Advertisement

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി

കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഇതോടെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി.കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായി വര്‍ദ്ധിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഇതോടെ ഓണം സീസണില്‍ കോഴിയിറച്ചി വിലയും ഉയരും. വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നാണ് സംഘടനകളുടെ ആവശ്യം.അതേസമയം, സംസ്ഥാനത്ത് പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് വിലക്കയറ്റം. മഴക്കാലം ശക്തമായതോടെ വിപണിയില്‍ ഇഞ്ചിയുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കിലോയ്ക്ക് 260 രൂപയാണ് ഇഞ്ചിയുടെ വില. രണ്ടാഴ്ച കൊണ്ടാണ് വിലയില്‍ കാര്യമായ മാറ്റം ഉണ്ടായത്. മൊത്തവ്യാപാര വില കിലോയ്ക്ക് 230 രൂപ മുതല്‍ 300 രൂപ വരെയായി തുടരുകയാണ്. ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 160 രൂപയായിരുന്നു വില.കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യന്‍ മേഖലയിലെ പ്രതിസന്ധിയും വിലക്കയറ്റത്തിന് കാരണമായ ഘടകങ്ങളാണെന്നാണ് കണക്കാക്കുന്നത്.

KERALA
News Image

എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം; പ്രശ്‌ന പരിഹാരത്തിൽ ഇടപെടാതെ സർക്കാർ, കെൽട്രോണിന് നൽകാനുള്ളത് 55 കോടി

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച് എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം. കെൽട്രോണിന് സർക്കാർ പണം നൽകാത്തിനെ തുടർന്നാണ് സേവനം നിർത്തിയത്. സർക്കാർ ഇതുവരെ പ്രശ്‌നപരിഹാരത്തിൽ ഇടപെട്ടിട്ടില്ല. 55 കോടി രൂപയാണ് കെൽട്രോണിന് നൽകാനുള്ളത്. പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ് സേവനദാതാക്കൾ സേവനം നിർത്തിയിരുന്നു. സ്വന്തം നിലയിൽ പ്രശ്‌നം പരിഹരിക്കാൻ കെൽട്രോൺ നീക്കം. മറ്റ് വരുമാനങ്ങളിൽ നിന്നും പണമെടുത്ത് ഇൻ്റർനെറ്റ് ദാതാക്കൾക്ക് നൽകാനാണ് ശ്രമം.ഇൻർനെറ്റ് സേവനദാതാക്കള്‍ക്കുള്ള പണം മുടങ്ങിയതോടെയാണ് പ്രവർത്തനങ്ങള്‍ മുഴുവൻ അവതാളത്തിലായത്. പണത്ത ചൊല്ലി സർക്കാർ ഗതാഗത അതോററ്റിയും തമ്മിൽ തർക്കം തുടരുകയാണ്. പിഴപ്പണത്തിൽ നിന്നാണ് കെൽട്രോണിന് പണം തിരികെ നൽകേണ്ടത്. അതോററ്റിയുടെ അക്കൗങ്ങിലേക്ക് സർക്കാർ കൃത്യമായി പണം കൈമാറുന്നില്ല. കരാറിൽ അതോററ്റി പണം നൽകാൻ പറഞ്ഞിട്ടില്ലെന്നാണ് ഗതാഗത അതോററ്റി പറയുന്നത്. പണം അതോററ്റി നൽകണമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.

KERALA
News Image

വാടക വീട്ടിൽ കയറി സ്വർണാഭരണം കവർന്നു: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

മാനന്തവാടി: മാനന്തവാടിയിൽ വാടക വീട്ടിൽ രാത്രി അതിക്രമിച്ചു കയറിലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കോഴിക്കോട്, കുന്ദമംഗലം, പുലൂർ, മുരിങ്ങാ ത്തൊടികയിൽ എം. മുഹമ്മദലി (67) യെയാണ് സംഭവം നടന്ന് ദിവസങ്ങ ൾക്കുള്ളിൽ മാനന്തവാടി പോലീസ് വലയിലാക്കിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇരിട്ടിയിലെ ലോഡ്‌ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജൂൺ മാസം 29നാണ് മാനന്തവാടി കെഎസ്ആർ ടിസി ഗാരേജ് റോഡിൽ വാടക വീട്ടിൽ മോഷണം നടന്നത്. ക്വാർട്ടേഴ്‌സിലെ മുൻവശത്തെ വാതിലിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ തൂക്കമുള്ള മാല ഇയാൾ കവരുകയായി രുന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.കെ സോബിൻ, മുർഷീദ്, അസി. സബ് ഇൻസ് പെക്ടർ മനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോബിൻ, റയീസ്, സിവിൽ പോലീസ് ഓഫീസർമാരായ നിസാർ, ഷിന്റോ, സിദ്ധീഖ്, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

