Advertisement

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍; ശരിയായ ടയര്‍ പ്രഷര്‍ നിലനിര്‍ത്തിയില്ലെങ്കില്‍ അപകടമുണ്ടാകാം

മഴക്കാലത്ത് റോഡുകള്‍ വഴുക്കലുള്ളതായി മാറുന്നു. അത്തരം സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തും. മിക്ക ആളുകളും മഴക്കാലത്ത് വാഹനത്തിന്റെ വൈപ്പറുകള്‍, ഹെഡ്ലൈറ്റുകള്‍, ബ്രേക്കുകള്‍ എന്നിവയിലൊക്കെയാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. പക്ഷേ ഇവയ്‌ക്കൊപ്പംതന്നെ വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് ടയര്‍ പ്രഷറും. കാറിന്റെ ഗ്രിപ്പിനും ബ്രേക്കിംഗിനും സുരക്ഷയ്ക്കും ശരിയായ ടയര്‍ പ്രഷര്‍ നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണ്. ശരിയായി വായു നിറയ്ക്കാത്ത ടയറുകള്‍ നനഞ്ഞ റോഡുകളില്‍ കാറിന്റെ ബാലന്‍സ് തകരാറിലാക്കും.ടയര്‍ പ്രഷര്‍ അഥവാ ടയര്‍ മര്‍ദ്ദം എന്താണ്?വാഹനത്തിന്റെ ടയര്‍ മര്‍ദം (Tyre Pressure) എന്നത് ടയറിനുള്ളിലെ വായുവിന്റെ സമ്മര്‍ദമാണ്. ഇത് സാധാരണയായി PSI (Pounds per Square Inch) അല്ലെങ്കില്‍ bar എന്ന അളവിലാണ് പറയുന്നത്. ഓരോ കാറിനും ടയര്‍ മര്‍ദ്ദം വ്യത്യാസമാണ്. ഡ്രൈവറുടെ വാതിലിന്റെ അകത്തെ സ്റ്റിക്കറില്‍, വാഹനത്തിന്റെ ഓണേഴ്‌സ് മാനുവലില്‍, ചില വാഹനങ്ങളില്‍ ഫ്യൂവല്‍ ക്യാപ്പിന്റെ അകത്തും ആ വാഹനത്തിന്റെ ടയര്‍ മര്‍ദ്ദം രേഖപ്പെടുത്തിയിട്ടുണ്ടാകും.മാറുന്ന കാലാവസ്ഥയെ ആശ്രയിച്ച് വാഹനത്തിന്റെ ടയര്‍ മര്‍ദ്ദം ക്രമീകരിക്കാം, എന്നാല്‍ അത് വാഹന നിര്‍മ്മാതാവ് നിശ്ചയിച്ച പരിധിക്കുള്ളില്‍ ആയിരിക്കണം. മഴക്കാലത്തും കാര്‍ നിര്‍മ്മാതാവ് ശുപാര്‍ശ ചെയ്യുന്ന അതേ അളവില്‍ ടയര്‍ മര്‍ദ്ദം നിലനിര്‍ത്തേണ്ടതാണ്

GENERAL
News Image

ഒന്നാമൻ! 100 മില്യൺ കടക്കുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി! ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുത്തനെ കൂടി

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം നിലവിൽ 105 മില്യൺ പിന്നിട്ടു. ഇതോടെ ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി. സമീപദിവസങ്ങളിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച റീൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായതോടെയാണ് വെറും ഒരാഴ്ചയ്ക്കുള്ളിൽ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സ് അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് എത്തിയത്. ഇൻസ്റ്റഗ്രാമിൽ രണ്ടാം സ്ഥാനത്തുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 43.2 മില്യൺ ഫോളോവേഴ്‌സാണുള്ളത്. ട്രംപിനേക്കാൾ രണ്ടിരട്ടിയിലധികം ഫോളോവേഴ്‌സാണ് മോദിക്ക് നിലവില്‍. ഇന്ത്യയിലെ മറ്റ് മുൻനിര രാഷ്ട്രീയ നേതാക്കളേക്കാളും ബഹുദൂരം മുന്നിലാണ് മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 മില്യണും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 12.6 മില്യണും ഫോളോവേഴ്‌സാണുള്ളത്.

