും നടത്തി
കൽപ്പറ്റ: കെ. പി. സി. സിയുടെ ആഹ്വാനപ്രകാരം,ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണവും, മുതിർന്ന കോൺഗ്രസ് നേതാക്കളെ,ആദരിക്കലും നടത്തി. ഡി സി സി ഓഫീസിൽ വെച്ചുനടന്ന ചടങ്ങ് ജില്ലാ കോൺഗ്രസ് അധ്യഷൻ അഡ്വ :ടി. ജെ. ഐസക് ഉദ്ഘാടനം ചെയ്തു.പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു കെ.വി.പോക്കർഹാജി, ഒ വി. അപ്പച്ചൻ, വിജയമ്മ ടീച്ചർ, ബിനു തോമസ്, ഗിരീഷ് കൽപ്പറ്റ, റോയ് മേപ്പാടി, കെ. കെ രാജേന്ദ്രൻ. മോഹൻദാസ് കോട്ടകോലി,. ശശികുമാർ. കെ.പോക്കർഹാജി, ഒ വി. അപ്പച്ചൻ, വിജയമ്മ ടീച്ചർ, ബിനു തോമസ്, ഗിരീഷ് കൽപ്പറ്റ, റോയ് മേപ്പാടി, കെ. കെ രാജേന്ദ്രൻ. മോഹൻദാസ് കോട്ടകോലി,. ശശികുമാർ. കെ, വന്ദന ഷാജു തുടങ്ങിയവർ സംസാരിച്ചു.
വയനാട് ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു
കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ ഓഗസ്റ്റ് 10 മുതൽ 13 വരെ പച്ച അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ക്വാറി പ്രവർത്തനങ്ങൾക്കും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 55 വകുപ്പുകൾ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ക്വിറ്റ് ഇന്ത്യ ദിനാചരണവും സംഘടിപ്പിച്ചു
വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസിൽ വച്ച് ക്വിറ്റ് ഇന്ത്യ ദിനാചരണവും, മുതിർന്ന കോൺഗ്രസ് നേതാക്കളെയും ആദരിക്കൽ ചടങ്ങും നടത്തി. AICC മെമ്പറും മുൻ എം.എൽ.എയുമായ എൻ.ഡി. അപ്പച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവക്കൽ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന കോൺഗ്രസ് നേതാക്കളായ വേണുഗോപാൽ കീഴിശ്ശേരി, അനന്തൻ പുതുക്കുടയ്ക്കുന്ന് എന്നിവരെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവാക്കൽ പതാക ഉയർത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ, വേണുഗോപാൽ, അനന്തൻ, ബ്ലോക്ക് ഭാരവാഹികളായ സി പി പുഷ്പലത, ജോണി നന്നാട്ട്, മാത്യു വട്ടുകുളം, പി.എ. ജോസ്, അബ്രാഹം മാസ്റ്റർ , ഒ.ജെ.മാത്യു., എ ശിവദാസൻ പൊഴുതന,പി.വി. ജെയിംസ്. ഡേവിഡ് കഴിവേലിൽ, ജോണി എത്തക്കുഴി, കെ ഷെമീർ, കേശവൻ നായാടിപൊയിൽ പഞ്ചായത്ത് മെമ്പർ വിനിഷ് കെ എം, മിദുല കേശവൻ സുനിൽ കുമാർ, അനിൽ രാജ് രീജിത്ത് കെടി, ആൽഫിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗികൾക്ക് മഴയും വെയിലും ഏൽക്കുന്ന സാഹചര്യം അവസാനിപ്പിക്കണം – യങ് ഡെമോക്രാറ്റ്സ്
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് എക്സ്-റേ എടുക്കുന്നതിനായി രോഗികളെ കൊണ്ട്പോവുമ്പോഴും , വാർഡുകളിലേക്ക് മാറ്റുമ്പോഴും രോഗികൾ മഴയും വെയിലും ഏൽക്കേണ്ടിവരുന്ന സാഹചര്യം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും സ്ട്രെച്ചറിൽ മഴയിലൂടെ എക്സ്റേ എടുക്കാൻ കൊണ്ടുപോയ ദൃശ്യങ്ങൾ പുറത്തുവരുന്നത് മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുരുതരമായ അപര്യാപ്തതയാണ് വ്യക്തമാക്കുന്നത്. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് സുരക്ഷിതമായി ഒരു വിഭാഗത്തിൽ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് എത്താനുള്ള സൗകര്യം പോലും ഒരുക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ്.കാഷ്വാലിറ്റി, എക്സ്-റേ വിഭാഗം, വാർഡുകൾ എന്നിവ തമ്മിലുള്ള യാത്രയിൽ രോഗികൾക്ക് മഴയും വെയിലും ഏൽക്കാത്ത തരത്തിൽ മേൽക്കുരയുള്ള സുരക്ഷിതമായ വാക്ക്വേ അടിയന്തരമായി നിർമ്മിക്കണം. നിലവിലെ പ്രശ്നത്തിന് താൽക്കാലിക പരിഹാരമല്ല, ശാശ്വത പരിഹാരമാണ് ആവശ്യം.വയനാട്ടിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മെഡിക്കൽ കോളേജിൽ രോഗികളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്ന സാഹചര്യം സർക്കാർ അവസാനിപ്പിക്കണം. അടിയന്തരമായി ഇടപെട്ട് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നും യങ് ഡെമോക്രാറ്റ്സ് ആവശ്യപ്പെട്ടു.
