ഓണം വിപണിയിലെ വമ്പിച്ച വില വർദ്ധനവ് ; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.
കൽപ്പറ്റ: ഓണം വിപണിയിൽ ആവശ്യസാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചുഎല്ലാ ആവശ്യങ്ങൾക്കും പണം കൊടുത്ത് വിലക്കയറ്റം നിയന്ത്രിച്ചു എന്ന് മുഖ്യമന്ത്രി വലിയ വർത്തമാനം പറയുമ്പോഴും മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ ഉള്ള വില വർദ്ധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളതെന്ന് പ്രതിഷേധത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡൻറ് കരീം മുട്ടിൽ കുറ്റപ്പെടുത്തി പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി, കെ എസ് മുഹമ്മദലി റസാഖ് എംഎ , മഹറൂഫ് എന്നിവർ നേതൃത്വം നൽകി
ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26 മീലാദ് റാലി നടത്തി
കമ്പളക്കാട്: പുണ്യപ്രവാചകൻ മുഹമ്മദ് മുസ്തഫാ ﷺ യുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ കീഴിലുള്ള അൻസാരിയ്യ മദ്രസ സംഘടിപ്പിക്കുന്ന **“ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26”**ന്റെ ഭാഗമായി വിപുലമായ മീലാദ് റാലി നടത്തി.അൻസാരിയ്യ മദ്രസയിൽ നിന്ന് ആരംഭിച്ച റാലിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. കുട്ടികളുടെ ദഫ് സംഘങ്ങളും യുവാക്കളുടെ ദഫ് സംഘങ്ങളും അണിനിരന്ന റാലി ശ്രദ്ധേയമായി. പ്രവാചക സ്നേഹവും മതസൗഹാർദവും വിളിച്ചോതുന്ന മുദ്രാവാക്യങ്ങളോടെയാണ് റാലി നടന്നത്.സ്വാഗതസംഘം ചെയർമാൻ പി. സി. ഇബ്രാഹിം ഹാജി, കൺവീനർ പി. ടി. അഷ്റഫ് ഹാജി, കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി, കെൽട്രോൺ വളവ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുട്ടി ഹസനി എന്നിവർ മീലാദ് റാലിക്ക് നേതൃത്വം നൽകി.മീലാദ് ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികൾ അൻസാരിയ്യ മദ്രസയിൽ നടക്കും.
11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്രാനുമതി; തിരുപ്പതിയും തിരുച്ചിറപ്പള്ളിയും പട്ടികയിൽ
രാജ്യത്തെ 11 വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയിലേക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തത്വത്തിൽ അനുമതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI ) ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും 50 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് പദ്ധതി. പബ്ലിക്ക്–പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി (PPPAC ) പദ്ധതിക്ക് അനുമതി നൽകിയതോടെ സ്വകാര്യവൽക്കരണ നടപടികൾക്ക് തുടക്കമാകുംആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളവും ഉൾപ്പെടെ 11 വിമാനത്താവളങ്ങളെ അഞ്ച് ബണ്ടിലുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളവും ഒരു ബണ്ടിൽ ആയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ നടത്തിപ്പും വികസനവും 50 വർഷത്തെ പാട്ടക്കരാർ അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറുക.എന്നാൽ വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം പൂർണമായി സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതല്ല. AAIയുടെ ഉടമസ്ഥത തുടരുന്നതിനൊപ്പം നടത്തിപ്പ്, മാനേജ്മെന്റ്, വികസനം എന്നിവയ്ക്കുള്ള അവകാശമാണ് ദീർഘകാലത്തേക്ക് സ്വകാര്യ സ്ഥാപനത്തിന് നൽകുക. തിരുപ്പതി–തിരുച്ചിറപ്പള്ളി കൂടാതെ അമൃത്സർ–കാംഗ്ര, വാരണാസി–ഗയ–കുശിനഗർ, ഭുവനേശ്വർ–ഹുബ്ബള്ളി, റായ്പൂർ–ഔറംഗാബാദ് എന്നീ വിമാനത്താവള കൂട്ടുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വലിയ വിമാനത്താവളങ്ങളോടൊപ്പം താരതമ്യേന ചെറിയ വിമാനത്താവളങ്ങളെയും കൂട്ടിച്ചേർത്താണ് ഈ PPP മാതൃക തയ്യാറാക്കിയിരിക്കുന്നത്. 