ഫേസ്ബുക്കിൽ വലിയ മാറ്റം വരാൻ പോകുന്നു; ഇനി ടിക് ടോക്കിന് സമാനമായ സവിശേഷതകൾ ആസ്വദിക്കാം
മെറ്റ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി അപ്ഡേറ്റുകള് പതിവായി പുറത്തിറക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഫേസ്ബുക്കിലും ഒരു പുതിയ മാറ്റം വരാന്‍ പോവുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപയോക്താക്കള്‍ ആപ്പ് തുറക്കുമ്പോഴെല്ലാം പൂര്‍ണ്ണമായ സ്ക്രീന്‍ വീഡിയോ ഫീഡ് കാണാന്‍ കഴിയുന്ന ഒരു പുതിയ സവിശേഷത കമ്പനി പരീക്ഷിച്ചുവരികയാണ്. ഈ സവിശേഷത ടിക് ടോക്കിന് സമാനമാണ്.ആപ്പ് തുറന്നാലുടന്‍ നിങ്ങള്‍ക്ക് ഒരു പുതിയ വീഡിയോ ഇന്റര്‍ഫേസ് ലഭിക്കുംഫേസ്ബുക്കില് വീഡിയോകള്‍ കാണാന്‍ ധാരാളം സമയം ചെലവഴിക്കുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കുക എന്നതാണ് പുതിയ ഇന്റര്‍ഫേസിന്റെ ലക്ഷ്യം. ഇത്തരം ഉപയോക്താക്കള്‍ക്കായി ആപ്പ് നേരിട്ട് ഒരു ഇമ്മേഴ്സീവ് ഫുള്‍-സ്ക്രീന്‍ വീഡിയോ മോഡില്‍ തുറക്കും. ഇത് Content viewing experience കൂടുതല്‍ ആകര്‍ഷകമാക്കും. എങ്കിലും എല്ലാ ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.
ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം.
കൊയിലാണ്ടി: വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സയിലുമായിരുന്ന യുവതി മരിച്ചു. ആറു മാസം ഗര്‍ഭിണിയായിരുന്ന പയ്യോളി താരയില്‍ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്.ആറു മാസം ഗര്‍ഭിണിയായ ഷമീമയെ കൊയിലാണ്ടി അരിക്കുളത്തെ വാടകവീട്ടിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുമ്പായിരുന്നു സംഭവം. യുവതി ഭര്‍ത്താവിനൊപ്പം വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഫോണില്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനിടെ തുടർന്ന് മാതാവ് വാടകവീട്ടില്‍ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് ഷമീമയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഒന്നരമാസമായി വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരേതനായ സമീറിന്റെയും അസ്മയുടെയും മകളാണ്. മകന്: മിന്നൂസ്.
രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ അർജുൻ ആയങ്കി അറസ്റ്റിൽ
കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി നിരന്തരം രംഗത്ത് വന്നിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.
ഓണവണ്ടികൾ: 112 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
ഓണം സീസണിൽ റെയിൽവേ 112 തീവണ്ടികൾ ഓടിക്കും. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ ആറുവരെയാണ് സർവീസ്. ദക്ഷിണ റെയിൽവേക്കുള്ളിൽ 38 സർവീസ് നടത്തും. ദക്ഷിണ റെയിൽവേയിൽനിന്ന് മറ്റു സോണുകളിലേക്ക് 16 സർവീസും നടത്തും. കഴിഞ്ഞവർഷം ആകെ 55 ഓണ സർവീസുകളാണ് നടത്തിയിരുന്നത്.