Advertisement

സിം ബൈൻഡിങ് നിയമം ജനുവരി ഒന്ന് മുതൽ നിലവിൽവരും ! വാട്സാപ്പ് ടെലഗ്രാം ഉപയോക്താക്കളെ ബാധിക്കും

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ 'സിം ബൈൻഡിംഗ്' (SIM binding) നിയമം 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം വാട്‌സാപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് സേവനങ്ങൾ ഇനിമുതൽ ഉപയോക്താക്കളുടെ കെ.വൈ.സി (KYC) സ്ഥിരീകരിച്ച സിം കാർഡുകളുമായി ബന്ധിപ്പിക്കണം. ഇത് സംബന്ധിച്ച് ആപ്പ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾക്ക് ടെലികോം വകുപ്പ് നിർദേശം നൽകി. ഇതിനുള്ള അവസാന തീയതി 2026 ഡിസംബർ 31ആണ്. ഓൺലൈൻ തട്ടിപ്പുകളും മൊബൈൽ നമ്പറുകളുടെ ദുരുപയോഗവും തടയാനാണ് നീക്കം. സിം ഇല്ലാതെ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച് സൈബർ കുറ്റവാളികൾ മെസേജിങ് ആപ്പുകൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പിൻ്റെ ഇടപെടൽ. ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ നടത്താൻ കുറ്റവാളികൾ ഇത്തരം പഴുതുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് അധികൃതർ പറയുന്നത്.*പുതിയ മാറ്റം എങ്ങനെ?*നിലവിൽ മെസേജിങ് ആപ്പുകൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന വൺ-ടൈം പാസ്വേഡ് (OTP) വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം സിം നീക്കുകയോ മാറ്റുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പിൽ ആ അക്കൗണ്ട് പ്രവർത്തിക്കും. വെബ് പതിപ്പുകൾ ഉപയോഗിക്കുന്നതിന് ഡിവൈസിൽ സിം ആവശ്യമില്ല. QR കോഡ് വഴിയോ വെബിലൂടെയുള്ള OTP സ്ഥിരീകരണം വഴിയോ പ്ലാറ്റ്ഫോം ലഭ്യമാകും.സിം ബൈൻഡിങ് ചട്ടം നിലവിൽ വരുന്നതോടെ മെസേജിങ് ആപ്പുകൾ ഉപയോക്താക്കളുടെ സിമ്മുമായി എപ്പോഴും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ ഉറപ്പാക്കേണ്ടിവരും. ഇതിന്റെ ഭാഗമായി വാട്‌സ്‌ആപ്പ് വെബ് പോലുള്ള സേവനങ്ങൾ കുറഞ്ഞത് ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നിരുന്നാലും സിം ഇട്ടിട്ടുള്ള ഡിവൈസിലുള്ള ആപ്പിന് ഇത് ബാധകമല്ല. യാത്രയിലോ റോമിങ്ങിലോ ആയാലും സിം ഡിവൈസിൽ ഉണ്ടെങ്കിൽ ഇത്തരം വിഷയങ്ങൾ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ നിയമം ബാധികമാണ്. ആപ്പിൾ ഇതിനകം തന്നെ ഐഫോണുകളിൽ സിം കാർഡ് ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനായി സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ വരുത്തിയിട്ടുണ്ടെന്നാണ് വിവരം.

