Advertisement

ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിൽ മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ താമസകാർക്ക് 11 മാസക്കാലയളവിലേക്ക് മെനു പ്രകാരം ഭക്ഷണം തയ്യാറാക്കി വിളിമ്പി നൽകുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 04936 247442, 04935 294742.

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു.

പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസി പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധ തരത്തിലുള്ള പ്രിന്റഡ് മെഡിസിൻ കവറുകൾ 2026 നവംബർ മുതൽ 2027 മാർച്ച് 31 വരെ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ അഞ്ചിന് ഉച്ചയ്ക്ക് മൂന്നുവരെ സ്വീകരിക്കും.

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍/ പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 20,21,22 തിയതികളില്‍ തിരുവന്തപുരത്ത് സംഘടിപ്പിക്കുന്ന 'കളിക്കളം-2026' കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ യാത്രയ്ക്കായി 49 സീറ്റ് ടൂറിസ്റ്റ് ബസ് ( നോൺ എ സി) വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ ആറിന് രാവിലെ 11 വരെ സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിൽ ക്വട്ടേഷൻ ലഭിക്കണം. ഫോൺ: 04936-221074

ARIYIPPU
News Image
Advertisement

പ്രത്യേക പ്രോത്‌സാഹന സമ്മാന പദ്ധതിക്ക് അപേക്ഷിക്കാം

2025-26 അധ്യയന വർഷം സർക്കാർ, എയ്ഡഡ്, എം ആർ എസ് സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ടി ടി സി, പോളിടെക്നിക്, ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കി ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിംഗ്ഷൻ, നിശ്ചിത ഗ്രേഡ് എന്നിവ നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്‌സാഹന സമ്മാന പദ്ധതികളിലേക്ക് അപേക്ഷിക്കാം.അർഹരായ വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 04936 203824

KALPETTA
News Image

ഇന്ദിരാജി അനുസ്മരണം നടത്തി

കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സിവിൽ സ്റ്റേഷനു മുമ്പിൽ അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ പ്രസിഡൻ്റ് കെ.ടി. ഷാജി അനുസ്‌മരണ പ്രഭാഷണം നടത്തി. എം.വി.സതീഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് അബ്‌ദുൾ ഗഫൂർ സംസാരിച്ചു. സി.ആർ അഭിജിത്ത്, ബി. സുനിൽകുമാർ, നിഷ മണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി

KALPETTA
News Image

സമ്പൂർണ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: വിവിധ ക്യാമ്പയിനുകളിലൂടെ വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും, പൊതു ഇടങ്ങളിൽ നിന്നും സമ്പൂർണ്ണമായി ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിൽ നിന്നും ഇവയെ നിർമ്മാർജ്ജനം ചെയ്തുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഇ വേസ്റ്റ് രഹിത പഞ്ചായത്തായി മാറി. ഇ വേസ്റ്റ് രഹിത പഞ്ചായത്ത് പ്രഖ്യാപനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ടി പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്തിന്റെയും ഹരിതകർമസേനയുടെയും നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഇ-മാലിന്യ ശേഖരണ പ്രവർത്തനങ്ങളും ജനങ്ങളുടെ സജീവ പങ്കാളിത്തവും പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വപൂർണമായ ഗ്രാമാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ വിലയിരുത്തി.ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ ശേഖരണവും സംസ്കരണവും ഉറപ്പാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകാപരമായ നേട്ടമാണ് തരിയോട് ഗ്രാമപഞ്ചായത്ത് കൈവരിച്ചത്. ശുചിത്വവും പരിസ്ഥിതി സൗഹൃദവുമായ ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പ്രഖ്യാപനം.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന റുക്‌സാന ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി വട്ടത്തറ, അംഗങ്ങളായ വിജയരാഘവൻ, ബേബി മൂത്തേടത്ത്, ഹെഡ്‌ ക്ലർക്ക് ഹംസ, ഹെൽത്ത് ഇൻസ്പെക്ടർ മേഘ പി ആർ, ഹരിത കർമ്മ സേന കൺസോർഷം പ്രസിഡണ്ട് ബീന ജോഷി, സെക്രട്ടറി ആയിഷ തുടങ്ങിയവർ സംസാരിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജിത്ത് നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

KALPETTA
News Image

എം എൽ എ ഫണ്ട് അനുവദിച്ചു.

ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും സെന്‍റ് ജോര്‍ജ്ജ് എ.യു.പി സ്കൂളിന് ടോയ്ലറ്റ് നിര്‍മ്മാണ പ്രവൃത്തിക്കായി ഏഴ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. വാളവയല്‍ ഉന്നതി കണ്ടേക്കാട്ട് ദൈവപ്പുര നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

ARIYIPPU
News Image

അപേക്ഷ ക്ഷണിച്ചു.

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഫീൽഡ് പരിശോധനയും ഡാറ്റാ എൻട്രിയും നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/ ഐ.ടി.ഐ /സിവിൽ എഞ്ചിനീയറിംഗ്, സർവേയർ/ സിവിൽ ഡ്രാഫ്റ്റ് എന്നിവയിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 13ന് വൈകിട്ട് അഞ്ചിനകം കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം. ഫോൺ:04936 286644

ARIYIPPU
News Image

വനിതാ ഐ.ടി.ഐ യിൽ കോൺവൊക്കേഷൻ നടത്തി

നെൻമേനി ഗവ. വനിതാ ഐ.ടി.ഐ യിൽ നിന്നും 2026 ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് വിജയിച്ചവരുടെ കോൺവൊക്കേഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗംഗാധരൻ ആത്താർ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ ട്രെയിനികൾക്കുള്ള ഉപഹാരങ്ങൾ ഗ്രാമ പഞ്ചായത്ത് അംഗം ഹനീഫ ചുള്ളിയോട് വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വാസന്തി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. റിട്ട. പ്രിൻസിപ്പൽ പി.എം. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. സീനിയർ ഇൻസ്ട്രക്ടർ ബെന്നി.എം.ജെ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശാരിമോൾ എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച കരിയർ കൗൺസലിംഗ് സെഷനിൽ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ജീവൻ ജോൺസ് സ്വാഗതവും അതുല്യ.കെ.ടി നന്ദിയും പറഞ്ഞു.

ARIYIPPU
News Image

ഇലക്ട്രിക് വാഹന സർവീസ് ടെക്നീഷ്യൻ കോഴ്സ്

അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ :9495999688

ARIYIPPU
News Image

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; വ്യാപാര-വാണിജ്യ കെട്ടിട ഉടമകള്‍ക്ക് 7.19 കോടി രൂപ അനുവദിച്ചു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വാണിജ്യ കെട്ടിട ഉടമകള്‍ക്കും ലൈസന്‍സുള്ള വ്യാപാര സംരംഭകര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ 7.19 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 7,19,99,400 രൂപ നഷ്ടപരിഹാര തുകയായി അനുവദിച്ചത്. മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തെ 48 പേരുടെ ഉടമസ്ഥതതയിലുള്ള 128 വാണിജ്യ കടമുറികള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നതിന് 5,14,50,000 രൂപയാണ് അനുവദിച്ചത്. ഇതില്‍ 16 എണ്ണം നോ-ഗോ സോണില്‍ ഉള്‍പ്പെടുന്നതും ചൂരല്‍മല പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നതുമാണ്. ദുരന്ത ബാധിത പ്രദേശത്തെ അര്‍ഹരായ 28 ലൈസന്‍സുള്ള വ്യാപാര/വാണിജ്യ സംരംഭകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 2,05,49,400 രൂപയും വകയിരുത്തിയിട്ടുണ്ട്.

KALPETTA
News Image

സെൻസസ് 2027: വീട് കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ

സെൻസസ് 2027ൽ വീടുകൾ കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും. ജനുവരി 10 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സെൻസസ് നടപടികൾ നേരത്തെ പൂർത്തിയാക്കും. മണിപ്പൂരിലെ തിയതി പിന്നീട് പ്രഖ്യാപിക്കും.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ് നടക്കുന്നത്. പേപ്പർ ഫോമുകൾക്ക് പകരം പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും വിവരങ്ങൾ ശേഖരിക്കുക. ജനങ്ങൾക്ക് നേരിട്ട് ഓൺലൈൻ പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരം ആദ്യമായി നൽകും. 1931-ന് ശേഷം ആദ്യമായി ജാതി അധിഷ്ഠിത കണക്കെടുപ്പ് ഉൾപ്പെടെയുള്ള വിവര ശേഖരണം നടത്തും.സെൻസസിന്റെ ആദ്യഘട്ടമായ കെട്ടിടങ്ങളുടെ വിവരശേഖരണം പൂർത്തിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിലും നടപടിക്രമങ്ങൾ നേരത്തെ പൂർത്തിയാക്കിയേക്കും. മണിപ്പൂരിൽ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ സെൻസസ് ആണ് നടക്കുന്നത്. 2021ൽ നടക്കേണ്ട കണക്കെടുപ്പ് കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.

