Advertisement

ഇ-കെ.വൈ.സി ഇല്ലെങ്കില്‍ ഇനി എല്‍.പി.ജി ബുക്കിംഗ് ഇല്ല, നവംബര്‍ ഒന്നു മുതല്‍ കര്‍ശന നിയന്ത്രണം; ആധാര്‍ ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കണം

ആധാര്‍ ഇ-കെ.വൈ.സി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിംഗിന് തടസ്സം നേരിടും.ഒക്ടോബര്‍ ഒന്നു മുതല്‍ നടപടിക്രമം പൂര്‍ത്തിയാക്കാത്തവരുടെ ബുക്കിംഗ് അനുവദിക്കുന്നില്ലെന്നും നവംബര്‍ ഒന്നു മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്നും റിപ്പോര്‍ട്ട്. സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ബയോമെട്രിക് ആധാര്‍ പരിശോധന പൂര്‍ത്തിയാക്കണം. നേരത്തേ ഇ-കെ.വൈ.സി പൂര്‍ത്തിയാക്കിയവര്‍ വീണ്ടും ചെയ്യേണ്ടതില്ല.2024 മുതല്‍ ഇ-കെ.വൈ.സി നടപടികള്‍ ആരംഭിച്ചിരുന്നു. മരിച്ച ഗുണഭോക്താവിന്റെ പേരിലുള്ള കണക്ഷന്‍ തുടരാന്‍ അവകാശികള്‍ പേരുമാറ്റം നടത്തി ഇ-കെ.വൈ.സി പൂര്‍ത്തിയാക്കണം. നടപടിക്രമം പൂര്‍ത്തിയാക്കാത്തവരുടെ സബ്‌സിഡി നിരക്കിലുള്ള റീഫില്‍ ബുക്കിംഗ് തടയും.ഇ-കെ.വൈ.സി ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ബന്ധപ്പെട്ട വിതരണക്കാരനെ അറിയിച്ച്‌ വിപണി നിരക്കില്‍ അഞ്ച് കിലോ അല്ലെങ്കില്‍ പത്ത് കിലോ സിലിണ്ടര്‍ വാങ്ങാനുള്ള സൗകര്യമുണ്ട്.

GENERAL
News Image

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ

പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നവംബർ 14 വരെ നീട്ടിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നീ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾക്കുമാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും ഇൻഡിഗോ 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇൻഡിഗോയുടെ വാർത്താക്കുറിപ്പ് റിയാദിലെ ഇന്ത്യൻ എംബസിയും തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.സർവീസ് റദ്ദാക്കൽ ബാധിക്കുന്ന യാത്രക്കാരെ ബുക്കിംഗ് വേളയിൽ നൽകിയിട്ടുള്ള ഫോൺ നമ്പർ വഴി നേരിട്ട് വിവരമറിയിക്കും. യാത്ര മുടങ്ങിയവർക്ക് യാതൊരുവിധ അധിക നിരക്കും നൽകാതെ യാത്രാ തീയതി മാറ്റുന്നതിനോ, ടിക്കറ്റ് തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതിനോ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

GENERAL
News Image

കേരളത്തിന് 70 വയസ്, 70 വയസ് പിന്നിട്ടവർക്ക് വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സപ്ലൈകോ ഓഫർ

കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന്, 70 വയസും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ച്, ഒരു ലിറ്റർ 229 രൂപ നിരക്കിൽ ലഭ്യമാക്കും.കേരളത്തിന്‍റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ഓഫർ. മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നവംബർ ഒന്ന് മുതൽ ഏഴ് വരെ സപ്ലൈകോ നിലവിൽ നൽകുന്ന വിൽപ്പന വിലയിൽ നിന്ന് ഏഴ് ശതമാനം വിലക്കുറവ് ലഭിക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും. കേരളപ്പിറവിയുടെ മധുരം വീടുകളിലേക്കും പകരാൻ ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് നവംബർ ഒന്ന് മുതൽ 30 വരെ 10 ശതമാനം വിലക്കുറവും എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കും. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിനും പുറമെയാണിത്.അതേസമയം, സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ് സപ്ലൈകോ. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗിൽ പുനരവതരിപ്പിക്കുകയും ചെയ്യും. ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസിൽ നടക്കുന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഈ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കും.

