സീറ്റ് ഒഴിവ്
അസാപ് കേരളയുടെ സുൽത്താൻ ബത്തേരി സെന്ററില്‍ ആരംഭിച്ച സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ സീറ്റുകൾ ഒഴിവ്. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും 9495 999669 നമ്പറില്‍ ബന്ധപ്പെടുക.
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു.
കെൽട്രോൺ നടത്തുന്ന അഡ്വാൻസ്ട് ജേർണലിസം- മീഡിയ സ്ട്രാറ്റജീസ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് നവംബർ 10 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിലാണ് ബാച്ചുകൾ ആരംഭിക്കുന്നത്. ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ രേഖകൾ സഹിതം ബന്ധപ്പെടണം. ഫോൺ: 9544958182
ഗതാഗത നിയന്ത്രണം
കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ബീനാച്ചി-പനമരം റോഡിൽ മാത്തൂർവയൽ മുതൽ പനമരം വരെയുള്ള ഭാഗത്ത് കോൺക്രീറ്റിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നീർവാരം റോഡ് ജംഗ്ഷൻ മുതൽ പനമരം വരെയുള്ള വാഹന ഗതാഗതം ഡിസംബർ 31 വരെ പൂർണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള വാഹനങ്ങൾ കേണിച്ചിറ-പൂതാടി വരദൂർ-പച്ചിലക്കാട് വഴിയും പുൽപ്പള്ളിയിൽ നിന്നുള്ള വാഹനങ്ങൾ ദാസനക്കര-ചെറുകാട്ടൂർ വഴിയും തിരിച്ചുവിടും.
മന്ത്രി ടി സിദ്ധിഖിനെ അഭിനന്ദിച്ചു
കോട്ടത്തറ : പള്ളിക്കുന്ന് വെണ്ണിയോട് റോഡിനു വേണ്ടി വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നതിന് പത്ത് കോടി രൂപ അനുവദിപ്പിച്ച മന്ത്രി ടി സിദ്ധിഖിനെയും കേരള സർക്കാരിനെയും കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി അഭിനന്ദിച്ചു . ചെയർമാൻ എംസി മോയിൻ അധ്യക്ഷത വഹിച്ചു. കൺവീനർ സുരേഷ് ബാബുവാളൽ , സി സി തങ്കച്ചൻ മാണിഫ്രാൻസിസ് പോൾസൺ കൂവക്കൽ, വി സി അബൂബക്കർ ഹാജി , രജിത സി സി, , പി പി റെനീഷ് , വിഅബ്ദുൾ നാസർ ,ഗഫൂർ വെണ്ണിയോട് ,പി എൽ ജോസ്,അജീഷ് ഇ സി , റംല അസിസ്സ് ,ഇആർ പുഷ്പ,ബേബി പുന്നക്കൽ, ജസ്റ്റിൻ സിറിയക്ക്, ബാലൻ വി.ആർ എന്നിവർ സംസാരിച്ചു .വോട്ട് ചോരിക്കെതിരെ നവംബർ 9 ന് കൽപ്പറ്റയിൽ നടക്കുന്ന യുഡി എഫ് പ്രകടനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ചീരാൽ വെള്ളച്ചാൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു
ഇന്നലെ ചീരാൽ വെള്ളച്ചാൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു. കൊഴുവണ ഉന്നതിയിലെ കാക്കു എന്ന് വിളിക്കുന്ന (ബിനു-35 )ആണ് മരിച്ചത്. സഹോദരങ്ങളായ ബിജുവും, ദിനേശനുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.തുടർന്ന് നൂൽപ്പുഴ പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
റോട്ടറി- കേരളത്തോണിന് വയനാട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി
കൽപ്പറ്റ : റോട്ടറിയുടെ നേതൃത്വത്തിൽമയക്കു മരുന്നിനെതിരായ ബോധവൽക്കരണ സന്ദേശവുമായി കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയും ഓടുന്ന മാരത്തോൺ കൂട്ടയോട്ടം മൂന്നാം ദിവസം മാനന്തവാടിയിൽ നിന്ന് രാവിലെ 4. 