Advertisement

ഐഎൻടിയുസി തൊഴിലാളി സംഗമം നടത്തി

കാവുമന്ദം:ഐഎൻടിയുസി തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.ഐ എൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു.ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതിഷ് വൈത്തിരി മുഖ്യപ്രഭാഷണം നടത്തി.കർളാട് ചിറയിൽ മാനേജരെയും തൊഴിലാളികളെയും കയ്യേറ്റം ചെയ്ത നടപടിയിൽ പോലീസിന്റെ ഭാഗത്ത് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി വേണമെന്നു യോഗം ആവശ്യപ്പെട്ടു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി വട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു,ഷിബു വിജി, എം എ ജോസഫ്, കെ കെ രാജേന്ദ്രൻ, സണ്ണി മുത്തങ്ങാ പറമ്പിൽ, ജോബി ടിജെ, സിബി ഏനാപള്ളി, വിൻസി ബിജു, ജിൻസി സണ്ണി,ജിബിൻ മാമ്പള്ളി ശിഹാബ് കളത്തിൽ എന്നിവർ പ്രസംഗിച്ചു.

KALPETTA
News Image

കോണ്‍ഗ്രസ് ഭവനപദ്ധതി: കുന്നമ്പറ്റയില്‍ പ്രിയങ്കാഗാന്ധി എം പി സന്ദര്‍ശനം നടത്തി

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ച കുന്നമ്പറ്റയിലെ ഭൂമിയില്‍ പ്രിയങ്കാഗാന്ധി എം പി സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചക്ക് ശേഷം മണ്ണിടിച്ചിലുണ്ടായ കള്ളാടിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെത്തി കണ്ട ശേഷമായിരുന്നു പ്രിയങ്ക കുന്നമ്പറ്റയിലെ ഭൂമിയിലെത്തിയത്. മന്ത്രിമാരായ എ പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ദിഖ്, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, ഉള്‍പ്പെടെയുള്ളവരും എം പിക്കൊപ്പമുണ്ടായിരുന്നു.

