Advertisement

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ. അടുത്ത മൂന്നു മണിക്കൂറിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആന്ധ്ര തീരത്ത് തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു.ഞായറാഴ്ച വരെ മഴ തുടരും. ലക്ഷദ്വീപിന് മുകളിലും, തെക്കൻ തമിഴ്നാട്ടിന് മുകളിലുമായി ചക്രവാത ചുഴികളും നിലനിൽക്കുന്നു.

THIRUVANANTHAPURAM
News Image

റാഗിങ് തടയാൻ ‘സിദ്ധാർത്ഥ് ‘ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്; രഹസ്യമായി പരാതിപ്പെടാം

സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പൂർണ്ണമായി തടയുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്’ പുറത്തിറക്കുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനായി കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ‘ജവഹർലാൽ നെഹ്റു സെന്റേഴ്സ് ഫോർ സയന്റിഫിക് ടെമ്പർ’ പദ്ധതിക്കും ഇന്ന് തുടക്കമാവുകയാണ്. ഈ സുപ്രധാന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11.30-ന് തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിൽ വെച്ച് മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശൻ നിർവഹിക*‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്’ പ്രത്യേകതകൾ:*പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ ദാരുണമായ വിയോഗം കേരളത്തിന്റെ മനസ്സിലെ ഉണങ്ങാത്ത വലിയൊരു മുറിവാണെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നുമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് ഈ ആപ്പ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാർത്ഥികൾക്ക് തങ്ങളുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമാക്കി വെച്ചുകൊണ്ട്, ഓഡിയോ സന്ദേശങ്ങളിലൂടെയോ അല്ലാതെയോ നേരിട്ട് പരാതികൾ അറിയിക്കാനും അടിയന്തര സഹായം തേടാനും ഈ ആപ്പിലൂടെ സാധിക്കും.സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ടവരെ കൃത്യമായി അറിയിക്കാനും ഇതിലൂടെ സാധിക്കും.ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിംഗ് കമ്മീഷൻ രൂപവത്കരിക്കുന്നതിനുമായി ‘സിദ്ധാർത്ഥ് ആന്റി റാഗിംഗ് ആക്ടിന്റെ’ കരട് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.*ജവഹർലാൽ നെഹ്റു സെന്റേഴ്സ് ഫോർ സയന്റിഫിക് ടെമ്പർ:*വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും മാനവികതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ക്യാമ്പസുകളെ അറിവിന്റെയും തുല്യതയുടെയും ഇടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ കോളേജുകളിലായി 300 കേന്ദ്രങ്ങളാണ് ഈ പദ്ധതിയിലൂടെ ഉൾക്കൊള്ളുന്നത്.ഭയരഹിതവും പുരോഗമനപരവുമായ ഒരു കാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.

THIRUVANANTHAPURAM
News Image

സൗജന്യ പരിശീലനം

കൽപ്പറ്റ പുത്തൂർവയല്‍ എസ് ബി ഐ ആർസെറ്റിയിൽ നവംബര്‍ ഒന്പതിന് ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലനത്തിന് 18നും 50 നുമിടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍-8590762300, 8078711040

ARIYIPPU
News Image
Advertisement

അധ്യാപക നിയമനം

ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വാകേരിയിൽ എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. നവംബർ ആറിന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ : 04936 229005, 9847977614.

ARIYIPPU
News Image

സൗജന്യ സേവനം

ഇ.പി.എഫ്. ഒ പെൻഷനേഴ്‌സിന് പോസ്റ്റ് ഓഫീസ് മുഖേന സൗജന്യ സേവനം. പെൻഷനേഴ്‌സ് ലൈഫ്‌ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സേവനം പ്രയോജനപ്പെടുത്തുന്നതിന് അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കണമെന്ന് അസിസ്റ്റൻ്റ് പി എഫ് കമ്മീഷണർ അറിയിച്ചു. ഇ.പി.എഫ്‌. പെൻഷനേഴ്സിന് പോസ്റ്റ് ഓഫീസ് മുഖേനയുള്ള ഈ സൗകര്യം സൗജന്യ നിരക്കിൽ ലഭ്യമാണ്. ആധാർ നമ്പർ, മൊബൈൽ നമ്പർ, പി. പി. ഒ. നമ്പർ, പെൻഷൻ വരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈവശം കരുതണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഫോണിൽ എസ്.എം.എസ്. ലഭിക്കും. തുടർന്ന് ജീവൻ പ്രമാൺ വെബ്സൈറ്റ് വഴി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ARIYIPPU
News Image

