Advertisement

സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇൻഡിഗോ; റിയാദ് വിമാനങ്ങൾ ഒക്ടോബർ 31 വരെ റദ്ദാക്കി

ദില്ലി: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ നാല് പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയ നടപടി നീട്ടി ഇൻഡിഗോ എയർലൈൻസ്. റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയുമാണ് റദ്ദാക്കിയത്.‘ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ ഏറ്റവും വലിയ മുൻഗണന നൽകുന്നത്. മേഖലയിലെ സുരക്ഷാ മാറ്റങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും’ ഇൻഡിഗോ എക്സ് പ്ലാറ്റ്ഫോമിൽ പുറത്തുവിട്ട യാത്രാ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി.വിമാനങ്ങൾ റദ്ദാക്കിയ വിവരം ബുക്കിംഗ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലൂടെയും ഇമെയിലുകളിലൂടെയും യാത്രക്കാരെ അറിയിക്കുന്നുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി സർവീസ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് എയർലൈൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

GENERAL
News Image

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും, പാസാകാൻ 75 ശതമാനം മാർക്ക് വേണം

ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കുംവിധം മോട്ടോർവാഹന ചട്ടങ്ങളിൽ ഭേദഗതിക്ക് നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. സുരക്ഷിത ഡ്രൈവിങ് വിലയിരുത്തൽ 30 മിനിറ്റെങ്കിലും നടത്താനും ഇത് പാസാവാനുള്ള മാർക്ക് 60-ൽ നിന്ന് 75 ശതമാനമാക്കാനുമാണ് ബുധനാഴ്ച പുറത്തിറക്കിയ കരടു ചട്ടം നിർദേശിക്കുന്നത്.പേരും വിലാസവും മാറ്റുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാനും കരടിൽ വ്യവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പേരും വിലാസവും മാറ്റുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങളാകും സൗജന്യമാക്കുക. എന്നാൽ അന്തിമവിജ്ഞാപനം വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കരട് ചട്ടത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളുമറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കുന്നുണ്ട്. അതിനു ശേഷമാകും അന്തിമവിജ്ഞാപനം.ലൈസൻസിലെ പേരിലും വിലാസത്തിലും മാറ്റം വരുത്താനുള്ളതിലുൾപ്പെടെ വിവിധ അപേക്ഷകളിൽ ലൈസൻസിങ് അതോറിറ്റി 15 ദിവസത്തിനകം തീരുമാനമെടുക്കണം.ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐ.ഡി., ഇ- റേഷൻകാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളെല്ലാം ലൈസൻസിനായി സമർപ്പിക്കാം. വിലാസത്തിന് ആധാരമാക്കാവുന്ന രേഖയിൽനിന്ന് എൽ.ഐ.സി. പോളിസി ഒഴിവാക്കി. ലൈസൻസുകൾ ലാമിനേറ്റ് ചെയ്‌തോ പി.വി.സി. കാർഡായോ നൽകണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.

GENERAL
News Image

പ്രിയദർശിനിക്കു ശേഷം 'വിജ്ഞാന ദർശിനി'; വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്ര പദ്ധതിയുമായി കെ.എസ്.ആർ.ടി.സി