11 വിമാനത്താവളങ്ങളിലായി സ്വകാര്യ പങ്കാളിത്തത്തിലൂടെ ഏകദേശം 8,622 കോടി നിക്ഷേപം പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. തീർഥാടന നഗരമായ തിരുപ്പതിയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തിരുപ്പതി വിമാനത്താവളത്തിന്റെ വികസനത്തിനും ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. 2024–25 സാമ്പത്തിക വർഷത്തിൽ ഏകദേശം 9.96 ലക്ഷം യാത്രക്കാരാണ് തിരുപ്പതി വിമാനത്താവളം ഉപയോഗിച്ചത്.യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും കൂടുതൽ വികസിപ്പിക്കുകയാണ് PPP പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.സ്വകാര്യവൽക്കരണത്തിന് ശേഷം നിലവിലുള്ള AAI ജീവനക്കാരുടെ കാര്യത്തിലും വ്യവസ്ഥകൾ നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ (concessionaires) ചുമതലയേറ്റതിന് ശേഷം ഒരു വർഷത്തെ ജോയിന്റ് മാനേജ്മന്റ് കാലയളവ് ഉണ്ടായിരിക്കും. തുടർന്ന് നിലവിലുള്ള AAI ജീവനക്കാരിൽ 60 ശതമാനം പേരെയെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തേക്ക് നിലനിർത്തണമെന്നാണ് നിർദേശം.അതേസമയം, വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം ഇതിനകം പൂർത്തിയായിട്ടില്ല. പബ്ലിക്ക്–പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി നൽകിയിരിക്കുന്നത് തത്വത്തിലുള്ള അനുമതി മാത്രമാണ്. ഇനി സ്വകാര്യ കമ്പനികളെ കണ്ടെത്തുന്നതിനും കരാർ നടപടികൾ പൂർത്തിയാക്കുന്നതിനുമുള്ള തുടർ നടപടികളാണ് നടക്കേണ്ടത്. വിമാനത്താവള മേഖലയിൽ ഏതെങ്കിലും ഒരു കമ്പനിയുടെ കുത്തക ഉണ്ടാകുന്നത് തടയുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമായി വ്യോമയാന മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.ഇതനുസരിച്ച് ഒരു ലേലക്കാരന് പരമാവധി എത്ര ബണ്ടിലുകളിൽ വിമാനത്താവളങ്ങൾ നൽകാം എന്നതിന് പരിധി നിശ്ചയിക്കും. മുൻപ് നടന്ന ലേലത്തിൽ ആറ് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിനെ തുടർന്ന് ഈ മേഖലയിൽ കുത്തകവൽക്കരണം ഉണ്ടാകുന്നതിനെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. ഒരു ലേലക്കാരന് പരമാവധി രണ്ട് വിമാനത്താവളങ്ങൾ മാത്രമേ നൽകാവൂ എന്ന ധനകാര്യ മന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശുപാർശകൾ മുൻ ലേല സമയത്ത് പി.പി.പി.എ.സി. തള്ളുകയായിരുന്നു.
പരിശോധന കർശനമാക്കി എക്സൈസ്
മുത്തങ്ങ: ഓപ്പറേഷൻ തണ്ടറിൻ്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയുംഭാഗമായി വയനാട് ജില്ലയിലും, ജില്ലാ അതിർത്തികളിലും പരിശോധന കർശ നമാക്കി എക്സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിൻ്റെ കടത്തും, നിർമ്മാ ണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽ വെച്ച് കർണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്സൈസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി. എക്സൈസ് എൻഫോഴ്സ്മെന്റ്റ് & ആൻറി നാർക്കോട്ടിക് സ്പെഷൽ കോഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ യുടെ നേതൃത്വത്തിലും, ബാവലി ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻ്റലിജിൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്.