മാനന്തവാടിയില്‍ വനിതാ വിപണന കേന്ദ്രം പ്രവർത്തനത്തിന് ഒരുങ്ങുന്നു

വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സ്ഥിരം ഇടമൊരുക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ വനിതാ വിപണന കേന്ദ്രം പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് സമീപം രണ്ട് നിലകളിലായി നിർമിച്ച കെട്ടിടത്തിൽ കുടുംബശ്രീ അംഗങ്ങൾക്കും വനിതാ ഗ്രൂപ്പുകൾക്കും സംരംഭകർക്കുമായി പത്ത് വിപണന മുറികളാണ് ഒരുക്കിയിട്ടുള്ളത്.വനിതാ സംരംഭങ്ങളുടെ വളർച്ചയും പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനവും വനിതകൾക്ക് വരുമാന സ്രോതസ് എന്നിവ ലക്ഷ്യമിട്ടാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും ഇവിടെ സൗകര്യമൊരുക്കും. കെട്ടിടത്തിൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കുമായി 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി ശൗചാലയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.2026 ഓഗസ്റ്റ് 25 നാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ഗ്രൗണ്ട് ഫ്ലോറിന് 219.45 ചതുരശ്ര മീറ്ററും ഒന്നാം നിലയ്ക്ക് 248.72 ചതുരശ്ര മീറ്ററുമാണ് വിസ്തീർണം. ആകെ 442.74 ചതുരശ്ര മീറ്റർ നിർമിത വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണത്തിന് 1,73,95,000 രൂപയാണ് ചെലവഴിച്ചത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബർ ആറിന് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. ഇതോടെ വനിതാ സംരംഭകർക്ക് വിപണനത്തിന് സ്ഥിരം ഇടവും പൊതുജനങ്ങൾക്ക് അടിസ്ഥാന സൗകര്യവും ഒരുമിച്ച് ലഭ്യമാക്കുന്ന കേന്ദ്രം മാനന്തവാടിയുടെ സംരംഭക-വ്യാപാര മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കും.

MANANTHAVADY
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കല്ലോടി- പടിഞ്ഞാറേക്കുന്നത്ത് റോഡ് ഭാഗത്ത്‌ നാളെ (നവംബർ 5) രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

ARIYIPPU
News Image

പട്ടികജാതി കുടുംബങ്ങൾക്ക് ഭവന നിർമാണ ധനസഹായം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിത കുടുംബങ്ങൾക്കും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും സ്വന്തമായി ഭവനം നിർമിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന തനത് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നവംബർ നവംബർ 16-നകം നൽകണം. മൂന്ന് ലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന്റെയോ ഭാര്യ/ഭർത്താവിന്റെയോ പേരിൽ ഭവന നിർമാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞത് രണ്ട് സെന്‍റും നഗരപ്രദേശങ്ങളിൽ രണ്ടര സെന്റും ഭൂമി വേണം. അപേക്ഷകന്റെയോ ഭാര്യ/ഭർത്താവിന്റെയോ പേരിൽ വാസയോഗ്യമായ ഭവനം ഉണ്ടായിരിക്കരുത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പട്ടികജാതി വികസന വകുപ്പ് മുഖേനയോ മറ്റ് സർക്കാർ സ്ഥാപനങ്ങൾ മുഖേനയോ ഭവന നിർമാണത്തിന് ധനസഹായം ലഭിച്ചവരാകരുത്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ളവർക്കും സർവീസ് പെൻഷൻകാർക്കും അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷകർ 70 വയസ്സിൽ താഴെ പ്രായമുള്ള വിവാഹിതരായിരിക്കണം. എന്നാൽ 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. : 04936 203824

ARIYIPPU
News Image

കേരളോത്സവം: രജിസ്ട്രേഷൻ ആരംഭിച്ചു

കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം നവംബർ 15 മുതൽ 30 വരെ നടക്കും. കലാ–കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓൺലൈനായി https://keralotsavam.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. രജിസ്ട്രേഷൻ നവംബർ 12ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. ഫോൺ: 9747261964, 04936-202349

KALPETTA
News Image

മോണ്ടിസോറി കോഴ്‌സിന് അപേക്ഷിക്കാം

ബിസിൽ ട്രെയിനിങ് ഡിവിഷൻ നവംബറിൽ ആരംഭിക്കുന്ന മോണ്ടിസോറി, പ്രീ-പ്രൈമറി, പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. കോഴ്‌സുകളുടെ കാലാവധി ആറുമാസം മുതൽ രണ്ടുവർഷം വരെ. ഫോൺ: 7994449314

ARIYIPPU
News Image

എം എൽ എ ഫണ്ട് അനുവദിച്ചു

ഐ സി ബാലകൃഷ്ണന്‍ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും ബത്തേരി പഴേരി ചക്കാല ഉന്നതി ദൈവപ്പുര നിര്‍മാണം പ്രവൃത്തിക്ക് എട്ട് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