GENERAL
News Image

വാട്‍സാപ്പിൽ പുതിയ ഫീച്ചർ! ഇനി ഇൻസ്റ്റഗ്രാം റീൽസ് പങ്കിടാൻ എളുപ്പം

വാട്‍സാപ്പ് ചാറ്റുകളിലൂടെ ഇൻസ്റ്റഗ്രാം റീൽസ് പങ്കിടുന്നത് കൂടുതൽ എളുപ്പമാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ പ്രത്യേക റീൽസ് ബട്ടൺ ഉൾപ്പെടുത്തുന്ന സംവിധാനമാണ് പരീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കളിൽ ചിലർക്കായി ഫീച്ചർ ലഭ്യമായിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഇതോടെ മീഡിയ പിക്കറിൽ തിരഞ്ഞ് റീൽസ് കണ്ടെത്തുന്നതിന് പകരം ചാറ്റിൽനിന്നുതന്നെ വിഡിയോകൾ തിരഞ്ഞെടുത്ത് പങ്കിടാം.ചാറ്റിൽ പ്രത്യേക റീൽസ് ബട്ടൺവാട്സ്ആപ്പിലെ പുതിയ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്ന ഡബ്ല്യുഎബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പ് ബീറ്റാ പതിപ്പായ 2.26.42.9 ഉപയോഗിക്കുന്ന ചിലർക്കാണ് പുതിയ സൗകര്യം ലഭിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ലഭിക്കുന്ന ഈ പതിപ്പിലാണ് ഫീച്ചർ പരീക്ഷിക്കുന്നത്. ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിലുള്ള റീൽസ് ബട്ടണിൽ അമർത്തിയാൽ ഇൻസ്റ്റഗ്രാമിലെ ഉപയോക്താവിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാനാകും. അടുത്തിടെ കണ്ടതും സേവ് ചെയ്തതും ലൈക്ക് ചെയ്തതുമായ റീൽസുകൾ പ്രത്യേകം ടാബുകളിലായി ലഭിക്കും. ഇതിൽനിന്ന് ഇഷ്ടമുള്ള വിഡിയോ തിരഞ്ഞെടുത്ത് നേരിട്ട് വാട്സ്ആപ്പ് ചാറ്റിൽ പങ്കിടാം.അക്കൗണ്ടുകൾ ലിങ്ക് ചെയ്യണംപുതിയ ഫീച്ചർ ഉപയോഗിക്കുന്നതിന് വാട്സ്ആപ്പ് അക്കൗണ്ട് മെറ്റയുടെ അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുമായി വാട്സ്ആപ്പ് ബന്ധിപ്പിക്കാൻ താൽപര്യമില്ലാത്തവർക്ക് നിലവിലുള്ള രീതിയിൽ ആപ്പുകൾ ഉപയോഗിക്കുന്നത് തുടരാം. എന്നാൽ അക്കൗണ്ടുകൾ ബന്ധിപ്പിക്കാത്തവർക്ക് ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ പുതിയ റീൽസ് ബട്ടൺ ലഭിക്കില്ല.

GENERAL
News Image

കവുങ്ങ് വീണ് തലക്ക് പരിക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സക്ക് സഹായം തേടുന്നു.

 എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടായ ചുഴലിക്കാറ്റിൽ കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള 7 വയസ്സുകാരന്റെ ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിച്ച് നാട്ടുകാർ. വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളികുന്നേൽ സുനീഷിന്റെ മകൻ ആൽബർട്ടോ റെയ്ഡൻ ജോസഫിന് ആണ് ഉദാരമതികളുടെ കാരുണ്യം ആവശ്യമുള്ളത്.                        2026 ഒക്ടോബർ ഒന്നിന് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴിയാണ് ദാരുണമായ അപകടമുണ്ടാകുന്നത്. റെയ്ഡന്റെ വലിയച്ഛൻ മുൻപിലും അമ്മ അഷിത പിൻപിലുമായി നടന്നു പോകവേ മധ്യഭാഗത്ത് ഉണ്ടായിരുന്ന റെയ്ഡൻ്റെ തലയിലേക്ക് കവുങ്ങ് ഒടിഞ്ഞു വീഴുകയായിരുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ മാത്രം ഉണ്ടായ ഒരു അപൂർവ്വ കാലാവസ്ഥ പ്രതിഭാസത്തിൻ്റെ ഭാഗമായാണ് പേമാരിയോടും ഇടി മിന്നലിനുമൊപ്പം ചുഴലി കാറ്റിൽ കവുങ്ങ് ഒടിഞ്ഞു വീണത്.ആദ്യം മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയുമായി നാല് സർജറികൾ നടത്തിക്കഴിഞ്ഞു. ഇനിയും രണ്ട് സർജറികൾ കൂടി ആവശ്യമുണ്ട്. തലയ്ക്കു പരിക്ക് പറ്റിയ റെയ്ഡന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. എങ്കിലും ചികിത്സയിൽ പുരോഗതിയുണ്ട്. ചികിത്സാവിഷയം സർക്കാർ ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്ന് മന്ത്രി ടി .സിദ്ദീഖ് പറഞ്ഞു.  റെയ്ഡൻ്റെ ചികിത്സയ്ക്കായി ഇതിനോടകം 15 ലക്ഷത്തോളം രൂപ ചെലവ് വന്നു കഴിഞ്ഞു. മാസങ്ങളോളം തുടർ ചികിത്സയും അതിനുശേഷം വർഷങ്ങളോളം നിരീക്ഷണവും കുട്ടിക്കാവശ്യമായി വരും. റെയ്ഡന്റെ പിതാവ് സുനീഷും സുനീഷിന്റെ പിതാവ് ബേബിയും ഹൃദ് രോഗികകളാണ്. ഈ സാഹചര്യത്തിൽ നിർധന കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചേർന്ന് വെള്ളമണ്ട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഉദാരമതികളുടെ കാരുണ്യം തേടുകയാണ് നാട്ടുകാർ ഇപ്പോൾ. റെയ്ഡൻ്റെ തുടർ ചികിത്സാ ചെലവിനായി 50 ലക്ഷം രൂപ സമാഹരിക്കാനാണ് തീരുമാനം.  ഇതിനായി കാനറാ ബാങ്കിൻറെ തരുവണ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ടിലേക്ക് നേരിട്ടോ ക്യു ആർ കോഡ് മുഖേനയോ സഹായിക്കാൻ താല്പര്യമുള്ളവർ പണം അയക്കണമെന്ന് ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.      Bank : Canara Bank.Branch : Tharuvana.A/C No:110337610990.IFSC :CNRB0005011.MICR code: 670015203.Foriegn Exchange / SWIFT Code : CNRBINBBBFD .Name: SUNEESH M D., NASAR T , P.J . VINCENT .             +91 96054 60360 ( എം. ലതിക വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്)   +91 99614 57728 ( പി. സൂപ്പി ) , +91 94950 30817 ( ടി. നാസർ ) , +91 94472 39082 ( പി.ജെ. വിൻസൻ്റ്) - ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ.