വിമാന സർവീസുകൾ വൈകിയാൽ നടപടി സ്വീകരിക്കും; സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ
കൊച്ചി: വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാൽ). സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്ന് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടിസ് നല്‍കിയിരിക്കുകയാണ് സിയാല്‍. ആഗസ്റ്റ് ഒന്നു മുതല്‍ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു. കൃത്യതയോടെ സര്‍വീസ് നടത്തിയില്ലെങ്കില്‍ സ്ലോട്ട് പിന്‍വലിക്കുമെന്ന് താക്കീത് നല്‍കിയാണ് സിയാല്‍ നോട്ടീസ് നല്‍കിയത്. വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികള്‍ ആണ്.അതിനിടെ, ഞായറാഴ്ച രാത്രി 9.20ന് കൊച്ചിയിലെത്തേണ്ട സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനം രാത്രി 12.25നാണ് എത്തിയത്. ഇന്നലെ രാവിലെ 6.55ന് കൊച്ചിയില്‍ എത്തേണ്ട ഫുജൈറ വിമാനം റദ്ദാക്കി. ഞായറാഴ്ച രാത്രി 11.45ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ഫുജൈറ വിമാനം ആദ്യം രാത്രി 9.40ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സര്‍വീസ് റദ്ദാക്കി.
30ാം സെക്കൻഡിൽ ഗോൾ; സാബിക്ക് കീഴിൽ ചെൽസിക്ക് വിജയത്തുടക്കം
പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2026-27 സീസണിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങിയ ചെൽസിക്ക് വിജയത്തുടക്കം.എവേ പോരാട്ടത്തിൽ ചെൽസി ഫുൾഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം. കോൾ പാമർ, ജാവോ പെഡ്രോ, മോർഗൻ റോജേഴ്സ് എന്നിവരുടെ ഗോളുകളിലാണ് ചെൽസി ജയം ഉറപ്പിച്ചത്. ഫുൾഹാമിനായി ജോഷ് കിങ്, ഗോൺസാലോ ഗാർസിയ എന്നിവർ വല ചലിപ്പിച്ചു.കളി തുടങ്ങി 30ാം സെക്കൻഡിൽ തന്നെ ഫുൾഹാമിനെ ഞെട്ടിച്ച് ചെൽസിക്കായി ജാവോ പെഡ്രോ വല കുലുക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ വേഗതയേറിയ ഗോളുകളിൽ ഒന്നാണിത്.
മൂന്ന് മാസത്തെ ഉയർന്ന നിലയിൽ സ്വർണ വില; ഒരു പവൻ വാങ്ങാൻ 1,30,000 രൂപയിലധികം നൽകണം
സംസ്ഥാനത്ത് സ്വർണ വില ഉയർന്ന നിലയിൽ തന്നെ. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ 1,20,240 എന്ന ലെവലിൽ നിന്നും പവന് 160 രൂപയുടെ മാത്രം കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തരിക്കുന്നത്. ഇതോടെ 8 ഗ്രാം സ്വർണത്തിന് 1,20,080 രൂപയും, ഗ്രാമിന് 20 രൂപയുടെ ഇടിവോടെ 15,010 രൂപയിലുമെത്തി. ഓഗസ്റ്റ് മാസത്തിൽ മാത്രം സ്വർണ വിലയിൽ 14,480 രൂപയുടെ കുതിപ്പാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും കൂടി നൽകേണ്ടതുണ്ട്. ഉദാഹരണത്തിന് 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 6,004 രൂപ അധികമായി വരും. ഇതോടെ ആകെ തുക 1,26,084 രൂപയാകും. ഇതിന് 3 ശതമാനം ജിഎസ്ടി കൂടി ചേർത്താൽ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 1,29,867 രൂപ നൽകേണ്ടിവരും. ആഭരണത്തിന്റെ രൂപകൽപ്പനയ്ക്കും പണിക്കൂലിക്കും അനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുണ്ടാകും. അതിനാൽ ചില ആഭരണങ്ങൾക്ക് ഒരു പവന് 1,30,000 രൂപയിലധികം നൽകേണ്ടിവന്നേക്കാം.അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള നേട്ടത്തിലുണ്ടായ ഏറ്റക്കുറച്ചിലും ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ യു.എസ് ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ ഇടിവും സ്വർണ വിലയ്ക്ക് താങ്ങ് നൽകുന്നുണ്ട്. കൂടാതെ യു,എസ് ഇറാനുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെ ഇനി സ്വർണ വിലയെ സ്വാധീനിക്കുക ഇതിലെ പുരോഗതികളായിരിക്കും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം കൂടുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ഇത്തവണത്തെ ഓണാഘോഷം ക്ലാര ഭവനിൽ
