Advertisement

ഗസ്റ്റ് അധ്യാപക നിയമനം: അഭിമുഖം നാളെ

സുൽത്താൻ ബത്തേരി പൂമലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ വിഷ്വൽ ആർട്സ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിൽ 600 രൂപയാണ് വേതനം. യോഗ്യത തെളിയിക്കുന്ന സർ‍ട്ടിഫിക്കറ്റുകളും പക‍ർപ്പും സഹിതം ഓഗസ്റ്റ് 11ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോൺ: 9037030586.

ARIYIPPU
News Image

ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ നാളെ

കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ എസ്.സി വിഭാഗത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 11ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അസൽ രേഖകൾ സഹിതം രാവിലെ 10ന് ഐ.ടി.ഐയിൽ നേരിട്ടെത്തണം. ഫോൺ: 04936 205519, 9961702406, 9995914652.

ARIYIPPU
News Image

ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ കേരള പൊലീസ്; 'ഓപ്പറേഷൻ ഗ്രിപ്പി'ലൂടെ പിടിയിലായത് 501 ഗുണ്ടകള്‍

സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് കേരള പൊലീസ് ആവിഷ്കരിച്ച 'ഓപ്പറേഷൻ ഗ്രിപ്പ്' സംസ്ഥാനത്തൊട്ടാകെ ഊർജിതമായി തുടരുന്നു.പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം 501 ഗുണ്ടകളാണ് പൊലീസിന്റെ പിടിയിലായത്.കുറച്ചുനാളുകള്‍ക്ക് മുൻപ് ആരംഭിച്ച പദ്ധതിയാണെങ്കിലും, അടുത്തിടെ നടന്ന അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെയാണ് ഗുണ്ടകള്‍ക്കെതിരെയുള്ള നടപടികള്‍ പൊലീസ് കൂടുതല്‍ കർശനമാക്കിയത്.പിടിയിലായവർക്കെതിരെയുള്ള നിയമനടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവരെയും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരെയും കർശനമായ നിയമനടപടികള്‍ക്ക് വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം.അതേസമയം, കാര്യമായ മറ്റ് കേസുകളില്ലാത്തവരെ കർശന താക്കീത് നല്‍കി വിട്ടയക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. ഗുണ്ടകള്‍ സമൂഹത്തില്‍ സ്വൈര്യവിഹാരം നടത്തുന്നത് അവസാനിപ്പിക്കുക എന്ന പൂർണ ലക്ഷ്യത്തോടെയാണ് പൊലീസ് മുന്നോട്ട് പോകുന്നത്.വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തില്‍ ഭയമുണ്ടാക്കുന്ന ക്രിമിനലുകളെ മുഴുവനായി പിടികൂടാനായി സംസ്ഥാനത്തുടനീളം പൊലീസ് പരിശോധനകള്‍ ഊർജിതമാക്കിയിരിക്കുകയാണ്.

KERALA
News Image
Advertisement

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കാപ്പുംചാൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഓഗസ്റ്റ് 11) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും.

ARIYIPPU
News Image

തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം

മീനങ്ങാടി ഗവ. പോളി ടെക്നിക് കോളേജിൽ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന ആറ് മാസത്തെ റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, 10 മാസത്തെ ഇളക്ട്രിക്കൽ വയറിങ് ആന്റ് സർവീസിങ് കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‍മെന്റ് ലഭിക്കും. ഫോൺ: 9744134901, 9847699720.

ARIYIPPU
News Image

ഹോർമൂസിലെ അനിശ്ചിതത്വം: ഇറാൻ ഉപാധികൾ വെച്ചതിന് പിന്നാലെ എണ്ണവിലയിൽ 1.2 ശതമാനം വർധന ; ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 1.2 ശതമാനം ഉയർന്ന് ബാരലിന് 84.58 ഡോളറിലെത്തി

അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കുകയും, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ആവശ്യങ്ങളുടെ പട്ടിക സമർപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ഞായറാഴ്ച എണ്ണയുടെ ഫ്യൂച്ചേഴ്സ് വില (ഭാവിയിലെ വിതരണത്തിനായി ഇപ്പോൾ വിപണിയിൽ നിശ്ചയിച്ചിരിക്കുന്ന വില) 1.2 ശതമാനം ഉയർന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 1.2 ശതമാനം ഉയർന്ന് ബാരലിന് 84.58 ഡോളറിലെത്തി. യുഎസ് ക്രൂഡിന്റെ വില 1.1 ശതമാനം ഉയർന്ന് ബാരലിന് 79.28 ഡോളറിലുമെത്തി. എണ്ണവില ഉയർന്നതിന്റെ പ്രതിഫലനം യുഎസിലെ ഇന്ധനവിലയിലും തുടരുകയാണ്. ഞായറാഴ്ച ഒരു ഗാലൻ പെട്രോളിന്റെ ദേശീയ ശരാശരി വില 4.01 ഡോളറായിരുന്നു. ഒരാഴ്ച മുമ്പത്തെ വിലയേക്കാൾ കുറവാണെങ്കിലും, യുദ്ധം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന വിലയേക്കാൾ 34.6 ശതമാനം കൂടുതലാണിതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഓഹരി വിപണിയിലെ ഫ്യൂച്ചേഴ്സ് സൂചികകൾ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.ഇതിനിടെ ഇറാനുമായുള്ള ചർച്ചകൾ അധികം പ്രാധാന്യം നൽകാതെ, പരിമിതമായ രീതിയിലാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച വ്യക്തമാക്കി. 'ഞങ്ങൾ അവരുമായി ഭാഗികമായാണ് ചർച്ച നടത്തുന്നത്. ഇറാനിലെ വലിയ തോതിലുള്ള പണപ്പെരുപ്പവും അവരുടെ കൈയിൽ പണമില്ലാത്ത അവസ്ഥയും ഞങ്ങൾ നിരീക്ഷിക്കുകയാണ്' എന്നാണ് ആക്സിയോസിന് നൽകിയ ഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും സൈനികർക്ക് ശമ്പളം നൽകാൻ പോലും രാജ്യത്തിന്റെ കൈയിൽ പണമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.എന്നാൽ അമേരിക്ക ജൂണിൽ ഉണ്ടാക്കിയ പ്രാഥമിക കരാറിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ വാഷിംഗ്ടണുമായി ചർച്ച നടത്താൻ ഇറാൻ തയ്യാറല്ലെന്നാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച വ്യക്തമാക്കിയത്.ഹോർമൂസിലെ പ്രധാന ജലപാതയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ഏകദേശ ധാരണയായെന്ന് സൂചനകളുണ്ട്. ഇതിന് പിന്നാലെയാണ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് മുമ്പ് അമേരിക്ക പാലിക്കേണ്ടതായ ആറ് ആവശ്യങ്ങൾ ഇറാന്റെ ദേശീയ സുരക്ഷാ മേധാവി ശനിയാഴ്ച മുന്നോട്ടുവച്ചത്. ഇറാനെതിരെയും മേഖലയിലെ സഖ്യകക്ഷികൾക്കെതിരെയും നടത്തുന്ന ആക്രമണങ്ങൾ അമേരിക്ക അവസാനിപ്പിക്കുക, ഇറാന്റെ തുറമുഖങ്ങളിലെ ഉപരോധം പിൻവലിക്കുക, ഇറാനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്ന് യുഎസ് സൈനികരെ പിൻവലിക്കുക, അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്.ജൂണിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായി കടലിടുക്ക് വീണ്ടും തുറക്കാൻ ധാരണയായിരുന്നെങ്കിലും ജൂലൈയിൽ വീണ്ടും പോരാട്ടം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചത്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമൂസ് കടലിടുക്ക്. കടലിടുക്കിലൂടെ സുരക്ഷിതമായ സഞ്ചാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ ഒമാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ സുരക്ഷിതമായ സഞ്ചാരത്തിന് അനുമതി നൽകുന്നത് കടലിടുക്ക് പൂർണമായി തുറക്കുന്നതിന് തുല്യമല്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ഗൾഫ് ഓഫ് ഏഡനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും തടയുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗോള എണ്ണ ഒഴുക്ക് കൂടുതൽ പ്രതിസന്ധിയിലായിയിട്ടുണ്ട്. ചെങ്കടൽ തീരത്തുള്ള സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരെ ഹൂതി വിമതർ ആക്രമണം നടത്തിയതും പ്രതിസന്ധിയായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ARIYIPPU
News Image