സ്ത്രീകൾക്ക്സൗ ജന്യ പ്രിയദർശിനി യാത്രകൾക്ക് പുറമെ, വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജായ ‘വിജ്ഞാന ദർശിനി’യുമായി കെ.എസ്.ആർ.ടി.സി . ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ്.സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നേടാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകർന്നുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കും സമീപത്തെ പ്രധാന ആകർഷണങ്ങളിലേക്കുമാണ് വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയത്. ഇതിനു പുറമെ മറ്റ് ജില്ലകളിലും ‘വിജ്ഞാന ദർശിനി’ പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ സ്ഥലങ്ങളും യാത്രയുടെ ഭാഗമാകും.പൊന്മുടിയിലേക്കുള്ള യാത്രകൾക്കായി പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകളാണ് ഉപയോഗിക്കുക. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള യാത്രകളും ക്രമീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് യാത്രകൾ ഉൾപ്പെടുത്തും. പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും അതത് ജില്ലകളിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർമാരെ ബന്ധപ്പെടാം.ജില്ലാ കോഓഡിനേറ്റർമാരുടെ ഫോൺ നമ്പറുകൾ:തിരുവനന്തപുരം നോർത്ത്: 9188619378തിരുവനന്തപുരം സൗത്ത്: 9188938522കൊല്ലം: 9188938523പത്തനംതിട്ട: 9188938524ആലപ്പുഴ: 9188938525കോട്ടയം: 9188938526ഇടുക്കി: 9188938527എറണാകുളം: 9188938528തൃശൂർ: 9188938529പാലക്കാട്: 9188938530മലപ്പുറം: 9188938531കോഴിക്കോട്: 9188938532വയനാട്: 9188938533കണ്ണൂർ, കാസർകോട്: 9188938534വിദ്യാഭ്യാസവും വിനോദവും ഒരുമിപ്പിക്കുന്ന യാത്രകളിലൂടെ വിദ്യാർഥികൾക്ക് പഠനത്തിന്റെ ഭാഗമായി പുതിയ അനുഭവങ്ങളും അറിവുകളും നേടാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ARIYIPPU
News Image
Advertisement

ഡ്രൈവര്‍ നിയമനം

മാനന്തവാടി താലൂക്ക് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത ഡ്രൈവിംഗ് ലൈന്‍സുള്ള, ഫിസിക്കല്‍ ഫിറ്റനസ് തെളിയിക്കാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. മാനന്തവാടി താലൂക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടെപ്പം ഡ്രൈവിംഗ് ലൈന്‍സ്, യോഗ്യത, താമസിക്കുന്ന സ്ഥലം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 24 ന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍- 04935 240231.

ARIYIPPU
News Image

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വടുവന്‍ചാല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് നവീകരണം, അമ്പലവയല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് നവീകരണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഒക്ടോബര്‍ 29 ന് ഉച്ചയ്ക്ക് 12 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍- 04936-202593.

ARIYIPPU
News Image

ജില്ലാ ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്31 ന്

ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയര്‍ (ആണ്‍/പെണ്‍) ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 31 ന് പടിഞ്ഞാറത്തറ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന 51-ാമത് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം.താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ന് വൈകിട്ട് ആറിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9496209688, 7907938754, 6235177238

ARIYIPPU
News Image

പോക്സോ കേസിൽ പ്രതിക്ക് തടവും പിഴയും

തിരുനെല്ലി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമംനടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാ ട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി (51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ സുനിൽകുമാർ ശിക്ഷിച്ചത്. 2021 ഏപ്രിൽ മാസത്തിൽ ഇയാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തു കയായിരുന്നു. അന്നത്തെ തിരുനെല്ലി സ്‌റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ലാൽ സി.ബേബിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ഓമന വർഗീസ് ഹാജരായി.

