Advertisement

വരുന്നത് മഴ ദിനങ്ങള്‍; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെടുന്നത്.വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പഞ്ചിമ ബംഗാള്‍-വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. കിഴക്കന്‍ അറബിക്കടലിനും സമീപ കൊങ്കണ്‍ തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിനാല്‍ ജൂലൈ 31 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ പുലര്‍ച്ചെ 5.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിര്‍ദേശം.

KERALA
News Image

ജീവിതശൈലിയാണ് പ്രധാനമെന്ന് കോഹ്ലി പറഞ്ഞു' -വിരാടിന്റെ ഉപദേശത്തെക്കുറിച്ച് സഞ്ജു സാംസണ്‍

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലിയില്‍ നിന്ന് ലഭിച്ച ഫിറ്റ്നസ്, ഭക്ഷണക്രമം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ഉപദേശങ്ങളെക്കുറിച്ച് വെളിപ്പെടുത്തി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജുവിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍ ജിം സെഷനിടെ വിരാട് കോഹ്ലിയോട് അന്താരാഷ്ട്ര തലത്തില്‍ വിജയകരമായ ഒരു കരിയര്‍ എങ്ങനെ കെട്ടിപ്പടുക്കാം എന്ന് ഉപദേശം ചോദിച്ചതിനെക്കുറിച്ചാണ് സഞ്ജു ഓര്‍ത്തെടുത്തത്. 'ജീവിതശൈലിക്ക് വലിയ പങ്കുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു അന്താരാഷ്ട്ര ക്രിക്കറ്ററാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വ്യത്യസ്തമായൊരു ജീവിതശൈലി തന്നെ നിങ്ങള്‍ പാലിക്കണം. തന്റെ കരിയറിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈ ഭക്ഷണം നിങ്ങളുടെ ശരീരത്തിന് വേഗത്തില്‍ റിക്കവറി നല്‍കും, ഇത് നല്‍കില്ല. അടുത്ത 10 വര്‍ഷത്തേക്ക് ഈ അച്ചടക്കം പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ചൊരു കരിയര്‍ ഉണ്ടാകും' -വിരാട് ഉപദേശിച്ചു.

SPORTS
News Image

ശ്രേയസ് സ്വാശ്രയ സംഘ വാർഷികവും,കുടുംബ സംഗമവും നടത്തി.

കാര്യമ്പാടി യൂണിറ്റിലെ നവനിതം സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ടി.ഒ.പൗലോസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ലിയ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സി ഡി ഒ ലെയോണ ബിജു മുഖ്യസന്ദേശം നൽകി.പുഷ്പ, ഗിരിജ സുകുമാരൻ,ഗിരിജ പ്രകാശൻ,മോളി ജോസഫ് എന്നിവർ സംസാരിച്ചു.അംഗങ്ങളുടെ വിവിധ കലാപരിപാടികളും,സമ്മാന വിതരണവും നടത്തി.സ്നേഹ വിരുന്നോടെ സമാപിച്ചു.

SULTAN BATHERY
News Image
Advertisement

ലഹരിവിരുദ്ധ സന്ദേശവുമായി സെന്റ് ആന്റണീസ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ

കോട്ടത്തറ: ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി സെന്റ് ആന്റണീസ് യു.പി. സ്കൂൾ കോട്ടത്തറയിലെ വിദ്യാർത്ഥികൾ ചെന്നലോട് മാനസിക ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയും ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് കുടുംബങ്ങളിലേക്കും അവിടെനിന്ന് സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.തുടർന്ന് കാവുമന്ദം ടൗണിലും വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ച് ലഹരിവിരുദ്ധ സന്ദേശം പൊതുജനങ്ങളിലെത്തിച്ചു. വ്യാപാരികൾക്ക് ‘Beyond the Buzz’ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബാഡ്ജുകൾ വിദ്യാർത്ഥി പ്രതിനിധി ഏബൽ റയ്യാൻ വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ലിസി സന്ദേശം നൽകി. ലഹരിവിരുദ്ധ ക്ലബ് കൺവീനർ സി. എലിസബത്ത് . അധ്യാപകരായ വിനീത, റിയ, ജിനീഷ്, ജസ്ലിയ, ജിഷ, വിനയ, അനൂപ്, അശ്വതി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 25 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

