Advertisement

കല്‍പ്പറ്റ ടൗണില്‍ സ്‌കൂട്ടറില്‍ ഹാന്‍സ് സൂക്ഷിച്ച ചാക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍ 16 ബണ്ടിലുകളിലായി 240 ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെത്തി

കല്‍പ്പറ്റ: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് സൂക്ഷിച്ച ചാക്ക് കല്‍പ്പറ്റ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ വെച്ച് കടന്നുകളഞ്ഞ യുവാവിനെ കല്‍പ്പറ്റ പോലീസ് പിടികൂടി. കമ്പളക്കാട്, തൂമ്പറ്റ വീട്ടില്‍, സല്‍മാന്‍ ഫാരിസ് (28) ആണ് പിടിയിലായത്. ഇയാള്‍ ഉപേക്ഷിച്ച ചാക്കില്‍ 16 ബണ്ടിലുകളിലായി സൂക്ഷിച്ചിരുന്ന 240 ഹാന്‍സ് പാക്കറ്റുകളാണ് പോലീസ് കണ്ടെത്തിയത്.2026 നവംബര്‍ 22-ന് രാത്രിയോടെയാണ് കല്‍പ്പറ്റ ചുങ്കത്തെ പച്ചക്കറിക്കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ചാക്ക് കണ്ടെത്തിയത്. സ്‌കൂട്ടര്‍ ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്ക് സ്‌കൂട്ടറില്‍ വെച്ച് കടന്നുകളഞ്ഞ സല്‍മാന്‍ ഫാരിസിനെ കണ്ടെത്തി പിടികൂടിയത്.കല്‍പ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എ.യു ജയപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രമേഷ്, രതീഷ്, എസ്.സി.പി.ഒ ബിഗേഷ്, സി.പി.ഒ സാലു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

GENERAL
News Image

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി-കട്ടയാട്- പഴുപ്പത്തൂർ റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി വാകേരി മുതൽ അഴീക്കോടൻ നഗർ വരെ നവംബർ 26 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു. വാകേരിയിലേക്ക് വരുന്ന വാഹനങ്ങൾ കക്കടംകുന്ന് വഴിയും കല്ലൂർക്കുന്ന് വഴിയും യാത്ര ചെയ്യണം.

ARIYIPPU
News Image

മുഖ്യമന്ത്രി വി ഡി സതീശൻ വെള്ളിയാഴ്‌ച വയനാട്ടിൽ

ഇന്ത്യയിലെ ആദ്യ ഇ-മാലിന്യ മുക്ത് ജില്ലയായി വയനാടിനെ പ്രഖ്യാപിക്കുംവൈകീട്ട് 4 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് പ്രഖ്യാപനം

WAYANAD
News Image
Advertisement

ട്രാൻസ്‌ജെൻഡർ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായം, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം, വിദൂര വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ ധനസഹായം എന്നീ പദ്ധതികളിലേക്ക് സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. കൂടാതെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മത്സരപരീക്ഷാ പരിശീലനം നൽകുന്ന യത്നം പദ്ധതി, അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകുന്ന കരുതൽ പദ്ധതി എന്നിവയിലേക്ക് ആവശ്യമായ രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പദ്ധതികളുടെ വിശദവിവരങ്ങളും അപേക്ഷകളും www.sjd.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 04936 205307.

ARIYIPPU
News Image

പൈതൃകോത്സവം 2026-27: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെയും കിർത്താഡ്സിന്റെയും ആഭിമുഖ്യത്തിൽ ഉത്പന്ന പ്രദർശന വിപണന മേള പൈതൃകോത്സവം ഡിസംബർ 19 മുതൽ 26 വരെ പാലക്കാട് നടക്കും. പരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾക്കും ഈ വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾ, സൊസൈറ്റികൾ/ കൂട്ടുസംരംഭകർ എന്നിവയ്ക്കും മേളയിൽ പങ്കെടുക്കാം. ഇതിനായി പൂർണ മേൽവിലാസം, ഫോൺ നമ്പർ, ജാതി സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കണം. അപേക്ഷ ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാ ഫോറം www.scdd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2315375.