GENERAL
News Image

അതാണ് ഞങ്ങൾക്ക് കിട്ടിയ യഥാർത്ഥ കിരീടം'; ലോകകപ്പ് തോൽവിക്ക് ആരാധകരോട് മാപ്പ് ചോദിച്ച് സ്കലോണി

ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ അർജന്‍റീന ആരാധകരോട് ക്ഷമാപണം നടത്തി പരിശീലകൻ ലയണൽ സ്കലോണി. ഫൈനൽ പോരാട്ടത്തിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ ഒരു ആഴ്ച സമയമെടുത്ത ശേഷമാണ് സ്കലോണി ഇൻസ്റ്റഗ്രാമിലൂടെ വികാരാധീനനായ കുറിപ്പ് പങ്കുവെച്ചത്. തനിക്ക് മറ്റൊരു ലോകകപ്പ് കിരീടം ആരാധകർക്ക് സമ്മാനിക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും എന്നാൽ അർജന്‍റീനയുടെ കളിക്കാർ തങ്ങളുടെ സർവ്വസ്വവും കളിക്കളത്തിൽ നൽകിയാണ് മടങ്ങിയതെന്നും സ്കലോണി കുറിച്ചു.സങ്കടവും സന്തോഷവും കണ്ണീരും പുഞ്ചിരിയും കലർന്ന ഒരു വാരത്തിന് ശേഷമാണ് താൻ ഇത് എഴുതുന്നതെന്ന് സ്കലോണി കുറിച്ചു. നിങ്ങൾക്ക് മറ്റൊരു കിരീടം കൂടി നൽകാനും കുറച്ചു ദിവസത്തേക്കെങ്കിലും ജീവിതത്തിലെ വിഷമതകൾ മറന്ന് സന്തോഷിപ്പിക്കാനും സാധിക്കാത്തതിന്‍റെ പേരില്‍ ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാൽ എന്‍റെ കളിക്കാർ, അഥവാ ഞാൻ ഭാര്യയോട് എപ്പോഴും പറയാറുള്ളത് പോലെ 'എന്‍റെ യോദ്ധാക്കൾ', ഗ്രൗണ്ടിൽ എന്താണ് ചെയ്തതെന്ന് നിങ്ങൾ ഓർക്കണം. അസാധ്യമെന്ന് തോന്നുമ്പോഴും വിട്ടുകൊടുക്കാതിരിക്കുക, തളർന്നു വീഴുമ്പോഴും തോൽവി സമ്മതിക്കാതിരിക്കുക, അറിയാത്തവരുടെ വിമർശനങ്ങൾ കേൾക്കുമ്പോഴും ഒന്നിച്ചുനിൽക്കുക, മനസ്സ് പറയുന്നത് ശരീരത്തിന് ചെയ്യാൻ കഴിയാത്തത്ര ക്ഷീണിക്കുമ്പോഴും അവസാന നിമിഷം വരെ പോരാടുക... അത് മാത്രമാണ് അവർ ചെയ്തത്. ആ പോരാട്ടവീര്യമാണ് ഞങ്ങളുടെ യഥാർത്ഥ കിരീടം.

SPORTS
News Image
Advertisement

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്ത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണയർപ്പിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിലെ കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. വിദ്യാർത്ഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരും അടങ്ങുന്ന പൊതുസമൂഹം കേന്ദ്രത്തിനെതിരായ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരള പോലീസ് കേസെടുത്തതായാണ് വിവരങ്ങൾ പുറത്തുവരുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി.