അഗതികൾക്കും അശരണർക്കും കഴിഞ്ഞ 15 വർഷമായി കൈത്താങ്ങായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ഇത്തവണയും ഓണാഘോഷം സംഘടിപ്പിച്ചു. കൽപ്പറ്റ പിണങ്ങോട് റോഡിലുള്ള ക്ലാര ഭവനിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.ക്ലാര ഭവനിലെ അമ്മമാർക്കൊപ്പ മായിരുന്നു ഓണാഘോഷം ' കിടപ്പ് രോഗികൾ നിർധന കുടുംബങ്ങൾ, ആരും സഹായത്തിന് എത്താത്തമേഖലയിൽ ഹോം കെയർ സംവിധാനം ,ദുരന്ത മേഖലയിലെ റെസ്ക്യൂ പ്രവർത്തനം, ഓട്ടിസം ബാധിച്ച കുട്ടികളുടെ പെൻഷൻ പദ്ധതി, സർക്കാർ ആശുപത്രിയിൽദിനേനയുള്ള കഞ്ഞി വിതരണം ' വിശേഷ ദിവസങ്ങളിൽ ഭക്ഷണം തുടങ്ങിയ ഒട്ടനവധി മേഖലയിൽ സന്നദ്ധ സേവനം നടത്തിവരുന്ന സംഘടനയാണ് ' എല്ലാവർഷവും ഓണാഘോഷത്തിന് ഇത്തരം മേഖലകളാണ് സൊസൈറ്റി കണ്ടെത്താറ് അമ്മമാരുമായുള്ള ഓണാഘോഷത്തിന്സൊസൈറ്റി പ്രസിഡണ്ട് സൂപ്പി കല്ലങ്കോടൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി ബഷീർ കോട്ടപ്പുളിക്കൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു.മുൻസിപ്പൽ ചെയർപേഴ്സൺ പി വിശ്വനാഥൻ ഓണാഘോഷ പരിപാടിയിൽഅമ്മമാർക്കൊപ്പംപാട്ടുപാടിതിരുവോണ സന്ദേശം നൽകി. 'ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്ചന്ദ്രിക കൃഷ്ണൻമുഖ്യാതിഥിയായി.വാർഡ് മെമ്പർ മൊയ്തീൻ ബാപ്പു,ഫാദർ ബിജു,സിസ്റ്റർആനി റോസ്,എന്നിവർ ആശംസകൾ നേർന്നു.പ്രേംജിത്ത്,ഹർഷൽ,സജീർ ,അസീസ്ഹാഷിം,അക്ബർ,സുൾഫി സ്വീകാർ,സലിം വി.വി,മുജീബ് വി പി ,റംഷാദ്,കബീർ ബാപ്പു ,ഹാറൂൺ ,മുസ പി.നേതൃത്വം നൽകി.ജുനീഷ് പി നന്ദി പറഞ്ഞു.
'ദൈവത്തിന്റെ കൈ' സ്പർശിച്ച പന്ത്; ലേലത്തിൽ ലഭിച്ചത് 32.61കോടി
ലോകകപ്പ് 1986 ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അർജന്റീന ഇതിഹാസതാരം ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോളിലെ പന്തിന് ലേലത്തിൽ 32.61 കോടി രൂപ.അമേരിക്കയിലെ ഹെറിറ്റേജ് ഓക്ഷൻസിന്റെ ലേലത്തിലാണ് ഇത്രയും രൂപ ലഭിച്ചത്.മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ പന്ത് മൂന്ന് പതിറ്റാണ്ടിലേറെ സൂക്ഷിച്ചിരുന്നെങ്കിലും 2022-ൽ 22 കോടി രൂപയ്ക്ക് വിറ്റു.
രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാകും
കമ്പളക്കാട്: രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തവും കൃത്യവുമാക്കി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് നാദാപുരം എ.എസ്.ഐ. രംഗീഷ് കടവത്ത് പറഞ്ഞു.ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ കീഴിൽ അൻസാരിയ മദ്രസയിൽ സംഘടിപ്പിക്കുന്ന ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26ന്റെ ഭാഗമായി നടന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കളുടെ ജാഗ്രതയും ഇടപെടലും നിർണായകമാണെന്നും കുടുംബവും സമൂഹവും ഒരുമിച്ച് പ്രവർത്തിച്ചാൽ ലഹരിക്കെതിരെയുള്ള പ്രതിരോധം കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.സൗത്ത് സോണൽ ജനറൽ സെക്രട്ടറി പി.ടി. അഷ്റഫ് ഹാജി സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.സി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.
