Advertisement

വയനാട് ജില്ലയില്‍ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ല - താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ജില്ലാതല കൺട്രോൾ റൂം- 04936 204151, 9526804151, 8078409770. വൈത്തിരി താലൂക്ക്- 04936 256100, 04936 255229, 8590842965, 9447097705 ബത്തേരി താലൂക്ക്-04936 220296, 04936 223355, 6238461385, 9447097707 മാനന്തവാടി താലൂക്ക്- 04935 240231, 04935 241111, 9446637748, 9447097704. പൊതുജനങ്ങൾക്ക് 1077 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം.

KALPETTA
News Image

ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദ സഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. അത്യാവശ്യ ആവശ്യങ്ങൾ ഒഴികെ വയനാട്ടിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദ സഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കുകയും വേണം. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യർഥിച്ചു.

KALPETTA
News Image

വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കാവുമന്ദം വില്ലേജിലെ തയ്യിൽ ഉന്നതിയിൽ വെള്ളം കയറിയത്തിനെ തുടർന്ന് കാപ്പുവയൽ ജി എൽ പി സ്കൂളിലേക്കാണ് ആളുകളെ മാറ്റിയത്. എട്ട് കുടുംബങ്ങളിലെ 24 പേരെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്. ഇതില്‍ എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ചെക്കണ്ണി കാട്ടുനായ്ക്ക ഉന്നതിയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് മുന്ന് കുടുംബങ്ങളെയും കാപ്പുവയൽ ജി എൽ പി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ഇതില്‍ നാല് പുരുഷനും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണുള്ളത്.

KALPETTA
News Image
Advertisement

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും: മുഖ്യമന്ത്രി

മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാന്‍ എന്‍ഡിആര്‍എഫ്, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശക്തമായ മഴയുടേയും മണ്ണിടിച്ചിലിന്റേയും ഉരുള്‍പൊട്ടലിന്റേയും സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടറുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാകളക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റവന്യൂമന്ത്രി സ്ഥിരീകരിച്ചു. ഇടുക്കിയില്‍ രണ്ട് പേരുടേയും കോട്ടയത്ത് ഒരാളുടേയും മരണമാണ സ്ഥിരീകരിച്ചത്. ഇടുക്കി കൊടിയത്തൂര്‍ വില്ലേജ് സുമതി (65), പീരുമേട് പ്രഭാകരന്‍ (77), കോട്ടയം സ്വദേശി ജോസഫ് ജോണി (26) എന്നിവരാണ് മരിച്ചത്. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. തെക്കന്‍ ജില്ലകളില്‍ മഴ കുറയാനാണ് സാധ്യത. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കാന്‍ നിര്‍ദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.

KERALA
News Image

കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി

മഞ്ഞൂറ: കൃഷിയിടത്തിലെ മീൻകുളത്തിന് സമീപം കർഷകനെ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ് (57) മരിച്ചത്. ഇന്നു രാവിലെ ഏഴോടെ വീടിന് സമീപത്തെ മീൻ കുളത്തിനടുത്തേക്കു പോയ ബെന്നി കുറച്ചുനേരം കഴിഞ്ഞും തിരിച്ചെത്താത്തതിനാൽ ഭാര്യ മോളി അന്വേഷിച്ചപ്പോഴാണ് കുളക്കരയിൽ വീണ് കിടക്കുന്ന ബെന്നിയെ കണ്ടത്. ഉടൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ മോട്ടോറിൽ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സംശയം. ദേവസ്യയുടേയും, പരേതയായ ഏലിയാമ്മയുടേയും മകനാ ണ്. ഭാര്യ മോളി കല്ലോടി പറമറ്റത്തിൽ കുടുംബാംഗമാണ്. യുകെ യിലുള്ള ആൽബിനും മെൽബിനുമാണ് മക്കൾ. മരുമകൾ: ഹണി ആൽബിൻ(യുകെ). സഹോദരങ്ങൾ: ഡെയ്‌സി പാലക്കത്തടത്തിൽ, സിബി സെബാസ്റ്റ്യൻ(ഏരിയ മാനേജർ, ദീപിക, കൽപ്പറ്റ), ഷിന കളത്തിപറമ്പിൽ.

