Advertisement

ക്വട്ടേഷൻ ക്ഷണിച്ചു

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജില്ലാ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്കായി ഒരു വർഷത്തേക്ക് കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 2021 അല്ലെങ്കിൽ അതിനുശേഷമുള്ള മോഡലും ടാക്സി രജിസ്ട്രേഷനുമുള്ള വാഹനങ്ങളാണ് പരിഗണിക്കുക. ക്വട്ടേഷൻ നവംബർ 28ന് ഉച്ചയ്ക്ക് 12നകം ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ :04936 203223.

ARIYIPPU
News Image

അങ്കണവാടി കലോത്സവം കളിചിരിമേളം 2026 സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച അങ്കണവാടി കുട്ടികളുടെ കലോത്സവം 'കളിചിരിമേളം 2026' ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ ഉദ്ഘാടനം ചെയ്തു. 16-ാം മൈൽ ക്രിസ്തുരാജ ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവത്തിൽ പഞ്ചായത്തിലെ 31 അങ്കണവാടികളിൽ നിന്നായി 300ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ കലാപ്രകടനങ്ങൾക്ക് പിന്തുണയുമായി രക്ഷിതാക്കളും പരിപാടിയിൽ സന്നിഹിതരായി.വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷനായ പരിപാടിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഹാരിസ് കണ്ടിയാൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സാജിത നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പി.എം രാകേഷ് ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീവി, യു.സി അമ്പിളി, ജനപ്രതിനിധികൾ അങ്കണവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

GENERAL
News Image

പുരുഷന്മാർക്ക് ശ്രേയസിന്റെ സ്നേഹാദരം.

കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ ടി.പി. ഷാജി അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സി ഡി ഒ സോഫി ഷിജു,സെക്രട്ടറി സിനി ഷാജി, ലിസി യാക്കോബ് എന്നിവർ സംസാരിച്ചു.

GENERAL
News Image
Advertisement

'പുഞ്ചിരി 'മുഖവൈകല്യ നിവാരണ ക്യാംപ് 28ന്

വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി 28 ന് രാവിലെ 10 മണി മുതൽ 12 മണി വരെ മുഖവൈകല്യ നിവാരണ ക്യാം‌പ് നടത്തും.മാനന്തവാടി ടെലഫോൺ എക്സ്ചേഞ്ചിന് സമീപത്തെ വയനാട് സ്‌ക്വയറിൽ രാവിലെ 10ന് ക്യാംപ് ആരംഭിക്കും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി , മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല് , നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാൻ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തും. . തുടർ ചികിൽസയും സൗജന്യമായിരിക്കും. 3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം മുൻ കൂട്ടി ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വിളിക്കാം. ഫോൺ: 9645370145, 94970 43287

MANANTHAVADY
News Image

എസ് എം എഫ് ഗോൾഡൻ ജൂബിലി വിജയിപ്പിക്കാൻ യോഗം ചേർന്നു

മാനന്തവാടി: 2027 ജനുവരി 8,9,10 തീയതികളിൽ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷൻ ഗോൾഡൻ ജൂബിലി വൻ വിജയമാക്കുന്നതിന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങണമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി എസ്എംഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി ടൗൺ മദ്രസയിൽ ചേർന്ന യോഗത്തിൽ ജില്ലാ വർക്കിംഗ് സെക്രട്ടറി കെ സി ആലി അധ്യക്ഷത വഹിച്ചു. ഗോൾഡൻ ജൂബിലിയുടെ മുന്നോടിയായി ജില്ലയിൽ നടക്കുന്ന സ്മാർട്ട് ടീം ശില്പശാലയും, ഡിസംബർ 29ന് നടക്കുന്ന ഗോൾഡൻ ജൂബിലി സന്ദേശ യാത്രയും വൻ വിജയമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു. മേഖല സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ ഓർഗനൈസർ സിദ്ധീഖ് റഹ്മാനി പദ്ധതികൾ വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞബ്ദുള്ള സ്വാഗതവും, മൊയ്തൂട്ടി കുഴിനിലം നന്ദിയും പറഞ്ഞു ഭാരവാഹികളായി സി.കുഞ്ഞബ്ദുള്ള(പ്രസിഡന്റ്),പി.മൊയ്തൂട്ടി കുഴിനിലം(ജ: സെക്രട്ടറി),കെ.വി. ആലിക്കുട്ടി ഹാജി (ഖജാഞ്ചി),പി.വി.എസ്. മൂസ്സഹംസ പള്ളിയാൽ ,സി.എച്ച്.കുഞ്ഞി മുഹമ്മദ് വൈ:പ്രസി: മാർശബ്നാസ് - കെ.ഹംസ കല്ലിയോട്ടു കുന്ന്മുജീബ് കോടിയോടൻ(സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

