Advertisement

ബിസ്‌ലേരി വിവാദത്തിന് പിന്നാലെ ആശങ്ക; കുപ്പിവെള്ളം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

ബിസ്‌ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കുപ്പിവെള്ള സാമ്പിളില്‍ സുരക്ഷിത പരിധിക്ക് മുകളില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ അനുമതി നല്‍കിയിരിക്കുകയാണ്. ഈ വിവാദം കുപ്പിവെള്ളത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുയര്‍ത്തുന്നുണ്ട്. കടകളില്‍നിന്ന് കുപ്പിവെള്ളം വാങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടതെന്ന് പരിശോധിക്കാം.എന്താണ് ബിസ്‌ലേരി വിവാദം ? ശുദ്ധീകരിച്ച കുപ്പിവെള്ളത്തിന് ഇന്ത്യയില്‍ വലിയ വിപണി സൃഷ്ടിച്ച ബ്രാന്‍ഡുകളിലൊന്നാണ് ബിസ്ലേരി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ബിസ്ലേരിയുടെ ഗോവ കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുപ്പിവെള്ള സാമ്പിളില്‍ 'ബ്രോമേറ്റ്' എന്ന രാസവസ്തുവിന്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ അപ്പീലിനെത്തുടര്‍ന്ന് റഫറല്‍ ലബോറട്ടറി നടത്തിയ പരിശോധനയില്‍ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAHs) കണ്ടെത്തി. ഇവ രണ്ടും കാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണ്. ഇതേ തുടര്‍ന്ന് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് FSSAI അനുമതി നല്‍കി. കാഴ്ചക്കും രുചിക്കും മണത്തിനും മാറ്റമില്ലെങ്കിലും ശുദ്ധമല്ലാത്ത വെള്ളത്തില്‍ ദഹനം, രക്തചംക്രമണം, ശരീരോഷ്മാവ് നിയന്ത്രണം, വൃക്കകളുടെ പ്രവര്‍ത്തനം എന്നിവയെ ബാധിക്കുന്ന മൈക്രോബയോളജിക്കല്‍ അല്ലെങ്കില്‍ രാസമാലിന്യങ്ങള്‍ ഉണ്ടാകാം. 2025 ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം, 2023-24ല്‍ പരിശോധിച്ച 1300 സാമ്പിളുകളില്‍ 333 എണ്ണവും, 2022-23ല്‍ പരിശോധിച്ച 1776 സാമ്പിളുകളില്‍ 650 എണ്ണവും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറും മിനറല്‍ വാട്ടറും ഇന്ത്യയിലെ പാക്കേജ്ഡ് വെള്ളത്തെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കുപ്പിയുടെ രൂപവും ലേബലും സാമ്യമുള്ളതായി തോന്നാമെങ്കിലും പാക്കേജുചെയ്ത കുടിവെള്ളവും പ്രകൃതിദത്ത ധാതുജലവും ഒരേ ഉല്‍പ്പന്നമല്ല. രണ്ടിനും നിശ്ചിത രാസ, മൈക്രോബയോളജിക്കല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണ്. ഉപരിതല ജലം, ഭൂഗര്‍ഭജലം, അല്ലെങ്കില്‍ കടല്‍വെള്ളം എന്നിവയില്‍ നിന്ന് ശേഖരിച്ച് ഫില്‍ട്രേഷന്‍, റിവേഴ്‌സ് ഓസ്മോസിസ് (RO), അള്‍ട്രാവയലറ്റ് ശുദ്ധീകരണം, ഓസോണേഷന്‍ തുടങ്ങിയ പ്രക്രിയകളിലൂടെ ശുദ്ധീകരിക്കുന്നതാണ് പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍. ഭൂമിക്കടിയിലെ സംരക്ഷിത പ്രകൃതിദത്ത ജലസ്രോതസ്സുകളില്‍നിന്നോ കുഴിച്ചെടുത്ത ഭൂഗര്‍ഭ സ്രോതസ്സുകളില്‍നിന്നോ ലഭിക്കുന്ന വെള്ളമാണ് നാചുറല്‍ മിനറല്‍ വാട്ടര്‍. ഇതില്‍ കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ സ്വാഭാവികമായി അടങ്ങിയിരിക്കാം. ഇത്തരം വെള്ളത്തിന്റെ ധാതുഘടനയും ഗുണങ്ങളും താരതമ്യേന സ്ഥിരമായിരിക്കണം. ഉറവിടത്തിന് സമീപം ശുചിത്വമുള്ള സാഹചര്യങ്ങളില്‍ കുപ്പിയിലാക്കുകയും വേണം. സാധാരണ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറിനെപ്പോലെ വിപുലമായ ശുദ്ധീകരണ പ്രക്രിയകള്‍ ഇതിന് അനുവദനീയമല്ല. കുപ്പിവെള്ളം വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - കുപ്പി വാങ്ങുന്നതിന് മുന്‍പ് FSSAI വിവരങ്ങള്‍ പരിശോധിക്കുക- ലൈസന്‍സ് വിവരങ്ങള്‍, നിര്‍മ്മാതാവിന്റെ വിലാസം, ബാച്ച്/ലോട്ട് നമ്പര്‍, പാക്കേജിംഗ് തീയതി, കാലാവധി എന്നിവ പരിശോധിക്കുക. അടപ്പിന്റെ സീല്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക; കേടുപാടുകളുള്ളതോ ചോര്‍ച്ചയുള്ളതോ ആയ കുപ്പികള്‍ ഒഴിവാക്കുക. നേരിട്ടുള്ള സൂര്യപ്രകാശവും ചൂടും ഏല്‍ക്കാത്ത വിധം സൂക്ഷിച്ചിരിക്കുന്ന കടകളില്‍ നിന്ന് മാത്രം കുപ്പിവെള്ളം വാങ്ങുക.