ARIYIPPU
News Image

പാരാ ലീഗൽ വളണ്ടിയര്‍മാരെ നിയമിക്കുന്നു

വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ പാരാ ലീഗൽ വളണ്ടിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയവും സേവന സന്നദ്ധതയുമുള്ളവർക്ക് അപേക്ഷിക്കാം. നിയമ വിദ്യാർഥികൾ, സർവീസിൽനിന്ന് വിരമിച്ചവർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കും അപേക്ഷിക്കാം. അപേക്ഷകർ വൈത്തിരി താലൂക്കിൽ സ്ഥിരതാമസക്കാരായിരിക്കണം.അപേക്ഷാഫോറം കൽപ്പറ്റ ജില്ലാ കോടതി പരിസരത്തുള്ള വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽനിന്ന് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഫോട്ടോ പതിച്ച അപേക്ഷ ഡിസംബർ നാലിന് വൈകിട്ട് അഞ്ചിനകം ചെയർപേഴ്സൺ, വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ജില്ലാ കോടതി സമുച്ചയം, കൽപ്പറ്റ നോർത്ത് എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 9995167835, 04936-257300.

ARIYIPPU
News Image

ഗതാഗത നിരോധനം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പക്കൊടി–തോട്ടാമൂല റോഡിൽ കലുങ്ക് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

ARIYIPPU
News Image

മേട്രൻ കം റസിഡന്റ് ട്യൂട്ടര്‍

പട്ടികജാതി വികസന വകുപ്പിന്റെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മേട്രൻ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ബിരുദവും ബി.എഡുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. പ്രതിമാസം 12,000 രൂപയാണ് വേതനം. ഉദ്യാഗാര്‍ത്ഥികള്‍ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഡിസംബർ ഒന്നിന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 203824.

ARIYIPPU
News Image

കലോത്സവം; തുടർച്ചയായി നാലാം തവണയും ആദികൃഷ്ണ സംസ്ഥാന വേദിയിലേക്ക്

തുടർച്ചയായ നാലാം തവണയും നാടോടിനൃത്തത്തിൽ സംസ്ഥാന വേദിയിലേക്ക് യോഗ്യത നേടി ടി.എസ് ആദികൃഷ്ണ കലോത്സവ വേദിയിലെ താരമായി. 45-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടിനൃത്തത്തിലാണ് ഒന്നാം സ്ഥാനത്തോടെ ജി.വി.എച്ച്.എസ്.എസ് അമ്പലവയലിലെ ടി.എസ് ആദികൃഷ്ണ സംസ്ഥാനതല മത്സരത്തിന് അർഹത നേടിയത്. കഴിഞ്ഞ മൂന്ന് തവണയും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ആദികൃഷ്ണ ഇത്തവണയും മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. നഴ്സറി കാലം മുതൽ നൃത്തത്തോടുള്ള ഇഷ്ടമാണ് ആദികൃഷ്ണയെ ഈ മേഖലയിലേക്ക് എത്തിച്ചത്. ചെറുപ്രായത്തിൽ തുടങ്ങിയ പരിശീലനം ഇന്നും തുടരുന്നു. ഗുരുവായ അനിൽകുമാറിന്റെ കീഴിലാണ് നൃത്തപഠനം. ഓരോ മത്സരവും പുതിയ അനുഭവമായും കൂടുതൽ മികവ് നേടാനുള്ള അവസരമായുമാണ് ആദികൃഷ്ണ കാണുന്നത്.പഠനത്തോടൊപ്പം നൃത്തപരിശീലനവും മുന്നോട്ടുകൊണ്ടുപോകുന്ന ആദികൃഷ്ണയ്ക്ക് കുടുംബത്തിന്റെ പിന്തുണയും കരുത്താകുന്നു. ശശീന്ദ്രൻ നായരുടെയും മിനിമോളുടെയും മകളായ ആദികൃഷ്ണ താഴത്തൂർ സ്വദേശിനിയാണ്.

GENERAL
News Image

തനിയെ പരിശീലിച്ച് നാടോടിനൃത്തത്തിൽ ഒന്നാമനായി അഭിരാം

45 ാം മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് അർഹത നേടി അഭിരാം കെ. സന്തോഷ്. തലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അഭിരാം സ്വയം പരിശീലിച്ചാണ് നേട്ടം കൈവരിച്ചത്. ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാന്‍ ലഭിച്ച അവസരം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുകയാണെന്ന് അഭിരാം പറഞ്ഞു. വെസ്റ്റേൺ ഡാൻസിനോടാണ് അഭിരാമിന് കൂടുതൽ താത്പര്യം. സഹോദരിമാരായ സ്നേഹ പൗലോസും പ്രീതിയുമാണ് മത്സരത്തിനായി മേക്കപ്പ് ഒരുക്കിയത്. മാനന്തവാടിയാണ് പായോട് സ്വദേശിയാണ്. കെ.കെ സന്തോഷ് , ദീപാ സന്തോഷ് എന്നിവരാണ് മാതാപിതാക്കൾ.

