ട്രെയിനിൽ ഇനി രാത്രി ഫോൺ ചാർജ് ചെയ്യാനാകില്ല! രാത്രി 11 മുതൽ രാവിലെ 5 വരെ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യും
ട്രെയിനുകളിൽ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കാൻ റെയിൽവേ ബോർഡ് കർശന നിർദേശം നൽകി. ചാർജിങ്ങിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്നാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പഴയ നിയമം വീണ്ടും കർശനമാക്കിയത്.രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിനുകളിലെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കാനുള്ള നിർദേശം കർശനമായി നടപ്പാക്കാൻ റെയിൽവേ ബോർഡ്. ചാർജിങ്ങിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നേരത്തേ നിലവിലുണ്ടായിരുന്ന നിർദേശം കർശനമായി പാലിക്കണമെന്ന് എല്ലാ മേഖലാ റെയിൽവേകൾക്കും ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.ഒക്ടോബർ 28-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയാണ് റെയിൽവേ ബോർഡിന്റെ നിർദേശത്തെക്കുറിച്ച് വിശദീകരിച്ചത്. ട്രെയിനുകളിലെ ചാർജിങ് പോയിന്റുകൾ നിശ്ചിത സമയത്ത് ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച അനുവദിക്കരുതെന്നും ബോർഡ് നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.പവർ ബാങ്ക് പൊട്ടിത്തെറിച്ചത് കാരണംട്രെയിനിൽ ചാർജിങ്ങിനിടെ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിക്കുകയും കോച്ചിൽ പുക നിറയുകയും ചെയ്ത സംഭവമാണ് സുരക്ഷാ നിർദേശം വീണ്ടും കർശനമാക്കാൻ കാരണമായത്. ദക്ഷിണ കിഴക്കൻ റെയിൽവേ മേഖലയിലുണ്ടായ സംഭവത്തിൽ, നിശ്ചിത സമയത്ത് ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായി റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടിയെന്ന് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രാത്രി ചാർജിങ് നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും നൽകാനും റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഉദ്യോഗസ്ഥരും മേൽനോട്ട ചുമതലയുള്ളവരും അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശമുണ്ട്.
ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നിരക്ക് 1,500 രൂപ മുതൽ, നവംബർ 1 മുതൽ പ്രാബല്യത്തിൽ
ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ വാർഷിക ടോൾ പാസ് പദ്ധതി. ടോൾ പ്ലാസയുടെ സ്ഥാനം അനുസരിച്ച് 1,500 രൂപയും 3,000 രൂപയും നിരക്കിൽ പാസ് ലഭ്യമാക്കാനാണ് തീരുമാനം. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 നവംബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഒക്ടോബർ 26-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്ക് ടോൾ ചെലവിൽ ഇളവ് നൽകുകയും യാത്രാഭാരം കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കലണ്ടർകാണുകനഗരത്തിന് അകത്തോ പുറത്തോ? നിരക്കിൽ വ്യത്യാസംടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാർഷിക പാസ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മുനിസിപ്പൽ അല്ലെങ്കിൽ പ്രാദേശിക പട്ടണ പരിധിക്ക് പുറത്തുള്ള ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന അർഹരായ സ്വകാര്യ വാഹന ഉടമകൾക്ക് 1,500 രൂപ നൽകി വാർഷിക പാസ് നേടാം. നഗരപരിധിക്കുള്ളിലുള്ള ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്ക് പാസ് നിരക്ക് 3,000 രൂപ ആയിരിക്കും.