GENERAL
News Image

മദ്യപാനം പെട്ടെന്ന് നിർത്തിയാലും പ്രശ്‌നമോ?; എന്താണ് ആൽക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ മദ്യപാനം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ദീര്‍ഘകാലമായി അമിതമായി മദ്യപിക്കുന്നവര്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തുന്നത് ചില സാഹചര്യങ്ങളില്‍ ജീവന് പോലും ഭീഷണിയായേക്കാം. എന്താണ് ഇതിന് പിന്നിലെ കാരണം?. മദ്യപാനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍.*_എന്താണ് ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം?_*ദീര്‍ഘകാലമായി അമിതമായി മദ്യപിക്കുന്നവരുടെ ശരീരം മദ്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ടാകും. മദ്യം പെട്ടെന്ന് ലഭിക്കാതാകുമ്പോള്‍ ശരീരത്തിനും തലച്ചോറിനും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഇതുമൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങളെയും ബുദ്ധിമുട്ടുകളെയുമാണ് ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം (Alcohol Withdrawal Syndrome) എന്നു പറയുന്നത്. മദ്യം കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു. ദീര്‍ഘകാലമായി മദ്യപിക്കുന്ന ഒരാളുടെ തലച്ചോര്‍ ഈ മാറ്റങ്ങളോട് പൊരുത്തപ്പെടും. അതുകൊണ്ടുതന്നെ പെട്ടെന്ന് മദ്യപാനം നിര്‍ത്തുമ്പോള്‍ നാഡീവ്യവസ്ഥ അമിതമായി ഉത്തേജിതമാകാം. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.*_മദ്യപാനം നിര്‍ത്തുമ്പോഴുള്ള ലക്ഷണങ്ങള്‍?_*മദ്യപാനം നിര്‍ത്തിയാല്‍ ചിലരില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ലക്ഷണങ്ങളുടെ തീവ്രത ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും.കൈകള്‍ വിറയ്ക്കുകഅമിതമായി വിയര്‍ക്കുകഉത്കണ്ഠയും അസ്വസ്ഥതയുംതലവേദനഓക്കാനവും ഛര്‍ദിയുംഉറക്കമില്ലായ്മഹൃദയമിടിപ്പ് വര്‍ധിക്കുകഗുരുതരമായ സാഹചര്യങ്ങളില്‍ അപസ്മാരത്തിന് സമാനമായ ഫിറ്റ്‌സ്, കടുത്ത ആശയക്കുഴപ്പം, ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.*_ജീവന് ഭീഷണിയാകുന്ന ഡെലീരിയം ട്രെമെന്‍സ്_*മദ്യപാനം പെട്ടെന്ന് നിര്‍ത്തുന്നതിനെത്തുടര്‍ന്ന് ഉണ്ടാകാവുന്ന ഏറ്റവും ഗുരുതരമായ സങ്കീര്‍ണതകളിലൊന്നാണ് ഡെലീരിയം ട്രെമെന്‍സ് (Delirium Tremens). കടുത്ത ആശയക്കുഴപ്പം, അമിതമായ അസ്വസ്ഥത, വിറയല്‍, പനി, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍, ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകാം. സാധാരണയായി മദ്യപാനം നിര്‍ത്തി രണ്ട് മുതല്‍ നാല് ദിവസത്തിനുള്ളില്‍ ഈ അവസ്ഥ പ്രത്യക്ഷപ്പെടാം. അടിയന്തിര ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇത് ജീവന് ഭീഷണിയാകാം.Alcohol Withdrawal Syndrome*_ആര്‍ക്കാണ് കൂടുതല്‍ അപകടസാധ്യത?_*മാസങ്ങളോ വര്‍ഷങ്ങളോ ആയി അമിതമായി മദ്യപിക്കുന്നവര്‍ക്ക് മദ്യപാനം നിര്‍ത്തുമ്പോള്‍ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുമ്പ് മദ്യപാനം നിര്‍ത്തിയപ്പോള്‍ ഫിറ്റ്‌സ് അല്ലെങ്കില്‍ ഡെലീരിയം ട്രെമെന്‍സ് ഉണ്ടായിട്ടുള്ളവര്‍ക്കും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ എല്ലാ മദ്യപാനികളിലും ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകണമെന്നില്ല. മദ്യപാനത്തിന്റെ അളവ്, കാലയളവ്, വ്യക്തിയുടെ ആരോഗ്യസ്ഥിതി എന്നിവയെല്ലാം അപകടസാധ്യതയെ സ്വാധീനിക്കും.*_മദ്യപാനം ഉപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍_*മദ്യപാനം ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണകരമായ തീരുമാനമാണ്. എന്നാല്‍ ദീര്‍ഘകാലമായി അമിതമായി മദ്യപിക്കുന്നവരും മദ്യത്തെ ആശ്രയിക്കുന്നവരും ഡോക്ടറുടെ സഹായമില്ലാതെ പെട്ടെന്ന് മദ്യപാനം നിര്‍ത്തുകയോ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യരുത്. അത്തരം സാഹചര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യപാനം നിര്‍ത്തുന്നതിനുള്ള ചികിത്സ തേടുന്നതാണ് സുരക്ഷിതം. ചിലര്‍ക്ക് ആശുപത്രിയില്‍ നിരീക്ഷണവും മരുന്നുകളും ആവശ്യമായി വന്നേക്കാം. മദ്യപാനം നിര്‍ത്തിയതിന് പിന്നാലെ ഫിറ്റ്‌സ്, കടുത്ത ആശയക്കുഴപ്പം, പനി, ഹാലൂസിനേഷന്‍,ഗുരുതരമായ വിറയല്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ അടിയന്തര ചികിത്സ തേടണം._(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാകില്ല. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. മദ്യപാനം ഉപേക്ഷിക്കുന്നത് വളരെ പ്രധാനമാണെങ്കിലും ദീര്‍ഘകാലമായി അമിതമായി മദ്യപിക്കുന്നവര്‍ക്ക് മദ്യം ഉപേക്ഷിക്കുമ്പോള്‍ വൈദ്യസഹായം ആവശ്യമായി വന്നേക്കാം.)_