KALPETTA
News Image

മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം, 3 മരണം, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി, റാന്നിയിൽ സ്ഥിതി ആശങ്കാജനകമായി തുടരുന്നു

സംസ്ഥാനത്ത് മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം. 3 പേര്‍ മരിച്ചു. കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണി എന്നയാളുടെ വീടിനു മുകളിലും മണ്ണു വീണു. ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണിയും മരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലും കോന്നിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളും മുങ്ങി. കോട്ടയത്ത് പാല, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. കെ കെ റോഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു.

KERALA
News Image

എൽപിജി, നികുതി, റെയിൽവേ; ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ സ്വാധീനിക്കുന്ന 7 മാറ്റങ്ങൾ

ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് വ്യക്തിഗത ധനകാര്യവുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഐടിആർ ഫയലിങ്, ബാങ്കിങ് സേവനങ്ങൾ, എൽപിജി വില, റെയിൽവേ ടിക്കറ്റ് ബുക്കിങ് തുടങ്ങി സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മേഖലകളിലാണ് പ്രധാന മാറ്റങ്ങൾ വരുന്നത്.ആദായ നികുതി റിട്ടേൺ സമർപ്പണത്തിൽ സമയപരിധി പാലിക്കേണ്ടത് കൂടുതൽ പ്രധാനമാകും. വൈകിയുള്ള ഫയലിങ് പിഴയ്ക്കും മറ്റ് സാമ്പത്തിക ബാധ്യതകൾക്കും കാരണമാകാം. നികുതി വിവരങ്ങൾ കൃത്യമായി നൽകാനും രേഖകൾ സൂക്ഷിക്കാനും നികുതിദായകർ ശ്രദ്ധിക്കണം.റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലും മാറ്റങ്ങൾ വരും. ടിക്കറ്റ് ബുക്കിങ് കൂടുതൽ സുഗമമാക്കാനും ദുരുപയോഗം കുറയ്ക്കാനുമാണ് പുതിയ നടപടികൾ ലക്ഷ്യമിടുന്നത്.ഓരോ മാസവും പുനഃപരിശോധിക്കുന്ന എൽപിജി സിലിണ്ടർ വിലയിലും ഓഗസ്റ്റ് 1 മുതൽ മാറ്റമുണ്ടാകാം. പാചകവാതക വിലയിലെ വ്യത്യാസം കുടുംബ ബജറ്റിനെയും വ്യാപാര ചെലവുകളെയും നേരിട്ട് ബാധിക്കും.

GENERAL
News Image

കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

മഴക്കെടുതിയില്‍ മധ്യകേരളം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു.അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. 500 അടിയോളം താഴ്ചയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തത്. രവിയേയും മകന്‍ രാജേഷിനേയും രക്ഷപ്പെടുത്തിപൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോണി എന്നയാളുടെ വീട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ജോണിയുടെ മകന്‍ ജോസഫാണ് മരിച്ചത്. ജോണിയുടെ ഭാര്യ ഗ്രേസിയ്ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കോട്ടയം തീക്കോയിയില്‍ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഭാഗിമകമായി തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി. പാലായും ഈരാറ്റുപേട്ടയും വെള്ളത്തില്‍ മുങ്ങി.

KERALA
News Image

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു; വില കുറയ്ക്കുന്നത് തുടർച്ചയായ രണ്ടാംതവണ

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയുടെ കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി.കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമാകും.തുടർച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.പശ്ചിമേഷ്യയിലെ സ്ഥിതിഗതികളടക്കം ചർച്ച ചെയ്യാനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറിന് വില കുറച്ചിരിക്കുന്നത്.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജ്യത്തെ ഇന്ധനലഭ്യതയും ഇന്ധനവിതരണവും ഉൾപ്പെടെ വിശദമായി ചർച്ചയായി. രാജ്യത്ത് എൽപിജി, പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്നാണ് യോഗത്തിലെ വിലയിരുത്തൽ. അതിനിടെ, എൽപിജിക്കായി പശ്ചിമേഷ്യൻ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ അമേരിക്കയിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2027-ഓടെ എൽപിജിയുടെ 25 ശതമാനവും അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നായിരുന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നേരത്തേ വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ജൂലായിലും ഓഗസ്റ്റിലുമായി തുടർച്ചയായി വില കുറച്ചിരിക്കുന്നത്.