ടൗണ്‍ഷിപ്പില്‍ കിറ്റ് വിതരണം നടത്തി
കല്‍പ്പറ്റ: എം എല്‍ എ കെയറിന്റെ നേതൃത്വത്തില്‍ അക്ഷയപാത്രയുടെ സഹായത്തോടെ ടൗണ്‍ഷിപ്പില്‍ കിറ്റ് വിതരണം നടത്തി. ഒന്ന്, മൂന്ന്, നാലു സോണുകളിലെ 178 വീടുകളിലെ കുടുംബങ്ങള്‍ക്കാണ് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. കൃഷിമന്ത്രി ടി സിദ്ദിഖ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി പി ആലി, സലീം മേമന, അരുണ്‍ദേവ്, ഷെമീര്‍ ഒടുവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്കൂളിലെ ഓണാഘോഷത്തിൽ പങ്കാളികളായി യു.എസ് സംഘം
പുൽപ്പള്ളി: വിദേശത്തു നിന്നെത്തിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും വിദ്യാർത്ഥികളുടെ ആവേശം കൊണ്ടും വേറിട്ടതായി പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിലെ ഇത്തവണത്തെ ഓണാഘോഷം. യു.എസ് നേവി ചീഫ് എൻജിനീയർ മിനി അനിരുദ്ധൻ, യു.എസ് നേവി സീനിയർ പ്രോഗ്രാം മാനേജർ ആരോൺ ലോങ്, സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനി നന്ദന എന്നിവരാണ് സ്കൂളിലെ ആഘോഷങ്ങളിൽ പങ്കുചേരാൻ അമേരിക്കയിൽ നിന്ന് നേരിട്ടെത്തിയത്.രാവിലെ സ്കൂളിലെത്തിയ അതിഥികളെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് വിദേശത്തുനിന്നും പ്രമുഖരായ അതിഥികൾ എത്തിയതറിഞ്ഞ് കൗതുകത്തോടെയും ഏറെ ആവേശത്തോടെയുമാണ് കുട്ടികൾ അവരെ കണ്ടതും പരിചയപ്പെട്ടതും. അതിഥികളുടെ സാന്നിധ്യം വിദ്യാർത്ഥികളിൽ വലിയ ഉന്മേഷം പകർന്നു.തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ സാംസ്കാരിക പരിപാടികളും പരമ്പരാഗത കലാരൂപങ്ങളും അതിഥികൾക്ക് മുന്നിൽ അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ മുറ്റത്ത് ഒരുക്കിയ ഓണപ്പൂക്കളവും വലിയ ഊഞ്ഞാലും, ഹരിതാഭമായ സ്കൂൾ പരിസരവും വിദേശ സംഘത്തിന് വേറിട്ടൊരു അനുഭവമായി മാറി.കുട്ടികളുടെ കലാപ്രകടനങ്ങൾ ആസ്വദിച്ച സംഘം, എല്ലാവരോടും വളരെ സൗഹൃദത്തോടും നിഷ്കളങ്കതയോടും കൂടിയാണ് ഇടപെട്ടത്. പരിപാടികൾക്ക് ശേഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും കഴിച്ച ശേഷമാണ് മൂവരും മടങ്ങിയത്. സ്കൂളിലെ മനോഹരമായ കാഴ്ചകളും കുട്ടികളുടെ സ്നേഹവും മനസ്സിൽ സൂക്ഷിച്ചാണ് തങ്ങൾ മടങ്ങുന്നതെന്ന് അവർ വ്യക്തമാക്കി. സ്കൂൾ മാനേജർ കെ ആർ ജയറാം പ്രിൻസിപ്പൽ കെ ആർ ജയരാജ് വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് എന്നിവർ ചേർന്ന് വിദേശ അതിഥികളെ സ്വീകരിച്ചു. അധ്യാപകരായ പി കെ രാജൻ,സ്വപ്ന പീറ്റർ, വി കെ സായൂജ്,പി ജി ദിനേഷ്കുമാർ,പി ആർ തൃദീപ്കുമാർ,കെ കെ ഷിജിത്കുമാർ, കെ ഷിജു,പി ബി വൈശാഖ് എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണം കളറാക്കി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി ഡിവിഷൻ
