ഗ്രൂപ്പ് മാറി രക്തം നല്കിയാല് രോഗിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ?
അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം, ചില രോഗാവസ്ഥകള്‍ എന്നിവയില്‍ ജീവന് രക്ഷിക്കാന്‍ രക്തം നല്‍കുന്നത് (Blood Transfusion) ആവശ്യമായി വരാം. എന്നാല്‍ രോഗിക്ക് അനുയോജ്യമല്ലാത്ത രക്തം നല്കിയാലോ? ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ മുതല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇതുമൂലം ഉണ്ടാകാം. അറിയാം, തെറ്റായ രക്തഗ്രൂപ്പ് സ്വീകരിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന്.എന്തുകൊണ്ടാണ് രക്തഗ്രൂപ്പ് പൊരുത്തപ്പെടേണ്ടത്?സാധാരണയായി രക്തഗ്രൂപ്പുകളെ എ, ബി, എബി, ഒ (A, B, AB, O) എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിലുള്ള പ്രത്യേക ഘടകങ്ങളാണ് ഈ ഗ്രൂപ്പുകള്‍ നിര്‍ണയിക്കുന്നത്. ഇതിനു പുറമേ രക്തം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് നിര്‍ണയിക്കുന്ന Rh ഘടകവുമുണ്ട്. ഓരോ വ്യക്തിയുടെയും രക്തത്തിലെ പ്രതിരോധഘടകങ്ങള്‍ വ്യത്യസ്തമായിരിക്കും. അനുയോജ്യമല്ലാത്ത രക്തത്തിലെ ചുവന്ന രക്താണുക്കള്‍ ശരീരത്തില്‍ എത്തിയാല്‍ പ്രതിരോധസംവിധാനം അവയെ തിരിച്ചറിഞ്ഞ് ആക്രമിച്ചേക്കാം. ഇതാണ് രക്തകൈമാറ്റവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നത്. transfusion of the wrong blood typeതെറ്റായ രക്തം നല്കിയാല് ശരീരത്തില്‍ എന്ത് സംഭവിക്കും?പൊരുത്തപ്പെടാത്ത ചുവന്ന രക്താണുക്കള്‍ ശരീരത്തിലെത്തുമ്പോള്‍ അവ നശിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാകാം. ഇതിനെ ഹീമോളിസിസ് (Hemolysis) എന്നു വിളിക്കുന്നു. ഈ പ്രക്രിയയിലൂടെ പുറത്തുവരുന്ന ഘടകങ്ങള്‍ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഇത്തരം പ്രതികരണം ഉണ്ടായാല്‍ ചിലരില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
ചാരായം വാറ്റാൻ സൂക്ഷിച്ച 40 ലിറ്റർ വാഷ് പിടികൂടി; ഒരാൾ അറസ്റ്റിൽ
ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 40 ലിറ്റർ വാഷുമായി മുപ്പൈനാട് മാൻകുന്ന് സ്വദേശിയെ കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. മാൻകുന്ന് പുതുശ്ശേരി വീട്ടിൽ ബാബു പി. (58) ആണ് അറസ്റ്റിലാ യത്. പ്രതിയുടെ വീടിൻ്റെ പശുത്തൊഴുത്തിന് സമീപം സൂക്ഷിച്ച നിലയിലാ ണ് വാഷ് കണ്ടെത്തിയത്. കൽപ്പറ്റ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി വാഷ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രമോദ് കെ.പി., സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കെ.വി., അഖിൽ രാജ്, വനിതാ സിവിൽ എക് സൈസ് ഓഫീസർ മുനീറ, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ് ടി.പി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
നീലഗിരി ഗൂഡല്ലൂരിൽ കടുവ കൂട്ടിൽ കുടുങ്ങി.
കോക്കൽ പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് രാവിലെ കടുവ കുടുങ്ങിയത്. മുഖത്തും ശരീരത്തിലും മുറിവുകളുള്ള കടുവയെ പരിചരണത്തിനായി വണ്ടല്ലൂർ മൃഗശാലയിലേക്ക് മാറ്റി.
