Advertisement

കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

കുടുംബശ്രീ മിഷൻ വയനാട്, എടവക പഞ്ചായത്ത്‌ സിഡിഎസ്, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ ഷറഫുന്നിസ അധ്യക്ഷയായ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുസ്തഫ തയ്യുള്ളതിൽ, ചെയർമാൻമാരായ വിനോദ് തോട്ടത്തിൽ,ലീലാ ബാലൻ മെമ്പർമാരായ ജെസ്സി ,വത്സൻ, ഗോൾഡ എന്നിവർ സംസാരിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാൻസർ ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ രാധിക ക്യാൻസർ ബോധവൽക്കരണം നൽകി.ജിബിൻ ജോർജ്, ലിബിൻ സണ്ണി എന്നിവർ സംബന്ധിച്ചു.കാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും രോഗം നേരത്തേ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ 150 ലേറെ വനിതകൾ സ്ക്രീനിങ്ങ് പൂർത്തീകരിച്ചു.

KALPETTA
News Image

അറബിക് അധ്യാപക നിയമനം

മക്കിയാട് ഗവ. എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. ഫുൾടൈം അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. നവംബർ മൂന്നിന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകണം. ഇ മെയിൽ: hmglpsmakkiyad@gmail.com

ARIYIPPU
News Image

ലബോറട്ടറി ടെക്നീഷ്യൻ നിയമനം

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒഴിവുള്ള ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പെട്ട പ്ലസ് ടു സയൻസ് യോഗ്യതയും ബി.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബിരുദവും അല്ലെങ്കിൽ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റ് നൽകുന്ന ദ്വിവത്സര ഡിപ്ലോമയുമാണ് യോഗ്യത. 18നും 45 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലുകൾ, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം നവംബർ 13ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുകളിലുള്ള ഓർക്കിഡ് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 9946105629, 493620768

ARIYIPPU
News Image
Advertisement

ക്വട്ടേഷൻ ക്ഷണിച്ചു

മുപ്പൈനാട് പഞ്ചായത്തിലെ പരപ്പൻപാറ കോളനിയിൽ സഞ്ചരിക്കുന്ന റേഷൻകട പദ്ധതിക്കായി ഫോർവീലർ പിക്കപ്പ് വാൻ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആർ.സി. ബുക്കിന്റെ പകർപ്പ്, കിലോമീറ്റർ നിരക്ക്, 10,000 രൂപ സെക്യൂരിറ്റി നിക്ഷേപം നൽകാനുള്ള സമ്മതപത്രം എന്നിവ സഹിതം നവംബർ 20ന് വൈകിട്ട് അഞ്ചിനകം താലൂക്ക് സപ്ലൈ ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. കരാർ കാലാവധി ഒരുവർഷം. ഫോൺ :04936255222

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളമുണ്ട എച്ച് എസ്, ആലഞ്ചേരി ട്രാൻസ്ഫോമർ പരിധിയിലും കല്ലോടി പടിഞ്ഞാറേ കുന്നത്ത് റോഡ് ഭാഗത്തും നാളെ (നവംബർ മൂന്ന്) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

ARIYIPPU
News Image

അദാലത്ത്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിൽ ആറുമാസത്തേക്ക് അദാലത്ത് നടത്തുന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ പത്തുവർഷത്തിൽ താഴെ കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് പിഴയില്ലാതെ കുടിശ്ശിക തുക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. ഇതിനായി unorganisedwssb.org എന്ന വെബ്സൈറ്റ് വഴി തുക അടയ്ക്കാം. ഫോൺ :0495 2378480

