Advertisement

ബോധവൽക്കരണ ക്ലാസ്സും 'രക്ഷാകവചം' സെമിനാറും സംഘടിപ്പിച്ചു.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 2026-2027 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമ്പലവയൽ മാർട്ടിൻ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ബാബു സ്വാഗതവും അംഗനവാടി വർക്കർ എ.എസ്.വിജയ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം 'രക്ഷാകവചം' എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ അവതരിപ്പിച്ചു.അമ്പലവയൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ മുകുന്ദൻ,അമ്പലവയൽ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സിജി എൽഡോസ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീഖ്, വാർഡ് മെമ്പർമാരായ സുരേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർമാരായ ടി. ബിന്ദു,ഇന്ദു ഏലിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ജാഗ്രത സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

GENERAL
News Image

ബോധവൽക്കരണ ക്ലാസ്സും 'രക്ഷാകവചം' സെമിനാറും സംഘടിപ്പിച്ചു.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 2026-2027 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമ്പലവയൽ മാർട്ടിൻ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ബാബു സ്വാഗതവും അംഗനവാടി വർക്കർ എ.എസ്.വിജയ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം 'രക്ഷാകവചം' എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ അവതരിപ്പിച്ചു.അമ്പലവയൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ മുകുന്ദൻ,അമ്പലവയൽ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സിജി എൽഡോസ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീഖ്, വാർഡ് മെമ്പർമാരായ സുരേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർമാരായ ടി. ബിന്ദു,ഇന്ദു ഏലിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ജാഗ്രത സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

GENERAL
News Image

മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; എസ്ഡിപിഐ നിവേദനം നൽകി

മാനന്തവാടി: മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും കോഴിക്കോട് റോഡിലെ താൽക്കാലിക ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള വ്യക്തമായ സമയക്രമം പ്രഖ്യാപിക്കണമെന്നും പഴയ ബസ് സ്റ്റാൻഡിൽ വ്യാപാരം നടത്തിയിരുന്ന കച്ചവടക്കാരുടെ ഉപജീവനപ്രശ്നങ്ങൾ പരിഗണിച്ച് നീതിപൂർവമായ പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും അവഗണിക്കപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും വിഷയത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ കൂട്ടിച്ചേർത്തു.മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, കമ്മിറ്റിയംഗം സകരിയ്യ കെ എസ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

MANANTHAVADY
News Image
Advertisement

വേഗത്തില്‍ റിസള്‍ട്ട്, എന്നാല്‍ അകത്ത് ഉണ്ടായത് ഗുരുതരപ്രശ്നങ്ങള്‍’; മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 18കാരന് കൂടി ആരോഗ്യപ്രശ്നങ്ങള്‍

മലപ്പുറം: പതിനെട്ടുകാരിക്ക് പിന്നാലെ ഫെയര്‍നെസ് ക്രീം ഉപയോഗിച്ച മറ്റൊരു പതിനെട്ടുകാരന് കൂടി മലപ്പുറത്ത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍. പതിനെട്ടുകാരന്‍ ഒരു വര്‍ഷത്തോളം ചികിത്സ തേടി. താന്‍ ഉപയോഗിച്ച ക്രീം ആണ് ഇപ്പോള്‍ പേര് മാറ്റി ഫേസ് ട്യൂണ്‍ ആയി വിപണിയില്‍ എത്തുന്നത് എന്ന് പതിനെട്ടുകാരന്‍ പറയുന്നു.2021ലാണ് സംഭവം നടക്കുന്നത്. ആ സമയത്ത് എനിക്ക് 18 വയസാണ്. മുഖക്കുരു അടക്കമുള്ള പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അയല്‍വാസിയായ ആളാണ് ക്രീമിന്റെ കാര്യം പറയുന്നത്. ഉപയോഗിച്ച സമയത്ത് നല്ല റിസള്‍ട്ട് ഉണ്ടായിരുന്നു. മൂന്നോ നാലോ ബോട്ടില്‍ ഉപയോഗിച്ചു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ക്ഷീണം ഉള്‍പ്പടെയുള്ള കാര്യങ്ങളുണ്ടാകുന്നത്. മലപ്പുറത്തുള്ള നിരവധി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ മൂത്രം വഴി പുറത്ത് പോവുകയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒന്നര വര്‍ഷത്തോളം ചികിത്സ നടത്തി. 17 കാരി ഉപയോഗിച്ച അതുപോലുള്ള ക്രീമാണ് ഞാനും ഉപോഗിച്ചത്. മുഖത്തെ പ്രശ്‌നങ്ങള്‍ മാറുമ്പോള്‍ നമ്മുടെ ഉള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി വരികയാണ് – ഇയാള്‍ പറഞ്ഞു.

