Advertisement

അവകാശ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് തബ്ദീൽ ഖുർആൻ മത്സരം

കൽപ്പറ്റ: അടിച്ചമർത്തലുകൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ യുവജനസമൂഹം നടത്തുന്ന മുന്നേറ്റങ്ങൾ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പാണെന്നും ഡൽഹിയിൽ വിജയം കണ്ട വിദ്യാർത്ഥി സമരം അതിന്റെ തെളിവാണെന്നും ഇന്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻറ് ഐ.ജി.എം ജില്ലാ സമിതി സംഘടിപ്പിച്ച തബ്ദീൽ സീസൺ 12 അഭിപ്രായപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് രാജ്യവ്യാപകമായി വിദ്യാർത്ഥി കൂട്ടായ്മകൾ രൂപപ്പെടണമെന്നും അതിന് വിദ്യാർഥി സമൂഹം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെടുകയും നടന്നു വരുന്ന സമരപോരാട്ടങ്ങൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഐ.എസ്.എം വയനാട് ജില്ലാ പ്രസിഡന്റ് കെ. മുഫ്ലിഹ് ഉദ്ഘാടനം നിർവ്വഹിച്ചു.ഐ ജി എം ജില്ലാ സെക്രട്ടറി അഫ്രിൻ ഹനാൻ അധ്യക്ഷയായിരുന്നു.മത്സരത്തിൽ വിജയികളായ മന്ന (മുട്ടിൽ), ഫാത്തിമ സിതാര (പുൽപ്പള്ളി), ഫർഹ (മുട്ടിൽ), റജ (മേപ്പാടി) എന്നിവർ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.ഷാനവാസ്‌ കൽപ്പറ്റ, താഹിറ ടീച്ചർ കൽപ്പറ്റ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഐ.ജി.എം വയനാട് ജില്ലാ പ്രതിനിധികളായ ഫിദ ഫർഹ, ഫാത്തിമ വദൂത്, അനിയ ജെബിൻ, ഹസ്ന, ഷഫ്‌ന ഷാദ്, ആഖില മറിയം എന്നിവർ സംസാരിച്ചു.

ARIYIPPU
News Image

കാപ്പി കര്‍ഷകരുടെ വിഷയങ്ങള്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

 കല്‍പ്പറ്റ: കാപ്പികര്‍ഷകരുടെ വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പ്രിയങ്കാഗാന്ധി എം പിയുടെ നിര്‍ദേശപ്രകാരം നടന്ന ചര്‍ച്ചയില്‍ കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുത്തു.വന്യമൃഗശല്യം, കെ എല്‍ ആര്‍ ആക്ട്, ഇറിഗേഷന്‍ ഫാം ടൂറിസം, ഓര്‍ഗാനിക് കൃഷി, തോട്ടങ്ങളില്‍ സ്വകാര്യ പിക്കപ്പ്, ജീപ്പ്, ട്രൈലര്‍, ട്രാക്ടര്‍, ട്രൈലര്‍ എന്നിവ അനുവദിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടത്തി. മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവരെ കൂടാതെ പ്രധാന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് വയനാട്ടില്‍ ഒരു മിറ്റിംഗ് നടത്തുവാനും തീരുമാനിച്ചു. ചര്‍ച്ചയില്‍ അനൂപ് പാലുകുന്ന്, അലി ബ്രാന്‍, ഫാ. വര്‍ഗീസ് മറ്റമന, അഡ്വ. ജോര്‍ജ്‌പോത്തന്‍, ചാക്കോച്ചന്‍ പി എ, കുരുവിള ജോസഫ്, എം പി യുടെ പ്രതിനിധികളായി രതീഷ് കുമാര്‍ രാഹുല്‍ രവി എന്നിവരും പങ്കെടുത്തു