SULTAN BATHERY
News Image

ലേലം

വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജിൽ ബ്ലോക്ക് 29 റീസർവേ നമ്പർ 278/2ൽപ്പെട്ട സ്ഥലത്തെ 90 സെന്റീമീറ്ററിൽ അധികം വണ്ണമുള്ള മരങ്ങൾ നവംബർ 17ന് രാവിലെ 11ന് സ്ഥലത്തുവെച്ച് പരസ്യമായി ലേലം ചെയ്യും. ഫോണ്‍- 04936255229

KALPETTA
News Image

ക്വട്ടേഷൻ ക്ഷണിച്ചു

പേരിയ രാഘവൻ മാസ്റ്റർ മെമ്മോറിയൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ലാബ് റിയേജന്റുകളും അനുബന്ധ സാധനങ്ങളും 2026-27 വർഷത്തിൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. നവംബർ 11ന് ഉച്ചയ്ക്ക് ഒന്നുവരെ ക്വട്ടേഷനുകൾ നൽകാം. ഫോൺ: 04935 208308, 9747016282.

ARIYIPPU
News Image

കൂട്ട് ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

കൗമാരപ്രായത്തിൽ വിദ്യാർത്ഥികൾ തെറ്റായ പ്രവണതകളിലേക്ക് വഴുതിപ്പോകാതിരിക്കാൻ നിരന്തരമായ കരുതലും വ്യവസ്ഥാപിതമായ കൗൺസിലിംഗും ഉറപ്പാക്കി അവരെ ശരിയായ ജീവിതലക്ഷ്യങ്ങളിലേക്ക് നയിക്കുകയാണ് സ്കൂളുകളുടെയും സമൂഹത്തിന്റെയും കടമയെന്ന് എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ആഹ്വാനം ചെയ്തു. പുൽപ്പള്ളി കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവ. ഹൈസ്കൂളിൽ വിമുക്തി മിഷൻ സംഘടിപ്പിച്ച "കൂട്ട്“ കരുതലിന്റെ കൈത്താങ്ങ്" ബോധവൽക്കരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.കെ. ഷാന്റി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മാർഗരറ്റ് മാനുവൽ സ്വാഗതമാശംസിച്ചു. അധ്യാപകരായ പി.വി. അഭിലാഷ്, പി.ജെ. ബൈജു, സ്കൂൾ ആന്റി നാർക്കോട്ടിക് ക്ലബ്ബ് പ്രതിനിധികളായ വിദ്യാർത്ഥികൾ ആൽബി ജോസഫ്, വി.എസ്. അഞ്ജന, വിവേക് ദിലീപ്, എം.ജെ. അപർണ്ണ, മെഷ അന്ന ഡെന്നിസ് എന്നിവർ സംസാരിച്ചു. എൻ.പി. രജീഷ് നന്ദി പറഞ്ഞു.

GENERAL
News Image

കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവികം, സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാൻ പാടില്ല; വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അം​ഗീകാരം നൽകി മന്ത്രിസഭ. സ്വപ്നപദ്ധതിയുടെ ഭാ​ഗമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭ യോ​ഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോ​ഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ​ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അം​ഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോ​ഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു. സൂപ്പർ ന്യൂമറി തസ്തിക ആക്കി നിലനിർത്തും. ​ഗവർണർക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.പിഎസ് സിയിലെ ശുപാര്‍ശ നടപടിക്രമം പാലിക്കാതെയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും ഗവര്‍ണര്‍ ചെയ്തതിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ് സിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന ക്രമക്കേടാണ്. പാര്‍ട്ടി ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കുന്നു. പി എസ് സിയിൽ ശുദ്ധീകരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐഎഎസ് സ്ഥലംമാറ്റം ചട്ടപ്രകാരമാണ്. കെഎസ്ഇബി ചെയര്‍മാന്‍റെ മാറ്റം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