KERALA
News Image

ഐഷിക്കെതിരായ അറസ്റ്റ് നീക്കം: 'ഡല്‍ഹി പൊലീസിന്റെ നടപടി ജനാധിപത്യ ധ്വംസനം': അപലപിച്ച് പിണറായി വിജയന്‍

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ അറസ്റ്റ് നീക്കത്തെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡല്‍ഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസില്‍ കടന്നുകയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന്റെ ഈ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരില്‍ പാര്‍ട്ടി ഓഫീസില്‍ കടന്ന് അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജന്തര്‍ മന്തറില്‍ കേന്ദ്രസര്‍ക്കാരിനും സംഘപരിവാര്‍ ശക്തികള്‍ക്കുമുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായേ ഇതിനെ കാണാന്‍ കഴിയൂ. രാജ്യത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ കള്ളക്കേസുകളില്‍ കുടുക്കി ഒതുക്കാമെന്നും ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നും കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്. ഇത്തരം വിരട്ടലുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ മുട്ടുമടക്കുന്നവരല്ല എസ്എഫ്‌ഐയും ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു

GENERAL
News Image

'ഞങ്ങളുദ്ദേശിച്ചത് അതല്ല!'; സ്‌പെയ്ൻ കിരീടമുയർത്തിയപ്പോൾ പുറം തിരഞ്ഞുനിന്ന സംഭവത്തിൽ ലിസാൻഡ്രോ

ലോകകപ്പ് ഫൈനലിൽ സ്‌പെയ്ൻ കിരീടം ഏറ്റുവാങ്ങുമ്പോൾ അർജന്‍റീന താരങ്ങൾ പുറം തിരിഞ്ഞുനിന്ന സംഭവത്തിൽ വിശദീകരണവുമായി മാർട്ടിനസ്. ചാമ്പ്യന്മാരായ സ്പെയിനോട് യാതൊരുവിധ അനാദരവും കാണിച്ചിട്ടില്ലെന്നും, തോൽവിയിലും തങ്ങളെ പിന്തുണച്ച ആരാധകരോട് സ്നേഹവും നന്ദിയും പ്രകടിപ്പിക്കുക മാത്രമാണ് ആ നിമിഷത്തിൽ ചെയ്തതെന്നും മാർട്ടിനസ് വ്യക്തമാക്കി.ഫൈനലിൽ പരാജയപ്പെട്ടിട്ടും അർജന്‍റീന ആരാധകർ സ്റ്റേഡിയത്തിൽ പാട്ടുപാടി ടീമിനെ ആവേശത്തോടെ പിന്തുണച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ നിമിഷത്തിൽ നിരാശയിലായിരുന്ന ടീമിന് വലിയ കരുത്തായത് ആരാധകരുടെ ആ പിന്തുണ മാത്രമായിരുന്നുവെന്നും, അതാണ് അവരിലേക്ക് ശ്രദ്ധ തിരിക്കാൻ കാരണമായതെന്നും മാർട്ടിനസ് പറഞ്ഞു.

SPORTS
News Image

സ്പോട്ട് അഡ്മിഷൻ

ചുള്ളിയോട് നെൻമേനി ഗവ. വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആന്‍ഡ് ടെക്നോളജി ട്രേഡിൽ (ഒരു വർഷം) ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകള്‍, പകർപ്പ്, ടിസി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ട് എത്തി 100 രൂപ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കണം. ആഗസ്റ്റ് എട്ട് വരെ അപേച്ൽ നല്‍കാം. ഫോൺ: 04936 266700.