KALPETTA
News Image

അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ബത്തേരി :പ്രവാസി കോൺഗ്രസ്സ് ബത്തേരി ബ്ലോക്ക് കമ്മിറ്റി  അംഗത്വ ക്യാമ്പയിൻ ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു . ജില്ല വൈസ് പ്രസിഡന്റ് പി. സി.അസൈനാർ അധ്യക്ഷത വഹിച്ചു. ജലീൽ അമ്പലവയൽ മുഖ്യ പ്രഭാഷണം നടത്തി.ടി. ടി. സുലൈമാൻ, അബ്ദുൽ റഷീദ്, ഷാജു കീഴച്ചേരി, പൗലോസ് ചെറിയാൻ, സൈദ് ബാവ, രാജീവൻ കലൂർ, ഹാരിസ് സി. കെ, എന്നിവർ സംസാരിച്ചു. 20വർഷം പ്രവാസ ജീവിതം നയിച്ച ബഷീർ ഊരാളിങ്കൽ ആദ്യ അംഗത്വം സ്വീകരിച്ചു.

SULTAN BATHERY
News Image

ഫേസ്ബുക്ക് ഓഫര്‍ കണ്ട് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്തു; യുവാവിന് ലഭിച്ചത് കുപ്പിവെള്ളം

പാലക്കാട്: ഫേസ്ബുക്കിൽ ഓഫര്‍ പരസ്യം കണ്ട് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് കുപ്പിവെള്ളം. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. കൊറിയര്‍ ചാര്‍ജ് അടക്കം 2200 രൂപ യുവാവ് നല്‍കിയിരുന്നു. ഇന്‍ഡോ ഗാഡ്ജറ്റ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യ വീഡിയോ കണ്ടാണ് യുവാവ് ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്യുന്നത്. കൊറിയര്‍ ആയി ലഭിച്ച പാഴ്‌സല്‍ തുറന്നു നോക്കിയപ്പോള്‍ ഡ്രോണിനു പകരമുണ്ടായിരുന്നത് 2 കുപ്പിവെള്ളമായിരുന്നു. സംഭവത്തില്‍ യുവാവ് ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി.പാലക്കാട്: ഫേസ്ബുക്കിൽ ഓഫര്‍ പരസ്യം കണ്ട് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് കുപ്പിവെള്ളം. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. കൊറിയര്‍ ചാര്‍ജ് അടക്കം 2200 രൂപ യുവാവ് നല്‍കിയിരുന്നു. ഇന്‍ഡോ ഗാഡ്ജറ്റ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യ വീഡിയോ കണ്ടാണ് യുവാവ് ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്യുന്നത്. കൊറിയര്‍ ആയി ലഭിച്ച പാഴ്‌സല്‍ തുറന്നു നോക്കിയപ്പോള്‍ ഡ്രോണിനു പകരമുണ്ടായിരുന്നത് 2 കുപ്പിവെള്ളമായിരുന്നു. സംഭവത്തില്‍ യുവാവ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി.

KERALA
News Image

ഫോൺ സ്റ്റോറേജ് ഫുൾ ആയോ? ഡാറ്റ ഡിലീറ്റ് ചെയ്യാതെ തന്നെ സ്പേസ് കൂട്ടാൻ ഇതാ മാ‌ർഗങ്ങൾ