KALPETTA
News Image

വയനാട്ടിലെ ജനപ്രതിനിധികൾ തികഞ്ഞ പരാജയം:ആക്ഷൻ കമ്മിറ്റി

കേരളത്തിൽ ആദിവാസികളും സാധാരണക്കാരും തോട്ടം തൊഴിലാളികളും ഉൾപ്പെടുന്ന വയനാട് ജില്ലയെ പിന്നോക്ക അവസ്ഥയിൽ എത്തിച്ചത് ഇവിടെ മുൻപും പിമ്പും തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ കഴിവില്ലായ്മയാണ് എന്ന് മെഡിക്കൽകോളേജ് ആക്ഷൻ കമ്മിറ്റി വിലയിരുത്തി. കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ആക്ഷൻകമ്മറ്റി ജിനചന്ദ്ര മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജിന്റെ കവാട ഉദ്ഘാടന കർമ്മം ആക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് വി പി എൽദോ നിർവഹിച്ചു. കമ്മിറ്റി അംഗങ്ങൾ കൂട്ടമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാല ഉയർത്തി. ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത കലക്ടറേറ്റ് മാർച്ച് ജൂലൈ 29ന് നടത്തപ്പെടും. എസ് എച്ച് ആർ പി സി ജില്ലാ പ്രസിഡണ്ട് പ്രേമലത കെ എൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ വി ഗോകുൽദാസ് സ്വാഗതവും പ്രക്ഷോഭ പരിപാടികളെക്കുറിച്ച് വിവരണം നടത്തി. തുടർന്ന് ഫിലിപ്പ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. അഡ്വക്കേറ്റ് ബാബു ടി യു, കുന്നത്ത് അഷ്റഫ്, ചെയർമാൻ ഡോക്ടർ എം ബാലകൃഷ്ണൻ, മൊയ്തു എ കെ, ശാന്തകുമാരി വിനായക, അബ്ദുൽ ഖാദർ മടക്കിമല, സുജാത എച്ച് തുടങ്ങിയവർ സംസാരിച്ചു.10 വർഷം കേരളം ഭരിച്ച ഇടതുപക്ഷ സർക്കാർ വയനാട് മെഡിക്കൽ കോളേജ് അട്ടിമറി നടത്തിയാണ് മാനന്തവാടിയിലേക്ക് മാറ്റിമറിച്ചത്. ഇതിന്റെ പിന്തുടർച്ച എന്നോണം മാനന്തവാടി എംഎൽഎ പ്രാദേശിക വാദം ഉന്നയിച്ചു അവിടുത്തെ ജനങ്ങളെ വഴിതെറ്റിക്കുന്നു. ജില്ലയുടെ സിരാകേന്ദ്രമായ കൽപ്പറ്റ മടക്കിമലയിൽ മെഡിക്കൽ കോളജിനായി എല്ലാ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടുപോലും മെഡിക്കൽ കോളേജ് മാനന്തവാടിയിൽ ആരംഭിച്ചത് സ്വകാര്യ ലോബികളുടെ വൻ സമ്മർദ്ദം മൂലമാണ്. ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാത്ത എംപി ഉൾപ്പെടെയുള്ള നിയമ സാമാജികർ. അധികാരം കയ്യിൽ വന്നപ്പോൾ ജനങ്ങളുടെ ക്ഷേമവും സേവനവും നടപ്പാക്കുന്നതിൽ അവർ പരാജിതരാണ്. പോയപ്പോൾ ഭരണം കൈവിട്ടു പോയപ്പോൾ തെറ്റുകൾ തിരുത്തുന്ന ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല. കേരളം ആരു ഭരിച്ചാലും വയനാട്ടിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾക്ക് ഉത്തരം കിട്ടാത്ത അവസ്ഥയാണ്. മടക്കിമലയിലെ ശാസ്ത്രീയ പഠനം ശരി വെച്ചതാണ് ജില്ലാ ഭരണകൂടം. നാല് വെള്ളി കാശിന്റെ ബലത്തിൽ ആസ്പിരേഷൻ ജില്ലയ്ക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഒന്നും നടപ്പാക്കാതെ പോകുന്നുവെന്നും ആക്ഷൻകമ്മറ്റി ഭാരവാഹികൾ പറഞ്ഞു

KALPETTA
News Image
Advertisement

ശ്രേയസ് ദുരന്ത നിവാരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

കാര്യമ്പാടി യൂണിറ്റിൽ സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലന ക്ലാസ് യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സജി ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.കൽപ്പറ്റ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ടോണി,മഹേഷ്‌,ജിഷ എന്നിവർ പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.ടി.യു.പൗലോസ്, വിമല എം.എസ്.എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

'കനിപ്പന്തൽ' ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി

വെങ്ങപ്പള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 'കനിപ്പന്തൽ' ഫലവൃക്ഷ പോഷക തോട്ടം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും 'Beyond the Buzz' ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. സെന്റ് ആന്റണീസ് യു.പി.എസ് മാടക്കുന്നിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവഹിച്ചു. കൃഷി ഓഫീസർ ഡോ. അതുൽ ജേക്കബ് കനിപ്പന്തൽ പദ്ധതിയെക്കുറിച്ചും, ലഹരിവിരുദ്ധ ബോധവൽക്കരണത്തെക്കുറിച്ചും ക്ലാസ് നയിച്ചു. സ്കൂൾ മാനേജർറവ. ഫാദർ മൈക്കിൾ, വാർഡ് മെമ്പർ മിഥില, എച് . എം ലിസി, കൃഷിഭവൻ ഉദ്യോഗസ്ഥർ, PTA പ്രസിഡന്റ് വിൻസെന്റ് സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എൽ നിനോ പോലുള്ള കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളെ കുറിച്ചും വിദ്യാർഥികൾക്ക് ബോധവത്കരണം നടത്തി.

KALPETTA
News Image

ക്വട്ടേഷൻ ക്ഷണിച്ചു

മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ ഹൈബ്രിഡ് ബുള്ളറ്റ് ക്യാമറകൾ, എൻ.വി.ആർ, സ്വിച്ച്, ഹാർഡ് ഡിസ്ക് മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് നാല് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും.

