Advertisement

വോട്ട് ചോരി മാത്രമല്ല, ഇത് അവകാശങ്ങൾ മോഷ്ടിക്കലാണ്; ആനുകൂല്യങ്ങൾക്ക് വോട്ടർ ഐഡി നിർബന്ധമാക്കുന്നതില്‍ രാഹുല്‍

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വോട്ടര്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതകെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എസ്‌ഐആര്‍ നടപടിക്കൊപ്പം ഇത്തരമൊരു നീക്കം നടപ്പാക്കുന്നത് ലക്ഷണക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കേവലം വോട്ട് ചോരി മാത്രമല്ല, അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആരോപിച്ചു.ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡിന് പകരം വോട്ടര്‍ ഐഡി തിരിച്ചറിയല്‍ രേഖയാക്കാന്‍ ഒരുങ്ങുന്നുവെന്ന കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.

GENERAL
News Image

സന്ദീപിന്റെ കൈപിടിച്ച് ശ്രുതി പുതു ജീവിതത്തിലേക്ക്

മുണ്ടക്കൈ ഉരുൾ ദുരന്തത്തിലെ അതിജീവിത ശ്രുതി നാളെ സുമംഗലിയാകും. വയനാട് കലക്ട്രേറ്റിലെ ജീവനക്കാരൻ സന്ദീപാണ് വരൻ

GENERAL
News Image

സംസ്ഥാന മുസാബഖ ഡിസം: 4, 5, 6 ബീനാച്ചിയിൽ ; വരവേൽക്കാൻ വയനാട് ഒരുങ്ങുന്നു

ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക് കലാമേളയായ സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ 18-ാമത് മുസാബഖ ഡിസം: 4, 5, 6 തീയതികളിൽ ബീനാച്ചി നൂറുൽ ഇസ് ലാം തഹ് ഫീളുൽ ഖുർആൻ കോളേജിൽ നടക്കും. ഇദം പ്രഥമമായി വയനാട്ടിലെത്തുന്ന മുസാബഖയെ വരവേൽക്കാൻ വയനാട് ഒരുക്കങ്ങൾ ആരംഭിച്ചു. സംഘാടക സമിതി രൂപീകരണത്തിനായി ബീനാച്ചി മദ്റസയിൽ ചേർന്ന ജില്ലയിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ- താലൂക്ക്- റെയ്ഞ്ച് ഭാരവാഹികളുടെയും വിപുലമായ കൺവെൻഷൻ സെൻട്രൽ കൗൺസിൽ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ് മാൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. എസ് കെ ജെ എം ജില്ലാ പ്രസിഡണ്ട് കെ.വി. എസ് തങ്ങൾ അദ്ധ്യക്ഷനായി. സെൻട്രൽ കൗൺസിൽ ട്രഷറർ അബ്ദുൽ ഖാദർ അൽ ഖാസിമി മുഖപ്രഭാഷണം നിർവഹിച്ചു. സ്‌റ്റേറ്റ് സെക്രട്ടറി കെ.ടി ഹുസൈൻ കുട്ടി മൗലവി പദ്ധതി അവതരിപ്പിച്ചു. സെൻട്രൽ കൗൺസിൽ ഭാരവാഹികളായ ടി കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, സിദ്ദീഖ് ഫൈസി വെൺമണൽ , മാനേജർ ഉസ്മാൻ ഫൈസി ഇന്ത്യനൂർ, ജില്ലാ നേതാക്കളായ എം. ഹസൻ മുസ് ലിയാർ , ഇബ്‌റാഹിം ഫൈസി വാളാട് , അശ്‌റഫ് ഫൈസി പനമരം, സൈനുൽ ആബിദ് ദാരിമി, പി. സുബൈർ കണിയാമ്പറ്റ, അയ്യൂബ് മുട്ടിൽ , മുഹ്‌യിദ്ദീൻ കുട്ടി യമാനി പന്തിപ്പൊയിൽ , അബ്ബാസ് വാഫി ചെന്ദലോട് , സ്വാദിഖുൽ അമീൻ ഫൈസി, കെ.ഉമർ ഫൈസി ബീനാച്ചി മഹല്ല് പ്രസിഡണ്ട് കെ.കെ ബശീർ , ഖത്തീബ് ഡി. എച്ച് അലി ദാരിമി , തഹ്ഫീളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ മുബാറകലി മിസ്ബാഹി , അബ്ദുൽ മജീദ് അൻസ്വരി, അബ്ദുറസാഖ് ദാരിമി സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും ബീനാച്ചി മഹല്ല് സെക്രട്ടറി യു.എ മുഹമ്മദലി നന്ദിയും പറഞ്ഞു .