എന്നാൽ ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നു എന്നതുകൊണ്ടുമാത്രം എല്ലാവർക്കും ആനുകൂല്യം ലഭിക്കില്ല. പദ്ധതിയിൽ നിർദേശിച്ചിട്ടുള്ള മറ്റ് നിബന്ധനകളും പാലിക്കണംപിസി ന്യൂസ്,എല്ലാവർക്കും ലഭിക്കില്ല; നിബന്ധനകൾ അറിയണംക്ലോസ്ഡ് യൂസർ ഫീ കളക്ഷൻ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും ഈ ആനുകൂല്യം ലഭ്യമാകില്ല. ടോൾ പ്ലാസയ്ക്ക് സമീപം സർവീസ് റോഡോ ബദൽ റോഡോ ലഭ്യമായ സ്ഥലങ്ങളിലും പദ്ധതിയുടെ ആനുകൂല്യം അനുവദിക്കില്ലെന്നാണ് വ്യവസ്ഥ.വാണിജ്യേതര ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾക്കു മാത്രമാണ് പാസ് ലഭിക്കുക. കൂടാതെ, വാഹനത്തിൽ സാധുവായതും പ്രവർത്തനക്ഷമവുമായ ഫാസ്ടാഗ് ഉണ്ടായിരിക്കണം. അർഹത ഉറപ്പാക്കുന്നതിന് ഈ നിബന്ധനകൾ നിർണായകമാണ്.രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഉപയോഗിക്കാനാകുമോ?ഇല്ല. പുതിയ വാർഷിക പാസ് രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഉപയോഗിക്കാവുന്ന പൊതുപാസല്ല. ആനുകൂല്യം അനുവദിക്കുന്ന നിർദ്ദിഷ്ട ടോൾ പ്ലാസയുമായി ബന്ധപ്പെട്ടാണ് ഇത് ബാധകമാകുക. അതിനാൽ പാസ് എടുക്കുന്നതിന് മുമ്പ് സ്വന്തം താമസസ്ഥലവും ബന്ധപ്പെട്ട ടോൾ പ്ലാസയും പദ്ധതിയുടെ നിബന്ധനകൾക്ക് കീഴിൽ വരുന്നതാണോയെന്ന് പരിശോധിക്കണം.നവംബർ 1 മുതൽ പദ്ധതി നടപ്പിലാകുന്നതോടെ ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന അർഹരായ സ്വകാര്യ വാഹന ഉടമകൾക്ക് വാർഷിക ചെലവ് കുറയ്ക്കാൻ അവസരം ലഭിക്കും. എന്നാൽ പാസ് ലഭിക്കാനുള്ള യോഗ്യതയും ബാധകമായ നിരക്കും ഉറപ്പാക്കിയശേഷം മാത്രമേ അപേക്ഷിക്കാവൂ.
തമിഴ്നാട്ടിൽ ഓട്ടോ ചാർജ് ഇരട്ടിയായി; മിനിമം നിരക്ക് 50 രൂപ, നിരക്ക് വർധന 13 വർഷങ്ങള്‍ക്ക് ശേഷം
തമിഴ്നാട്ടില്‍ ഓട്ടോറിക്ഷാ ചാര്‍ജ് ഉയര്‍ത്തി. മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് ഇരട്ടിയായി 50 രൂപയാക്കി. ആദ്യത്തെ 1.8 കിലോമീറ്ററിന് 50 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപയുമാണ് പുതിയ നിരക്ക്. 2013 ഓഗസ്റ്റില്‍ നിശ്ചയിച്ച നിരക്കുകള്‍ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഓട്ടോ വെയിറ്റിങ് ചാര്‍ജായി മിനിറ്റിന് ഒരു രൂപയും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടിയുമാണ് ഈടാക്കുക. ചുരം റോഡുകളിലെ യാത്രയ്ക്ക് അടിസ്ഥാന നിരക്ക് 60 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപയുമായിരിക്കും.നിരക്ക് വര്‍ധിപ്പിക്കണമെന്ന ഓട്ടോ തൊഴിലാളി സംഘടനകളുടെ ദീര്‍ഘകാല ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ഇന്ധനം, ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകള്‍ വര്‍ധിച്ചതും ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങളില്‍ നിന്നുള്ള മത്സരവുമാണ് നിരക്ക് പരിഷ്കരിക്കണമെന്ന ആവശ്യത്തിന് പിന്നില്‍. തമിഴ്നാട്ടിലെ ഏകദേശം 3.46 ലക്ഷം ഓട്ടോറിക്ഷകള്‍ക്കും പുതിയ നിരക്ക് ബാധകമാകും. മീറ്റര്‍ ഉപയോഗം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നതും പ്രധാനമാവുംദീപാവലിക്ക് മുമ്പ് ഓട്ടോ നിരക്ക് പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി എ വിജയ് തമിഴന് പാര്‍ത്തിബന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. 2013ല്‍ നിശ്ചയിച്ച മുന്‍ നിരക്ക് ആദ്യത്തെ 1.8 കിലോമീറ്ററിന് 25 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയുമായിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ നിരക്ക് വര്‍ധന വന്നിരിക്കുന്നത്.