ഡി.എൽ.എഡ് പ്രവേശനം

2026-28 വർഷത്തേക്ക് ജില്ലയിലെ ഡി.എൽ.എഡ് സ്വാശ്രയ മെറിറ്റ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ആഗസ്റ്റ് 13ന് രാവിലെ 10 മണി മുതൽ 11.30 വരെ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ കൂടിക്കാഴ്ച നടത്തും. വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം. ഫോണ്‍- 04936 202593, 9656168061

ARIYIPPU
News Image

സൈക്കോളജി സീറ്റ് ഒഴിവ്

കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പനമരം ഡബ്ല്യു.എം.ഒ. ഐ.ജി കോളേജിൽഎം.എസ് സി. സൈക്കോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 15ന് ഉച്ചിക്ക് രണ്ടിനകം കോളേജ് ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍-9188663306

ARIYIPPU
News Image

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി വെൽനസ്സ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് വ്യാപാരി ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കുകയും, രക്തസമ്മർദ്ദം,ഷുഗർ മുതലായവ പരിശോധിക്കുകയും ചെയ്തതിനോടൊപ്പം, ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകുകയുണ്ടായി.യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബാബു രാജേഷ് അധ്യക്ഷത വഹിച്ച യോഗം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ടും സംസ്ഥാന കമ്മറ്റിയംഗവുമായ മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു. കെ.എസ്.അജിമോൻ, ജോസ് കുന്നത്ത്,കെ.എ.സ്കറിയ,ജോബിഷ് യോഹൻ, സതീഷ് വെൽനസ്, സുനിൽ ജോർജ്,സലീൽ പൗലോസ് എന്നിവർ പ്രസംഗിച്ചു. ഡോ.സോഫിയ റാണി,ഡോ.ആൽഡിസ്, നഴ്സുമാരായ സി.ജിത്യ, ഷേർലി,ഷാന്റി,അജന്യ, വൈസ് പ്രസിഡണ്ട് ബിജു പൗലോസ്,നിതിൻ,പി.എം. പൈലി,മനൂപ്,പ്രഭാകരൻ, കെ.വി.റഫീഖ്, കെ.ജോസഫ്,ഹാരിസ്, വേണുഗോപാൽ,എം.വി.ബാബു,പ്രസന്നകുമാർ, ശ്രീജിത്ത് മുതലായവർ നേതൃത്വം നൽകി.

PULPALLY
News Image

കർക്കടകവാവുബലി; തിരുനെല്ലിയിലെ തിരക്ക് നിയന്ത്രിക്കാൻ വൺവേ സംവിധാനം

മാനന്തവാടി: കർക്കടകവാവുബലി ദിനമായ ബുധനാഴ്ച തിരുനെല്ലി ക്ഷേത്രത്തിൽ എത്തുന്നവരുടെ തിരക്കും വാഹനങ്ങൾമൂലമുണ്ടാവുന്ന ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ വൺവേ സംവിധാനം ഏർപ്പെടുത്തുമെന്ന് ക്രമസമാധാന പ്രവർത്തനങ്ങളുടെ ചുമതലയുള്ള സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി. ഷജു ജോസഫ് അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ കടത്തിവിടും. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സുകളും ക്ഷേത്രത്തിലേക്ക് സർവീസ് നടത്തും. ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങൾ കാട്ടിക്കുളം- തെറ്റ്‌റോഡ് വഴിയാണ് കടത്തിവിടുക. ആളുകളെ ബസ് സ്റ്റോപ്പിനു സമീപം ഇറക്കിയ ശേഷം വാഹനങ്ങൾ നിട്ടറപാലം റോഡിൽ പാർക്ക് ചെയ്യണം. ബലിതർപ്പണം കഴിഞ്ഞു മടങ്ങുന്നവരെ ദേവസ്വം ഏർപ്പാടാക്കുന്ന വാഹനത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്തെത്തിക്കും. ബലിതർപ്പണം കഴിഞ്ഞു തിരിച്ചുപോകുന്ന ചെറിയ വാഹനങ്ങൾ കരിമം പാലം വഴിയും വലിയ വാഹനങ്ങൾ നിട്ടറപാലം കഴിഞ്ഞ ഉടനെയുള്ള പച്ചങ്ങി- കൊല്ലിമൂല- അറവനാഴി റോഡ് വഴിയും പോത്തുമൂല- പനവല്ലി റോഡിൽ പ്രവേശിച്ച് കാട്ടിക്കുളത്തെത്തണം. തിരുനെല്ലി ക്ഷേത്ര പരിസരത്തും റോഡരികുകളിലും പാർക്കിങ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

MANANTHAVADY
News Image

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.

