നടൻ പ്രദീപ് റാവത്ത് അന്തരിച്ചു
മുംബൈ: നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രക്താർബുദ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, പഞ്ചാബി, ഭോജ്പുരി, നേപ്പാളി, ബംഗാളി തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച പ്രദീപ് റാവത്ത് ഇംഗ്ലീഷ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സൂപ്പർഹിറ്റ് തമിഴ് ചിത്രം ഗജനി, ചിത്രത്തിന്റെ ഹിന്ദി പതിപ്പ്, ലഗാൻ, സർഫറോഷ്, തെലുങ്ക് ചിത്രം സൈ തുടങ്ങിയവയാണ് പ്രദീപ് റാവത്ത് അഭിനയിച്ച പ്രധാന ചിത്രങ്ങൾമോഹൻലാൽ നായകനായി 2011-ൽ പുറത്തിറങ്ങിയ ചൈനാടൗൺ, ഇത് പാതിരാമണൽ, കസിൻസ്, ഒരു കടത്തനാടൻ കഥ എന്നിവയാണ് അദ്ദേഹം വേഷമിട്ട മലയാള ചിത്രങ്ങൾ. 1988-ൽ സംപ്രേഷണം ചെയ്ത മഹാഭാരതം ടിവി സീരിയലിൽ അശ്വത്ഥാമാവായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തെലുങ്ക് ചിത്രമായ 'ഗായപദ്ദ സിംഹം' ആണ് പ്രദീപ് റാവത്തിന്റെ അവസാന ചിത്രംകല്യാണി റാവത്താണ് ഭാര്യ. വിക്രം റാവത്ത്, സിങ് റാവത്ത് എന്നിവർ മക്കളാണ്.
വാട്സാപ്പിൽ അസാധാരണ പ്രശ്നം, ഇന്ത്യയിൽ ചില യൂസർമാരുടെ അക്കൗണ്ട് ആപ്പ് ബ്ലോക്ക് ചെയ്തു
ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കൾക്കിടയിൽ അസാധാരണമായ പ്രതിസന്ധി. യാതൊരു മുന്നറിയിപ്പുമില്ലാതെ നിരവധി യൂസർമാരുടെ അക്കൗണ്ടുകൾ വാട്സാപ്പ് ബ്ലോക്ക് ചെയ്യുന്നതായാണ് പരാതികൾ. പ്രമുഖ ടെക് പ്ലാറ്റ്ഫോമുകളിലും മറ്റ് സമൂഹമാധ്യമങ്ങള തങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് നഷ്ടപ്പെട്ടതായി പരാതിപ്പെട്ടുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.അക്കൗണ്ട് 24 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചിരിക്കുന്നു എന്ന സന്ദേശമാണ് ബ്ലോക്ക് ചെയ്യപ്പെട്ട യൂസർമാർക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്നത്. എന്ത് കാരണത്താലാണ് നടപടിയെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നില്ല. പെട്ടെന്നുള്ള ഒരു നടപടിയായതിനാൽ ജോലി ആവശ്യങ്ങൾക്കും മറ്റും വാട്സാപ്പ് ഉപയോഗിക്കുന്നവർ വലിയ ബുദ്ധിമുട്ടിലാണ്. പലരും തങ്ങളുടെ അനുഭവങ്ങൾ എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്നുണ്ട്.അതേസമയം, പ്രശ്നം വ്യാപകമായതോടെ വാട്സാപ്പ് വക്താവ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. വാട്സാപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ ചില അക്കൗണ്ടുകളെ തെറ്റായി തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾക്ക് ചിലപ്പോൾ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പരാതിപ്പെട്ടതിന് പിന്നാലെ ചിലർക്ക് അക്കൗണ്ടുകൾ തിരികെ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ തിരികെ ലഭ്യമാക്കാനുള്ള നടപടികൾ വാട്സാപ്പ് സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന.