പുല്‍പ്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന് തുടങ്ങണം: ടിമ്പര്‍ ലോഡിംഗ് യൂണിയന്
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍, മരക്കടവ്, കൊളവള്ളി പ്രദേശങ്ങളില്‍ ആളുകള്‍ വെള്ളത്തില്‍ വീണുള്ള അപകടം വര്‍ധിച്ചിരിക്കേ പുല്‍പ്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന് ഉടന്‍ ആരംഭിക്കണമെന്ന് ടിമ്പര്‍ ലോഡിംഗ് യൂണിയന്(എച്ച്എംഎസ്)യൂണിറ്റ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിവലില്‍ പുല്‍പ്പള്ളി മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍നിന്നു 25 കിലോമീറ്ററിലധികം സഞ്ചരിച്ച് അഗ്നി-രക്ഷാസേന എത്തേണ്ട സ്ഥിതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ടി.എ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. എം.എ ജോര്‍ജ്, സജി കണ്ടംതുരുത്തി, പി.കെ. ഉമ്മര്‍, എം.ഡി. ഷിബു, ഷാജി ആനക്കുഴിയില്‍, സി.എസ്. ചന്ദ്രന്, സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.
ചീരാൽ വെള്ളച്ചാലിൽ കടുവയുടെ ആക്രമണം;രണ്ട് പോത്തുകളെ കൊന്ന് തിന്നു
ചീരാൽ:കടുവയുടെ ആക്രമണത്തിൽ വെള്ളച്ചാലിലെ റെജി ഒപ്പമറ്റത്തിന്റെ രണ്ടു പോത്തുകൾ ചത്തു ഇന്ന് രാവിലെ 7 മണിക്ക് വീടിനോട് ചേർന്ന് കാപ്പിതോട്ടത്തിൽ കെട്ടിയതായിരുന്നു. ഉച്ചയോടെയാണ് പോത്തുകളെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ചീരാൽ പരിസരത്തു നിന്നും ഒരു ആടിനെയും കടുവ ആക്രമിച്ചിരുന്നു. പ്രദേശത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ ചിരാലിൽ നാളെ സർവകക്ഷിയോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
എം.ജി.എം 'സ്നേഹഭവനം' താക്കോൽദാനം നിർവഹിച്ചു
പിണങ്ങോട്: മർക്കസുദ്ദഅ്വ എം.ജി.എം (Muslim Girls and Women's Movement) സംസ്ഥാന കമ്മിറ്റിയുടെ 'കൂടൊരുക്കാൻ കൂടെനിൽക്കാം' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ ആദ്യ സ്നേഹഭവനത്തിന്റെ ഉദ്ഘാടനവും താക്കോൽദാനവും കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് ഡോ. ജമാലുദീൻ ഫാറൂഖി നിർവ്വഹിച്ചു. സഹജീവികളോട് കരുണ കാണിക്കുകയും കണ്ണീരൊപ്പാൻ കൈകോർക്കുകയും ചെയ്യുന്നതിലൂടെയാണ് മതത്തെ പൂർണ്ണാർത്ഥത്തിൽ പ്രയോഗവത്കരിക്കാൻ കഴിയുകയുള്ളൂവെന്നും അതുകൊണ്ടാണ് അവയെ മഹത്തായ ആരാധനയായിട്ട് മതം ഗണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം ജി എം സംസ്ഥാന പ്രസിഡണ്ട് സി.