Advertisement

വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര ഭാഗങ്ങളിൽ നാളെ (ജൂലൈ 28) രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറുവരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കിണറ്റിങ്ങൽ ചെബ്രാംകുഴി ഭാഗങ്ങളിൽ നാളെ (ജൂലൈ 28) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.

ARIYIPPU
News Image

എം.ബി.എ സ്പോട്ട് അഡ്മിഷൻ

ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ 2026-28 വർഷത്തേക്കുള്ള ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ  ജൂലായ് 28, 29, 30 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്നു. 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org

ARIYIPPU
News Image

എം.ബി.എ സ്പോട്ട് അഡ്മിഷൻ

   ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ 2026-28 വർഷത്തേക്കുള്ള ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ  ജൂലായ് 28, 29, 30 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്നു. 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org

ARIYIPPU
Placeholder
Advertisement

ടെണ്ടര്‍ ക്ഷണിച്ചു.

കൽപ്പറ്റ ​ജനറൽ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന എയർ കണ്ടീഷനിങ് സംവിധാനങ്ങൾക്ക് വാർഷിക പരിപാലനകരാർ (എഎംസി) ഏർപ്പെടുത്തുന്നതിന് അംഗീകൃത ഏജൻസികൾ /വ്യക്തികളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ആഗസ്റ്റ് 10ന് ഉച്ചക്ക് ഒന്ന് വരെ ടെണ്ടര്‍‍ സ്വീകരിക്കും. ഫോണ്‍ -04936206768കൽപ്പറ്റ ജനറൽ ആശുപത്രിയിലും പരിസരത്തും ക്ഷുദ്രജീവി ശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പേസ്റ്റ് കൺട്രോൾ നടത്തുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ആഗസ്റ്റ് ആറിന് ഉച്ചക്ക് ഒന്ന് വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ -04936206768

ARIYIPPU
News Image

ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയിൽ തുടക്കം

ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, സുൽത്താൻ ബത്തേരി നഗരസഭ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാതല ഡെങ്കി വിരുദ്ധ മാസാചരണത്തിന് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ബോധവൽക്കരണ പരിപാടികളുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം.മൊയ്തീൻ ഷാ മുഖ്യപ്രഭാഷണവും ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആര്യ വിജയകുമാർ സന്ദേശ പ്രഭാഷണവും നsത്തി. ജില്ലാ വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ വി.പി.കൃഷ്ണകുമാർ, ഡി.വി.സി. യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു എന്നിവർ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍, ഉറവിട നശീകരണ മാർഗ്ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവൽക്കരണ ക്ലാസെടുത്തു.പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനത്തിൽ നിന്നും ആരംഭിച്ച ബഹുജന ബോധവൽക്കരണ വിളംബര റാലി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. റാലിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവൽക്കരണ സ്‌കിറ്റും ജനശ്രദ്ധയാകർഷിച്ചു. സുൽത്താൻ ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രമോദ് പാളാക്കര, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി.ഷംസാദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലീല പാൽപത്ത്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷിഫാനത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷറീന അബ്ദുള്ള, പി.എസ്.ഡിവിഷൻ കൗൺസിലർ സുലഭി, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോകെ. വി. സിന്ധു, ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിജു അശോകൻ, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, വയനാട് ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ പി.എം. ഫസൽ, സുൽത്താൻ ബത്തേരി മുനിസിപ്പൽ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ പി.എസ്.സന്തോഷ് കുമാർ, സി.ഡി.പി.ഒ. ഭാഗ്യലക്ഷ്മി, കടുംബശ്രീ സി.ഡി.എസുമാരായ പ്രസന്നകുമാരി, രാജലക്ഷ്മി, ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഡെങ്കിപ്പനി: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും  ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പ്രധാനമായും പകൽ സമയങ്ങളിലാണ് ഈ കൊതുകുകൾ കടിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത തലവേദനയും കണ്ണിനു പിന്നിലെ വേദനയും പേശികളിലും സന്ധികളിലും കഠിനമായ വേദന, ശരീരത്തിൽ ചുവന്ന തടുപ്പുകൾ, വിറയൽ, കടുത്ത ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം. ചികിത്സ നീട്ടി വെക്കുന്നതും സ്വയം ചികിത്സയും രോഗം ഗുരുതരമാകുന്നതിനും മരണം വരെ സംഭവിക്കുന്നതിനും കാരണമായേക്കാം. കൊതുക് കടി ഏൽക്കാതിരിക്കാൻ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവല, കൊതുക് തിരികൾ, ക്രീമുകൾ എന്നിവ ഉപയോഗിക്കുക . എന്നിവയാണ് പ്രതിരോധ മാർഗ്ഗങ്ങൾ. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, ഫ്രിഡ്ജിന്റെ വാട്ടർ ട്രേ, വാട്ടർ കൂളറുകൾ, അലങ്കാരച്ചെടികളുടെ ചട്ടികൾ, മടലുകൾ, ടെറസ്സ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഉപയോഗശൂന്യമായ പാത്രങ്ങളും ആക്രി വസ്തുക്കളും വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുക. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനായി 'ഡ്രൈ ഡേ' ആചരിക്കണം. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം.