ARIYIPPU
News Image

ഭിന്നശേഷി കലാപ്രതിഭകൾക്ക് റിഥം പദ്ധതിയിൽ അപേക്ഷിക്കാം

ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ റിഥം പദ്ധതിയുടെ ഭാഗമായി ജില്ലാതല ആർട്ട് ട്രൂപ്പുകൾ രൂപീകരിക്കുന്നു. സംഗീതം, നൃത്തം, പെർഫോമിങ് ആർട്സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ മേഖലകളിൽ കഴിവുള്ള 45 വയസ്സുവരെയുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ അപേക്ഷയോടൊപ്പം അഞ്ചു മിനിറ്റിൽ കവിയാത്ത കലാപ്രകടനത്തിന്റെ വീഡിയോ സമർപ്പിക്കണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ നേരിട്ടുള്ള സ്ക്രീനിങ്ങിൽ പങ്കെടുക്കാം. ഭിന്നശേഷി തെളിയിക്കുന്നതിനായി യു.ഡി.ഐ.ഡി അല്ലെങ്കിൽ മെഡിക്കൽ ബോർഡ് നൽകുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ സർക്കാർ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ട്രൂപ്പിന്റെ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനവും കലാപ്രതിഭകൾക്ക് ലഭ്യമാക്കും. അപേക്ഷകൾ നവംബർ ഏഴിനകം സമർപ്പിക്കണം. അപേക്ഷാഫോം www.socialsecuritymission.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും കലാപ്രകടനത്തിന്റെ വീഡിയോയും dcwydsid@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കാം. ജില്ലാ സാമൂഹ്യനീതി ഓഫീസിലും അപേക്ഷ സമർപ്പിക്കാം. ഫോൺ :7034029300

ARIYIPPU
News Image

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് നവംബര്‍ 2, 3, 6 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നവംബര്‍ 02 മുതല്‍ 06 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തൃശൂര്‍ മുതല്‍ കാസര്‍?ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍?ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് 'മുറസു' ഇന്ന് രാത്രി 11:30-നും പുലര്‍ച്ചെ 4 മണിക്കും ഇടയില്‍ തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയില്‍ ശക്തമായ ചുഴലിക്കാറ്റായി മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗതയിലും പരമാവധി മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയിയിലും കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഇതേ തുടര്‍ന്ന്, തെക്കന്‍ കേരളത്തിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.

KERALA
News Image

"പ്രേഷിതാഭേരി 2026" ന് സമാപനമായി

ജപമാല, മിഷൻമാസ സമാപനത്തിന്റെയും വി. യൂദാശ്ലീഹായുടെയും സകല വിശുദ്ധരുടെയും തിരുനാളിന്റെയും സംയുക്താഘോഷം മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ നടത്തി. ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ നേതൃത്വത്തിൽ രാവിലെ 7.30ന് മുതിരേരി പഴയ കുരിശുപള്ളിയുടെ സമീപത്തുനിന്ന് ആരംഭിച്ച മിഷൻറാലിയിൽ പത്ത് യൂണിറ്റുകളിൽ നിന്നായി പരിശുദ്ധ മാതാവിന്റെയും വിശുദ്ധരുടെയും വേഷവിധാനങ്ങളോടെ എത്തിയവർ റാലിക്ക് കൂടുതൽ ചാരുതയേകി. മുതിരേരി ലിറ്റിൽ ഫ്ലവർ വനിതബാൻഡിന്റെ പ്രകടനങ്ങളും, കുഞ്ഞുങ്ങളുടെയും ഇടവകജനം മുഴുവന്റെയും വിവിധങ്ങളായ ഡിസ്പ്ലേകളും മിഷൻറാലിക്ക് മനോഹാരിത പകർന്നു. റാലിക്കും തുടർന്നുള്ള ആഘോഷമായ വി. കുർബാനക്കും മാനന്തവാടി രൂപത മിഷൻലീഗ് ഡയറക്ടർ ബഹു ഫാ.സന്തോഷ്‌ ഒറവാറന്തറ മുഖ്യ കാർമ്മികനായി. ശേഷം സാമുദായിക തനിമയിലുള്ള നേർച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.

MANANTHAVADY
News Image

ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല: നിരക്കുകള്‍ കുറയും

തിരുവനന്തപുരം-കണ്ണൂര്‍, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ ഫാസ്റ്റ് പദവി റെയിൽവേ പിന്‍വലിച്ചു.സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നതോടെ എസി യാത്രയ്ക്ക് 45, നോണ്‍ എസി യാത്രയ്ക്ക് 15 രൂപയും വരുന്ന സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ് ഈടാക്കില്ല.ഇത് ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് നിരക്കിലെ കുറവും ട്രെയിന്‍ നമ്പറിലെ മാറ്റവും ഒഴിച്ചു നിര്‍ത്തിയാല്‍, സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ല.ലോകമാന്യതിലക് - തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം - പട്‌ന ട്രെയിനുകളും സാധാരണ എക്‌സ്പ്രസുകളായി മാറും.