GENERAL
News Image

ഓപ്പറേഷൻ തൂഫാൻ; ഇനി വിവരം നൽകുന്നവർക്കും പൊലീസിനും പാരിതോഷികം ലഭിക്കും; 40 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാന വ്യാപകമായ ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാനിൽ പങ്കാളികളാകുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന ജനങ്ങൾക്കും പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 40 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.ലഹരി മരുന്ന് കേസുകളിൽ ഇവയുടെ ഉറവിടം കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനുമുള്ള പ്രോസിക്യൂഷൻ ചെലവുകൾക്ക് 2.34 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്‍റെ നടത്തിപ്പിനായി നേരത്തേ സർക്കാർ അനുവദിച്ച 10 കോടിയുടെ ഭാഗമായാണ് പുതിയ തുക അനുവദിച്ചത്. ഇതിൽ പാരിതോഷികമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത് 40 ലക്ഷം രൂപയാണ്. പൊലീസുകാർക്കും വിവരദാദാക്കൾക്കും പാരിതോഷികം നൽകുന്നതിൽ ഒരേ പരിഗണന നൽകണമെന്ന നിർദേശവുമുണ്ട്.ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്ത് 17424 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ 26 വരെയുള്ള കണക്കാണിത്. 30.8 കിലോഗ്രാം എം.ഡി.എം.എ, 2110 കിലോഗ്രാം കഞ്ചാവ്, 8.2 കിലോഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 9497979794, 9497927797 എന്നീ ഫോൺ നമ്പറുകളിലൂടെയും 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും ലഹരിക്കടത്തും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് പങ്കുവെക്കാവുന്നതാണ്. വിവരം നൽകുന്നവരുടെ വ്യക്തി വിവരങ്ങൽ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് ഉറപ്പുനൽകുന്നുണ്ട്.

THIRUVANANTHAPURAM
News Image
Advertisement

നഷാമുക്ത് ഭാരത് അഭിയാൻ ക്രിക്കറ്റ് ടൂർണമെന്റ്: എലഗൻ്റ് എക്സൈസ് വിജയികൾ

സുൽത്താൻ ബത്തേരി: കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ നഷാമുക്ത് ഭാരത് അഭിയാൻ ക്യാമ്പയിന്റെ ഭാഗമായി കല്ലൂർ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച 2026 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ എക്സ്ക്ലൂസീവ് ക്ലബ് യൂത്ത് ടീമിനെ 5 റൺസിന് തോൽപ്പിച്ച് എലിഗന്റ് എക്സൈസ് കിരീടം ചൂടി. 33 പന്തിൽ പുറത്താകാതെ 81 റൺസ് അടിച്ചുകൂട്ടിയ ജ്യോതിഷ് മാത്യുവാണ് കളിയിലെ താരം.ടോസ് നേടിയ എക്സ്ക്ലൂസീവ് ക്ലബ് യൂത്ത് ടീം എലിഗന്റ് എക്സൈസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 10 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ എലിഗന്റ് എക്സൈസ് 135 റൺസ് അടിച്ചെടുത്തു. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും തകർത്തടിച്ച ജ്യോതിഷ് മാത്യു ഒൻപത് ഫോറുകളും അഞ്ച് സിക്സറുകളും സഹിതം 245.45 പ്രഹരശേഷിയിൽ (Strike Rate) 81* റൺസ് നേടി ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു. കണ്ണൻ മിഥുൻ (14), സനൂപ് കെ.എസ് (10), മനു കൃഷ്ണ (12) എന്നിവരും സ്കോർ ബോർഡിലേക്ക് സംഭാവന നൽകി. യൂത്ത് ടീമിനായി അജീഷ് വയനാട് രണ്ട് വിക്കറ്റും സജുദ്ദീൻ എക്സ്ക്ലൂസീവ്, നിയാസ് സി.കെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.മറുപടി ബാറ്റിംഗിൽ എക്സ്ക്ലൂസീവ് ക്ലബ് യൂത്ത് ടീം 10 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 130 റൺസ് വരെ എത്തിയെങ്കിലും അവസാന പന്തുകൾ വരെ നീണ്ട പോരാട്ടത്തിനൊടുവിൽ 5 റൺസ് അകലെ വീണു. അരുൺ (46 റൺസ്, 23 പന്ത്), അജീഷ് വയനാട് (37 റൺസ്, 18 പന്ത്) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ലക്ഷ്യത്തിലെത്താൻ അത് മതിയായില്ല. അഫ്സൽ അലിഗേറ്റേഴ്സ് (20*), നിയാസ് സി.കെ (18*) എന്നിവർ അവസാന ഓവറുകളിൽ പൊരുതിയെങ്കിലും എലിഗന്റ് എക്സൈസ് ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞ് വിജയം പിടിച്ചെടുത്തു. എലിഗന്റ് എക്സൈസിനായി വൈശാഖും മനു കൃഷ്ണയും ഓരോ വിക്കറ്റ് വീതം നേടി.ലഹരിക്കെതിരെ കായികരംഗം എന്ന സന്ദേശമുയർത്തി നടന്ന ടൂർണമെന്റ് കാണികൾക്കും കളിക്കാർക്കും ആവേശകരമായ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്.