GENERAL
News Image
Advertisement

സഹപ്രവർത്തകൻ്റെ കുടുംബത്തെ ചേർത്തുപിടിച്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ

എസഹപ്രവർത്തകൻ്റെ കുടുംബത്തെ ചേർത്തുപിടിച്ച് ജംഇയ്യത്തുൽ മുഅല്ലിമീൻസ്.കെ.ജെ.എം ജില്ലാ കമ്മിറ്റിയുടെ തവാറുസ് ഫണ്ട് കൈമാറി.സേവനത്തിലിരിക്കെ മരണപ്പെടുന്ന മുഅല്ലിമിൻ്റെ കുടുംബത്തിനെ ചേർത്ത്പിടിക്കുകയെന്ന ബാധ്യതാ നിർവഹണത്തിനായി ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ രണ്ട് വർഷം മുമ്പ് രൂപംനൽകിയതാണ് തവാറുസ് പദ്ധതി. അമ്പതിനായിരം രൂപയാണ് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ നൽകുന്നത്. ജില്ലാ പ്രസിഡണ്ട് കെ. വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ, സെക്രട്ടറി ഹാരിസ് ബാഖവി , ട്രഷറർ സൈനുൽ ആബിദ് ദാരിമി, വൈസ് പ്രസിഡണ്ടുമാരായ അശ്‌റഫ് ഫൈസി പനമരം , അബ്ദുള്ളക്കുട്ടി ദാരിമി തുടങ്ങിയവർകഴിഞ്ഞയാഴ്ച മരണപ്പെട്ട പൊഴുതന ആറാം മൈലിലെ മുഅല്ലിമിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെആശ്വസിപ്പിക്കുകയും തവാറുസ് ഫണ്ട് കൈ മാറുകയും ചെയ്തു. ടി കെ അബൂബക്കർ മൗലവി , വി.പി ഇബ്റാഹിം ഫൈസി സംബന്ധിച്ചു.

GENERAL
News Image

നെല്ലിയമ്പം ജി.എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ലഹരിയുടെ വിപത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജി.എൽ.പി.സ്‌കൂൾ നെല്ലിയമ്പത്തിൽ രക്ഷിതാക്കൾക്കായി "മയങ്ങില്ല കേരളം;ഹരമല്ല ലഹരി" എന്ന പേരിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വിമുക്തി മിഷൻ, വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി,വയനാട് ഡിസ്‌ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ​ലഹരി വിരുദ്ധ ബോധവൽക്കരണം, കുട്ടികളോട് മാതാപിതാക്കൾ പുലർത്തേണ്ട സമീപനങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്ലാസെടുത്തു. വാർഡ് മെമ്പർ എം.കെ.സുചിത്ര ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് എ.സബ്ന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ ഹെഡ്‌മിസ്ട്രസ് കെ.ജി.ഷൈലജ സ്വാഗതം ആശംസിച്ചു.​എസ്.എം.സി.അംഗം റസാഖ് ചക്കര, ചെയർമാൻ ഷഫീന, വൈത്തിരി താലൂക്ക് പി.എൽ.വി.മുംതാസ്.സി, എം.പി.ടി.എ.പ്രസിഡൻ്റ് പി.ജാസ്മിൻ,പി.ടി.എ. വൈസ് പ്രസിഡൻ്റ് കെ.എം.ഇസ്മായിൽ, അബ്‌ദുൾ സലാം,വിജി ജോസഫ് എന്നിവർ സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ ശ്രീജ സൈമൺ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

GENERAL
News Image

അമ്പലവയൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ കരുത്തുറ്റ പ്രതിരോധം തീർക്കാൻ വിദ്യാർത്ഥികൾ ഒന്നിക്കണമെന്ന ആഹ്വാനവുമായി അമ്പലവയൽ ജി.വി.എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂളിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബ്, ടീൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'ജീവിതമാണ് ലഹരി' എന്ന മുഖ്യ പ്രമേയത്തിലായിരുന്നു പരിപാടി.​സ്കൂൾ ഹെഡ്മിസ്ട്രസ് പി. ഒ.സുമിത ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ഷാന്റി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും ബോധവൽക്കരണ ക്ലാസും നയിച്ചു.തെറ്റായ ലഹരികളിലേക്ക് വഴിമാറാതെ, ജീവിതത്തിലെ സർഗ്ഗാത്മകതയും വലിയ സ്വപ്നങ്ങളുമാണ് യഥാർത്ഥ ലഹരിയാക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലഹരി മാഫിയകളുടെ കെണികളിൽ വീഴാതിരിക്കാനുള്ള ജാഗ്രതയെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.​ലഹരിമുക്ത ക്യാമ്പസ് ലക്ഷ്യമിട്ട് വിദ്യാർത്ഥികൾ ചടങ്ങിൽ പ്രതിജ്ഞയെടുത്തു. സ്റ്റാഫ് സെക്രട്ടറി സി.ഷമീറ,എസ്.ആർ.ജി. കൺവീനർമാരായ കെ. എസ്.സജിത,ടി.പി. അജീഷ് കുമാർ,ക്ലബ്ബ് പ്രതിനിധികളായ ഏബൽ ചെറിയാൻ,അലോണ റെജി എന്നിവർ ആശംസകൾ നേർന്നു. ടീൻസ് ക്ലബ്ബ് കൺവീനർ ടി.ഇ.ഹെലന സ്വാഗതവും ആന്റി നാർക്കോട്ടിക് ക്ലബ്ബ് കൺവീനർ കെ. എം.രഘു നന്ദിയും രേഖപ്പെടുത്തി.