GENERAL
News Image

വിദ്യാർത്ഥികൾക്കായി ജി.എച്ച്.എസ് ഇരുളത്ത് വിമുക്തി സെമിനാർ സംഘടിപ്പിച്ചു

ഇരുളം:വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ വി വിദ്യാർത്ഥികൾക്കായി ജി.എച്ച്.എസ് ഇരുളത്ത് വിമുക്തി സെമിനാർ സംഘടിപ്പിച്ചു മുക്തി മിഷന്റെ നേതൃത്വത്തിൽ 'നേർവഴി' സെമിനാർ സംഘടിപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം വിഷയാവതരണം നടത്തി വിദ്യാർത്ഥികളുമായി സംവദിച്ചു.​ലോക സമ്പാദ്യ ദിനത്തിൽ ചേർന്ന ഒത്തുചേരലിൽ, പണത്തേക്കാൾ ഒരാൾ സൂക്ഷിച്ചുവെക്കേണ്ട ഏറ്റവും വലിയ സമ്പാദ്യം സ്വന്തം ആരോഗ്യവും ജീവിതവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൊബൈൽ ഫോൺ അമിതോപയോഗത്തിൽ നിന്നും തെറ്റായ ലഹരി കൂട്ടുകെട്ടുകളിൽ നിന്നും അകന്നുനിന്ന് കായിക-സർഗ്ഗാത്മക മേഖലകളിൽ കഴിവ് തെളിയിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.​സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ നാപ്പള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ വി.വി. ജോസ്,അശ്വതി വയലാട്ട്, പി.ഹേമ,സി.കെ. സജിമോൾ,ആന്റി നാർകോട്ടിക് ക്ലബ്ബ് വളണ്ടിയർ ലീഡർമാരായ അലീന വിൽസൺ, മുഹമ്മദ് ഇർഫാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.​സ്ഥിരം പ്രഭാഷണങ്ങൾക്ക് പകരം കുട്ടികളുടെ സംശയങ്ങൾക്കും ചിന്തകൾക്കും മറുപടി നൽകുന്ന തുറന്ന സംവാദ വേദിയായി മാറിയ സെമിനാറിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. പരിപാടിക്ക് രജീഷ് കൂനേരി സ്വാഗതവും സി.വി.ഷജിൽ നന്ദിയും പറഞ്ഞു.

KALPETTA
News Image

ലഹരിവിരുദ്ധ യൂത്ത് പാർലമെന്റ് ശ്രദ്ധേയമായി

കൗമാര-യൗവന ഘട്ടങ്ങളിൽ വഴിതെറ്റാതെ ലക്ഷ്യബോധത്തോടെ മുന്നേറാൻ യുവതലമുറയെ സജ്ജരാക്കുക എന്ന സന്ദേശവുമായി കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ മേരാ യുവ ഭാരത് വയനാട് ബ്ലോക്ക് ലെവൽ യൂത്ത് പാർലമെന്റും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിച്ചു.എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ, എൻ.എം.എസ്.എം ഗവൺമെന്റ് കോളേജ് കൽപ്പറ്റ,എൻ.എസ്.എസ് സ്കൂൾ കൽപ്പറ്റ എന്നിവിടങ്ങളിലെ എൻ.എസ്.എസ് വോളന്റിയർമാർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ സ്റ്റെഫി ആൻ ഫിലിപ്പ്,മേരാ യുവ ഭാരത് വയനാട് സ്റ്റാഫ് കെ.എ.അഭിജിത്ത്,ജിതിൻ ബാബു,നാഷണൽ യൂത്ത് വോളന്റിയർമാരായ വി.എസ്.അഭിനന്ദ്, അദ്നാൻ മുഹമ്മദ്,സ്കൂൾ ആന്റി നാർക്കോട്ടിക് ക്ലബ്ബ് കൺവീനർ എ.ഡി. പ്രവീൺ എന്നിവർ യൂത്ത് പാർലമെന്റിന് നേതൃത്വം നൽകി.യൂത്ത് പാർലമെന്റിന്റെ ഭാഗമായി നടന്ന ബോധവൽക്കരണ സെമിനാറിൽ 'ദിശ: തെറ്റാത്ത ചുവടുകൾ, തളരാത്ത നാളുകൾ' എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ക്ലാസ് നയിച്ചു. ലഹരിയുടെ പ്രലോഭനങ്ങളിൽ വീഴാതെ സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് സമൂഹത്തിന് മാതൃകയാകാനും, ക്യാമ്പസുകളിലും നാട്ടിലും ലഹരിക്കെതിരായ പ്രതിരോധനിരയായി എൻ.എസ്.എസ് വോളന്റിയർമാർ മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ ക്രിയാത്മകമായ പങ്കാളിത്തം കൊണ്ടും സംവാദങ്ങൾ കൊണ്ടും പരിപാടി ശ്രദ്ധേയമായി.