GENERAL
News Image

കേരളത്തിലെ പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനഃക്രമീകരണം സുപ്രിംകോടതി സ്റ്റേ ചെയ്തു

കേരളത്തിലെ പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനഃക്രമീകരണം സുപ്രിംകോടതി സ്റ്റേ ചെയ്തു. പുനഃക്രമീകരണം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണ് സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാർ ഉൾപ്പെടെ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. സംഘടനകളെ മൂന്നിൽ നിന്ന് രണ്ടാക്കി കൊണ്ടായിരുന്നു ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.പൊലീസിലുണ്ടായിരുന്ന മൂന്ന് സംഘടനകളെ ലയിപ്പിച്ച് രണ്ട് സംഘടനകളാക്കാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘടന രൂപീകരിക്കാനും പ്രവർത്തിക്കാനും ജനാധിപത്യപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനത്തെ സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു.സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. സംഘടനകൾ ഈ വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് സർക്കാരിന് തിരിച്ചടിയുണ്ടായിരിക്കുന്നത്. ‌

THIRUVANANTHAPURAM
News Image

10 ദിവസത്തിനിടെ കുറഞ്ഞത് 7920 രൂപ! തിരിച്ചു കയറുകയാണോ ഇനി വില?

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ദിവസങ്ങളായി കേരളത്തിലെ സ്വർണ വില ഇടിവിൽ തുടരുകയായിരുന്നു. എന്നാൽ ഇന്ന്, 22 കാരറ്റ് ഗ്രാമിന് 135 രൂപ വർധിച്ച് ഗ്രാമിന് 11,600 ഉം പവന് 92,800 രൂപയുമായി വില. നവംബർ 21, 22 ദിവസങ്ങളിൽ ഈയടുത്തകാലത്തെ ഏറ്റവും വിലയിടിവിൽ എത്തിയിരുന്നു സ്വർണ വില. പവന് 91,720 രൂപയിലായിരുന്നു അന്ന് വ്യാപാരം നടന്നിരുന്നത്. അതേ സമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്. എന്നാൽ ഈ വർധനയെ സ്വർണവിപണിയുടെ തിരിച്ചുവരവായി വിലയിരുത്താനായിട്ടില്ലെന്നും തുടർച്ചയായ വിലയിടിവിന് ശേഷമുള്ള താൽക്കാലിക തിരുത്തലായാണ് ഇപ്പോൾ കാണേണ്ടതെന്നും കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറയുന്നു. സംസ്ഥാനത്ത് വെളളി വിലയും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് വെള്ളി ഗ്രാമിന് 175 രൂപയിലും 10 ഗ്രാമിന് 1,750 രൂപയിലും വ്യാപാരം നടക്കുന്നു.

THIRUVANANTHAPURAM
News Image

അങ്ങനെ സംഭവിച്ചാൽ ഇറാന്റെ കപ്പലുകൾ കടലിന്റെ അടിത്തട്ടിലെത്തും'; ഭീഷണിയുമായി ഡോണൾഡ് ട്രംപ്

അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാനിയൻ കപ്പലുകൾ കടലിൽ മുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് കടുത്ത നിലപാട് വ്യക്തമാക്കിയത്. ഉപരോധം ഭേദിക്കാൻ ഇറാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാൻ ഉപരോധം മറികടന്നാൽ ഇറാന്റെ കപ്പലുകളും മറ്റു യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായില്ലെങ്കിൽ പുതുവർഷത്തിനുശേഷം വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചു. ഇറാൻ ചർച്ചകൾ നീട്ടിക്കൊണ്ടുപോകുകയാണെന്നും കാര്യമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