KERALA
News Image
Advertisement

ഏറെക്കാലമായി നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു. 2022 മാര്‍ച്ച് 31ന് ശേഷം നികുതി അടക്കാന്‍ കഴിയാത്ത, അതിന് മുന്‍പ് എത്ര കാലത്തേക്കും നികുതി കുടിശ്ശികയുള്ള വാഹന ഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നാല് വര്‍ഷത്തില്‍ കൂടുതലായി എത്ര കാലത്തെ കുടിശ്ശികയുണ്ടെങ്കിലും 2022 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള നികുതി കുടിശ്ശികയുടെ നിശ്ചിത ശതമാനം തുക മാത്രം അടച്ച് തീര്‍പ്പാക്കാന്‍ ഈ പദ്ധതി അവസരം നല്‍കും."നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 2026 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം.ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 2026 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനം മാത്രം.ഈ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ സൗകര്യം 2027 മാര്‍ച്ച് 31 വരെയാണ് ലഭ്യമാകുക. പദ്ധതി പ്രയോജനപ്പെടുത്തുന്ന വാഹന ഉടമകളെ ഗ്രീന്‍ ടാക്‌സ് അടയ്ക്കുന്നതില്‍ നിന്നും ക്ഷേമനിധി രസീത് ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ടതോ പൊളിച്ചുമാറ്റിയതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകള്‍ക്ക് മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ നികുതി ബാധ്യതയില്‍ നിന്ന് ഇളവ് ലഭിക്കുന്നതാണ്. റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്കും നികുതിയോടൊപ്പം റവന്യു കളക്ഷന്‍ ചാര്‍ജ് അടച്ച് ഈ പദ്ധതിയുടെ പ്രയോജനം നേടാം.വാഹനം നിലവിലില്ല എന്ന നിലയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ബാധ്യത അവസാനിപ്പിച്ച വാഹനം ഭാവിയില്‍ റോഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഇളവില്ലാതെ യഥാര്‍ത്ഥ നികുതി പൂര്‍ണ്ണമായും അടക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

GENERAL
News Image

ഫോർമർ ഗസറ്റെഡ് ഓഫീസർസ് കോൺഗ്രസ്‌ ജില്ലയിൽ രൂപീകരിച്ചു.

കൽപ്പറ്റ :ഫോർമർ ഗസറ്റെഡ് ഓഫീസർസ് കോൺഗ്രസ്‌ (FGOC) വയനാട് ജില്ലാ രൂപീകരണ യോഗം കൽപ്പറ്റ കോൺഗ്രസ്സ് ഭവനിൽ വെച്ച് ഡി.സി സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക്ക്  ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു ,“.ഡോ.എം.എ.ഹക്കീം അധ്യക്ഷത വഹിച്ചു.അഡ്വ.പദ്മകുമാർ ടി.എ .,മുരളീധരൻ കെ, രാംദാസ് എസ് ,സഫ്‌വാൻ പി,ടി.ഒ.റൈമൺ , ജോസഫ് സി ,മോളി ടിജെ, ബേബി നാപ്പള്ളി, എം.ആർ.മോഹൻ, കെ.ശശികുമാർ, എന്നിവർ സംസാരിച്ചു. ഓരവാഹികളായിഡോ: എം.എ ഹക്കീം(പ്രസിഡണ്ട്),ടി.ഒ. റെയ്മൺ(വൈസ് പ്രസിഡണ്ട് )ഡോ: എൻ . ശശീധരൻ(വൈസ് പ്രസിഡണ്ട് ), മുരളീധരൻ എൻ(സെക്രട്ടറി),മുരളി കെഎസ് (ജോയിൻ്റ് സെക്രട്ടറി), തങ്കമണി ടി.ഐ.,മോഹൻ എം ആർ(ട്രഷറർ),ബേബി നാപ്പള്ളി, മോളി കെ.ജെ, രാധകൃഷ്ണൻ വി, ഡോ: എൻ. ശശീധരൻ , കെ.ശശികുമാർ, വനിതാ ഫോറം കൺവീനർ . മോളി കെ.ജെ(സ്റ്റേറ്റ് കൗൺസിലേഴ്സ്),കനകദാസ് എച്ച് , മാത്യൂ സക്കറിയാസ്, രജനി എൻ , എം . തോമസ്(എക്സി:മെംബേർസ്) എന്നിവരെ തിരഞ്ഞെടുത്തു