ARIYIPPU
News Image

ലഹരിക്കും മൊബൈൽ അഡിക്ഷനുമെതിരെ കൽപ്പറ്റ നഗരസഭ പ്രത്യേക യോഗം ചേർന്നു

മൊബൈൽ അഡിക്ഷൻ, മദ്യം, മയക്കുമരുന്ന്,സിന്തറ്റിക് ലഹരികൾ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ട് കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, യുവതലമുറയെ വഴിതെറ്റിക്കുന്ന ലഹരി വിപത്തിനെതിരെയും ഡിജിറ്റൽ അടിമത്തത്തിനെതിരെയും കർശന ബോധവൽക്കരണ-പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.​വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് നടപ്പിലാക്കേണ്ട നൂതന കർമ്മപദ്ധതികളെക്കുറിച്ചുള്ള ആശയങ്ങൾ എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.വി.രജിത്ത് എന്നിവർ യോഗത്തിൽ അവതരിപ്പിച്ചു.സിന്തറ്റിക് ലഹരികളുടെ വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ സമിതികളുടെ ഇടപെടലുകൾ, വിദ്യാലയങ്ങളിലും വാർഡുകളിലും സംഘടിപ്പിക്കേണ്ട പ്രത്യേക കൗൺസിലിംഗ്-ബോധവൽക്കരണ പരിപാടികൾ, ഡിജിറ്റൽ സ്ക്രീൻ സമയപരിധി നിയന്ത്രിക്കാൻ കായിക-വിനോദ ഇടങ്ങൾ സജീവമാക്കൽ തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും ചർച്ചയായത്.​ലഹരിമുക്ത നഗരസഭ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എക്സൈസ് വകുപ്പുമായി ചേർന്ന് ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രതിരോധ ക്യാമ്പയിനുകൾ വരുംദിവസങ്ങളിൽ നഗരസഭാ പരിധിയിൽ നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി.നഗരസഭാ ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ARIYIPPU
News Image

വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പനമരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഗൂഡല്ലൂർ എസ്.എസ് നഗർ സ്വദേശി ശിഹാബുദ്ദീൻ (47) ആണ് പിടിയിലായത്. പനമരം ചുണ്ടക്കുന്നിലെ പുതിയ വീട്ടിൽ പാപ്പാതി എന്ന വയോധികയുടെ വീട്ടിലെ ത്തിയ പ്രതി വെള്ളം ചോദിച്ച ശേഷം കഴുത്തിലണിഞ്ഞിരുന്ന മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വയോധികയുടെ നിലവിളി കേട്ട് ഓടി യെത്തിയ നാട്ടുകാർ പ്രതിയെ സാഹസികമായി പിടികൂടി പനമരം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

KALPETTA
News Image

'സ്ക്രീൻ ലോക്ക്' ഹ്രസ്വചിത്ര പ്രദർശനവും ഉദ്ഘാടനവും കൽപ്പറ്റയിൽ നടന്നു

കൽപ്പറ്റ: ശശി മാഹി സംവിധാനം ചെയ്ത 'സ്ക്രീൻ ലോക്ക്' എന്ന ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനവും ആദ്യ പ്രദർശനവും കൈനാട്ടി എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്നു. വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ആർ.അനിത പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.  കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ പി. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രമുഖ ചലച്ചിത്ര താരം അബു സലീം മുഖ്യാതിഥിയായി പങ്കെടുത്തു. വയനാട് എക്സൈസ് വിമുക്തി അസിസ്റ്റന്റ് കമ്മീഷണർ സജിത് ചന്ദ്രൻ സിനിമ സംവിധായകൻ ശശി മാഹിക്ക് മൊമെന്റോ സമർപ്പണം നടത്തി സന്ദേശം നൽകി.ചടങ്ങിൽ ഫിലിം ഡയറക്ടറും നടനുമായ പ്രസീദ് കൃഷ്ണൻ,യുവ കവയിത്രി ഷീന ഹരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പത്മപ്രഭ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി കെ.പ്രകാശൻ നന്ദിയും രേഖപ്പെടുത്തി. സാംസ്കാരിക,സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ പ്രദർശനത്തിൽ പങ്കെടുത്തു.