ടി ആയിഷ ടീച്ചർ അധ്യക്ഷയായിരുന്നു. സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറ് വീടുകൾ നിർമ്മിച്ചു നൽകും. കെഎൻഎം സംസ്ഥാന സെക്രട്ടറി എൻ എം അബ്ദുൾ ജലീൽ മാസ്റ്റർ , കെ. എൻ എം സംസ്ഥാന വൈസ് പ്രസിഡൻ്റ് സൈതലവി എഞ്ചിനീയർ , കെ എൻ എം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ , എം ജി എം സംസ്ഥാന സെക്രട്ടറി ആയിഷ ടീച്ചർ സി. ടി, പൊഴുതന ഗ്രാമ പഞ്ചായത്തംഗം രാജൻ എൻ, ഡോ. മുസ്തഫ ഫാറൂഖി ,യൂനുസ് ഉമരി,അബു കെ എച്ച് ,മുഫ്ലിഹ് കെ, റുക്സാന വാഴക്കാട്, സുബൈദ ടീച്ചർ, ഷെറീന ടീച്ചർ , ഡോ. രഹന മുജീബ് , എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിച്ച ഫിദ ഫർഹ ടി. എസ്, അഡ്വ. കെ കെ ജുബിൻ നുഷ്റിൻ എന്നിവരെ ആദരിക്കുകയും ചെയ്തു .
വ്യാപാരി ദിനം ആഘോഷിച്ചു
കാവുംമന്ദം യൂണിറ്റിൽ വ്യാപാരി ദിനാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയി പതാക ഉയർത്തി. വ്യാപാരികളുടെ മക്കളിൽ SSLC,PLUS TWO,LSS ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഗവ.എൽ.പി സ്കൂളിലേക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. യൂത്ത് വിംഗ് ജില്ലാ വൈസ്.പ്രസിഡന്റ് റെജിലാസ്. കെ. എ വ്യാപാരി ദിന സന്ദേശം നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി മുജീബ് പാറക്കണ്ടി, അഷ്റഫ് പി കെ, അബ്ദുൾ ഗഫൂർ, അയൂബ്, ബഷീർ പി. യൂത്ത് വിംഗ് പ്രസിഡന്റ് റിയോൺ എം.പി എന്നിവർ നേതൃത്വം നൽകി.
'നിങ്ങൾ നല്ല മാർക്ക് വാങ്ങുമ്പോൾ കൂടുതൽ അവധി പരിഗണിക്കാൻ പ്രചോദനമാകും'; കാസർകോട് കളക്ടറുടെ പോസ്റ്റ് വൈറല്‍
മഴ അവധി അവസാനിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി കാസര്‍കോട് ജില്ലാ കളക്ടര്‍. മഴ അവധി താല്‍ക്കാലിമായി അവസാനിക്കുകയാണെന്നും എല്ലാ കൊച്ചുകൂട്ടുകാരും ഫുള്‍ എനര്‍ജിയില്‍ സ്കൂളുകളിലേക്ക് പോകാന്‍ തയ്യാറായിക്കോളൂ എന്നും പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.ഏതെങ്കിലും കൂട്ടുകാര്‍ക്ക് മഴകാരണം ബുക്കോ മറ്റ് പഠനോപകരണങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പരസ്പരം സഹായിക്കാനും താങ്ങാവാനും എല്ലാവരും മുന്നോട്ട് വരണമെന്നും പോസ്റ്റിൽ കളക്ടർ പറയുന്നുണ്ട്. 'ഓണപ്പരീക്ഷകള്‍ വരികയാണ്, നന്നായി എഴുതണം. നിങ്ങള്‍ നല്ലമാര്‍ക്ക് വാങ്ങിക്കുമ്പോഴാണ് കൂടുതല്‍ അവധി പരിഗണിക്കാന്‍ പ്രചോദനമാകുന്നത്' എന്ന ഫലിതവും കളക്ടര്‍ പങ്കുവെക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നാണ് കളക്ടര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഉറക്കത്തിൽ അലാറം അടിക്കുന്നത് കേൾക്കാം; എന്നാൽ ഗന്ധം അറിയാൻ സാധിക്കാത്തത് എന്തുകൊണ്ടായിരിക്കും