30ന് ആരംഭിച്ച് 10 മണിക്ക് കൽപ്പറ്റയിൽ അവസാനിച്ചു. വയനാട്ടിലെ 8 റോട്ടറി ക്ലബ്ബിലെ അംഗങ്ങൾ ചേർന്ന് കേരളത്തോൺ ഓട്ടക്കാരെ സ്വീകരിച്ചു. കുട്ടികളിലും മറ്റുള്ളവരിലും വ്യാപകമായി കാണുന്ന ലഹരി ഉപയോഗത്തിന് എതിരായ സന്ദേശവുമായി ആണ് കേരളത്തോൺ കൂട്ട ഓട്ടം സംഘടിപ്പിക്കുന്നത്. ഒരു ദിവസം 42 കിലോമീറ്റർ സ്ഥിരമായി ഓടുന്ന 14 പേരും പ്രാദേശികമായി ഓരോരോ സ്ഥലങ്ങളിൽ നിന്ന് കൂടുന്ന അമ്പതിലധികം ഓട്ടക്കാരും കേരളത്തോൺ കൂട്ട ഓട്ടത്തിൽ പങ്കെടുക്കുന്നു. ഓരോ ദിവസവും ഓടുന്ന ദൂരത്തിന്റെ ഇടയിലുള്ള സ്ഥലങ്ങളിൽ മയക്കുമരുന്നിനെതിരെയുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചാണ് കൂട്ട ഓട്ടം നടക്കുന്നത്. ഓരോ ദിവസവും 42 കിലോമീറ്റർ വീതം ഓടി കേരളത്തിലെ 14 ജില്ലകളിൽ കൂടി കടന്നുപോയി 14 തീയതി തിരുവനന്തപുരത്ത് കേരളത്തോൺ അവസാനിക്കും. ഓരോ ജില്ലയിലും 42.2 കിലോമീറ്റർ വീതം ഓടി 590 കിലോമീറ്റർ ഓടിയാണ് ഓട്ടം അവസാനിപ്പിക്കുന്നത് എന്ന് കേരളത്തോൺ സംഘടിപ്പിക്കുന്ന കുമരകം റോട്ടറി പ്രസിഡന്റ് മധു കുമരകം അറിയിച്ചു. കൽപ്പറ്റയിൽ വെച്ച് നടന്ന സമാപന സമ്മേളനത്തിൽ വയനാട് ജില്ല റോട്ടറി ഡിസ്റ്റിക് ഡെപ്യൂട്ടി കോർഡിനേറ്റർ സണ്ണി വിളക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ ടി പി വി സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് മാത്യു, ഡോക്ടർ സാജൻ പണിക്കാർ, ജോജി മോൻ,. ക്രിസ്റ്റി പോൾ, സാജൻ കൽപ്പറ്റ എന്നിവർ സംസാരിച്ചു.
എം എൽ എ ഫണ്ട് അനുവദിച്ചു
ഉഷ വിജയന് എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും മാനന്തവാടി നിയോജക മണ്ഡലത്തില്‍ കെ.എസ്.ആര്.ടി.സിക്ക് രണ്ട് ബസ്സുകള്‍ വാങ്ങുന്നതിന് 90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഹാള്‍ട്ടിംഗ് പെർമിറ്റ് രജിസ്ട്രേഷൻ നാളെ
കൽപറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്നതിനായി ഹാള്‍ട്ടിംഗ് പെർമിറ്റിനായി അപേക്ഷ സമർപ്പിച്ച ഒട്ടോറിക്ഷകൾ, ഇലക്ട്രിക് ഓട്ടോറിക്ഷകൾ, മറ്റ് മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ കണക്കെടുപ്പും രജിസ്ട്രേഷനും നാളെ (നവംബർ 4) രാവിലെ മുണ്ടേരി മുനിസിപ്പൽ ഹാളിൽ നടക്കും. ചൂരൽമലയിൽ നിന്നും ടൗൺഷിപ്പിൽ താമസമാക്കിയ അപേക്ഷകരുടെ രജിസ്ട്രേഷനും ഇതോടൊപ്പം നടത്തും. ഹാള്‍ട്ടിംഗ് പെർമിറ്റുള്ള ഓട്ടോകളുടെ രജിസ്ട്രേഷനിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് മറ്റൊരു ദിവസം അവസരം ലഭിക്കും. ഫോൺ: 04936-202349, 203744
‘തൂഫാൻ 2026’: വിസ്മയക്കാഴ്ചകളിലൂടെ ലഹരിവിരുദ്ധ സന്ദേശവുമായി അമ്പലവയൽ ജി.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ്
അമ്പലവയൽ: മയക്കുമരുന്നിനും മദ്യത്തിനുമെതിരെ വിദ്യാർത്ഥി സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (VHSE) നാഷണൽ സർവ്വീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ ‘തൂഫാൻ 2026’ മാജിക് ഷോയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.സ്കൂൾ വി.എച്ച്.എസ്.ഇ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്തു.‘മയങ്ങില്ല കേരളം’, ‘ഓപ്പറേഷൻ തണ്ടർ’ എന്നീ വിപുലമായ ക്യാമ്പയിനുകളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മാജിക്കിന്റെ വിസ്മയക്കാഴ്ചകളിലൂടെ വിദ്യാർത്ഥികളിലേക്ക് നന്മയുടെയും ജാഗ്രതയുടെയും ശക്തമായ ലഹരിവിരുദ്ധ സന്ദേശം പകർന്നുനൽകി.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷമീർ മാളിക അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.വി.നാസർ സ്വാഗതം ആശംസിച്ചു. എബനേസർ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി എൻ.എ.ബില്ലി ഗ്രഹാം മജീഷ്യൻ ശശി താഴത്തുവയൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.കെ.പ്രവീൺ കുമാർ ആശസകളർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി.അനൂപ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ലഹരിക്കെതിരെയുള്ള പ്രതിരോധം തീർക്കാൻ ഒത്തുചേർന്ന വിദ്യാർത്ഥികൾക്ക് കൗതുകവും ചിന്തയും പകരുന്ന അനുഭവമായി ‘തൂഫാൻ 2026’ മാറി.