KERALA
News Image

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്ത്യയും ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. സെനറ്റിലും ഡെമോക്രാറ്റുകള്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. വാഷിങ്ടണിലെ രാഷ്ട്രീയ അധികാരസമവാക്യത്തില്‍ വന്ന ഈ മാറ്റം ഇന്ത്യ- യുഎസ് ബന്ധത്തെയും സ്വാധീനിച്ചേക്കാം. വ്യാപാര കരാര്‍, ഇറക്കുമതി തീരുവ, ഊര്‍ജ സുരക്ഷ, റഷ്യന്‍ എണ്ണ, പ്രതിരോധ സഹകരണം, നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍, എച്ച്-1ബി വീസ തുടങ്ങിയ വിഷയങ്ങളിലാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധിക്കുന്നത്.ഇന്ത്യ- യുഎസ് വ്യാപാര കരാര്‍: ഇനി എന്ത്?ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് യുഎസുമായുള്ള വ്യാപാര ഇടപാടുകളാണ്. 2026 ഫെബ്രുവരിയില്‍ ഇന്ത്യയും യുഎസും ഇടക്കാല വ്യാപാര കരാറിനുള്ള ഒരു ചട്ടക്കൂട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ- യുഎസ് വ്യാപാര കരാറിലെ വിപുലമായ ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതും അമേരിക്കന്‍ വിപണിയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് പ്രധാന തര്‍ക്കവിഷയങ്ങളില്‍ ചിലത്.തീരുവയില്‍ മാറ്റമുണ്ടാകുമോ?2026 ഫെബ്രുവരിയിലെ യുഎസ് സുപ്രീം കോടതി വിധിക്ക് ശേഷം അമേരിക്കയുടെ തീരുവ നയം കൂടുതല്‍ സങ്കീര്‍ണമായി. നിര്‍ബന്ധിത തൊഴില്‍ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട ജൂലൈയില്‍ ഇന്ത്യന്‍ ഇറക്കുമതിക്ക് 10 ശതമാനം അധിക തീരുവ യുഎസ് പ്രഖ്യാപിച്ചിരുന്നു. ഹൗസ് ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലായതോടെ ട്രംപ് ഭരണകൂടത്തിന്റെ തീരുവ നയത്തെക്കുറിച്ചുള്ള പരിശോധന ശക്തമായേക്കാം. തീരുവ അമേരിക്കന്‍ ഉപഭോക്താക്കളെയും കമ്പനികളെയും വിതരണ ശൃംഖലയെയും എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയും.

GENERAL
News Image

വീണ്ടും തിരിച്ചു കയറിത്തുടങ്ങി സ്വർണ വില; പവന് കൂടിയത് 200 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ വർധവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 200 രൂപയോളവും കൂടിയിരിക്കുകയാണ്. ഇതോടെ സ്വർണം ഗ്രാമിന് 12,825 രൂപ എന്ന നിലയിലും പവന് 1,02,600 രൂപ എന്ന നിരക്കിലുമെത്തിയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ​ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.

KERALA
News Image

ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ ഇനി നടപടി വേഗത്തിലാകും; പൊലീസിൽ പുതിയ സംവിധാനം

ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ സംവിധാനം. 'എച്ച് എം ആക്ട്സ്' (HM Acts) എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ പെറ്റിഷൻ മാനേജ്മെന്‍റ് സിസ്റ്റം വഴി പരാതികൾ രേഖപ്പെടുത്താനും തുട‍ർ നടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും കഴിയും.പരാതികളിൽ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കാനും വിവരം പരാതിക്കാരനെ അറിയിക്കാനും സംവിധാനമുണ്ടാകും. അടിയന്തര നടപടി വേണ്ട പരാതികളിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം രേഖപ്പെടുത്താനും കഴിയും.

KERALA
News Image

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെയും അനശ്വര ഗ്രന്ഥശാല ഏഴാം ചിറയുടെയും സംയുക്തത്തിൽ കൽപ്പറ്റ കരുണ ഐ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ 8/11/2026ന് രാവിലെ 10 മണി മുതൽ 1 മണി വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. ക്യാമ്പിൽ പ്രായ ഭേദമന്യേ കണ്ണുകൾ പരിശോധിച്ചു സൗജന്യമായി മരുന്നുകൾ നൽകും. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുമായി ഗോപിദാസ് :9447037921,പ്രകാശ് പ്രാസ്‌കോ:9847291128 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ARIYIPPU
News Image

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും

കരിമ്പുമ്മൽ അംഗനവാടിയും, ചുണ്ടക്കുന്ന് അംഗനവാടിയും, സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയും സംയുക്തമായി കൽപ്പറ്റ കരുണ ഐ ട്രെസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 9/11/26 ന് രാവിലെ10 മണി മുതൽ 1 മണി വരെ കരിമ്പുമ്മൽ അംഗനവാടിയിൽ വച്ചു നടത്തും. ക്യാമ്പിൽ പരിശോധനയും മരുന്നുകളും സൗജന്യമായിരിക്കും. ഉദ്ഘാടനം വാർഡ് മെമ്പർ എൻ രാജു നിർവഹിക്കും. ക്യാമ്പിൽ ക്യാൻസർ ബാധിച്ചു മുടി നഷ്ടപ്പെട്ട സ്ത്രീകൾക്കു സൗജന്യ വിഗ്ഗ്, കൃത്യമ സ്തനങ്ങൾക്കുമുള്ള അപേക്ഷ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുമായി വിളിക്കുക:അമിത അശോക് 9562610422, റെജി സെബാസ്റ്റ്യൻ 9400010374,പ്രകാശ് പ്രാസ്കോ 9847291128.

ARIYIPPU
News Image