Advertisement

റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ

മാനന്തവാടി : റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ മഠത്തി മണ്ണിൽ വീട്ടിൽ ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാൾ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ ബി.എൻ.എസ്, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇൻസ്പെക്ടർ റഫീക്ക്, നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കെ സോബിൻ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സി. ലിഥിൻ,സി.എം നിസാർ മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

MANANTHAVADY
News Image

പി.ആര്‍.ഡിയില്‍ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍, പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍, വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. അപേക്ഷകര്‍ ഡിജിറ്റല്‍ എസ്.എൽ.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റ, സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങള്‍ സഹിതം ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. അസല്‍ സര്‍ട്ടിഫിക്കറ്റ്, ഉപകരണങ്ങളുടെ പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04936 202529

ARIYIPPU
News Image

ജെ.ആര്‍.എഫ് അഭിമുഖം

മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഐ.എസ്.ആര്‍.ഒ റസ്‌പോണ്ട് മേജര്‍ റിസര്‍ച്ച് പ്രൊജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയിലേക്ക് പുന‌ർഅഭിമുഖം നടത്തുന്നു. മൈക്രോവേവ് ഇലക്ട്രോണിക്‌സ് സ്‌പെഷ്യലൈസേഷനോടെ എം.എസ്.സി അല്ലെങ്കില്‍ എം.ടെക് ഇലക്ട്രോണിക്‌സ് ബിരുദത്തോടൊപ്പം യു.ജി.സി നെറ്റ്, ഗേറ്റ്, കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയ മറ്റ് യോഗ്യതാ പരീക്ഷകളോ പാസായിരിക്കണം. സി.എസ്.ടി/എച്ച്.എഫ്.എസ്.എസ് സോഫ്റ്റ്‌വെയറുകള്‍, മൈക്രോസ്ട്രിപ്പ് ആന്റിന അറേകള്‍, ആന്റിന മെഷര്‍മെന്റുകള്‍, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും രേഖകളുമായി ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9447959305, 8848629527. കൂടുതല്‍ വിവരങ്ങള്‍ http://gcmananthavady.ac.in/wp-content/uploads/sites/127/2026/06/respond.pdf ല്‍ ലഭിക്കും.

MANANTHAVADY
News Image
Advertisement

പി.ജി പ്രവേശനം സീറ്റ് ഒഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ എം.എ ഹിസ്റ്ററി, എം.എ ഇക്കണോമിക്സ്, എം.കോം കോഴ്സുകളില്‍ സീറ്റൊഴിവ്. റിസർവേഷൻ തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‍സൈറ്റിൽ ലഭ്യമാണ്. പി.ജി പ്രവേശനം ആഗ്രഹിക്കുന്ന സ‍ർവകലാശാല ക്യാപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ഓഗസ്റ്റ് മൂന്നിനകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 04936 204569

ARIYIPPU
News Image

ഗസ്റ്റ് അധ്യാപക നിയമനം

മാനന്തവാടി സർക്കാർ‍ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ എന്‍ജിനീയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോൺ: 04935 293024.

MANANTHAVADY
News Image

അറ്റൻ‍ഡർ നിയമനം

മാനന്തവാടി സർക്കാർ‍ പോളിടെക്നിക് കോളേജിലെ ഫിസിക്സ്, കെമിസ്ട്രി ലാബുകളിലേക്ക് നോൺ ടെക്നിക്കൽ അറ്റൻഡർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത സര്‍ട്ടിഫിക്കറ്റിന്‍റെ അസലുമായി പങ്കെടുക്കണം. ഫോൺ: 04935 293024

MANANTHAVADY
News Image

ഫാഷൻ ഡിസൈനിങ് കോഴ്സിന് അപേക്ഷിക്കാം

സുൽത്താൻ ബത്തേരി ഗവ ടെക്നിക്കൽ ഹൈസ്കൂളിലെ ജി.ഐ.എഫ്.ഡി ഫാഷൻ ഡിസൈനിങ് ആന്‍ഡ ഗാർമെന്റ്സ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ www.polyadmission.org/gifd വെബ്‍സൈറ്റ് മുഖേന ഓഗസ്റ്റ് 12 നകം ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 9747994663, 9656061030, 04936 220147.