KALPETTA
News Image
Advertisement

കാർഷികോൽപ്പാദക കമ്പനികൾക്ക് വയനാട്ടിൽ പുതിയ മുന്നേറ്റം

കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ വിപണന  മേഖലയിൽ പുതിയ മുന്നേറ്റത്തിന് തുടക്കം . വിവിധ കേന്ദ്ര - കേരള സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.  വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.  കൃഷി വകുപ്പ്, നബാർഡ് , എസ് എഫ് എ സി . എന്നിവക്ക് പുറമെ സ്വതന്ത്രമായും പ്രവർത്തിക്കുന്ന കാർഷികോൽപ്പാദക കമ്പനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്.  വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെയും  കേരള എഫ് പി ഒ എഫ് പി സി കൺസോർഷ്യത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. വയനാട് ജില്ലയിലെ 24 കാർഷികോൽപ്പാദക കമ്പനികളുടെ പ്രതിനിധികൾ ബിസിനസ് മീറ്റിൽ പങ്കെടുത്തു.  വയനാട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിനി തോമസ് ഉദ്ഘാടനം ചെയ്തു.  പൊതുമരാമത്ത് വകുപ്പ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശശി മുഖ്യപ്രഭാഷണം നടത്തി. എഫ്. പി. ഒ കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ വിഷയാവതരണം നടത്തി.   വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ജോണി പാറ്റാനി അധ്യക്ഷനായി.  ആത്മ പ്രൊജക്ട് ഡയറക്‌ടർ മുഹമ്മദ് ഫൈസൽ , കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ എ ആർ ചിത്ര എന്നിവർ കൃഷി വകുപ്പ് പദ്ധതികളെക്കുറിച്ച് വിഷയം അവതരിപ്പിച്ചു.   കൺസോർഷ്യം ജില്ലാ പ്രസിഡണ്ട് അച്യുതൻ ചർച്ചക്ക് നേതൃത്വം നൽകി. കൺസോർഷ്യം സി.ഇ . ഒ പിയു.സജി മോഡറേറ്ററായി.   അലി ബ്രാൻ, ഒ എ വീരേന്ദ്രകുമാർ, സി.വി.ഷിബു, ഫാ. വർഗീസ് മറ്റമന തുടങ്ങിയവർ സംസാരിച്ചു.

KALPETTA
News Image

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കെല്ലൂർ: അഞ്ചുകുന്ന് ഡോക്ടർ പടിക്ക് സമീപം വാഹനാപകടത്തിൽ യുവാവ്മരിച്ചു. കെല്ലൂർ കാപ്പുംകുന്ന് കൈപ്പുള്ളിൽ അർജുൻ (20) ആണ് മരിച്ചത്. സഹയാത്രികൻ ആദിത്യന് നിസാര പരിക്കേറ്റു.ഇന്നലെ രാത്രി 9 മണിയോട് കൂടി അഞ്ചുകുന്നിൽ വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടം. ഏതോ വാഹനം ബൈക്കിൽ തട്ടിയതായുള്ള സൂചനയുണ്ട്. ഇക്കാര്യം പോലീസ് അന്വേ ഷിച്ച് വരികയാണ്.തലക്ക് സാരമായി പേരുക്കേറ്റ അർജുൻ സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. മാനന്തവാടിമെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാവിലെ 10 മണിയോട് കൂടി കാപ്പുംകുന്നിലെ വസതിയിൽ പൊതുദർശനത്തിന് വെക്കു ന്നതാണ്.തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോട് കൂടി വീട്ടുവളപ്പിൽ സംസ‌രിക്കും. അനിൽകുമാറിന്റെയും, ഷിജിയുടേയും മകനാണ് അർജുൻ. അശ്വിൻ, സ്വാതി എന്നിവർ സഹോദരങ്ങളാണ്.