ARIYIPPU
News Image

ലിറ്റില്‍ റൈറ്റേഴ്സ് മീറ്റ് തൃശൂരിൽ

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ബവഹർ ബാലഭവനിൽ സെപ്റ്റംബർ 12,13 തിയതികളിൽ ലിറ്റിൽ റൈറ്റേഴ്‌സ് മീറ്റ് എന്ന പേരിൽ സംസ്ഥാന തല ബാലസാഹിത്യപ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു. കുട്ടികളിലെ സര്‍ഗ്ഗാത്മക കഴിവുകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യു.പി, ഹൈസ്കൂൾ, ഹയർസെക്കന്‍ഡറി വിഭാഗം കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. മലയാളത്തിലോ ഇംഗ്ലീഷിലോ സ്വന്തമായി രചിച്ച് പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുളള കുട്ടികൾക്കും സ്‌കൂൾ പാഠ്യാവലിയിൽ തന്റെ സാഹിത്യ രചനകൾ സർക്കാർ ഉൾപ്പെടുത്തി അച്ചടിച്ച് വന്നവർക്കും മാത്രമേ ക്യാമ്പിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. താൽപര്യമുളള കുട്ടികൾ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ രണ്ട് കോപ്പി, ഫോൺനമ്പർ, മേൽ വിലാസം എന്നിവ സഹിതം ആഗസ്റ്റ് 16 നകം ജനറൽ സെക്രട്ടറി, കേരളസംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ നേരിട്ടോ തപാലായോ അയക്കണം. ഫോണ്‍- 9847464613, 9447711814

ARIYIPPU
News Image

കളഞ്ഞുകിട്ടിയ സ്വർണവും പണവും ലേലം ചെയ്യുന്നു

പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ കളഞ്ഞുകിട്ടിയ സ്വർണത്തിനും ഒരു തുകയ്ക്കും അവകാശവാദം ഉന്നയിച്ച് ആരും വരാത്ത സാഹചര്യത്തിൽ സ്വർണം ലേലം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഈ സ്വർണത്തിന് അവകാശികളുണ്ടെങ്കിൽ 30 ദിവസത്തിനകം കൽപ്പറ്റ ജില്ലാ പൊലീസ് ഓഫീസിലെത്തി അവകാശവാദം ഉന്നയിക്കാൻ അവസരമുണ്ട്. അവകാശികളായി ആരും എത്താത്ത സാഹചര്യത്തിൽ സ്വർണം പൊതുലേലത്തിലൂടെ വിൽപ്പന നടത്തി ലഭിക്കുന്ന തുകയും കള‌ഞ്ഞുകിട്ടിയ തുകയും സംസ്ഥാന ക്രിമിനൽ ജസ്റ്റിസ് മിസലേനിയസ് എക്സ്പെൻസ് ഫണ്ടിലേക്ക് ചേർക്കും.

PULPALLY
News Image

ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിങ്, ആര്‍.ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍, സൗണ്ട് ഡിസൈന്‍, റിക്കോര്‍ഡിങ്ങ്, പ്രൊഡക്ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാവുന്ന കോഴ്സാണിത്. മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിലാണ് ക്ലാസ്സ്. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. വിശദ വിവരങ്ങള്‍ക്ക് അക്കാദമിയുടെ www.kma.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://forms.gle/KbtCZrrW3o3ijeJGA ലിങ്കിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 7356751960 (കൊച്ചി), 9744844522 (തിരുവനന്തപുരം).

ARIYIPPU
News Image

കൽപ്പറ്റ നഗരത്തിലെ റസ്റ്റോറന്റുകളിൽ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി

കൽപ്പറ്റ നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കൈകാര്യം ചെയ്തിരുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങൾ ഫ്രീസറിലും മറ്റുമായി സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്കുമെതിരെ പിഴ ചുമത്തി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും ജലപരിശോധനാ റിപ്പോർട്ട് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ക്ലീൻ സിറ്റി മാനേജർ കെ സത്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടൽ ടേസ്റ്റ് ആന്റ് മിസ്റ്റ് വെള്ളാരംകുന്ന്, തീർത്ഥ ഇൻ വെള്ളാരംകുന്ന്, യെംമീസ് ചട്ടിയും ചോറും പുതിയ ബസ് സ്റ്റാന്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.എസ് ബിജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ സജീവ്, എൻ.എം.കെ സുനിൽ കുമാർ, എ.എസ് കൃഷ്ണേന്ദു, എ രമ്യ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.