മേപ്പാടി ചെമ്പോത്തറയിൽ വന്യജീവി വളർത്തുനായയെ ആക്രമിച്ച് കൊന്നു.
കോട്ടത്തറവയൽ ഹസ്സൻകുട്ടിയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെയാണ് കഴിഞ്ഞ ദിവസം രാത്രി വന്യജീവി ആക്രമിച്ച് കൊന്നത്.
പൊതു റോഡുകള്‍ ആസ്തിയില്‍ ഉള്‍പ്പെടുത്തുന്നു.
പൊഴുതന ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുജനങ്ങള്‍ പൊതു റോഡുകളായി ഉപയോഗിച്ചു വരുന്നതും ഇതുവരെ ഗ്രാമപഞ്ചായത്ത് സ്ഥാവര ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത റോഡുകള്‍ ആസ്തിയില്‍ ഉള്‍പ്പെടുത്തുന്നതിന് പൊതുജന അഭിപ്രായം ക്ഷണിച്ചു. റോഡുകളുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക, സ്കെച്ച് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോഡുകളുടെ സമീപത്തെ അങ്കണവാടികള്‍, റേഷന്‍ കടകള്‍ എന്നിവടങ്ങളിലും വിവരങ്ങള്‍ ലഭിക്കും. റോഡുകളുടെ ഉടമസ്ഥാവകാശം, അതിര്‍ത്തി, വീതി, വസ്തുതകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആക്ഷേപമോ പരാതിയോ അഭിപ്രായമോ ഉണ്ടെങ്കില്‍ 15 ദിവസത്തിനകം രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കാം. നിശ്ചിത സമയത്തിനകം ആക്ഷേപങ്ങള്‍ ലഭിക്കാത്ത പക്ഷം റോഡുകള്‍ പഞ്ചായത്തിന്റെ ആസ്തിയായി സ്വീകരിച്ച് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഫോണ്‍- 04936 255251.
'കെ മുരളീധരന് ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർ
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍. എല്ലാം നിസ്സാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ് കെ മുരളീധരൻ എന്നും ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങിയെന്നും പി കെ ശ്രീമതി വിമർശിച്ചു.കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആരോഗ്യമേഖല അഭിമാനകരമായ നേട്ടമുണ്ടാക്കി. ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന തക്ക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ കാലഘട്ടമായിരുന്നു അത്. വിമര്‍ശനത്തെ വിദ്വേഷത്തോടു കൂടി നോക്കി കണ്ടിട്ടില്ല. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് നിര്‍വഹിച്ചത്. ആശുപത്രിയുടെ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറി. അങ്ങനെയായിരുന്നു പ്രവര്‍ത്തനമെന്നും പി കെ ശ്രീമതി പറഞ്ഞു.
വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം
ചീരാൽ : ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണത്തിന്റെ ഭാഗമായി 18 വയോജനങ്ങളെ ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. പൈലി അധ്യക്ഷത വഹിച്ചു.സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ രാജു മുഖ്യപ്രഭാഷണം നടത്തി.സി ഡി ഒ മാരായ പി. പി.സ്കറിയ,റഷീദ ലത്തീഫ് എന്നിവർ സംസാരിച്ചു.
അസംപ്ഷൻ എയുപി സ്കൂളിലെ പാചക തൊഴിലാളികൾക്ക് ആദരം
അസംപ്ഷൻ എ.യു.പി സ്കൂളിലെ 1800 കുരുന്നുകൾക്ക് ദിവസവും സ്നേഹത്തോടെ ഭക്ഷണമൊരുക്കുന്ന പാചകത്തൊഴിലാളികളെ ഷെഫ് ഡേയുടെ ഭാഗമായി പി.ടി.എയുടെ നേതൃത്വത്തിൽ പ്രത്യേഗ അസംബ്ലിയിൽ ആദരിച്ചു. വർഷങ്ങളായി വിദ്യാലയത്തിലെ കുട്ടികൾക്ക് അന്നമൊരുക്കുന്ന ഇവരുടെ നിസ്വാർഥ സേവനങ്ങളെ മാനിച്ച് പ്രശസ്തിപത്രവും ആദരവും നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ സജിൻ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആന്റോ ജോർജ് അധ്യക്ഷത വഹിച്ചു. റംല പി, സഫിയ പി, സീനത്ത്, നസീമ എന്നിവരെയാണ് ആദരിച്ചത്. ഹാജറ, അനിൽ കുമാർ, അബ്ദുൽ ജലീൽ പി, ട്രീസ തോമസ്, ബീന മാത്യു, സ്കൂൾ ലീഡർ പി.എസ്. ഫൈഹ എന്നിവർ സംസാരിച്ചു.