നെല്ലിമാളം :നെല്ലിമാളം യൂണിറ്റിലെ പുലരി സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന ദേവസ്യ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ചാമി,സി ഡി ഒ സെലീന സാബു,മിനി എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

SULTAN BATHERY
News Image

ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത്

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. വെണ്ണിയോട് എസ്.എ.എൽ.പി.എസ്, കോട്ടത്തറ ജി.എച്ച്.എസ്.എസ്, കരിക്കുറ്റി ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾക്ക് എസ്.ഡി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മിക്സി വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, മെമ്പർമാരായ ജോൺസി സജി, സജീഷ് കുമാർ, വി.ആർ ബാലൻ, ജസ്റ്റിൻ സിറിയക്ക്, എലിസബത്ത്, ബിന്ദു ടീച്ചർ, റംല അസീസ്, സനിലേഷ്, പി.കെ ജോൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി എന്നിവർ സംസാരിച്ചു.

KALPETTA
News Image

അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾ മാതൃകയായി

കോട്ടവയൽ അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്‌ത്‌ യുവാക്കൾമാതൃകയായി.കോട്ടവയൽ അങ്കണവാടിക്ക് ദീർഘകാലമായി ഒരു കൊടിമരം നിർ മ്മിക്കണമെന്ന് അങ്കണവാടി ടീച്ചറും സഹപ്രവർത്തകരും നിരന്തരമായി ആവശ്യ പ്പെട്ടു വരികയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയത്തുന്നതിന് പരസഹായം തേടുകയോ മറ്റുള്ളവരെ ആശ്രയിക്കുയോ ആയിരുന്നു ഇതുവരെ ചെയ്‌തിരുന്നത്. മുള വെട്ടി കൊണ്ടുവന്ന് താൽക്കാലിക കൊടിമരം ഉയർത്തുകയായിരുന്നു ഇതുവരെ ചെയ്‌തിരുന്നത്‌. സ്ത്രീകളായ അങ്കണവാടി പ്രവർത്തകർക്ക് ഇതു ബുദ്ധിമുട്ടായിരുന്നു. ഈ വിവരം വാർഡ് മെമ്പറും എഡിഎംഎൽപി മെമ്പർമാരും നാട്ടിലെ യുവാക്കളെ അറിയിച്ചു. ഇതി ന്റെ ഭാഗമായി കോട്ടവയൽ പാലം ബോയ്‌സ് എന്ന സംഘടനയിലെ യുവാക്കൾ ഇതിന് പരിഹാരം കണ്ടെത്തുകയായിരുന്നു. സ്റ്റീൽ പൈപ്പിൽ പുതിയ കൊടിമരം അങ്കണവാടിക്ക് നിർമ്മിച്ച് നൽകി അവർ നാടിന് മാതൃകയായി.

