ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും
Lസംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. നാളെ തെക്കന്‍ ജില്ലകളിലും മറ്റന്നാള്‍ വടക്കന്‍ ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരിക്കും.ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകാന്‍ കാരണം. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി (Depression) ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി അതിതീവ്ര ന്യൂനമര്‍ദ്ദമായി (Deep Depression) വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് സെപ്റ്റംബര്‍ 23-ന് രാവിലെ വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് സമീപം എത്താനാണ് സാധ്യത.
മനുഷ്യ-വന്യജീവി സംഘർഷം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് എം.പി പ്രിയങ്ക ഗാന്ധി
മനുഷ്യ വന്യമൃഗ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വനം വകുപ്പിന്റെ പ്രവർത്തനം വിലയിരുത്തി പ്രിയങ്ക ഗാന്ധി എം.പി. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വൈൽഡ് ലൈഫ് വാർഡന് വരുണ്‍ ഡാലിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഹാങ്ങിങ് ഫെൻസുകളുടെ നിർമ്മാണ പുരോഗതി കർഷകർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും നെൽകർഷകർ കൂടുതലായി കൃഷിയിലേക്ക് കടന്നു വരുന്നതയും ഉദ്യോഗസ്ഥർ പറഞ്ഞു. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാൻ പ്രധാന വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ, കിടങ്ങുകൾ, സ്ഥാപിച്ചിട്ടുണ്ടെന്നും അവയുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നുണ്ടെന്നും വൈൽഡ് ലൈഫ് വാർഡന് പറഞ്ഞു. സെൻസർ ആന്‍ഡ് എ.ഐ ക്യാമറ നിരീക്ഷണം, അലാറം സംവിധാനങ്ങള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം, റേഡിയോ കോളറിംഗ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ പ്രത്യേക ഭൂപ്രകൃതിയും കാടുകളോട് ചേർന്നുനിൽക്കുന്ന ജനവാസ മേഖലകളും പരിഗണിച്ച് ഹാംഗിങ് സോളാർ വേലികൾ കൂടുതൽ അതിർത്തികളിൽ സ്ഥാപിക്കേണ്ടതുണ്ടെന്നും ആക്രമണകാരികളായ വന്യമൃഗങ്ങളെ തുരത്താനും പിടികൂടാനും ദ്രുത പ്രതികരണ സേനയ്ക്ക് ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സജ്ജമാക്കേണ്ടതുണ്ടെന്നും ഉദ്യാഗസ്ഥര്‍ ചൂണ്ടിക്കാട്ടി. റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍ കൂമാര്‍, പി. സി. വിഷ്ണുനാഥ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഉഷ വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, സബ് കളക്ടര്‍ അതുല്‍ സാഗര്‍, എ.ഡി.എം കെ അജീഷ്, ടൂറിസം ഡയറക്ടർ എം അഞ്ജന, അഡീഷണൽ ഡയറക്ടർ ജനറൽ സുമിത്ത് ടാക്കൂർ, പ്രോജക്ട് എക്സിക്യൂട്ടീവ് ആർ വിദ്യ എന്നിവർ പങ്കെടുത്തു
ഊരുകളിലെ വൈദ്യുതി പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കണം- എം.പി. പ്രിയങ്ക ഗാന്ധി