SULTAN BATHERY
News Image

മം​ഗളൂരു-കൊല്ലം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; ഡിസംബർ നാല് മുതൽ സർവീസ്

മം​ഗളൂരു:ശബരിമല തീർഥാടനവും ക്രിസ്മസ് അവധിക്കാലവും കണക്കിലെടുത്ത് സൗത്ത് വെസ്റ്റേൺ റെയിൽവേ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. മം​ഗളൂരു സെൻട്രൽ-കൊല്ലം, കൊല്ലം-മം​ഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.മം​ഗളൂരു സെൻട്രൽ-കൊല്ലം(06231) സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ നാല് മുതൽ 25 വരെ എല്ലാ വെള്ളിയാഴ്ചകളിലും സർവീസ് നടത്തും. വെള്ളിയാഴ്ച വൈകിട്ട് 05.55ന് മം​ഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 07.15ന് കൊല്ലത്ത് എത്തിച്ചേരും.കൊല്ലം-മം​ഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ(06232) ഡിസംബർ അഞ്ച് മുതൽ 26 വരെ എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തും. രാവിലെ 09.15ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 09.30ന് മം​ഗളൂരു സെൻട്രലിൽ എത്തും.

GENERAL
News Image

2027 മാർച്ചിലെ SSLC പരീക്ഷ: രജിസ്ട്രേഷനും പിഴയില്ലാതെ ഫീസടയ്ക്കാനുമുള്ള സമയപരിധി ഡിസംബർ 2 വരെ ദീർഘിപ്പിച്ചു

തിരുവനന്തപുരം: 2027 മാർച്ചിൽ നടക്കുന്ന വിവിധ പരീക്ഷകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും പിഴ കൂടാതെ ഫീസ് ഒടുക്കുന്നതിനുമുള്ള സമയപരിധി ഡിസംബർ 2 (02/12/2026) വരെ ദീർഘിപ്പിച്ചതായി പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. സമയപരിധി ദീർഘിപ്പിച്ച പരീക്ഷകൾ താഴെ പറയുന്നവയാണ്: * എസ്.എസ്.എൽ.സി (SSLC) * ടി.എച്ച്.എസ്.എൽ.സി (THSLC) * ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) * എസ്.എസ്.എൽ.സി (എച്ച്.ഐ)വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാനും പിഴയില്ലാതെ പരീക്ഷാ ഫീസ് അടയ്ക്കാനും 2026 ഡിസംബർ 2 വരെയാണ് അവസരം ലഭിക്കുക. പരീക്ഷാ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

GENERAL
News Image

കുടുംബശ്രീ ജില്ലാതല ബാല പാർലമെൻ്റ് സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലയിലെ ബാലസഭ കുട്ടികൾക്കായി ജില്ലാതല ബാലപാർലമെൻ്റ് സംഘടിപ്പിച്ചു. മാനന്തവാടി മുൻസിപ്പാലിറ്റി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീയുടെ ബാലസഭാംഗങ്ങൾക്ക് ജനാധിപത്യ പ്രക്രിയകൾ, നിയമനിർമ്മാണ സഭകളുടെ പ്രവർത്തനം, നേതൃത്വപാടവം എന്നിവ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന മാതൃകാ പാർലമെന്റാണ് ബാല പാർലമെൻ്റ്. കൊയിലേരി താബോർ ഹിൽസിൽ ബാലസഭ ജില്ലാ പ്രതിനിധി പവിത്രൻ നേതൃത്വം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.എം സെലീന അധ്യക്ഷത വഹിച്ചു. മാനന്തവാടി മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, മാനന്തവാടി സിഡിഎസ് ചെയർപേഴ്സൺ ശരണ്യ, പാത്തുമ്മ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ ബിജോയ്, ബ്ലോക്ക് കോ ഓർഡിനേറ്റർ ബബിത ബാബു തുടങ്ങിയവർ സംസാരിച്ചു.

