Advertisement

മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം

പിന്നാക്ക വിഭാഗ വികസന വകുപ്പ് മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി നേടുന്നതിനുള്ള വിവിധ മത്സര, യോഗ്യതാ പരീക്ഷകളുടെ പരിശീലനത്തിനാണ് ധനസഹായം നല്‍കുന്നത്. മെഡിക്കല്‍, എഞ്ചിനീയറിംഗ്, എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, യു.ജി.സി-നെറ്റ്/ജെ.ആര്‍.എഫ്, ഗേറ്റ്, മാറ്റ് തുടങ്ങിയ പരീക്ഷകള്‍ക്കായി വകുപ്പുമായി എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ പരിശീലനത്തിന് പ്രവേശനം നേടിയവര്‍ egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന നവംബര്‍ 20 വരെ അപേക്ഷിക്കാം. ഫോണ്‍-0495 2377786

ARIYIPPU
News Image

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കായി 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. 2026 മാര്‍ച്ച് 31 വരെ ക്ഷേമനിധിയില്‍ അംഗത്വമെടുത്ത തൊഴിലാളികളുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. തൊഴിലാളിയുടെ സത്യപ്രസ്താവന, വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയ രേഖകള്‍ സഹിതം kmtwwfb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04936-206355, 9188519862.

ARIYIPPU
News Image

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കായി 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. 2026 മാര്‍ച്ച് 31 വരെ ക്ഷേമനിധിയില്‍ അംഗത്വമെടുത്ത തൊഴിലാളികളുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. തൊഴിലാളിയുടെ സത്യപ്രസ്താവന, വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയ രേഖകള്‍ സഹിതം kmtwwfb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04936-206355, 9188519862.

ARIYIPPU
News Image
Advertisement

ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു.

പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദവും ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21-നും 35-നും മധ്യേ പ്രായമുള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,000 രൂപ ഹോണറേറിയം ലഭിക്കും. പരിശീലന കാലാവധി ഒരു വർഷമായിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 13 വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് 04936 203824 എന്ന നമ്പറിലോ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.

ARIYIPPU
News Image

എല്‍.പി.എസ്.ടി. താത്കാലിക നിയമനം

കരിമ്പില്‍ ഗവ. എല്‍.പി. സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി. തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ 29ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 9744396551

ARIYIPPU
News Image

ഇ.സി.ജി ടെക്‌നീഷ്യന്‍ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി. ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നോളജി, കാര്‍ഡിയോവാസ്‌കുലാര്‍ ടെക്‌നോളജിയിൽ ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10ന് ആരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 04935-221189.

ARIYIPPU
News Image

കുടിവെള്ള വിതരണം തടസ്സപ്പെടും

ഗുഡലായിക്കുന്ന് ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 31 ന് ബൈപ്പാസ്, റാട്ടക്കൊല്ലി, പുൽപ്പറ, ഗൂഡലായിക്കുന്ന്, കൈരളി നഗർ, പുത്തൂർവയൽ, ചുഴലി, ഓണിവയൽ, അഡലൈഡ്, കൈതക്കൊല്ലി, മടിയൂർകുനി, പെരുന്താറ്റ എന്നീ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ARIYIPPU
News Image

ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ: നവംബർ 16, 17, 18 തീയതികളിൽ കൽപ്പറ്റ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോക്ടർ കെ ടി അഷ്റഫ് സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി തദ്ദേവൂസിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ , പബ്ലിസിറ്റി കൺവീനർ ഇ മുസ്തഫ മാസ്റ്റർ, സന്ദീപ്, അജികുമാർ വി കെ , അബൂബക്കർ , ഷീല തുടങ്ങിയവർ പങ്കെടുത്തു .കൽപ്പറ്റ എച്ച് ഐ. എം. യു.പി സ്കൂൾ അദ്ധ്യപകനായ മുഹമ്മദ് റൗഫ് ആണ് കലോൽസവ ലോഗോ പ്രകാശനം ചെയ്തത്.

KALPETTA
News Image

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

അമ്പുകുത്തി :അമ്പുകുത്തി യൂണിറ്റിലെ വിദ്യാശ്രീ സ്വാശ്രയ സംഘത്തിന്റെ ആറാം വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആയിഷ  അധ്യക്ഷത വഹിച്ചു. സോണിയ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.തപാൽ ദിനത്തിന്റെ ഭാഗമായി പോസ്റ്റ്മാൻ സുന്ദരനെ ഷാൾ അണിയിച്ച്‌ ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ വത്സ ജോയി,സി ഡി ഒ ജാൻസി ബെന്നി,സെക്രട്ടറി ബബിത,സുകന്യ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