ജില്ലയിലെ ഊരുകളിലെ വൈദ്യുതി പ്രതിസന്ധികളും കെ.എസ്.ഇ.ബി. നിലവിൽ നേരിടുന്ന വിവിധ വെല്ലുവിളികളും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിഹരിക്കകാന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദേശം നൽകി. ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ഇതുവരെ കുടിശ്ശിക ഇല്ലാത്ത കുടുംബങ്ങൾക്ക് നിശ്ചിതയൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിനുമുകളിലുള്ള തുക അടയ്ക്കാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് വലിയ തോതിൽ വൈദ്യുതി ബിൽ കുടിശ്ശികയുണ്ടെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ അറിയിച്ചു. ഊരുകളില്‍ സുരക്ഷിതമായ വൈദ്യുതി വിതരണത്തിന് കേടുപാടുകൾ വന്ന വയറിങ്ങുകളും മീറ്ററുകളും മാറ്റി പുനരുദ്ധരിക്കമെന്ന് എം.പി. നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, ട്രൈബൽ വകുപ്പ് എന്നിവ സംയുക്തമായി പ്രവർത്തിക്കണമെന്നും ഇതിനാവിശ്യമായ ഫണ്ടുകൾ കണ്ടെത്താനും ആവശ്യമായ സഹായങ്ങൾക്കുമായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നേരിട്ട് ഇടപെടാമെന്നും പ്രിയങ്ക ഗാന്ധി എം.പി. ഉറപ്പുനൽകി. യോഗത്തിൽ കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികളുടെ പുരോഗതിയും എം.പി. വിലയിരുത്തി. ചൂരൽമല-മുണ്ടക്കൈ പുനരധിവാസ പദ്ധതി (എസ്.എ.എസ്.സി.ഐ. സ്കീം അടിസ്ഥാന സൗകര്യ പ്രവൃത്തികളും സബ്സ്റ്റേഷൻ വികസനവും), റീവാമ്പ്ട് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം (ആർ.ഡി.എസ്.എസ്. - ഘട്ടം I ആൻഡ് II) എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. കൽപ്പറ്റ ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള സ്മാർട്ട് മീറ്റർ ഇംപ്ലിമെന്റേഷൻ കൂടുതൽ വേഗത്തിലാക്കാനും എം.പി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഉഷ വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, എ.ഡി.എം കെ അജീഷ്, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എൽ സ്വാല, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഊരുകളിലെ വൈദ്യുതി പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കണം- എം.പി. പ്രിയങ്ക ഗാന്ധി
ജില്ലയിലെ ഊരുകളിലെ വൈദ്യുതി പ്രതിസന്ധികളും കെ.എസ്.ഇ.ബി. നിലവിൽ നേരിടുന്ന വിവിധ വെല്ലുവിളികളും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിഹരിക്കകാന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദേശം നൽകി. ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ഇതുവരെ കുടിശ്ശിക ഇല്ലാത്ത കുടുംബങ്ങൾക്ക് നിശ്ചിതയൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിനുമുകളിലുള്ള തുക അടയ്ക്കാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് വലിയ തോതിൽ വൈദ്യുതി ബിൽ കുടിശ്ശികയുണ്ടെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ അറിയിച്ചു. ഊരുകളില്‍ സുരക്ഷിതമായ വൈദ്യുതി വിതരണത്തിന് കേടുപാടുകൾ വന്ന വയറിങ്ങുകളും മീറ്ററുകളും മാറ്റി പുനരുദ്ധരിക്കമെന്ന് എം.പി. നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, ട്രൈബൽ വകുപ്പ് എന്നിവ സംയുക്തമായി പ്രവർത്തിക്കണമെന്നും ഇതിനാവിശ്യമായ ഫണ്ടുകൾ കണ്ടെത്താനും ആവശ്യമായ സഹായങ്ങൾക്കുമായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നേരിട്ട് ഇടപെടാമെന്നും പ്രിയങ്ക ഗാന്ധി എം.പി. ഉറപ്പുനൽകി. യോഗത്തിൽ കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികളുടെ പുരോഗതിയും എം.പി. വിലയിരുത്തി. ചൂരൽമല-മുണ്ടക്കൈ പുനരധിവാസ പദ്ധതി (എസ്.എ.എസ്.