GENERAL
News Image

ലോക മണ്ണ് ദിനാചരണം: മിനിമാരത്തൺ സംഘടിപ്പിച്ചു

ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടിയുടെ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ 'മണ്ണിൻ്റെ മഹത്വം അറിയിക്കാം, ഓടി എത്താം' എന്ന സന്ദേശത്തോടെ മിനി മാരത്തൺ സംഘടിപ്പിച്ചു. കല്പറ്റ എസ് കെ എം ജെ എച്ച് എസ് എസ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച് മടക്കിമലയിലേക്കും തിരിച്ച് എസ് കെ എം സ്കൂൾ വരെയും സംഘടിപ്പിച്ച മാരത്തണിൽ ജില്ലക്ക് അകത്തും പുറത്തും നിന്നുമായി നാനൂറിലേറെ പേർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. മാരത്തൺ പൂർത്തിയാക്കിയവർക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.മണ്ണ് പര്യവേക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ സി.എസ് ദത്തൻ, മണ്ണ് സംരക്ഷണ അഡീഷണൽ ഡയറക്ടർ കെ.പി അബ്ദുസ്സമദ്, മണ്ണ് പര്യവേക്ഷണ ഡെപ്യൂട്ടി ഡയറക്ടർ സി.ബി ദീപ, കൽപ്പറ്റ ഹൈടെക് സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സീനിയർ കെമിസ്റ്റ് എം. രവി, വയനാട് മണ്ണ് പര്യവേക്ഷണ അസിസ്റ്റൻ്റ് ഡയറക്ടർ വി. അബ്ദുൾ ഹമീദ്, വയനാട് മണ്ണ് സംരക്ഷണ ഓഫീസർ എം. സീയൂസ്, റീജിയണൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി കോഴിക്കോട് സീനിയർ കെമിസ്റ്റ് വി.പി നിധിൻ കുമാർ, മലപ്പുറം മണ്ണ് പര്യവേക്ഷണ അസിസ്റ്റൻ്റ് ഡയറക്ടർ ടി.വി.എസ് ജിതിൻ എന്നിവർ പങ്കെടുത്തു.

GENERAL
News Image

ഇന്ത്യൻ വിമാനങ്ങൾ വീണ്ടും സൗദിയിലേക്ക്; ഡിസംബർ 1 മുതലുള്ള ബുക്കിങ് ആരംഭിച്ചു

സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ. മേഖലയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന സർവീസുകളാണ് ആരംഭിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികൾ ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം റിയാദ് വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് ഇന്ത്യൻ വിമാന കമ്പനികൾ റദ്ദാക്കൽ തുടങ്ങിയത്. രണ്ടുമാസത്തോളം നിർത്തിവെച്ച വിമാന സർവീസുകൾ ആരംഭിക്കാനാവുമെന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്.ഇൻഡിഗോ, കാലിക്കറ്റ്-മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ജിദ്ദയിലേക്കും, മുംബൈയിൽ നിന്നും മദീനയിലേക്കും സർവീസ് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് റിയാദിലേക്കുൾപ്പെടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഗ്രൂപ്പ് ടിക്കറ്റ് ഉൾപ്പെടെ ബുക്കിംഗ് ആരംഭിച്ചതായി ട്രാവൽ ഏജൻസികളും ഉംറ ഗ്രൂപ്പുകളും അറിയിക്കുന്നുണ്ട്. നീണ്ട ഇടവേളക്ക് ശേഷം സർവീസ് തിരിച്ചെത്തുന്നത് യാത്രക്കാർക്ക് ആശ്വാസമാകും. സൗദി എയർലൈൻസും, ഫ്ലൈനാസും കേരളത്തിലേക്കുൾപ്പെടെ വിവിധ പുതിയ സർവീസുകളും ആരംഭിച്ചിരുന്നു. ഇവ കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ ടിക്കറ്റ് നിരക്കിലും കുറവ് വരുമെന്നാണ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ പ്രതീക്ഷ.

GENERAL
News Image

ഗോത്രകലകളുടെ നിറവിൽ ‘എങ്കളെ ആട്ടം’ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ഗോത്രവിഭാഗം കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ ‘എങ്കളെ ആട്ടം’ എന്ന പേരിൽ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേ മുളഞ്ഞിനാൽ അധ്യക്ഷത വഹിച്ച ചടങ്ങ് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില എൻ.കെ., പി.ടി.എ. പ്രസിഡന്റ് വിൽസൺ പാറയിൽ, പി.ടി.എ. വൈസ് പ്രസിഡന്റ് ജിംസൺ എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ വിനീത ജോസഫും ശരണ്യയും ചടങ്ങിൽ സംസാരിച്ചു.ഗോത്രസമൂഹത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഊരുമൂപ്പന്മാരായ മണി, കേശവൻ, തങ്കമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് ഗോത്രവിഭാഗം കുട്ടികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പരമ്പരാഗത കലാരൂപങ്ങളും നാടൻ കലാവിരുന്നുകളും ഫെസ്റ്റിന് മിഴിവേകി. ശ്രീ. ചൈതന്യ ടീമിന്റെ കൈകൊട്ടിക്കളി ഏറെ ശ്രദ്ധേയവും ആകർഷകവുമായി.സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ടി.ജെയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഗോത്രവിഭാഗം കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാലയത്തിന്റെ പൊതുപ്രവർത്തനങ്ങളുടെയും കലാപരിപാടികളുടെയും ഭാഗമാക്കുന്നതിലൂടെ കൂട്ടായ്മയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം പകരാൻ ‘എങ്കളെ ആട്ടം’ ഗോത്ര ഫെസ്റ്റിന് സാധിച്ചു.