GENERAL
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ആലഞ്ചേരിമുക്ക് - മൊതക്കര റോഡ് ഭാഗത്ത് നാളെ (നവംബർ 25) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാളിക്കൊല്ലി, പനവല്ലി, തിരുനെല്ലി, അപ്പപാറ, ആരാണപ്പാറ, പാർസി, അത്താറ്റ്കുന്ന്, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗത്ത് നാളെ (നവംബർ 25) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.

ARIYIPPU
News Image

കാറിന്റെ ഡോറിൽ തൂങ്ങി യുവാക്കളുടെ അപകടയാത്ര; പോലീസ് കേസെടുത്തു

പനമരം: പനമരം ആര്യന്നൂർ നട വഴി ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഇരുവശത്തെ ഡോറുകളിൽ തൂങ്ങി യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പനമരം പോലീസ് കേസെടുത്തു.പനമരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ ഇരുവശത്തെ ഡോറുകളിൽ തൂങ്ങിയാണ് രണ്ട് യുവാക്കൾ യാത്ര ചെയ്തത്. മഞ്ഞുമൂടിയ റോഡിലൂടെ മുന്നിൽ ലോറിയും എതിർദിശയിൽ മറ്റു വാഹനങ്ങളും വരുന്ന സാഹചര്യത്തിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.പിന്നാലെ വന്ന കാറിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോറുകളിൽ തൂങ്ങി കൈവീശിയും ആഹ്ലാദം പ്രകടിപ്പിച്ചും യാത്ര ചെയ്ത യുവാക്കൾ ആര്യന്നൂർ നട കടന്ന് പനമരം പാലം വഴിയും ഇതേ രീതിയിൽ യാത്ര തുടർന്നു.മറ്റു യാത്രക്കാരുടെയും ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തി വലിയ ആശങ്കയുയർത്തിയിട്ടുണ്ട്. സംഭവത്തിൽ പനമരം പോലീസ് FIR നമ്പർ 578/2026 പ്രകാരം BNS 281, കേരള പോലീസ് ആക്ട് 118(e) വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

GENERAL
News Image

ശ്രേയസ് പുരുഷ ദിനാചരണം നടത്തി.

വാകേരി : -വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സി ഡി ഒ ഗിരിജ പീതാംബരൻ,സുലോചന,റീത്ത എന്നിവർ സംസാരിച്ചു.സെക്രട്ടറി ലിജി ജോർജ് സ്വാഗതവും,ഖജാൻജി ബേബി നന്ദിയും രേഖപ്പെടുത്തി.

GENERAL
News Image

ബോധവൽക്കരണ ക്ലാസ്സും 'രക്ഷാകവചം' സെമിനാറും സംഘടിപ്പിച്ചു.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 2026-2027 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമ്പലവയൽ മാർട്ടിൻ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ബാബു സ്വാഗതവും അംഗനവാടി വർക്കർ എ.എസ്.വിജയ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം 'രക്ഷാകവചം' എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ അവതരിപ്പിച്ചു.അമ്പലവയൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ മുകുന്ദൻ,അമ്പലവയൽ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സിജി എൽഡോസ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീഖ്, വാർഡ് മെമ്പർമാരായ സുരേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർമാരായ ടി. ബിന്ദു,ഇന്ദു ഏലിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ജാഗ്രത സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

GENERAL
News Image

ബോധവൽക്കരണ ക്ലാസ്സും 'രക്ഷാകവചം' സെമിനാറും സംഘടിപ്പിച്ചു.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 2026-2027 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമ്പലവയൽ മാർട്ടിൻ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ബാബു സ്വാഗതവും അംഗനവാടി വർക്കർ എ.എസ്.വിജയ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം 'രക്ഷാകവചം' എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ അവതരിപ്പിച്ചു.അമ്പലവയൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ മുകുന്ദൻ,അമ്പലവയൽ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സിജി എൽഡോസ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീഖ്, വാർഡ് മെമ്പർമാരായ സുരേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർമാരായ ടി. ബിന്ദു,ഇന്ദു ഏലിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ജാഗ്രത സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

GENERAL
News Image

മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; എസ്ഡിപിഐ നിവേദനം നൽകി

മാനന്തവാടി: മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും കോഴിക്കോട് റോഡിലെ താൽക്കാലിക ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള വ്യക്തമായ സമയക്രമം പ്രഖ്യാപിക്കണമെന്നും പഴയ ബസ് സ്റ്റാൻഡിൽ വ്യാപാരം നടത്തിയിരുന്ന കച്ചവടക്കാരുടെ ഉപജീവനപ്രശ്നങ്ങൾ പരിഗണിച്ച് നീതിപൂർവമായ പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും അവഗണിക്കപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും വിഷയത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ കൂട്ടിച്ചേർത്തു.മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, കമ്മിറ്റിയംഗം സകരിയ്യ കെ എസ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