KALPETTA
News Image

ചരിത്ര പ്രഖ്യാപനം വന്നു; സാൾട്ട് ലേക്കിൽ ഇന്ത്യ-ബ്രസീൽ പോരാട്ടം

കാത്തിരുന്ന ചരിത്ര പ്രഖ്യാപനമെത്തി. ബ്രസീൽ ദേശീയ ടീം ഇന്ത്യയിലെത്തും. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരവും കളിക്കും.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ ആകെ മൊത്തം കളിക്കുന്നത്. ഇതിൽ രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുന്നത്.മൂന്ന് മത്സരങ്ങളിലെ അവസാന മത്സരമാണ് ഇന്ത്യയിൽ നടക്കുക. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയിൽ വച്ചുള്ള മത്സരങ്ങൾ.അതേ സമയം ബ്രസീൽ ടീമിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ടീമിൽ ആരൊക്കെയാണെങ്കിലും ബ്രസീൽ ആരാധകർ ഏറെയുള്ള ഇന്ത്യൻ മണ്ണിൽ ഫുട്ബോൾ പ്രേമികൾക്ക് ഇത് ഒന്നൊന്നര വിരുന്നായിരിക്കും

SPORTS
News Image
Advertisement

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%

മൂന്നാര്‍: ഓഗസ്റ്റ് 1 മുതല്‍ മുന്നാറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി മൂന്നാര്‍ പഞ്ചായത്ത്. നിയമലംഘകരെ കണ്ടത്താന്‍ ആറംഗ സ്‌ക്വാഡിനെയും നിയമിച്ചു. പൊതുജനങ്ങള്‍ക്കും നിയമലംഘനം കണ്ടെത്തി പഞ്ചായത്തധികൃതരെ തെളിവു സഹിതം അറിയിക്കാം. പിഴത്തുകയുടെ 25%, വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികമായി നല്‍കും.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചുള്ള 2025 ജൂണിലെ ഹൈക്കോടതി ഉത്തരവ് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്‌വി ജയകുമാര്‍ പറഞ്ഞു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന അര ലിറ്ററില്‍ താഴെയുള്ള ശുദ്ധജലക്കുപ്പികള്‍, ശീതളപാനീയ കുപ്പികള്‍, പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ ഗ്ലാസുകള്‍, സ്‌ട്രോ, ക്യാരി ബാഗുകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും. ഇത്തരം സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ക്കു കനത്ത പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ 10,000 രൂപയാണു പിഴ, രണ്ടാം തവണയും പിടികൂടിയാല്‍ 25,000, മൂന്നാം തവണ 2.5 ലക്ഷം രൂപ. മാലിന്യം വലിച്ചെറിയുന്നതിനും പ്ലാസ്റ്റിക് കത്തിക്കുന്നതും 5000 രൂപയാണു പിഴ. ജൈവ, അജൈവ മാലിന്യം തരംതിരിക്കാതെ പൊതു ഇടങ്ങളില്‍ തള്ളുന്നതിന് 1000 മുതല്‍ 10,000 രൂപ വരെ പിഴയീടാക്കും.

GENERAL
News Image

ക്വട്ടേഷൻ നോട്ടീസ്

 ജില്ലാ വ്യവസായ കേന്ദ്രം, ഉപ കാര്യാലയങ്ങളായ വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകളുടേയും ബോർഡുകൾ നിർദ്ദിഷ്ട മാതൃകയിൽ നിർമ്മിച്ചു നൽകാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 30ന് വൈകുന്നേരം മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് സമർപ്പിക്കണം. ഫോൺ- 04936 202485

ARIYIPPU
News Image

റീ ടെണ്ടർ

മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ നഗരസഭ, തിരുനെല്ലി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ 131 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ പാൽ ആഗസ്റ്റ് മുതൽ 2027 മാർച്ച് വരെയുള്ള നിശ്ചിത ദിവസങ്ങളിൽ അങ്കണവാടി കേന്ദ്രങ്ങളിൽ എത്തിക്കാന്‍ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്ര വച്ച റീ ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 11ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടർ ഫോം സ്വീകരിക്കും. ഫോൺ - 04935 240324, 8086311616