SULTAN BATHERY
News Image

ക്ഷേമനിധി കുടിശിക അടയ്ക്കാം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളിൽ ഉടമ, തൊഴിലാളി വിഹിതം കുടിശിക വരുത്തിയവർക്ക് സെപ്റ്റംബർ 30 വരെ കുടിശിക അടച്ചുതീർക്കാൻ അവസരം. 36 മാസം വരെയുള്ള കുടിശിക ഒറ്റത്തവണയായും ഒടുക്കാം. 36 മാസത്തിൽ കൂടുതൽ കുടിശികയുള്ളവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല. വിശദ വിവരങ്ങൾ ജില്ലാ ഓഫീസിൽ നിന്ന് ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0493 6206355, 9188519862.

ARIYIPPU
News Image

ഉജ്ജ്വല ബാല്യം പുരസ്കാരം

വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് വനിതാ ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗക്കാരായ കുട്ടികൾക്കും അപേക്ഷിക്കാം. 2025 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം. എന്നീ മേഖലകളിൽ ഏതിലെങ്കിലും ഒന്നിൽ കഴിവ് തെളിയിച്ച ആറിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അവസരം. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്ന നാല് കുട്ടികൾക്ക് 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരവും നൽകും. അപേക്ഷകൾ 2026 സെപ്റ്റംബർ 10 വൈകുിട്ട് അഞ്ചിനകം കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ വനിത ശിശുവികസന വകുപ്പ് സമുച്ചയത്തിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും ഓഫീസിൽ ലഭിക്കും. ഫോൺ: 04936 246098, 6282558779.

ARIYIPPU
News Image

അതിശക്തമായ മഴ വരുന്നു, മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം അതിശക്തമായ മഴയ്ക്കാണ് സാധ്യത. വെള്ളിയും ശനിയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കള്ളക്കടൽ ജാഗ്രത നിർദേശംകള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ പുലർച്ചെ 05.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

KERALA
News Image

ലോകകപ്പിന്‍റെ താരത്തെ സ്വന്തമാക്കാൻ റയല്‍ മാഡ്രിഡ്, സ്പാനിഷ് ക്യാപ്റ്റനെ ടീമിലെത്തിക്കാൻ മുന്നോട്ടുവെച്ചത് വമ്പൻ ഓഫര്‍

മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രിയെ ടീമിലെത്തിക്കാനുള്ള ഔദ്യോഗിക നീക്കങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്‌മെന്‍റുമായി റയൽ മാഡ്രിഡ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായി പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഫബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. റയൽ പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസ് പച്ചക്കൊടി കാണിച്ചതോടെയാണ് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗം കൂടിയത്.സ്പെയിനിനായുള്ള ലോകകപ്പ് വിജയം ഉൾപ്പെടെയുള്ള മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ റോഡ്രിയെ ക്ലബ്ബിലെത്തിക്കുക എന്നത് റയൽ മാഡ്രിഡിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മാറിയിരിക്കുകയാണ്. 50 ദശലക്ഷം യൂറോയിലധികം (ഏകദേശം 450 കോടിയിലധികം രൂപ) തുക വാഗ്ദാനം ചെയ്ത് കരാർ ഉറപ്പിക്കാനാണ് റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നത്.