GENERAL
News Image

സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ഹാന്‍ഡ് ബാഗില്‍ എം.ഡി.എം.എ; യുവാവ് പിടിയില്‍

കല്‍പ്പറ്റ: കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ഹാന്‍ഡ് ബാഗില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. ബാഗ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട്, കുറ്റ്യാടി, തളിയില്‍, ചെറുവേരി വീട്ടില്‍ മുഹമ്മദ് ഇജാസ് ബഷീര്‍(28) നെയാണ് പിടികൂടിയത്. ഇയാള്‍ ഉപേക്ഷിച്ച ഹാന്‍ഡ് ബാഗില്‍ നിന്ന് 0.42 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇയാൾക്കെതിരെ തൊണ്ടർനാട്, കുറ്റ്യാടി സ്റ്റേഷനുകളിൽ ലഹരി കേസുകളുണ്ട്.2026 ഒക്‌ടോബര്‍ രണ്ടിന് രാത്രിയോടെയാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹാന്‍ഡ് ബാഗ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. തുടരന്വേഷണത്തില്‍ ഇജാസ് ബഷീറിനെ നവംബര്‍ 24ന് എസ്.ഐമാരായ സന്തോഷ്‌കുമാര്‍, രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.

GENERAL
News Image

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സംവരണം ചെയ്ത സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവുണ്ട്. നിയമം/സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സോഷ്യല്‍ സയന്‍സ്/സൈക്കോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 32000 രൂപ. പ്രായപരിധി 18 നും 40 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-0495 2376179

GENERAL
News Image

ഇ-ദര്‍ഘാസ് ക്ഷണിച്ചു

വിദ്യാര്‍ത്ഥികളിലെ പോഷകാഹാരക്കുറവ്, അനീമിയ എന്നിവ പരിഹരിക്കുന്നതിന് ജില്ലയിലെ 288 സ്‌കൂളുകളിലെ 74,938 കുട്ടികള്‍ക്ക് മില്ലറ്റ് ചിക്കി വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഇ-ദര്‍ഘാസ് ക്ഷണിച്ചു. 2027 മാര്‍ച്ച് 31 വരെ 66 പ്രവൃത്തി ദിവസങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ 30 ഗ്രാം വീതമുള്ള മില്ലറ്റ് ചിക്കിയാണ് വിതരണം ചെയ്യേണ്ടത്. സ്വന്തമായി ഉത്പാദന യൂണിറ്റുള്ള സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ tendershelp@kerala.gov.in ല്‍ ഡിസംബര്‍ 10 ന് വൈകിട്ട് അഞ്ചിനകം ടെന്‍ഡര്‍ നല്‍കണം. ഫോണ്‍- 04936-202593

GENERAL
News Image

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ് പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register?utm_osurce=chatgpt.com മുഖേന ഡിസംബര്‍ 31 നകം അപേക്ഷിക്കണം. ഫോണ്‍- 9495741785, 9037747522

GENERAL
News Image

കുടിവെള്ള വിതരണം തടസ്സപ്പെടും

മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പള്ളിമല കുടിവെള്ള ടാങ്കില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ കുടിവെള്ള വിതരണം തടസ്സപ്പെടും. പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് കുടിവെള്ളം സംഭരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

GENERAL
News Image

ശ്രേയസ് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

നെല്ലിമാളം :-നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.അഡ്വ.ഡിക്സൺ ക്ലാസ്സിന് നേതൃത്വം നൽകി.പുരുഷ ദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു. സ്വാശ്രയ സംഘ അംഗമായ ഹരിതകർമ്മസേന പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.സി ഡി ഒ സെലീന സാബു,ചാമി,റീന എന്നിവർ സംസാരിച്ചു.