GENERAL
News Image

ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പന നിയന്ത്രിക്കും

സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പനയും വിതരണവും നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് കർശന നടപടികളിലേക്ക്. നിലവിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് മാത്രമാണ് ലൈസൻസ് ആവശ്യമുള്ളത്. എന്നാൽ ഇനി മുതൽ കേരളത്തിൽ ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നിർണ്ണായക ഇടപെടൽ. ഓൺലൈൻ വിൽപ്പനയ്ക്ക് ഉൾപ്പെടെ പ്രത്യേക മാർഗരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാനും വിപുലമായ സംവിധാനംസൗന്ദര്യവർധക വസ്തുക്കൾക്ക് പുറമെ, മരുന്നുകളുടെ പാർശ്വഫലങ്ങൾ കൃത്യമായി നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ആരോഗ്യവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെയും ഏകോപിപ്പിക്കും. പാർശ്വഫലങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിദഗ്ധർ അടങ്ങുന്ന പ്രത്യേക ഉപദേശക സമിതിയും രൂപീകരിക്കും. ആന്റിബയോട്ടിക്കുകൾ, പ്രമേഹം, ക്യാൻസർ എന്നിവയ്ക്കുള്ള മരുന്നുകൾ, കുട്ടികൾക്കുള്ള മരുന്നുകൾ എന്നിവയ്ക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് പുറമെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മരുന്നുകളുടെ പാർശ്വഫലങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ഇതിനായി പ്രത്യേക ഓൺലൈൻ പരാതി പരിഹാര സംവിധാനവും ആരോഗ്യവകുപ്പ് സജ്ജമാക്കും.

THIRUVANANTHAPURAM
News Image

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പൊഴുതന : ആറാം മൈൽ കെയർ ലാബോറട്ടറി & ക്ലിനിക്കിൻ്റെ നേതൃത്വത്തിൽ പൊഴുതന ലൗ ഷോർ സ്പെഷ്യൽ സ്‌കൂളിൽ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ ജെ ജോൺ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ് സാജിദ ഷാജി അധ്യക്ഷത വഹിച്ചു കെയർ ലാബോറട്ടറി & മെഡിക്കൽസ് മാനേജർ താഹിർ പദ്ധതി വിശദീകരിച്ചു. ധനിഷദിലീപ്, സുനീറഷാജഹാൻ, എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ്സ് സ്മിത ഷാജു സ്വാഗതവും കോർഡിനേറ്റർ ഷാജഹാൻ നന്ദിയും പറഞ്ഞു.