എസ്കെജെഎം സ്മൃതി പഥം നടത്തി
വാരാമ്പറ്റ : ആദർശത്തിൽ വിട്ടു വീഴ്ച ചെയ്യാതെ സമുദായ താല്പര്യങ്ങൾക്ക് വലിയ വില നൽകിയ മഹത് വ്യക്തിത്വമായിരുന്നു സൈനുൽ ഉലമാ ചെറുശ്ശേരി സൈനുദ്ദീൻ മുസ് ലിയാരെന്ന് കെ. വി .എസ് ഇമ്പിച്ചിക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമായുടെ രണ്ട് പതിറ്റാണ്ട് കാലത്തെ ജനറൽ സെക്രട്ടറിയായിരുന്ന ചെറുശ്ശേരി ഉസ്താദിൻ്റെ 11-ാമത് ആണ്ടിനോടനുബന്ധിച്ച് വാരാമ്പറ്റ സആദാ കോളേജിൽ വെച്ച് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തിയ സ്മൃതി പഥം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശ്റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി . ഇസ്മായിൽ ദാരിമി ആനപ്പാറ, ഹാശിം ദാരിമി തരുവണ , റാശിദ് വാഫി പടിഞ്ഞാറത്തറ , മുസ്തഫ ദാരിമി പുൽപ്പള്ളി, മുഹമ്മദലി റഹ് മാനി വെള്ളമുണ്ട, അബൂ സിനാൻ ദാരിമി വൈത്തിരി സംസാരിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും സൈനുൽ ആബിദ് ദാരിമി നന്ദിയും പറഞ്ഞു.
റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി നിലവിൽ വന്നു.
സുൽത്താൻ ബത്തേരി: പ്രവാസികളുടെയും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരുടെയും ക്ഷേമവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി സുൽത്താൻ ബത്തേരി ആസ്ഥാനമായി നിലവിൽ വന്നു. സംഘടനയുടെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു.പ്രവാസികളെയും നാട്ടിൽ തിരിച്ചെത്തിയവരെയും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഒരുമിപ്പിച്ച് മാനവികതയ്ക്കും പരസ്പര സഹായത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. നിലവിൽ പത്തിലധികം രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്.സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി അബ്ദുറഹ്മാൻ ടി.എ. (യു.എ.ഇ.) — പ്രസിഡന്റ്; ഷഫീഖ് പി.ടി. (സൗദി അറേബ്യ) — ജനറൽ സെക്രട്ടറി; ഷാജഹാൻ (സൗദി അറേബ്യ) — ട്രഷറർ.അബു മണിച്ചിറ (ഖത്തർ), മുഹമ്മദ് ഷരീഫ് (ഇന്ത്യ), അബ്ദുൽ കരീം (യു.എ.ഇ.) എന്നിവർ വൈസ് പ്രസിഡന്റുമാരാണ്.അൻവർ എം.യു. (യു.എ.ഇ.), റസാഖ് എം.എ. (ഖത്തർ), മുഹമ്മദ് ബഷീർ (യു.എ.ഇ.) എന്നിവർ സെക്രട്ടറിമാരായും പ്രവർത്തിക്കും.എൻ. സൈദലവി (സൗദി അറേബ്യ), മുഹമ്മദ് അസ്റത്ത് പി.ടി. (കാനഡ), അഹമ്മദ് കബീർ എം.കെ. (ഖത്തർ), മുസ്തഖ് കെ.ടി. (ഇന്ത്യ), ഹസീബ് കെ. (ബഹ്റൈൻ), ഷാഹുൽ ഹമീദ് (സൗദി അറേബ്യ), മുഹമ്മദ് ഷമീർ (യു.എ.ഇ.), ഉമ്മർ എൻ.പി. (സൗദി അറേബ്യ), സലീം കെ. (ഇന്ത്യ), അബു താഹിർ എം.എം. (ഇന്ത്യ), എം.പി. ഹാരിസ് (ഖത്തർ), ഷിഹാബ് കെ.കെ. (ഇന്ത്യ), അബ്ദുൽ സലാം ബാജി (ഇന്ത്യ), ഷമീർ എം. (ബഹ്റൈൻ), അഷ്റഫ് കെ.വി. (സൗദി അറേബ്യ), ഗഫൂർ ഫാൽക്കൺ (ഇന്ത്യ) എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