KALPETTA
News Image

സർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: റവന്യു വകുപ്പിൽ 152 വാഹനങ്ങൾ പുതിയതായി അനുവദിച്ച സർക്കാറിനെയും റവന്യം വകുപ്പ് മന്ത്രി എ.പി.അനിൽ കുമാറിനും അഭിവാദ്യങ്ങൾ അർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ പ്രകടനം നടത്തി.ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് ടി.പരമേശ്വരൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ,സംസ്ഥാന കമ്മറ്റിയംഗം സി.കെ.ജിതേഷ്, പി.ടി സന്തോഷ്, എം. നസീമ, പുഷ്പവല്ലി, ഗ്ലോറി സെക്വിറ, സി.ആർ, അഭിജിത്, എം.വി.സതീഷ്,കെ.ഇ. ഷീജ മോൾ, ഇ.റ്റി രതീഷ് നേതൃത്വം നൽകി.

KALPETTA
News Image

സ്കിൽ ഫെസ്റ്റിവൽ നടത്തി

സർവ്വജന ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.ക്യൂ.എഫ് കോഴ്സുകളിലെ വിദ്യാർത്ഥികൾ അവരുടെ പഠനപ്രക്രിയയുടെ ഭാഗമായും അല്ലാതെയും ആർജ്ജിച്ചെടുത്ത തൊഴിൽ നൈപുണികളുടെ പ്രദർശനവും മാറ്റുരയ്ക്കലും ലക്ഷ്യമിട്ടുകൊണ്ട് നൈപുണ്യമേള നടത്തി. വിദ്യാർത്ഥികളിൽ അന്തർലീനമായ തൊഴിൽ നൈപുണികളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ആശയ രൂപീകരണത്തിനും പൊതുജനങ്ങളുടെ ഇടയിൽ തൊഴിൽ വിദ്യാഭ്യാസത്തെ കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുന്നതിനും സഹായകമാണ് നൈപുണ്യ മേള.സ്കൂൾ തലത്തിൽ നടന്ന പ്രദർശന മത്സരത്തിൽ ഫാഷൻ ഡിസൈനിംഗ് വിഭാഗം ഒന്നാംസ്ഥാനം നേടുകയും വടകരയിൽ വച്ച് നടക്കുന്ന മേഖലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രദർശനം ആസ്വദിക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. തുടർന്ന് വിവിധ തത്സമയ മത്സരങ്ങൾ നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . പ്രിൻസിപ്പൽ ദിലിൻ സത്യനാഥ് ,അമ്പിളി നാരായണൻ ,അഞ്ജു ,സൗമ്യ ,അഞ്ജു പൗലോസ് എന്നീ അധ്യാപകരും പിടി എ ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.