ഗാർഹിക അതിക്രമങ്ങൾ തടയാൻ ‘SPEAK UP’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു
കൽപ്പറ്റ: സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങളെ അതിജീവിതർക്ക് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ ആവശ്യമായ സേവനങ്ങളും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിനുമായി വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സഹനം മതി ഇനി ശബ്ദമുയർത്താം – SPEAK UP’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹർ ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ പോലീസ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ SPEAK UP നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് വിഭാഗം ഡിവൈ.എസ്.പി.യുമായ മനോഹരൻ. ടി അധ്യക്ഷത വഹിച്ചു.ഗാർഹിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമവ്യവസ്ഥകൾ, അതിജീവിതർക്ക് ലഭ്യമായ നിയമപരിരക്ഷയും സഹായസേവനങ്ങളും, വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനത്തിലൂടെ അതിജീവിതർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ഗീത എൻ.പി. പരിശീലന ക്ലാസ് നയിച്ചു.കേണിച്ചിറ പോലീസ് സ്റ്റേഷനിലെ എസ്.ഐ. സിൻഷ, എ.എസ്.ഐ.മാരായ ജാൻസി ജോസ്, ഷെറീന എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള വുമൺ സേഫ്റ്റി ഓഫീസർമാരും വുമൺ സേഫ്റ്റി എസ്.ഐ.മാരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.ഗാർഹിക അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുക, അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സമയബന്ധിതമായ ഇടപെടലും ആവശ്യമായ സഹായവും ഉറപ്പാക്കുക, അതിജീവിതർക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിതമായി ലഭ്യമാക്കുക, നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
വൈദുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ അപ്പപാറ, അരണപാറ, പാർസി, അതാറ്റ്കുന്ന്, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗത്ത് നാളെ (ഒക്ടോബർ 29) രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നടക്കൽ-കൂവണ റോഡ് ഭാഗത്ത് നാളെ (ഒക്ടോബർ 29) രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടും.പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ വില്ലേജ്, പതിനാറാം മൈൽ, പോലീസ് സ്റ്റേഷൻ, കരിപ്പാലിമുക്ക്, കണ്ണോത്തുകുന്ന്, പുതുശ്ശേരിക്കടവ് എന്നിവടങ്ങളിൽ നാളെ (ഒക്ടോബർ 29) രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങും. പാണ്ടംകോഡ്, പുഞ്ചവയൽ, തെങ്ങുംമുണ്ട, ചിട്ട്യാകുന്നു ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് 5 :30 വരെ പൂർണമായി വൈദ്യുതി മുടങ്ങും.
ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ല; SIRൽ സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി
ഡൽഹി: എസ്ഐആറിൽ സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ല. കമ്മീഷന് അധിക വ്യവസ്ഥകൾ ചേർക്കാം എന്നാൽ ചട്ടങ്ങൾ മറികടക്കാനാവില്ലെന്ന് കോടതി. രേഖകളിലെ പൊരുത്തകേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും സുപ്രീംകോടതി. 2003ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ ഒഴിവാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.എന്യുമറേഷൻ ഫോം നൽകാത്തതിന്റെ പേരിൽ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ എന്നും സുപ്രീംകോടതി ചോദിച്ചു. ഡൽഹി എസ്ഐആർ കേസിനിടെയാണ് സുപ്രീംകോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. രേഖകളിലെ പൊരുത്തകേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പശ്ചിമബംഗാളിൽ ഈ പരിശോധന അനുവദിച്ചത് ഇടക്കാല ക്രമീകരണമായി മാത്രമാണ്. ബിഹാർ വിധിയിൽ ഇതിന്റെ നിയമസാധുത പരിഗണിച്ചിട്ടില്ല. പേര്, പ്രായം, വിലാസം, ഉൾപ്പെടെയുള്ളവയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഒഴിവാക്കലിലാണ് കോടതി നീരീക്ഷണം.പട്ടികയിൽ പേരുചേർക്കാനുള്ള ഫോമുകൾ സ്വീകരിക്കുന്നത് പരിഗണിക്കാനും, ആവശ്യമെങ്കിൽ ഒക്ടോബർ 30 എന്ന സമയപരിധി നീട്ടിനൽകാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിരോധനം പിൻവലിച്ചു.