KALPETTA
News Image

ഇന്നും കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം :തുടര്‍ച്ചയായ ഇടിവുകള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ കയറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 93,720 രൂപയായി. ഗ്രാം വില 11,715 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,585 രൂപയും പവന് 76,680 രൂപയുമാണ്. 14 കാരറ്റിന് 7,505 രൂപയാണ് ഗ്രാമിന്. പവന് 60,040 രൂപയും.കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവും വെള്ളിയും തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം നടത്തിയെന്നതാണ് ഇൗയാഴ്ചയിലെ ഹൈലൈറ്റ്. വില കുറഞ്ഞപ്പോള്‍ നിക്ഷേപകര്‍ നടത്തിയ വാങ്ങലും ആഗോള ഓഹരി വിപണികളിലെ മുന്നേറ്റവുമാണ് ഈ തിരിച്ചുകയറ്റത്തിന് പ്രധാന പിന്തുണയായത്.എന്നാല്‍, ഈ മുന്നേറ്റത്തിന്റെ തുടര്‍ച്ച നിര്‍ണയിക്കുക അമേരിക്കയുടെ സാമ്പത്തിക സൂചികകളായിരിക്കും. ഫെഡറല്‍ റിസര്‍വിന്റെ പലിശനയവും ഡോളറിന്റെ മൂല്യവും അമേരിക്കന്‍ ട്രഷറി യീല്‍ഡും സ്വര്‍ണവിലയെ സ്വാധീനിക്കും. ബുധനാഴ്ച പുറത്തുവരുന്ന പണപ്പെരുപ്പ കണക്കുകള്‍ പലിശനിരക്കുകളെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകളില്‍ നിര്‍ണായക മാറ്റമുണ്ടാക്കാം.നിര്‍മിത ബുദ്ധി (എഐ) മേഖലയിലെ കമ്പനികളുടെ ഉയര്‍ന്ന കടബാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ഓഹരി വിപണിയിലെ കൂട്ടവില്‍പ്പനയും സ്വര്‍ണത്തെ ബാധിച്ചു. സാമ്പത്തിക വിപണികളില്‍ നഷ്ടം നേരിട്ട നിക്ഷേപകര്‍ പണം കണ്ടെത്തുന്നതിനായി സ്വര്‍ണം ഉള്‍പ്പെടെയുള്ള ആസ്തികള്‍ വിറ്റഴിക്കുന്നതും വിലയില്‍ സമ്മര്‍ദം സൃഷ്ടിക്കാം.ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷസാധ്യതയും റഷ്യ-യുക്രെയ്ന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.സ്വര്‍ണ വായ്പാ സ്ഥാപനങ്ങള്‍ക്ക് ആശങ്കവിവാഹ സീസണില്‍ ആഭരണങ്ങള്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് വിലയിടിവ് ആശ്വാസമാണ്. എന്നാല്‍ ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയ നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടിയാണ് ഇപ്പോഴത്തെ സാഹചര്യം.സ്വര്‍ണ വായ്പാ രംഗത്തും വിലയിടിവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പണയംവെച്ച സ്വര്‍ണത്തിന്റെ വിപണി മൂല്യം കുറയുന്നതോടെ വായ്പയും ഈടിന്റെ മൂല്യവും തമ്മിലുള്ള അനുപാതം (LTV) ഉയരും. കേരളത്തില്‍ ശക്തമായ സാന്നിധ്യമുള്ള സ്വര്‍ണ വായ്പാ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും വായ്പാ തിരിച്ചടവും ഈടിന്റെ മൂല്യവും സൂക്ഷ്മമായി നിരീക്ഷിക്കേണ്ട സാഹചര്യമാണിത്.ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോള്‍ എത്രയാകും?തിങ്കളാഴ്ച പുതുക്കി നിശ്ചയിച്ച വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന മൂന്ന് ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, അതിനുമേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം ഇപ്പോള്‍ വാങ്ങുന്നതിന് 1,02,012 രൂപയിലധികം ചെലവാക്കേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റത്തിനനുസരിച്ച്‌ പണിക്കൂലിയില്‍ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.

THIRUVANANTHAPURAM
News Image

സംസ്ഥാന ശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി തരിയോട് നിർമ്മല ഹൈസ്ക്കൂൾ