തിരുവനന്തപുരം നോർത്ത്, കൊല്ലം ഭാഗങ്ങളിൽനിന്ന് ചെന്നൈ ഭാഗത്തേക്ക് 26 സർവീസ് നടത്തുന്നുണ്ട്. മംഗളൂരുവിൽനിന്ന് ആറ് സർവീസുണ്ട്. തിരുവനന്തപുരം നോർത്ത്-മംഗളൂരു-തിരുവനന്തപുരം നോർത്ത് (ആറ് സർവീസ്) ആണ് കേരളത്തിലൂടെയുള്ളത്. തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും 28 സർവീസുണ്ട്. മൈസൂരുവിൽനിന്ന് കണ്ണൂരിലേക്ക് രണ്ട് സർവീസും കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് രണ്ട് സർവീസും പ്രഖ്യാപിച്ചു. പാലക്കാട് വഴിയാണ് റൂട്ട്.ദക്ഷിണ റെയിൽവേക്കുള്ളിൽ:ചെന്നൈ-കൊല്ലം-ചെന്നൈ (ആറ് ട്രിപ്പ്), തിരുവനന്തപുരം-താംബരം-തിരുവനന്തപുരം (ആറ്), മംഗളൂരു-ചെന്നൈ എഗ്മോർ-മംഗളൂരു (ആറ്), ചെന്നൈ-കൊല്ലം-ചെന്നൈ(14), തിരുവനന്തപുരം നോർത്ത്-മംഗളൂരു-തിരുവനന്തപുരം നോർത്ത് (ആറ്).ദക്ഷിണ റെയിൽവേ-മറ്റു സോൺ: തിരുവനന്തപുരം നോർത്ത്-സാന്ത്രാഗച്ചി-തിരുവനന്തപുരം നോർത്ത് (എട്ട്), എറണാകുളം-എസ്.എം.വി.ടി. ബെംഗളൂരു-എറണാകുളം (എട്ട്).മറ്റു സോണുകളുടെ വണ്ടി: ഹൈദരാബാദ്-കൊല്ലം-ഹൈദരാബാദ് (എട്ട്), എസ്.എം.വി.ടി. ബെംഗളൂരു-തിരുവനന്തപുരം നോർത്ത് -എസ്.എം.വി.ടി. ബെംഗളൂരു (പാലക്കാട് വഴി) (20), കൊല്ലം-ഹുബ്ബള്ളി-കൊല്ലം (എട്ട്), മൈസൂരു-കണ്ണൂർ (രണ്ട്), കണ്ണൂർ-ബെംഗളൂരു കന്റോൺമെന്റ് (രണ്ട്), ചെറിയപ്പള്ളി-കൊല്ലം-ചെറിയപ്പള്ളി (എട്ട്), ഹൈദരാബാദ്-മംഗളൂരു-ഹൈദരാബാദ് (ആറ്), ഹുബ്ബള്ളി-കോട്ടയം-ഹുബ്ബള്ളി (നാല്).
ഓണത്തിനുൾപ്പെടെ ക്ഷേമപെൻഷൻ വിതരണം നിലവിലെ രീതിയിൽ തന്നെ തുടരും :പദ്ധതി തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം :ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ. ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് മതിയായ സമയം നൽകും. ഓണത്തിനുൾപ്പെടെ ക്ഷേമപെൻഷൻ വിതരണം നിലവിലെ രീതിയിൽ തന്നെ തുടരും."ബാങ്ക് വഴിയുള്ള വിതരണം എന്ന തീരുമാനം തത്വത്തിൽ എടുക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നും ധനകാര്യ വകുപ്പ് വൃത്തങ്ങൾ വിശദീകരിക്കുന്നു. ക്ഷേമ പെൻഷൻ ബാങ്ക് വഴി ആക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു.നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണമായി രംഗത്തെത്തിയിരുന്നു. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിലുണ്ടാകുന്ന കാലതാമസവും അർഹതയില്ലാത്തവർ, ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കാനുമാണ് നടപടിയെന്നുമാണ് സർക്കാരിന്റെ വിശദീകരണം. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തിലുൾപ്പെടുന്നു.പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഇനി ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുമെന്നായിരുന്നു ഉത്തരവ്.ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ നൽകുന്നതിന് സർക്കാർ ഉത്തരവായിരുന്നു.നിലവിൽ സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതിയാണുള്ളത്. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെൻഷൻ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേന്ദ്ര സർക്കാരിന്റെ ഡിബിടി നിർദേശങ്ങൾ പൂർണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി'.-എന്നായിരുന്നു കേരള ഗവൺമെന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയുള്ള വിശദീകരണം.