ARIYIPPU
News Image

കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംങ് സെന്ററിൽ 2026-27 വർഷത്തേക്കുള്ള ഒന്നാം വർഷ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.fdgt.polyadmission.org വെബ് സൈറ്റില്‍ ആഗസ്റ്റ് 12 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍- 04935295068, 9946153609, 9656061030

ARIYIPPU
News Image

വാർഡൻ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫിസിൻ്റെ പരിധിയിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ വാർഡൻ തസ്തികകളിൽ ഈ വർഷം വന്നേക്കാവുന്ന ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പട്ടിക വർഗ വിഭാഗത്തിൽപെട്ട ബി എ‍ഡ് യോഗ്യതയുള്ളവര്‍ വെള്ള കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ പട്ടിക വർഗ വികസന ഓഫിസിൽ ജൂണ്‍ 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ബി എഡ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ഡിഗ്രി യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രായപരിധി 25നും 50 നും മദ്ധ്യേ. ഫോണ്‍- 04936-221074

SULTAN BATHERY
News Image

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാൽ അടിച്ചിലാടി, പന്നിമുണ്ട, തച്ചമ്പം ട്രാൻസ്ഫോർ പരിധികളിൽ നാളെ (ജൂലൈ 29) രാവിലെ 8:30 മുതൽ 5:30 വരെ വൈദ്യുതി തടസ്സപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ മഠത്തുംകുനി ഭാഗത്ത് നാളെ (ജൂലൈ 29) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

KALPETTA
News Image

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട് ഹൃദയ ഭൂമിയില്‍ 30ന് സര്‍വ്വമത പ്രാര്‍ത്ഥന

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഉരുള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് പുത്തുമലയിലെ ഹൃദയ ഭൂമിയില്‍ ജൂലൈ 30ന് രാവിലെ ഒന്‍പതിന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ഹൃദയ ഭൂമിയില്‍ അനുസ്മരണവും സര്‍വ്വമത പ്രാര്‍ത്ഥനയും നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ദുരന്തബാധിതരെയും കുടുംബാംഗങ്ങളെയും കല്‍പ്പറ്റയില്‍ നിന്ന് പുത്തുമലയിലേക്കും തിരികെ കല്‍പ്പറ്റയിലേക്കും എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസുകള്‍ നടത്തും.

KALPETTA
News Image

ഉന്നതികളിൽ ലഘുലേഖ വിതരണം നടത്തി

കോട്ടത്തറ:സെന്റ് ആന്റണീസ് യു.പി. സ്കൂൾ കോട്ടത്തറയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിൻ്റെ സമീപ ത്തുള്ള ഒരുവുമ്മൽ ഉന്നതിയിൽ ലഘുലേഖ വിതരണം നടത്തി. ഹെഡ്മിസ്ട്രസ് ലിസി , അധ്യാപകരായ വിനയ, സി. എലിസബത്ത് എന്നിവരോടൊപ്പം വിദ്യാർഥി പ്രതിനിധികളും ഉന്നതികളിലെ വീടുകൾ സന്ദർശിച്ച് ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വിതരണം ചെയ്തു.മദ്യം, മയക്കുമരുന്ന് തുടങ്ങിയ മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്ന് കോളനിവാസികൾക്ക് ഇവർ വിശദീകരിച്ചു. ലഹരിയിൽ നിന്ന് അകന്നുനിൽക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും അവർക്ക് ബോധ്യപ്പെടുത്തി.

KALPETTA
News Image

നമ്പ്യാർകുന്ന് ശ്രേയസ് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

നമ്പ്യാർകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി മീര ഐ ട്രസ്റ്റ്‌ കണ്ണാശു പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും,തിമിര നിർണ്ണയ ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ടി.യു.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പിനെക്കുറിച്ച് മീര ഐ ട്രസ്റ്റിലെ അമ്പിളി വിശദീകരിച്ചു.ഡോക്റ്റേഴ്സ് ദിനാചരണ ത്തിന്റെ ഭാഗമായി ഡോ.അമൃതയെ ആദരിച്ചു.സി ഡി ഒ മാരായ കെ. പി.വിജയൻ,രാധ പ്രസാദ്,ഷൈല എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

വന്യമൃഗ പ്രതിരോധത്തിന് 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കും- മന്ത്രി ഷിബു ബേബി ജോണ്‍

വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് ജില്ലയിലെ വന മേഖലയില്‍ 60 കിലോ മീറ്റര്‍ ദൂരത്തില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതെന്നും നിലവിലുള്ള 25 കിലോ മീറ്ററിലുള്ള സോളാര്‍ ഫെന്‍സിങ്ങിന്റെ അറ്റകുറ്റപ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ പി.ഡബ്ല്യൂ. ഡി റസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖല വയനാടാണെന്നും വന മേഖലയോട് ചേര്‍ന്ന് ആള്‍ താമസമുള്ള സാഹചര്യം പരിഗണിച്ച് ജില്ലയിലെ വന പ്രദേശത്തിന്റെ വാഹക ശേഷി പഠിക്കാന്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുുണ്ടെന്നും മന്ത്രി പറഞ്ഞു. പഠനത്തിന്റെ ഭാഗമായി കടുവ, ആന എന്നിവയുടെ എണ്ണം എടുക്കുന്നതോടൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഓഗസ്റ്റ് ആറിന് പാലക്കാട് ജില്ലയില്‍ സമഗ്ര ചര്‍ച്ച നടത്തും. വിവിധ കാടുകളില്‍ നിന്നും പിടിക്കുന്ന കടുവകളെ മറ്റ് ടൈഗര്‍ റിസര്‍വുകളിലേക്ക് മാറ്റുന്നതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വനം വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വന മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍, വനം വകുപ്പ്, ജനപപ്രതിനിധികള്‍, തദ്ദേശ സ്ഥാപപനങ്ങള്‍, ജനജാഗ്രത സമിതികളുടെ കൂട്ടായ സഹകരണത്തോടെ മാത്രമെ പരിഹാരം കണ്ടെത്താന്‍ സാധിക്കുവെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷകന്റെ ഭൂമി കര്‍ഷകനും വന ഭൂമി വനത്തിനും ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കും. വനം വകുപ്പിന് കീഴിലുള്ള 100 കിലോ മീറ്റര്‍ റോഡിന്റെ ക്ലിയറന്‍സ് ഉറപ്പാക്കും. നൂറു ദിവസത്തിനകം ജില്ലയ്ക്ക് നാല് റാപിഡ് റസ്‌പോണ്‍സ് ടീമിനെ നല്‍കും. വാച്ചര്‍മാര്‍ക്ക് അധിക ഉപകരണങ്ങള്‍ ലഭ്യമാക്കി കൂടുതല്‍ സജ്ജരാക്കും. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്ത് അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും അദാലത്തില്‍ വകുപ്പില്‍ ഫയല്‍ ചെയ്തിട്ടുള്ള (ഒ.ആര്‍)പരാതികള്‍ പുന:പരിശോധിച്ച് തീര്‍പ്പാക്കല്‍, കൃഷിനാശവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം ലഭ്യമാക്കല്‍, കര്‍ഷകന്റെ ഭൂമിയ്ക്ക് എന്‍.ഒ.സി അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ തീര്‍പ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ എം.എല്‍.എ ഐ.സി ബാലകൃഷണന്‍ പങ്കെടുത്തു.

KALPETTA
News Image

ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്

ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോണ്‍- 7994449314

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള 15 കെവിഎ ഡീസൽ ജനറേറ്റർ സെറ്റ് ലേലം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ആഗസ്റ്റ് 10ന് രാവിലെ 11ന് ക്വട്ടേഷൻ തുറക്കും. ഫോണ്‍- 9744113243

ARIYIPPU
News Image

റീ ടെണ്ടർ

മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ നഗരസഭ, തിരുനെല്ലി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ 131 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ പാൽ ആഗസ്റ്റ് മുതൽ 2027 മാർച്ച് വരെയുള്ള നിശ്ചിത ദിവസങ്ങളിൽ അങ്കണവാടി കേന്ദ്രങ്ങളിൽ എത്തിക്കാന്‍ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്ര വച്ച റീ ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 11ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടർ ഫോം സ്വീകരിക്കും. ഫോൺ - 04935 240324, 8086311616