സ്റ്റോറേജ് ഫുള്‍ അലേര്‍ട്ട്’ നോട്ടിഫിക്കേഷൻ ഫോൺ സ്ക്രീനിൽ കണ്ടാൽ പിന്നെ എന്ത് ഡിലീറ്റ് ചെയ്യും എന്നാണ് ആളുകൾ നോക്കുക. പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനോ ഫോട്ടോകൾ എടുക്കാനോ സാധിക്കാത്ത വിധം സ്റ്റോറേജ് നിറയുന്നത് ഫോണിന്റെ സ്പീഡിനേയും ബാധിക്കും. ഫോണില്‍ ധാരാളം ആപ്പുകള്‍ ഉണ്ടാവും. അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും അത് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലായിരിക്കും. അങ്ങനെ വരുമ്പോൾ എന്താ ചെയ്യുക ? ഒരു ഡാറ്റയും ഡിലീറ്റ് ചെയ്യാതെ തന്നെ ഇതിന് ഒരു പരിഹാരമാർഗം കണ്ടെത്തിയാലോ ?അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്ന ആപ്പുകൾക്കായി ‘ആര്‍ക്കൈവ് ഫീച്ചര്‍’ ഉപയോഗിക്കാവുന്നതാണ്. ഈ ഫീച്ചര്‍ ഫോണില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുന്നുവെങ്കിലും അതിലെ ഡാറ്റയും വിവരങ്ങളും സുരക്ഷിതമായി വയ്ക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് പഴയ ഡാറ്റ പുനഃസ്ഥാപിക്കാന്‍ സാധിക്കുകയും ചെയ്യും.ഗൂഗിള്‍ പ്ലേസ്റ്റോര്‍ തുറന്ന് വലതുവശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. പിന്നീട് സെറ്റിങ്സിൽ പോയി ജനറൽ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിൽ ഓട്ടോമാറ്റിക് ആര്‍ക്കൈവ് ആപ്പുകള്‍ ഓണാക്കാവുന്നതാണ്. പിന്നീട് എപ്പോഴൊക്കെ ഫോണിന്റെ സ്റ്റോറേജ് കുറയാന്‍ തുടങ്ങിയാലും വളരെക്കാലമായി ഉപയോഗിക്കാത്ത ആപ്പുകള്‍ ഫോണ്‍ ഓട്ടോമാറ്റിക്കായി ആര്‍ക്കൈവ് ചെയ്തുകൊണ്ടിരിക്കും. ഇത് കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസ് നല്‍കും.ഫോണ്‍ സ്‌റ്റോറേജ് കുറയാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് കാഷെ. ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യുന്നത് ഗുണം ചെയ്യും. കാഷെ ക്ലിയര്‍ ചെയ്യാനായി ഫോണിന്റെ സെറ്റിങ്സിസ് എടുക്കുക. ആപ്പുകള്‍ തുറക്കുക. ഏത് ആപ്പിലാണോ കാഷെ ക്ലിയര്‍ ചെയ്യേണ്ടത് ആ ആപ്പ് തിരഞ്ഞെടുക്കുക. പിന്നീട് സ്റ്റോറേജിലേക്ക് പോയി കാഷെ ക്ലിയര്‍ എന്ന ഓപ്ഷൻ എടുക്കുക.വാട്സാപ്പിലെ മീഡിയാ ഫയലുകൾ ക്ലിയർ ചെയ്യാം. വാട്സാപ്പ് സെറ്റിംഗ്സിലെ ‘Storage and data’ എന്ന ഓപ്ഷനിൽ പോയി വലിയ ഫയലുകൾ കണ്ടെത്തി അനാവശ്യമായവ ഡിലീറ്റ് ചെയ്യുക. ഫോണിൽ ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയോ ‘Offload’ ചെയ്യുകയോ ചെയ്യാം.ഫോണിലെ ഫോട്ടോകളും വീഡിയോകളും സുരക്ഷിതമായി സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ്, ഐക്ലൗഡ് (iCloud) അല്ലെങ്കിൽ മറ്റ് ക്ലൗഡ് സ്റ്റോറേജുകൾ ഉപയോഗിക്കുക. ഫോണിൽ ബാക്കപ്പ് ചെയ്ത ശേഷം ഒറിജിനൽ ഫയലുകൾ ഒഴിവാക്കാം.

GENERAL
News Image

എയിംസ് കോട്ടയത്ത്, പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍; പാമ്പാടി ആശുപത്രിക്ക് ഉമ്മൻചാണ്ടിയുടെ പേരിടുമെന്നും പ്രഖ്യാപനം

കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. കായകല്‍പ്പം ജനസമ്പർക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂരില്‍ 700 ഏക്കല്‍ സ്ഥലം ലഭ്യമാണെന്ന് വൈക്കം എംഎല്‍എ കെ ബിനിമോന്‍ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തും. കോട്ടയം മെഡിക്കല്‍ കോളജിന്‍റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്. ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ARIYIPPU
News Image

തൊഴിലധിഷ്ടിത കോഴ്സുകളില്‍ അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, ഇലക്ട്രിക് വയറിംഗ് ആന്‍ഡ് സര്‍വീസിങ് തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ -9744134901