സി.ഐ. സ്കീം അടിസ്ഥാന സൗകര്യ പ്രവൃത്തികളും സബ്സ്റ്റേഷൻ വികസനവും), റീവാമ്പ്ട് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം (ആർ.ഡി.എസ്.എസ്. - ഘട്ടം I ആൻഡ് II) എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. കൽപ്പറ്റ ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള സ്മാർട്ട് മീറ്റർ ഇംപ്ലിമെന്റേഷൻ കൂടുതൽ വേഗത്തിലാക്കാനും എം.പി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഉഷ വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, എ.ഡി.എം കെ അജീഷ്, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എൽ സ്വാല, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീനാരായണ ഗുരുദേവദർശനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണം - സ്വാമിനി മാതാ നാരായണ ചൈതന്യമയി
ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എല്ലാ മതവിശ്വാസങ്ങളിലും പെട്ട മനുഷ്യർക്ക് ജീവിക്കാനുള്ള മാതൃകയാണ് പറഞ്ഞുതരുന്നതെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭ മാതൃസഭ, യുവജന സഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 99-മത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.100 വർഷം മുൻപ് ഗുരു അരുളി ചെയ്ത കാര്യങ്ങൾ ഇന്ന് ലോകം മുഴുവൻ പറഞ്ഞു കൊണ്ടിരിക്കുകയാണ്.മനുഷ്യൻ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ദർശനങ്ങളാണ് ഗുരു നമുക്ക് പറഞ്ഞു തന്നത്.ജാതി ഇല്ലാതാക്കാൻ അല്ല മറിച്ച് മനുഷ്യനെ ഒന്നായി കാണാനാണ് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഉപദേശം പഠിപ്പിക്കുന്നത്. അറിവില്ലാത്ത ഭക്തി അന്ധതയാണെന്ന് തിരിച്ചറിഞ്ഞ ഗുരു, മാനവരാശിയോട് വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ ഉദ്ബോധിപ്പിച്ചു.അക്ഷരവിദ്യയോടൊപ്പം തൊഴിൽ വിദ്യയും ആത്മവിദ്യയും നല്ല മനുഷ്യരായി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സത്യം ധർമ്മം ദയ കാരുണ്യം ഇവ ജീവിതത്തിൽ കൊണ്ടുവന്നാൽ ഏത് മതത്തിൽ വിശ്വസിച്ചാലും നല്ല മനുഷ്യരാകാൻ സാധിക്കുമെന്നാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഉദ്ബോധനത്തിലൂടെ ഗുരു നമ്മെ പഠിപ്പിച്ചത്. ഗുരു മനുഷ്യരാശിക്ക് പകർന്ന മറ്റൊരു ഉപദേശമാണ് സ്വന്തമായി അധ്വാനിച്ച് ജീവിക്കുക എന്നത്. ഇത്തരം ഗുരുദേവദർശനങ്ങൾ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി കിടക്കുന്നതു വരെ നമ്മൾ ചെയ്യുന്ന കാര്യങ്ങളിലാണ് കൊണ്ടുവരേണ്ടതെന്നും സ്വാമിനി മാതാ നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചാരണ സഭ വയനാട് ജില്ലാ പ്രസിഡണ്ട് കെ എൻ ചന്ദ്രൻ കുഴുപ്പിൽ അധ്യക്ഷത വഹിച്ചു.ഗുരുദേവ വിരചിതമായ ഹോമമന്ത്രവും ശാന്തിഹവനം, വിശേഷാൽ ഗുരുപൂജ,ഗുരുപുഷ്പാഞ്ജലിയോടുകൂടിയ പ്രാർത്ഥനകൾ എന്നിവയും നടന്നു. ഗുരുദേവൻ്റെ മഹാസമാധിയെ കുറിച്ച് ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി അംഗം സരസുനാരായണൻ കുട്ടി പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എൻ എന്‍ ചന്ദ്രബാബു, മാതൃസഭ ജില്ലാ പ്രസിഡണ്ട് നിഷാരാജൻ, യുവജനസഭ ജില്ലാ സെക്രട്ടറി എം വി ബാബു, ജില്ലാ ഭാരവാഹികളായ സി കെ ദിവാകരൻ, ശ്രീനിവാസൻ പുന്നത്താനത്ത് ,സി കെ മാധവൻ എന്നിവർ സംസാരിച്ചു.