MANANTHAVADY
News Image

വേഗത്തില്‍ റിസള്‍ട്ട്, എന്നാല്‍ അകത്ത് ഉണ്ടായത് ഗുരുതരപ്രശ്നങ്ങള്‍’; മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 18കാരന് കൂടി ആരോഗ്യപ്രശ്നങ്ങള്‍

മലപ്പുറം: പതിനെട്ടുകാരിക്ക് പിന്നാലെ ഫെയര്‍നെസ് ക്രീം ഉപയോഗിച്ച മറ്റൊരു പതിനെട്ടുകാരന് കൂടി മലപ്പുറത്ത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍. പതിനെട്ടുകാരന്‍ ഒരു വര്‍ഷത്തോളം ചികിത്സ തേടി. താന്‍ ഉപയോഗിച്ച ക്രീം ആണ് ഇപ്പോള്‍ പേര് മാറ്റി ഫേസ് ട്യൂണ്‍ ആയി വിപണിയില്‍ എത്തുന്നത് എന്ന് പതിനെട്ടുകാരന്‍ പറയുന്നു.2021ലാണ് സംഭവം നടക്കുന്നത്. ആ സമയത്ത് എനിക്ക് 18 വയസാണ്. മുഖക്കുരു അടക്കമുള്ള പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അയല്‍വാസിയായ ആളാണ് ക്രീമിന്റെ കാര്യം പറയുന്നത്. ഉപയോഗിച്ച സമയത്ത് നല്ല റിസള്‍ട്ട് ഉണ്ടായിരുന്നു. മൂന്നോ നാലോ ബോട്ടില്‍ ഉപയോഗിച്ചു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ക്ഷീണം ഉള്‍പ്പടെയുള്ള കാര്യങ്ങളുണ്ടാകുന്നത്. മലപ്പുറത്തുള്ള നിരവധി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ മൂത്രം വഴി പുറത്ത് പോവുകയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒന്നര വര്‍ഷത്തോളം ചികിത്സ നടത്തി. 17 കാരി ഉപയോഗിച്ച അതുപോലുള്ള ക്രീമാണ് ഞാനും ഉപോഗിച്ചത്. മുഖത്തെ പ്രശ്‌നങ്ങള്‍ മാറുമ്പോള്‍ നമ്മുടെ ഉള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി വരികയാണ് – ഇയാള്‍ പറഞ്ഞു.

GENERAL
News Image

ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പന നിയന്ത്രിക്കും

സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പനയും വിതരണവും നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് കർശന നടപടികളിലേക്ക്. നിലവിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് മാത്രമാണ് ലൈസൻസ് ആവശ്യമുള്ളത്. എന്നാൽ ഇനി മുതൽ കേരളത്തിൽ ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നിർണ്ണായക ഇടപെടൽ. ഓൺലൈൻ വിൽപ്പനയ്ക്ക് ഉൾപ്പെടെ പ്രത്യേക മാർഗരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാനും വിപുലമായ സംവിധാനംസൗന്ദര്യവർധക വസ്തുക്കൾക്ക് പുറമെ, മരുന്നുകളുടെ പാർശ്വഫലങ്ങൾ കൃത്യമായി നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ആരോഗ്യവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെയും ഏകോപിപ്പിക്കും. പാർശ്വഫലങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിദഗ്ധർ അടങ്ങുന്ന പ്രത്യേക ഉപദേശക സമിതിയും രൂപീകരിക്കും. ആന്റിബയോട്ടിക്കുകൾ, പ്രമേഹം, ക്യാൻസർ എന്നിവയ്ക്കുള്ള മരുന്നുകൾ, കുട്ടികൾക്കുള്ള മരുന്നുകൾ എന്നിവയ്ക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് പുറമെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മരുന്നുകളുടെ പാർശ്വഫലങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ഇതിനായി പ്രത്യേക ഓൺലൈൻ പരാതി പരിഹാര സംവിധാനവും ആരോഗ്യവകുപ്പ് സജ്ജമാക്കും.