GENERAL
News Image

സൗജന്യ പബ്ലിക് വൈഫൈ ; വിവരങ്ങള്‍ ചോരാന്‍ സാധ്യതയെന്ന് കേരള പോലിസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:സൗജന്യമായി ലഭിക്കുന്ന പബ്ലിക് വൈഫൈകളും അപരിചിതമായ നെറ്റ്വര്‍ക്കുകളും വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന് കേരള പോലിസിന്റെ മുന്നറിയിപ്പ്. പാസ്വേഡ് ഇല്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ ഇത്തരം നെറ്റ്വര്‍ക്കുകളില്‍ കണക്ട് ചെയ്യുന്ന നിമിഷം മുതല്‍ സ്മാര്‍ട്ട്ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. കേരള പോലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൈബര്‍ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സ്വകാര്യ ഫോട്ടോകള്‍, സന്ദേശങ്ങള്‍, ഇമെയിലുകള്‍, ബാങ്കിങ് വിവരങ്ങള്‍, ലോഗിന്‍ പാസ്വേഡുകള്‍ എന്നിവയെല്ലാം സുരക്ഷിതമല്ലാത്ത നെറ്റ്വര്‍ക്കുകള്‍ വഴി ചോരാന്‍ സാധ്യതയുണ്ട്. സൗജന്യ ഇന്റര്‍നെറ്റ് എന്ന പ്രലോഭനത്തിന് പിന്നില്‍ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാനുള്ള കെണിയുണ്ടാകാം. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ ഫോണിലെ ഓട്ടോ കണക്ട് വൈഫൈ സംവിധാനം നിര്‍ജീവമാക്കുകയും അജ്ഞാത കണക്ഷനുകള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യണമെന്ന് പോലിസ് കര്‍ശനമായി നിര്‍ദേശിച്ചു. വേഗമുള്ള കണക്ഷനേക്കാള്‍ പ്രധാനം സ്വന്തം സൈബര്‍ സുരക്ഷയാണെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണമെന്ന സന്ദേശവും പോലിസ് പങ്കുവച്ചു. സുരക്ഷിതമല്ലാത്ത കണക്ഷനുകളിലൂടെ ഉപകരണങ്ങളിലേക്ക് വൈറസുകളോ മാല്‍വെയറുകളോ ദോഷകരമായ സോഫ്റ്റ്വെയറുകളോ കടത്തിവിടാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇത്തരം നെറ്റ്വര്‍ക്കുകളില്‍ കണക്ട് ചെയ്തിരിക്കുമ്പോള്‍ യാതൊരു കാരണവശാലും നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ ഷോപ്പിങ്, മറ്റ് പണമിടപാടുകള്‍ എന്നിവ നടത്തരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള ബിസിനസ് സ്ഥാപനങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ട് തുടര്‍ച്ചയായി സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഓഫിസുകളിലെയും മറ്റ് പൊതു ഇടങ്ങളിലെയും കമ്പ്യൂട്ടറുകളില്‍ വാട്‌സാപ്പ് വെബ് ലോഗിന്‍ ചെയ്ത് ഔദ്യോഗികമോ അതീവ പ്രധാനമോ ആയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയത്. ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊതു വൈഫൈ ഉപയോഗിക്കുമ്പോള്‍ രഹസ്യ സ്വഭാവമുള്ളതോ സര്‍ക്കാര്‍, സംഘടനാ, സാമ്പത്തിക വിവരങ്ങളോ കൈമാറരുത്. പൊതുസ്ഥലങ്ങളിലെ കംപ്യൂട്ടറില്‍ വാട്‌സാപ്പ് ഉപയോഗിച്ച ശേഷം ബ്രൗസര്‍ ടാബില്‍നിന്നോ വിന്‍ഡോയില്‍നിന്നോ നേരിട്ട് പുറത്തിറങ്ങാതെ സ്വമേധയാ ലോഗ് ഔട്ട് ചെയ്‌തെന്ന് ഉറപ്പുവരുത്തണം. കഴിവതും സൈബര്‍ കഫേകള്‍, പൊതു കിയോസ്‌കുകള്‍, ഹോട്ടല്‍ ബിസിനസ് സെന്ററുകള്‍, കടമെടുത്ത കമ്പ്യൂട്ടറുകള്‍ എന്നിവയിലൂടെ വാട്‌സാപ്പ് വെബ് ആക്‌സസ് ചെയ്യുന്നത് ഒഴിവാക്കണം. ആക്‌സസ് ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ വിശ്വസനീയമായ ഒരു കംപ്യൂട്ടറില്‍ ഇന്‍കോഗ്‌നിറ്റോ അഥവാ സ്വകാര്യ ബ്രൗസിങ് മോഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും ശേഷം സ്വമേധയാ ലോഗ് ഔട്ട് ചെയ്യുകയും വേണം. അപ്രതീക്ഷിത സന്ദേശങ്ങള്‍, കോണ്‍ടാക്ടുകളില്‍നിന്നുള്ള അസാധാരണ മറുപടികള്‍, വിശദീകരിക്കാനാകാത്ത മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണിലെ വാട്‌സാപ്പില്‍ ലിങ്ക്ഡ് ഡിവൈസസ് വിഭാഗം പരിശോധിച്ച് അപരിചിതമായ ഉപകരണങ്ങള്‍ നീക്കം ചെയ്യണം. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, ബ്രൗസറുകള്‍, സുരക്ഷാ സോഫ്റ്റ്വെയര്‍ എന്നിവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും സംശയാസ്പദമായ ഡൗണ്‍ലോഡുകളും അജ്ഞാത ഫയലുകളും ഒഴിവാക്കാനും ഉപയോക്താക്കള്‍ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍തന്നെ ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്ലൈന്‍ നമ്പറായ 1930ല്‍ വിളിച്ച് പരാതി അറിയിക്കണം.

GENERAL
News Image

ഇനി ഇൻസ്റ്റഗ്രാം റീൽസ് ടിവിയിലും; ഇൻസ്റ്റഗ്രാം ഫോർ ടിവി ഫീച്ചറുമായി മെറ്റ

ന്യൂഡല്‍ഹി: ഇനി ഇന്‍സ്റ്റഗ്രാം റീല്‍സ് ടിവിയിലും കാണാം. ഇന്‍സ്റ്റഗ്രാം ഫോര്‍ ടിവി (Instagram for TV) ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണിന് പകരം ടെലിവിഷന്‍ സ്‌ക്രീനില്‍ റീല്‍സും സ്റ്റോറീസും മറ്റ് ഇന്‍സ്റ്റഗ്രാം കണ്ടന്റുകളും കാണാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുകമുംബൈയില്‍ നടന്ന മെറ്റ വാര്‍ഷിക പരിപാടിയിയായ ഹൗസ് ഓഫ് ഇന്‍സ്റ്റഗ്രാമിലാണ് പ്രഖ്യാപനം നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ആപ്പ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വലിയ സ്‌ക്രീനില്‍ കണ്ടന്റുകള്‍ ആസ്വദിക്കാനുള്ള ഉപയോക്താക്കളുടെ താല്‍പര്യം പരിഗണിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ടിവി, ഗൂഗിള്‍ ടിവി എന്നിവയുടെ പിന്തുണയുള്ള ഉപകരണങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഫോര്‍ ടിവി ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് ടിവിയില്‍ ഇന്‍സ്റ്റഗ്രാം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിലവിലുള്ള അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. മൊബൈല്‍ ആപ്പിലെ സെറ്റിങ്‌സ് ബുക്ക്മാര്‍ക്ക് വഴിയും ടിവിയില്‍ കണക്ട് ചെയ്യാം.instagram for tvടിവി സ്ക്രീൻഒരു ടിവി ആപ്പില്‍ പരമാവധി അഞ്ച് അക്കൗണ്ടുകള്‍ വരെ ചേര്‍ക്കാനാവും. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള കണ്ടന്റുകള്‍ കാണാനും സാധിക്കും. ഇന്ത്യയിലെ പതിപ്പില്‍ പ്രധാനമായും റീല്‍സിനും സ്റ്റോറീസിനുമാണ് പ്രാധാന്യം. വൈഡ് സ്‌ക്രീനില്‍ കാണാവുന്ന ഹൊറിസോണ്ടല്‍ റീല്‍സുകള്‍ക്കൊപ്പം ഫോട്ടോകളും കാരോസല്‍ പോസ്റ്റുകളും കാണാനാവും.മൊബൈല്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി ടിവിയില്‍ റീല്‍സുകള്‍ താനെ പ്ലേ ചെയ്യും. ടെലിവിഷന്‍ റിമോട്ട് ഉപയോഗിച്ച് പ്ലേബാക്ക് നിയന്ത്രിക്കാനും സാധിക്കും. എന്നാല്‍ ഓട്ടോ സ്‌ക്രോള്‍ നിയന്ത്രണങ്ങളുടെ ലഭ്യത ആപ്പിന്റെ പതിപ്പിനനുസരിച്ച് വ്യത്യാസപ്പെട്ടേക്കുമെന്ന് മെറ്റ വ്യക്തമാക്കി.