GENERAL
News Image

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

ദില്ലി: ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ. ബിസ്‌ലേരിയുടെ പാക്കേജ് കുടിവെള്ള സാമ്പിൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്, പിഎഎച്ച് രാസവസ്തുക്കൾ കണ്ടെത്തി. വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്‌സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നിവയാണ് മറ്റ് കമ്പനികൾ. രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് ഭക്ഷ്യസുരക്ഷാ ലംഘനത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് തിരിച്ചുവിളിക്കാനും നിർദേശിച്ചു.ബിസ്‌ലേരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ, അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ കമ്പനി അപ്പീൽ നൽകിയതിനെ തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ (Referral Food Laboratory) വീണ്ടും പരിശോധനയ്ക്ക് അയച്ചു.രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് കണ്ടെത്തിയത്. ഈ പരിശോധനയിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യവും സ്ഥിരീകരിച്ചു. ബ്രോമേറ്റും PAHs-ഉം ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളായാണ് കണക്കാക്കപ്പെടുന്നത്.

GENERAL
News Image

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി. നാല് മുതല്‍ 20 വെരയുള്ള പ്രതികളെ സംശയത്തിന്റ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടു. ടി പി ബിജു, വിപിന്‍ എം, വൈശാഖ് എം എന്നീ പ്രതികള്‍ക്കെതിരെ മാത്രമേ കൊലക്കുറ്റം നിലനില്‍ക്കൂ എന്നാണ് കോടതിയുടെ നിരീക്ഷണം. 4, 5, 6 പ്രതികളെ വെറുതെ വിടുന്നത് ഒന്നാം സാക്ഷിയുടെ മൊഴി വിശ്വസനീയമല്ല എന്നതിന്‍റെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. മൂന്‍കൂട്ടി തീരുമാനിച്ച രാഷ്ട്രീയ കൊലപാതകമാണെന്നോ കേസില്‍ ഗൂഢാലോചന നടന്നെന്നോ തെളിയിക്കാനായില്ലെന്നാണ് കോടതി നിരീക്ഷണം. കൊലപാതകത്തിന്റെ ഉദ്ദേശം സ്ഥാപിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശനം ഉയര്‍ത്തി. രാഷ്ട്രീയ കൊലപാതകത്തിന് മതിയായ തെളിവുകളില്ലെന്നാണ് വിചാരണക്കോടതിയുടെ നിരീക്ഷണം. പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ല. സാക്ഷിമൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. ഒന്നാം സാക്ഷിയുടെ മൊഴിയനുസരിച്ച് കുറ്റകൃത്യം വ്യക്തമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

GENERAL
News Image

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു; ചൊവ്വാഴ്ച മുതല്‍ ശക്തമാകും : ചൊവ്വ, ബുധന്‍ വ്യാഴം ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും. ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ചൊവ്വ, ബുധന്‍ വ്യാഴം ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

GENERAL
News Image

തുടർച്ചയായ അസിഡിറ്റിയും ദഹനക്കേടും നിസാരമാക്കരുത്;വയറ്റിലെക്യാൻസറിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ അറിയാം