മീനങ്ങാടി അപ്പാട് പള്ളിക്കാവ് ക്ഷേത്രത്തിൽ വിദ്യാരംഭം നടത്തി
മീനങ്ങാടി അപ്പാട് പള്ളിക്കാവ് മഹാകാളികാ ഭഗവതി കാലഭൈരവ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൽപ്പറ്റ എസ്. കെ. എം. ജെ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം അധ്യാപകനുമായ അജിത്കാന്തി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രം ശാന്തി ഋഷികേശ്. എസ് നേതൃത്വം നൽകി.
ജീവനക്കാരെ കരുതുന്ന സർക്കാർ:മോബിഷ് പി തോമസ്
കൽപ്പറ്റ: മുൻ സർക്കാരിനെ അപേക്ഷിച്ച് ജീവനക്കാരെ കുരുതുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ് .സർക്കാർ ജീവനക്കാർക്ക് രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ചതിൽ അഭിവാദ്യമർപ്പിച്ചു കൊണ്ട് കൽപ്പറ്റ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സംഘടിപ്പിച്ച ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ജീവനക്കാർക്ക് നഷ്ടപ്പെട്ട അവകാശങ്ങൾ തിരികെ ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ജീവനക്കാരെന്നും അദ്ദേഹം പറഞ്ഞു.ബ്രാഞ്ച് പ്രസിഡന്റ് ടി. പരമേശ്വരൻ അധ്യക്ഷനായിജില്ലാ പ്രസിഡന്റ് കെ.ടി ഷാജി മുഖ്യ പ്രഭാക്ഷണം നടത്തി.ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു, ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ, പി .ടി സന്തോഷ്, അബ്ദുൾ ഗഫൂർ, ഗ്ലോറിൻ സെക്വീര , എം നസീമ, ഇ.വി.ജയൻ, എം.എൻ. പുഷ്പവല്ലി, കെ.ഇ. ഷിജമോൾ, എസ് ആർ ശ്രീജിത്ത്, ഷിജു ജോസഫ്, എം.വി. സതീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. അഭിവാദ്യ പ്രകടനത്തിന് സി. ആർ അഭിജിത്ത്, ബി.സുനിൽകുമാർ, നിഷ പ്രസാദ്, ഇ.ടി രതീഷ്, കെ.ജി. പ്രശോഭ്, രജീസ് .കെ.തോമസ്, വി.മുരളി തുടങ്ങിയവർ നേതൃത്വം നൽകി
മീനങ്ങാടി അപ്പാട് പള്ളിക്കാവ് ക്ഷേത്രത്തിൽ വിദ്യാരംഭം നടത്തി
മീനങ്ങാടി അപ്പാട് പള്ളിക്കാവ് മഹാകാളികാ ഭഗവതി കാലഭൈരവ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൽപ്പറ്റ എസ്. കെ. എം. ജെ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം അധ്യാപകനുമായ അജിത്കാന്തി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രം ശാന്തി ഋഷികേശ്. എസ് നേതൃത്വം നൽകി.
