Advertisement

കുട്ടി സ്കൂളിൽ കൊണ്ട് വന്നത് നാടൻ തോക്ക്, വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

പാലക്കാട്ട് സ്കൂളിലെ വെടിവയ്പ്പിൽ കുട്ടി മനഃപൂർവം വെടിയുതിർത്തതല്ലെന്ന് വിശദീകരിച്ച് പൊലീസ്. തോക്ക് കൂട്ടുകാരെ കാണിക്കാൻ കൊണ്ടുവന്നപ്പോൾ അബദ്ധത്തിൽ ട്രിഗർ വലിച്ചതാണ്. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണ് പൊട്ടിയത്. തോക്ക് കൈവശം വച്ച വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് തൃത്താല എസ്ഐ സത്യജിത്ത് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ നാളെ ഹാജരാക്കും. രണ്ട് റൗണ്ട് മാത്രമാണ് വെടിയുതിർത്തത്. ബാക്കി തിരകൾ തോക്കിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമിൽ വച്ചാണ് സഹപാഠിയുടെ വെടിയേറ്റത്. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്. രാവിലെ കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്നത് നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റത്. തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

GENERAL
News Image

പാലക്കാട് സ്കൂളില്‍ വെടിവെപ്പ്, വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട് : പാലക്കാട്ട് സ്കൂളില്‍ വെടിവെപ്പ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമില്‍ വച്ച്‌ സഹപാഠിയുടെ വെടിയേറ്റു.പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളില്‍ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്. രാവിലെ കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്നത് നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അടിയന്തിര റിപ്പോർട്ട് തേടി മന്ത്രിപാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമില്‍ വച്ച്‌ സഹപാഠിയുടെ വെടിയേറ്റ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.

GENERAL
News Image

കൗമാര കലാമേളയ്ക്ക് തുടക്കം കുട്ടികളുടെ കഴിവും സർഗാത്മകതയുമാണ് നാടിന്റെ സമ്പത്ത്: എം.എൽ.എ ഉഷ വിജയൻ

കുട്ടികളുടെ കഴിവുകളും സർഗാത്മകതയുമാണ് നാടിന്റെ യഥാർത്ഥ സമ്പത്തെന്ന് എം.എൽ.എ ഉഷ വിജയൻ പറഞ്ഞു. മുട്ടിൽ ഡബ്ല്യു.എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 45 മത് ജില്ലാ റവന്യൂ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ. എ. കലോത്സവങ്ങൾ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വളർത്താനും ആത്മവിശ്വാസം, കൂട്ടായ്മ, സഹിഷ്ണുത എന്നിവ പരിപോഷിപ്പിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നുണ്ട്. മത്സരത്തിലെ തോൽവി ജീവിതത്തിലെ തോൽവിയല്ലെന്നും മത്സരാനുഭവങ്ങൾ ഭാവിയിലെ വിജയങ്ങൾക്ക് അടിത്തറയാകുമെന്നും എം.എൽ.എ  പറഞ്ഞു. നവംബർ 26 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് മത്സരിക്കുന്നത്. എട്ട് വേദികളിലാണ് കലാപ്രകടനങ്ങൾ അരങ്ങേറുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ ഉദ്ഘാടന സമ്മേളനത്തിൽ സിനിമാതാരം സണ്ണി വെയ്ൻ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ ഇ ചെയർപേഴ്സൺ  സൽമാ മോയിൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിര സമിതി  ചെയർമാൻ വി.എൻ ശശീന്ദ്രൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസി സണ്ണി, മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ നസീമ ടീച്ചർ, മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിര സമിതി ചെയർപേഴ്സൺ  നിഷീദ് ചാഴിവയൽ,വടകര വി.എച്ച്. എസ്.ഇ അസിസ്റ്റൻ്റ് ഡയറക്ടർ കെ റസീന, എസ്.എസ്.കെ കോ-ഓർഡിനേറ്റർ നിസാർ കമ്പ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ സി. ഹസീന, എ .ഇ ഒമരായ ബി.ജെ ഷിജിത, കെ.ടി അഷ്റഫ്, എം സുനിൽ കുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.നാലു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ ജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കലാപ്രതിഭകളുടെ സംഗമവേദിയായ കലോത്സവം നവംബർ 26 ന് സമാപിക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷത വഹിക്കും. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ  ഉദ്ഘാടനം നിർവഹിക്കും.കുച്ചുപ്പുടിയിൽ മികവിന്റെ ചുവടുവെപ്പ്; സംസ്ഥാന കലോത്സവത്തിലേക്ക് അക്സ മരിയ നൃത്തത്തോടുള്ള ഇഷ്ടവും വർഷങ്ങളായുള്ള പരിശീലനവും ഒത്തുചേർന്നപ്പോൾ കുച്ചുപ്പുടിയിൽ മിന്നും വിജയം സ്വന്തമാക്കി അക്സ മരിയ ജിലീഷ്. ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അക്സ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്.പുൽപ്പള്ളി വേലിയമ്പം സ്വദേശിനിയായ അക്സ മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മുൻ വർഷങ്ങളിൽ കുച്ചുപ്പുടിയിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ വിജയം അക്സയ്ക്ക് ഏറെ പ്രത്യേകതയുള്ളതാണ്. ആദ്യമായാണ് കുച്ചുപ്പുടി ഇനത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ വയനാടിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുന്നത്.നൃത്ത വേദിയിൽ അക്സയുടെ നേട്ടം കുച്ചുപ്പുടിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഫോക്ക് ഡാൻസിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. വ്യത്യസ്ത നൃത്ത ഇനങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ച അക്സയ്ക്ക് ഇത്തവണ കുച്ചുപ്പുടിയിലൂടെ ലഭിച്ച വിജയം പുതിയൊരു നേട്ടമായി. സംസ്ഥാന വേദിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചുകലാകാരി.