എരിവുള്ള ഭക്ഷണം കഴിച്ചാല്‍ അസിഡിറ്റി, രാത്രി ഭക്ഷണം കഴിച്ചാല്‍ വയറുവീര്‍ക്കല്‍… ഇത്തരം പ്രശ്‌നങ്ങള്‍ പലര്‍ക്കും അനുഭവപ്പെടാറുണ്ട്. മിക്കപ്പോഴും ഗുരുതരമല്ലാത്ത കാരണങ്ങളാണ് ഇതിന് പിന്നില്‍. എന്നാല്‍ അസിഡിറ്റിയും ദഹനക്കേടും പതിവായി ഉണ്ടാവുകയോ ചികിത്സിച്ചിട്ടും മാറാതിരിക്കുകയോ ചെയ്താല്‍ അതിന്റെ കാരണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.വയറ്റിലെ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ ചില ലക്ഷണങ്ങള്‍ സാധാരണ ദഹനപ്രശ്‌നങ്ങളോട് സാമ്യമുള്ളതാകാമെന്ന്ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍താഴെ പറയുന്ന ലക്ഷണങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.തുടര്‍ച്ചയായ അസിഡിറ്റിയും ദഹനക്കേടും ഉണ്ടാവുക. പതിവായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക, ചികിത്സിച്ചിട്ടും ദഹനപ്രശ്‌നങ്ങള്‍ മാറാതിരിക്കുക.ഭക്ഷണം കഴിക്കാനുള്ള താല്‍പര്യം കുറയുക.കാരണവുമില്ലാതെ ശരീരഭാരം കുറയുക. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ ഒരു വ്യത്യാസവും വരുത്തിയില്ലെങ്കിലും ശരീര ഭാരം കുറയുക.കുറച്ച് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയറുനിറഞ്ഞതായി തോന്നുക. ചെറിയ അളവില്‍ ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി അനുഭവപ്പെടുക.ഭക്ഷണമോ വെള്ളമോ വിഴുങ്ങുമ്പോള്‍ പ്രയാസം അനുഭവപ്പെടുക.ഇടയ്ക്കിടെ ഛര്‍ദിക്കുകയോ ദഹനപ്രശ്‌നങ്ങള്‍ക്കൊപ്പം ഛര്‍ദി ഉണ്ടാകുകയോ ചെയ്യുക.വിളര്‍ച്ചയുടെ ലക്ഷണങ്ങളോ കറുത്ത നിറത്തിലുള്ള മലമോ ഉണ്ടാകുക.ഈ ലക്ഷണങ്ങള്‍ ഉണ്ടായതുകൊണ്ടുമാത്രം വയറ്റിലെ ക്യാന്‍സറാണെന്ന് കരുതേണ്ടതില്ല. മറ്റ് പല രോഗങ്ങളും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. എന്നാല്‍ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി നിലനില്‍ക്കുമ്പോള്‍ പരിശോധനയിലൂടെ കാരണം കണ്ടെത്തേണ്ടത് പ്രധാനമാണ്.എപ്പോഴാണ് എന്‍ഡോസ്‌കോപ്പി വേണ്ടിവരുന്നത്?രോഗിക്ക് ഉണ്ടായിട്ടുള്ള ലക്ഷണങ്ങള്‍, പ്രായം, കുടുംബത്തിലെ രോഗചരിത്രം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ച ശേഷമാണ് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണോ എന്ന് ഡോക്ടര്‍ തീരുമാനിക്കുന്നത്. ആവശ്യമെങ്കില്‍ അപ്പര്‍ ജിഐ എന്‍ഡോസ്‌കോപ്പി നിര്‍ദേശിക്കാം. വായിലൂടെ നേര്‍ത്ത ക്യാമറയുള്ള ട്യൂബ് കടത്തിവിട്ട് അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ഉള്‍ഭാഗം പരിശോധിക്കുന്ന രീതിയാണിത്. സംശയകരമായ ഭാഗങ്ങള്‍ കണ്ടെത്തിയാല്‍ ബയോപ്‌സിക്കായി ചെറിയ ടിഷ്യു സാമ്പിളും ശേഖരിക്കാം. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കും.എന്നാല്‍ അസിഡിറ്റി അനുഭവപ്പെടുന്ന എല്ലാവര്‍ക്കും എന്‍ഡോസ്‌കോപ്പി ആവശ്യമില്ല. രോഗിയുടെ അവസ്ഥ വിലയിരുത്തിയ ശേഷമാണ് പരിശോധന തീരുമാനിക്കുന്നത്.അസിഡിറ്റിയുണ്ടെങ്കില്‍ പേടിക്കണോ?ഇടയ്ക്ക് അസിഡിറ്റിയോ ദഹനക്കേടോ അനുഭവപ്പെടുന്നത് സാധാരണമാണ്. ഇത്തരം ലക്ഷണങ്ങള്‍ മാത്രം കണ്ടിട്ട് ക്യാന്‍സറാണെന്ന് കരുതേണ്ടതില്ല. അതേസമയം, ആവര്‍ത്തിച്ചുള്ള അസ്വസ്ഥതകള്‍ക്ക് കാരണം കണ്ടെത്താതെ ഓരോ തവണയും സ്വയം മരുന്ന് കഴിച്ച് പ്രശ്‌നം മറികടക്കുന്നതും ശരിയായ രീതിയല്ല. ലക്ഷണങ്ങള്‍ തുടര്‍ച്ചയായി നിലനില്‍ക്കുകയോ വഷളാകുകയോ മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ ഡോക്ടറെ സമീപിക്കുക. രക്തം ഛര്‍ദിക്കുകയോ കറുത്ത ടാര്‍ പോലുള്ള മലം ഉണ്ടാകുകയോ ചെയ്താല്‍ അടിയന്തര വൈദ്യസഹായം തേടണം._(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാവില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.)_