ARIYIPPU
News Image

കുത്തനെ ഇടിഞ്ഞ് സ്വർണ വില! ഒരു ലക്ഷത്തിനരികെയെത്തി!

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 310 രൂപയും പവന് 2480 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഗ്രാമിന് 12,730 രൂപയിലും പവന് 1,01,840 രൂപ എന്ന നിലയിലുമാണ് സ്വർണം വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ​ഗ്രാമിന് 2,100 രൂപയിലുമാണ് വ്യാപാരം നടക്കുക.

KERALA
News Image

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സണ്ണി ജോസഫ്; 'കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങും'

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമം. ദില്ലിയിൽ തണുപ്പ് കാലമാകുമ്പോൾ വൈദ്യുതി ഉപയോഗം കുറയും. ഇതോടെ കേരളത്തിൽ വൈദ്യുതി കിട്ടാനുള്ള സാധ്യത കൂടും. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് അടുത്തമാസം മുതൽ ലോഡ് ഷെഡിങ്ങിന് സാധ്യതയുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം.ദീർഘകാലത്തേക്ക് വൈദ്യത്രി ലഭ്യമാക്കാനുള്ള കാര്യങ്ങൾ നടത്തുകയാണ്. സോളാർ ബാറ്ററി കിട്ടാത്തതാണ് സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനം വൈകാൻ കാരണമെന്നും മന്ത്രി പറഞ്ഞു. മുഴുവൻ സമയത്തും പ്രസിഡൻ്റ് ഇല്ലാത്തതിനെ കുറിച്ച് ഞാനാണ് ആദ്യം പറഞ്ഞത്. മുല്ലപ്പള്ളി എന്നെ ഉദ്ധരിച്ചാണ് പറഞ്ഞത്. ഒരു സ്‌തംഭനവും കോൺഗ്രസിൽ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

KERALA
News Image

രാജ്യറാണി, അമൃത എക്സ്പ്രസ് തീവണ്ടികളിൽ കോച്ച് മാറ്റം; ട്രെയിൻ സീറ്റുകൾ എൽഎച്ച്ബി കോച്ചുകളാകും

അമൃത എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ് എന്നിവ അത്യാധുനിക ലിങ്ക്-ഹോഫ്മാൻ-ബുഷ് കോച്ചുകളിലേക്ക് മാറുന്നു. രാജ്യത്തെ തീവണ്ടി യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ വൻ പദ്ധതിയുടെ ഭാഗമായാണ് പ്രമുഖ സർവീസുകളിലെ മാറ്റമെന്ന് റെയിൽവേ അറിയിച്ചു. നിലവിലെ പരമ്പരാഗത ഐ.സി.എഫ് (ICF) കോച്ചുകൾക്ക് പകരമായാണ് ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച കൂടുതൽ സുരക്ഷിതവും സുഖകരവുമായ എൽ.എച്ച്.ബി കോച്ചുകൾ റെയിൽവേ അനുവദിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഉയർന്ന യാത്രാസുഖവും അത്യാധുനിക സുരക്ഷാ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന പുതിയ കോച്ചുകൾ പ്രാവർത്തികമാകുന്ന തീയതികളും അവയുടെ കോച്ച് ക്രമീകരണങ്ങളും താഴെ നൽകുന്നു:1. അമൃത എക്സ്പ്രസ് (ട്രെയിൻ നമ്പർ: 16344/16343) രാമേശ്വരം – തിരുവനന്തപുരം സെൻട്രൽ – രാമേശ്വരം അമൃത എക്സ്പ്രസ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുന്നു.രാമേശ്വരത്ത് നിന്നുള്ള സർവീസ്: 2027 ജനുവരി 01 മുതൽ.