അടുത്ത വർഷം പൊതു അവധി ദിനങ്ങളുടെ എണ്ണം 21, പുറമെ എല്ലാ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി
2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനമുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റര്‍, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയില്‍ പൊതു അവധികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2027ലെ പൊതു അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ചില്‍ മഹാശിവരാത്രി, റംസാന്, പെസഹ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ അവധി ദിനങ്ങളുണ്ട്. ഏപ്രിലില്‍ അംബേദ്കര്‍ ജയന്തിയും വിഷുവും മെയില്‍ മെയ് ദിനവും ബക്രീദും അവധികളാണ്. ഓണം സെപ്റ്റംബറിലാണ്. മൂന്നാം ഓണം സെപ്റ്റംബര്‍ 13നും നാലാം ഓണം സെപ്റ്റംബര്‍ 14നും ശ്രീനാരായണ ഗുരു ജയന്തി സെപ്റ്റംബര്‍ 15നുമാണ്. സെപ്റ്റംബര്‍ 22ന് ശ്രീനാരായണ ഗുരു സമാധി ദിനവും അവധിയായിരിക്കും.ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയും ഒക്ടോബര്‍ 28ന് ദീപാവലിയും ഡിസംബര്‍ 25ന് ക്രിസ്മസും പൊതു അവധി ദിനങ്ങളാണ്. റംസാന്, ബക്രീദ്, മുഹറം എന്നീ അവധി ദിനങ്ങള്‍ ചന്ദ്രദര്‍ശനത്തിന് അനുസരിച്ച് മാറാന്‍ സാധ്യതയുണ്ടെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്മന്നം ജയന്തി – ജനുവരി 2 ശനിറിപ്പബ്ലിക് ദിനം – ജനുവരി 26 ചൊവ്വമഹാശിവരാത്രി – മാര്‍ച്ച് 6 ശനിഇദുല് ഫിത്തര്‍ (റംസാന്) – മാര്‍ച്ച് 10 ബുധന്പെസഹ വ്യാഴം – മാര്‍ച്ച് 25 വ്യാഴംദുഃഖവെള്ളി – മാര്‍ച്ച് 26 വെള്ളിADVERTISINGഡോ. ബി.ആര്. അംബേദ്കര്‍ ജയന്തി – ഏപ്രില്‍ 14 ബുധന്വിഷു – ഏപ്രില്‍ 15 വ്യാഴംമെയ് ദിനം – മെയ് 1 ശനിഇദുല് അദ്ഹ (ബക്രീദ്) – മെയ് 17 തിങ്കള്മുഹറം – ജൂണ്‍ 15 ചൊവ്വകര്ക്കടക വാവ് – ഓഗസ്റ്റ് 2 തിങ്കള്ശ്രീകൃഷ്ണ ജയന്തി – ഓഗസ്റ്റ് 24 ചൊവ്വഅയ്യങ്കാളി ജയന്തി| ഓഗസ്റ്റ് 28 ശനിമൂന്നാം ഓണം – സെപ്റ്റംബര്‍ 13 തിങ്കള്നാലാം ഓണം – സെപ്റ്റംബര്‍ 14 ചൊവ്വശ്രീനാരായണ ഗുരു ജയന്തി – സെപ്റ്റംബര്‍ 15 ബുധന്ശ്രീനാരായണ ഗുരു സമാധി സെപ്റ്റംബര്‍ 22 ബുധന്ഗാന്ധി ജയന്തി – ഒക്ടോബര്‍ 2 ശനിദീപാവലി – ഒക്ടോബര്‍ 28 വ്യാഴംക്രിസ്മസ് – ഡിസംബര്‍ 25 ശനി
ശോഭയുള്ള ഭാവിക്കായി പെൺകരുത്ത്: വേലിയമ്പം ഗേൾസ് ഹോസ്റ്റലിൽ 'തേജസ്സ്' സെമിനാർ ശ്രദ്ധേയമായി
വേലിയമ്പം ഗേൾസ് പ്രീ-മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കായി 'തേജസ്സ്' ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മാനസികാരോഗ്യവും ആത്മവിശ്വാസവും വളർത്തുക,തെറ്റായ പ്രവണതകളിൽ നിന്ന് സ്വയം സുരക്ഷിതരാകാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം "തേജസ്സ്: ശോഭയുള്ള ഭാവിക്കായി ലഹരിമുക്ത ജീവിതം" സെമിനാർ ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി. താലൂക്ക് ലീഗൽ സർവ്വീസസ് അതോറിറ്റി പി.എൽ.വി ചിഞ്ചു മനോഹരൻ അധ്യക്ഷത വഹിച്ചു.ഹോസ്റ്റൽ വാച്ച് വുമൺ സി.സി.ദിവ്യ ,വിദ്യാർത്ഥിനികളായ വി.കവിത,പി.ജെ. അർച്ചന, ഹോസ്റ്റൽ ലീഡർ കെ. നന്ദന എന്നിവർ സംസാരിച്ചു.