MANANTHAVADY
News Image

കൽപ്പറ്റ എച്ച്. ഐ. എം. യു. പി. സ്കൂളിൽ സ്കൂൾ വോളണ്ടിയർ കേഡറ്റ് 'ഉഡാൻ' ലോഞ്ച് ചെയ്തു

കൽപ്പറ്റ: വിദ്യാർത്ഥികളിൽ സേവനമനോഭാവവും നേതൃത്വപാടവവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റ എച്ച്. ഐ. എം. യു. പി. സ്കൂളിൽ സ്റ്റുഡന്റ് വോളണ്ടിയർ കേഡറ്റ് (SVC) പദ്ധതിയുടെ ലോഞ്ചിംഗ് സെറിമണി ‘UDAAN’ സംഘടിപ്പിച്ചു.'ഉഡാൻ' (UDAAN) എന്ന പദം ഉയരങ്ങളിലേക്കുള്ള പറക്കലിനെയും, 'യു ദാൻ' എന്നത് സ്വയം സമർപ്പണത്തെയുമാണ് സൂചിപ്പിക്കുന്നത്. കുട്ടികൾ സ്വയം സന്നദ്ധരായി സേവനത്തിന് സജ്ജരാവുക എന്നതാണ് എസ്.വി.സി. പദ്ധതിയുടെ പ്രധാന ലക്ഷ്യം.പി.ടി.എ. പ്രസിഡന്റ് നവാസ് എം. പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ WMO ആർട്സ് ആൻഡ് സയൻസ് കോളേജ് അറബിക് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. നജ്മുദ്ദീൻ പി. എസ്.വി.സി. ലോഗോ പ്രകാശനം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി വോളണ്ടിയറിങ്ങിന്റെ പ്രാധാന്യം, സാമൂഹിക സേവനത്തിന്റെ പ്രസക്തി, നേതൃത്വഗുണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസ്സ് നയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ അലി കെ., സുബി ടീച്ചർ, ലെജി ടീച്ചർ എന്നിവർ സംസാരിച്ചു. എസ്.വി.സി. കോർഡിനേറ്റർമാരായ ഫാസിൽ കെ. പി., എലിസബത്ത് എം. ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

KALPETTA
News Image

സ്കൂൾ ക്യാമ്പസുകളിൽ ലിപ്സ്റ്റിക്കിനും സൗന്ദര്യവർധക വസ്തുക്കൾക്കും നിയന്ത്രണം; ആരോഗ്യസുരക്ഷയ്ക്ക് മുൻഗണന നൽകി കേരളത്തിൽ ബോധവൽക്കരണ ക്യാമ്പയിൻ

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കിടയിൽ ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതിനെത്തുടർന്ന് കുട്ടികളുടെ ആരോഗ്യസുരക്ഷ ലക്ഷ്യമിട്ട് കേരളത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാകുന്നു. ലിപ്സ്റ്റിക്, കാജൽ, ഐലൈനർ, മസ്‌കാര തുടങ്ങിയ ഉൽപ്പന്നങ്ങളുടെ അമിതവും വിവേചനരഹിതവുമായ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.വിലകുറഞ്ഞതും ഗുണനിലവാരം ഉറപ്പില്ലാത്തതുമായ ചില സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ ലെഡ്, മെർക്കുറി, കാഡ്മിയം തുടങ്ങിയ ഹാനികരമായ ലോഹങ്ങൾ അടങ്ങിയിരിക്കാനുള്ള സാധ്യത ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വസ്തുക്കളുടെ ദീർഘകാല സമ്പർക്കം ചർമപ്രശ്നങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാമെന്നതിനാൽ കുട്ടികൾക്കിടയിൽ അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും ഉയരുന്നു.കൊല്ലം ജില്ലയിൽ ബാലാവകാശ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കിടയിലെ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ആരോഗ്യവിദഗ്ധരുടെ ക്ലാസുകൾ, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവൽക്കരണം തുടങ്ങിയവയിലൂടെ സ്കൂൾ ക്യാമ്പസുകളെ സൗന്ദര്യവർധക വസ്തുക്കളുടെ അനാവശ്യ ഉപയോഗത്തിൽനിന്ന് മുക്തമാക്കുകയാണ് ലക്ഷ്യം. മലപ്പുറം ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷനും ലിപ്സ്റ്റിക് രഹിത ക്യാമ്പസ് എന്ന ആശയം നടപ്പാക്കിയിട്ടുണ്ട്.കുട്ടികളെ ശിക്ഷിക്കുന്നതിനേക്കാൾ ആരോഗ്യബോധവും ശരിയായ ശീലങ്ങളും വളർത്തുന്നതിന് മുൻഗണന നൽകണമെന്നാണ് ഈ പ്രവർത്തനങ്ങളുടെ സന്ദേശം. രക്ഷിതാക്കളും അധ്യാപകരും സ്കൂൾ അധികൃതരും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ കുട്ടികളിൽ സുരക്ഷിതമായ ശീലങ്ങൾ വളർത്തിയെടുക്കാൻ കഴിയൂ.കുറിപ്പ്: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലിപ്സ്റ്റിക് ഉപയോഗം നിരോധിച്ചുകൊണ്ടുള്ള പൊതുവായ സർക്കാർ ഉത്തരവ് സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ നിലവിലെ നടപടി ഔദ്യോഗിക നിരോധനമായി അവതരിപ്പിക്കുന്നതിനുപകരം ബോധവൽക്കരണ ക്യാമ്പയിനായാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.