തരിയോട്: മണ്ണാർക്കാട് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിപരിചയമേളയിൽ തരിയോട് നിർമ്മല ഹൈസ്ക്കൂൾ 56 പോയന്റുമായി ഓവറോൾ കിരീടം നേടി. പങ്കെടുത്ത 10 ഇനങ്ങളിൽ രണ്ട് രണ്ടാം സ്ഥാനമടക്കം എല്ലാ കുട്ടികളും എ ഗ്രേഡ് നേടി. വുഡ് കാർവിങിൽ നിഹാര പി ആർ ,ഫൈബർ ഫാബ്രിക്കേഷൻ - ഗസൽ സാഗർ എന്നിവർ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി.മികച്ച വിജയം നേടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ വർക്ക് എക്സ്പിരിയൻസ് അധ്യാപിക അമ്പിളി തോമസിനെയും, വിജയികളായ വിദ്യാർത്ഥികളെയും മാനേജ്മെൻ്റും പിടിഎ യും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. മാനേജർ ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ, പിടിഎ പ്രസിഡണ്ട് ജോൺസൻ എം വി., എംപിടിഎ പ്രസിഡണ്ട് ദിവ്യ പ്രതീഷ്, ഹെഡ്മാസ്റ്റർ ജോബി മാനുവൽ, സ്റ്റാഫ് സെക്രട്ടറി സ്റ്റെല്ല സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

KALPETTA
News Image

വാഹന പരിശോധനയ്ക്കിടെ നിർത്താതെപോയി 17 കാരൻ; കാറിന് പൂട്ടിട്ട് പൊലീസ്; പൂട്ട് പൊളിച്ച പ്രതിയും അറസ്റ്റിൽ

കൊച്ചി: പൊന്നുരുന്നിയിൽ പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ കാർ നിർത്താതെപോയി പതിനേഴുകാരൻ. തുടർന്നുള്ള അന്വേഷണത്തിലൂടെ കാർ പാർക്ക് ചെയ്തതായി കണ്ടെത്തിയ പൊലീസ് ഇത് പ്രത്യേക ലോക്കിട്ട് പൂട്ടി. എന്നാൽ അടുത്ത ദിവസം ഈ പൂട്ട് തകർത്തതിന് പൊന്നുരുന്നി സ്വദേശി ദീപക് എം നായരെ(24) പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കൗമാരക്കാരനോടിച്ച വാഹനത്തിൻ്റെ ആർസി ഉടമയ്ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.കടവന്ത്ര എസ്ഐ അതുൽ രാജിൻ്റെ നേതൃത്വത്തിൽ പൊന്നുരുക്കി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് കൈ കാണിച്ചിട്ടും കാർ നിർത്താതെ പോയത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ ഈ കാർ പൊന്നുരുന്നി റെയിൽവേ മാർഷൽ യാർഡിന് സമീപം പാർക്ക് ചെയ്ത രീതിയിൽ കണ്ടെത്തി. തുടർനടപടികൾക്കായി പൊലീസ് ലോക്കിങ് സംവിധാനം ഉപയോഗിച്ച് കാറിന് പൂട്ടിട്ടു. എന്നാൽ, പിറ്റേന്ന് രാവിലെ പൊലീസെത്തിയപ്പോൾ ഈ പൂട്ട് തകർത്ത നിലയിലായിരുന്നു.

GENERAL
News Image

ഫേസ് ക്രീം ഉപയോഗിച്ച്‌ വൃക്കരോഗം: അന്വേഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍; ചികിത്സാ രേഖകള്‍ തേടി