SULTAN BATHERY
News Image

ഗതാഗത നിയന്ത്രണം

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പ്രവൃത്തി നടക്കുന്ന നെടുമ്പാല പള്ളിക്കവല–ഏഴാംചിറ റോഡിൽ ഒക്ടോബർ 28 മുതൽ നവംബർ 27 വരെ വാഹന ഗതാഗതം നിർത്തിവെക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ARIYIPPU
News Image

വെറ്ററിനറി സര്‍ജന്‍ നിയമനം

 ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സര്‍ജനെ താത്ക്കാലികമായി നിയമിക്കുന്നു. വെറ്ററിനറി ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകൃത തിരിച്ചറിയല്‍ രേഖ, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 04936-202292

ARIYIPPU
News Image

ഗതാഗത നിയന്ത്രണം

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പ്രവൃത്തി നടക്കുന്ന നെടുമ്പാല പള്ളിക്കവല–ഏഴാംചിറ റോഡിൽ ഒക്ടോബർ 28 മുതൽ നവംബർ 27 വരെ വാഹന ഗതാഗതം നിർത്തിവെക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിലെ ചേരിയംകൊല്ലി, കക്കണംകുന്ന്, കല്ലുവെട്ടും താഴെ, മുണ്ടക്കുറ്റി,കുറുമണി, മുറിപ്പുഴ, ബാങ്ക് കുന്ന്, നടേമ്മൽ, ആനപ്പാറ, അരമ്പറ്റക്കുന്ന്, കുഴിവയൽ, കുപ്പാടിത്തറ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ 28) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5 :30 വരെ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നാലാംമൈൽ ടവർ കുന്ന് റോഡ് ഭാഗത്ത് നാളെ (ഒക്ടോബര്‍ 28) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

ARIYIPPU
News Image

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; പുറത്ത് പരിക്ക് ഉണ്ടായിരുന്നില്ല, പരിയാരത്തെ ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്ഐടി

കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡി. കോളേജിലെ ഡോക്ടർമാരിൽ നിന്ന് എസ്ഐടി മൊഴിയെടുത്തു. പുറത്ത് കാണത്തക്ക പരിക്ക് വീണാ ജോർജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയതായാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് മെഡിക്കൽ രേഖകളും എസ്ഐടി ശേഖരിച്ചു. അതേസമയം, കേസില്‍ തെറ്റായി മൊഴി നല്‍കിയ മുന്‍ഗണ്‍മാനെതിരെ എസ്ഐടി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. വീണയുടെ മുന്‍ ഗണ്‍മാന്‍ അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കുക. കെ എസ് യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് അക്രമിച്ചെന്ന മൊഴി വീണയുടെ നിര്‍ദേശ പ്രകാരമാണ് നല്‍കിയതെന്ന് അഭിലാഷ് എസ് ഐ ടിയോട് വെളിപ്പെടുത്തിയിരുന്നു. അഭിലാഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് നേരത്തെ കേസെടുത്തത്.

KERALA
News Image

ഇ.പി.എഫ്–ഇ.എസ്.ഐ ബോധവൽക്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സുവിധ സമാഗം ജില്ലാതല ബോധവൽക്കരണ ക്യാമ്പ് ഒക്ടോബർ 27ന് രാവിലെ ഒമ്പതിന് സുൽത്താൻ ബത്തേരി മിൽക്ക് സൊസൈറ്റിയിൽ നടക്കും. ഇ.പി.എഫ്, ഇ.എസ്.ഐ പദ്ധതികളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമാണ് ക്യാമ്പ്. അംഗങ്ങൾക്കും തൊഴിലുടമകൾക്കും പെൻഷനായവർക്കും https://forms.gle/tfJAjVXHVj41J6Zn6 ലിങ്ക് വഴിയോ വേദിയിലെ സ്പോട്ട് രജിസ്ട്രേഷൻ വഴിയോ പങ്കെടുക്കാം. ഫോണ്‍- 04952361293[10/27, 11:19 AM] Siiiiii: *ക്ഷീര വികസന വകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷിക്കാം* ക്ഷീര വികസന വകുപ്പിന്റെ 2026-2027 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന നവംബർ ഏഴ് വരെ രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാം. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടാം. കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9447 773180, പനമരം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9745 294737, മാനന്തവാടി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9846 212700.

ARIYIPPU
News Image

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതിയുടെ നവംബറിലെ യോഗം ഏഴിന് രാവിലെ 10.30ന് മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. സമിതി അംഗങ്ങൾ കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

MANANTHAVADY
News Image

ക്ഷീര വികസന വകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ 2026-2027 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന നവംബർ ഏഴ് വരെ രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാം. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടാം. കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9447 773180, പനമരം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9745 294737, മാനന്തവാടി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9846 212700.