"മിദാദ്"ജില്ലാ തല ശില്പശാല നടത്തി വിദ്യാഭാസ രംഗത്ത് കാലോചിത മാറ്റങ്ങൾക്ക് സമസ്ത നേതൃത്വം നൽകി : കെ. വി. എസ് തങ്ങൾ
പനമരം രാജ്യത്ത് ആദ്യമായി "മിദാദ്" എന്ന പേരിൽ വിദ്യാഭ്യാസ ആപ്പ് രൂപ കൽപ്പന ചെയ്ത് സമസ്ത നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ മാതൃകാ പരമാണെന്ന് എസ്. കെ. ജെ. എം ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ. വി. എസ് തങ്ങൾ അഭിപ്രായപ്പെട്ടു. എസ് .കെ.എം.എം.എ , എസ്. കെ. ജെ.എം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പനമരം മൻസൂറുൽ ഇസ് ലാം മദ്റസയിൽ നടത്തിയ "മിദാദ്" ആക്ടിവേഷൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. കെ. എം. എം. എ ജില്ലാ പ്രസിഡണ്ട് എം. മുഹമ്മദ് ബശീർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ പുതു തലമുറക്ക് നൽകുന്നതിനായി മദ്റസകൾ സ്മാർട്ടാക്കുകയെന്ന ലക്ഷ്യത്താൽ ആവിഷ്കരിച്ച മിദാദ് ആപ്ലിക്കേഷൻ്റെ പരിശീലനത്തിനായാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ ബോർഡ് പ്രതിനിധി അബ്ദുൽ ഹകീം ഫൈസി മണ്ണാർക്കാട് പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലയിലെ 17 റെയ്ഞ്ചുകളിൽ നിന്ന് റെയ്ഞ്ച് സെക്രട്ടറി , എസ്.കെ. എം. എം. എ സെക്രട്ടറി, ഐ. ടി കോഡിനേറ്റർമാർ സംബന്ധിച്ചു. അശ്റഫ് ഫൈസി പനമരം, പി സൈനുൽ ആബിദ് ദാരിമി, പനമരം മഹല്ല് പ്രസിഡണ്ട് ഇ.കുഞ്ഞമ്മദ് , കണ്ണോത്ത് മുസ്തഫ നേതൃത്വം നൽകി. എസ്.കെ. ജെ. എം ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും എസ് കെ എം എം എ സെക്രട്ടറി വി അബ്ബാസ് ഫൈസി നന്ദിയും പറഞ്ഞു
വിവാഹ വാഗ്ദാനം നൽകി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൽപ്പറ്റ: വിവാഹ വാഗ്ദാനം നൽകി പുൽപ്പള്ളി സ്വദേശിനിയായ വിധവയായവയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണം കൈവശപ്പെടുത്തു കയും ചെയ്തെന്ന കേസിൽ പിഡബ്ല്യുഡ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൽപ്പറ്റ പിഡബ്ല്യുഡി ഓഫീസിൽ ജോലി ചെയ്യുന്ന മുണ്ടേരി ഗവൺമെൻ്റ് ഹൗസിംഗ് കോളനി സ്വദേശിയായ സുബ്രഹ്മണ്യൻ (56) ആണ് പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്. ഏകദേശം അഞ്ച് വർഷം മുമ്പ് വയോധികയുടെ ബന്ധു മുഖേന പരിചയപ്പെട്ട സുബ്രഹ്മണ്യൻ താൻ അഭിഭാഷകനാണെന്നും ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും പറഞ്ഞ് സൗഹൃദം സ്ഥാപിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുക യും സ്വർണം ഉൾപ്പെടെയുള്ളവ കൈവശപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. സഹായത്തിന് ആരുമില്ലാത്ത സ്ത്രീകളുമായി സൗ ഹൃദം സ്ഥാപിച്ച് അവരുടെ നിയമപരമായ ആവശ്യങ്ങൾക്ക് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണവും പണവും കൈവശപ്പെടുത്തുകയും പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് പ്രതി പിന്തുടരു ന്നതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.അപമാനഭയം, പ്രതിയുടെ ഭീഷണി തുടങ്ങിയ കാരണങ്ങളാൽ പലരും പരാതി നൽകാൻ തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം.
ഹൈക്കോടതിയാണ് ആന്റോയുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിനാണ് കേസ്.നേരത്തെ, അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.പിന്നാലെയാണ് ആന്റോ ഹൈക്കോടതി സമീപിച്ചത്.
റൺവേയിലൂടെ നീങ്ങുന്ന വിമാനത്തിനുള്ളിൽ നില്ക്കുന്ന യാത്രക്കാർ: വീഡിയോയിൽ പ്രതികരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി: റണ്‍വേയിലൂടെ നീങ്ങുന്ന വിമാനത്തിനുള്ളില്‍ നിരവധി യാത്രക്കാര്‍ നില്ക്കുന്ന ദൃശ്യങ്ങൾ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതിന് പിന്നാലെ വിശദീകരണം നല്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഓണ്‍ബോര്‍ഡ് സുരക്ഷയെയും യാത്രക്കാരുടെ അച്ചടക്കത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് IX1236 വിമാനത്തിനുള്ളിലെ വീഡിയോയാണ് പ്രചരിച്ചത്.റണ്‍വേയിലൂടെ നീങ്ങുന്ന വിമാനത്തിനുള്ളില്‍ നിരവധി യാത്രക്കാര്‍ നില്‍ക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അവസ്ഥ ഇതാണ്. നിങ്ങള്‍ക്ക് കാണാന്‍ കഴിയും എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരുന്നത്. IX1236 വിമാനത്തിലെ വീഡിയോയില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ മറുപടിയുമായി രംഗത്തെത്തിയിരുന്നു. വിമാനത്തിലെ സാഹചര്യം മൂലമുണ്ടായ ആശങ്കയ്ക്ക് ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണെന്നും സുരക്ഷാ നടപടിക്രമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്നും എയര്‍ലൈന്‍ പറഞ്ഞു.
മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഒരുക്കണം: യങ് ഡെമോക്രാറ്റ്സ്
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് മരുന്നുകളും പരിശോധനകളും ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി രോഗികളും ബൈസ്റ്റാൻഡർമാരും വിവിധ കൗണ്ടറുകളിലും ഓഫീസുകളിലും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്നും, ഹൃദ്രോഗികൾക്ക് ആവശ്യമായ പരിശോധനകൾ മെഡിക്കൽ കോളേജ് ലാബിൽ തന്നെ ഉറപ്പാക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.രോഗിയുടെ ബൈസ്റ്റാൻഡർ സീലിനും ഒപ്പിനുമായി ഓഫീസുകൾ കയറിയിറങ്ങുന്ന ആളായി മാറാതെ, രോഗിയുടെ കൂടെ നിൽക്കാൻ കഴിയുന്ന തരത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കണം. നിലവിലുള്ള സംവിധാനങ്ങൾ പുനഃപരിശോധിച്ച് രോഗിസൗഹൃദവും സുതാര്യവും സമയബന്ധിതവുമായ സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
മൂപ്പൈനാട്ടിലെ തൊഴിലുറപ്പ് പദ്ധതി സ്തംഭനാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണം: എസ്.ഡി.പി.ഐ
മൂപ്പൈനാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി തൊഴിലാളികൾ നിലവിലെ പ്രതിസന്ധി മൂലം വലിയ സാമ്പത്തിക പ്രയാസങ്ങളാണ് നേരിടുന്നത്.തൊഴിലാളികളുടെ ഉപജീവനമാർഗം തടസ്സപ്പെടുന്ന തരത്തിലുള്ള സ്തംഭനാവസ്ഥ ഇനിയും തുടരാൻ അനുവദിക്കാനാകില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിച്ച് തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി പുനഃസ്ഥാപിക്കാത്ത പക്ഷം തൊഴിലാളികളെ സംഘടിപ്പിച്ച് ജനകീയ സമരപരിപാടികൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.യോഗത്തിൽ മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി യോഗം ഉദ്ഘാടനം ചെയ്തു.എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡൻ്റ് ജാഫർ വി അധ്യക്ഷത വഹിച്ചു.നൗഫൽ പിടി,അയ്യൂബ് നെടുങ്കരണ, അഷ്റഫ് ടിഎം എന്നിവർ സംസാരിച്ചു
മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഏറെ വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നിലവിലെ വിചാരണ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം. വയനാടൻ വനമേഖലയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിത്തടികൾ വനംവകുപ്പിന്റെ സാധുവായ അനുമതിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു വ്യവസായിക്ക് വിറ്റ് പണം തട്ടിയെടുത്തുവെന്നാണ് അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ്.വയനാട്ടിലെ കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. പിന്നാലെയാണ് അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.