തിരുവനന്തപുരം :ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ മലപ്പുറത്ത് പെണ്‍കുട്ടിക്ക് വൃക്കരോഗം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് സീനിയര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരിയെ സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ തേടി.ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ചികിത്സാ രേഖകളും തേടിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷം റിപോര്‍ട്ട് സര്‍ക്കാറിന് കൈമാറും. ഓണ്‍ലൈന്‍ വഴി വാങ്ങിയ എഫ് ട്യൂണ്‍ ക്രീമിന്റെ ഉറവിടം സംബന്ധിച്ച്‌ വ്യക്തതയില്ലെന്നാണ് പ്രാഥമിക വിവരം. വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണനം തടയാന്‍ നടപടി ശക്തമാക്കിയ ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോളറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കും.വരുന്നത് പുറത്തുനിന്ന്വ്യാജ ക്രീമുകള്‍ നിര്‍മിക്കുന്ന കമ്പനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും മറ്റു രാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന ക്രീമുകളാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നതെന്നുമാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ അതിര്‍ത്തികളിലും തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കണമെന്ന ശിപാര്‍ശ ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറി. മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് ഈ ക്രീമുകള്‍ കൂടുതലും വിറ്റഴിച്ചതെന്നാണ് പരിശോധനയില്‍ വ്യക്തമായത്.വ്യാജനെ കാണാനില്ലവ്യാജ ക്രീമുകള്‍ സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ കടകളില്‍ നിന്ന് ഇവ അപ്രത്യക്ഷമായെങ്കിലും സജീവമായ ഓണ്‍ലൈന്‍ വില്‍പ്പന തടയാന്‍ സര്‍ക്കാറിനാകുന്നില്ല. ഇന്‍സ്റ്റഗ്രാം, യൂ ട്യൂബ്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പല ഉത്പന്നങ്ങളും വില്‍ക്കുന്നത്. എല്ലാ ജില്ലകളിലും ഓപറേഷന്‍ സൗന്ദര്യയുടെ ഭാഗമായി വ്യാപക പരിശോധന തുടരുന്നുണ്ട്. ഇത്തരത്തിലുള്ള ക്രീമകുള്‍ക്ക് പ്രചാരണം നല്‍കുന്ന വ്‌ലോഗേഴ്സിന് എതിരെയും നടപടിയുണ്ടാകും.ഇതിനിടെ, എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച പെണ്‍കുട്ടിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തില്‍ അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഭാരതീയ ന്യായസംഹിത, ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്‌ട്, കേരള പോലീസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകളാണ് നിര്‍മാതാവിനെതിരെ ചുമത്തിയത്.

HEALTH
News Image

സൗജന്യ രക്തസമ്മർദ്ദ – പ്രമേഹ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

അമ്പലവയൽ:ലോക പ്രമേഹദിനത്തോടനുബന്ധിച്ച് സെന്റ് മാർട്ടിൻസ് ഹോസ്പിറ്റൽ അമ്പലവയലിന്റെ ആഭിമുഖ്യത്തിൽ അമ്പലവയൽ ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി സൗജന്യ ബിപി, ഷുഗർ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിലൂടെ നൂറോളം പേർക്ക് സൗജന്യമായി പരിശോധനകൾ നടത്തിക്കൊടുക്കാൻ സാധിച്ചു. പരിപാടിയുടെ ഉദ്ഘാടനം അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. സി. കൃഷ്ണകുമാർ നിർവഹിച്ചു.ചടങ്ങിൽ സെന്റ് മാർട്ടിൻസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേബിൾ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സെറിൻ, പി.ആർ.ഒ സനൂപ് ബാബു, ആശുപത്രി ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയുമായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം

GENERAL
News Image

സൃഷ്ടി ടാക്കീസ് മൂവി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: മുണ്ടേരി സൃഷ്ടിഗ്രന്ഥശാ ല നേതിഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ പുതുതായി രൂപികരിച്ച സൃഷ്ടി ടാക്കീസ് മൂവി ക്ലബ്ബ് സംവിധായകൻ പ്രസീത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഷാങ് യി മോ സംവിധാനം ചെയ്ത ചൈനീസ് ചിത്രം "നോട്ട് വൺ ലെസ് " പ്രദർശിപ്പിച്ചു. സിനിമാ ചർച്ചയും നടത്തി. മുണ്ടേരി വയോമിത്രം ഹാളിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡൻ്റ് എം.പി മത്തായി അധ്യക്ഷത വഹിച്ചു. നേതി ഫിലിം സൊസൈറ്റി സെക്രട്ടറി സി.ആർ രാധാകൃഷ്ണൻ, പി.കെ അബു, ഗ്രന്ഥശാല സെക്രട്ടറി സി. ജയരാജൻ, എം.കെ ഷിബു, കെ.ടി ശ്രീവത്സൻ, കെ ഉണ്ണികൃഷ്ണൻ, കെ.വി സെയ്തലവി ,കെ സതീഷ് കുമാർ, കെ ആർ ചിത്രാവതി എന്നിവർ സംസാരിച്ചു.