KALPETTA
News Image

പാലിയേറ്റീവ് രോഗികൾക്ക് തരിയോട് പാൽ സൊസൈറ്റി നൽകിയ ഉപകരണങ്ങൾ കൈമാറി

 തരിയോട്: സഖാവ് വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിയുടെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾക്കായി തരിയോട് പാൽ സൊസൈറ്റി നൽകിയ ഉപകരണങ്ങൾ രോഗികൾക്കായി കൈമാറി. സൊസൈറ്റി ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് ഉപകരണങ്ങളുടെ കൈമാറ്റം നടന്നത്.തരിയോട് പാൽ സൊസൈറ്റി പ്രസിഡന്റ് ജോണി എം.ടി, സെക്രട്ടറി ബിന്ദു, ബോർഡ് അംഗമായ മണിയൻ പാമ്പുംകുനി എന്നിവർ ചേർന്ന് ഉപകരണങ്ങൾ പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്ക് കൈമാറി. ചെയർമാൻ ഷിബു കെ.ടി. ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. പെയിൻ & പാലിയേറ്റീവ് സൊസൈറ്റി കൺവീനർ പി.കെ. മുസ്തഫ സ്വാഗതം ആശംസിച്ചു. മറ്റ് പാൽ സൊസൈറ്റി ബോർഡ് അംഗങ്ങളും പെയിൻ & പാലിയേറ്റീവ് വൊളണ്ടിയർമാരായ റോബർട്ട്, അനിൽ കൃഷ്ണ, ബിജു കെ.ടി. തുടങ്ങിയവരും സംബന്ധിച്ചു.പ്രയാസങ്ങൾ അനുഭവിക്കുന്ന പാലിയേറ്റീവ് രോഗികളുടെ ചലനശേഷിക്കും പരിചരണത്തിനും ഏറെ ഉപകാരപ്പെടുന്ന ഈ മാതൃകാപരമായ പ്രവർത്തനത്തിന് തരിയോട് പാൽ സൊസൈറ്റി ഭരണസമിതിക്കും ജീവനക്കാർക്കും സഖാവ് വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി നന്ദി രേഖപ്പെടുത്തി.

KALPETTA
News Image

ജീവനക്കാരെ പരിഗണിക്കുന്ന സർക്കാർ;ഷാജി കെ. ടി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ രണ്ടു ശതമാനം ക്ഷാമബത്ത അനുവദിച്ച യുഡിഎഫ് സർക്കാരിന് ജീവനക്കാർ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്  കെ.ടി ഷാജി. മാനന്തവാടി ബ്രാഞ്ച് നടത്തിയ ആഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു .എൻ വി അഗസ്റ്റിൻ, സന്തോഷ് എം ജെ, സാലു കെ എസ് എന്നിവർ സംസാരിച്ചു.

KALPETTA
News Image

ജനക്ഷേമ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകണം: കെഎസ്എസ്പിഎ

 കോട്ടത്തറ : കേരളം ഭരിക്കുന്ന ജനക്ഷേമ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് കെ എസ് എസ് പി എ കോട്ടത്തറ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻകാരെയും ജീവനക്കാരെയും എല്ലാവിഭാഗം ജനങ്ങളെയും കരുതലോടെ കാണുന്ന യുഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് യോഗം ചൂണ്ടികാട്ടി . ജില്ലാ പ്രസിഡൻ്റ് പി എം ജോസ് ഉദ്ഘാടനം ചെയ്തു .പ്രസിഡൻ്റ് ആൻ്റണി പാറയിൽ അധ്യക്ഷത വഹിച്ചു . മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി സി തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന എക്സി.കമ്മിറ്റി അംഗംവേണുഗോപാൽ കിഴിശ്ശേരി, കെ ശശികുമാർ, കെ സുരേന്ദ്രൻ കെ സുബ്രഹ്മണ്യൻ സുരേഷ് ബാബു വാളൽ, ജോസ് പീയൂസ് ,എം ജി ഉണ്ണി , കെചാപ്പൻ, ചന്ദ്രൻ പി കെ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി ജെ ആൻ്റണി (പ്രസിഡൻ്റ്), കെചാപ്പൻ,പി കെ ചന്ദ്രൻ (വൈസ് പ്രസിഡൻ്റുമാർ), ജോസ് പീയൂസ് (ജനറൽ സെക്രട്ടറി ), ചന്തു കെ , മേരിക്കുട്ടി ടീച്ചർ (ജോ സെക്രട്ടറിമാർ) എം. ജി ഉണ്ണി ( ട്രഷറർ) എന്നിവരെയും വനിത ഫോറം ഭാരവാഹികളായി പ്രമീള കെ എം (പ്രസിഡൻ്റ്) ശാരദ (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