SULTAN BATHERY
News Image

ശ്രദ്ധയ്ക്ക്, നവംബർ 1 വരെ താപനില നാല് ഡിഗ്രി വരെ കൂടാൻ സാധ്യത; ജാഗ്രതാനിർദേശം

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ 28 മുതൽ നവംബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്നാണ് അറിയിപ്പ്.ജാഗ്രതാ നിർദേശങ്ങൾപകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണംദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

KALPETTA
News Image

ഉപജില്ലാ പ്രവൃത്തി പരിചയ മേള: മികവ് തെളിയിക്കാൻ 32 ഗോത്ര വിദ്യാർത്ഥികൾ

സുൽത്താൻ ബത്തേരി: ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരയ്ക്കാൻ ഒരുങ്ങി 32 ഗോത്ര വിദ്യാർത്ഥികൾ. സുൽത്താൻ ബത്തേരി നഗരസഭയുടെ നൂതന പദ്ധതിയായ ‘ഡ്രോപ്പ് ഔട്ട് ഫ്രീ’യിൽ ഉൾപ്പെടുത്തിയാണ് ഈ കുട്ടികൾക്ക് വിവിധ തൊഴിൽ-കരകൗശല നിർമ്മാണ മേഖലകളിൽ പ്രത്യേക പരിശീലനം നൽകിയത്. വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഉപജീവന മാർഗ്ഗമായി പ്രയോജനപ്പെടുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചത്.ക്യാരി ബാഗ് നിർമ്മാണം, എംബ്രോയിഡറി, വെജിറ്റബിൾ പ്രിന്റിംഗ്, ബുക്ക് ബൈൻഡിങ്, മെറ്റൽ എൻഗ്രേവിങ്, പേപ്പർ ക്രാഫ്റ്റ്, കാർഡ് ആന്റ് സ്ട്രോ ബോർഡ് ഉൽപ്പന്നങ്ങൾ, ക്ലേ മോഡലിംഗ്, ചിരട്ട ഉൽപ്പന്നങ്ങൾ (കോക്കനട്ട് ഷെൽ ക്രാഫ്റ്റ്), വുഡ് വർക്ക് തുടങ്ങിയ വിവിധ ഇനങ്ങളിലാണ് 11 ദിവസങ്ങളിലായി സമഗ്ര പരിശീലനം നൽകിയത്.തുടർന്ന്, വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും നടന്നു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ ഇന്ദ്രജിത് എം.കെ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അംഗങ്ങളായ ഷിഫാനത്ത് വി.കെ, ലീല പാൽപാത്ത്, കൗൺസിലർ നൗഷാദ് മംഗലശ്ശേരി, നിർവ്വഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൽ നാസർ, ബിജി വർഗീസ്, ദില്ലിൻ സത്യനാഥ്, റസിയ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.11 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികൾക്ക് ആലിസ് കെ.എം, ജിസോ മോൾ, മുഹമ്മദ് ഹാഷിർ എന്നിവർ നേതൃത്വം നൽകി.

SULTAN BATHERY
News Image

മീനങ്ങാടിയിൽ ലഹരിക്കെതിരെ കൗമാരക്കരുത്ത്

മീനങ്ങാടി:വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗ പ്രവണതകൾക്കെതിരെ പ്രതിരോധം തീർക്കാൻ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ "പുനർജനി: പുതിയൊരു പ്രഭാതത്തിലേക്ക്" എന്ന പേരിൽ വിപുലമായ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.​കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും സെമിനാറും നയിച്ചു. കൗമാരപ്രായക്കാരെ സ്വാധീനിക്കുന്ന ലഹരി മാഫിയകളെ ചെറുത്തുതോൽപ്പിക്കാൻ വിദ്യാർത്ഥികൾ സ്വയം ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സോഷ്യൽ മീഡിയ വഴിയുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ച്,കായിക വിനോദങ്ങളിലും സർഗ്ഗാത്മക പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകുകയാണ് ലഹരി വിപത്തിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​ചടങ്ങിൽ മദർ പി.ടി.എ. പ്രസിഡന്റ് പി.ഡി.വിൻസി ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് യു.വസുമതി അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ടി.വി.കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. അദ്ധ്യാപകരായ സി.മനോജ്, വി.ആർ.പ്രകാശ്,എ.വി.അനിൽകുമാർ,ആന്റി നാർക്കോട്ടിക് ക്ലബ്ബ് വിദ്യാർത്ഥി പ്രതിനിധികളായ പി.എസ്.അഭിനവ് (8.D), കെ.ആർ.ദേവതീർത്ഥ (9.B) എന്നിവർ സംസാരിച്ചു.​ആന്റി നാർക്കോട്ടിക് ക്ലബ്ബ് കൺവീനർ എം.സി.രമേശൻ നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് അണിനിരന്ന ലഹരി വിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.