ചിത്രം കണ്ട് വീഴല്ലേ..മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം; 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്ന് വ്യാജ പ്രചാരണം
മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന് യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം.സാമൂഹിക മാധ്യമം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശ്രമം. ജന്‍ ധന് യോജന 2014 ഇല് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ്. 5000 രൂപ അക്കൗണ്ടിലേക്ക് ലഭിക്കും എന്ന ഉറപ്പില്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്കിയാല് തട്ടിപ്പിന് ഇരയാകും.ജന്‍ധന്‍ യോജന പ്രകാരം ഓരോ പൗരനും 500 രൂപ അക്കൗണ്ടുകളില്‍ ലഭിക്കുമെന്നാണ് തട്ടിപ്പ് വീഡിയോയില്‍ പറയുന്നത്. ഇതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രങ്ങളും വരും. ഇതില്‍ വിവരങ്ങള്‍ കൊടുത്താല്‍ ഒരു സ്ക്രാച്ച് ആന്റ് വിന് കൂപ്പണ്‍ വരും. ഇതില്‍ പ്രസ് ചെയ്താല്‍ തുക അക്കൗണ്ടിലേക്ക് വരുമെന്ന നോട്ടിഫിക്കേഷന്‍ വരും. ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടും. ഇങ്ങനെ വിവരങ്ങള്‍ നല്കിയാല്കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് സമാനമായ തട്ടിപ്പിന് ശ്രമം നടന്നിരുന്നു. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ സൈബര്‍ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു.
യുപിഐ സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ
യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ പോവുകയാണെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പെയ്മെന്റ് കൗൺസിൽ പ്രസ്താവന ഇറക്കിയത്.ഉപഭോക്താക്കൾക്കും, ചെറുകിട കച്ചവടക്കാർക്കും യുപിഐ സേവനം സൗജന്യമായി തുടരും. എന്നാൽ യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം കാര്യമായി വർധിച്ച സാഹ സുസ്ഥിരമായി സേവനം നിലനിർത്തുന്നതിനായി വേണ്ട നടപടികളെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും പെയ്മെന്റ് കൗൺസിൽ പ്രസ്താവനയില്‍ പറയുന്നു.
ഓണപ്പരീക്ഷകള്‍ക്ക് മാറ്റമില്ല; ഹൈസ്കൂള്‍ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചു.
പൊതുവിദ്യാലയങ്ങളിലെ ഒന്നാംപാദ പരീക്ഷകള്‍ (ഓണപ്പരീക്ഷ) നിശ്ചയിച്ച പ്രകാരം ഈ മാസം 13-ന് തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കാത്തതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു.പരീക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ ദിവസം വരുന്നത് ഒഴിവാക്കാൻ ഹൈസ്കൂള്‍ വിഭാഗത്തിന്റെ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.നേരത്തെ തീരുമാനിച്ചതുപോലെ പരീക്ഷകള്‍ ഈ മാസം 13-ന് തുടങ്ങി 20-ഓടെ പൂർത്തിയാകും. എട്ടാം ക്ലാസിനു മാത്രം 21-ന് രാവിലെ പ്രത്യേക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ആഗസ്റ്റ് 31 വരെ തീർക്കേണ്ടിയിരുന്ന പാഠഭാഗങ്ങള്‍ ക്ലാസുകള്‍ മുടങ്ങിയതിനാല്‍ പഠിപ്പിച്ചുതീർക്കാൻ സാധിച്ചിരുന്നില്ല.ഈ പ്രതിസന്ധി പരിഹരിക്കാൻ ഓഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ചോദ്യപ്പേപ്പർ ക്രമീകരിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകളില്‍ യാതൊരു മാറ്റവുമില്ല.വരും ദിവസങ്ങളില്‍ പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ആഗസ്റ്റ് 21-ന് തന്നെ വിദ്യാലയങ്ങളില്‍ ഓണാഘോഷം സംഘടിപ്പിച്ച് സ്കൂളുകള്‍ അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം
ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.
പാമ്പള :പാമ്പള യൂണിറ്റിലെ സ്നേഹിത സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ജിൻസി അധ്യക്ഷത വഹിച്ചു.ഷാർമിള വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് സാമുവേൽ അബ്രഹാം,സി ഡി ഒ സുനി ജോബി,സാബിറ,തങ്കമണി എന്നിവർ സംസാരിച്ചു.വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സംഘ അംഗങ്ങളെ ആദരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.