KERALA
News Image

റിയാദിലേക്ക് പുതിയ സർവീസ്, ബഹ്‌റൈനിലേക്കും കുവൈത്തിലേക്കും അധിക സർവീസ്; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ശൈത്യകാല സർവീസുകളിൽ വർധന

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026-ലെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം വർധനയുണ്ടാകും. പുതിയ സമയക്രമം ഒക്ടോബർ 25 മുതൽ അടുത്ത മാർച്ച് 27 വരെ പ്രാബല്യത്തിലുണ്ടാകും.പുതിയ സമയ ക്രമമനുസരിച്ച്, വേനൽക്കാലത്ത് പ്രതിവാരം 620 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റുകൾ 644 ആയി ഉയരും. റിയാദിലേക്ക് പുതിയ സർവീസുണ്ട്. ബഹ്‌റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിക്കുകയും ചെയ്യും. കൂടാതെ ആഭ്യന്തര സർവീസുകളിലും 12 ശതമാനം വർധനയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ പ്രതിവാര സർവീസ് 294ൽ നിന്ന് 328 ആയി ഉയരും.അബുദാബി- 68,ഷാർജ- 56,മാലെ-24, ദുബൈ -22, ക്വാലാലംപൂർ-22, മസ്‌കത്ത്-20, കുവൈത്ത് -20,ദോഹ-20, ബഹ്‌റൈൻ-18, സിംഗപ്പൂർ -14, ദമ്മാം-14, കൊളംബോ-8, റിയാദ്-6, ഹനിമാധൂ -4, എന്നിങ്ങനെ ആകെ 316 അന്താരാഷ്ട്ര പ്രതിവാര സർവീസുകളാണ് നിലവിലുള്ളത്. കൂടാതെ ബെംഗളൂരു-96, ഡൽഹി -68, മുംബൈ -56, ചെന്നൈ-44, ഹൈദരാബാദ് -28, കൊച്ചി-14, നവി മുംബൈ -14, കണ്ണൂർ -8 എന്നിവയടക്കം 328 പ്രതിവാര ആഭ്യന്തര സർവീസുകളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

GENERAL
News Image

മൂന്നര ലക്ഷം മതി, കേരള ബ്ലാസ്റ്റേഴ്സിന് ഇളവുമായി തദ്ദേശ മന്ത്രി; കലൂർ സ്റ്റേഡിയം അനുവദിച്ച് ഉത്തരവിറങ്ങി, ആരാധർക്ക് ആശ്വാസം

ഐഎസ്എൽ പുതിയ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങളുടെ അനിശ്ചിതത്വം അവസാനിച്ചു. ബ്ലാസ്റ്റേഴ്സിന് കലൂർ സ്റ്റേഡിയം അനുവദിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. മത്സരത്തിന് മൂന്നര ലക്ഷം രൂപ വാടക നിരക്കിലാണ് സ്റ്റേഡിയം അനുവദിച്ചത്. 25 ലക്ഷം കരുതൽ തുക നൽകണം. നേരത്തെ ജിസിഡിഎ 8-9 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്‍റ് തദ്ദേശ വകുപ്പിനെ സമീപിക്കുകയായിരുന്നു. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി ഇടപെട്ടാണ് വാടക ഇളവ് അനുവദിച്ചത്.ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഹോം മത്സരം. സീസണിലെ ഓരോ മത്സരത്തിനും എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെ വാടക വേണമെന്നാണ് ജിസിഡിഎയുടെ ആവശ്യം. കഴിഞ്ഞ സീസണിൽ മൂന്നര ലക്ഷം രൂപ നൽകിയിരുന്ന സ്ഥാനത്താണ് ഇത്തവണ ഇരട്ടിയിലധികം തുക ചോദിച്ചത്. സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന കൊച്ചി ഫോഴ്‌സ എഫ്‌സിക്ക് രണ്ട് ലക്ഷം രൂപ നിരക്കിലാണ് ജിസിഡിഎ സ്റ്റേഡിയം വിട്ടു നൽകിയതെന്ന് ബ്ലാസ്റ്റേഴ്‌സ് ചൂണ്ടിക്കാട്ടിയിരുന്നു.അതുകൊണ്ട് തന്നെ ഇത്രയും വലിയ തുക നൽകാനാകില്ലെന്ന നിലപാട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് സ്വീകരിക്കുകയും ചെയ്തു. തീരുമാനം വൈകിയതിനാൽ ടിക്കറ്റ് വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണയായി ഹോം മത്സരങ്ങൾക്ക് പത്ത് ദിവസം മുമ്പെങ്കിലും ടിക്കറ്റ് വിൽപ്പന ആരംഭിക്കാറുണ്ട്.