കുടുംബ കോടതി ക്യാമ്പ് സിറ്റിംഗ്
കൽപ്പറ്റ കുടുംബ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും ക്യാമ്പ് സിറ്റിംഗ് നടത്തും. നവംബര്‍ 13 ന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ സുൽത്താൻ ബത്തേരി കുടുംബ കോടതിയിലും 21 ന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ മാനന്തവാടി കുടുംബ കോടതിയിലുമാണ് സിറ്റിംഗ്.
പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്തു
മീനങ്ങാടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ വിനോദയാത്ര വിവാദം.പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്തു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ അനുവദിച്ചത്.
കൊളഗപ്പാറയിൽ വൻ കഞ്ചാവ് വേട്ട;ലഹരി കേസിൽ പിടിയിലായ ക്രഷർ മാനേജരുടെ മുറിയിൽ നിന്ന് 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
മീനങ്ങാടി: മീനങ്ങാടി, കൊളഗപ്പാറയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഒരു കിലോ കഞ്ചാവുമായി പിടിയിലായ എ.ടി.എസ് സാൻഡ്സ് ആൻഡ് ക്രഷേഴ്സ് എന്ന സ്ഥാപനത്തിലെ മാനേജരായ പുത്തൻകുന്ന്, മാക്കുറ്റി, പേള ക്കുടി വീട്ടിൽ, എബി ഏലിയാസിൻ്റെ (35) മുറിയിൽ നിന്ന് 24.164 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ടോടെ നടത്തിയ പരിശോധനയിലാ ണ് വാണിജ്യ അളവിൽ കഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ കൂട്ടാളി പുത്തൻ കുന്ന്, മാക്കുറ്റി, തേക്കുംകാട്ടിൽ പുട്ട് എന്ന ടി.ആർ. നിഥുനെ (35) പോലീസ് കസ്റ്റഡിയിലെടുത്തു. വിൽപ്പനക്കായി കടത്തി കൊണ്ടുവന്ന ഒരു കിലോയില ധികം കഞ്ചാവുമായി നവംബർ ഒന്നിന് മാക്കുറ്റി പാലത്തിനടുത്ത് വെച്ച് എബി ഏലിയാസിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി ഡിവൈ.എസ്.പി യുടെ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് എബിയുടെ മാക്കുറ്റിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്ത തിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന യിലാണ് വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയത്. ക്രഷറിലെ എബിയുടെ മുറിയിലെ കട്ടിലിന്റെ അടിയിലെ പെട്ടിയിൽ 12 പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒറീസയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെ ന്നാണ് പ്രാഥമിക വിവരം. പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
വീട്ടമ്മയുടെ മരണം കൊലപാതകം; -അയൽവാസിയായ വയോധിക അറസ്റ്റിൽ
മീനങ്ങാടി : വാഴവറ്റയിൽ 46കാരിയായ വീട്ടമ്മയുടെ മരണം കൊലപാതകം. കേസിൽ അയൽവാസിയായ അറുപതുകാരിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. വാഴവറ്റ എടത്തിൽ ഉന്നതിയിലെ അമ്മിണി (60) ആണ് അറസ്റ്റിലായത്. ഇതേ ഉന്നതിയിൽ താമസിക്കുന്ന അമ്മിണി (46) ആണ് കൊല്ലപ്പെട്ടത്.ഒക്ടോബർ 28ന് രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ കൊലപാതകത്തിലേക്ക് കഴുത്ത് ഞെരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മിണി പിന്നീട് മരണപ്പെടുകയുമായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കഴുത്തിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്.തുടർന്ന് അമ്മിണിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണിയുടെയും, എസ്.ഐ കെ.എം സന്തോഷ് മോൻ്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ശ്രേയസ് സ്വാശ്രയ സംഘം വാർഷികവും, കുടുംബ സംഗമവും നടത്തി.