GENERAL
News Image

വില കൂടിയെങ്കിലും മോഹം കുറഞ്ഞില്ല: സ്വർണം വാങ്ങാൻ ഇന്ത്യക്കാർ വാരിയെറിഞ്ഞത് 1.98 ലക്ഷം കോടി; കണക്ക് പുറത്ത്

വാങ്ങുന്ന സ്വർണത്തിന്റെ അളവിൽ കുറവ് വരുത്തിയെങ്കിലും ഇന്ത്യക്കാർ സ്വർണം വാങ്ങുന്നതിനായി ചെലവഴിച്ച തുകയിൽ വൻ വർധനവ്. 2026 ഏപ്രിൽ–ജൂൺ പാദത്തിൽ സ്വർണം വാങ്ങാൻ മാത്രം ഇന്ത്യാക്കാർ അധികമായി ചെലവിട്ടത് 65,600 കോടി രൂപയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ത്യയിലെ മൊത്തം സ്വർണ ഉപഭോഗം 6 ശതമാനം ഇടിഞ്ഞ് 131.4 ടണ്ണിലെത്തി. എന്നാൽ സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നതോടെ ഉപഭോക്താക്കൾ ചെലവഴിച്ച ആകെ തുകയിൽ 50 ശതമാനത്തിന്റെ വൻ വർധനവാണുണ്ടായത്.കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1.33 ലക്ഷം കോടി രൂപയായിരുന്ന വിപണി മൂല്യം ഇത്തവണ 1.98 ലക്ഷം കോടി രൂപയായി ഉയരുകയായിരുന്നു. വില ഉയർന്നപ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾ സ്വർണത്തിനുള്ള മുൻഗണന കുറച്ചിട്ടില്ലെന്നും, എന്നാൽ ബജറ്റിന് അനുസരിച്ച് വാങ്ങൽ രീതികളിൽ മാറ്റം വരുത്താൻ നിർബന്ധിതരാകുന്നുണ്ടെന്നും വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജിയണൽ സിഇഓ സച്ചിൻ ജെയിൻ വ്യക്തമാക്കി.ഉയർന്ന വില ആഭരണ വിപണിയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ആഭരണ ഉപഭോഗം അളവ് 15 ശതമാനം ഇടിഞ്ഞ് 75.1 ടണ്ണിലെത്തിയെങ്കിലും, ആകെ മൂല്യം 34 ശതമാനം വർധിച്ച് 1,13,210 കോടി രൂപയിലെത്തി. അക്ഷയ തൃതീയ, ഗുഡി പദ്വ തുടങ്ങിയ ആഘോഷ ദിനങ്ങളിൽ വാങ്ങലുകൾ സജീവമായിരുന്നെങ്കിലും, അധിക തുക ഒഴിവാക്കാൻ ഉപഭോക്താക്കൾ ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്കും കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്കും ശ്രദ്ധ തിരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.കൂടാതെ പഴയ സ്വർണം നൽകി പുതിയത് വാങ്ങുന്ന എക്സ്ചേഞ്ച് രീതി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. അതേസമയം, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഡിജിറ്റൽ സ്വർണത്തിലും ബാറുകളിലും കോയിനുകളിലും മുന്നേറ്റം പ്രകടമാണ്. സ്വർണക്കട്ടികളുടെയും നാണയങ്ങളുടെയും ആവശ്യകത 9 ശതമാനം വർധിച്ച് 50.3 ടണ്ണിലെത്തിയപ്പോൾ, ആഗോളതലത്തിൽ നിക്ഷേപ ചോർച്ചയുണ്ടായപ്പോഴും ഇന്ത്യയിലെ ഗോൾഡ് ഇ.ടി.എഫുകളിലേക്ക് 4.2 ടൺ അറ്റ നിക്ഷേപം ഒഴുകിയെത്തി.