ജില്ലയിൽ കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന ക്വാറി പ്രവർത്തനങ്ങൾക്കും യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കൽ പ്രവൃത്തികൾക്കുമുള്ള നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടര്‍ വി ചെൽസാസിനി ഉത്തരവിട്ടു. എന്നാല്‍ കള്ളാടി പദ്ധതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ തുടർന്നും പ്രാബല്യത്തിൽ ഉണ്ടായിരിക്കും.
ഹാള്‍ട്ടിങ് പെര്‍മിറ്റ് ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് ആരംഭിച്ചു.
കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഹാള്‍ട്ടിങ് പെര്‍മിറ്റിനുള്ള ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധനയും രജിസ്ട്രേഷനും നടത്തുന്നത്. ആദ്യദിനം ഒന്ന് മുതല്‍ 300 വരെയുള്ള നമ്പറുകളിലുള്ള വാഹനങ്ങളാണ് പരിശോധിച്ച് രജിസ്റ്റര്‍ ചെയ്തത്. വാഹനങ്ങളുടെ രേഖകള്‍, ഉടമസ്ഥാവകാശം, വാഹനത്തിന്റെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 29 ന് 301 മുതല്‍ 600 വരെയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷനും തുടര്‍ന്ന് 30 ന് 601 മുതല്‍ 900 വരെയുള്ള വാഹനങ്ങളുടെയും ശേഷിക്കുന്ന വാഹനങ്ങളുടെയും രജിസ്ട്രേഷനും ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കും. നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ കൃത്യമായി തിരിച്ചറിയുക, അവയുടെ ഹാള്‍ട്ടിങ് സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക, നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്താന്‍ അനുമതിയുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം.
സൗജന്യ പരിശീലനം
മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പോത്ത് വളർത്തൽ എന്ന വിഷയത്തിൽ ഒക്ടോബര്‍ 30 ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ സൗജന്യ പരിശീലനം നല്കുന്നു. 0491- 2815454 നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആധാർ കാർഡിൻറെ പകർപ്പ് കൊണ്ടുവരണം. ഫോണ്‍- 04952370368, 9383471805
ആനപ്പാറ സെന്റ് ജോർജ് സ്കൂളിൽ വിമുക്തി മിഷൻ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
നാളെയുടെ വാഗ്ദാനങ്ങളായ കുരുന്നുകളെ ലഹരിയുടെ വിപത്തിൽ നിന്ന് കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ട്,ആനപ്പാറ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂൾ വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.കുട്ടികളിൽ മൂല്യബോധവും ജാഗ്രതയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി പി.ടി.എ.പ്രസിഡന്റ് എം.എ.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.കെ.സാലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. "ബാല്യം അമൂല്യം; കരുതലോടെ നമ്മൾ" എന്ന വിഷയത്തെ ആസ്പദമാക്കി വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും ക്ലാസും നയിച്ചു.നമ്മുടെ കുഞ്ഞുങ്ങളാണ് നാളെയുടെ ഭാവി. വഴിതെറ്റുന്ന പ്രലോഭനങ്ങളിൽ വീഴാതെ, കരുതലോടെയും സ്നേഹത്തോടെയും അവരെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് സെമിനാർ ഓർമ്മിപ്പിച്ചു. സ്വന്തം ആരോഗ്യം, പഠനം, ജീവിതലക്ഷ്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലഹരി പോലുള്ള വിപത്തുകളോട് 'നോ' പറയാനുമുള്ള ആർജ്ജവം പുതുതലമുറ വളർത്തിയെടുക്കണമെന്ന് ചടങ്ങിൽ ആഹ്വാനമുണ്ടായി.സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.വി.വിജി, മദർ പി.ടി.എ.പ്രസിഡന്റ് എം.എൻ.ഷീബ, സ്കൂൾ ലീഡർ മിലിൻ ബേബി, കെ.സി.സിൽജ ,സ്റ്റാഫ് സെക്രട്ടറി സി.ഡി.ഷൈനി എന്നിവർ സംസാരിച്ചു.