KALPETTA
News Image

അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾ മാതൃകയായി

കോട്ടവയൽ അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്‌ത്‌ യുവാക്കൾമാതൃകയായി.കോട്ടവയൽ അങ്കണവാടിക്ക് ദീർഘകാലമായി ഒരു കൊടിമരം നിർ മ്മിക്കണമെന്ന് അങ്കണവാടി ടീച്ചറും സഹപ്രവർത്തകരും നിരന്തരമായി ആവശ്യ പ്പെട്ടു വരികയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയത്തുന്നതിന് പരസഹായം തേടുകയോ മറ്റുള്ളവരെ ആശ്രയിക്കുയോ ആയിരുന്നു ഇതുവരെ ചെയ്‌തിരുന്നത്. മുള വെട്ടി കൊണ്ടുവന്ന് താൽക്കാലിക കൊടിമരം ഉയർത്തുകയായിരുന്നു ഇതുവരെ ചെയ്‌തിരുന്നത്‌. സ്ത്രീകളായ അങ്കണവാടി പ്രവർത്തകർക്ക് ഇതു ബുദ്ധിമുട്ടായിരുന്നു. ഈ വിവരം വാർഡ് മെമ്പറും എഡിഎംഎൽപി മെമ്പർമാരും നാട്ടിലെ യുവാക്കളെ അറിയിച്ചു. ഇതി ന്റെ ഭാഗമായി കോട്ടവയൽ പാലം ബോയ്‌സ് എന്ന സംഘടനയിലെ യുവാക്കൾ ഇതിന് പരിഹാരം കണ്ടെത്തുകയായിരുന്നു. സ്റ്റീൽ പൈപ്പിൽ പുതിയ കൊടിമരം അങ്കണവാടിക്ക് നിർമ്മിച്ച് നൽകി അവർ നാടിന് മാതൃകയായി.

KALPETTA
News Image

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; ഇന്നുമുതൽ നാല് ദിവസം മഴ മുന്നറിയിപ്പില്ല

സംസ്ഥാനത്ത് ഇന്നുമുതൽ മഴയുടെ തീവ്രത കുറയുന്നു. അതേസമയം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് (തിങ്കള്‍) അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികൾ, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. പത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസം മഴ മുന്നറിയിപ്പില്ല. നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

KERALA
News Image

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, എന്നാൽ ആശ്വസിക്കാൻ വകയില്ല; വില ഇപ്പോഴും 1,11,000ത്തിന് മുകളിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. 1,11,440 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് വെറും 35 രൂപ മാത്രമാണ് കുറഞ്ഞത്. 13,930 രൂപയാണ് വിപണിവില. സ്വർണവില കുറഞ്ഞെങ്കിലും 1,11,000 മുകളിൽ തന്നെ നിൽക്കുന്നതിനാൽ ആശ്വസിക്കാൻ വകയില്ല.22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ഉണ്ടായത്. ഗ്രാമിന് 38 രൂപ മാത്രമാണ് കുറഞ്ഞത്. ₹15,197 രൂപയാണ് വിപണിവില. പവന് 304 രൂപയാണ് കുറഞ്ഞത്. 1,21,576 രൂപയാണ് വിപണിവില.ഒന്നരമാസത്തിന് 1,11,000 കടന്ന സ്വർണവില താഴേക്ക് ഇറങ്ങാൻ മടിച്ചുനിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.ജൂൺ 16നാണ് ഒടുവിൽ സ്വർണവില 1,11,000 കടന്നത്. ജൂൺ 18 മുതൽക്ക് 1,10,000ത്തിന് താഴെയായിരുന്നു സ്വർണവില നിന്നിരുന്നത്. എന്നാൽ ഓഗസ്റ്റ് എട്ടിന് സ്വർണവില 1,11,000 കടക്കുകയായിരുന്നു.അതേസമയം, സ്വർണവില കൂടിയിട്ടും ഇന്ത്യക്കാർ പഴയ സ്വർണം വിൽക്കാൻ ഒട്ടും താല്പര്യപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ 'ഗോൾഡ് റീസൈക്ലിങ്' നിരക്കാണ് ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്. അതായത്, കൈവശമുള്ള സ്വർണം വിറ്റ് പണമാക്കുന്ന രീതി വളരെ കുറഞ്ഞു. സാധാരണയായി ഉയർന്ന വില കിട്ടുമ്പോൾ ലാഭമെടുക്കാൻ വിൽപന കൂടാറുള്ളതാണ് വിപണിയിലെ രീതി. പക്ഷേ ഇത്തവണ കയ്യിലുള്ള സ്വർണം വിൽക്കുന്നതിന് പകരം, ആളുകൾ മറ്റ് വഴികളാണ് നോക്കുന്നത്.

KERALA
News Image

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്.പി.എയുടെ നേതൃത്വത്തിൽ മാനന്തവാടി സർക്കിൾ, ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ സംയുക്തമായി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ് തു. പാലക്കാട് ചെറുപ്പുളശ്ശേരി തെക്കുംമുറി മഞ്ജുളി പറമ്പിൽ വീട്ടിൽ ജിഥുൻ എം.സി (26) ആണ് 50 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. പരിശോ ധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ കെ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ആനന്ദ്, അമൽ ജിഷ്‌ണു, മഹേഷ് കെ.എം, ഷാഫി.ഒ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവരും പങ്കെടുത്തു.