KALPETTA
News Image

കൊളവയൽ ഇടവകയിൽ ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി സമാപിച്ചു.

കൊളവയൽ: ജൂബിലി വൃക്ഷ തൈ ഫാ.സുനിൽ തെക്കേപ്പേര നട്ടുകൊണ്ടാണ് സിൽവർ ജൂബിലിയുടെ സമാപനം കുറിച്ചത്.ജൂബിലി കമ്മറ്റി ചെയർപേഴ്സൺ ജോർജ് കുട്ടി നെല്ലിക്കുന്നേൽ, കൺവീനർ ജോയി തറപ്പു തൊട്ടിയിൽ ട്രഷർ എം.പി ജോർജ് കൈക്കാരന്മാരായ ലിജു നെല്ലിക്കുന്നേൽ സെബാസ്‌റ്റ്യൻ തറപ്പു തൊട്ടിയിൽ ജെയിംസ് അറയ്‌ക്കൽ , സെക്രട്ടറി മാത്യു കന്നു കെട്ടിയിൽ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

GENERAL
News Image

'പുഞ്ചിരി 'മുഖവൈകല്യ നിവാരണ ക്യാംപ് 28ന്

മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി 28 ന് രാവിലെ 10 മണി മുതൽ 12 മണി വരെ മുഖവൈകല്യ നിവാരണ ക്യാം‌പ് നടത്തും.മാനന്തവാടി ടെലഫോൺ എക്സ്ചേഞ്ചിന് സമീപത്തെ വയനാട് സ്‌ക്വയറിൽ രാവിലെ 10ന് ക്യാംപ് ആരംഭിക്കും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി , മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല് , നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാൻ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തും. . തുടർ ചികിൽസയും സൗജന്യമായിരിക്കും. 3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം മുൻ കൂട്ടി ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വിളിക്കാം. ഫോൺ: 9645370145, 94970 43287

MANANTHAVADY
News Image

വയനാട് ജില്ല സ്കൂ‌ൾ കലോത്സവം;മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഋതു നിവേദ്യ.പി

വയനാട് റവന്യു ജില്ല സ്‌കൂൾ കലോത്സവത്തിൽ പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ഋതു നിവേദ്യ പി ഹൈസ്കൂ‌ൾ വിഭാഗം മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി. പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരായ ബിജുകുമാറി ന്റെയും, ഷിമിന.ഇ യുടേയും മകളാണ്.

WAYANAD
News Image

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത. ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണം. നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റ്ക്സ് യൂണിറ്റാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആക്ടീവ് ആയിട്ടുള്ള വാട്ട്സ് ആപ്പ് വെബ് സെഷനുകളിൽ നിന്ന് അക്കൌണ്ട് ഹോൾഡർ അറിയാതെ പ്രൈവറ്റ് മെസേജുകൾ സൈബർ ക്രിമിനലുകൾ അയച്ചേക്കാമെന്നാണ് കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ഔദ്യോഗികവും സാമ്പത്തികവുമായ വിവരങ്ങൾ വാട്ട്സാപ്പിലൂടെ പങ്കുവയ്ക്കരുതെന്നാണ് കർശന നിർദ്ദേശം. പൊതുവായ കംപ്യൂട്ടറുകളിൽ വാട്ട്സ് ആപ്പ് വെബ് ഉപയോഗിച്ചാൽ കർശനമായി ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നത്.

