ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു
തൃശ്ശിലേരി :നാഷണൽ ആയുഷ് മിഷൻ - ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തിൽ ബേഗൂർ എഫ് എച്ച് സിയുടെ കീഴിലുള്ള ചേക്കോട്ട് ഉന്നതി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു. എം.എൽ.എസ്.പി. റീനാ ജോസ് സ്വാഗതം ആശംസിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ എൽസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് ആരോഗ്യ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി യുടെ നേതൃത്വത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. ആയുഷ് ഗ്രാമം അറ്റൻഡർ ബിബിൻ പി.എഫ്. പരിപാടിക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി.
'സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം'; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാൽ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.
യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള വഴി കണ്ടെത്തേണ്ടതുണ്ട്: US സൈനിക മേധാവി നിലപാട് പറഞ്ഞതായി റിപ്പോർട്ട്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള വഴി കണ്ടെത്തേണ്ടതുണ്ടെന്ന് അമേരിക്കൻ സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ ഡോണൾഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉപദേഷ്ടാക്കളോട് സ്വകാര്യമായി വ്യക്തമാക്കിയതായി റിപ്പോർട്ട്. നിലവിൽ പരിഗണിക്കുന്ന സൈനിക നടപടികൾ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും വ്യോമാക്രമണങ്ങൾ മാത്രം കൊണ്ട് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നുമുള്ള വിലയിരുത്തൽ കെയ്ൻ മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്. ഈ വിവരങ്ങൾ അറിയുന്ന പേര് വെളിപ്പെടുത്താത്ത മൂന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.യുദ്ധം നിർണായക ഘട്ടത്തിലെത്തിയെന്ന അഭിപ്രായം ജനറൽ ഡാൻ കെയ്ന്‍ മാത്രമല്ലെന്നാണ് സിഎൻഎൻ റിപ്പോർട്ട്. സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന സൈനിക നടപടികളെക്കുറിച്ചുള്ള ആശങ്കകളും യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള സാധ്യതയും സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തുടങ്ങിയ പ്രധാന കാബിനറ്റ് അംഗങ്ങളുമായി കെയ്ൻ ചർച്ച ചെയ്തതായാണ് രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സിഎൻഎൻ റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിലെ സമാന നിലപാടുള്ള ചില ഉന്നത ഉപദേഷ്ടാക്കളുമായി കെയ്ൻ അടുത്തിടെ പ്രത്യേക ചർച്ചകൾ നടത്തിയിരുന്നു. പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചകൾക്ക് മുമ്പ് വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുകയും എല്ലാവരും ഒരേ നിലപാടിലാണെന്ന് ഉറപ്പാക്കുകയുമായിരുന്നു ലക്ഷ്യം. അമേരിക്കൻ സൈനികരെ ഇറാനിലേക്ക് അയക്കാതെ നടപ്പാക്കാവുന്ന നടപടികൾ ഉൾപ്പെടെ നിലവിലുള്ള സൈനിക ഓപ്ഷനുകളുടെ പരിമിതികളും അതിൽനിന്നുണ്ടാകാവുന്ന തിരിച്ചടികളും വ്യക്തമാക്കാനായിരുന്നു ശ്രമമെന്നും വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്.
അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ; 'ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല
ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യത്തിൽ ആലോചന നടന്നെന്ന കെകെ രാഗേഷിന്റെ പ്രസംഗം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി.
ലോകകപ്പിനിടെ മെസിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കാൻ നീക്കം?; കളിക്കളത്തെ നടുക്കിയ വൻ സുരക്ഷാ ഭീഷണി പുറത്ത്
2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ അർജന്റീന നായകൻ ലയണൽ മെസിയെ ബോംബാക്രമണത്തിലൂടെ വധിക്കാൻ പദ്ധിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുഎസ് സുരക്ഷാ ഏജൻസികളും എഫ്.ബി.ഐയും മറ്റ് രാജ്യങ്ങളിലെ പൊലീസും ചേർന്ന് തയ്യാറാക്കിയ രഹസ്യ സുരക്ഷാ റിപ്പോർട്ടിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ 'ഇൻഫോർമേഷൻ.എസ്' ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ടൂർണമെന്റിലുടനീളം ഭീകരാക്രമണ ഭീഷണികളും വ്യക്തിപരമായ വധഭീഷഷണികളും ഏറ്റവും കൂടുതൽ ലഭിച്ച താരം മെസിയാണെന്ന് സുരക്ഷാ ഏജൻസികളുടെ രേഖകൾ വ്യക്തമാക്കുന്നു.അർജന്റീനയും ജോർദാനും തമ്മിൽ ഡാള്ളസിൽ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡാള്ളസ് വിമാനത്താവളത്തിലേക്ക് ലഭിച്ച ഒരു സന്ദേശമാണ് സുരക്ഷാ ഏജൻസികളെ ആദ്യ ഘട്ടത്തിൽ ഞെട്ടിച്ചത്. താനും മറ്റ് രണ്ടുപേരും നാടൻ ബോംബുകളും മാരകശേഷിയുള്ള 'എആര്‍ 15' തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് നീങ്ങുകയാണെന്നും മെസിയെയും ഇരു ടീമുകളിലെയും കളിക്കാരെയും ആക്രമിക്കുമെന്നുമായിരുന്നു വിളിച്ചയാൾ അവകാശപ്പെട്ടത്.