KALPETTA
News Image

ഓണം ഖാദി മേള 2026തുടക്കമായി

ഓണം ഖാദി മേളക്ക് തുടക്കമായി ഓണം വിപണി ലക്ഷ്യമിട്ട് "എനിക്കും വേണം ഖാദി"എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനംMLA ഉഷ വിജയൻ നിർവഹിച്ചു.ഖാദി ബോർഡ് പ്രൊജക്റ്റ്‌ ഓഫീസർ ശ സിന്ധു pk സ്വാഗതം പറഞ്ഞു.വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ പ്രസിഡന്റ് ഹരിദാസൻ ആദ്യ വില്പന ഏറ്റുവാങ്ങി. ഓണത്തോട് അനുബന്ധിച്ച് എല്ലാ തുണിത്തരങ്ങൾക്കും 30% ഗവ റിബേറ്റ് ഉണ്ടായിരിക്കുന്നതാണ് ഒപ്പം കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വൈവിധ്യമാർന്ന കളക്ഷൻ ആണ് ഇക്കുറി ഖാദി ഒരുക്കിയിരിക്കുന്നത് കൂടാതെ ടാറ്റ ടിയാഗോ , സുസുകി അക്സെസ് സ്കൂട്ടർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട് ഓരോ ആയിരം രൂപയുടെ പർച്ചേസിനും കൂപ്പൺ ലഭിക്കുന്നതാണ് കൂടാതെ ആഴ്ച്ച തോറും നറുക്കെടുപ്പിലൂടെ 3000രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും.മേള ഓഗസ്റ്റ്‌ 25ന് സമാപിക്കും.

ARIYIPPU
News Image

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ ജനകീയ ക്യാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം: കൃഷിക്കും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരമായ അധിനിവേശ ജീവിയായ ആഫ്രിക്കൻ ഒച്ചിനെ നിർമ്മാർജ്ജനം ചെയ്യുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കൃഷി വിജ്ഞാൻ കേന്ദ്ര, തരിയോട് ജിഎച്ച്എസ്എസ്സിലെ എൻഎസ്എസ് യൂണിറ്റ്, ജൈവ വൈവിധ്യ പരിപാലന സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആഫ്രിക്കൻ ഒച്ച് നിവാരണ യജ്ഞം സംഘടിപ്പിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാൻ കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ.ദീപ സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ മഠത്തുവയൽ, എച്ച് എസ് ജംഗ്ഷൻ വാർഡുകളിലാണ് ഇവയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ധരുടെ യോഗങ്ങൾ ചേരുകയും കർമ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചത്. ഇവയെ ഒരു സ്ഥലത്തേക്ക് കൂടുതലായി ആകർഷിച്ച് പിടികൂടുന്നതിന് വേണ്ടി കഴിഞ്ഞദിവസം ജൈവ കെണി ഒരുക്കിയിരുന്നു. ശേഖരിച്ച ഒച്ചുകളെ ശാസ്ത്രീയമായി നശിപ്പിച്ച് സംസ്കരിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ക്യാമ്പയിനിൽ ജനപ്രതിനിധികൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, എൻഎസ്എസ് വിദ്യാർത്ഥികൾ, ബിഎംസി അംഗങ്ങൾ, പ്രദേശവാസികൾ ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി. ഒച്ച് ശല്യം രൂക്ഷമായ തരിയോട് ജിഎൽപി സ്കൂളിൽ നിന്നാണ് നിർമ്മാർജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചത്.  ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിൻസി സണ്ണി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി വട്ടത്തറ, ആമിന റുക്സാന, വാർഡ് അംഗങ്ങളായ വിജയൻ കളരിക്കോട്, സാഹിറ അഷ്റഫ്, മുബഷിർ എ കെ, സുഭാഷിണി കൃഷ്ണദാസ്,  അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. അനു തോമസ്, ഡോ നീതു ജി രാജ്, വെറ്റിനറി യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥികളായ അജില കെ, ഹരിപ്രസാദ് എം, തരിയോട് ജിഎച്ച്എസ്എസ്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജിന വി, ജൈവ വൈവിധ്യ ബോർഡ്‌ ജില്ലാ കോർഡിനേറ്റർ ശ്രീരാജ്, കൃഷി ഓഫീസർ അനു ജോർജ്, ജോൺസൺ ഡിസിൽവ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി ജി ഷിബു സ്വാഗതവും മാത്യു വട്ടക്കാട്ട് നന്ദിയും പറഞ്ഞു.