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള 15 കെവിഎ ഡീസൽ ജനറേറ്റർ സെറ്റ് ലേലം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ആഗസ്റ്റ് 10ന് രാവിലെ 11ന് ക്വട്ടേഷൻ തുറക്കും. ഫോണ്‍- 9744113243

ARIYIPPU
News Image

വാർഡൻ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫിസിൻ്റെ പരിധിയിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ വാർഡൻ തസ്തികകളിൽ ഈ വർഷം വന്നേക്കാവുന്ന ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പട്ടിക വർഗ വിഭാഗത്തിൽപെട്ട ബി എ‍ഡ് യോഗ്യതയുള്ളവര്‍ വെള്ള കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ പട്ടിക വർഗ വികസന ഓഫിസിൽ ജൂണ്‍ 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ബി എഡ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ഡിഗ്രി യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രായപരിധി 25നും 50 നും മദ്ധ്യേ. ഫോണ്‍- 04936-221074

ARIYIPPU
News Image

സ്പോട്ട് അഡ്മിഷൻ

ചുള്ളിയോട് നെൻമേനി ഗവ. വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആന്‍ഡ് ടെക്നോളജി ട്രേഡിൽ (ഒരു വർഷം) ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകള്‍, പകർപ്പ്, ടിസി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ട് എത്തി 100 രൂപ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കണം. ആഗസ്റ്റ് എട്ട് വരെ അപേച്ൽ നല്‍കാം. ഫോൺ: 04936 266700.

ARIYIPPU
News Image

യുവതിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയാളുംഒത്താശ ചെയ്‌തവരും റിമാൻഡിൽ

മാനന്തവാടി: യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയകേസിൽ മൂന്നു പേർ പിടിയിൽ. കോഴിക്കോട്, കാവിലുംപാറ, കുനിയിൽ വീട്ടിൽ കെ.സി മനോജ് (49) നെയും ഒത്താശ ചെയ്‌ത കൊട്ടിയൂർ നെടുമ്പാറ വീട്ടിൽ എൻ.ജി ബിന്ദു (43) എന്നിവരെയും യുവതിയുടെ ഭർത്യ മാതാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. 2026 ഏപ്രിൽ മാസത്തിൽ ബിന്ദു വാടകക്ക് താമസി ക്കുന്ന വീട്ടിൽ അമ്മയെ നോക്കാൻ ആളെ വേണമെന്ന് പറഞ്ഞ് അതിജീവിതയെ ഭർത്യ മാതാവ് ബിന്ദുവിൻ്റെ വാടക വീട്ടിൽ എത്തിക്കുകയായിരുന്നു. അവിടെയു ണ്ടായിരുന്ന ഒന്നാം പ്രതിയായ മനോജ് യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ലൈംഗീകാതിക്രമം നടത്തുകയും ഇതിനായി മനോ ജിൽ നിന്ന് ബിന്ദു പണം കൈപ്പറ്റുകയും ചെയ്‌തു. കേസിൽ ഒത്താശ ചെയ്ത ഭർത്യ മാതാവായ സ്ത്രീയെയും പോലീസ് മുൻപ് അറസ്റ്റ് ചെയ്‌തിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കുടുംബം തകർക്കുമെന്നും ഫോട്ടോകൾ പ്രചരിപ്പിക്കു മെന്നും പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പരാതി ലഭിച്ച യുടൻ മാനന്തവാടി പോലീസ് കേസെടുക്കുകയും അന്വേഷണം വി.ലതീഷ് (മാന ന്തവാടി ഡി.വൈ.എസ്.പി) ഏറ്റെടുക്കുകയുമായിരുന്നു. മനോജിനെയും ഭർത്യ മാതാവായ സ്ത്രീയും നേരത്തെ അറസ്റ്റ് ചെയ്‌ത് റിമാൻഡിൽ കഴിഞ്ഞു വരിക് യാണ്. കോടതിയിൽ ഹാജരാക്കിയ ബിന്ദുവിനെയും റിമാൻഡ് ചെയ്തു.