HEALTH
News Image

മുട്ടവില കൂട്ടിയവര്‍ക്ക് എട്ടിന്റെ പണി! ഒമാന്റെ തീരുമാനം കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന മുട്ടവില വരുംദിവസങ്ങളില്‍ വലിയതോതില്‍ കുറഞ്ഞേക്കും. ഇന്ത്യയുടെ മുട്ട ഹബ്ബായ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്ന് ആഭ്യന്തര വിപണിയിലേക്കുള്ള മുട്ടവരവ് വര്‍ധിച്ചതാണ് കാരണം.ഒക്ടോബറില്‍ മുട്ട ഒന്നിന് 6.30 രൂപയായിരുന്നു ചില്ലറവില. എന്നാല്‍, പിന്നീട് വില കുത്തനെ കയറുന്നതിനാണ് വിപണി സാക്ഷ്യം വഹിച്ചത്. നവംബര്‍ പകുതിയോടെ വില 9 രൂപയ്ക്ക് അടുത്തെത്തി.തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടനിലക്കാരാണ് വില കൂട്ടാന്‍ ആസൂത്രിത നീക്കം നടത്തിയത്. ക്രിസ്മസ്-ന്യൂഇയര്‍ കാലത്ത് കേക്ക് നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി മുട്ടയുടെ ഉപയോഗം വര്‍ധിക്കുന്ന സമയമാണ്. വിപണിയിലെ അനുകൂല സാഹചര്യം മുതലെടുക്കാനാണ് ഇടനിലക്കാര്‍ വില കുത്തനെ ഉയര്‍ത്തിയത്.ഇപ്പോഴെന്ത് സംഭവിച്ചു?ഇടനിലക്കാരുടെ പ്രതീക്ഷകളെ ഇപ്പോള്‍ തച്ചുടച്ചത് ഒമാന്റെ നിലപാടാണ്. ഈ ഗള്‍ഫ് രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ മുട്ട കയറ്റിയയ്ക്കുന്നത് നാമക്കല്ലില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഒമാന്‍ വിലക്ക് പ്രഖ്യാപിച്ചത്. ഇതോടെ ആറുകോടി മുട്ടകളാണ് നാമക്കല്ലിലെ ഫാമുകളില്‍ കെട്ടിക്കിടക്കുന്നത്.2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍നിന്ന് ഒമാനിലേക്ക് 36.79 കോടി മുട്ടകള്‍ കയറ്റിയയച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 4.53 കോടി ഡോളറായിരുന്നു കയറ്റുമതി മൂല്യം. നാമക്കല്ലില്‍ നിന്നുള്ള മുട്ട കയറ്റുമതിയുടെ 20-25 ശതമാനം വരും ഒമാന്റെ വിഹിതം.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള ചരക്കുനീക്ക തടസങ്ങളും ഉയര്‍ന്ന ഗതാഗതച്ചെലവും നാമക്കല്ലിലെ കയറ്റുമതിയെ നേരത്തേ തന്നെ ബാധിച്ചിരുന്നു. പുതിയ ഇറക്കുമതി നിയന്ത്രണം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കും.കേരള മാര്‍ക്കറ്റില്‍ എന്തു സംഭവിക്കും?നവംബര്‍ 7 മുതല്‍ 22 വരെ നാമക്കല്ലിലെ മുട്ട സംഭരണവിലയില്‍ 1.10 രൂപയുടെ കുറവുണ്ടായി. ഏകദേശം 16 ശതമാനത്തിന്റെ ഇടിവ്. ശബരിമല സീസണ്‍ തുടങ്ങിയതിനാല്‍ ദക്ഷിണേന്ത്യയില്‍ മുട്ട ഉപഭോഗത്തിലും കുറവുണ്ടായിട്ടുണ്ട്. കയറ്റുമതിയില്‍ തടസങ്ങളുണ്ടായതും ആഭ്യന്തര വിപണിയിലെ വില്‍പന പ്രതിസന്ധിയും മുട്ടവിപണിയെ സ്വാധീനിക്കും. വരുംദിവസങ്ങളില്‍ വില ഇനിയും താഴുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