KALPETTA
News Image

ജനക്ഷേമ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകണം: കെഎസ്എസ്പിഎ

 കോട്ടത്തറ : കേരളം ഭരിക്കുന്ന ജനക്ഷേമ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് കെ എസ് എസ് പി എ കോട്ടത്തറ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻകാരെയും ജീവനക്കാരെയും എല്ലാവിഭാഗം ജനങ്ങളെയും കരുതലോടെ കാണുന്ന യുഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് യോഗം ചൂണ്ടികാട്ടി . ജില്ലാ പ്രസിഡൻ്റ് പി എം ജോസ് ഉദ്ഘാടനം ചെയ്തു .പ്രസിഡൻ്റ് ആൻ്റണി പാറയിൽ അധ്യക്ഷത വഹിച്ചു . മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി സി തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന എക്സി.കമ്മിറ്റി അംഗംവേണുഗോപാൽ കിഴിശ്ശേരി, കെ ശശികുമാർ, കെ സുരേന്ദ്രൻ കെ സുബ്രഹ്മണ്യൻ സുരേഷ് ബാബു വാളൽ, ജോസ് പീയൂസ് ,എം ജി ഉണ്ണി , കെചാപ്പൻ, ചന്ദ്രൻ പി കെ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി ജെ ആൻ്റണി (പ്രസിഡൻ്റ്), കെചാപ്പൻ,പി കെ ചന്ദ്രൻ (വൈസ് പ്രസിഡൻ്റുമാർ), ജോസ് പീയൂസ് (ജനറൽ സെക്രട്ടറി ), ചന്തു കെ , മേരിക്കുട്ടി ടീച്ചർ (ജോ സെക്രട്ടറിമാർ) എം. ജി ഉണ്ണി ( ട്രഷറർ) എന്നിവരെയും വനിത ഫോറം ഭാരവാഹികളായി പ്രമീള കെ എം (പ്രസിഡൻ്റ്) ശാരദ (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

KALPETTA
News Image

മീനങ്ങാടി ഹൈവേ കവർച്ച: മൂന്ന് പേർ കൂടി അറസ്റ്റിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി

മീനങ്ങാടി: കാർ തടഞ്ഞുനിർത്തി യാത്രക്കാരൻ്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും കവർന്ന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ണൂർ സ്വദേശികളായ മണത്തണ മേലേ മുരിങ്ങോളി പുതുപറമ്പിൽ വീട്ടിൽ പി.പ്രണവ് (24), മുഴക്കുന്ന് ഉറക്കുണ്ട് പറമ്പിൽ വീട്ടിൽ കെ. കനകരാജ് (28), കണ്ണൂർ ചൊക്ലി പെരിങ്ങളം കണ്ണംപള്ളിയിലെ കോടി യം പുനത്തിൽ വീട്ടിൽ നിഥുൽ കുമാർ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രണവിനെയും കനകരാജിനെയും പേരാവൂർ എടത്തൊ ട്ടിയിൽനിന്നും നിഥുൽ കുമാറിനെ കണ്ണൂർ കണ്ണംപള്ളിയിൽനിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ മീനങ്ങാടി പോലീസ് സ്റ്റേഷനിലെത്തിച്ചു.