SPORTS
News Image

ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ മാറുന്നു! ഇനി 75% മാർക്ക് വേണം; പുതിയ മാറ്റങ്ങൾ അറിയാം

ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടികളിൽ മാറ്റങ്ങൾ നിർദേശിച്ച് കേന്ദ്ര സർക്കാർ. ലേണേഴ്സ് ലൈസൻസിനുള്ള സുരക്ഷാ പരിശീലനത്തിന്റെ മൂല്യനിർണയത്തിൽ വിജയിക്കാൻ ആവശ്യമായ മാർക്ക് 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തുന്നതും ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും വ്യത്യസ്‍ത മാതൃകകളിലുള്ള ലൈസൻസുകൾ നൽകുന്നതും കരട് ഭേദഗതികളിൽ ഉൾപ്പെടുന്നു. മോട്ടോർ വാഹന ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള നിർദേശങ്ങളാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. മോട്ടോർ വാഹന ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള ഈ നിർദേശങ്ങൾ നിലവിൽ പൊതുജനാഭിപ്രായം തേടുന്ന ഘട്ടത്തിലാണ്. അതിനാൽ, ഇവ അന്തിമ നിയമങ്ങളായി പ്രാബല്യത്തിൽ വന്നിട്ടില്ല.

GENERAL
News Image

ശാന്തനായി പോരാടി തിലക് വര്‍മ, കൈവിട്ട മത്സരം തിരിച്ചുപിടിച്ച് ഇന്ത്യ; കിവീസിനെതിരെ രണ്ടാം ടി20യില്‍ നാല് വിക്കറ്റ് ജയം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. തോല്‍വി മുന്നില്‍ കണ്ട ഇന്ത്യക്ക് തിലക് വര്‍മയുടെ (26 പന്തില്‍ പുറത്താവാതെ 51) ഇന്നിംഗ്‌സാണ് വിജയം സമ്മാനിച്ചത്. നിതീഷ് കുമാര്‍ റെഡ്ഡി (13 പന്തില്‍ പുറത്താവാതെ 26) നിര്‍ണായക പിന്തുണ നല്‍കി. ക്രൈസ്റ്റ്ചര്‍ച്ച്, ഹാഗ്‌ലി ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ചുറികള്‍ നേടിയ ഗ്ലെന്‍ ഫിലിപ്‌സ് (43 പന്തില്‍ 70), ബെവോണ്‍ ജേക്കബ്‌സ് (46 പന്തില്‍ 58) എന്നിവരാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ആറിന് 112 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് 30 പന്തില്‍ തിലക്-നിതീഷ് സഖ്യം കൂട്ടിചേര്‍ത്ത 69 റണ്‍സാണ് ഇന്ത്യയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചത്. മുന്‍നിര-മധ്യനിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ശാന്തത കൈവിടാതിരുന്ന തിലക് ഒരു സിക്‌സും ആറ് ഫോറും നേടി. നിതീഷ് കുമാര്‍ ഒരു സിക്‌സും ഫോറും നേടി. നമന്‍ ധിറിന്റെ (17 പന്തില്‍ 31) ഇന്നിംഗ്‌സും എടുത്തുപറയേണ്ടതാണ്. മൂന്ന് സിക്‌സും ഒരു ഫോറുമാണ് താരം നേടിയത്.നേരത്തെ, സ്ലോ പിച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നു. ആദ്യ ഓവര്‍ മെയ്ഡനാക്കി തുടങ്ങിയ സഞ്ജു 17 പന്തില്‍ 14 റണ്‍സുമായി മടങ്ങി. ജേക്കബ് ഡഫിക്കായിരുന്നു ക്യാച്ച്. തുടര്‍ന്നെത്തിയ വൈഭവ് സൂര്യവംശിക്കും (4) തിളങ്ങാനായില്ല. ശ്രേയസ് അയ്യരും (7), അക്‌സര്‍ പട്ടേല്‍ (11) എന്നിവരും നിരാശപ്പെടുത്തി. 21 പന്തില്‍ 27 റണ്‍സെടുത്ത് അഭിശേക് ശര്‍മയും പാതിവഴിയില്‍ വീണു. തോല്‍വിക്കിടയിലും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ ബൗളിംഗ് പ്രകടനം വേറിട്ട് നിന്നു. നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് സാന്റ്‌നര്‍ വീഴ്ത്തിയത്.ആദ്യം ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഓവറില്‍ ടീം സീഫെര്‍ട്ടിനെ (7) അര്‍ഷ്ദീപ്, തിലക് വര്‍മയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചലിന് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. ആറ് റണ്‍സെടുത്ത മിച്ചല്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ തിലകിന് തന്നെ ക്യാച്ച് നല്‍കി. ഫിന്‍ അലനാവട്ടെ (16) പ്രിന്‍സ് യാദവിന്റെ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. ഇതോടെ ന്യൂസിലന്‍ഡ് 5.2 ഓവറില്‍ മൂന്നിന് 41 എന്ന നിലയിലായി.പിന്നീല്‍ ഫിലിപ്‌സ്-ബെവോണ്‍ സഖ്യം 116 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. പതിനെട്ടാം ഓവറില്‍ ഫിലിപ്‌സ് മടങ്ങുമ്പോള്‍ സ്‌കോര്‍ 157ലെത്തിയിരുന്നു. അര്‍ഷ്ദീപിനായിരുന്നു വിക്കറ്റ്. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത ഓവറില്‍ ബെവോണും മടങ്ങി. ഒരു സിക്‌സും അഞ്ച് ഫോറും ബെവോണ്‍ നേടി. മിച്ചല്‍ സാന്റ്‌നര്‍ (4), മൈക്കല്‍ ബ്രേസ്‌വെല്‍ (10) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ, ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന് പകരം വൈഭവ് സൂര്യവംശി ടീമിലെത്തി. മായങ്ക് യാദവിന് പകരം പ്രിന്‍സ് യാദവും കളിച്ചു.