GENERAL
News Image

'ഹായ് ഫ്രണ്ട്‌സ്, നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്'; വീണ്ടും പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വഴിതെറ്റിയവരെ നമുക്ക് വഴിയിലേക്ക് നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ സന്ദേശത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം. ഹായ് ഫ്രണ്ട്‌സ് എന്ന് തുടങ്ങുന്ന വീഡിയോയാണ് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.'ഭാരതത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ല. കുട്ടികളെ, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ജന്തര്‍ മന്തറില്‍ കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു. ചീത്ത വിളിച്ചു. തെറ്റായ വഴിയില്‍ സഞ്ചരിക്കാതെ വിദ്യാര്‍ത്ഥികളെ നേര്‍വഴിയില്‍ നടത്താം. കുട്ടികളെ നേരെയാക്കാന്‍ ഒരുമിച്ച് മുന്നോട്ട് പോകാം', പ്രധാനമന്ത്രി പറഞ്ഞു.

GENERAL
News Image

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബേക്കർ ആന്റ് കൺഫെക്ഷന‌ർ ട്രേഡിൽ എസ്.സി വിഭാഗത്തിന് ഒരു ഒഴിവും ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ ട്രേഡുകളിൽ ഓപ്പൺ വിഭാഗത്തിൽ ഒരോ ഒഴിവുകളുമാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ആറിന് രാവിലെ 11ന് ഐ.ടി.ഐ പ്രിൻസിപ്പലിന് മുമ്പാകെ അഭിമുഖത്തിനെത്തണം. ഫോൺ: 04936 205519.

ARIYIPPU
News Image

കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം

പനമരം ബ്ലോക്ക്പഞ്ചായത്ത് ആത്മ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിലെ മികച്ച സംയോജിത കര്‍ഷകരെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ പനമരം, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി കൃഷിഭവനുകളില്‍ ആഗസ്റ്റ് അഞ്ചിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ കൃഷിഭവനകളില്‍ ലഭിക്കും. ഫോണ്‍- 9744250060, 9961424659

ARIYIPPU
News Image

താമരശ്ശേരി ചുരത്തിലൂടെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം

ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. വൈത്തിരി, ലക്കിടി മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴ പെയ്തതിനാൽ ജില്ലയിൽ നിന്നും കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നും വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും.

KALPETTA
News Image

പി.ജി സീറ്റ് ഒഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ എം.എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം കോഴ്സിന് എസ്.ടി വിഭാഗത്തിൽ മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുഉള്ളവർ ആഗസ്റ്റ് മൂന്നിനുള്ളിൽ കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9188900206.

ARIYIPPU
News Image

ജി.എസ്.ടി സ്കിൽ കോഴ്സ്

മീനങ്ങാടി മോഡൽ കോളേജിൽ തൊഴിലധിഷ്ഠിത നൈപ്യുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജി.എസ്.ടി കംപ്ലയൻസ് ആന്റ് ഇ ഫയലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ കോഴ്സിന് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഫോൺ: 04936 246446

ARIYIPPU
News Image

ജി.എസ്.ടി സ്കിൽ കോഴ്സ്

മീനങ്ങാടി മോഡൽ കോളേജിൽ തൊഴിലധിഷ്ഠിത നൈപ്യുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജി.എസ്.ടി കംപ്ലയൻസ് ആന്റ് ഇ ഫയലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ കോഴ്സിന് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഫോൺ: 04936 246446

ARIYIPPU
News Image

മോഡൽ കോളേജിൽ ബിരുദ പ്രവേശനം

ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ പ്രവർത്തിക്കുന്ന മീനങ്ങാടി മോഡൽ കോളേജിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗങ്ങൾക്കും സർക്കാർ നിബന്ധനപ്രകാരം ഫീസ് ആനുകൂല്യങ്ങൾ ലഭിക്കും. അപേക്ഷാഫോറം കോളേജ് ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങി പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം സമർപ്പിക്കണം. ഫോൺ: 04936 246446, 8547005077.

ARIYIPPU
News Image

ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ആഗസ്റ്റ് മൂന്ന് മുതൽ ഏഴ് വരെ സ്‍പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർക്ക് ട്രാൻസ്‍ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഈ വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകാം. ഫോൺ: 04936 205519, 9961702406, 9995914652

ARIYIPPU
News Image

പി.ജി സീറ്റ് ഒഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ എം.എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം കോഴ്സിന് എസ്.ടി വിഭാഗത്തിൽ മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുഉള്ളവർ ആഗസ്റ്റ് മൂന്നിനുള്ളിൽ കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9188900206.

KALPETTA
News Image