GENERAL
News Image

സാമൂഹ്യ സേവനം ; മനുഷ്യരാശിയുടെ നില നില്പിന് അനിവാര്യം : സയ്യിദ് കെ.വി. എസ് തങ്ങൾ

കണിയാമ്പറ്റ സ്വാർഥത മുച്ചൂടും ബാധിച്ച വർത്തമാന കാലത്ത് സാമൂഹ്യ സേവനത്തിന് സ്വയം സന്നദ്ധരാവുന്ന വർ ഏറെ മഹത്വമുള്ളവരാണെന്നും സാമൂഹ്യ സേവനം ഇല്ലാതായാൽ മനുഷ്യരാശിയുടെ നില നിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും എസ് കെ ജെ എം ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ പറഞ്ഞു. മില്ലുമുക്ക് ജവാഹിറുൽ ഉലൂം കോളേജിൽ വെച്ച് നടത്തിയ കിഫായ അംഗങ്ങളുടെ പ്രീ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡണ്ട് അശ്‌റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. ജംഇയ്യത്തുൽ മുഅല്ലിമീൻ 70 -ാം വാർഷികത്തിൻ്റെ ഭാഗമായി മയ്യിത്ത് പരിപാലനം , ആതുര ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവക്കായി രൂപം നൽകുന്ന സന്നദ്ധ വിഭാഗമാണ് കിഫായ. ജനുവരി ആറിന് മലപ്പുറത്ത് നടക്കുന്ന കിഫായ സമർപ്പണത്തിൻ്റെ മുന്നോടിയായാണ് ജില്ലകളിൽ പ്രീ ക്യാംപ് നടന്നു വരുന്നത്. ആനമങ്ങാട് അബൂബക്കർ മുസ് ലിയാരുടെ ഖബ്ർ സിയാറത്തോടെയാണ് തുടക്കം കുറിച്ചത്. ടി വി അബ്ദുറഹ് മാൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. സാമൂഹ്യ സേവനത്തിൻ്റെ ഇസ് ലാമിക മാനം എന്ന വിഷയത്തിൽ അബ്ബാസ് വാഫി ചെന്ദ ലോട് ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ അബ്ദുൽ മജീദ് അൻസ്വരി, അബ്ദു റസാഖ് ദാരിമി, പ്രിൻസിപ്പാൾ സുലൈമാൻ ബാഖവി മച്ചൂർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കിഫായ ജില്ലാ ചെയർമാൻ ഇസ്മായിൽ ദാരിമി ആനപ്പാറ നന്ദിയും പറഞ്ഞു പടം എസ് കെ.ജെ എം കിഫായ ജില്ലാ പ്രീ ക്യാംപ് സയ്യിദ് കെ.വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

GENERAL
News Image

ശ്രേയസ് പുരുഷ ദിനാചരണവും ബാലജ്യോതി സംഗമവും നടത്തി.

ബഡേരി :ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണവും,ബാലജ്യോതി സംഗമവും നടത്തി.യൂണിറ്റ് ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ വെട്ടിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പുരുഷന്മാരെ ഷാൾ അണിയിച്ച്‌ ആദരിച്ചു.സി ഡി ഒ ബിന്ദു വിൽ‌സൺ,സെക്രട്ടറി ജിനി രഞ്ജു, ഹസീന എന്നിവർ സംസാരിച്ചു.

GENERAL
News Image

പനമരം കൈപ്പാട്ടുകുന്നിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

പനമരം: കൈപ്പാട്ടുകുന്ന് ക്ഷേത്രത്തിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൂളിവയൽ കാളിയാർ സലീം (52) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4.30ഓടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം മാന ന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ: ഹസീന. മക്കൾ: അസീബ്, റാനിയ, അൻഷിദ് അനി.

GENERAL
News Image

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 27ന് അവസരം

ജില്ലയിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നവംബർ 27ന് അന്തിമ അവസരം നൽകും. നവംബർ 11 മുതൽ രണ്ടു ഘട്ടങ്ങളായി പരിശോധനയ്ക്ക് അവസരം നൽകിയിരുന്നെങ്കിലും ഹാജരാകാൻ കഴിയാത്തവർക്കാണ് അവസാന അവസരം അനുവദിച്ചിരിക്കുന്നത്. പരിശോധനയിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ നൽകിയ വിവരങ്ങൾ തെളിയിക്കുന്നതിനുള്ള എല്ലാ അസൽ രേഖകളും പകർപ്പുകളും അപേക്ഷയുടെ പ്രിന്റൗട്ടും സഹിതം നവംബർ 27ന് രാവിലെ 10ന് കളക്ടറേറ്റിലെ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം.ഫോൺ :04936 206267

GENERAL
News Image