തിരുവാതിര, ഓണ പാട്ട്, വടം വലി തുടങ്ങിയ ഓണാഘോഷ മത്സരങ്ങളും കളികളുമായി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി 16-ാം ഡിവിഷൻ ഓണം കളറാക്കി. നഗരസഭ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷെല്ലി ജിൻസ്, കൗവല്ല്യ അച്ചപ്പൻ, ലിസി ജോസ്, സബിത,മജ്ജുള അശോകൻ, സ്മിത അനിൽകുമാർ , മുൻ കൗൺസിലർ ലൈലസജി, എ.ഡി എസ് പ്രസിഡൻ്റ് ബിന്ദു, ഷീല സിബി തുടങ്ങിയവർ സംസാരിച്ചു. രാഷട്രപതി അവാർഡ് ലഭിച്ച ഫയർ പോഴ്സ് ഉദ്യോഗസ്ഥൻ സെബാസ്റ്റ്യൻ, കാർഷിക മേഖലക്ക് നേതൃത്വം നൽകുന്ന ബാലൻ കുടൽകടവ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രിയങ്കയുടെ ഓണസമ്മാനം: ജില്ലയില്‍ ഓണക്കോടി നല്‍കിയത് 1187 പേര്‍ക്ക്
സുല്‍ത്താന്‍ബത്തേരി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കും പ്രിയങ്ക ഗാന്ധിഎം പിയുടെ ഓണസമ്മാനമായി 1187 പേര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. 1070 സാരിയും, 117 മുണ്ടും ഉള്‍പ്പെടെയാണ് 1187 ഓണക്കോടി വിതരണം ചെയ്തത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്രിയങ്കഗാന്ധി വയനാട് മണ്ഡലത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം അങ്കണവാടി ജീവനക്കാര്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെയും ശുചീകരണ ജീവനക്കാരെയുമാണ് പരിഗണിച്ചത്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ 425 ഓണക്കോടിയാണ് നല്‍കിയത്. കൃഷിമന്ത്രി ടി സിദ്ദിഖ് വിതരണം യ്തു. പി പി ആലി, സലീം മേമന, അരുണ്‍ദേവ്, ഗിരീഷ് കല്‍പ്പറ്റ, ഇ വി അബ്രഹാം, ജാസര്‍ പാലക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സുല്‍ത്താന്‍ബത്തേരി നഗരസഭയടക്കം മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 402 പേര്‍ക്കാണ് പട്ടുസാരിയും മുണ്ടും സമ്മാനമായി നല്‍കിയത്. സുല്‍ത്താന്‍ബത്തേരി അധ്യാപകഭവനില്‍ നടന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന് എം എല്‍ എ ഓണക്കോടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ഹരിതകര്‍മ്മ സേനാംഗങ്ങളും ശുചീകരണ ജീവനക്കാരും ചേര്‍ന്ന് ഓണക്കോടികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. മടി മുഹമ്മദ്, ടി എസ് ദിലീപ്കുമാര്, ഇ കെ ബാലകൃഷ്ണന്, എന്‍ സി കൃഷ്ണകുമാര്‍, ലിസി സാബു, ബിന്ദു പ്രകാശ്, ഗംഗാധരന് ആത്താര്‍, എം ജി. ഇന്ദ്രജിത്ത്, ബെന്നി കൈനിക്കല്‍, ഷീജ രാജു, രാജേഷ് നമ്പിച്ചാന്‍കുടി, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ എല്‍ പൗലോസ്, അബ്ദുള്ള മാടക്കര, കെ ഇ വിനയന്, അഡ്വ. കെ ടി ജോര്‍ജ്, ബൈജു ഐസക്, ഗിരീഷ് കെ ടി, ഉമ്മര്‍ കുണ്ടാട്ടില്‍, ബാബു പഴുപ്പത്തൂര്‍, മനോജ് ചന്ദനക്കാവ്, കെ ടി കുര്യാക്കോസ്, തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്, നഗരസഭ-ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, യു ഡി എഫ് നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാനന്തവാടി നിയോജകമണ്ഡലത്തില്‍ 361 ഓണക്കോടികളാണ് വിതരണം ചെയ്തത്.