മഴ കനക്കുന്നു; തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷം, 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: തുലാവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് ലഭിക്കുന്നത് വ്യാപക മഴ. ഇന്ന് തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രിയോടെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷമായി.തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളില്‍ പലയിടത്തും വീടുകളില്‍ വെള്ളം കയറി. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലത്ത് കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ചാത്തന്നൂരില്‍ സര്‍വീസ് റോഡില്‍ വെള്ളം കയറി കാര്‍ പകുതിയോളം മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ദേശീയപാത 66 ലും കരുനാഗപ്പള്ളി, കുണ്ടറ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അതേസമയം, ഏഴുകോണില്‍ ഇടിമിന്നലേറ്റ് യുവാവിന് പൊള്ളലേറ്റു. ഇടിമിന്നലില്‍ വീടുകളിലെ ഉപകരണങ്ങള്‍ക്കുള്‍പ്പെടെ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
സമാധാന കരാറില്‍ അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മൂസ് തുറക്കില്ലെന്ന് ഇറാന്
ഇറാനുമായി സമാധാന കരാറില്‍ ഏര്‍പ്പെടുന്നത് വളരെ പ്രയാസകരമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഹോര്‍മൂസില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന് അവസാനിപ്പിക്കുന്നത് വരെ സാമ്പത്തിക ഉപരോധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്ക തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞ് കിടക്കും എന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു. എന്നാല്‍ പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.ചര്‍ച്ചകള്‍ക്ക് മുമ്പായി അമേരിക്ക എല്ലാ സാമ്പത്തിക ഉപരോധങ്ങളും ഭീഷണികളും നീക്കം ചെയ്യണമെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് പറഞ്ഞു. തങ്ങള്‍ക്ക് അമേരിക്കയെ വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഇറാനെതിരായ അടുത്ത ഘട്ട സൈനിക നടപടികള്‍ക്ക് സജ്ജമാണെന്നായിരുന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ മുന്നറിയിപ്പ്. ഇറാന് ആണവായുധം നിര്‍മ്മിക്കുന്നില്ല എന്ന് തങ്ങള്‍ക്ക് ഉറപ്പ് വരുത്തണെമന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ലമീൻ യമാലിനെ ലിയോണൽ മെസിയുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ലൂയിസ് എൻറിക്വ
ബാഴ്സലോണ സൂപ്പർതാരം ലമീൻ യമാലിനെ അർജന്റീനയുടെ ഇതിഹാസതാരം ലിയോണൽ മെസിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് പാരീസ് സെയ്ന്റ് ജെർമെയ്ൻ (പിഎസ്ജി) പരിശീലകൻ ലൂയിസ് എൻറിക്വ. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാഴ്സയുടെ മുൻ പരിശീലകൻ കൂടിയായ എൻറിക്വ തന്റെ നിലപാട് വ്യക്തമാക്കിയത്. യമാൽ മികച്ച കളിക്കാരനായി വളരുകയാണെങ്കിലും എക്കാലത്തെയും മികച്ച താരമായ മെസിയുമായി ഒരു കളിക്കാരനെയും താരതമ്യം ചെയ്യാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ലമീൻ യമാൽ സ്വന്തം നിലയില്‍ കരിയർ പടുത്തുയർത്താനാണ് ശ്രമിക്കുന്നതെന്നും അത് അഭിനന്ദനാർഹമാണെന്നും എൻറിക്വ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസിയുമായി മറ്റാരെ താരതമ്യം ചെയ്താലും അവർ മെസിക്ക് പിന്നിലായി പോകുകയേ ഉള്ളൂ. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ തന്റെ കളി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ് യമാലിന് നല്ലതെന്നും, അവൻ വളരെ ബുദ്ധിമാന്മാനായ കളിക്കാരനാണെന്നും എൻറിക്വ അഭിപ്രായപ്പെട്ടു. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും 10 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് യമാൽ.