മരക്കടവിൽ കുട്ടികളുടെ മോക്ക് ഡ്രില്ലും ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
"കുട്ടിക്കാലം ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഘട്ടമാണ്, ആ നിഷ്കളങ്കതയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് നെഞ്ചോട് ചേർത്ത് സംരക്ഷിക്കാൻ ഓരോ വ്യക്തിയും ജാഗ്രതയോടെ നിലകൊള്ളണം" എന്ന് എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം അഭിപ്രായപ്പെട്ടു. മരക്കടവ് ഗവ.എൽ.പി. സ്കൂളും കേരള എക്സൈസ് വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച 'ലഹരിക്കെതിരെ ഒന്നിക്കാം' ബോധവൽക്കരണ സെമിനാറും കുട്ടികളുടെ മോക്ക് ഡ്രില്ലും നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ജീവിതമാണ് ലഹരി; ബാല്യം തിളങ്ങട്ടെ പ്രതിഭയിലൂടെ": ലഹരിയുടെ പ്രലോഭനങ്ങളിലേക്ക് വഴുതിവീഴാതെ കായികരംഗവും സർഗ്ഗാത്മക പ്രവർത്തനങ്ങളും ജീവിതചര്യയാക്കി മാറ്റണമെന്നും, കുട്ടികളുടെ താല്പര്യങ്ങളെ ക്രിയാത്മകമായി പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കളും അധ്യാപകരും എപ്പോഴും കരുതലോടെ ഒപ്പമുണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു."ജാഗ്രതയുള്ള കണ്ണുകൾ; ലഹരിമുക്ത വിദ്യാലയം നമ്മുടെ അവകാശം": സ്കൂൾ പരിസരങ്ങളിലോ പൊതുവിടങ്ങളിലോ സംശയാസ്പദമായ നീക്കങ്ങളോ അപരിചിതരുടെ ഇടപെടലുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും ഭയപ്പെടാതെ അധ്യാപകരെയോ എക്സൈസ് സംവിധാനങ്ങളെയോ അറിയിക്കാനുള്ള ധൈര്യം കുട്ടികൾ കാട്ടണം.നാളെയുടെ കാവലാളുകളായി വിദ്യാർത്ഥികൾ സ്വയം മാറണം.കുട്ടികളിൽ ആത്മവിശ്വാസവും പ്രതിരോധ ശേഷിയും വളർത്തുന്നതിനായി സംഘടിപ്പിച്ച ലഹരിവിരുദ്ധ മോക്ക് ഡ്രിൽ പരിപാടിക്ക് വേറിട്ട അനുഭവമായി മാറി.മുള്ളൻകൊല്ലി പഞ്ചായത്ത് നാലാം വാർഡ് മെമ്പർ പി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സുമയ്യത്ത് റിയാസ് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ടി.വി,സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ സി.പി.പ്രകാശൻ എം.പി.ടി.എ പ്രസിഡണ്ട് സൗമ്യ കൃഷ്ണൻ,പി.ടി.എ. വൈസ് പ്രസിഡണ്ട് നീതു ബിജീഷ്,സ്റ്റാഫ് സെക്രട്ടറി എം.കെ.ചിഞ്ചു ,സീനിയർ ആസിസ്റ്റന്റും എസ്.പി.ജി കോർഡിനേറ്ററുമായ ശ്രീജ രാജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.
മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം
പിന്നാക്ക വിഭാഗ വികസന വകുപ്പ് മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി നേടുന്നതിനുള്ള വിവിധ മത്സര, യോഗ്യതാ പരീക്ഷകളുടെ പരിശീലനത്തിനാണ് ധനസഹായം നല്‍കുന്നത്. മെഡിക്കല്‍, എഞ്ചിനീയറിംഗ്, എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, യു.ജി.സി-നെറ്റ്/ജെ.ആര്.എഫ്, ഗേറ്റ്, മാറ്റ് തുടങ്ങിയ പരീക്ഷകള്‍ക്കായി വകുപ്പുമായി എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ പരിശീലനത്തിന് പ്രവേശനം നേടിയവര്‍ egrantz.kerala.gov.in എന്ന സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന നവംബര്‍ 20 വരെ അപേക്ഷിക്കാം. ഫോണ്‍-0495 2377786
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കായി 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. 2026 മാര്‍ച്ച് 31 വരെ ക്ഷേമനിധിയില്‍ അംഗത്വമെടുത്ത തൊഴിലാളികളുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. തൊഴിലാളിയുടെ സത്യപ്രസ്താവന, വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയ രേഖകള്‍ സഹിതം kmtwwfb.kerala.gov.in എന്ന വെബ്സൈറ്റില്‍ നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04936-206355, 9188519862.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കായി 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. 2026 മാര്‍ച്ച് 31 വരെ ക്ഷേമനിധിയില്‍ അംഗത്വമെടുത്ത തൊഴിലാളികളുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. തൊഴിലാളിയുടെ സത്യപ്രസ്താവന, വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയ രേഖകള്‍ സഹിതം kmtwwfb.kerala.gov.in എന്ന വെബ്സൈറ്റില്‍ നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04936-206355, 9188519862.
ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു.
പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദവും ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21-നും 35-നും മധ്യേ പ്രായമുള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,000 രൂപ ഹോണറേറിയം ലഭിക്കും. പരിശീലന കാലാവധി ഒരു വർഷമായിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 13 വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് 04936 203824 എന്ന നമ്പറിലോ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.
എല്‍.പി.എസ്.ടി. താത്കാലിക നിയമനം
കരിമ്പില്‍ ഗവ. എല്‍.പി. സ്കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി. തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ 29ന് രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 9744396551
ഇ.സി.ജി ടെക്നീഷ്യന് നിയമനം
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇ.സി.ജി ടെക്നീഷ്യന് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി. ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്നോളജി, കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10ന് ആരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 04935-221189.
കുടിവെള്ള വിതരണം തടസ്സപ്പെടും
ഗുഡലായിക്കുന്ന് ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 31 ന് ബൈപ്പാസ്, റാട്ടക്കൊല്ലി, പുൽപ്പറ, ഗൂഡലായിക്കുന്ന്, കൈരളി നഗർ, പുത്തൂർവയൽ, ചുഴലി, ഓണിവയൽ, അഡലൈഡ്, കൈതക്കൊല്ലി, മടിയൂർകുനി, പെരുന്താറ്റ എന്നീ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ലോഗോ പ്രകാശനം ചെയ്തു.
കൽപ്പറ്റ: നവംബർ 16, 17, 18 തീയതികളിൽ കൽപ്പറ്റ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോക്ടർ കെ ടി അഷ്റഫ് സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി തദ്ദേവൂസിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ , പബ്ലിസിറ്റി കൺവീനർ ഇ മുസ്തഫ മാസ്റ്റർ, സന്ദീപ്, അജികുമാർ വി കെ , അബൂബക്കർ , ഷീല തുടങ്ങിയവർ പങ്കെടുത്തു .കൽപ്പറ്റ എച്ച് ഐ. എം. യു.പി സ്കൂൾ അദ്ധ്യപകനായ മുഹമ്മദ് റൗഫ് ആണ് കലോൽസവ ലോഗോ പ്രകാശനം ചെയ്തത്.
ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.
അമ്പുകുത്തി :അമ്പുകുത്തി യൂണിറ്റിലെ വിദ്യാശ്രീ സ്വാശ്രയ സംഘത്തിന്റെ ആറാം വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആയിഷ അധ്യക്ഷത വഹിച്ചു. സോണിയ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.തപാൽ ദിനത്തിന്റെ ഭാഗമായി പോസ്റ്റ്മാൻ സുന്ദരനെ ഷാൾ അണിയിച്ച് ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി,സി ഡി ഒ ജാൻസി ബെന്നി,സെക്രട്ടറി ബബിത,സുകന്യ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