മാനന്തവാടി നഗരസഭ ഓഫീസ് സമുച്ചയം മെഡിക്കൽ കോളേജ് ആവശ്യങ്ങൾക്ക് വിട്ടു നൽകും
മാനന്തവാടി നഗരസഭ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ വയനാട് മെഡിക്കൽ കോളേജ് റോഡിന് സമീപമുള്ള നഗരസഭ ഓഫീസ് സമുച്ചയം മെഡിക്കൽ കോളേജ് ആവശ്യങ്ങൾക്കായി വിട്ടു നൽകാൻ ഭരണസമിതി യോഗം തീരുമാനിച്ചു. മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. യോഗത്തിൽ നഗരസഭ ചെയർപോഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ, വൈസ് ചെയർപേഴ്സൺ അഡ്വ സിന്ധു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യഷന്മാരായ പി.വി ജോർജ്, ലേഖാ രാജീവൻ, ഷിബു കെ ജോർജ്, പി.വി എസ് മൂസ, കൗൺസിലർ വി.യു ജോയി എന്നിവർ സംസാരിച്ചു.
ഇനി 8 ദിവസം മാത്രം; ഇ-കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടിയേക്കും
എല്ലാ ഗാര്‍ഹിക LPG ഉപഭോക്താക്കളും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടത് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഓഗസ്റ്റ് 15 വരെ സമയമുണ്ട്. നിങ്ങള്‍ കൃത്യസമയത്ത് e-KYC പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗാര്‍ഹിക നിരക്കില്‍ ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. അതേസമയം നേരത്തെ തന്നെ ബയോമെട്രിക് ഇ-കെവൈസി പൂര്‍ത്തിയാക്കിയ ഉപഭോക്താക്കള്‍ വീണ്ടും ഈ നടപടിക്രമം ചെയ്യേണ്ടതില്ല എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ?;അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്ജുന് ആയങ്കിയെ വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോയെന്നും അത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.'പൊലീസിന് ഒരു രീതി ഉണ്ടല്ലോ. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ? അങ്ങനെ ഒരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ഗൗരവത്തില്‍ കാണുന്നില്ല. അതൊന്നും വലിയ കാര്യമല്ല', രമേശ് ചെന്നിത്തല പറഞ്ഞു.അര്ജുന് ആയങ്കി വലിയ കാര്യമല്ല. പൊലീസ് നോക്കിക്കോളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സി.കെ. രാഘവൻ മെമ്മോറിയൽ കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2024–2026 ബി.എഡ്. ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.പ്രശസ്ത വിദ്യാഭ്യാസ ചിന്തകനും കാലിക്കറ്റ് സർവകലാശാല മുൻ ഡീനുമായ പ്രൊഫ. ഡോക്ടർ കെ. ശിവരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അറിവിനൊപ്പം മൂല്യവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന അധ്യാപകരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധത, സഹാനുഭൂതി, സാമൂഹിക പ്രതിബദ്ധത, മാനവിക മൂല്യങ്ങൾ എന്നിവ വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ നിർണായക പങ്കുവഹിക്കണമെന്നും, സമൂഹത്തിന് മാതൃകയാകുന്ന അധ്യാപകരായി വിദ്യാർഥികൾ വളരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി ടി രേഷ്മ അധ്യക്ഷത വഹിച്ചു. കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ പി ബി നീതു സ്വാഗതം ആശംസിച്ചു.സി.കെ.ആർ.എം. എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറിയും ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ കെ.ആർ. ജയരാജ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഷീന ജയറാം എന്നിവർ സംസാരിച്ചു.തുടർന്ന് ബിരുദ സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. ബിരുദം നേടിയ വിദ്യാർഥികൾ, അധ്യാപകരെന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയോടെയും ധാർമിക മൂല്യങ്ങളോടെയും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.സ്റ്റാഫ് സെക്രട്ടറി ഇ.കെ മൈമൂനത്ത് നന്ദി രേഖപ്പെടുത്തി.നിരവധി രക്ഷിതാക്കളും പൂർവവിദ്യാർഥികളും ചടങ്ങിൽ എത്തിയിരുന്നു.