GENERAL
News Image

എംഡിഎംഎ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അറസ്റ്റിൽ

വയനാട് ലക്കിടിയിൽ 8.520 ഗ്രാം എം.ഡി.എം.എ പിടികൂടിയകേസിൽ മൂന്നാം പ്രതിയായ ഡോക്ടറെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം മൊറയൂർ സ്വദേശി ഡോ. മുഹമ്മദ് ഫാബിൻ (41) ആണ് പിടിയിലായത്.കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശു പത്രിയിൽ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായി ജോലി ചെയ്‌തുവരികയായിരുന്നു ഇദ്ദേഹം. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് എരുമാട് സ്വദേശികളായ നൗഫൽ, മുഹമ്മദ് നസീബ് എന്നിവരെ ഒക്ടോബർ 22ന് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിലെ മൂന്നാം പ്രതിയായ ഡോ. മുഹമ്മദ് ഫാബിനെക്കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മണാ ശ്ശേരിയിലെ വാടകവീടിന് സമീപത്തുനിന്ന് വൈത്തിരി സർക്കിൾ ഇൻസ്പെ ക്ടർ രാംജിത്ത് പി.ജി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

WAYANAD
News Image

മീനങ്ങാടി സ്‌കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികൾക്കെതിരെ സൈബർ ആക്രമണം; പോക്സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു

മീനങ്ങാടി സ്‌കൂൾ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിന്പിന്നാലെ വിദ്യാർഥികൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല പരാ മർശങ്ങൾ നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർഥികളു ടെ പരാതിയിൽ വയനാട് സൈബർ പൊലീസ് സ്റ്റേഷനിലാണ് പോക്സോ നിയമപ്രകാരവും വിദ്യാർഥികൾക്കെതിരെ സൈബർ ആക്രമണം; പോക്സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു ഐ.ടി ആക്ട് പ്രകാരവും എഫ്.ഐ.ആർ രജിസ്റ്റർ ചെയ് തത്.വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും, പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം ഉയർന്നതോടെയാണ് സംഭവം വിവാദമായത്. ഇതിനു പിന്നാലെ സ്കൂ‌ൾ ബസിനുള്ളിൽ നിന്നുള്ള വിദ്യാർഥികളുടെ ദൃശ്യങ്ങളും പ്രതികരണ ങ്ങളുമുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.വിവിധ മാധ്യമങ്ങളും ദൃശ്യങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ച് സമൂഹമാധ്യമങ്ങളിലെ കമൻ്റ് ബോക്‌സുകളിൽ വിദ്യാർഥികളെ ലക്ഷ്യമിട്ട് ചിലർ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാ ണ് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കു ന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെയാണ് പൊലീസ് നടപടി. സംഭവ ത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

KALPETTA
News Image

വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കുമെന്ന് വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കര്‍ഷകര്‍-സംരംഭകര്‍ എന്നിവരുടെ ഉത്പന്നങ്ങള്‍ക്ക് കൃത്യമായ വിപണന സൗകര്യം ഉറപ്പാക്കുക ലക്ഷ്യമിട്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വനിതാ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക പ്രാധാന്യവുമുള്ള വയനാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനും അതിജീവനത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പരിസരത്ത് നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു സെബാസ്റ്റ്യന്‍, തവിഞ്ഞാല്‍-വെള്ളമുണ്ട-തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ എം.ജി ബിജു, ഖമര്‍ ലൈല, പ്രമോദ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി മൊയ്തീന്‍ ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.ടി മുഹമ്മദ് ഉനൈസ്, ചിന്നമ്മ ജോസ്, ആസ്യ മൊയ്തു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജില്‍സണ്‍ തൂപ്പുംകര, ലിയി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ പ്രഭാകരന്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