GENERAL
News Image

ബാല്യം അമൂല്യം: 'ന്നാങ്ക ഒപ്പരം' ബാലസഭ റസിഡൻഷ്യൽ ക്യാമ്പിൽ ബോധവൽക്കരണ സെമിനാർ നടത്തി

കൊയിലേരി: കുടുംബശ്രീ വയനാട് ജില്ലാ മിഷൻ്റെയും പനമരം സി.ഡി.എസ്സിൻ്റെയും ആഭിമുഖ്യത്തിൽ പണിയ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'ന്നാങ്ക ഒപ്പരം' ബാലസഭ റസിഡൻഷ്യൽ ക്യാമ്പിൽ എക്സൈസ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ 'ബാല്യം അമൂല്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊയിലേരി താബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെൻ്ററിൽ നടന്ന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു. പനമരം സി.ഡി.എസ് ചെയർപേഴ്സൺ ജാനകി ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ സെമിനാറിന് നേതൃത്വം നൽകി. കുട്ടികളിൽ ലഹരിവിരുദ്ധ അവബോധം വളർത്തുന്നതിനും ബാല്യത്തിൻ്റെ മൂല്യം തിരിച്ചറിയുന്നതിനുമായി സംഘടിപ്പിച്ച സെമിനാറിൽ ആനിമേറ്റർ എൻ.രേഷ്മ സ്വാഗതം ആശംസിച്ചു.ആനിമേറ്റർ പി.വി.സീത,ബ്രിഡ്ജ് കോഴ്സ് അധ്യാപകരായ എൻ.ജലജ,നിഖില കുമാർ,പി.ആർ.രാഹുൽ, മറ്റ് ആനിമേറ്റർമാർ മുതലായവർ ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിന് നഞ്ചറമൂല ഉന്നതിയിലെ മുകുളം ബാലസഭാ അംഗം വി.അനന്യ നന്ദി രേഖപ്പെടുത്തി.

GENERAL
News Image

സ്വര്‍ണവിലയിടിവ്‌: ആശങ്കയില്‍ ബാങ്കിങ്‌ മേഖല വായ്‌പ തിരിച്ചടവില്‍ പിടിമുറുക്കി ബാങ്ക്‌ അധികൃതര്‍