വീണ്ടും കുതിച്ച് കയറി സ്വർണ വില; 2 ദിവസത്തിനിടെ വില മാറിയത് 3 തവണ, ഇന്ന് പവന് 800 രൂപയുടെ വർധനവ്
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഗ്രാമിന് 100 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് ഗ്രാമിന് 13,965 രൂപയിലും പവന് 1,11,720 രൂപയിലും തുടരുകയാണ് സ്വർണ വില. ഇന്നലെ രാവിലെയും വൈകുന്നേരവും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. 1120 രൂപയാണ് പവന് ഇന്നലെ കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, ഇന്ന് കേരളത്തിൽ വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് സ്വർണ വ്യാപാരം നടക്കുന്നത്.
ഇരട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത
കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുമായി ചക്രവാത ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീന ഫലമായാണ് മഴ ലഭിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്
കുട്ട: കേരള കർണാക അതിർത്തി പ്രദേശമായ കുട്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് പരിക്ക്. കുട്ട നാണിച്ചി ബാളാകോവ് ഉന്നതിയിൽ മാരക്ക (51) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ കാപ്പിത്തോട്ട ത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുക യായിരുന്നു.ഇവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് ഭൂമി ലഭിച്ചു.
മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥലം അനുവദിച്ചു. മുട്ടില്‍ സ്വദേശിയായ മരണപ്പെട്ട എം.എന്‍ കൃഷ്ണമോഹന്റെ കുടുംബമാണ് വില്ലേജ് നിര്‍മ്മിക്കാന്‍ എട്ട് സെന്റ് ഭൂമി സര്‍ക്കാറിലേക്ക് കൈമാറിയത്. സുല്‍ത്താന്‍ ബത്തേരി- കോഴിക്കോട് ദേശീയ പാതയോട് ചേര്‍ന്നുള്ള സ്ഥലമാണ് വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ ഇഷ്ടധാനമായി കുടുംബം കൈമാറിയത്. സര്‍ക്കാറിലേക്ക് ഭൂമി വിട്ടു നല്കിയ കുടുംബാംഗങ്ങളെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്ടറേറ്റിലെത്തിയ കൃഷ്ണമോഹനന്റെ ഭാര്യ സുജാത, മക്കളായ സൂരജ്, ഡോ ഗൗതം എന്നിവരെ എ.ഡി.എം കെ അജീഷ് ആദരിച്ചു. എ.ഡി.എമിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ് കുമാര്‍, മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസര്‍ എം. അഫ്സത്ത്, വില്ലേജ് അസിസ്റ്റന്റ് സി.കെ ജിതേഷ് എന്നിവര്‍ പങ്കെടുത്തു.
സ്വാതന്ത്രദിനാഘോഷം: മന്ത്രി ടി സിദ്ദീഖ് പതാക ഉയര്‍ത്തും
80-ാമത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് നടക്കുന്ന പരേഡില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്രദിന പരേഡില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡസ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റൂണുകള്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വട്ടക്കളിപാട്ട്, പരമ്പരാഗത നൃത്തം, പരമ്പരാഗത ഗാനം, ബാന്‍ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പരേഡ് ഗ്രൗണ്ടില്‍ അരങ്ങേറും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 10,11,13 തിയതികളില്‍ പരേഡ് പരിശീലനം നടക്കും. കളക്ടേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാതന്ത്രദിനാഘോഷം അവലോകന യോഗത്തില്‍ എ.ഡി.എം കെ അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ലാബ് പരിശോധനകൾക്ക് ദർഘാസ് ക്ഷണിച്ചു
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന ആർ.എസ്.ബി.വൈ, ആർ.ബി.എസ്.കെ, ജെ.എസ്.എസ്.കെ, ആരോഗ്യകിരണം, എസ്.റ്റി, മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന ലാബ് ടെസ്റ്റുകൾ ചെയ്തുകൊടുക്കാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ആശുപത്രി ലബോറട്ടറിയിൽ ലഭ്യമല്ലാത്ത ടെസ്റ്റുകളാണ് റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ആവശ്യാനുസരണം ചെയ്തുകൊടുക്കേണ്ടത്. ആശുപത്രി പരിസരത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ പരിശോധനാ സംവിധാനം ഒരുക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ ഓഗസ്റ്റ് 20 വൈകുന്നേരം അഞ്ചിനകം ദർഘാസുകൾ സമർപ്പിക്കണം. ഫോൺ: 04935 240264.