SPORTS
News Image

പോക്സോ ; പ്രതിക്ക് തടവും പിഴയും

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മേപ്പാടി കാപ്പംകൊല്ലി പന്തലം കുന്നേൽ വീട്ടിൽ പി.എ റഷീദ് (50) നെയാണ് 5 വർഷത്തെ തടവിനും 50000 രൂപ പിഴ യടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പഷ്യൽ കോടതി ജഡ്ജ് കെ.ആർ സുനിൽ കുമാർ ശിക്ഷിച്ചത്. 2022 ഏപ്രിലിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടി ക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ ഇൻന്ത്‌പക്ടർ എസ്. എച്ച്.ഓ ആയിരുന്ന പി. പ്രമോദ് കേസിൽ അന്വേ ഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.

KALPETTA
News Image

ശ്രേയസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

പാമ്പള :പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു.അമ്പലവയൽ സബ് ഇൻസ്‌പെക്ടർ എൽദോ സാർ ക്ലാസ്സിന് നേതൃത്വം നൽകി.യൂണിറ്റ് സി ഡി ഒ സുനി ജോബി,ആൻസി,ജിൻസി എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും പരീക്ഷ തുടങ്ങും.എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് ഓണാഘോഷം നടത്താം. ഓണാവധിക്കായി അന്നുതന്നെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍, ആ ദിവസത്തെ പരീക്ഷ 21ന് നടക്കും. 31നാണ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക

KERALA
News Image

കൂടിയതൊക്കെ കുറയുന്നു; ഒരു ലക്ഷത്തിലേക്ക് എത്തുമോ സ്വർണവില; സംസ്ഥാനത്ത് ഇന്ന് വിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു ഗ്രാമ സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞത്. 13,155 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. 1,05,240 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഒരു ഗ്രാമിന് 66 രൂപയാണ് കുറഞ്ഞത്. 14 ,351 രൂപയാണ് വില. പവന് 528 രൂപ കുറഞ്ഞ് 1,14,808 രൂപയാണ് വിപണിവില.കഴിഞ്ഞ കുറച്ച് നാളുകളായി ഒരു ലക്ഷത്തി അയ്യായിരം രൂപയിൽ തന്നെ നിൽക്കുകയാണ് സ്വർണവില. ഇതിനിടെ 27ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുകയും ഒരു ലക്ഷത്തി ആറായിരം കടക്കുകയും ചെയ്തിരുന്നു. എന്നാൽ 28ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തുകയും വീണ്ടും ഒരു ലക്ഷത്തി അയ്യായിരം രൂപയിൽ എത്തിനിൽകുകയും ചെയ്തു

KALPETTA
News Image

ജില്ലയില്‍ ക്വാറികള്‍-വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം

ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്വാറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. ക്വാറികള്‍, ഹോം സ്റ്റേ, റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അഡ്വഞ്ചര്‍ ടൂറിസം സെന്ററുകള്‍, ട്രക്കിങ് എന്നിവ നിര്‍ത്തിവെയ്ക്കണമെന്നാണ് ഉത്തരവ്. ജില്ലയില്‍ ദുരന്തസാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് നിര്‍മ്മാണ മേഖലയില്‍ മണ്ണൊലിപ്പ് ഭീക്ഷണി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍, കല്‍പ്പറ്റ നഗരസഭ സെക്രട്ടറിമാര്‍ സംയുക്തമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്. കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത മേഖല, മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളിലെ ആളുകളെ ആവശ്യമെങ്കില്‍ മാറ്റിതാമസിപ്പിക്കാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടിറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 52(ബി) പ്രകാരം ശിക്ഷാ നടപപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ARIYIPPU
News Image

സ്വിറ്റ്‌സര്‍ലന്‍ഡിനെ റഫറി ചതിച്ചോ?, അർജന്‍റീനയെ തുണച്ച 'റെഡ് കാർഡ്'; വൻ വെളിപ്പെടുത്തലുമായി ഐഎഫ്എബി