ARIYIPPU
News Image

കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷൂറൻസ് പദ്ധതി

വിളനാശം ഉണ്ടായാൽ കർഷകന് ധനസഹായം ലഭിക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതികളിൽ ജൂലായ് 31 നകം രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു. പദ്ധതിയിൽ നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങ് വർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്) പയർ വർഗ്ഗങ്ങൾ (ഉഴുന്ന്, വൻപയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറി വിളകൾ (പടവലം, പാവൽ, വള്ളിപ്പയർ, കുമ്പളം, മത്തൻ, വെളളരി, വെണ്ട, പച്ച മുളക്) എന്നീ വിളകൾക്ക് പരിരക്ഷ ലഭിക്കും. കാലാവസ്ഥയുടെ ഡേറ്റയും ഓരോ വിളയ്ക്കുമുളള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്. കാറ്റ്, വെളളപ്പൊക്കം എന്നിവമൂലം വിളകൾക്കുണ്ടാകുന്ന നാശനഷ്ട‌ങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. വിളകൾ ഇൻഷൂർ ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ പാലിക്കണം. നഷ്ട‌ം സംഭവിച്ച് 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷൂറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കണം. ടോൾ ഫ്രീ നമ്പർ 14447. ഡി.എസ്.സി, ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, അക്ഷയകേന്ദ്രങ്ങൾ, വി.എഫ്.പി. സി.കെ എന്നിവയിൽ രജിസ്റ്റർ ചെയ്യാം. Pmfby.gov.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം വിളകൾക്ക് വായ്‌പ എടുത്ത കർഷകരാണെങ്കിൽ അതത് ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പടാം. ഫോണ്‍- 9995690707, 7306115853, 7558802789

ARIYIPPU
News Image

ലക്‌ചറർ നിയമനം

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് തസ്തികളിലേക്ക് താത്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ലക്‌ചറർ നിയമനം നടത്തുന്നു. ബന്ധപെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 30ന് രാവിലെ 11ന് കോളേജിൽ നടക്കുന്ന കുടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 247420

ARIYIPPU
News Image

അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം

കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഡബ്ല്യു.എം.ഒ.ഐ.ജി ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് വകുപ്പുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 55 ശതമാനം മാർക്കിൽ കുറയാത്ത ബന്ധപെട്ട വിഷയത്തിലെ പി. ജി.,നെറ്റ് യോഗ്യതയുള്ളവർ സി.വി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 30നകം igascoffice@gmail.com ലേക്ക് ഇ-മെയിൽ അയക്കണം. ഫോണ്‍; 04935-221833, 9188663304

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര ഭാഗങ്ങളിൽ നാളെ (ജൂലൈ 28) രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറുവരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കിണറ്റിങ്ങൽ ചെബ്രാംകുഴി ഭാഗങ്ങളിൽ നാളെ (ജൂലൈ 28) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.

ARIYIPPU
News Image

എം.ബി.എ സ്പോട്ട് അഡ്മിഷൻ

ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ 2026-28 വർഷത്തേക്കുള്ള ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ  ജൂലായ് 28, 29, 30 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്നു. 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org

ARIYIPPU
News Image

എം.ബി.എ സ്പോട്ട് അഡ്മിഷൻ

   ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ 2026-28 വർഷത്തേക്കുള്ള ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ  ജൂലായ് 28, 29, 30 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്നു. 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org

ARIYIPPU
Placeholder

ടെണ്ടര്‍ ക്ഷണിച്ചു.

കൽപ്പറ്റ ​ജനറൽ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന എയർ കണ്ടീഷനിങ് സംവിധാനങ്ങൾക്ക് വാർഷിക പരിപാലനകരാർ (എഎംസി) ഏർപ്പെടുത്തുന്നതിന് അംഗീകൃത ഏജൻസികൾ /വ്യക്തികളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ആഗസ്റ്റ് 10ന് ഉച്ചക്ക് ഒന്ന് വരെ ടെണ്ടര്‍‍ സ്വീകരിക്കും. ഫോണ്‍ -04936206768കൽപ്പറ്റ ജനറൽ ആശുപത്രിയിലും പരിസരത്തും ക്ഷുദ്രജീവി ശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പേസ്റ്റ് കൺട്രോൾ നടത്തുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ആഗസ്റ്റ് ആറിന് ഉച്ചക്ക് ഒന്ന് വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ -04936206768