ക്ഷേമനിധി സ്പെഷ്യൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു
മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ കലാ-കായിക-അക്കാദമിക രംഗങ്ങളിൽ മികവ് പുലർത്തിയവരിൽ നിന്ന് 2024-25 വർശത്തെ സ്പെഷ്യൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികൾക്ക് അപേക്ഷിക്കാം. അവസാന തീയ്യതി സെപ്റ്റംബർ അഞ്ച്. ഫോൺ: 04936 206355, 9188519862
അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോഗിച്ചോ എന്ന് സംശയം, അമ്പേഷണം ശക്തമാക്കി
വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. അദ്ധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധന. പണ ഇടപാടിന് വിദ്യാർത്ഥികളുടെ അക്കൗണ്ട് ഉപയോഗിച്ചോ എന്നും സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി.അതേസമയം, കീർത്തനയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. കാവ്യയേയും നീശ്മയേയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. മൂന്ന് അധ്യാപികമാരെയും ഒരുമിച്ച് ചോദ്യം ചെയ്യാനും നീക്കമുണ്ട്. നിലവിൽ മുഖ്യപ്രതിയെ കണ്ടെത്താൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. വയനാട് സ്വദേശി ഷിന്റോ ഷിബുവിനായാണ് അന്വേഷണം നടത്തുന്നത്. ലഹരി എത്തിച്ചിരുന്നത് ഷിന്റോ എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിൻ്റെ മൃതദേഹം; വീഴ്ചയിൽ വിശദീകരണം തേടി കണ്ണൂർ എഡിഎം
ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാരോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി കണ്ണൂർ എഡിഎം. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നൽകി. ഇന്ന് മൂന്ന് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. സംഭവത്തിൽ റവന്യൂ മന്ത്രി എ പി അനിൽ കുമാർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ കണ്ണൂർ എഡിഎമ്മിനെ ജില്ലാ കളക്ടർ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു
ആര്.രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; ‘ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും’; കെ മുരളീധരന്
കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്. അനാദരവാണ് മൃതദേഹത്തോട് കാണിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് കാര്യങ്ങള്‍ സംസാരിക്കും. ഇത്തരത്തില്‍ മൃതദേഹം കൊണ്ടുപോകുമ്പോള്‍ ജില്ലാഭരണകൂടമാണ് ആശുപത്രികള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.ദൂരെ സ്ഥലത്തേക്കാണ് കൊണ്ടുപോകേണ്ടതെങ്കില്‍ എംബാം ചെയ്ത് കൊടുക്കണമെന്നാണ്. അതുപോലെ ഫ്രീസറുള്ള ആംബുലന്‍സില്‍ കൊണ്ടുപോകണമെന്നുമാണ് നിയമം. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നത് യാഥാര്‍ഥ്യമാണ്. പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായി വിളിച്ച് സംസാരിക്കും. ആശുപത്രിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. സാധാരണ ജില്ലാ കളക്ടറാണ് ഇതിന്റെ അറേഞ്ച്മെന്റ്സ് നടത്തേണ്ടത്. ജില്ലാ ഭരണകൂടമാണ് ആശുപത്രികള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ടത്. അത്തരത്തില്‍ നിര്‍ദേശം ലഭിച്ചോ എന്നറിയില്ല. സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും – അദ്ദേഹം പറഞ്ഞു.
ക്യാഷ് അവാർഡിന് അപേക്ഷിക്കാം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരിൽ നിന്നും കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2025-2026 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ സ്റ്റേറ്റ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിൽ കൂടുതലോ മാർക്കു നേടിയവർക്കുമാണ് അവാർഡ് നൽകുന്നത്. കൂടാതെ ഡിപ്ലോമ, ഡിഗ്രി, പിജി (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) കോഴ്സുകളിൽ 60 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവര്‍ക്കും കലാകായിക സംസാരിക രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികള്‍ക്കും ക്യാഷ് അവാർഡും നൽകും. അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർത്ഥിയുടെ ഫോട്ടോ എന്നിവ സഹിതം peedika.kerala.gov.in-സൈറ്റിലൂടെ ഒക്ടോബർ 31 വരം അപേക്ഷ സമർപ്പിക്കാം. ഫോണ്‍- 04936 206878