ARIYIPPU
News Image

കത്തി കൊണ്ട് ആക്രമിച്ചു ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്ക് തടവും പിഴയും

മീനങ്ങാടി: പഴുപ്പത്തൂർ അരിവയൽ തെരക്കാട്ടു വയലിൽ വീട്ടിൽ ഉണ്ണി എന്നരാജേഷ് (43)യെയാണ് കൽപ്പറ്റ അഡിഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (1) ജഡ്ജ് പി.സൈദലവി ശിക്ഷിച്ചത്. ഐ.പി.സി ആക്ടിലെ 307 പ്രകാരം വധ ശ്രമത്തിന് 10 വർഷവും, 326 പ്രകാരം മാരകായുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിന് 7 വർഷവും കൂടാതെ 50000 രൂപ പിഴയടക്കാ നുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.2022 ഓഗസ്റ്റിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അരിവയലിൽ വാടകയ്ക്ക് താമസിക്കുക യായിരുന്ന മൂടക്കൊല്ലി സ്വദേശിയായ റെജി എന്നയാളെ പൈസ കടം ചോദി ച്ചത് കൊടുക്കാത്തതിലും പ്രതിയുടെ മറ്റൊരു കേസിൽ ജാമ്യം നിൽക്കുന്നത് വിസമ്മതിച്ചതിലുമുള്ള വിരോധത്തിൽ തൊട്ടടുത്ത റൂമിലുണ്ടായിരുന്ന രാജേഷ് കത്തി കൊണ്ട് കഴുത്തിലും ചെവിയുടെ പിറകു ഭാഗത്തും വെട്ടി ഗുരുതര പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് റെജിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കേസിലെ വിചാരണയ്ക്കിടെ 2025 ൽ റെജി ആത്മഹത്യ ചെയ്‌തിരുന്നു. അന്നത്തെ മീനങ്ങാടി സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സി.രാംകുമാറാണ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.

KALPETTA
News Image

കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംങ് സെന്ററിൽ 2026-27 വർഷത്തേക്കുള്ള ഒന്നാം വർഷ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.fdgt.polyadmission.org വെബ് സൈറ്റില്‍ ആഗസ്റ്റ് 12 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍- 04935295068, 9946153609, 9656061030

ARIYIPPU
News Image

ടൗണ്‍ഷിപ്പില്‍ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണം: മന്ത്രി അഡ്വ. ടി സിദ്ദീഖ്

ടൗണ്‍ഷിപ്പിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് സമീപ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഭീഷണിയായതിനാല്‍ നീക്കം ചെയ്യണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. ടൗണ്‍ഷിപ്പില്‍ പ്രവൃത്തി നടക്കുന്ന പ്രദേശത്ത് നിന്നും ഒലിച്ചിറങ്ങുന്ന മണ്ണ് പ്രദേശത്തെ വീടുകള്‍ക്കും കുടുംബങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ പ്രദേശത്തെ കുടുംബങ്ങളോട് മാറി താമസിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പുല്‍പ്പാറയിലെ കുടുംബങ്ങളെ വീട്ടിലെത്തി നേരില്‍ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബങ്ങള്‍ മാറി താമസിക്കുന്ന കാലയളവില്‍ പ്രദേശത്തെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യാന്‍ യു.എല്‍.സി.സിക്കും വീടുകളോട് ചേര്‍ന്ന് അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ് മാറ്റി സുരക്ഷിതമായി സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്കും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. ടൗണ്‍ഷിപ്പ് ചീഫ് ഓപറേറ്റീങ് ഓഫീസര്‍ ഇ.ടി രാകേഷ്, കല്‍പ്പറ്റ വില്ലേജ് ഓഫീസര്‍ കെ ബാലന്‍, കല്‍പ്പറ്റ നഗരസഭാ ഉദ്യോഗസ്ഥര്‍, യു.എല്‍.സിസി പ്രതിനിധികള്‍, പ്രദേശവാസികള്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