ഫോൺ സ്റ്റോറേജ് ഫുൾ ആയോ? ഡാറ്റ ഡിലീറ്റ് ചെയ്യാതെ തന്നെ സ്പേസ് കൂട്ടാൻ ഇതാ മാർഗങ്ങൾ
സ്റ്റോറേജ് ഫുള്‍ അലേര്‍ട്ട്’ നോട്ടിഫിക്കേഷൻ ഫോൺ സ്ക്രീനിൽ കണ്ടാൽ പിന്നെ എന്ത് ഡിലീറ്റ് ചെയ്യും എന്നാണ് ആളുകൾ നോക്കുക. പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനോ ഫോട്ടോകൾ എടുക്കാനോ സാധിക്കാത്ത വിധം സ്റ്റോറേജ് നിറയുന്നത് ഫോണിന്റെ സ്പീഡിനേയും ബാധിക്കും. ഫോണില്‍ ധാരാളം ആപ്പുകള്‍ ഉണ്ടാവും. അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും അത് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലായിരിക്കും. അങ്ങനെ വരുമ്പോൾ എന്താ ചെയ്യുക ? ഒരു ഡാറ്റയും ഡിലീറ്റ് ചെയ്യാതെ തന്നെ ഇതിന് ഒരു പരിഹാരമാർഗം കണ്ടെത്തിയാലോ ?അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്ന ആപ്പുകൾക്കായി ‘ആര്‍ക്കൈവ് ഫീച്ചര്‍’ ഉപയോഗിക്കാവുന്നതാണ്. ഈ ഫീച്ചര്‍ ഫോണില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുന്നുവെങ്കിലും അതിലെ ഡാറ്റയും വിവരങ്ങളും സുരക്ഷിതമായി വയ്ക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് പഴയ ഡാറ്റ പുനഃസ്ഥാപിക്കാന്‍ സാധിക്കുകയും ചെയ്യും.ഗൂഗിള്‍ പ്ലേസ്റ്റോര്‍ തുറന്ന് വലതുവശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. പിന്നീട് സെറ്റിങ്സിൽ പോയി ജനറൽ എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഇതിൽ ഓട്ടോമാറ്റിക് ആര്‍ക്കൈവ് ആപ്പുകള്‍ ഓണാക്കാവുന്നതാണ്. പിന്നീട് എപ്പോഴൊക്കെ ഫോണിന്റെ സ്റ്റോറേജ് കുറയാന്‍ തുടങ്ങിയാലും വളരെക്കാലമായി ഉപയോഗിക്കാത്ത ആപ്പുകള്‍ ഫോണ്‍ ഓട്ടോമാറ്റിക്കായി ആര്‍ക്കൈവ് ചെയ്തുകൊണ്ടിരിക്കും. ഇത് കൂടുതല്‍ സ്റ്റോറേജ് സ്പേസ് നല്‍കും.ഫോണ്‍ സ്റ്റോറേജ് കുറയാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് കാഷെ. ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യുന്നത് ഗുണം ചെയ്യും. കാഷെ ക്ലിയര്‍ ചെയ്യാനായി ഫോണിന്റെ സെറ്റിങ്സിസ് എടുക്കുക. ആപ്പുകള്‍ തുറക്കുക. ഏത് ആപ്പിലാണോ കാഷെ ക്ലിയര്‍ ചെയ്യേണ്ടത് ആ ആപ്പ് തിരഞ്ഞെടുക്കുക. പിന്നീട് സ്റ്റോറേജിലേക്ക് പോയി കാഷെ ക്ലിയര്‍ എന്ന ഓപ്ഷൻ എടുക്കുക.വാട്സാപ്പിലെ മീഡിയാ ഫയലുകൾ ക്ലിയർ ചെയ്യാം. വാട്സാപ്പ് സെറ്റിംഗ്സിലെ ‘Storage and data’ എന്ന ഓപ്ഷനിൽ പോയി വലിയ ഫയലുകൾ കണ്ടെത്തി അനാവശ്യമായവ ഡിലീറ്റ് ചെയ്യുക. ഫോണിൽ ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയോ ‘Offload’ ചെയ്യുകയോ ചെയ്യാം.ഫോണിലെ ഫോട്ടോകളും വീഡിയോകളും സുരക്ഷിതമായി സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ്, ഐക്ലൗഡ് (iCloud) അല്ലെങ്കിൽ മറ്റ് ക്ലൗഡ് സ്റ്റോറേജുകൾ ഉപയോഗിക്കുക. ഫോണിൽ ബാക്കപ്പ് ചെയ്ത ശേഷം ഒറിജിനൽ ഫയലുകൾ ഒഴിവാക്കാം.
ട്രെയിന്‍ വൈകിയാല്‍ ചില സൗജന്യ സേവനങ്ങള്‍ റെയില്‍വേ വാഗ്ധാനം ചെയ്യുന്നുണ്ട്; അറിയാമോ?