KALPETTA
News Image

പുൽപ്പള്ളി ജയശ്രീ കോളേജിൽ ഒന്നാം വർഷ ഡിഗ്രി പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും സംഘടപ്പിച്ചു

പുൽപ്പള്ളി : ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു.യുവ സാഹിത്യകാരൻ അജയ് പനമരം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ : വി റ്റി സത്യൻ അധ്യക്ഷത വഹിച്ചു. സി കെ ആർ എം ട്രസ്റ്റ് ചെയർമാനും കോളേജ് മാനേജരുമായ കെ. ആർ ജയറാം മുഖ്യപ്രഭാഷണം നടത്തി.യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.ജയശ്രീ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ആർ ജയരാജ്‌, സി. കെ. ആർ. എം ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ : പി. റ്റി രേഷ്മ,പിടിഎ പ്രസിഡന്റ്‌ കൃഷ്ണൻകുട്ടി, കോളേജ് വൈസ് പ്രിൻസിപ്പൽ നിതിൻ കെ മാത്യൂ, അധ്യാപകരായ ബിൻസി മാത്യൂ, കെ ആർ രാഗി , ശ്യാംജിത്ത് ശശിധരൻ, പി സി അനുഷ എന്നിവർ സംസാരിച്ചു. 

PULPALLY
News Image

ഹോസ്പിറ്റൽ മാനേജ്മെന്റ്, എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമകൾ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാമിനും എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജൂലൈ 31. ഫോൺ: 0471 2570471, 9846033009, 9846033001

ARIYIPPU
News Image

മസ്റ്ററിങ് പൂർത്തിയാക്കണം

സംസ്ഥാന ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സെപ്റ്റംബ‍ർ 30നകം അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ARIYIPPU
News Image

കീഴടങ്ങി കേന്ദ്ര സർക്കാർ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി.

GENERAL
News Image

പൊലീസ് തലപ്പത്ത് അഴിച്ചുപണി വയനാട്ടിലെ ഡിവൈഎസ്‌പിമാർ

ടി.എ അഗസ്റ്റിൻ : കൽപ്പറ്റജസ്റ്റിൻ എബ്രഹാം : മാനന്തവാടിഎം.എം അബ്ദുൽ കരീം : ബത്തേരിഎം.ടി ജേക്കബ് : എസ്.എം.എസ്കെ.ജി പ്രവീൺ കുമാർ : ഡിസിആർബിപി. രാജേഷ് : വിജിലൻസ്പി. എൽ ഷൈജു : ജില്ലാ ക്രൈംബ്രാഞ്ച്പ്രദീപ് കണ്ണിപ്പൊയിൽ : സാമ്പത്തിക കുറ്റകൃത്യഅന്വേഷണ വിഭാഗം (വയനാട് & കോഴിക്കോട്)

KALPETTA
News Image

നേരിയ ആശ്വാസ വാക്കുകളുമായി ട്രംപ്, ചര്‍ച്ചകൾ നടക്കുന്നുവെന്ന് സമ്മതിച്ചു, 'ധാരണയ്ക്ക് ഇറാൻ ശ്രമിക്കുന്നു'; ഹൂതികൾക്ക് സൗദി സംയുക്ത സേനയുടെ തിരിച്ചടി

ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന് ഹൂതികൾക്കെതിരെ കടുത്ത തിരിച്ചടിയുമായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സേന. യെമനിലെ അൽ ഹുദയിദ ലക്ഷ്യമാക്കിയാണ് സംയുക്ത സേന ശക്തമായ ആക്രമണം നടത്തിയത്. നേരത്തെ ആക്രമണത്തിൽ നേരിയ തകരാറുകൾ സംഭവിച്ച സൗദി കപ്പൽ യാത്ര തുടർന്നിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വിഷയം പരിഹരിക്കാനും ധാരണയിലെത്താനും ഇറാൻ ശ്രമിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.സംഘർഷം അവസാനിപ്പിക്കാൻ നിലവിൽ രണ്ട് വഴികളാണ് മുന്നിലുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇറാൻ വിദേശകാര്യ മന്ത്രിയും രാജ്യങ്ങൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. അതിനിടെ, ഇറാന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്ന് ചൈന പ്രഖ്യാപിച്ചു. മറ്റൊരു സംഭവത്തിൽ, ഒമാൻ കടലിൽ ഇറാന്റെ കപ്പലാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്ക എൽപിജി ടാങ്കറിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. ഈ ആക്രമണത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. കൂടാതെ, ബഹ്‌റൈനിൽ ഇറാൻ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

GENERAL
News Image

ഡി.എൽ.എഡ്. 2026-28 ബാച്ച് ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി: സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പുൽപ്പള്ളിയിൽ ഡി.എൽ.എഡ്. കോഴ്സിന്റെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ് നിർവഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണി വിശിഷ്‌ടാഥിതി ആയിരുന്നു. ആദ്യമായി സ്ഥാപനത്തിൽ എത്തിയ മിന്നുമണിയെ ട്രസ്റ്റ് ചെയർമാൻ കെ.ആർ.ജയറാം പൊന്നാട അണിയിച്ചു ആദരിച്ചു. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ .ടി. ഇ .വിദ്യാർത്ഥികൾ ഡ്രസ് ബാങ്കിലൂടെ ശേഖരിച്ച വസ്ത്രങ്ങൾ ജയശ്രീ സ്കൂൾ വൈസ്പ്രിൻസിപ്പൽ പി.ആർ.സുരേഷ്, ഹോസ്റ്റൽ വാർഡൻ രമേശൻ എന്നിവർ ചേർന്നു സ്വീകരിച്ചു.ഡയറ്റ് വയനാട് ലക്ചറർ നസറുള്ള ടി.പി. മുഖ്യ പ്രഭാഷണം നടത്തി. ജയശ്രീ എച്ച്. എസ്. എസ് പ്രിൻസിപ്പാൾ കെ . ആർ . ജയരാജ് മാസ്റ്റർ, ഐ. ടി. ഇ പ്രിൻസിപ്പാൾ ഷൈൻ പി.ദേവസ്യ , ജയശീ സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ പി.ആർ. സുരേഷ്, ഉജ്ജയ് പി.ഡി., ഗിരീഷ് ടി.ടി, കോളേജ് ചെയർ പേഴ്സൺ സാലിഹ ടി.കെ. , ദേവ പ്രിയ, ഫെബിന, നസ്രിയ തുടങ്ങിയവർ സംസാരിച്ചു. 2026-28 അധ്യയന വർഷത്തിലെ പി.ടി.എ. രൂപീകരിച്ചു. അക്ബർ അലി പ്രസിഡൻ്റായും , ഷൈമ എം.എം. വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുത്തു.

PULPALLY
News Image

സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം

സംസ്ഥാന പൊലീസ് സേനയിൽ സ്ഥലം മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് റാങ്കിലെ ഉദ്യോഗസ്ഥർക്കാണ് സ്ഥലമാറ്റം. 161 പേരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവാണ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണ മാറ്റത്തിൻ്റെ ഭാഗമായാണ് അഴിച്ചു പണി. തിരുവനന്തപുരത്തെ 10 ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് ഓഫീസർ പ്രദീപ് കെ ഫോർട്ട് എസിപിയാകും, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി.ടി.കെ അഷറഫ് സൗത്ത് മെഡിക്കൽ കോളജ്, പി എം മനോജ് നാദാപുരം ഡിവൈഎസ്പി. അഴിച്ചുപണി വൈകുന്നതിൽ കോൺഗ്രസിലെ അതൃപ്തിക്ക് പിന്നാലെയാണ് നടപടി

KERALA
News Image