KALPETTA
News Image

വിനോദയാത്രയ്ക്കിടെ പി.ടി.എ. പ്രസിഡന്റും പ്രിൻസിപ്പലും മദ്യപിച്ചതായി ആരോപണം

വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്വിനോദയാത്രയ്ക്ക് പോയ സംഘത്തിൽ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും മദ്യപിച്ചതായി ആരോപണം. ഹൈദരാബാദിലേക്കുള്ള വിനോദയാത്രയ്ക്കിടെ പ്രധാനാധ്യാപകൻ ഷിവി കൃഷ്‌ണനെയും പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസി നെയും മദ്യലഹരിയിൽ കണ്ടെന്നാണ് വിദ്യാർഥികളുടെ പരാതി.ഹൈദരാബാ ദിൽനിന്ന് സ്‌കൂളിലേക്ക് വിനോദയാത്രാ സംഘം തിരിച്ചെത്തിയപ്പോൾ രക്ഷി താക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പിടിഎ പ്രസിഡന്റ് മദ്യപിച്ചെന്നും അയാൾക്കൊപ്പം യാത്ര തുടരേണ്ടതില്ലെന്ന് കുട്ടി കൾ ആവശ്യപ്പെട്ടതായുമാണ് പ്രിൻസിപ്പലിൻ്റെ വാദം. കുട്ടികളുടെ ആവശ്യ പ്രകാരം പി.ടി.എ. പ്രസിഡൻ്റിനെ വഴിയിൽ ഇറക്കിവിട്ട ശേഷമാണ് കുട്ടികളു മായി യാത്ര തുടർന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ പരാതി ഉയർ ന്ന പശ്ചാത്തലത്തിൽ മീനങ്ങാടി പോലീസ് പ്രധാനധ്യാപകനെ ആശുപത്രിയി ലെത്തിച്ച് വൈദ്യ പരിശോധന നടത്തിയിട്ടുണ്ട്. ഫലം വരുന്നതിനനുസരിച്ചാ യിരിക്കും തുടർ നടപടികൾ. സംഭവത്തെ തുടർന്ന് ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഡോ.പി.എ ജലീൽ സ്‌കൂളിലെത്തി. സ്ഥാപനവും വിദ്യാർത്ഥിക ളുമാണ് വലുതെന്നും നിഷ്‌പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെ തിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

KALPETTA
News Image

ഭിന്നശേഷിക്കാർക്ക് ധനസഹായ പദ്ധതികൾ

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുന്ന വിദ്യാകിരണം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം നൽകുന്ന വിദ്യാജ്യോതി, വിവാഹ ധനസഹായ പദ്ധതിയായ പരിണയം, ഭിന്നശേഷിക്കാരായ അമ്മമാരുടെ കുട്ടികൾക്ക് രണ്ടുവയസ്സുവരെ സാമ്പത്തിക സഹായം നൽകുന്ന മാതൃജ്യോതി, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്ന സ്വാശ്രയ പദ്ധതികളിലേക്ക് സുനീതി പോർട്ടൽ വഴി അപേക്ഷിക്കാം. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന അനാഥർക്കും  അശരണർക്കും ആഹാരം, വസ്ത്രം, വൈദ്യസഹായം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഇംപ്രസ്റ്റ് മണി പദ്ധതി, അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന പരിരക്ഷ പദ്ധതി, ഭിന്നശേഷിക്കാർക്കുള്ള കായിക പദ്ധതി എന്നിവയിലേക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിലും അപേക്ഷിക്കാം. 2026–27 സാമ്പത്തിക വർഷത്തിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് www.suneethi.sjd.kerala.gov.in സന്ദർശിക്കുക. ഫോൺ: 04936 205307.