കാശ് വേണ്ടാത്ത KSRTC ബസിൽ സ്ത്രീകൾ തള്ളി കയറുന്നു; മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി
വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി.ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണ്. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും. അതേസമയം അസുഖം വന്നാൽ സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനതയുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.സർക്കാർ സ്കൂളുകളിൽ പോലും സ്ത്രീകൾ കുട്ടികളെ വിടില്ല. അസുഖം വന്നാലോ ഇതേ സ്ത്രീ തന്റെ ഭർത്താവിനെയും അച്ഛനെയും കൊണ്ട് സർക്കാർ ആശുപത്രിയിലെ വരാന്തയിൽ കിടക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം. സ്ത്രീകൾക്കായി പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി പരാമർശിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപം. പ്രിയദർശിനി പദ്ധതി സർക്കാർ ഔദാര്യം എന്ന നിലയ്ക്കാണ് മന്ത്രിയുടെ പരാമർശം വന്നിരിക്കുന്നത്.ലജ്ജകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്ന് ചിന്ത ജെറോം പ്രതികരിച്ചു. ഒരു ഘട്ടത്തിലും പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. സർക്കാർ നടപ്പാക്കിയ പദ്ധതിയാണത്. അത് ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്ന് ചിന്ത ജെറോം പറഞ്ഞു. മന്ത്രി ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലെന്ന് പികെ ശ്രീമതി പ്രിതകരിച്ചു. സൗജന്യ യാത്രയെ താനടക്കം സ്വാഗതം ചെയ്തിരുന്നു. മന്ത്രി പ്രതികരണം തിരുത്തണമെന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു.
നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍
ചെന്നൈ: നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം ഉദയനിധിയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉദയനിധിയുടെ മൊഴിയെടുക്കുമെന്ന് വിവരമുണ്ടായിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഉദയനിധി സ്റ്റാലിന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.അറസ്റ്റിനെ ഒരു തമാശ പോലെയാണ് കാണുന്നതെന്ന് ഉദയനിധി സ്റ്റാലിന് പ്രതികരിച്ചു. പറഞ്ഞത് തെറ്റായി തോന്നുന്നില്ലെന്നും വിഷയം നിയമപരമായി നേരിടുമെന്നും ഉദയനിധി പറഞ്ഞു. അടിയന്തരാവസ്ഥയേക്കാള്‍ മോശം സാഹചര്യമാണ് ഇപ്പോഴെന്നും ഉദയനിധി പറഞ്ഞു. ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഉദയനിധിയെ പൊലീസ് വാഹനത്തിനുളളില്‍ കയറ്റിയതിന് പിന്നാലെയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസിനോട് ഏറ്റുമുട്ടിയത്. 12 മണി വരെ ഉദയനിധിയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് അറിയിച്ചിരുന്നത്. അറസ്റ്റിന് പിന്നാലെ ടിവികെ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനവും നടത്തി.
കാര്യം നടന്നുകഴിഞ്ഞപ്പോൾ സ്ത്രീകളെ അധിക്ഷേപിക്കുന്നു, ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ'; മുൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ
ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കാര്യം നടന്നുകഴിഞ്ഞപ്പോൾ സ്ത്രീകളെ യുഡിഎഫ് സർക്കാർ അധിക്ഷേപിക്കുകയാണ് ഗണേഷ് കുമാർ കുറ്റപ്പെടുത്തി. വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തിൽ വന്നുകഴിഞ്ഞാൽ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോൾ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യയാത്ര ചെയ്തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളിൽ സൗജന്യയാത്ര ചെയ്യുമ്പോൾ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുകയാണ്- ഗണേഷ് ഫേസ്ബുക്കിൽ കുറിച്ചു.
പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവര്‍ ജീവനൊടുക്കിയ നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നൊച്ചാട് സ്വദേശിയായ ഹരീഷ് (മോനൂട്ടന്) ആണ് മരിച്ചത്.പേരാമ്പ്ര-വടകര-ചാനിയംകടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ദോസ്ത്' എന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് ഹരീഷ്. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനുള്ളില്‍ ചൊവ്വാഴ്ചയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പോലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
ഹെലികോപ്ടറിൽ പോയി നടത്തിയത് പുറത്ത് പറയാൻ പറ്റാത്ത എന്ത് ഡീൽ? വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദൻ
പുറത്ത് പറയാൻ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയതെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു ഔദ്യോഗിക രേഖയിലും മുഖ്യമന്ത്രി ആരേയും കണ്ട വിവരം ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോയത്. ഓരോരോ കളവ് പറഞ്ഞ് യഥാർഥ വസ്തുത മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപി ജോണിന്റെ പ്രസ്താവനക്കെതിരെയും എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സി.പി. ജോൺ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു. ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണ് സംസ്ഥാനത്തുള്ളത്. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഒരാളെയും കേരളം അംഗീകരിക്കില്ലെന്നും പാവപ്പെട്ടവരായി അഭിനയിച്ച് കാണിക്കുന്നു എന്നാണ് ആക്ഷേപമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം കൊണ്ട് നടത്തുന്ന പദ്ധതിയെന്ന് മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പോയെന്ന ആക്ഷേപത്തിനും മറുപടി നൽകി. 2017 ലാണ് സംഭവം. തൃശൂരിലായിരുന്നു അന്ന് പിണറായി വിജയൻ. ഓഖി കേന്ദ്ര സംഘത്തെ അടിയന്തരമായി കാണാൻ തിരുവനന്തപുരത്തേക്ക് വരികയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (05-08-2026) അവധി
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (05-08-2026) അവധി പ്രഖ്യാപിക്കുന്ന. ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ, പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
ഡിഗ്രി സീറ്റൊഴിവ്
തൃശ്ശിലേരി ഗവ. മോഡൽ ഡിഗ്രി കോളേജിൽ (റൂസ) ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്സ്, ബി.എസ്.സി സൈക്കോളജി, ബി.കോ, ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം എന്നീ കോഴ്സുകളിൽ എസ്.സി, എസ്.ടി ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 9496704769, 9746771075
ഓപ്പറേഷൻ തൂഫാൻ: നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പനമരം: ഓപ്പറേഷൻ തൂഫാന്റെ്റെ ഭാഗമായി പനമരം പോലീസ് നടത്തിയ പരിശോധനയിൽ 30 പാക്കറ്റ് ഹാൻസ് പിടികൂടി. പനമരം ടൗണിൽ നെല്ലാ റാട്ട്കുന്ന് റോഡ് ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹാൻസ് വിൽപ്പനക്കായി കൊണ്ടുവന്ന പനമരം ചങ്ങാടകടവ് മാണിക്കോത്ത് ഷമീർ എം.എ (44) എന്നയാൾക്കെതിരെ കേസെടുത്തു. ഇയാൾ വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഹാൻസ് വിൽപ്പന നടത്തിവന്നിരു ന്നതായി പോലീസ് വ്യക്തമാക്കി. പനമരം എസ്.ഐ ജിഷ്ണു കെ.എസും, സംഘവുമാണ് ഹാൻസ് പിടികൂടിയത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
വൈത്തിരി പൊഴുതന തരുവണ റോഡിൽ തരിയോട് പ്രദേശത്ത് (ചെയിനേജ് 12/700) വളവിൽ സ്ഥിതി ചെയ്യുന്ന വീട്ടിമരം നാളെ (05-08-2026) രാവിലെ 8 മണി മുതൽ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടത്തുന്നതാണ്. ഈ ഭാഗത്ത് ഗതാഗതത്തിന് താൽക്കാലിക തടസ്സമോ കാലതാമസമോ നേരിടാൻ സാധ്യതയുണ്ട്. ഈ റോഡ് ഉപയോഗിക്കുന്ന യാത്രക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് യാത്ര ക്രമീകരിക്കുകയോ ബദൽ മാർഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യണമെന്ന് കെ എസ് ടി പി അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
വയനാട് ജില്ലയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 112 കുടുംബങ്ങള്‍
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 112 കുടുംബങ്ങളിലെ 408 പേരാണുള്ളത്. ഇതിൽ 143 പുരുഷന്മാരും 152 സ്ത്രീകളും 113 കുട്ടികളുമുണ്ട്. വൈത്തിരി താലൂക്കിൽ നാലും മാനന്തവാടിയിൽ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണ് നിലവിൽ പ്രവര്‍ത്തിക്കുന്നത്. വൈത്തിരി താലൂക്കിലെ ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തെക്കുംതറ എ.യു.പി സ്കൂള്‍, വെണ്ണിയോട് എസ്.എ എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ ഹൈസ്കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്കൂള്‍, കൈതകൊല്ലി ഗവ എൽ.പി സ്കൂള്‍, കുഞ്ഞോം എ.യു.പി സ്കൂള്‍, വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ശ്രേയസിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
സെക്യൂരിറ്റി സ്റ്റാഫ് നിയമനം
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി സെക്യൂരിറ്റി ഉദ്യോഗസ്ഥനെ നിയമിക്കുന്നു. 40 മുതൽ 55 വയസ് പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ഓഗസ്റ്റ് പത്ത് ഉച്ചയ്ക്ക് 12ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. ഫോൺ: 04936 282854
ടെണ്ടർ ക്ഷണിച്ചു.