KALPETTA
News Image
Advertisement

വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത! സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കും, പുതിയ മാറ്റങ്ങൾ അടുത്ത അധ്യയന വർഷം

സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കൽ പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. എൽപി സ്കൂളുകളിലാണ് ഇത് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ബാഗുകളുടെ ഭാരത്തിന്‍റെ പത്ത് ശതമാനത്തിൽ താഴെയായി ബാഗിന്‍റെ ഭാരം കുറയ്ക്കാനാണ് നീക്കം. അടുത്ത അധ്യയന വർഷം നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കും. ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണം. രണ്ട് സെറ്റ് പാഠ പുസ്തകങ്ങൾ ഒന്ന് വീട്ടിലും ഒന്ന് സ്കൂളിലും സൂക്ഷിക്കുന്ന രീതിയിലുള്ള ക്രമീകരണം നടപ്പാക്കും. ഡിജിറ്റൽ പഠനസൗകര്യങ്ങൾ കൂട്ടാനും ആലോചന.

GENERAL
News Image

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമ ബോർഡ് പെൻഷൻ വിതരണം നാളെ (25-11-26 ) മുതൽ ആരംഭിക്കും. ഇതിനായി 1088.63 കോടി രൂപ അനുവദിച്ചു. ക്ഷേമ പെൻഷൻ വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടിയും ആണ് അനുവദിച്ചത്. സംസ്ഥാനത്താകെ ആകെ 60 ലക്ഷം പേര്‍ക്കാണ് ക്ഷേമപെൻഷൻ ലഭ്യമാക്കുന്നത്.

THIRUVANANTHAPURAM
News Image

കല്‍പ്പറ്റ ടൗണില്‍ സ്‌കൂട്ടറില്‍ ഹാന്‍സ് സൂക്ഷിച്ച ചാക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍ 16 ബണ്ടിലുകളിലായി 240 ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെത്തി