ARIYIPPU
News Image

'സ്‌ക്രീൻ ലോക്ക്' ഹ്രസ്വചിത്ര പ്രദർശനവും ഉദ്ഘാടനവും ഒക്ടോബർ 31-ന് കൽപ്പറ്റയിൽ

കൽപ്പറ്റ: ആർട്ട്‌ലൈൻ ക്രിയേഷൻസിന്റെ ബാനറിൽ ശശി മാഹി രചനയും ഛായാഗ്രഹണവും എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച 'സ്‌ക്രീൻ ലോക്ക്' (SCREEN LOCK) എന്ന ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനവും ആദ്യ പ്രദർശനവും ഒക്ടോബർ 31 ശനിയാഴ്ച നടക്കും.​കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിൽ വൈകുന്നേരം 4 മണിക്കാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. കുടുംബ-സാമൂഹിക പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.​ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (DLSA) സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ആർ. അനിത ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്ര താരം അബു സലീം മുഖ്യാതിഥിയായി പങ്കെടുക്കും. സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും.

KALPETTA
News Image

വയോജനങ്ങൾക്കും,ഹരിത കർമ്മ സേന അംഗങ്ങൾക്കും ശ്രേയസിന്റെ സ്നേഹാദരം

ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളെയും,ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ എബി ജോസഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ് അധ്യക്ഷത വഹിച്ചു.സി ഡി ഒ പി.വി.സാബു,സെക്രട്ടറി ഷീജ മനു എന്നിവർ സംസാരിച്ചു.

ARIYIPPU
News Image

സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ യോഗ പരിശീലനം 15 ദിവസം പൂർത്തിയാക്കി

കോട്ടത്തറ: സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യോഗ പരിശീലനം 15ദിവസം പൂർത്തിയാക്കി. യോഗ ഇൻസ്ട്രക്ടർ എയ്ഞ്ചലിനയുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.യോഗയുടെ പ്രാധാന്യം, ശാരീരിക ആരോഗ്യം, മാനസിക ഏകാഗ്രത എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പരിശീലനത്തിലൂടെ അറിവ് ലഭിച്ചു. വിവിധ യോഗാസനങ്ങളും ശ്വസനക്രമങ്ങളും പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ അഭ്യസിച്ചു.

KALPETTA
News Image

കാവൽ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടേയും ലൈംഗിക അതിക്രമം അതിജീവിച്ച കുട്ടികളുടേയും സമഗ്രമായ പരിരക്ഷയും സംരക്ഷണവും പുനരധിവാസവും ലക്ഷ്യമിട്ട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പാക്കുന്ന കാവൽ പ്ലസ് പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് അനുയോജ്യരായ സന്നദ്ധ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന സംഘടന തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് 1955, സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1860, ഇന്ത്യൻ ട്രസ്റ്റ് ആക്ട് 1882 എന്നിവയിൽ ഏതെങ്കിലും ഒന്ന് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം അല്ലെങ്കിൽ എം എസ് ഡബ്ല്യൂ, ബി എസ് ഡബ്ല്യൂ കോഴ്സുകൾ നടത്തുന്ന അക്കാദമിക് സ്ഥാപനങ്ങളുടെ എക്സ്റ്റൻഷൻ സംവിധാനമായിരിക്കണം. കൂടാതെ, സാമൂഹ്യ നീതി വകുപ്പിന്റെ അക്രഡിറ്റേഷൻ ലഭിച്ചതോ കുട്ടികളുടെ പുനരധിവാസ മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളതോ ആയ സംഘടനയായിരിക്കണം. ക്രിമിനൽ പശ്ചാത്തലമുള്ള സംഘടനകൾ അപേക്ഷിക്കാൻ പാടില്ല. താത്പര്യമുള്ള സംഘടനകൾ കഴിഞ്ഞ രണ്ട് വർഷത്തെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ്, ഭരണ റിപ്പോർട്ട് എന്നിവ സഹിതം നവംബർ 13-നകം 'ജില്ലാ ശിശു സംരക്ഷണ ഓഫീസർ, വനിതാ ശിശു വികസന വകുപ്പ് സമുച്ചയം, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത്' എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 04396 246 098, ഇമെയിൽ: dcpowyd@gmail.com