സുൽത്താൻ ബത്തേരി, ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അങ്കണവാടികളിൽ കോഴിമുട്ടയും പാലും വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. മത്സര സ്വഭാവത്തിലുള്ള ടെണ്ടറുകൾ ഓഗസ്റ്റ് 19ന് മുമ്പ് ലഭിക്കണം. ഫോൺ: 04936 222844.
വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം; അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അന്തർ സംസ്ഥാനത്ത് നിന്നും ജില്ലയിലേയ്ക്ക് വരുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ജില്ലാ കളക്ടർ അറിയിച്ചു. വയനാട്ടിലെ കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം നൽകി.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കണ്ടത്തുവയൽ, പീച്ചങ്കോട് - അകമനച്ചാൽ പ്രദേശങ്ങളിൽ നാളെ (ഓഗസ്റ്റ് 5) രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചീങ്ങാടി, കൊളിപ്പറ്റ, താഴെ വരദൂർ, വരദൂർ മിൽക്ക്, പൊന്നങ്കര, പാടിക്കര, ചെമ്പകപ്പറ്റ, പൂളക്കൊല്ലി, ഒന്നാം മൈൽ ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 5) രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ആശ വർക്കർ നിയമനം
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ആശ വർക്കറെ നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 25 നും 45 നും മദ്ധ്യേപ്രായമുള്ള വിവാഹിതർക്ക് അപേക്ഷിക്കാം. ഏഴാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. താത്പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവയുമായി ഓഗസ്റ്റ് 13ന് രാവിലെ 11.30ന് കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9947657005
മോണ്ടിസോറി, പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിങ്
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഓഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്കാണ് അവസരം. ഫോൺ: 7994449314
തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം
മീനങ്ങാടി ഗവ. പോളി ടെക്നിക് കോളേജിൽ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന ആറ് മാസത്തെ റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, 10 മാസത്തെ ഇളക്ട്രിക്കൽ വയറിങ് ആന്റ് സർവീസിങ് കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കും. ഫോൺ: 9744134901, 9847699720
മഴക്കെടുതി: ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം പ്രവര്‍ത്തനമാരംഭിച്ചു
മഴക്കെടുതി മൂലമുണ്ടാകുന്ന അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനും പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു. എലിപ്പനി, ജലജന്യ രോഗങ്ങൾ, മറ്റ് പകർച്ചവ്യാധികൾ എന്നിവ പടർന്നുപിടിക്കാതിരിക്കാൻ കൺട്രോൾ റൂം കേന്ദ്രീകരിച്ച് കർശന ജാഗ്രതയും പ്രതിരോധ നടപടികളും ഉറപ്പാക്കും. പൊതുജനങ്ങൾക്ക് അടിയന്തര വൈദ്യസഹായത്തിനും സംശയനിവാരണങ്ങൾക്കുമായി 04935 240390, 04936 206606, 8589001117 നമ്പറുകളിൽ ബന്ധപ്പെടാം.