ARIYIPPU
News Image

ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയിൽ തുടക്കം

ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, സുൽത്താൻ ബത്തേരി നഗരസഭ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാതല ഡെങ്കി വിരുദ്ധ മാസാചരണത്തിന് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ബോധവൽക്കരണ പരിപാടികളുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം.മൊയ്തീൻ ഷാ മുഖ്യപ്രഭാഷണവും ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആര്യ വിജയകുമാർ സന്ദേശ പ്രഭാഷണവും നsത്തി. ജില്ലാ വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ വി.പി.കൃഷ്ണകുമാർ, ഡി.വി.സി. യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു എന്നിവർ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍, ഉറവിട നശീകരണ മാർഗ്ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവൽക്കരണ ക്ലാസെടുത്തു.പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനത്തിൽ നിന്നും ആരംഭിച്ച ബഹുജന ബോധവൽക്കരണ വിളംബര റാലി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. റാലിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവൽക്കരണ സ്‌കിറ്റും ജനശ്രദ്ധയാകർഷിച്ചു. സുൽത്താൻ ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രമോദ് പാളാക്കര, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി.ഷംസാദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലീല പാൽപത്ത്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷിഫാനത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷറീന അബ്ദുള്ള, പി.എസ്.ഡിവിഷൻ കൗൺസിലർ സുലഭി, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോകെ. വി. സിന്ധു, ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിജു അശോകൻ, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, വയനാട് ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ പി.എം. ഫസൽ, സുൽത്താൻ ബത്തേരി മുനിസിപ്പൽ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ പി.എസ്.സന്തോഷ് കുമാർ, സി.ഡി.പി.ഒ. ഭാഗ്യലക്ഷ്മി, കടുംബശ്രീ സി.ഡി.എസുമാരായ പ്രസന്നകുമാരി, രാജലക്ഷ്മി, ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഡെങ്കിപ്പനി: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും  ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പ്രധാനമായും പകൽ സമയങ്ങളിലാണ് ഈ കൊതുകുകൾ കടിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത തലവേദനയും കണ്ണിനു പിന്നിലെ വേദനയും പേശികളിലും സന്ധികളിലും കഠിനമായ വേദന, ശരീരത്തിൽ ചുവന്ന തടുപ്പുകൾ, വിറയൽ, കടുത്ത ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം. ചികിത്സ നീട്ടി വെക്കുന്നതും സ്വയം ചികിത്സയും രോഗം ഗുരുതരമാകുന്നതിനും മരണം വരെ സംഭവിക്കുന്നതിനും കാരണമായേക്കാം. കൊതുക് കടി ഏൽക്കാതിരിക്കാൻ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവല, കൊതുക് തിരികൾ, ക്രീമുകൾ എന്നിവ ഉപയോഗിക്കുക . എന്നിവയാണ് പ്രതിരോധ മാർഗ്ഗങ്ങൾ. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, ഫ്രിഡ്ജിന്റെ വാട്ടർ ട്രേ, വാട്ടർ കൂളറുകൾ, അലങ്കാരച്ചെടികളുടെ ചട്ടികൾ, മടലുകൾ, ടെറസ്സ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഉപയോഗശൂന്യമായ പാത്രങ്ങളും ആക്രി വസ്തുക്കളും വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുക. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനായി 'ഡ്രൈ ഡേ' ആചരിക്കണം. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം.

SULTAN BATHERY
News Image

ഡ്രൈവിങ് ടെസ്റ്റ്; മുൻ മന്ത്രി ഗണേഷ് കുമാറിന്‍റെ ഉത്തരവ് അടിമുടി തിരുത്തി യുഡിഎഫ് സർക്കാർ, സ്ലോട്ടുകളുടെ എണ്ണം കൂട്ടി

ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ തീരുമാനം തിരുത്തി പുതിയ സർക്കുലർ. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നു എന്ന പരാതിയെ തുടർന്നാണ് മാറ്റം. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അന്‍പതാക്കി ഉയര്‍ത്തി. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. നിരീക്ഷണത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിസ്ലോട്ട് വിഭജനംപുതിയ ഡ്രൈവിംഗ് ടെസ്റ്റ് -28റീടെസ്റ്റ്-20

KERALA
News Image

സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം; ഇന്ന് പവന് 680 രൂപ വര്‍ധിച്ചു.