KALPETTA
News Image

ഭിന്നശേഷിക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കുക:ഡിഎ ഡബ്ല്യൂഎഫ്

 ഭിന്നശേഷിക്കാർക്ക് മറ്റു ജനവിഭാഗങ്ങളെ പോലെ പൊതുസമൂഹത്തിൽ ഇടപെടുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കണമെന്ന്,2016ൽ കേന്ദ്രസർക്കാർ അംഗീകരിച്ച ആർ പി ഡി ആക്ടിൽ നിയമം ഉണ്ടായിട്ടും അവരുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുന്നത്. വിശേഷിക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതികൾ ഉടൻ ആരംഭിക്കണമെന്ന് ഡിഎ ഡബ്ല്യൂഎഫ് മീനങ്ങാടി പഞ്ചായത്ത് കൺവെൻഷൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ, ഉപജില്ലാ പ്രസിഡണ്ട് വർഗീസ് എം വി യുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു.DAWF ജില്ലാ സെക്രട്ടറി കെ എൻ ഇന്ദ്രൻ, നൗഫൽ ടി കെ എന്നിവർ സംസാരിച്ചു. ഉപജില്ല പ്രസിഡണ്ട് ജോർജ് കെ പി സ്വാഗതവും വിപിൻ ചന്ദ്രൻ ആർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി, വർഗീസ് വി ( പ്രസിഡണ്ട് ), പി എം സഹദേവൻ( വൈസ് പ്രസിഡണ്ട് ), വിപിൻ ചന്ദ്രൻ ആർ ( സെക്രട്ടറി),ബീന കുഞ്ഞപ്പൻ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. കെ എസ് ആർ ടി സിയിൽ ദൂരപരിധിയില്ലാതെ മുഴുവൻ ഭിന്നശേഷിക്കാർക്കും സൗജന്യ യാത്ര അനുവദിക്കുക, ആശ്വാസകിരൺ പദ്ധതിയുടെ മുഴുവൻ കുടിശ്ശിക കൊടുത്തു തീർക്കുകയും നിലവിലുള്ള തുക വർദ്ധിപ്പിക്കുകയും ചെയ്യണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

KALPETTA
News Image

മാനന്തവാടി ഒണ്ടയങ്ങാടിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

ഒണ്ടയങ്ങാടി മഖാമിന് സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കാട്ടിക്കുളം പുഴവയൽ സ്വദേശികളായ സതീഷ് കുമാർ (56), ഷൈമ (43), സജീവൻ (54), ലിജി (51) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുത രമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിൽ മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ താമസകാർക്ക് 11 മാസക്കാലയളവിലേക്ക് മെനു പ്രകാരം ഭക്ഷണം തയ്യാറാക്കി വിളിമ്പി നൽകുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 04936 247442, 04935 294742.

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു.

പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസി പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധ തരത്തിലുള്ള പ്രിന്റഡ് മെഡിസിൻ കവറുകൾ 2026 നവംബർ മുതൽ 2027 മാർച്ച് 31 വരെ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ അഞ്ചിന് ഉച്ചയ്ക്ക് മൂന്നുവരെ സ്വീകരിക്കും.

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍/ പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 20,21,22 തിയതികളില്‍ തിരുവന്തപുരത്ത് സംഘടിപ്പിക്കുന്ന 'കളിക്കളം-2026' കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ യാത്രയ്ക്കായി 49 സീറ്റ് ടൂറിസ്റ്റ് ബസ് ( നോൺ എ സി) വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ ആറിന് രാവിലെ 11 വരെ സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിൽ ക്വട്ടേഷൻ ലഭിക്കണം. ഫോൺ: 04936-221074

ARIYIPPU
News Image