പോലീസ് സ്മൃതി ദിനാചരണം; രക്തദാന ക്യാമ്പുകളുമായി വയനാട് പോലീസ്
കല്‍പ്പറ്റ: ഈ വര്‍ഷത്തെ പോലീസ് സ്മൃതി ദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് ജില്ലയില്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21ന് രാവിലെ പോലീസ് അനുസ്മരണദിന പരേഡ് വയനാട് ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലാ പോലീസ് മേധാവി, അഡീഷണല്‍ എസ്.പി, സ്പെഷ്യല്‍ യൂണിറ്റ് മേധാവികള്‍, സബ് ഡിവിഷന് മേധാവികള്‍, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. തുടര്‍ന്ന്, കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സബ് ഡിവിഷനുകളില്‍ 'സംരക്ഷ-2026' എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. കല്‍പ്പറ്റയില്‍ ലിയോ ഹോസ്പിറ്റലുമായി സഹകരിച്ച് ലിയോ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ രക്തദാന ക്യാമ്പ് നടക്കും. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് ഉദ്ഘാനം ചെയ്യും. കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിന് അദ്ധ്യക്ഷനാകും. ഡോ. ടി.പി.എന്‍ സുരേന്ദ്രന് രക്തദാന അവബോധ ക്ലാസെടുക്കും. മാനന്തവാടി സബ് ഡിവിഷനില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് എസ്.എം.എസ് ഡിവൈ.എസ്.പി ഷജു ജോസഫ് ഉദ്ഘാടനം ചെയ്യും. ബത്തേരി സബ് ഡിവിഷനില്‍ ഒക്ടോബര്‍ 22ന് ബത്തേരി ഗവ. ഹോസ്പിറ്റലില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്യും.
ടീ ഫോർ ചാരിറ്റി ബ്രോഷർ പ്രകാശനം ചെയ്തു.
കൽപ്പറ്റ: ജീവകാരുണ്യ മേഖലകളിൽ 14 വർഷമായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ടി ഫോർ ചാരിറ്റി പരിപാടിയുടെ ബ്രോഷർ ജില്ലാ പോലീസ് മേധാവി എസ് ദേവ മനോഹർ ഐ.പി.എസ് പ്രകാശനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ എ.പി വാസുദേവൻ നായർ, ജനറൽ കൺവീനർ സൂപ്പി കല്ലങ്കോടൻ, സൊസൈറ്റി സെക്രട്ടറി കെ പി .ബഷീർ, പി കെ അയ്യൂബ്, വി.വി.സലീം, പി പി മുഹമ്മദ് പങ്കെടുത്തു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായാണ് ഒക്ടോബർ 31 ശനിയാഴ്ച കാലത്ത് 9 മണി മുതൽ രാത്രി 10 മണി വരെയാണ് കൽപ്പറ്റ യെസ് ഭാരത് ഗ്രൗണ്ടിൽ ടി ഫോർ ചാരിറ്റി ചായ സൽക്കാരം നടത്തുന്നത്. ഓട്ടിസം ബാധിതർക്ക് മാസാന്ത പെൻഷൻ നൽകുന്നതുൾപ്പെടെയുള്ള 14 ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനശേഖരണമാണ് പരിപാടിയുടെ ലക്ഷ്യം.