THIRUVANANTHAPURAM
News Image

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പൊഴുതന : ആറാം മൈൽ കെയർ ലാബോറട്ടറി & ക്ലിനിക്കിൻ്റെ നേതൃത്വത്തിൽ പൊഴുതന ലൗ ഷോർ സ്പെഷ്യൽ സ്‌കൂളിൽ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ ജെ ജോൺ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ് സാജിദ ഷാജി അധ്യക്ഷത വഹിച്ചു കെയർ ലാബോറട്ടറി & മെഡിക്കൽസ് മാനേജർ താഹിർ പദ്ധതി വിശദീകരിച്ചു. ധനിഷദിലീപ്, സുനീറഷാജഹാൻ, എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ്സ് സ്മിത ഷാജു സ്വാഗതവും കോർഡിനേറ്റർ ഷാജഹാൻ നന്ദിയും പറഞ്ഞു.

KALPETTA
News Image

ഇന്നും കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം :തുടര്‍ച്ചയായ ഇടിവുകള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ കയറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 93,720 രൂപയായി. ഗ്രാം വില 11,715 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,585 രൂപയും പവന് 76,680 രൂപയുമാണ്. 14 കാരറ്റിന് 7,505 രൂപയാണ് ഗ്രാമിന്. പവന് 60,040 രൂപയും.കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവും വെള്ളിയും തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം നടത്തിയെന്നതാണ് ഇൗയാഴ്ചയിലെ ഹൈലൈറ്റ്. വില കുറഞ്ഞപ്പോള്‍ നിക്ഷേപകര്‍ നടത്തിയ വാങ്ങലും ആഗോള ഓഹരി വിപണികളിലെ മുന്നേറ്റവുമാണ് ഈ തിരിച്ചുകയറ്റത്തിന് പ്രധാന പിന്തുണയായത്.എന്നാല്‍, ഈ മുന്നേറ്റത്തിന്റെ തുടര്‍ച്ച നിര്‍ണയിക്കുക അമേരിക്കയുടെ സാമ്പത്തിക സൂചികകളായിരിക്കും. ഫെഡറല്‍ റിസര്‍വിന്റെ പലിശനയവും ഡോളറിന്റെ മൂല്യവും അമേരിക്കന്‍ ട്രഷറി യീല്‍ഡും സ്വര്‍ണവിലയെ സ്വാധീനിക്കും. ബുധനാഴ്ച പുറത്തുവരുന്ന പണപ്പെരുപ്പ കണക്കുകള്‍ പലിശനിരക്കുകളെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകളില്‍ നിര്‍ണായക മാറ്റമുണ്ടാക്കാം.നിര്‍മിത ബുദ്ധി (എഐ) മേഖലയിലെ കമ്പനികളുടെ ഉയര്‍ന്ന കടബാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ഓഹരി വിപണിയിലെ കൂട്ടവില്‍പ്പനയും സ്വര്‍ണത്തെ ബാധിച്ചു. സാമ്പത്തിക വിപണികളില്‍ നഷ്ടം നേരിട്ട നിക്ഷേപകര്‍ പണം കണ്ടെത്തുന്നതിനായി സ്വര്‍ണം ഉള്‍പ്പെടെയുള്ള ആസ്തികള്‍ വിറ്റഴിക്കുന്നതും വിലയില്‍ സമ്മര്‍ദം സൃഷ്ടിക്കാം.ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷസാധ്യതയും റഷ്യ-യുക്രെയ്ന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.സ്വര്‍ണ വായ്പാ സ്ഥാപനങ്ങള്‍ക്ക് ആശങ്കവിവാഹ സീസണില്‍ ആഭരണങ്ങള്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് വിലയിടിവ് ആശ്വാസമാണ്. എന്നാല്‍ ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയ നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടിയാണ് ഇപ്പോഴത്തെ സാഹചര്യം.സ്വര്‍ണ വായ്പാ രംഗത്തും വിലയിടിവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പണയംവെച്ച സ്വര്‍ണത്തിന്റെ വിപണി മൂല്യം കുറയുന്നതോടെ വായ്പയും ഈടിന്റെ മൂല്യവും തമ്മിലുള്ള അനുപാതം (LTV) ഉയരും. കേരളത്തില്‍ ശക്തമായ സാന്നിധ്യമുള്ള സ്വര്‍ണ വായ്പാ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും വായ്പാ തിരിച്ചടവും ഈടിന്റെ മൂല്യവും സൂക്ഷ്മമായി നിരീക്ഷിക്കേണ്ട സാഹചര്യമാണിത്.ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോള്‍ എത്രയാകും?തിങ്കളാഴ്ച പുതുക്കി നിശ്ചയിച്ച വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന മൂന്ന് ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, അതിനുമേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം ഇപ്പോള്‍ വാങ്ങുന്നതിന് 1,02,012 രൂപയിലധികം ചെലവാക്കേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റത്തിനനുസരിച്ച്‌ പണിക്കൂലിയില്‍ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.

THIRUVANANTHAPURAM
News Image