കല്‍പ്പറ്റ: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് സൂക്ഷിച്ച ചാക്ക് കല്‍പ്പറ്റ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ വെച്ച് കടന്നുകളഞ്ഞ യുവാവിനെ കല്‍പ്പറ്റ പോലീസ് പിടികൂടി. കമ്പളക്കാട്, തൂമ്പറ്റ വീട്ടില്‍, സല്‍മാന്‍ ഫാരിസ് (28) ആണ് പിടിയിലായത്. ഇയാള്‍ ഉപേക്ഷിച്ച ചാക്കില്‍ 16 ബണ്ടിലുകളിലായി സൂക്ഷിച്ചിരുന്ന 240 ഹാന്‍സ് പാക്കറ്റുകളാണ് പോലീസ് കണ്ടെത്തിയത്.2026 നവംബര്‍ 22-ന് രാത്രിയോടെയാണ് കല്‍പ്പറ്റ ചുങ്കത്തെ പച്ചക്കറിക്കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ചാക്ക് കണ്ടെത്തിയത്. സ്‌കൂട്ടര്‍ ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്ക് സ്‌കൂട്ടറില്‍ വെച്ച് കടന്നുകളഞ്ഞ സല്‍മാന്‍ ഫാരിസിനെ കണ്ടെത്തി പിടികൂടിയത്.കല്‍പ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എ.യു ജയപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രമേഷ്, രതീഷ്, എസ്.സി.പി.ഒ ബിഗേഷ്, സി.പി.ഒ സാലു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

GENERAL
News Image

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി-കട്ടയാട്- പഴുപ്പത്തൂർ റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി വാകേരി മുതൽ അഴീക്കോടൻ നഗർ വരെ നവംബർ 26 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു. വാകേരിയിലേക്ക് വരുന്ന വാഹനങ്ങൾ കക്കടംകുന്ന് വഴിയും കല്ലൂർക്കുന്ന് വഴിയും യാത്ര ചെയ്യണം.

ARIYIPPU
News Image

മുഖ്യമന്ത്രി വി ഡി സതീശൻ വെള്ളിയാഴ്‌ച വയനാട്ടിൽ

ഇന്ത്യയിലെ ആദ്യ ഇ-മാലിന്യ മുക്ത് ജില്ലയായി വയനാടിനെ പ്രഖ്യാപിക്കുംവൈകീട്ട് 4 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് പ്രഖ്യാപനം

WAYANAD
News Image

ട്രാൻസ്‌ജെൻഡർ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായം, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം, വിദൂര വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ ധനസഹായം എന്നീ പദ്ധതികളിലേക്ക് സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. കൂടാതെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മത്സരപരീക്ഷാ പരിശീലനം നൽകുന്ന യത്നം പദ്ധതി, അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകുന്ന കരുതൽ പദ്ധതി എന്നിവയിലേക്ക് ആവശ്യമായ രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പദ്ധതികളുടെ വിശദവിവരങ്ങളും അപേക്ഷകളും www.sjd.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 04936 205307.

ARIYIPPU
News Image

പൈതൃകോത്സവം 2026-27: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെയും കിർത്താഡ്സിന്റെയും ആഭിമുഖ്യത്തിൽ ഉത്പന്ന പ്രദർശന വിപണന മേള പൈതൃകോത്സവം ഡിസംബർ 19 മുതൽ 26 വരെ പാലക്കാട് നടക്കും. പരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾക്കും ഈ വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾ, സൊസൈറ്റികൾ/ കൂട്ടുസംരംഭകർ എന്നിവയ്ക്കും മേളയിൽ പങ്കെടുക്കാം. ഇതിനായി പൂർണ മേൽവിലാസം, ഫോൺ നമ്പർ, ജാതി സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കണം. അപേക്ഷ ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാ ഫോറം www.scdd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2315375.

ARIYIPPU
News Image

പാരാ ലീഗൽ വളണ്ടിയര്‍മാരെ നിയമിക്കുന്നു

വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ പാരാ ലീഗൽ വളണ്ടിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയവും സേവന സന്നദ്ധതയുമുള്ളവർക്ക് അപേക്ഷിക്കാം. നിയമ വിദ്യാർഥികൾ, സർവീസിൽനിന്ന് വിരമിച്ചവർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കും അപേക്ഷിക്കാം. അപേക്ഷകർ വൈത്തിരി താലൂക്കിൽ സ്ഥിരതാമസക്കാരായിരിക്കണം.അപേക്ഷാഫോറം കൽപ്പറ്റ ജില്ലാ കോടതി പരിസരത്തുള്ള വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽനിന്ന് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഫോട്ടോ പതിച്ച അപേക്ഷ ഡിസംബർ നാലിന് വൈകിട്ട് അഞ്ചിനകം ചെയർപേഴ്സൺ, വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ജില്ലാ കോടതി സമുച്ചയം, കൽപ്പറ്റ നോർത്ത് എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 9995167835, 04936-257300.