സ്വർണവും വെള്ളിയും സംസ്ഥാനത്ത് ഇന്ന് വിലവർധനയോടെ വ്യാപാരം തുടങ്ങി. 22 കാരറ്റ് സ്വർണത്തിന്റെ പവന് 680 രൂപ കൂടി 1,06,960 രൂപയായപ്പോള്‍, ഗ്രാമിന് 85 രൂപയാണ് വർധിച്ചത്.18, 14, 9 കാരറ്റ് സ്വർണങ്ങളിലും വെള്ളിയിലും നിരക്കുകള്‍ ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് (ജൂലൈ 27) വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 85 രൂപ വർധിച്ച്‌ പുതുക്കിയ വിപണി വില 13,370 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 680 രൂപ ഉയർന്ന് പുതിയ നിരക്ക് 1,06,960 രൂപയിലേക്ക് എത്തിച്ചേർന്നു.പശ്ചിമേഷ്യയില്‍ സംഘർഷത്തിന് ശമനമായതും തുടർന്ന് ക്രൂഡ് ഓയില്‍ വിലയില്‍ ശക്തമായ തിരുത്തല്‍ നേരിട്ടതും ഈയാഴ്ച ചേരുന്ന യു.എസ് ഫെ‍ഡറല്‍ റിസർവിന്റെ യോഗത്തില്‍ പലിശ നിരക്ക് വർധന ഉണ്ടായേക്കില്ലെന്ന നിഗമനവുമാണ് രാജ്യാന്തര വിപണിയില്‍ സ്വർണ വില ഉയരാൻ ഇടയാക്കിയത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനായത്.അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 70 രൂപ വർധിച്ച്‌ പുതുക്കിയ വില 10,985 രൂപയായി. സമാനമായി 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 55 രൂപ ഉയർന്ന് വില 8,560 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 35 രൂപ വർധിച്ച്‌ ഇന്നത്തെ വിലയായി 5,520 രൂപയായും കുറിച്ചു.വെള്ളിയുടെ നിരക്കുകളിലും ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ ഉയർന്ന് പുതുക്കിയ വില 240 രൂപയായി. ഇതോടെ 10 ഗ്രാം വെള്ളിക്ക് 2,400 രൂപയായും 100 ഗ്രാം വെള്ളിക്ക് 24,000 രൂപയായും ഒരു കിലോഗ്രാം വെള്ളിക്ക് 2,40,000 രൂപയായും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലും വെള്ളി വിലയില്‍ ഒരു ശതമാനത്തിലേറെ വർധന പ്രകടമായിട്ടുണ്ട്.

KERALA
News Image

സിംബാബ്‌വെയെ തൂത്തുവാരി ഇന്ത്യ; മായങ്കിന് മൂന്ന് വിക്കറ്റ്, അവസാന ടി20യില്‍ 35 റണ്‍സ് ജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മൂന്നാം മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവംശിയുടെ (49 പന്തില്‍ 81) ഇന്നിംഗ്‌സാണ് തുണയായത്. ഇഷാന്‍ കിഷന്‍ (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവ്, രണ്ട് പേരെ പുറത്താക്കിയ യാഷ് താക്കൂര്‍ എന്നിവാരണ് സിംബാബ്‌വെയെ തകര്‍ത്തത്.43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റയാന്‍ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്‌കറോറര്‍. വെസ്ലി മധെവേരെ (28), ബെന്‍ കറന്‍ (20), ഡിയോണ്‍ മെയേഴ്‌സ് (19), ബ്രാഡ് ഇവാന്‍സ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നേരത്തെ, ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തത് കണ്ടാണ് മൂന്നാം ടി20 മത്സരം തുടങ്ങിയത്. നേരിട്ട നാലാം പന്തില്‍ തന്നെ താരം പുറത്തായി. രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ വൈഭവ് - ഇഷാന്‍ കിഷന്‍ (26 പന്തില്‍ 29) സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്.എന്നാല്‍ കിഷന്‍ 11-ാം ഓവറില്‍ മടങ്ങി. തൊട്ടുപിന്നാലെ 15-ാം ഓവറില്‍ വൈഭവും പവലിയനില്‍ തിരിച്ചെത്തി. 49 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സും എട്ട് ഫോറും നേടിയിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കാവട്ടെ (18 പന്തില്‍ 27) അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. പിന്നീട് തിലക് വര്‍മ (11) - റിങ്കു സിംഗ് (25) സഖ്യം കൂട്ടിചേര്‍ത്ത 28 റണ്‍സ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സിംബാബ്‌വെക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റെടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

SPORTS
News Image