പാലക്കാട് കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പാലക്കാട്: കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മണികണ്ഠൻ വീട്ടിലെത്തിയപ്പോൾ ഇരുവർക്കുമിടയിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്ത് മുറുക്കുകയുമായിരുന്നു.സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയായ മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. അനുപ്രിയയുടെ മൃതദേഹം തുടർനടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
'പ്രിയദര്‍ശിനി' പദ്ധതിക്ക് 100 ദിനം; സ്ത്രീകള്‍ നടത്തിയത് 13 കോടി സൗജന്യ യാത്രകള്‍: വനിതകള്‍ ലാഭിച്ചത് 275 കോടി രൂപ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി വിജയകരമായി നൂറാം ദിനത്തിലേക്ക് കടക്കുന്നു. പ്രതിദിനം ശരാശരി 12.93 ലക്ഷം പേരാണ് നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത്. പദ്ധതി ആരംഭിച്ച ജൂണ്‍ 15 മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പ്രകാരം വനിതകള്‍ ഏതാണ്ട് 13 കോടി സൗജന്യ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിനായി ഏകദേശം 275 കോടി രൂപയുടെ ടിക്കറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തതെന്ന് മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. സെപ്റ്റംബര്‍ 7-നാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ (15.53 ലക്ഷം പേര്) സൗജന്യമായി യാത്ര ചെയ്തത്; അന്ന് നല്കിയ ടിക്കറ്റുകളുടെ മാത്രം മൂല്യം 3.29 കോടി രൂപയാണ്.പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ സൗജന്യ പദ്ധതിയിലെ തുക മാറ്റിവച്ചാല്‍ തന്നെ പ്രതിദിന ശരാശരി കളക്ഷന്‍ 5.75 കോടി രൂപയായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 5.45 കോടിയും ഓഗസ്റ്റില്‍ 5.43 കോടിയുമായിരുന്നു. ആദ്യ ആഴ്ചകളില്‍ ആകെ യാത്രക്കാരില്‍ 62% ആയിരുന്ന വനിതകളുടെ പങ്കാളിത്തം ഇപ്പോള്‍ 68.9% ആയി വര്‍ധിച്ചു. കൂടാതെ, പ്രതിദിന ആകെ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ 24.66 ലക്ഷത്തില്‍ നിന്ന് 12.1% വര്‍ധിച്ച് 27.63 ലക്ഷത്തിലെത്തി.കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനാണ് കെഎസ്ആര്‍ടിസിക്ക് പദ്ധതിക്കായി തുക മുന്‍കൂറായി നല്‍കുന്നത്. തുടര്‍ന്ന് 15 ദിവസം കൂടുമ്പോള്‍ ബജറ്റ് വിഹിതത്തില്‍ നിന്ന് സര്‍ക്കാര്‍ ഈ തുക കെഎസ്ആര്‍ടിസിക്ക് കൈമാറും.
60 കോടി കുടിശ്ശിക; കണ്ണടച്ച് എ.ഐ ക്യാമറകൾ
റോഡിലെ നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറയിൽ പതിയുന്നുണ്ടെങ്കിലും മൂന്നാഴ്ചയോളമായിട്ട് വിവരങ്ങൾ കൺട്രോൾ റൂമിലെത്തുന്നില്ല. ക്യാമറകൾ പകർത്തുന്ന നിയമ ലംഘനങ്ങൾ പരിശോധിച്ച് ഇ-ചെലാൻ അയക്കേണ്ട കൺട്രോൾ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്കാണ് സെപ്റ്റംബർ ഒന്നു മുതൽ തടസ്സപ്പെട്ടത്.പിഴയിനത്തിൽ കോടികൾ ഖജനാവിലേക്ക് എത്തുമ്പോഴും സാങ്കേതിക സേവനങ്ങളുടെ കുടിശ്ശിക തീർക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. പദ്ധതി ആരംഭിച്ചശേഷം 327 കോടി രൂപ പിഴയായി പിരിച്ചെടുത്തിട്ടും നടത്തിപ്പ് ചുമതലയുള്ള കെൽട്രോണിന് നൽകാനുള്ള 60 കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കാത്തതിനെ തുടർന്നാണ് സംവിധാനം വീണ്ടും പ്രതിസന്ധിയിലായത്.