ARIYIPPU
News Image

ഗതാഗത നിരോധനം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പക്കൊടി–തോട്ടാമൂല റോഡിൽ കലുങ്ക് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

ARIYIPPU
News Image

മേട്രൻ കം റസിഡന്റ് ട്യൂട്ടര്‍

പട്ടികജാതി വികസന വകുപ്പിന്റെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മേട്രൻ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ബിരുദവും ബി.എഡുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. പ്രതിമാസം 12,000 രൂപയാണ് വേതനം. ഉദ്യാഗാര്‍ത്ഥികള്‍ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഡിസംബർ ഒന്നിന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 203824.

ARIYIPPU
News Image

കലോത്സവം; തുടർച്ചയായി നാലാം തവണയും ആദികൃഷ്ണ സംസ്ഥാന വേദിയിലേക്ക്

തുടർച്ചയായ നാലാം തവണയും നാടോടിനൃത്തത്തിൽ സംസ്ഥാന വേദിയിലേക്ക് യോഗ്യത നേടി ടി.എസ് ആദികൃഷ്ണ കലോത്സവ വേദിയിലെ താരമായി. 45-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടിനൃത്തത്തിലാണ് ഒന്നാം സ്ഥാനത്തോടെ ജി.വി.എച്ച്.എസ്.എസ് അമ്പലവയലിലെ ടി.എസ് ആദികൃഷ്ണ സംസ്ഥാനതല മത്സരത്തിന് അർഹത നേടിയത്. കഴിഞ്ഞ മൂന്ന് തവണയും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ആദികൃഷ്ണ ഇത്തവണയും മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. നഴ്സറി കാലം മുതൽ നൃത്തത്തോടുള്ള ഇഷ്ടമാണ് ആദികൃഷ്ണയെ ഈ മേഖലയിലേക്ക് എത്തിച്ചത്. ചെറുപ്രായത്തിൽ തുടങ്ങിയ പരിശീലനം ഇന്നും തുടരുന്നു. ഗുരുവായ അനിൽകുമാറിന്റെ കീഴിലാണ് നൃത്തപഠനം. ഓരോ മത്സരവും പുതിയ അനുഭവമായും കൂടുതൽ മികവ് നേടാനുള്ള അവസരമായുമാണ് ആദികൃഷ്ണ കാണുന്നത്.പഠനത്തോടൊപ്പം നൃത്തപരിശീലനവും മുന്നോട്ടുകൊണ്ടുപോകുന്ന ആദികൃഷ്ണയ്ക്ക് കുടുംബത്തിന്റെ പിന്തുണയും കരുത്താകുന്നു. ശശീന്ദ്രൻ നായരുടെയും മിനിമോളുടെയും മകളായ ആദികൃഷ്ണ താഴത്തൂർ സ്വദേശിനിയാണ്.

GENERAL
News Image

തനിയെ പരിശീലിച്ച് നാടോടിനൃത്തത്തിൽ ഒന്നാമനായി അഭിരാം

45 ാം മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് അർഹത നേടി അഭിരാം കെ. സന്തോഷ്. തലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അഭിരാം സ്വയം പരിശീലിച്ചാണ് നേട്ടം കൈവരിച്ചത്. ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാന്‍ ലഭിച്ച അവസരം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുകയാണെന്ന് അഭിരാം പറഞ്ഞു. വെസ്റ്റേൺ ഡാൻസിനോടാണ് അഭിരാമിന് കൂടുതൽ താത്പര്യം. സഹോദരിമാരായ സ്നേഹ പൗലോസും പ്രീതിയുമാണ് മത്സരത്തിനായി മേക്കപ്പ് ഒരുക്കിയത്. മാനന്തവാടിയാണ് പായോട് സ്വദേശിയാണ്. കെ.കെ സന്തോഷ് , ദീപാ സന്തോഷ് എന്നിവരാണ് മാതാപിതാക്കൾ.