MANANTHAVADY
News Image
Advertisement

ലാബ് ഉപകരണങ്ങൾ ആവശ്യമുണ്ട്

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റിയേജന്റുകൾ, ഡിസ്പോസബിൾ സിറിഞ്ചുകൾ, കെമിക്കലുകൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് ദ‍‍ർഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവ‍ർ ടെണ്ട‍ർ ഫോമുകൾ ജൂലൈ 16ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം. ഫോൺ: 04935 296562.

ARIYIPPU
News Image

റിഥമിക് ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി. പത്താം ക്ലാസാണ് യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ്‍സൈറ്റിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ജൂലൈ 15.വിശദ വിവരങ്ങൾക്ക് കാട്ടിക്കുളം ശ്രീ പ്രണവം യോഗ്യ വിദ്യാ പീഠം എജ്യുക്കേഷണൽ ട്രസ്റ്റ് (ഫോൺ: 9495741785, 9037747522), മാനന്തവാടി സമഗ്ര യോഗ ആന്റ് മെഡിറ്റേഷൻ സെന്റർ (ഫോൺ: 9388461156) എന്നിവയുമായി ബന്ധപ്പെടാം

ARIYIPPU
News Image

തടി ലേലം

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില്‍ നിന്നും വിവിധ വില്ലേജുകളില്‍ നിന്നും വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയില്‍ എത്തിച്ച തേക്ക് തടികളും വീട്ടി തടികളും വീട്ടി ബില്ലറ്റും ജൂലൈ 13ന് ഇ- ലേലത്തിലൂടെ ഓണ്‍ലൈന്‍ വില്‍പന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വെബ്‌സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ -8547602856, 8547602858, 04936 221562

ARIYIPPU
News Image

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരും ദിവസങ്ങളിൽ മധ്യകേരത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

KERALA
News Image

വാഹനം ആവശ്യമുണ്ട്

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇമ്മ്യൂണൈസേഷൻ പ്രവ‍ർത്തനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി ഫീൽഡ് യാത്രകൾ നടത്താൻ ഡ്രൈവ‍ർ ഉൾപ്പെടെ വാഹനം ആവശ്യമുണ്ട്. ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന മികച്ച റണ്ണിങ് കണ്ടീഷനിലുള്ള വാഹനമാണ് ആവശ്യം. താത്പര്യമുള്ളവ‍ർ ജൂലൈ 17 ന് വൈകുന്നേരം മൂന്നിന് മുമ്പ് ക്വട്ടേഷനുകൾ സമ‍ർപ്പിക്കണം. ഫോൺ: 04935 296562.

ARIYIPPU
News Image

വനിത ഐ.ടി.ഐ പ്രവേശനം

ചുള്ളിയോട് നെന്മേനി ഗവ. വനിത ഐ.ടി.ഐയിൽ പ്രവേശനത്തിന് ജൂലൈ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം. രണ്ട് വ‍ർഷത്തെ ഡ്രാഫ്റ്റ്സ്‍മാൻ സിവിൽ, ഒരു വ‍ർഷത്തെ ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡുകളിൽ പ്രവേശനം നേടാൻ താത്പര്യമുള്ളവ‍ർ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷ സമ‍ർപ്പിക്കണം. ഓൺലൈൻ അപേക്ഷ സമ‍ർപ്പിച്ച ശേഷം ജൂലൈ എട്ടിനകം അടുത്തുള്ള സ‍ർക്കാർ ഐ.ടി.ഐയിൽ എത്തി വെരിഫിക്കേഷൻ പൂർത്തിയാക്കുകയും വേണം. ഫോൺ: 04936 266700