പ്ലാറ്റ്ഫോമില്‍ ട്രെയിനിനായി കാത്തിരിക്കുകയും എന്തെങ്കിലും കാരണത്താല്‍ ട്രെയിന്‍ വൈകുകയും ചെയ്താല്‍ യാത്രക്കാര്‍ സ്റ്റേഷനില്‍ കാത്തിരുന്ന് മടുക്കുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും അത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരുടെ സൗകര്യത്തിനായി ഇന്ത്യന്‍ റെയില്‍വേ നിരവധി അവശ്യ സേവനങ്ങള്‍ നല്‍കുന്നുണ്ട്. പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നുഒരു ട്രെയിന്‍ ആവശ്യത്തിലധികം സമയം വൈകിയാല്‍, യാത്രക്കാര്‍ക്കായി റെയില്‍വേ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. ആവശ്യമെങ്കില്‍ യാത്രക്കാര്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകാതിരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെപ്പോലും (ആര്‍പിഎഫ്) സ്റ്റേഷനില്‍ വിന്യസിക്കും.ട്രെയിന്‍ വൈകിയാല്‍ എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമാണ്?ശതാബ്ദി, രാജധാനി, തുരന്തോ, വന്ദേ ഭാരത് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലാണ് നിങ്ങള്‍ ടിക്കറ്റ് എടുത്തിരിക്കുന്നതെങ്കില്‍ ട്രെയിന്‍ 2 മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാല്‍ IRCTC യാത്രക്കാര്‍ക്ക് അധിക നിരക്ക് ഈടാക്കാതെ ഭക്ഷണം നല്കുന്നു.ഭക്ഷണത്തിന് പുറമെ എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമാണ്?ട്രെയിന്‍ എത്താന്‍ കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമില്‍ തങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് എസി, നോണ്‍-എസി കാത്തിരിപ്പ് മുറികള്‍ ഉപയോഗിക്കാം. ഈ സൗകര്യം യാത്രക്കാര്‍ സ്റ്റേഷനില്‍ ട്രെയിനിനായി കാത്തിരിക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നു.ഏതൊക്കെ സാഹചര്യങ്ങളിലാണ് പൂര്‍ണ്ണമായ റീഫണ്ട് ലഭ്യമാകുന്നത്?ട്രെയിന്‍ 3 മണിക്കൂറോ അതില്‍ കൂടുതലോ വൈകി ഓടുകയാണെങ്കിലോ റൂട്ട് മാറ്റിയിട്ടുണ്ടെങ്കിലോ യാത്രക്കാരന് ഇനി യാത്ര ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ നിര്‍ദ്ദിഷ്ട നിയമങ്ങള്‍ അനുസരിച്ച് ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ ലഭിക്കും.ട്രെയിന്‍ റദ്ദാക്കിയാല്ഏതെങ്കിലും കാരണത്താല്‍ നിങ്ങളുടെ ട്രെയിന്‍ റദ്ദാക്കപ്പെട്ടാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും.