SULTAN BATHERY
News Image

ട്രംപിൻ്റെ പദ്ധതി അംഗീകരിക്കില്ല, ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ല: ബെഞ്ചമിൻ നെതന്യാഹു

ഗാസയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിലെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീൻ സായുധ സംഘടനയായ ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടുന്നതുവരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കടുത്ത നിലപാടുമായി ഇസ്രയേൽ പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ഹമാസ് അംഗീകരിച്ച 15 ഇന പദ്ധതി ഇസ്രയേൽ തള്ളുന്നതായി ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു വ്യക്തമാക്കിയത്.ഹമാസ് പൂർണ്ണമായി നിരായുധീകരിക്കപ്പെടുന്നതുവരെ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിൻമാറില്ലെന്നാണ് നെതന്യാഹും വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേൽ സൈനികർക്കും പൗരന്മാർക്കും നേരെയുള്ള ഭീഷണികൾ തടയുന്നതിനുള്ള നടപടികൾ തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കയുമായി ചർച്ചകൾ തുടരുകയാണെന്നും നെതന്യാഹു വ്യക്തമാക്കി. 'അമേരിക്കയ്ക്ക് ചില നിർദേശങ്ങളുണ്ട്. അതിൽ ചിലത് ഞങ്ങൾക്ക് സ്വീകാര്യമാണ്, ചിലത് സ്വീകാര്യമല്ല. ഇക്കാര്യങ്ങളിൽ ഞങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾക്കറിയാം' എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. നെതന്യാഹുവിന്റെ പ്രസ്താവനയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

GENERAL
News Image

സംസ്ഥാനത്ത് മഴക്കെടുതി 45000 കർഷകരെ ബാധിച്ചു, മൊത്തം 121 കോടിയുടെ കൃഷിനാശം, സഹായം നൽകുമെന്നും മന്ത്രി

സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഇതുവരെ 121 കോടി രൂപയുടെ വൻ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി സിദ്ദീഖ്. വെള്ളപ്പൊക്കത്തിൽ 9,332 ഹെക്ടർ സ്ഥലത്തെ കൃഷിയെ ബാധിക്കുകയും 45000 കർഷകർക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കർഷകരെ എങ്ങനെ സഹായിക്കാം എന്നതിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ചൊവ്വാഴ്ച വിവിധ ധനകാര്യ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞത് ആശ്വാസത്തിന് വകനൽകുന്നുണ്ട്.കർഷക അവാർഡുകൾഅതേസമയം സംസ്ഥാന കാർഷിക അവാർഡുകളും കൃഷിമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് പത്മശ്രീ ചെറുവയൽ രാമൻ അർഹനായി. മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്‍റെ പേരിലുള്ള മികച്ച സേവനങ്ങൾ കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും കണ്ണൂർ ഉളിക്കൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു. മികച്ച കൃഷിഭവനുള്ള വി വി രാഘവൻ സ്മാരക അവാർഡിന് പത്തനംതിട്ടയിലെ കുറ്റൂർ കൃഷിഭവൻ അർഹമായി.

KERALA
News Image

വ്യാപാരദിനത്തിൽ പീസ് വില്ലേജിനൊപ്പം ചേർന്ന് KVVES പടിഞ്ഞാറത്തറ യൂണിറ്റ്

പടിഞ്ഞാറത്തറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര ദിനം വയനാട് പീസ് വില്ലേജിനൊപ്പം ആഘോഷിച്ച് പടിഞ്ഞാറത്തറ യൂണിറ്റ്. പരിപാടി വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് പി.ഹൈദ്രു ഉദ്ഘാടനം ചെയ്തു. ദീർഘ കാലമായി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന മായൻ, കെ.ടി കുഞ്ഞബ്ദുള്ള എന്നിവരെ ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ സെക്രട്ടറി നാസർ ,കെ.മൊയ്തു എന്നിവർ സംസാരിച്ചു

KALPETTA
News Image