ARIYIPPU
News Image

അധ്യാപക നിയമനം

കൽപ്പറ്റ മുണ്ടേരി ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവ‍ർ അസൽ രേഖകളും പകർപ്പും സഹിതം ജൂലൈ ആറ് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

KALPETTA
News Image

അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ ഒരു മാസത്തേക്ക് ഒഴിവുള്ള സൂവോളജി - ജൂനിയർ (ആഴ്ചയിൽ 3 ദിവസം) അദ്ധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവ‍ർ ബയോഡേറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ ഏഴ് രാവിലെ 9.30ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ: 9447887798

ARIYIPPU
News Image

കെ ടെറ്റ്: കാറ്റഗറി 3, 4 സ‍ർട്ടിഫിക്കറ്റ് പരിശോധന

2025 ഡിസംബ‍ർ വരെ നടന്ന കെ ടെറ്റ് കാറ്റഗറി-3, കാറ്റഗറി-4 പരീക്ഷകൾ പാസായവരുടെ സ‍ർട്ടിഫിക്കറ്റ് പരിശോധന ജൂലൈ ആറ് തിങ്കളാഴ്ച കൽപ്പറ്റ എസ്.കെ.എം.ജെ ഹയ‍ർസെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി ബ്ലോക്കിൽ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ‍ർ അറിയിച്ചു. കാറ്റഗറി -3ന്റെ പരിശോധന രാവിലെ 10 മണി മുതലും കാറ്റഗറി -4ന്റെ പരിശോധന ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതലും നടക്കും. യഥാ‍ർത്ഥ യോഗ്യതാ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പക‍‍ർപ്പുകളും റിസൾട്ട് ഡൗൺലോഡ് ചെയ്ത ഷീറ്റും ഹാൾടിക്കറ്റിന്റെ അസ്സലും പകർപ്പുമായി എത്തിച്ചേരണം. എല്ലാ കാറ്റഗറികളിലും ഇതുവരെ നടന്ന സർട്ടിഫിക്കറ്റ് പരിശോധനകളിൽ പങ്കെടുക്കാൻ കഴിയാതിരുന്നവ‍ർക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രത്യേക അവസരം നൽകും. ഇതിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും.

ARIYIPPU
News Image

സ്കൂൾ പാചക തൊഴിലാളികൾക്കായി ഏകദിന പരിശീലനം നടത്തി

 ബത്തേരി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി സർവ്വജന ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഏകദിന പരിശീലനം പരിപാടി നടത്തി. ഉപജില്ലയിലെ 120 പാചക തൊഴിലാളികൾ പങ്കെടുത്തു. സുൽത്താൻബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷിജിത. ബിജെ ഉദ്ഘാടനം നിർവഹിച്ചു. സർവ്വജന ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ബിജി വർഗീസ് അധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി പ്രൈമറി എച്ച് എം ഫോറം സെക്രട്ടറി മിൻസിമോൾ കെ. ജെ ആശംസകൾ നേർന്നു. പാചകത്തിലെ സുരക്ഷാ മുൻകരുതലുകൾ എന്ന വിഷയത്തിൽ സുൽത്താൻബത്തേരി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ധീരജിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ജലജന്യ രോഗങ്ങളും ശുചിത്വവും എന്ന വിഷയത്തിൽ ചെതലയം പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ബാബു എം. വി ക്ലാസ്സെടുത്തു. പാചക തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് ഉപജില്ലാ നൂൺമീൽ ഓഫീസർ ഷാജി വികെ ക്ലാസ് നൽകി. ഷൈജു വി കെ, സജു. എംജി, ജിഷ സി. എൻ എന്നിവർ സംസാരിച്ചു

SULTAN BATHERY
News Image

അടിക്ക് തിരിച്ചടി, അര്‍ജന്റീനയെ വിറപ്പിച്ച് കേപ് വെര്‍ദെ; ഒടുവില്‍ കടന്നുകൂടി, ഇനി അങ്കം ഈജിപ്തിനെതിരെ

മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ടൂര്‍ണമെന്റിലുടനീളം അട്ടിമറികളിലൂടെ ശ്രദ്ധേയരായ കേപ് വെര്‍ദെയുടെ മികച്ച ചെറുത്തുനില്‍പ്പിനെ അതിജീവിച്ചാണ് ലയണല്‍ മെസിയും സംഘവും അവസാന പതിനാറിലെത്തിയത്. ലിയോണല്‍ മെസി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഒരെണ്ണം കേപ് താരം ഡിനിയുടെ സെല്‍ഫ് ഗോളായിരുന്നു. ഡെറോയ് ഡ്വാര്‍തെ, സിഡ്‌നി ലോപസ് എന്നിവരുടെ വകയായിരുന്നു കേപ് വെര്‍ദെയുടെ ഗോളുകള്‍.മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ലയണല്‍ മെസി നേടിയ ഗോളിലൂടെ അര്‍ജന്റീന ലീഡ് എടുത്തു. ഇത് താരത്തിന്റെ കരിയറിലെ ഇരുപതാമത് ലോകകപ്പ് ഗോളായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ ഡെറോയ് ഡുവാര്‍ട്ടെയുടെ ഗോളിലൂടെ കേപ്പ് വെര്‍ദെ ഒപ്പമെത്തി. 90 മിനിറ്റിനുശേഷം മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്തിന്റെ തുടക്കത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും, കേപ്പ് വെര്‍ദെയുടെ സിഡ്നി ലോപ്പസ് കാബ്രല്‍ ഒരു തകര്‍പ്പന്‍ ഗോളിലൂടെ വീണ്ടും സമനില പിടിച്ചു.

SPORTS
News Image

റീ ടെണ്ടർ ക്ഷണിച്ചു

മന്ദഹാസം പദ്ധതി പ്രകാരം മാനന്തവാടി ജില്ലാ ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട് മെന്റിലേക്ക് വിവിധ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ /വ്യക്തികളിൽ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂലൈ 14ന് വൈകിട്ട് അഞ്ച് വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ -04935240264

ARIYIPPU
News Image

മാധ്യമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കെൽട്രോൺ ഐ എസ് ഒ അംഗീകാരത്തോടെയുള്ള വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. പഠനകാലയളവിൽ അംഗീകൃത മാധ്യമസ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം, ഇൻ്റേൺഷിപ്പ്, കൂടാതെ പ്ലേസ്മെൻ്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭ്യമാകും. കോഴിക്കോട്, പാലക്കാട് ജില്ലകളില കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10. ഫോൺ: 9544958182.

ARIYIPPU
News Image

ദേശീയ ടൂറിസം ഉച്ചകോടി വയനാട്ടിൽ

  ദേശീയ ടൂറിസം ഉച്ചകോടി 2027  വയനാട്ടിൽ സംഘടിപ്പിക്കുവാൻ ബത്തേരി സപ്ത റിസോർട്ടിൽ ചേർന്ന വിവിധ ടൂറിസം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ( TOAI ) യുടെ വാർഷിക ദേശീയ പരിപാടിയായ നാഷണൽ ടൂറിസം സമ്മിറ്റ് 2027സെപ്റ്റംബർ മാസത്തിൽ വയനാട്ടിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർ,ട്രാവൽ ഏജൻസികൾ,ടൂറിസം മേഖലയിലെ പ്രമുഖർ, കേന്ദ്ര സംസ്ഥാന സർക്കാർ പ്രതിനിധികൾ,വ്യവസായ പങ്കാളികൾ എന്നിവർ പങ്കെടുക്കുന്ന ദേശീയ ഉച്ചകോടി കേരള ടൂറിസത്തിനും പ്രത്യേകിച്ച് വയനാട്ടിൻ്റെ ടൂറിസം മേഖലയ്ക്കും ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധയും പ്രചാരണവും ലഭിക്കുന്നതിനും വിനോദസഞ്ചാര വികസനത്തിനും ഗണ്യമായ പ്രചോദനമാകുമെന്നും സംഘാടകർ അറിയിച്ചു.  TOAI നാഷണൽ പ്രസിഡണ്ട് അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.   സുനിൽ കുമാർ , ജോസ് കൈനഡി ( WTO ), അലി ബ്രാൻ ( Pan Asia Tourism Council ) മനുമത്തായി , അനീഷ് വരദൂർ ( AKTA ),സയൂജ് , ലൈജു ജോസ് ( WETA ) വിനോദ്കുമാർ ( Tourism operator) സുബൈർ ( Guides Association) പ്രവീൺ രാജ് ( WDM ) പീറ്റർ ജോസ് , ദിലീപ് കുമാർ , ഹോമയു കോറം എന്നിവർ പങ്കെടുത്തു