KALPETTA
News Image

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

ലോകകപ്പ് ഫുട്‌ബോള്‍ മത്സരിത്തിനിടെയുണ്ടായ സംഭവങ്ങളില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനറിലും, ഫൈനലിലെ അടിപിടികളിലുമാണ് അന്വേഷണം.കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്പെയിന്‍ നായകന്‍ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി. നെഞ്ചില്‍ പിടിച്ച് തളളി. പിന്നാലെ ഒട്ടാമെന്‍ഡി എത്തി റോഡ്രിയോട് കയര്‍ത്തു. നിന്റെ കരച്ചില്‍ ഇനിയും കഴിഞ്ഞില്ലേ എന്നായിരുന്നു ഒട്ടാമെന്‍ഡിയുടെ പരിഹാസ ചോദ്യം. പിന്നീട് കൂട്ടത്തിലെ ഇടിക്കാരനെത്തി. ലിയനാര്‍ഡോ പരേഡസ്. ഗാവിയെയും പെഡ്രിയേയും തള്ളിവീഴ്ത്തി. അരിശംപൂണ്ട് ചവിട്ടാനോങ്ങി. റെഡ് കാര്‍ഡ് നല്‍കിയിട്ടും റഫറിയുടെ കയ്യില്‍ ഒതുങ്ങാതിരുന്നോതടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയെത്തിയാണ് പരേഡസിനെ പിടിച്ചുമാറ്റിയത്.സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട ഫോക്ക്ലാന്‍ഡ് ബാനര്‍ വിവാദത്തിലാണ് അടുത്ത അന്വേഷണം. സ്‌പോര്‍ട്‌സിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തിയതിന് അര്‍ജന്റീനയെ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ വിലക്കണമെന്നടക്കം അന്ന് ആവശ്യമുയര്‍ന്നിരുന്നു. ‘ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ്’ എന്ന് എഴുതിയ ബാനര്‍ പിടിച്ച് താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് വിവാദമായത്. ‘ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്’ എന്നാണ് ഈ വാചകത്തിന്റെ അര്‍ഥം.

SPORTS
News Image

തദ്ദേശ വകുപ്പിലെ ഡ്രൈവർ നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘം വയനാട്ടിൽ മൊഴിയെടുത്തു

കമ്പളക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 621/2024) നിയമനങ്ങളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ തിരുവനന്തപുരത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉദ്യോഗാർത്ഥികളിൽ നിന്ന് മൊഴിയെടുത്തു. ബുധനാഴ്ച രാവിലെ കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ഹിയറിംഗ്. ഐ.ജി. അജിതാ ബീഗം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ എസ്.ഐ. മുനീർ, എസ്.ഐ. രതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സനൂജ് എന്നിവരാണ് പരാതിക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.പി.എസ്.സി. വഴിയുള്ള നിയമനം അകാരണമായി തടഞ്ഞുവെച്ചതിനും വെബ്സൈറ്റിൽ നിന്ന് ഒഴിവുകൾ പിൻവലിച്ചതിനും എതിരെ വയനാട്ടിലെ ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. വയനാട്, ഇടുക്കി ജില്ലകളിലെ ഒഴിവുകളാണ് പ്രധാനമായും തടഞ്ഞുവെച്ചിട്ടുള്ളത്. വിവരാവകാശ രേഖകൾ പ്രകാരം വകുപ്പിൽ നിലവിൽ 2500-ഓളം താൽക്കാലിക ഡ്രൈവർമാരാണ് ജോലി ചെയ്യുന്നത്. 2022-ലെ ചില സർക്കാർ തീരുമാനങ്ങളുടെ മറവിൽ, പുതിയ തസ്തികകൾ സൃഷ്ടിച്ചും വീണ്ടും വിജ്ഞാപനം ഇറക്കിയും ഈ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആരോപണം.വിവിധ തസ്തികകളിലായി നിലവിൽ നൂറിലധികം കാറ്റഗറികളിൽ നിന്നായി പി.എസ്.സി.ക്കെതിരെ സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മൊഴിയെടുക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉദ്യോഗാർത്ഥികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ തന്നെ അന്തിമ കരട് റിപ്പോർട്ട് തയ്യാറാക്കും. ഇതിന് അംഗീകാരം ലഭിച്ച ശേഷം തുടർനടപടികൾക്കായി അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് റാങ്ക് ഹോൾഡേഴ്സ് കമ്മിറ്റി ഭാരവാഹികളായ അൻസാർ, വിനേഷ് എന്നിവർ ആവശ്യപ്പെട്ടു. ഡ്രൈവർ റാങ്ക് ഹോൾഡേഴ്സിനോടുള്ള സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഓൾ കേരള ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്ന് ശനിയാഴ്ച മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