SPORTS
News Image

മാനന്തവാടി 2/4- ൽ റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു; 12 വയസ്സുകാരിക്ക് ദാരുണാന്ത്യം

മാനന്തവാടി: മാനന്തവാടി എടവക രണ്ടേനാലിൽ വെച്ച് കാറിടിച്ച് കാൽനടയാത്രികയായ പന്ത്രണ്ടു വയസ്സുകാരി മരിച്ചു. രണ്ടേനാൽ സ്വദേശികളായ പടിഞ്ഞാ റേപ്പുത്തൻപുരയിൽ രാജേഷിൻ്റെയും സ്വപ്‌നയുടെയും മകൾ ദിവ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലേ മുക്കാലോടെ രണ്ടേനാൽ പെട്രോൾ പമ്പിന് സമീ പമായിരുന്നു അപകടം. അനുജനോടൊപ്പം റോഡരികിലൂടെ നടന്നുപോകവേ പിന്നിൽ നിന്നും തെറ്റായ ദിശയിൽ പാഞ്ഞുവന്ന കാർ ഇടിച്ചു തെറിപ്പിക്കുക യായിരുന്നു. അതീവ് ഗുരുതരാവസ്ഥയിൽ കുട്ടിയെ ആദ്യം മാനന്തവാടി മെഡി ക്കൽ കോളേജിലും, പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേ ശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളി ലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിവ. പിതാവ് രാജേഷ് മാനന്തവാടി മെഡി ക്കൽ കോളേജിൽ ഐടി കോർഡിനേറ്ററായിരുന്നു. നിലവിൽ അദ്ദേഹം ഓസ്ട്രി യയിലാണ്. മാതാവ് സ്വപ്‌ന മാനന്തവാടി ഡീഗ് സ‌ാ ബ്യൂട്ടി പാർലർ നടത്തിവരി കയാണ്. ദിഖ, ഡെറിക് എന്നിവർ സഹോദരങ്ങളാണ്.കാർ ഓടിച്ചിരുന്ന അയില മൂല സ്വദേശി സജി ഏബ്രഹാം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

MANANTHAVADY
News Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തീവ്രമാകുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ടുള്ളത്. തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലേര്‍ട്ട് നൽകിയിട്ടുണ്ട്. ഈ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.റെഡ് അലേര്‍ട്ട്25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്26/10/2026: ഇടുക്കി, പാലക്കാട്ഓറഞ്ച് അലേര്‍ട്ട്24/10/2026: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍26/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറംയെല്ലോ അലേര്‍ട്ട്24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്27/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറംകുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