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു

മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിലുള്ള ഹോസ്റ്റലുകളിൽ നിന്നും 'കളിക്കളം 2026' കായികമേളയിൽപങ്കെടുക്കുന്ന കായിക താരങ്ങളായ വിദ്യാർഥികൾക്ക് ജേഴ്സി, ഷൂസ് ഉൾപ്പെടെയുള്ള കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ രണ്ട് ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷൻ സമർപിക്കാം. ഫോൺ :04935-240210

ARIYIPPU
News Image

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയില്‍ നിയമനം

വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അതിവേഗ കോടതികളില്‍ ഉണ്ടാകാവുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്- രണ്ട് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീതിന്യായ വകുപ്പില്‍നിന്ന് സമാന തസ്തികയില്‍ വിരമിച്ച അര്‍ഹരും സന്നദ്ധരുമായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍നിന്ന് വിരമിച്ചവരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 62 വയസ്സ് പൂര്‍ത്തിയായിരിക്കരുത്. അപേക്ഷകര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ ജഡ്ജി, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട്-673122 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ dtcourtkpt@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും സ്വീകരിക്കും. ഫോണ്‍: 04936 202277

ARIYIPPU
News Image

ട്രെയിനിൽ ഇനി രാത്രി ഫോൺ ചാർജ് ചെയ്യാനാകില്ല! രാത്രി 11 മുതൽ രാവിലെ 5 വരെ ചാർജിങ് പോയിന്‍റുകൾ ഓഫ് ചെയ്യും

ട്രെയിനുകളിൽ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കാൻ റെയിൽവേ ബോർഡ് കർശന നിർദേശം നൽകി. ചാർജിങ്ങിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്നാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പഴയ നിയമം വീണ്ടും കർശനമാക്കിയത്.രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിനുകളിലെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കാനുള്ള നിർദേശം കർശനമായി നടപ്പാക്കാൻ റെയിൽവേ ബോർഡ്. ചാർജിങ്ങിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നേരത്തേ നിലവിലുണ്ടായിരുന്ന നിർദേശം കർശനമായി പാലിക്കണമെന്ന് എല്ലാ മേഖലാ റെയിൽവേകൾക്കും ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.ഒക്ടോബർ 28-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയാണ് റെയിൽവേ ബോർഡിന്റെ നിർദേശത്തെക്കുറിച്ച് വിശദീകരിച്ചത്. ട്രെയിനുകളിലെ ചാർജിങ് പോയിന്റുകൾ നിശ്ചിത സമയത്ത് ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച അനുവദിക്കരുതെന്നും ബോർഡ് നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.പവർ ബാങ്ക് പൊട്ടിത്തെറിച്ചത് കാരണംട്രെയിനിൽ ചാർജിങ്ങിനിടെ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിക്കുകയും കോച്ചിൽ പുക നിറയുകയും ചെയ്ത സംഭവമാണ് സുരക്ഷാ നിർദേശം വീണ്ടും കർശനമാക്കാൻ കാരണമായത്. ദക്ഷിണ കിഴക്കൻ റെയിൽവേ മേഖലയിലുണ്ടായ സംഭവത്തിൽ, നിശ്ചിത സമയത്ത് ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായി റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടിയെന്ന് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രാത്രി ചാർജിങ് നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും നൽകാനും റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഉദ്യോഗസ്ഥരും മേൽനോട്ട ചുമതലയുള്ളവരും അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശമുണ്ട്.