GENERAL
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ആലഞ്ചേരിമുക്ക് - മൊതക്കര റോഡ് ഭാഗത്ത് നാളെ (നവംബർ 25) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാളിക്കൊല്ലി, പനവല്ലി, തിരുനെല്ലി, അപ്പപാറ, ആരാണപ്പാറ, പാർസി, അത്താറ്റ്കുന്ന്, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗത്ത് നാളെ (നവംബർ 25) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.

ARIYIPPU
News Image

കാറിന്റെ ഡോറിൽ തൂങ്ങി യുവാക്കളുടെ അപകടയാത്ര; പോലീസ് കേസെടുത്തു

പനമരം: പനമരം ആര്യന്നൂർ നട വഴി ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഇരുവശത്തെ ഡോറുകളിൽ തൂങ്ങി യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പനമരം പോലീസ് കേസെടുത്തു.പനമരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ ഇരുവശത്തെ ഡോറുകളിൽ തൂങ്ങിയാണ് രണ്ട് യുവാക്കൾ യാത്ര ചെയ്തത്. മഞ്ഞുമൂടിയ റോഡിലൂടെ മുന്നിൽ ലോറിയും എതിർദിശയിൽ മറ്റു വാഹനങ്ങളും വരുന്ന സാഹചര്യത്തിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.പിന്നാലെ വന്ന കാറിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോറുകളിൽ തൂങ്ങി കൈവീശിയും ആഹ്ലാദം പ്രകടിപ്പിച്ചും യാത്ര ചെയ്ത യുവാക്കൾ ആര്യന്നൂർ നട കടന്ന് പനമരം പാലം വഴിയും ഇതേ രീതിയിൽ യാത്ര തുടർന്നു.മറ്റു യാത്രക്കാരുടെയും ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തി വലിയ ആശങ്കയുയർത്തിയിട്ടുണ്ട്. സംഭവത്തിൽ പനമരം പോലീസ് FIR നമ്പർ 578/2026 പ്രകാരം BNS 281, കേരള പോലീസ് ആക്ട് 118(e) വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

GENERAL
News Image

ശ്രേയസ് പുരുഷ ദിനാചരണം നടത്തി.

വാകേരി : -വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സി ഡി ഒ ഗിരിജ പീതാംബരൻ,സുലോചന,റീത്ത എന്നിവർ സംസാരിച്ചു.സെക്രട്ടറി ലിജി ജോർജ് സ്വാഗതവും,ഖജാൻജി ബേബി നന്ദിയും രേഖപ്പെടുത്തി.

GENERAL
News Image

ബോധവൽക്കരണ ക്ലാസ്സും 'രക്ഷാകവചം' സെമിനാറും സംഘടിപ്പിച്ചു.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 2026-2027 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമ്പലവയൽ മാർട്ടിൻ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ബാബു സ്വാഗതവും അംഗനവാടി വർക്കർ എ.എസ്.വിജയ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം 'രക്ഷാകവചം' എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ അവതരിപ്പിച്ചു.അമ്പലവയൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ മുകുന്ദൻ,അമ്പലവയൽ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സിജി എൽഡോസ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീഖ്, വാർഡ് മെമ്പർമാരായ സുരേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർമാരായ ടി. ബിന്ദു,ഇന്ദു ഏലിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ജാഗ്രത സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

GENERAL
News Image

ബോധവൽക്കരണ ക്ലാസ്സും 'രക്ഷാകവചം' സെമിനാറും സംഘടിപ്പിച്ചു.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 2026-2027 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമ്പലവയൽ മാർട്ടിൻ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ബാബു സ്വാഗതവും അംഗനവാടി വർക്കർ എ.എസ്.വിജയ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം 'രക്ഷാകവചം' എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ അവതരിപ്പിച്ചു.അമ്പലവയൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ മുകുന്ദൻ,അമ്പലവയൽ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സിജി എൽഡോസ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീഖ്, വാർഡ് മെമ്പർമാരായ സുരേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർമാരായ ടി. ബിന്ദു,ഇന്ദു ഏലിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ജാഗ്രത സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

GENERAL
News Image