സ്വര്‍ണവില കുത്തനെ ഇടിയുന്നതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ ഈടുവച്ച്‌ വായ്‌പ എടുത്തവരിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ബാങ്കുകള്‍.ഇത്തരത്തില്‍ വായ്‌പ എടു ത്തവര്‍ തുക കുറയ്‌ക്കാനോ പൂര്‍ണമായി തിരിച്ചടച്ച്‌ അവസാനിപ്പിക്കാനോ ആണ്‌ ബാങ്കുകളുടെ നിര്‍ദേശം. കൃഷി ആവശ്യങ്ങള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്‌ക്കും വായ്‌പയെടുത്തവരാണ്‌ ബാങ്കുകളുടെ പുതിയ തീരുമാനത്തില്‍ ദുരിതത്തിലായത്‌.സ്വര്‍ണവില ഉയര്‍ന്നുനിന്നിരുന്ന സമയത്ത്‌ കൂടുതല്‍ തുക വായ്‌പ യായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ പലരും ആഭരണങ്ങള്‍ പണയം വെച്ചത്‌. എന്നാല്‍ വില ഇടിഞ്ഞതോടെ പണയസ്വര്‍ണത്തിന്റെ നിലവിലെ മൂല്യവും കുറഞ്ഞു. ഇതോടെ വായ്‌പാ തുകയും ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ നിലവിലെ മൂല്യവും തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണ്‌. വായ്‌പാബാധ്യത കുറയ്‌ക്കുന്നതിനായി വായ്‌പാ തുക പൂര്‍ണമായി തിരിച്ചടച്ച്‌ ലോണ്‍ അവസാനിപ്പിക്കുകയോ വിലയിടിവിന്‌ ആനുപാതികമായി കുറഞ്ഞുവന്ന തുക തിരിച്ചടച്ച്‌ വായ്‌പ ക്രമീകരിക്കുകയോ ചെയ്യണമെന്നാണ്‌ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും ഉപഭോക്‌താക്കളോട്‌ നിര്‍ദേശിക്കുന്നത്‌. വായ്‌പാ കരാറിലെ വ്യവസ്‌ഥകള്‍ അനുസരിച്ചാണ്‌ ഇത്തരം ക്രമീകരണങ്ങള്‍. വായ്‌പയുടെ കാലാവധി അവസാനിക്കുമ്പോള്‍ മുതലും പലിശയും ഒരുമിച്ച്‌ തിരിച്ചടയ്‌ക്കേണ്ട ബുള്ളറ്റ്‌ വായ്‌പകളെടുത്തവര്‍ക്കാണ്‌ കൂടുതല്‍ ആശങ്ക. തിരിച്ചടവ്‌ മുടങ്ങുന്ന സാഹചര്യത്തില്‍ പണയസ്വര്‍ണം ലേലം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്‌. കൃഷിയില്‍നിന്നുള്ള വരുമാനം ലഭിക്കുന്നതിന്‌ മുമ്പുതന്നെ വായ്‌പാ ബാധ്യത കുറയ്‌ക്കേണ്ടിവരുന്നത്‌ കര്‍ഷകര്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വായ്‌പയെടുത്ത രക്ഷിതാക്കള്‍ക്കും അധിക സാമ്പത്തിക ഭാരമാകുന്നു. സ്വര്‍ണവില ഇനിയും കുറയുമെന്ന ആശങ്കയ്‌ക്കിടെ പണയസ്വര്‍ണം നഷ്‌ടപ്പെടാതിരിക്കാന്‍ വായ്‌പാ ബാധ്യത ക്രമീകരിക്കാനുള്ള നെട്ടോട്ടത്തിലാണ്‌ ഉപഭോക്‌താക്കള്‍.

GENERAL
News Image

മുണ്ടക്കൊല്ലി ഊരിൽ പൈതൃക ഭവനം യാഥാർത്ഥ്യമായി

മുണ്ടക്കൊല്ലി ഊരിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പൈതൃക ഭവനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പൈതൃക ഭവനത്തിന് ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും പുതിയ അങ്കണവാടി കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് സി.എസ്.ആർ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.നേന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണകുമാരി, പഞ്ചായത്ത് അംഗം എം.എസ് ഫെബിൻ, മുൻ അംഗം കെ.വി ശശി, എം.എം അജയൻ, എം.എ സുരേഷ്, കെ.ആർ സാജൻ, സി. ഗോപാലകൃഷ്ണൻ മാസ്റ്റർ, തസ്നീം, സി.പി സുനിൽ റാം, ലില്ലി ബിജു എന്നിവർ പങ്കെടുത്തു.