സെൻട്രൽ സെർവറിലെ ഫയർവാൾ സേവനം ബന്ധപ്പെട്ട കമ്പനി വിച്ഛേദിച്ചതോടെയാണ് കൺട്രോൾ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്ക് പൂർണമായി നിലച്ചത്. കഴിഞ്ഞമാസവും ഇന്റർനെറ്റ് കുടിശ്ശികയെ തുടർന്ന് എ.ഐ. ക്യാമറ പദ്ധതി പ്രതിസന്ധിയിലായിരുന്നു. മറ്റ് ആവശ്യങ്ങൾക്കുള്ള ഫണ്ട് വകമാറ്റിയാണ് അന്ന് താത്കാലികമായി സംവിധാനം പ്രവർത്തിപ്പിച്ചത്. ഇത്തവണ ഫയർവാൾ സേവനം കൂടി നിലച്ചതോടെ ഇ-ചെലാൻ തയ്യാറാക്കുന്നതും അച്ചടിക്കുന്നതും പൂർണമായി തടസ്സപ്പെട്ടു.*ആശ്വസിക്കേണ്ട, ചെലാനുകൾ പിന്നാലെയെത്തും*ഡേറ്റാ കൈമാറ്റം നിലച്ചെങ്കിലും റോഡുകളിലെ 726 എ.ഐ. ക്യാമറകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിയമലംഘനങ്ങൾ ലോക്കൽ സ്റ്റോറേജിൽ സൂക്ഷിക്കുന്നുമുണ്ട്. കുടിശ്ശിക തീർത്ത് സിം കണക്ഷനുകളും ഫയർവാൾ സംവിധാനവും പുനഃസ്ഥാപിക്കുന്നതോടെ ഈ വിവരങ്ങൾ കൂട്ടത്തോടെ കൺട്രോൾ റൂമുകളിലെത്തും. അതിനാൽ നിലവിലെ തടസ്സകാലയളവിൽ നിയമലംഘനം നടത്തിയവർക്ക് പിന്നീട് കൂട്ടത്തോടെ പിഴ നോട്ടീസ് ലഭിക്കും.2023 ജൂണിൽ പ്രവർത്തനം ആരംഭിച്ച പദ്ധതിയിൽ, 2026 മേയ് വരെ 1.42 കോടി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആകെ 922.04 കോടി രൂപ പിഴ ചുമത്തിയതിൽ 55.52 ലക്ഷം പേരിൽ നിന്നായി 327 കോടി രൂപ ഇതിനകം സർക്കാരിന് ലഭിച്ചു.
മുട്ടക്കോഴി വിതരണം
അത്യുൽപാദന ശേഷിയുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 45 മുതൽ 60 ദിവസം വരെ പ്രായമായ മുട്ടക്കോഴികുഞ്ഞുങ്ങളെ 130/ രൂപ നിരക്കിൽ 24/09/2026 വ്യാഴാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ മാനന്തവാടി മൃഗാശുപത്രിയിൽ വെച്ച് വിതരണം ചെയ്യുന്നു . താൽപര്യമുള്ളവർ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യേണ്ടതാണ് .ഫോൺ നമ്പർ 9961516370 9387463372
ബാങ്ക് പണിമുടക്ക്: തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകാര്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം : ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) ബാങ്ക് അവധി ആയതിനാല്‍ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും.നേരത്തെ നടത്തിയിരുന്ന പണിമുടക്കിൻ്റെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്നീ ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് ശാഖാ തല സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാർക്ക് എസ്ബിഐ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.എടിഎം പണലഭ്യത, ചെക്ക് ക്ലിയറന്‍സ് പോലുള്ള സേവനങ്ങളെ ബാങ്ക് സമരം ബാധിച്ചേക്കുമെന്നാണ് അറിയിപ്പ്. തുടർച്ചയായി സമരങ്ങള്‍ നടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.ബാങ്ക് സമരം തടസപ്പെടുന്ന സേവനങ്ങള്വിവിധ ബാങ്കുകളുടെ ശാഖകളില്‍ നേരിട്ടുള്ള സേവനങ്ങള്‍, ഡോക്യുമെൻ്റ് വെരിഫിക്കേഷനുകള്‍, ചെക്ക് ഇടപാടുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തടസപ്പെട്ടേക്കും. എന്നാല്‍ നെറ്റ് ബാങ്കിങ്, യോനോ (YONO), യുപിഐ, എടിഎം, കസ്റ്റമര്‍ സര്‍വീസ് പോയിൻ്റുകള്‍ തുടങ്ങിയ ബദല്‍ സംവിധാനങ്ങള്‍ തടസമില്ലാതെ ഉപയോഗിക്കാം.അഞ്ച് ദിവസം തുടര്‍ച്ചയായി ബാങ്ക് അടഞ്ഞുകിടക്കുന്നത് എടിഎമ്മുകളില്‍ പണം തീരാന്‍ കാരണമായേക്കാം. ഇത് നേരിട്ട് പണം ആവശ്യമുള്ള സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. മാസാവസാനമുള്ള ശമ്പളം, പെന്ഷന് വിതരണം, ഇഎംഐ അടവുകള്‍ എന്നിവ തടസപ്പെടാനും സാധ്യതയുണ്ട്. നേരത്തെ നല്കിയ ചെക്കുകള്‍ പാസാകാതെ വരികയോ, ക്ലിയറന്‍സിന് കാലതാമസം നേരിടുകയോ ചെയ്യും. ഈ ദിവസങ്ങളില്‍ ലോക്കര്‍ സൗകര്യങ്ങളും ലഭ്യമാകില്ല.