GENERAL
News Image

ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നിരക്ക് 1,500 രൂപ മുതൽ, നവംബർ 1 മുതൽ പ്രാബല്യത്തിൽ

ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ വാർഷിക ടോൾ പാസ് പദ്ധതി. ടോൾ പ്ലാസയുടെ സ്ഥാനം അനുസരിച്ച് 1,500 രൂപയും 3,000 രൂപയും നിരക്കിൽ പാസ് ലഭ്യമാക്കാനാണ് തീരുമാനം. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 നവംബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഒക്ടോബർ 26-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്ക് ടോൾ ചെലവിൽ ഇളവ് നൽകുകയും യാത്രാഭാരം കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കലണ്ടർകാണുകനഗരത്തിന് അകത്തോ പുറത്തോ? നിരക്കിൽ വ്യത്യാസംടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാർഷിക പാസ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മുനിസിപ്പൽ അല്ലെങ്കിൽ പ്രാദേശിക പട്ടണ പരിധിക്ക് പുറത്തുള്ള ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന അർഹരായ സ്വകാര്യ വാഹന ഉടമകൾക്ക് 1,500 രൂപ നൽകി വാർഷിക പാസ് നേടാം. നഗരപരിധിക്കുള്ളിലുള്ള ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്ക് പാസ് നിരക്ക് 3,000 രൂപ ആയിരിക്കും.എന്നാൽ ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നു എന്നതുകൊണ്ടുമാത്രം എല്ലാവർക്കും ആനുകൂല്യം ലഭിക്കില്ല. പദ്ധതിയിൽ നിർദേശിച്ചിട്ടുള്ള മറ്റ് നിബന്ധനകളും പാലിക്കണംപിസി ന്യൂസ്‌,എല്ലാവർക്കും ലഭിക്കില്ല; നിബന്ധനകൾ അറിയണംക്ലോസ്ഡ് യൂസർ ഫീ കളക്ഷൻ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും ഈ ആനുകൂല്യം ലഭ്യമാകില്ല. ടോൾ പ്ലാസയ്ക്ക് സമീപം സർവീസ് റോഡോ ബദൽ റോഡോ ലഭ്യമായ സ്ഥലങ്ങളിലും പദ്ധതിയുടെ ആനുകൂല്യം അനുവദിക്കില്ലെന്നാണ് വ്യവസ്ഥ.വാണിജ്യേതര ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾക്കു മാത്രമാണ് പാസ് ലഭിക്കുക. കൂടാതെ, വാഹനത്തിൽ സാധുവായതും പ്രവർത്തനക്ഷമവുമായ ഫാസ്ടാഗ് ഉണ്ടായിരിക്കണം. അർഹത ഉറപ്പാക്കുന്നതിന് ഈ നിബന്ധനകൾ നിർണായകമാണ്.രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഉപയോഗിക്കാനാകുമോ?ഇല്ല. പുതിയ വാർഷിക പാസ് രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഉപയോഗിക്കാവുന്ന പൊതുപാസല്ല. ആനുകൂല്യം അനുവദിക്കുന്ന നിർദ്ദിഷ്ട ടോൾ പ്ലാസയുമായി ബന്ധപ്പെട്ടാണ് ഇത് ബാധകമാകുക. അതിനാൽ പാസ് എടുക്കുന്നതിന് മുമ്പ് സ്വന്തം താമസസ്ഥലവും ബന്ധപ്പെട്ട ടോൾ പ്ലാസയും പദ്ധതിയുടെ നിബന്ധനകൾക്ക് കീഴിൽ വരുന്നതാണോയെന്ന് പരിശോധിക്കണം.നവംബർ 1 മുതൽ പദ്ധതി നടപ്പിലാകുന്നതോടെ ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന അർഹരായ സ്വകാര്യ വാഹന ഉടമകൾക്ക് വാർഷിക ചെലവ് കുറയ്ക്കാൻ അവസരം ലഭിക്കും. എന്നാൽ പാസ് ലഭിക്കാനുള്ള യോഗ്യതയും ബാധകമായ നിരക്കും ഉറപ്പാക്കിയശേഷം മാത്രമേ അപേക്ഷിക്കാവൂ.

GENERAL
News Image