GENERAL
News Image

സുൽത്താൻ ബത്തേരി ഫെസ്റ്റിവൽ:ലോഗോ പ്രകാശനം ചെയ്തു

സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ ഡിസംബർ 18 നടക്കുന്ന സുൽത്താൻ ബത്തേരി ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു. ആദിവാസി ഗോത്രസമൂഹത്തെ ഇതിവൃത്തമാക്കി വിപുലമായ സാംസ്കാരിക മേളയാണ് 20 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ചുള്ളിയോട് റോഡിലെ ബൈപ്പാസിന് സമീപമുള്ള 10 ഏക്കർ സ്ഥലമാണ് പ്രധാന വേദി. ജനുവരി രണ്ട്, മൂന്ന്, നാല്, തീയതികളിൽ ലിറ്ററേച്ചർ ഫെസ്റ്റിവലും അഞ്ചിന് നാടക ചർച്ചയും ആറ്, ഏഴ്, എട്ട് തീയതികളിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയും നടക്കും. വിവിധ അതിഥികളും സെലിബ്രിറ്റികളും പങ്കെടുക്കുന്ന കലാപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഫെസ്റ്റിവൽ ദിനങ്ങളിൽ ദസറയുടെ മാതൃകയിൽ റോഡിന്റെ ഇരുവശങ്ങളിലും ദീപാലങ്കാരങ്ങൾ ഒരുക്കി നഗരത്തെ ആഘോഷവേദിയാക്കും.നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, ഡെപ്യൂട്ടി ചെയർപേഴ്സൺ എം.ജി ഇന്ദ്രജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. സംഷാദ്, ലീലാ പൽപാത്ത്, കെ. ഷിഫാനത്ത്, ഷെറീന അബ്ദുള്ള, കെ.എസ് പ്രമോദ്, കൗൺസിലർമാരായ രാധാ രവീന്ദ്രൻ, എം.എസ് വിശ്വനാഥൻ, കെ. മൊയ്തു, ആസൂത്രണ സമിതി അംഗങ്ങൾ, നഗരസഭ സെക്രട്ടറി, ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെയും ചലച്ചിത്രമേളയുടെയും ഡയറക്ടർ എം.കെ രാമദാസ്, എ.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.

SULTAN BATHERY
News Image

ഇഎംഎസിന്റെ മകൾ ഇ.എം.രാധ അന്തരിച്ചു

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മകൾ ഇ.എം.രാധ (70) അന്തരിച്ചു. വയോജന കമ്മിഷൻ അംഗമാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. വനിതാ കമ്മിഷൻ മുൻ അംഗവും ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരുമായിരുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ‘ഇഎംഎസ്: മകളുടെ ഓർമകൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഭർത്താവ്: സി.കെ.ഗുപ്തൻ. മകൻ: സിദ്ധാർഥ് ഗുപ്തൻ.________________________

GENERAL
News Image

യൂത്ത് പാർലമെന്റ് 2027: റൂസ കോളേജിന്റെ അഭിമാനമായി സന ഹുസൈൻ

മേരാ യുവ ഭാരത് വയനാടും നാഷണൽ സർവീസ് സ്കീം (NSS) വയനാടും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് പാർലമെന്റ് 2027 മത്സരത്തിൽ ഗവൺമെന്റ് മോഡൽ ഡിഗ്രി കോളേജ് – RUSA, തൃശ്ശിലേരിയിലെ ഒന്നാം വർഷ ബി.എസ്‌സി ജിയോ ഇൻഫർമാറ്റിക്സ് വിദ്യാർഥിനി സന ഹുസൈൻ മൂന്നാം സ്ഥാനം നേടി.'ലീഡ് ദി പാത്ത് ടു വികസിത് ഭാരത്' എന്ന ആശയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സന ഈ നേട്ടം കൈവരിച്ചത്.വിദ്യാർഥിനിയുടെ നേട്ടത്തിൽ കോളേജ് പ്രിൻസിപ്പൽ, അധ്യാപകർ, അനാധ്യാപകർ, വിദ്യാർഥികൾ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. കോളേജിന്റെ അഭിമാനമായി മാറിയ ഈ നേട്ടം മറ്റ് വിദ്യാർഥികൾക്കും പ്രചോദനമാണ്.

GENERAL
News Image

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ പകുതിയോടെ പദ്ധതി നടപ്പിലാക്കാൻ കെഎസ്ആർടിസിയിൽ ആലോചന.പാലാ ഡിപ്പോയിലെ കണ്ടക്ടറായ കെ.എം. അരുൺ വികസിപ്പിച്ച ‘ട്രംപറ്റ്’ എന്ന ആപ്പ് വഴിയുള്ള ഡിജിറ്റൽ അനൗൺസ്‌മെന്റ് സംവിധാനം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാൻ കെഎസ്ആർടിസി പദ്ധതിയിട്ടിരുന്നു.ഡിസംബർ രണ്ടാം വാരത്തോടെ ബസ് സ്റ്റാൻഡുകളിലെ അനൗൺസ്‌മെന്റ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ തത്സമയ ബസ് വിവരങ്ങൾ നൽകുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം , മൊബൈൽ ആപ്പുകൾ, വാട്സാപ്പ് ടിക്കറ്റിംഗ് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ കെഎസ്ആർടിസി ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.

GENERAL
News Image