GENERAL
News Image

പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു, 4 കോച്ചുകളിൽ തീപിടുത്തം; ആളപായം ഇല്ലെന്ന് നോർത്തേൺ റെയിൽവേ

പഞ്ചാബ്: പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു, 4 കോച്ചുകളിൽ തീപിടുത്തം. ആളപായം ഇല്ലെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. പഞ്ചാബിലെ സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപം കർമ്മഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അമൃത്സറിനും ന്യൂ ജൽപൈഗുരിക്കും ഇടയിൽ ഓടുന്ന ട്രെയിൻ നമ്പർ 12508 കർമ്മഭൂമി എക്സ്പ്രസിന്റെ എഞ്ചിനിൽ നിന്നാണ് തീപിടിത്തമുണ്ടായത്.തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥരും അടിയന്തര സേവന ജീവനക്കാരും സംഭവ സ്ഥലത്തെത്തി, നിരവധി കോച്ചുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ കാണാം.അമൃത്സറിൽ നിന്ന് പുറപ്പെട്ട ട്രെയിൻ രാജ്പുരയിൽ നിന്ന് 15 കിലോമീറ്റർ അകലെ ഒരു ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ബസന്ത്പുര റെയിൽവേ സ്റ്റേഷന് സമീപമാണ് തീപിടിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കുകളോ ജീവഹാനിയോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല.

GENERAL
News Image

മുട്ടക്കോഴി വളർത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം നവംബർ 12,13 തീയ്യതികളില്‍ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ "മുട്ടക്കോഴി വളർത്തൽ" എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ 04936-297084 എന്ന നമ്പറിൽ നവംബര്‍ 10 ന് വൈകുന്നേരം മൂന്നിനകം പേര് രജിസ്റ്റർ ചെയ്യണം.

SULTAN BATHERY
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ആറുവാൾ, അടിവാരം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (നവംബര്‍ 7) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

ARIYIPPU
News Image

മൊബൈൽ ഫോട്ടോഗ്രഫി മത്സരം

അന്താരാഷ്ട്ര മണ്ണ് ദിനാആഘോഷത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സംസ്ഥാനതല മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മണ്ണിൽ വിരിയുന്ന പ്രതീക്ഷകൾ എന്നതാണ് വിഷയം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 1000 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോട്ടോകൾ https://forms.gle/zEc55ocPKkGY5e4Z7 ഗൂഗിൾ ഫോം വഴി നവംബര്‍ 20 നകം സമർപ്പിക്കണം.

ARIYIPPU
News Image

തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അഡ്മിഷൻ

കെൽട്രോൺ സുൽത്താൻ ബത്തേരി സെൻ്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ടാലി ആന്‍ഡ് ഫോറിൻ അക്കൗണ്ടിംഗ് മാനേജ്മെന്റ്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്‍ഡ് സേഫ്റ്റി തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 7902281422

SULTAN BATHERY
News Image

മെഡിക്കൽ കോളേജിൽ താത്കാലിക നിയമനം

മാനന്തവാടി ഗവ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളില്‍ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം നവംബര്‍ 19 ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പല്‍ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04935 299424

MANANTHAVADY
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു

എം.ആർ.എസ്/പ്രീ മെട്രിക്ക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന "കളിക്കളം" സംസ്ഥാനതല കായികമേളയിൽ പങ്കെടുക്കുന്ന നൂൽപ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ 40 കുട്ടികള്‍ക്കാവശ്യമായ ജേഴ്സി, റണ്ണിംഗ് ഷൂസ് ഉള്‍പ്പെടെയുള്ള സ്പോർട്സ് അനുബന്ധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 12 ന് ഉച്ചക്ക് ഒന്നിനകം ലഭിക്കണം. ഫോണ്‍- 04936 270139✨✨✨✨✨✨✨✨എം.ആർ.എസ്/പ്രീ മെട്രിക്ക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നവംബർ 20,21,22 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന "കളിക്കളം" സംസ്ഥാനതല കായികമേളയിൽ നൂൽപ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുപോകുന്നതിനും മത്സരാർത്ഥികളെ സ്റ്റേഡിയത്തിലേക്കും അവിടെ നിന്നും താമസ സ്ഥലത്തേക്കും പരിപാടി പൂർത്തിയായതിനുശേഷം തിരികെ സ്കൂളിലേക്കും എത്തിക്കുന്നതിനായി (യാത്ര വേളയിലെ ഭക്ഷണം ഉൾപ്പെടെ) ഏ.സി./ നോൺ ഏ.സി ടൂറിസ്റ്റ് ബസ്സുകൾ (45 സീറ്റ്) വാടകക്ക് നൽകാൻ തയ്യാറുള്ള ഉടമകൾ /ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 12 ന് രാവിലെ 11 നകം ലഭിക്കണം. ഫോണ്‍- 04936 270139