KALPETTA
News Image

എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ഗ്രാമസഭയിൽ ആദരിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കാപുണ്ടിക്കൽ ഗ്രാമസഭ യോഗത്തിൽ വച്ച് ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സിഡിഎസ് എക്സിക്യൂട്ടീവ് ആയി തെരഞ്ഞെടുത്ത റഹ്മത് ഗഫൂറിന് ഗ്രാമസഭയിൽ വെച്ച് ഉപഹാരം നൽകി. 2026- 27 വർഷത്തെ പദ്ധതി അവലോകനവും. വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും. തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗ് അവതരിപ്പിക്കുന്നതിനും വേണ്ടി നടന്ന ഗ്രാമസഭയിൽ വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹാരിസ് കണ്ടിയൻ വിദ്യാർത്ഥികളെ ഉപഹാരം നൽകിആദരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ വി പി അബ്ദുറഹ്മാൻ. എഡിഎസ് എക്സിക്യൂട്ടീവ് അംഗം റഹ്മത്ത് ഗഫൂർ. വികസന സമിതി അംഗങ്ങളായ ടൈറ്റസ്. എ വി അഷ്റഫ്. വി അബ്ദുള്ള. സാജിത. തുടങ്ങിയവർ സംസാരിച്ചു.

KALPETTA
News Image

ചങ്ങരംകുളത്ത് വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച്യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കോട്ടത്തറ മെച്ചന നാരകത്തറ സന്തോഷിൻ്റെ മകൻ സെൽവിൻ(20)ആണ് മരിച്ചത്. കൂടെയു ണ്ടായിരുന്ന കോട്ടത്തറ മെച്ചന ദാസൻ്റെ മകൻ അമൽ(29)ന് ഗുരുതരമായി പരിക്കേറ്റു. കുറ്റിപ്പുറംതൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം സൺ റൈസ് ആശുപത്രിക്ക് മുൻവശം പുലർച്ചെ 12 മണിയോടെ ആണ് അപ കടം. സെൽവിനും അമലും സഞ്ചരിച്ച ബൈക്ക് എതിരെവന്ന ഇന്നോവ യിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് സമീപത്ത് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമലിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.സിമിയാണ് സെൽവിന്റെ മാതാവ്. സഹോദരൻ എബിൻ. മൃത സംസ് കാര ചടങ്ങങ്ങുകൾ ഇന്ന് വൈകുന്നേരം അരമ്പറ്റക്കുന്ന് സെൻ്റ്ജോസഫ് പള്ളി സെമിത്തേരിയിൽ.

KERALA
News Image

സ്‌കൂളുകളില്‍ ഇനി ചിക്കന്‍ ബിരിയാണി?; ഉച്ചഭക്ഷണ പദ്ധതി പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക് നൽകുന്ന ഭക്ഷണത്തിൽ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. സ്‌കൂള്‍ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ രാജ്‌മോഹന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.നൂറിലധികം അധ്യാപക-അധ്യാപകേതര സംഘനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിരവധി പരാതികളും ആവശ്യങ്ങളും ഉയര്‍ന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കണമെന്നത് അത്തരത്തില്‍ ഒരാവശ്യമായിരുന്നു. ഉച്ചഭക്ഷണത്തിന് ചിക്കന്‍ ബിരിയാണി നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തേ തന്നെ മുഖ്യമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എ രാജ്‌മോഹന്‍ പറഞ്ഞത്. ബിരിയാണി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു

GENERAL
News Image

എങ്ങനെ നന്ദി പറയും ലോകം! ആരാധകരെ ഞെട്ടിച്ച് മഞ്ഞക്കുപ്പായത്തിൽ ഇനി ഇല്ല എന്ന് പ്രഖ്യാപിച്ച് നെയ്മർ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് പടിയെറങ്ങുന്നു. 2026ലെ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇനി ദേശീയ ടീമിനായി പന്ത് തട്ടാനില്ലെന്ന് താരം ഏതാണ്ട് ഉറപ്പിച്ചുപറഞ്ഞു. ചൊവ്വാഴ്ച കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ മത്സരത്തിന് ശേഷമാണ് 34കാരനായ നെയ്മർ മനസ് തുറന്നത്. നോർവേയ്ക്കെതിരെയേറ്റ പരാജയത്തിന് പിന്നാലെ താരം സൂചന നൽകിയിരുന്നെങ്കിലും, ഇപ്പോൾ അത് അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ്.ദേശീയ ടീമിനൊപ്പമുള്ള തന്‍റെ സമയം അവസാനിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്ന് നെയ്മർ മാധ്യമങ്ങളോട് പറഞ്ഞു. മഞ്ഞക്കുപ്പായത്തിനായി സർവ്വസ്വവും നൽകി പോരാടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അതിൽ ഏറെ സന്തോഷവാനാണെന്നും കൂട്ടിച്ചേർത്ത താരം, എന്നാൽ ഇനി ദേശീയ കുപ്പായത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി. ലോകകപ്പിൽ നോർവേയ്ക്കെതിരായ തോൽവിക്ക് ശേഷം വൈകാരികമായി പ്രതികരിച്ച നെയ്മർ, താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ഇനി എല്ലാം അവസാനിച്ചുവെന്നും പറഞ്ഞിരുന്നു.

SPORTS
News Image

കേരളത്തിന്റെ കണ്ണീരോര്‍മ്മയായി വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; രണ്ടാണ്ട് പിന്നിടുമ്പോഴും വിതുമ്പി ദുരന്തഭൂമി

കേരളത്തെ ഒന്നാകെ നടുക്കിയ വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മഹാദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു.ഔദ്യോഗിക കണക്കുകള്‍ പ്രകാരം 298 പേർ മരിക്കുകയും കാണാതായ 32 പേരെ പിന്നീട് മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത ഈ ദുരന്തം മൂന്ന് ഗ്രാമങ്ങളെയാണ് തുടച്ചുനീക്കിയത്. ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോള്‍ ജീവൻ പൊലിഞ്ഞവരുടെ സ്മരണ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും സംഘടിപ്പിക്കും.പുഞ്ചിരിമട്ടത്തുനിന്ന് പൊട്ടിയൊഴുകിയെത്തിയ മലവെള്ളപ്പാച്ചിലും പാറക്കെട്ടുകളും മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളിലെ നൂറുകണക്കിന് ജീവനുകളും മനുഷ്യരുടെ പ്രതീക്ഷകളുമാണ് കവർന്നെടുത്തത്. ഇന്ന് നിശ്ചലമായി കിടക്കുന്ന ഈ പ്രദേശങ്ങളില്‍ തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞ വീടുകളും മാത്രമാണ് അവശേഷിക്കുന്നത്. ഒരു രാത്രികൊണ്ട് സർവ്വതും നഷ്ടപ്പെട്ട മനുഷ്യരുടെ വേദനയേറിയ ഓർമ്മകളോടെ നാട് നില്‍ക്കുമ്പോള്‍, വിനോദസഞ്ചാരികളുടെ വരവോടെ ചൂരല്‍മല പതിയെ അതിജീവനത്തിന്റെ പാതയിലേക്ക് ചുവടുവെക്കുകയാണ്.

KALPETTA
News Image