SULTAN BATHERY
News Image

ഊരുകൂട്ട വളണ്ടിയർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയുടെ ഭാഗമായി ചേനാട്, ഓടപ്പള്ളം, കുപ്പാടി, സർവജന, അസംപ്‌ഷൻ, ബീനാച്ചി, പഴുപ്പത്തൂർ, പൂമല, കൈപ്പഞ്ചേരി, സ്‌കൂൾ പരിധിയിലെ ഉന്നതികളിൽ താമസിക്കുന്ന യോഗ്യരായ പട്ടിക വർഗ ഉദ്യോഗാർത്ഥികളിൽ നിന്നും ഊരുകൂട്ട വളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സിയാണ് യോഗ്യത. ഹോണറേറിയം പ്രതിമാസം 5000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം ജൂലൈ 10ന് രാവിലെ10 മണിക്ക് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ: 9447887798*മെന്റർ ടീച്ചർ നിയമനം*സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസിൻ്റെ സേവന പരിധിയിൽ വരുന്ന ഗവൺമെൻ്റ്/എയ്‌ഡഡ് എൽ പി സ്കൂളുകളിൽ മെൻ്റർ ടീച്ചർ നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള എഴുത്ത് പരീക്ഷ ജൂലൈ അഞ്ചിന് രാവിലെ 11 മണി മുതൽ 12.15 വരെ സുൽത്താൻ ബത്തേരി ഗവ: സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. പരീക്ഷ എഴുതുന്നവർക്ക് ലഭ്യമാക്കിയിട്ടുള്ള ഹാൾ ടിക്കറ്റ് പൂരിപ്പിച്ച് ഫോട്ടോ പതിച്ച് അന്നേദിവസം രാവിലെ 10.30 ന് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോൺ - 04936221074

ARIYIPPU
News Image

മെന്റർ ടീച്ചർ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസിൻ്റെ സേവന പരിധിയിൽ വരുന്ന ഗവൺമെൻ്റ്/എയ്‌ഡഡ് എൽ പി സ്കൂളുകളിൽ മെൻ്റർ ടീച്ചർ നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള എഴുത്ത് പരീക്ഷ ജൂലൈ അഞ്ചിന് രാവിലെ 11 മണി മുതൽ 12.15 വരെ സുൽത്താൻ ബത്തേരി ഗവ: സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. പരീക്ഷ എഴുതുന്നവർക്ക് ലഭ്യമാക്കിയിട്ടുള്ള ഹാൾ ടിക്കറ്റ് പൂരിപ്പിച്ച് ഫോട്ടോ പതിച്ച് അന്നേദിവസം രാവിലെ 10.30 ന് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോൺ - 04936221074

ARIYIPPU
News Image

ചരിത്രം കുറിച്ച് ഈജിപ്ത്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍. നോക്കൗട്ടില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഈജിപ്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 13-ാം മിനിറ്റില്‍ ഇമാം അഷൗറിന്റെ ഗോളില്‍ ഈജിപ്ത് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതി, 55-ാം മിനിറ്റില്‍ മുഹമ്മദ് ഹാനിയുടെ സെല്‍ഫ് ഗോളിന് ഈജിപ്ത്തിന് വിനയായി.ഷൂട്ടൗട്ടില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഈജിപ്ത് 4-2 എന്ന സ്‌കോറിനാണ് വിജയം പിടിച്ചെടുത്തത്. ഈജിപ്ത് തങ്ങളുടെ നാല് കിക്കുകളും ഗോളാക്കി മാറ്റിയപ്പോള്‍, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പിഴച്ചു. പതിനെട്ടുകാരനായ ലൂക്കാസ് ഹെറിംഗ്ടണിനും പരിചയസമ്പന്നനായ പ്രതിരോധതാരം ഹാരി സൂട്ടറിനും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായി.

SPORTS
News Image