ARIYIPPU
News Image

വയനാട് സ്കൂൾ കലോത്സവത്തിലെ ഒപ്പന ജേതാക്കൾക്ക് സ്മാരക എവറോളിംഗ് ട്രോഫി

കൽപ്പറ്റ: മാപ്പിളകലാ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഹിപ്സു റഹ്മാന്റെ സ്മരണകൾ പുതുക്കി, അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങൾ പങ്കുവെച്ച അനുസ്മരണ യോഗം ശ്രദ്ധേയമായി. 2026 ഒക്ടോബർ 25 ഞായറാഴ്ച കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂളിൽ വയനാട് മാപ്പിളകലാ അസോസിയേഷന്റെയും എച്ച്.ഐ.എം.യു.പി. സ്കൂൾ കൽപ്പറ്റയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.വയനാട് മാപ്പിളകലാ അസോസിയേഷൻ പ്രസിഡന്റ്, അസോസിയേഷൻ ഓഫ് കേരള മാപ്പിളകലാ ഇൻസ്ട്രക്ടേഴ്സ് സംസ്ഥാന പ്രസിഡന്റ്, ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്, കേരള മാപ്പിളകലാ അക്കാദമി ജില്ലാ രക്ഷാധികാരി, കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി എക്സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു ഹിപ്സു റഹ്മാൻ.അസ്മിന മേപ്പാടിയുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ റംല വൈത്തിരി സ്വാഗതം പറഞ്ഞു. എച്ച്.ഐ.എം.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ യോഗം ഉദ്ഘാടനം ചെയ്തു.മാപ്പിളപ്പാട്ട് രചയിതാവ് ഫസൽ കൊടുവള്ളി, സിയാദ് തമ്മനം, റഹീന കൊളത്തറ, റഷീദ്, മജീദ് കളപ്പാട്ട്, സിറാജുദ്ദീൻ, റീമ ടീച്ചർ, സജ്ന ടീച്ചർ, ജെസ്സി പുൽപ്പള്ളി, സലിം, ഹാരിസ് ഹാരിസ്, ഷഹ്ബ, സലിം കൽപ്പറ്റ, നൂഷിബ, മുജീബ് കൽപ്പറ്റ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഹിപ്സു റഹ്മാനുമായുള്ള സ്നേഹബന്ധങ്ങളും കലാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും ഓർത്തെടുത്ത പ്രസംഗങ്ങൾ സദസ്സിനെ വികാരനിർഭരമാക്കി.വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് മാപ്പിളകലാ സംഘടന ഏർപ്പെടുത്തിയ 'ഹിപ്സു റഹ്മാൻ സ്മാരക എവറോളിംഗ് ട്രോഫി' ചടങ്ങിൽ കൈമാറി. പ്രശസ്ത മാപ്പിളകലാ നിരൂപകൻ ഫൈസൽ എളേറ്റിൽ, കമ്മിറ്റി കൺവീനർ മുസ്തഫ മാസ്റ്റർക്കുവേണ്ടി കേരള മാപ്പിളകലാ അക്കാദമി സെക്രട്ടറി അബ്ദുല്ല മാസ്റ്റർക്ക് ട്രോഫി കൈമാറി.ഹിപ്സു റഹ്മാൻ എന്ന കലാകാരനോടും വ്യക്തിയോടുമുള്ള സ്നേഹവും ആദരവും നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ നടന്ന അനുസ്മരണ യോഗം മാപ്പിളകലാ രംഗത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ അടയാളപ്പെടുത്തുന്ന ഹൃദയസ്പർശിയായ ചടങ്ങായി മാറി.

KALPETTA
News Image

ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിങ് പ്ലേയ്സ് രജിസ്ട്രേഷൻ 28 മുതൽ

കൽപ്പറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഹാൾട്ടിങ് പ്ലേയ്സുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 28, 29, 30 തീയതികളിൽ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സീനിയോറിറ്റി അടിസ്ഥാനത്തിൽ ആദ്യ ദിവസം ഒന്നു മുതൽ 200 വരെയുള്ള ഓട്ടോറിക്ഷകൾക്കാണ് രജിസ്ട്രേഷന് അവസരം. വാഹനത്തോടൊപ്പം പൂരിപ്പിച്ച രജിസ്ട്രേഷന്‍‍ ഫോറം, ആധാർ കാർഡിന്റെ പകർപ്പ്, വാഹനത്തിന്റെ മറ്റ് രേഖകൾ എത്തണം. ഫോണ്‍- 04936 202349

KALPETTA
News Image

കൂടിക്കാഴ്ച 28 ന്

നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മൾട്ടിപ്പർപ്പസ് ജോലികൾ ഔട്ട് സോഴ്‌സ് ചെയ്യുന്നതിൻ്റെ ഭാഗമായി എടവക ഗ്രാമപഞ്ചായത്ത് സി ഡി എസ് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൂടിക്കാഴ്‌ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന രേഖ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍- 8606940942

ARIYIPPU
News Image