GENERAL
News Image

കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഹൈക്കമാന്‍ഡ്; അര ഡസനിലേറെ നേതാക്കള്‍ പരിഗണനയില്‍

തിരുവനന്തപുരം: കെപിസിസിപുനഃസംഘടനാ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഹൈക്കമാഡ്. മുഴുവന്‍ സമയ അധ്യക്ഷനെ നിയമിക്കാനാണ് നീക്കം. അധ്യക്ഷ സ്ഥാനത്തേക്ക് അര ഡസനിലേറെ നേതാക്കള്‍ പരിഗണനയിലുണ്ട്. വനിതാ അധ്യക്ഷ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍, ജോസഫ് വാഴയ്ക്കന്‍, എം എം ഹസ്സന്‍ തുടങ്ങിയവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്ക് വേണ്ടിയും നേതാക്കളുടെ ആവശ്യം ശക്തമാണ്. മാത്യു കുഴല്‍നാടനെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയര്‍ത്തുമ്പോള്‍, അധ്യക്ഷ പദവി ലക്ഷ്യമിട്ട് ഷാഫി പറമ്പിലും രംഗത്തുണ്ട്. ഉടന്‍ പുനഃസംഘടന നടത്തണമെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. പല ജില്ലകളിലും സംഘടനാ പ്രവര്‍ത്തനം നിശ്ചലമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഡല്‍ഹിയിലെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി പുനഃസംഘടന നീണ്ടു പോയതെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ പ്രതികരിച്ചത്. പുനഃസംഘടന എത്രയും വേഗം വേണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതാണ്. ഗ്യാനേഷ് കുമാറിനെതിരായ വിഷയത്തില്‍ അയവ് വരുമ്പോള്‍ പുനഃസംഘടന നടക്കുമെന്നും എം എം ഹസ്സന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

KERALA
News Image

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ സ്റ്റുവാർഡ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി പാസ്സായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. വിമുക്തഭടന്മാർക്ക് മുൻഗണന നൽകും. ഉദ്യോഗാർഥികൾ നവംബർ അഞ്ചിന് രാവിലെ 11ന് കോളേജ് ഓഫീസിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. ഫോണ്‍- 04935 257321

ARIYIPPU
News Image

പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നവംബർ 15 വരെ അപേക്ഷിക്കാം

പട്ടികവർഗ വിദ്യാർഥികൾക്ക് പ്രോത്സാഹന സഹായമായി ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2026–27 അധ്യയന വർഷത്തിൽ നീറ്റ്, കീം, ജെ.ഇ.ഇ, പ്രവേശന പരീക്ഷകൾ വിജയിച്ചവർക്കും 2025–26 അധ്യയന വർഷത്തിൽ ഡിഗ്രി, പി.ജി. തലങ്ങളിൽ ഉന്നതവിജയം നേടിയവർക്കുമാണ് അവസരം. സുൽത്താൻ ബത്തേരി താലൂക്കിൽ സ്ഥിരതാമസക്കാരായ അർഹരായ വിദ്യാർഥികൾ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, യോഗ്യതാ രേഖകൾ, പ്രവേശന പരീക്ഷ വിജയിച്ച് പ്രവേശനം നേടിയവർ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലോ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ നവംബർ 15 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ :04936 221074

ARIYIPPU
News Image

എസ്.സി പ്രൊമോട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ എസ്.സി. പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള 18നും 45നുമിടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരിച്ചുള്ള പട്ടിക തയ്യാറാക്കിയാണ് നിയമനം. പ്രതിമാസം 11,000 രൂപയാണ് ഓണറേറിയം. പരമാവധി രണ്ടുവർഷമാണ് കാലാവധി. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 12നകം കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ: 04936 203824.

ARIYIPPU
News Image

പ്രോജക്ട് എഞ്ചിനീയർ നിയമനം

ഗവ. എഞ്ചിനീയറിങ് കോളേജിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ക്ലൈമറ്റ്-സ്മാർട്ട് ഫാര്‍മിങ് ആൻഡ് ബയോ എക്കണോമിയിൽ പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. ആറു മാസത്തേക്കാണ് നിയമനം. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിൽ ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന യോഗ്യതയും ഗവേഷണ പരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും. ഡാറ്റാ ശേഖരണം, വിശകലനം, ആപ്പ് വികസനം, ഐ.ഒ.ടി. (ഇന്റർനെറ്റ് ഓഫ് തിങ്സ്) എന്നീ മേഖലകളിൽ മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ യോഗ്യതയും തൊഴിൽപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ മൂന്നിന് രാവിലെ 10.30ന് കോളേജിൽ അഭിമുഖത്തിന് എത്തണം. ഫോൺ :04935257321, ഇ-മെയിൽ: gecwoffice@gmail.com

ARIYIPPU
News Image