ARIYIPPU
News Image

മന്ത്രി ബിന്ദുകൃഷ്ണക്ക് സ്വീകരണം നല്‍കി വയനാടിന്റെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി

കല്‍പ്പറ്റ: വനിതാ - ശിശുക്ഷേമ, തൊഴില്‍, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മന്ത്രിയായതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ ബിന്ദു കൃഷ്ണയെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസകിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഡി സി സി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി സംസാരിച്ചു. വയനാടിന്റെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ എല്ലാവിധ ശ്രമങ്ങളുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഉഷാവിജയന്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, പി കെ ജയലക്ഷ്മി, പി പി ആലി, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, എച്ച് ബി പ്രദീപ്മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KALPETTA
News Image

വിദ്യാലയങ്ങളിലെ 'കതിര്‍' കാര്‍ഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡര്‍ മോഹൻലാല്‍

വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനായുള്ള കൃഷി വകുപ്പിന്റെ കതിര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിലാണ് കാർഷിക ക്ലബ്ബുകള്‍ ആരംഭിക്കുന്നത്. 'മാറ്റം തുടങ്ങേണ്ടത് കുട്ടികളില്‍ നിന്നാണ്. വെര്‍ച്വല്‍ ലോകത്തെ സ്‌ക്രീനുകളില്‍നിന്ന് മാറി മണ്ണിലേക്കിറങ്ങാന്‍ കുട്ടികളും തയ്യാറാകണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാന്‍ കഴിയട്ടെ എന്ന് മോഹൻലാല്‍ ആശംസിച്ചുതന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും പദ്ധതിക്ക് മോഹൻലാല്‍ വാഗ്ദാനം ചെയ്തു.മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ കതിർ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.

THIRUVANANTHAPURAM
News Image

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും. തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലേര്‍ട്ട് ഉണ്ട്. മഴയോടൊപ്പം 40 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. (kerala rains yellow alert in 5 districts)കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന നിര്‍ദേശങ്ങള്‍:പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.നിര്‍ദേശങ്ങള്‍ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുകഅത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

THIRUVANANTHAPURAM
News Image

മുടങ്ങി കിടക്കുന്ന പ്രവാസി ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യുക:പ്രവാസി കോൺഗ്രസ്‌ മുട്ടിൽ

പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡല കൺവെൻഷൻ ഓലൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പ്രവാസി കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ ഉദ്ഘാടനം നിർവഹിച്ചു.കല്പറ്റ ബ്ലോക്ക് പ്രസിഡന്റ്‌ സുനിൽ കുന്നിതൊടി അധ്യക്ഷത വഹിച്ചു. സിദ്ദിഖ് ഓണാട്ട്, ബാബു പിണ്ടിപ്പുഴ, വിപിൻ വി. ജെ, ബോബൻ ആന്റണി എന്നിവർ നേർന്ന് സംസാരിച്ചു. പ്രവാസി കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം പ്രസിഡന്റായി അഖിൽ കുന്നുമലിനെയും ജനറൽ സെക്രട്ടറിയായി അരുൺ കുമാറിനെയും ട്രഷററായി മുജീബ് റഹ്മാനെയും തിരഞ്ഞെടുത്തു.കല്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ആയി സിദീഖ് ഓണാട്ടിനേയും, മണ്ഡലം വൈസ് പ്രസിഡന്റ്‌ മാരായി ഫൈസൽ എൻ. ടി, നൗഷാദ് കുന്നത്ത് എന്നിവരെയും, ജോയിൻ സെക്രട്ടറി മാരായി കാദർ പരിയാരം, ബഷീർ നരിക്കോടൻ, അബ്ദുൽ അസീസ് എന്നിവരെയും, എക്‌സി കുട്ടീവ് അംഗങ്ങൾ ആയി സൗമ്യ അരുൺ, ഉസ്മാൻ സാറതൊടിയിൽ ബൈജു കുമാർ, ജോസഫ് ചാക്കോ,എന്നിവരെയും തിരഞ്ഞെടുത്തു.അഖിൽ കുന്നുമ്മൽ സ്വാഗതവും അരുൺ കുമാർ നന്ദിയും പറഞ്ഞു

GENERAL
News Image