ചീരാൽ :ചീരാൽ യൂണിറ്റിലെ നന്മ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ചന്ദ്രിക ബാലൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷെറീന വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ. പൈലി മുഖ്യ സന്ദേശം നൽകി. വി.ഒ.ഷാജു,എൻ.എം. പൗലോസ്, സി ഡി ഒ മാരായ പി.പി.സ്കറിയ,റഷീദ ലത്തീഫ്, എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ സമാപിച്ചു.
നാടൻപാട്ടിന്റെ താളപ്പൊലിമയിൽ അസംപ്ഷൻ യു പി സ്കൂൾ
ബത്തേരി :- അസംപ്ഷൻ എയുപി സ്കൂളിൽ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും നാടൻപാട്ട് ശിൽപ്പശാലയും നടത്തി. മാനന്തവാടി രസിക എന്റർടൈൻമെന്റിലെ കലാകാരനും ഒരു ചിരി ബംബർ ചിരി ഫെയിം ഉണ്ണി എസ് കൃഷ്ണ നയിച്ച പരിപാടി കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. പ്രധാന അധ്യാപകൻ സജിൻ ജോസ് ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു.അധ്യാ പകരായലിൻസി ലൂക്കോസ്,ട്രീസ തോമസ്,ഷീബ ഫ്രാൻസിസ്, ജിൻസി കെ, എന്നിവർ നേതൃത്വം നൽകി.
കെ .എസ് .എസ് .പി . എ ആഹ്ലാദ പ്രകടനം നടത്തി
കൽപ്പറ്റ: കേരളത്തിലെ പെൻഷൻകാർക്ക് 2% ക്ഷാമാശ്വാസം അനുവദിച്ച യു.ഡി.എഫ് സർക്കാരിനും, മുഖ്യമന്ത്രി വി .ഡി . സതീശനും അഭിവാദ്യമർപ്പിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ [KSSPA] കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ട്രഷറിക്കു മുമ്പിൽ ആഹ്ലാദപ്രകടനം നടത്തി. ജില്ലാ പ്രസിഡണ്ട് പി .എം ജോസ് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡണ്ട് കെ.എൽ. തോമസ് അധ്യക്ഷത വഹിച്ചു .എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ. ടി. ഷാജി ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണുഗോപാൽ എം കീഴ്ശ്ശേരി,ജി. വിജയമ്മ, സംസ്ഥാന കൗൺസിലർമാരായ ടി. കെ .സുരേഷ് ,വി .ആർ . ശിവൻ ,ജില്ലാ വൈസ് പ്രസിഡണ്ട് കെ. ശശികുമാർ ,വനിതാ ഫോറം ജില്ല സെക്രട്ടറി ടി.മൈമൂന ജില്ല ജോയിൻ്റ് സെക്രട്ടറി കെ. സുബ്രഹ്മണ്യൻ , സക്കറിയാസ് റ്റി ജെ, ടി. ഒ റെയ്മൺ,കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് രമേശൻ മാണിക്യൻ , സ്റ്റീഫൻ .കെ , അബു ഏലിയാസ് , സി. എം.സരസമ്മ ,ഡൊമിനിക് തോമസ് ,എന്നിവർ സംസാരിച്ചു.എ .വി . പൗലോസ്, കാസിം .ടി . പ്രഭാകരൻ സി .എസ് . ജോസ് പിയുസ്, സത്യൻ വി.സി, ഷിബു ജോസഫ്, ഹംസ .പി ,കെ.ജി. രവീന്ദ്രൻ ,ഷേർളി സെബാസ്റ്റ്യൻ, ശകുന്തള ഷൺമുഖൻ , സജി എം. ഒ , ആലിക്കോയ കെ , എ . പി നയനാനന്ദൻ , വിപിൻ ജോസഫ്, തദ്ദേവൂസ് ഡിസിൽവ, പോൾ അലക്സാണ്ടർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
മടക്കിമല ആക്ഷൻ കമ്മറ്റിയും വയനാട് DAPL ലും ചേർന്ന് വയനാട് കളക്ട്രെറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി
കൽപ്പറ്റ .കോൺഗ്രസ് പ്രസ്ഥാനംഉമ്മൻ ചാണ്ടിയോട് നന്ദി കാണിക്കണമെന്നും ഉമ്മൻചാണ്ടിയുടെ തറക്കല്ലിട്ട് , ബോഡ് സ്ഥാപിച്ച ചന്ദ്ര പ്രഭാ ട്രസ്റ്റ് ദാനമായി നൽകിയ 50 ഏക്കറിൽ തന്നെ മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്നുംആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. നൂറ്റാണ്ടുകളായി കർഷകരെയും വയനാടൻ ജനതയെയും മാറി മാറി വരുന്ന സർക്കാരുകൾ വഞ്ചി ക്കുകയാണെന്നും ഈ വഞ്ചന അവസാനിപ്പിക്കാൻ സമയമായെന്നും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു സംസാരിച്ച ഭാരവാഹികൾ കുറ്റപ്പെടുത്തി.വയനാടിൽ പ്രഖ്യാപിക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്ത 7000 കോടിയുടെ പദ്ധതി അടക്കം ഒട്ടനവധി പദ്ധതികൾ നിരത്തി ഈ വഞ്ചന അവസാനിപ്പിക്കണമെന്ന് ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ പി ഫിലിപ്കുട്ടി പറഞ്ഞു.ആക്ഷൻ കമ്മറ്റി ജനറൽ കൺവീനർ മൊയ്തു കവുങ്ങൽ, ലത്തീഫ് പഞ്ചാര , അഷ്റഫ് പഞ്ചാര. ഡി എ പി എൽ ജില്ലാ പ്രസിഡന്റ് ഹാസക്കുട്ടി തുടങ്ങിയവർ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു
കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
കുടുംബശ്രീ മിഷൻ വയനാട്, എടവക പഞ്ചായത്ത് സിഡിഎസ്, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷറഫുന്നിസ അധ്യക്ഷയായ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുസ്തഫ തയ്യുള്ളതിൽ, ചെയർമാൻമാരായ വിനോദ് തോട്ടത്തിൽ,ലീലാ ബാലൻ മെമ്പർമാരായ ജെസ്സി ,വത്സൻ, ഗോൾഡ എന്നിവർ സംസാരിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാൻസർ ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ രാധിക ക്യാൻസർ ബോധവൽക്കരണം നൽകി.ജിബിൻ ജോർജ്, ലിബിൻ സണ്ണി എന്നിവർ സംബന്ധിച്ചു.കാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും രോഗം നേരത്തേ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ 150 ലേറെ വനിതകൾ സ്ക്രീനിങ്ങ് പൂർത്തീകരിച്ചു.
അറബിക് അധ്യാപക നിയമനം
മക്കിയാട് ഗവ. എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. ഫുൾടൈം അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. നവംബർ മൂന്നിന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകണം. ഇ മെയിൽ: hmglpsmakkiyad@gmail.com
ലബോറട്ടറി ടെക്നീഷ്യൻ നിയമനം
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒഴിവുള്ള ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പെട്ട പ്ലസ് ടു സയൻസ് യോഗ്യതയും ബി.എസ്സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബിരുദവും അല്ലെങ്കിൽ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റ് നൽകുന്ന ദ്വിവത്സര ഡിപ്ലോമയുമാണ് യോഗ്യത. 18നും 45 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലുകൾ, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം നവംബർ 13ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുകളിലുള്ള ഓർക്കിഡ് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 9946105629, 493620768