KALPETTA
News Image

സർവജന സ്കൂളിൽ വാട്ടർ പ്യൂരിഫയർ യൂണിറ്റ് സമർപ്പിച്ചു

ബത്തേരി: ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ യൂണിറ്റ് വിദ്യാർഥികൾക്ക് സമർപ്പിച്ചു. പിടിഎയുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പിടിഎ പ്രസിഡന്റ് എൻ.സി. അനീഷ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ ടി.കെ. ശ്രീജൻ, എംപിടിഎ പ്രസിഡന്റ് കെ. റസിയ, പ്രിൻസിപ്പാൾ പി.എ. അബ്ദുൾനാസർ, അധ്യാപകരായ ജി. സുജിത്ത് കുമാർ, പി.ജി. ഷാനി, എ.പി. ബിൻസി, വിദ്യാർഥി പ്രതിനിധി ആൻ മരിയ എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

ലഹരി വിരുദ്ധ ബോധവൽക്കരണം: വിമുക്തി മിഷനും ഡി.എൽ.എസ്.എയും ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു

കൽപ്പറ്റ: ജില്ലയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആസൂത്രണ യോഗം ചേർന്നു.ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ) സെക്രട്ടറിയും സബ് ജഡ്ജുമായ (സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ) ആർ.അനിത അധ്യക്ഷതയിലാണ് യോഗം നടന്നത്.  ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും സമഗ്രമായ ബോധവൽക്കരണം ഉറപ്പാക്കുന്നതിനുള്ള വിവിധ കർമ്മപദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.വി.രജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്ത് പ്രവർത്തനങ്ങളുടെ രൂപരേഖ വിശദീകരിക്കുകയും വരുംദിവസങ്ങളിൽ നടപ്പിലാക്കേണ്ട ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

KALPETTA
News Image

അതിതീവ്ര മഴ മുന്നറിയിപ്പ്;റിസോർട്ടുകൾ- ഹോംസ്റ്റേകൾ- വിനോദ സഞ്ചാര കേന്ദ്രങ്ങൾ- ട്രക്കിങ് എന്നിവയ്ക്ക് നിരോധനം

ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ദുരന്ത സാധ്യത പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ്ങ് എന്നിവയ്ക്ക് നാളെ (ഒക്ടോബർ 25 ) ജില്ലാ കളക്ടർ വി. ചെൽസാസിനി പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടു.ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.  ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടികൾ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

KALPETTA
News Image

യുവതിയെ പിന്തുടർന്ന് നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

വൈത്തിരി: യുവതിയെ പിന്തുടർന്ന് നഗ്‌നതാ പ്രദർശനം നടത്തിയയാൾഅറസ്റ്റിൽ. മലപ്പുറം, അരീക്കോട്, അമ്പിളിയാനത്ത് വീട്ടിൽ വി.സി. മുഹമ്മദ് സാലിഹ് (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 11.10.2026 തീയതി ചുണ്ടേൽ ടൗണിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതി യെ ബൈക്കിൽ പിന്തുടർന്ന് റോഡരികിൽ നിർത്തിയ ശേഷം ഇയാൾ നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതിയുടെ പരാതിപ്രകാരം വൈത്തിരി പോലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായി രുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

KALPETTA
News Image

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ചീരാൽ വില്ലേജിലെ വെള്ളച്ചാൽ ഉന്നതിയിൽ വെള്ളം കയറിയതിനാൽ കല്ലിങ്കര ജി.എൽ.പി  സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 10 കുടുംബങ്ങളിലെ 28 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. 12 പുരുഷന്മാരും ഒൻപത് സ്ത്രീകളും ഏഴ് കുട്ടികളുമാണ് ക്യാമ്പിലുള്ളത്.

SULTAN BATHERY
News Image

വയനാട് ജില്ലയിൽ റെഡ് അലർട്ട്: ജില്ലയിലെ മതപഠന ക്ലാസുകൾ - ട്യൂഷൻ സെൻ്ററുകൾക്ക് നാളെ അവധി

 കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ  അതിതീവ്ര മഴ മുന്നറിയിപ്പ്  പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് നാളെ (ഒക്ടോബർ 25 ) ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ വി. ചെൽസാസിനി അവധി പ്രഖ്യാപിച്ചു. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51(ബി) പ്രകാരം കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

KALPETTA
News Image

അഭിമുഖം മാറ്റി

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലിക നിയമനത്തിനായി ഒക്ടോബർ 27ന് രാവിലെ 10 ന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായിമെഡിക്കൽ ഓഫീസർ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ARIYIPPU
News Image