ഓണാഘോഷ യാത്ര നടത്തി
മേപ്പാടി: കെപിസിസി സംസ്ക്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ മേപ്പാടി ടൗണിൽ ഓണാഘോഷയാത്ര നടത്തി .സാഹിതി മണ്ഡലം പ്രസിഡൻ്റ് എൻ അബ്ദുൾ മജീദ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബി സുരേഷ് ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഒ.വി റോയ്,ജോൺ മാത, രാജു ഹെജമാടി, എ . രാംകുമാർ, സാഹിതി ഭാരവാഹികളായ നോറിസ് എം ,സുജാത മഹാദേവൻ എം. ആർ ജോസ്, ഹൈദർ അലി കെപി ,സതീശൻ കല്ലായി പി എം മൻസൂർ , പി എം ഷാജി, സതീശൻ നെല്ലി മുണ്ടഎന്നിവർ സംസാരിച്ചു. ഘോഷയാത്രയോടനുബന്ധിച്ച് പുലികളി പായസ വിതരണം എന്നിവ നടത്തി.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഓണാഘോഷം സംഘടിപ്പിച്ചു
മേപ്പാടി: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അരപ്പറ്റ എസ്റ്റേറ്റ് ഓണാഘോഷം വിപുലമായ പരിപാടികളുടെ നടത്തി. മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് കേശവന് ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് സീനിയര്‍ മാനേജര്‍ അനുഷ്മാന്‍ പട്നയ്ക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍ ശിഹാബുദ്ദീന്, യൂണിയന് നേതാക്കളായ ടി ഹംസ, ഗഗാറിന്,സുരേഷ് ബാബു, വേണു മാഷ്, യു കരുണന്, ബി ഡി ദേവസ്യ, മേപ്പാടി എസ് എച്ച് ഒ മിഥുന്, പഞ്ചായത്ത് മെമ്പര്‍മാരായ ഷഫീഖ്, സംഗീത, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ ഫാക്ടറി ഒന്നാം സ്ഥാനവും നെടുംകരണ ഡിവിഷന് രണ്ടാം സ്ഥാനവും നേടി. വനിതകളുടെ വടംവലി മത്സരത്തില്‍ നെടുമ്പാല ഡിവിഷന് ഒന്നാം സ്ഥാനവും കടൂര ഡിവിഷന് രണ്ടാം സ്ഥാനവും നേടി. അത്തപ്പൂക്കളം മത്സരത്തില്‍ നെടുമ്പാല ഒന്നാം സ്ഥാനവും എന്‍ സി ഡിവിഷന് രണ്ടാം സ്ഥാനവും നേടി.
വയനാട് ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ 29ന്
കൽപറ്റ: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ 29.08. 2026 ന് പെരുന്തട്ട എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ച് നടത്തപ്പെടും.ഇതിൽ യോഗ്യത നേടുന്നവർക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ് . പങ്കെടുക്കാനാഗ്രഹിക്കുന്നവർ അന്നേ ദിവസം സൈക്കിൾ, ഹെൽമെറ്റ് എന്നിവ സഹിതം രാവിലെ 8.30 ന് എത്തിചേരണമെന്ന് ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു
ക്വട്ടേഷന്‍ ക്ഷണിച്ചു.
കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലെ മേപ്പാടി, തരിയോട്, പൊഴുതന, വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ 133 അങ്കണവാടികളിലേക്ക് മുട്ട, പാല് എന്നിവ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍,സ്ഥാപനങ്ങള്‍ കുടുംബശ്രീകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്ന് വരെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് നല്‍കണം. ഫോണ്‍- 9446042395.
സ്പോട്ട് അഡ്മിഷന്
മീനങ്ങാടി ഗവ പോളിടെക്നിക്ക് കോളേജിന് കീഴില്‍ ചുണ്ടേയില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജിയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 ന് മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി എത്തണം. ഫോണ്‍- 9846608596.
അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ കെമിസ്ട്രി അധ്യാപക തസ്തിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 31 ന് രാവിലെ 11 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മത്സര പരീക്ഷയ്ക്കും കൂടിക്കാഴ്ചക്കും മേപ്പാടി ഗവ പോളിടെക്നിക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 282095, 9400006454.