ARIYIPPU
News Image

ക്വട്ടേഷൻ നോട്ടീസ്

ജില്ലാ വ്യവസായ കേന്ദ്രം, ഉപ കാര്യാലയങ്ങളായ വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകളുടേയും ബോർഡുകൾ നിർദ്ദിഷ്ട മാതൃകയിൽ നിർമ്മിച്ചു നൽകാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 30ന് വൈകുന്നേരം മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് സമർപ്പിക്കണം. ഫോൺ- 04936 202485

ARIYIPPU
News Image

വടകര എംഡിഎംഎ കേസ്: പേരാമ്പ്രയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

വടകര: വടകര എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിൽ ഒരാൾ കൂടി അറസ്റ്റിൽ . പേരാമ്പ്ര സ്വദേശിനിയായ ഗ്രീഷ്മ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ലഹരി സംഘവുമായുള്ള ഇവരുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കേസിൽ ഇതുവരെ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഗ്രീഷ്മ. പേരാമ്പ്ര വിആർസിയിലെ തന്നെ അധ്യാപികയാണ് ഗ്രീഷ്മ .അതേസമയം വടകരയിൽ എംഡിഎംഎ വിൽപന കേസിൽ അറസ്റ്റിലായ രണ്ട് താത്കാലിക അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപ ഇടപാട് നടന്നതായി കണ്ടെത്തി. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര ബി.ആർ.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന കെ.സി.കീർത്തന, കെ.കാവ്യ എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും സമഗ്ര ശിക്ഷാ അഭിയാന് കീഴിലെ താത്കാലിക അധ്യാപികമാരാണ്. പോലീസ് നടത്തിയ സാമ്പത്തിക പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കീർത്തനയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപ എത്തിയിട്ടുണ്ട്. കാവ്യയുടെ അക്കൗണ്ടിൽ കഴിഞ്ഞ 5 മാസത്തിനിടെ 9 ലക്ഷം രൂപയുടെ ഇടപാടും കണ്ടെത്തി. ലഹരി വിൽപന നടത്തി ലഭിച്ച പണമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ഇടപെട്ടു. അധ്യാപകരുടെ അറസ്റ്റ് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമഗ്ര ശിക്ഷാ അഭിയാനിൽ നിന്ന് വകുപ്പ് തേടിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കും. ഇവർക്കെതിരെ നേരത്തെ ഉയർന്ന പരാതികളിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നതും ജില്ലാ ഓഫീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ 15 ബി.ആർ.സിക്ക് കീഴിലുള്ള മുഴുവൻ താത്കാലിക അധ്യാപകരെയും കുറിച്ച് വിശദമായ പരിശോധന നടത്താനും തീരുമാനിച്ചു.

KERALA
News Image

മുത്തങ്ങയിൽ വൻ ലഹരി വേട്ട 17.188 ഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

ബത്തേരി: വാണിജ്യ അളവിൽ സ്കൂട്ടറിൻ്റെ വൈപ്പറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട്, രാമനാട്ടുകര, തയ്യിൽ വീട്ടിൽ, കെ.ഫഹദ് (25) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എൽ 84 ഇ 6609 നമ്പർ സ്‌കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്കൂട്ടറിന്റെ വൈസറി നുള്ളിൽ തുണി സഞ്ചിയിൽ നിന്ന് 17.188 ഗ്രാം എം.ഡി.എം.എ യും സ്മോ ക്കിങ് ഗ്ലാസ് ട്യൂബും കണ്ടെടുത്തത്. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്ത‌ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കോട്ടൂർ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിൽ 124.39 ഗ്രാം എം.ഡി. എം.എയുമായി അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെയും പിടികൂടിയിരുന്നു.

SULTAN BATHERY
News Image