GENERAL
News Image

വ്യാജമദ്യവുമായി 61കാരൻ അറസ്റ്റിൽ കൂട്ടുപ്രതിക്കായി അന്വേഷണം

കണിയാമ്പറ്റ: നാല് ലിറ്റർ വ്യാജമദ്യവുമായി ഒരാളെ വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്‌തു. കണിയാമ്പറ്റ പുതൂർ മോർക്കാലായിൽ വീട്ടിൽ ജോയി (61) ആണ് അറസ്റ്റിലായത്. കാര്യമ്പാടി-കേണിച്ചിറ റോഡിൽ കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂ ടിയത്. സംഭവത്തിൽ എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്‌തു. കേസിൽ രണ്ടാം പ്രതിയായ കാര്യമ്പാടി കല്ലായി വീട്ടിൽ റഫീഖ് എന്ന റഫിയുദ്ദീനെ (42) അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

GENERAL
News Image

18-ാമത് സംസ്ഥാന മുസാബഖ പന്തൽ കാൽ നാട്ടൽ നിർവഹിച്ചു

ബീനാച്ചി :ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക കലാമേളയായ ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബഖയുടെ 18-ാമത് സംസ്ഥാന കലാമേളക്ക് ഒരുക്കങ്ങളാരംഭിച്ചു. ബീനാച്ചി നൂറുൽ ഇസ് ലാം തഹ് ഫീളുൽ ഖുർആൻ കോളേജാണ് മുസാബഖ കലാ മത്സരങ്ങൾക്ക് വേദിയാവുന്നത്. കോളേജിനോട് ചേർന്നുള്ള പതിനെട്ട് ഏക്കർ ഭൂമിയിൽ മെയിൻ വേദിയുടെ പന്തലിൻ്റെ കാൽ നാട്ടൽ കർമം നടത്തി കഴിഞ്ഞ ദിവസം ഒരുക്കങ്ങൾ ആരംഭിച്ചു. ഇദം പ്രഥമമായി വയനാട്ടിലെത്തുന്ന കലാമേളയെ ഊഷ്മളമായി വരവേൽക്കാൻ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് 18 റെയ്ഞ്ച് കമ്മിറ്റികളും മഹല്ല് , മദ്‌റസാ കമ്മിറ്റികളും സംഘാടക സമിതിയും നടത്തി കൊണ്ടിരിക്കുന്നത്. നഗരിയിൽ സെൻട്രൽ കൗൺസിൽ മാനേജർ വി. ഉസ്മാൻ ഫൈസിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷററും സംഘാടക സമിതി ജനറൽ കൺവീനറുമായ അബ്ദുൽ ഖാദർ അൽ ഖാസിമി , സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി എന്നിവർ ചേർന്ന് കാൽ നാട്ടൽ കർമംനിർവഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ കെ.ഉമർ ഫൈസി, കെ കെ ബശീർ ബീനാച്ചി, യു. എ മുഹമ്മദലി ഹാജി , കെ.എ നാസർ മൗലവി , മുബാറകലി മിസ്ബാഹി , സി.എച്ച് അലി ദാരിമി, പി. സൈനുൽ ആബിദ് ദാരിമി, അബ്ദുൽ മജീദ് അൻസ്വരി, അബ്ദു റസാഖ് ദാരിമി, പി. സുബൈർ ഹാജി, ഹാരിസ് ബനാന സംബന്ധിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കെ.ടി ഹുസൈൻ കുട്ടി മൗലവി നന്ദിയും പറഞ്ഞുപടം 18-ാമത് സംസ്ഥാന മുസാബഖ കലാമേളക്ക് വേദിയാവുന്ന ബീനാച്ചിയിൽ പന്തൽ കാൽ നാട്ടൽ സെൻട്രൽ കൗൺസിൽ ട്രഷറർ അബ്ദുൽ ഖാദർ അൽ ഖാസിമിയും സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി യും നിർവഹിക്കുന്നു

GENERAL
News Image