മഴയത്ത് വാഹനമോടിക്കുമ്പോള്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യം, ഒരു മാസത്തിനിടെ ഉണ്ടായത് 85 അപകടങ്ങള്‍
തിരുവനന്തപുരം: മഴക്കാലമാണ്. റോഡിലാകെ വെള്ളവും ഈർപ്പവുമുണ്ടാകും. റോഡിലെ വെള്ളത്തിലേക്ക് വണ്ടി ഓടിച്ചിറക്കി ഇരുവശത്തേക്കും വെള്ളം തെറിപ്പിച്ച് മിന്നിച്ചുപോകാൻ ശ്രമിക്കരുത്.അത് അപകടത്തെ ക്ഷണിച്ചുവരുത്തിയേക്കാം. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള 85 അപകടങ്ങള്‍ ഉണ്ടായതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.ടയറിനും റോഡിനുമിടയില്‍ രൂപപ്പെടുന്ന ജലപാളി (ഹൈഡ്രോ പ്ലേനിംഗ്) കാരണം റോഡിലുള്ള പിടിത്തം വാഹനങ്ങള്‍ക്ക് നഷ്ടപ്പെടും. ഇതോടെ നിയന്ത്രണം പോകും. തെന്നി മറിയുകയോ മറ്റുവാഹനങ്ങളിലിടിക്കുകയോ ചെയ്തേക്കാം. ദേശീയപാതയില്‍ മിനുസമുള്ള പ്രതലം കൂടിയായതിനാല്‍ ഹൈഡ്രോ പ്ലേനിംഗിന് സാദ്ധ്യത കൂടുതലാണ്. ഈർപ്പമുള്ള പാതയില്‍ വേഗത്തില്‍ വാഹനമോടിക്കുമ്പോള്‍ ടയറുകള്‍ക്ക് കീഴില്‍ വെള്ളത്തിന്റെ പാളി ഉണ്ടാകുന്നതാണ് ഹ്രൈഡ്രോ പ്ലേനിംഗ്.ഇതോടെ വാഹനത്തിന്റെ മുന്നോട്ടുള്ള പോക്ക്, സ്റ്റിയറിംഗ്, ബ്രേക്കിംഗ് എന്നിവയുടെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെടും. ജൂലായ് 26ന് മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തെന്നിനീങ്ങി ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിക്കാനിടയായ അപകടത്തിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.സാധാരണ റോഡിലെ വെള്ളം ടയറിലെ ട്രെഡിന്റെ ചാലുകളിലൂടെ ഒഴുക്കിക്കളഞ്ഞ് ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിറുത്തും. എന്നാല്‍, വേഗത കൂടുമ്പോള്‍ വെള്ളം ഇങ്ങനെ ഒഴുകിപ്പോകില്ല. വെള്ളത്തിന്റെ മർദ്ദം കാരണം ടയർ റോഡില്‍ നിന്നുയരും. 35- 45 കിലോമീറ്റർ വേഗതയിലാണെങ്കിലും അപകടത്തിന് സാദ്ധ്യതയുണ്ട്. വേഗത കൂടുന്നതിനുസരിച്ച് അപകടത്തിന്റെ തീവ്രതയും കൂടും.സുരക്ഷിതമാകാൻCity & Local Guidesറോഡിലൂടെ ശക്തമായി വെള്ളം ഒഴുകുകയാണെങ്കില്‍ അതു മുറിച്ച് വാഹനം ഓടിക്കാതിരിക്കുക.റോഡില്‍ വെള്ളമുണ്ടെങ്കില്‍ വേഗത കുറയ്ക്കുക.പെട്ടെന്നുള്ള ബ്രേക്കിംഗും വളയ്ക്കുന്നതും ഒഴിവാക്കുക.ടയറിന്റെ തേയ്മാനം ശ്രദ്ധിക്കുക, തേഞ്ഞവ മാറ്റുക.
വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്
കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍ പൊലീസ്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലാവാനുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. തുടക്കത്തില്‍ മംഗളൂരു, ബെംഗളൂരു തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും അന്വേഷണം നടത്തുക. ഇവിടങ്ങളിലെ വന്‍ ലഹരി സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.റിമാൻഡിൽ കഴിയുന്ന കീര്‍ത്തനയുടെ ഫോണില്‍ നിന്നും അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്നുമാണ് പൊലീസ് നല്കുന്ന വിവരം. കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്നും അഞ്ചുമാസത്തിനിടെ 15 ലക്ഷം രൂപയുടെ ഇടപാട് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പൂര്‍ണ്ണ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. ജില്ലയുടെ വിവിധ ഇടങ്ങളില്‍ പൊലീസും എക്സൈസും രജിസ്റ്റര്‍ ചെയ്ത വിവിധ എംഡിഎംഎ കേസുകളിലെ പ്രതികളുമായി ഇവര്‍ ഇടപാട് നടത്തിയതായും ലഹരി ഇടപാട് നടത്തുന്ന ആളുകള്‍ മൊബൈല്‍ ഓഫാക്കി ഒളിവില്‍ തുടരുകയാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ലോകകപ്പ് ഫൈനൽ വേദിയിലും അഴിമതി; ഇൻഫാന്റിനോയ്ക്കെതിരെ പുതിയ ആരോപണം
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കെതിരെ തുടരെ തുടരെ ആരോപണങ്ങൾ. ഫിഫ പ്രസിഡന്റ് പ്രസിഡന്റ് കസേര സംരക്ഷിക്കുന്നതിനായുള്ള പിന്തുണയ്ക്കായി 2030 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്റെ വേദി മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് ഏറ്റവും പുതിയത്.എന്നാൽ വാദങ്ങൾ ശക്തമായി നിഷേധിച്ച് ഫിഫ രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ ബ്രിട്ടീഷ് പത്രമായ 'ദി ടൈംസ്' പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് വിശദീകരണവുമായി ഫിഫ രംഗത്തെത്തിയത്.ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിട്ട സംഭവം ഫിഫയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. യുവേഫ, കോൺകാകാഫ്, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ, മറ്റ് അംഗ രാജ്യങ്ങൾ എന്നിവരുടെ എതിർപ്പിന് പിന്നാലെ ഈ നീക്കത്തിൽ നിന്ന് ഫിഫ പിന്മാറുകയും ചെയ്തു.
രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവം: പയ്യന്നൂർ തഹസിൽദാർക്ക് സസ്പെൻഷൻ
രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ കെ. പി. പോളിനെ സസ്പെൻഡ് ചെയ്തു.കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണു രാജ് നൽകിയ അന്വേഷണ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർ റവന്യൂ വകുപ്പ് മന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.
നോ വെഹിക്കിൾ ഡേ സംഘടിപ്പിച്ചു
സിറോ കാർബൺ ഭാഗമായി വെങ്ങപ്പള്ളി കുടുംബശ്രീ സി.ഡി.എസ്സിൽ ബാലസഭ കുട്ടികളുടെ നോ വെഹിക്കിൾ ഡേ സംഘടിപ്പിച്ചു.ബാലസഭ ആർ പി സ്വാഗതം ആശംസിച്ചു CDS ചെയർപേഴ്സൺ ഷംന റഹ് മാൻ ഉദ്ഘാടനം ചെയ്തു. വാർഡുതല ആർ.പിമാർ, സി.ഡി എസ് അംഗങ്ങൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു
അനുശോചന യോഗം ചേര്‍ന്നു
കോറോം: പനമരം ബ്ലോക്ക് കോണ്‍സ് കമ്മറ്റി വൈസ് പ്രസിഡന്റും, തൊണ്ടര്‍നാട് പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാനുമായ, ഡോ. പി കെ സുനില്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് പഞ്ചായത്ത് ആസ്ഥാനമായ കോറോം ടൗണില്‍ യോഗം ചേര്‍ന്നു. കോറോത്ത് നടന്ന മൗനജാഥക്ക് ശേഷം നടന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് എം പ്രമോദിന്റെ അധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ ടി.ജെ. ഐസക്ക് അനുശോചന പ്രഭാഷണം നടത്തി.
കെ.ജെ.ജോർജ് ഫ്രാൻസിസ് അനുസ്മരണം നടത്തി.
കൽപ്പറ്റ: പോലീസ് അസോസിയേഷൻ സ്ഥാപക നേതാവും ദീർഘകാലം കേരള പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ജെ. ജോർജ് ഫ്രാൻസിസ് അനുസ്മരണ ദിനം ആചരിച്ചു. കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗം KPPA സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോർജ് ഫ്രാൻസിസ് ട്രസ്റ്റ് ബോർഡ് അംഗം സുദർശന കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് അധ്യക്ഷനായ ചടങ്ങിൽ പി.കെ. അലവിക്കുട്ടി, KPA ജില്ലാ പ്രസിഡണ്ട് ബിപിൻ സണ്ണി, ട്രഷറർ എം.ബി. ബിഗേഷ് എന്നിവർ സംസാരിച്ചു. KPPA ജില്ലാ സെക്രട്ടറി സണ്ണി ജോസഫ് സ്വാഗതവും KPPA ജില്ലാ പ്രസിഡണ്ട് എം.സി. സുകുമാരൻ നന്ദിയും പറഞ്ഞു.
ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു
തൃശ്ശിലേരി :നാഷണൽ ആയുഷ് മിഷൻ - ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തിൽ ബേഗൂർ എഫ് എച്ച് സിയുടെ കീഴിലുള്ള ചേക്കോട്ട് ഉന്നതി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു. എം.എൽ.എസ്.പി. റീനാ ജോസ് സ്വാഗതം ആശംസിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ എൽസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് ആരോഗ്യ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി യുടെ നേതൃത്വത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. ആയുഷ് ഗ്രാമം അറ്റൻഡർ ബിബിൻ പി.എഫ്. പരിപാടിക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി.
'സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം'; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാൽ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.