KALPETTA
News Image

എം.ഡി.എം.എയുമായി 2 പേർ അറസ്റ്റിൽ

വൈത്തിരി: 8.520 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ വൈത്തിരിപൊലീസ് അറസ്റ്റ് ചെയ്തു‌തു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തല്ലൂർ സ്വദേശി കളായ കെ.ഇ. നൗഫൽ (50), കെ.എം. മുഹമ്മദ് നസീഫ് (37) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ലക്കിടി ഭാഗത്ത് നടത്തിയ പരിശോധ നയിലാണ് പ്രതികൾ സഞ്ചരിച്ചിരുന്ന TN 39 BE 6206 നമ്പർ കാറിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത പൊ ലീസ് മയക്കുമരുന്നും കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.കൽപ്പറ്റ ഡിവൈ.എസ്.പി അഗസ്റ്റിന്റെ നേതൃത്വത്തിൽ സി.ഐ. രാംജിത്ത്, എസ്.ഐ മാരായ സോബിൻ, സൗജൽ, അജ്‌കൽ അലി എന്നിവരും, എസ്.സി.പി.ഒമാ രായ ബാബു, മുബാറക്, നൗഫൽ, സി.പി.ഒമാരായ സജിത്, അജീഷ്, അഷീഖ്, ഉനൈസ്, അഷറഫ്, എന്നിവരും ഉൾപ്പെട്ട പൊലീസ് സംഘമാണ് നടപടികൾ സ്വീകരിച്ചത്. സംഭവത്തിൽ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

KALPETTA
News Image

ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍ (ഗ്രേഡ് II) തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തും. സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.ടി അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.ടിവിജയിച്ചവര്‍ക്ക് ഒക്ടോബര്‍ 26 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. 18 നും 52 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം.

ARIYIPPU
News Image

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2027-29 വര്‍ഷത്തെ നിയമനങ്ങള്‍ക്കായി പരിഗണിക്കുന്നതിന് താത്ക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയോ, www.eemployment.kerala.gov.in പോര്‍ട്ടലില്‍ നിന്നോ സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. ലിസ്റ്റ് സംബന്ധമായ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ നവംബര്‍ 18 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ നല്‍കാം. ഫോണ്‍- 04936 202534.

ARIYIPPU
News Image

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്‌നേഹാദരം

കൊളഗപ്പാറ :കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന അംഗങ്ങളായ ജോർജ്,അന്നമ്മ,മേരി എന്നിവരെ സ്നേഹ സമ്മാനങ്ങൾ നൽകി ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ടി.പി.ഷാജി അധ്യക്ഷത വഹിച്ചു.സി ഡി ഒ സോഫി ഷിജു,സെക്രട്ടറി സിനി ഷാജി,ലിസി യാക്കോബ് എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു.ചെയർപേഴ്സൺ ഷംന അധ്യക്ഷത വഹിച്ചു.ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം മേധാവി ഡോ. രാധിക നേതൃത്വം നൽകി.CDS വൈസ് ചെയർപേഴ്സൺ സുഹറ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന, മെമ്പർമാരായ വസന്ത, ഷമീറ, ആസ്റ്റർ വോളന്റിയർ ലിബിൻ എന്നിവർ സംസാരിച്ചു.കാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും രോഗം നേരത്തേ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

KALPETTA
News Image

കുത്തനെ ഇറങ്ങി സ്വർണ വില, 2 ദിവസം കൊണ്ട് കുറഞ്ഞത് 2640 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 1400 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണം 13,060 രൂപയിലും പവന് 1,04,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളറിന് താഴേക്ക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. നിലവിൽ വെള്ളി ഗ്രാമിന് 20 രൂപയിലും 10 ഗ്രാമിന് 2,200 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

KERALA
News Image

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്കൻ കേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമാകും. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

KERALA
News Image

സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ തിരുത്തല്‍ നടപടിയുമായി സിപിഐയും; ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ വിളിക്കും

തിരുവനന്തപുരം: സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ തിരുത്തല്‍ നടപടിയുമായി സിപിഐയും. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനം. അപൂര്‍വ്വമായാണ് പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച അല്ലാതെ സമ്മേളനങ്ങള്‍ വിളിക്കുന്നത്സംഘടനാ കാര്യങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാനാണ് സമ്മേളനങ്ങള്‍. താഴെതട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ചര്‍ച്ചയില്‍ സാര്‍വദേശീയ വിഷയങ്ങള്‍ വേണ്ടെന്നും തീരുമാനമുണ്ട്. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങളില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.2027 മാര്‍ച്ച് മുതല്‍ മെയ് വരെയാണ് സമ്മേളനങ്ങള്‍.

KERALA
News Image