ബാങ്കില്‍ നിന്നുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് (DD), ചെക്ക് നിക്ഷേപം, അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സെപ്റ്റംബര്‍ 25 നകം പൂര്‍ത്തിയാക്കണം.പണം കൈമാറാനും ബില്ലുകള്‍ അടയ്ക്കാനും ബാങ്ക് ആപ്പുകളും യുപിഐയും ഉപയോഗപ്പെടുത്തണം. എടിഎമ്മുകളില്‍ പണം തീരാനുള്ള സാധ്യത മുൻകൂട്ട അത്യാവശ്യ ചെലവുകള്‍ക്കുള്ള പണം മുന്‍കൂട്ടി പിന്‍വലിക്കണം.
ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടി
കുമളി∙ ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവ് പിടികൂടി. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന 2 കാറുകളും കസ്റ്റഡിയിലെടുത്തു. രാമനാഥപുരം സ്വദേശി മുത്തുപ്പാണ്ടി (25), സായൽകുടി സ്വദേശികളായ മുഹമ്മദ് അനീഫ (45), അലിയാർ (46), കടലാടി അപ്പനൂർ വെസ്റ്റ് സ്ട്രീറ്റ് സ്വദേശി ഈശ്വരമൂർത്തി (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ രാമനാഥപുരം സ്വദേശി കാളീശ്വരനായുള്ള (34) പൊലീസ് അന്വേഷണം തുടരുകയാണ്. ഗൂഡല്ലൂർ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രഭുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കമ്പം- കുമളി റോഡിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ 2 കാറുകളിലുമായി 2 കിലോഗ്രാം വീതമുള്ള 95 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 190 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതേത്തുടർന്ന് കഞ്ചാവും കടത്താൻ ഉപയോഗിച്ച 2 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നും, സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.
ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിൽ ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 38 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിൽ അർമാട് ഭാഗത്ത് റാത്തപ്പിള്ളിൽ വീട്ടിൽ അഗസ്റ്റിന്റെ മകൻ എമിൽ അഗസ്റ്റിനെ (44) അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്തു.
എന്റെ ഉള്ളിൽ ശ്രീനാരായണഗുരു ഉണ്ട്; പിന്തിരിപ്പൻ ആശയങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിക്കുവാനുള്ള പ്രവർത്തനം തുടരും: മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങൾ തന്റെ മനസ്സിൽ പതിഞ്ഞവയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ഇതുപോലെ മാറ്റിയെടുക്കാൻ കാരണം നവോഥാന നായകരാണ് എന്ന് വിശ്വസിക്കുന്ന ശ്രീനാരായണീയനാണ് താൻ. ഗുരുദേവന്റെ മൗനം കൊടുങ്കാറ്റ് പോലെയാണ്.ലോകം മുഴുവൻ പടരാൻ വേണ്ടിയുള്ള ജനാതിപത്യത്തിന്റെ വിത്താണ് ഗുരു പാകിയത്. നിങ്ങൾ നിങ്ങളെ തിരിച്ചറിയുമ്പോഴാണ് നിങ്ങൾ വിജയിക്കുക എന്നാണ് ഗുരു ദേവൻ പറഞ്ഞിട്ടുള്ളത്. ഗുരുവചനങ്ങൾ പൈതൃകമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തന്റെ ഉള്ളിൽ ഗുരു ഉണ്ടെന്നും പലകാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുമ്പോൾ തന്റെ ഉള്ളിൽ ഗുരു ഉഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുദേവദർശനം ഉൾക്കൊണ്ടു കൊണ്ടുള്ള തീരുമാനങ്ങളായിരിക്കും സർക്കാർ എടുക്കുക. എല്ലാവരും അത് പിന്തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