രാത്രിയില്‍ ഉറങ്ങിയതിനു ശേഷം രാവിലെ അലാറം ക്ലോക്ക് അടിക്കുമ്പോള്‍ നമ്മള് അത് കേള്‍ക്കാറുണ്ട്. പക്ഷേ അടുത്തുള്ള എന്തിന്റെയെങ്കിലും ഗന്ധമോ പുകയോ നമ്മെ ഉണര്‍ത്താത്തത് എന്തുകൊണ്ടാണ്?. ഉറങ്ങുമ്പോള്‍ ഒരാള്‍ക്ക് എന്തെങ്കിലും ഗന്ധം അനുഭവിക്കാന്‍ കഴിയുമോ?. ഉറക്കത്തില്‍ ഒരു വ്യക്തിയുടെ ഗന്ധം അനുഭവിക്കാനുള്ള കഴിവും കേള്‍വിശക്തിയും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ശാസ്ത്രീയ ഗവേഷണങ്ങള്‍ കാണിക്കുന്നത്.മനുഷ്യ മസ്തിഷ്കത്തില്‍ തലാമസ് എന്ന ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ഇത് ഒരു സുരക്ഷാഗാര്‍ഡ് അല്ലെങ്കില്‍ ഫില്റ്ററായാണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ ഗാഢനിദ്രയിലായിരിക്കുമ്പോള്‍ പുറംലോകത്തുനിന്നുള്ള മിക്ക സിഗ്നലുകളും തലച്ചോറിന്റെ ചിന്താ ഭാഗമായ സെറിബ്രല്‍ കോര്ട്ടെക്സില് എത്തുന്നത് തലാമസ് തടയുന്നു. hear sounds while asleepമൂക്കില്‍ നിന്നുള്ള ഗന്ധ സിഗ്നലുകള്‍ തലാമസ് നേരിട്ട് പ്രോസസ് ചെയ്യാത്തപ്പോള്‍ തലച്ചോറിന് ഗന്ധം തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഉറക്കത്തില്‍ നമ്മുടെ തലച്ചോറിന് ഗന്ധങ്ങള്‍ പൂര്‍ണമായി പ്രോസസ് ചെയ്യാന്‍ കഴിയാത്തത്.ഇതിന് വിപരീതമായി ഉറക്കത്തില്‍ കേള്‍വിശക്തി ഉണര്‍ന്നിരിക്കും. നമ്മുടെ ചെവികള്‍ ഉച്ചത്തിലുള്ള ശബ്ദങ്ങളോ അലാറങ്ങളോ കേള്‍ക്കുമ്പോള്‍ അവ തലാമസിന്റെ സംരക്ഷണ ഫില്‍റ്ററുകളെ മറികടന്ന് തലച്ചോറിന്റെ സജീവ ഭാഗങ്ങളിലേക്ക് എത്തുന്നു.ചുറ്റും ഒരു സാധാരണ ഗന്ധമോ ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ ഉറങ്ങുന്ന വ്യക്തിക്ക് അത് ഒട്ടും മനസിലായെന്ന് വരില്ല. വായുവില്‍ വിഷ പുകയോ രാസവസ്തുക്കളോ പോലുള്ള ശക്തമായ ശ്വാസം മുട്ടിക്കുന്ന ദുര്ഗന്ധമുണ്ടെങ്കില് സ്ഥിതി വ്യത്യസ്തമായിരിക്കും.അത്തരം അപകടകരവും അസാധാരണവുമായ ഗന്ധങ്ങള്‍ നമ്മുടെ സെന്‍സറി റിസപ്റ്ററുകളില്‍ സ്പാര്‍ക്ക് ഉണ്ടാക്കുകയും തലച്ചോറിലേക്ക് ഒരു മുന്നറിയിപ്പ് സിഗ്നല്‍ അയയ്ക്കുകയും ചെയ്യും. ഉറക്കത്തില്‍ മണംപിടിക്കാന്‍ കഴിയാത്തതിന്റെ ഈ ശാരീരിക പരിമിതി ചിലപ്പോള്‍ തീ പോലെയുള്ള സാഹചര്യങ്ങളില്‍ മാരകമായിരിക്കാം.
കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണി പിടിയിൽ
കോഴിക്കോട് :കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ തടങ്ങാട്ടുവയൽ സാഗേഷ് കുമ്പാളിയെ (31) സാഹസിക നീക്കത്തിലൂടെ എലത്തൂർ പൊലീസ് പിടികൂടി. ഒന്നര മാസത്തോളമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ വയനാട് ബത്തേരിയിൽ വനമേഖലയ്ക്കു സമീപമുള്ള റിസോർട്ട് വളഞ്ഞാണ് ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എലത്തൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളും കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ആളുമാണ് സാഗേഷ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ ‘റോളക്സ്’ എന്ന് അറിയപ്പെടുന്ന ഇയാൾ സോഷ്യൽ മീഡിയയിലൂടെ സ്കൂൾ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയം നടിച്ച് വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെയും സബ് ഇൻസ്പെക്ടർ വി.ടി.ഹരീഷ് കുമാറിന്റെയും നേതൃത്വത്തിൽ ഗ്രേഡ് എഎസ്ഐ ജയേഷ്, എസ്സിപിഒമാരായ നിജിലേഷ്, പ്രശാന്ത്, അതുൽ, സിപിഒമാരായ സുജിത് കുമാർ, വിഷ്ണുലാൽ, ലജിഷ, ശ്രുതി, വൈശാഖ്, ആർ.പി.അനീഷ് എന്നിവരടങ്ങിയ സംഘമാണ് റിസോർട്ട് വളഞ്ഞ് പ്രതിയെ പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.പതിനഞ്ചോളം കേസുകളിൽ പ്രതിയായ സാഗേഷ് കുമ്പാളി പത്തു വർഷം മുൻപ് കഞ്ചാവ് കൈവശം വച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ലഹരി കൈവശം വയ്ക്കൽ, ലഹരി ഉപയോഗം, വധശ്രമം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. സോഷ്യൽ മീഡിയയിലൂടെ വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിച്ച് അവരെ ലഹരിക്ക് അടിമകളാക്കിയ ശേഷം അവരെ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചതായും മറ്റുള്ളവർക്ക് കൈമാറിയതായും അന്വേഷണത്തിൽ സൂചന ലഭിച്ചുതമിഴ് സിനിമയിലെ ‘റോളക്സ്’ എന്ന കഥാപാത്രത്തിന്റെ മാതൃകയിൽ സ്വയം ഒരു ഡോൺ എന്ന പ്രതിഛായ സൃഷ്ടിച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. ‘റോളക്സ്’ മാതൃകയിലുള്ള സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉപയോഗിക്കുകയും യുവാക്കളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരും മാർഷൽ ആർട്സ്, ജിം മേഖലകളുമായി ബന്ധപ്പെട്ട യുവാക്കളും ഉൾപ്പെടെയുള്ളവരെ ലഹരി നൽകി സ്വാധീനിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചു.പ്രതിയുടെ ക്രൂരപീഡനത്തിന് ഇക്കഴിഞ്ഞ മേയ് മാസം ഇരയായ ഒരു പെൺകുട്ടി എലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. തുടർന്ന് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാളുടെ ലഹരി ഇടപാടുകളുടെയും പെൺകുട്ടികളെ ചൂഷണം ചെയ്തതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവരികയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി കുണ്ടുപറമ്പിലെ ഇയാളുടെ കുടുംബവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ മതിയായ രേഖകളില്ലാതെ പിസ്റ്റളും വടിവാളുകളും കണ്ടെത്തി.
ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിൽ; പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ പയ്യന്നൂരിലേക്ക് കടന്നു
അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിലെന്ന് വിവരം. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് ആയങ്കിക്ക് വ്യക്തമായതോടെ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലേക്ക് എത്തിയത്. ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കാറിൻ്റെ സിസിടിവി പിന്തുടർന്ന് പൊലീസ് അഭിഭാഷകയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഫ്ലാറ്റിൽ ആയങ്കി എത്തിയത്. പൊലീസ് എത്തിയ ശേഷം ആയങ്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു.