ലോകകപ്പ് ഫുട്ബോളിൽ അർജന്‍റീനയ്ക്ക് റഫറിമാരിൽ നിന്നും ഫിഫയിൽ നിന്നും വഴിവിട്ട ആനുകൂല്യങ്ങൾ ലഭിച്ചെന്ന ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നു. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്‌സർലന്‍ഡ് ഫോർവേഡ് ബ്രീൽ എംബോളോയ്ക്ക് വാര്‍ (VAR) പരിശോധനയ്ക്ക് ശേഷം ചുവപ്പ് കാർഡ് നൽകിയ നടപടി തികച്ചും തെറ്റായിരുന്നുവെന്ന് ഫുട്ബോൾ നിയമനിർമ്മാണ സമിതിയായ ഐഎഫ്എബി (IFAB) വ്യക്തമാക്കി.സ്പെയ്നിനോട് ഫൈനലിൽ പരാജയപ്പെടുന്നതിന് മുൻപ്, ടൂർണമെന്‍റിലുടനീളം ലയണൽ മെസിയുടെ അർജന്‍റീനയ്ക്ക് അനുകൂലമായി നിരവധി വിവാദ റഫറിയിംഗ് തീരുമാനങ്ങൾ വന്നിരുന്നു. ഈജിപ്ത്, സ്വിറ്റ്‌സർലന്‍ഡ് തുടങ്ങിയ ടീമുകൾ പരസ്യമായി റഫറിയിംഗ് പക്ഷപാതിത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വിസ് താരത്തെ പുറത്താക്കിയ സംഭവം വാര്‍ പ്രോട്ടോക്കോളിന്‍റെ തെറ്റായ വിനിയോഗമായിരുന്നുവെന്ന് സമിതി അംഗീകരിച്ചത്.

SPORTS
News Image

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ടുള്ളത്. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.വയനാട് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.അതിനിടെ മൂന്നാറില്‍ ദേശീയ പാതയിലേക്ക് മണ്ണും കല്ലും പതിച്ചു. ഹെഡ്വര്‍ക്ക് ഡാമിന് സമീപമാണ് മണ്ണിടിഞ്ഞത്. ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.

KERALA
News Image

വടകര എം ഡി എം എ കേസ്: വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം

വടകരയില്‍ അധ്യാപികമാര്‍ അറസ്റ്റിലായ എം ഡി എം എ കേസില്‍ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്ന് സൂചന. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് എം ഡി എം എ ഇടപാടിലെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.പ്രതികളുടെ ബേങ്ക് വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ ഒരു യുവതിയും നിരീക്ഷണത്തിലാണ്. ഇവര്‍ നിലവില്‍ ബെംഗളൂരുവിലാണ് ഉള്ളതെന്നാണ് വിവരം.കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കാവ്യ, കീര്‍ത്തന എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അധ്യാപിക നീഷ്മയെയും ഓണ്‍ലൈന്‍ ഡെലിവറി ബോയ് ജിജിലിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അടുത്ത ദിവസം അപേക്ഷ നല്‍കും. വടകര എന്‍ ഡി പി എസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്.

KALPETTA
News Image

നീറ്റ് പരിശീലനം

2027 ലെ നീറ്റ്/ ജെഇഇ പ്രവേശന പരീക്ഷാ പരിശീലനത്തിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2026 മാർച്ചിലെ പ്ലസ് ടു പൊതു പരീക്ഷയിൽ സയൻസ് വിഷയമെടുത്ത് വിജയിച്ച പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ മാർക്കിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്താണ് പരിശീലനം നല്‍കുക. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള പട്ടികവർഗ വിദ്യാർത്ഥികൾ പേര്, മേൽവിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, ലിംഗം, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, പ്ലസ് ടു പരീക്ഷ സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ് പകർപ്പ്, എന്നിവ സഹിതം അപേക്ഷകൾ ആഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിൽ സമർപ്പിക്കണം. സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിൽ താമസിക്കുന്നവർ അതാത് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. നീറ്റ് പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഫോണ്‍- 04936 202232

ARIYIPPU
News Image