SULTAN BATHERY
News Image

ഡ്രൈവിങ് ടെസ്റ്റ്; മുൻ മന്ത്രി ഗണേഷ് കുമാറിന്‍റെ ഉത്തരവ് അടിമുടി തിരുത്തി യുഡിഎഫ് സർക്കാർ, സ്ലോട്ടുകളുടെ എണ്ണം കൂട്ടി

ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ തീരുമാനം തിരുത്തി പുതിയ സർക്കുലർ. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നു എന്ന പരാതിയെ തുടർന്നാണ് മാറ്റം. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അന്‍പതാക്കി ഉയര്‍ത്തി. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. നിരീക്ഷണത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിസ്ലോട്ട് വിഭജനംപുതിയ ഡ്രൈവിംഗ് ടെസ്റ്റ് -28റീടെസ്റ്റ്-20

KERALA
News Image

സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം; ഇന്ന് പവന് 680 രൂപ വര്‍ധിച്ചു.

സ്വർണവും വെള്ളിയും സംസ്ഥാനത്ത് ഇന്ന് വിലവർധനയോടെ വ്യാപാരം തുടങ്ങി. 22 കാരറ്റ് സ്വർണത്തിന്റെ പവന് 680 രൂപ കൂടി 1,06,960 രൂപയായപ്പോള്‍, ഗ്രാമിന് 85 രൂപയാണ് വർധിച്ചത്.18, 14, 9 കാരറ്റ് സ്വർണങ്ങളിലും വെള്ളിയിലും നിരക്കുകള്‍ ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് (ജൂലൈ 27) വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 85 രൂപ വർധിച്ച്‌ പുതുക്കിയ വിപണി വില 13,370 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 680 രൂപ ഉയർന്ന് പുതിയ നിരക്ക് 1,06,960 രൂപയിലേക്ക് എത്തിച്ചേർന്നു.പശ്ചിമേഷ്യയില്‍ സംഘർഷത്തിന് ശമനമായതും തുടർന്ന് ക്രൂഡ് ഓയില്‍ വിലയില്‍ ശക്തമായ തിരുത്തല്‍ നേരിട്ടതും ഈയാഴ്ച ചേരുന്ന യു.എസ് ഫെ‍ഡറല്‍ റിസർവിന്റെ യോഗത്തില്‍ പലിശ നിരക്ക് വർധന ഉണ്ടായേക്കില്ലെന്ന നിഗമനവുമാണ് രാജ്യാന്തര വിപണിയില്‍ സ്വർണ വില ഉയരാൻ ഇടയാക്കിയത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനായത്.അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 70 രൂപ വർധിച്ച്‌ പുതുക്കിയ വില 10,985 രൂപയായി. സമാനമായി 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 55 രൂപ ഉയർന്ന് വില 8,560 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 35 രൂപ വർധിച്ച്‌ ഇന്നത്തെ വിലയായി 5,520 രൂപയായും കുറിച്ചു.വെള്ളിയുടെ നിരക്കുകളിലും ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ ഉയർന്ന് പുതുക്കിയ വില 240 രൂപയായി. ഇതോടെ 10 ഗ്രാം വെള്ളിക്ക് 2,400 രൂപയായും 100 ഗ്രാം വെള്ളിക്ക് 24,000 രൂപയായും ഒരു കിലോഗ്രാം വെള്ളിക്ക് 2,40,000 രൂപയായും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലും വെള്ളി വിലയില്‍ ഒരു ശതമാനത്തിലേറെ വർധന പ്രകടമായിട്ടുണ്ട്.

KERALA
News Image

സിംബാബ്‌വെയെ തൂത്തുവാരി ഇന്ത്യ; മായങ്കിന് മൂന്ന് വിക്കറ്റ്, അവസാന ടി20യില്‍ 35 റണ്‍സ് ജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മൂന്നാം മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവംശിയുടെ (49 പന്തില്‍ 81) ഇന്നിംഗ്‌സാണ് തുണയായത്. ഇഷാന്‍ കിഷന്‍ (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവ്, രണ്ട് പേരെ പുറത്താക്കിയ യാഷ് താക്കൂര്‍ എന്നിവാരണ് സിംബാബ്‌വെയെ തകര്‍ത്തത്.43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റയാന്‍ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്‌കറോറര്‍. വെസ്ലി മധെവേരെ (28), ബെന്‍ കറന്‍ (20), ഡിയോണ്‍ മെയേഴ്‌സ് (19), ബ്രാഡ് ഇവാന്‍സ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നേരത്തെ, ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തത് കണ്ടാണ് മൂന്നാം ടി20 മത്സരം തുടങ്ങിയത്. നേരിട്ട നാലാം പന്തില്‍ തന്നെ താരം പുറത്തായി. രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ വൈഭവ് - ഇഷാന്‍ കിഷന്‍ (26 പന്തില്‍ 29) സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്.എന്നാല്‍ കിഷന്‍ 11-ാം ഓവറില്‍ മടങ്ങി. തൊട്ടുപിന്നാലെ 15-ാം ഓവറില്‍ വൈഭവും പവലിയനില്‍ തിരിച്ചെത്തി. 49 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സും എട്ട് ഫോറും നേടിയിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കാവട്ടെ (18 പന്തില്‍ 27) അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. പിന്നീട് തിലക് വര്‍മ (11) - റിങ്കു സിംഗ് (25) സഖ്യം കൂട്ടിചേര്‍ത്ത 28 റണ്‍സ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സിംബാബ്‌വെക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റെടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

SPORTS
News Image

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.

പാമ്പള യൂണിറ്റിലെ വിന്നേഴ്‌സ് സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി എഫ്.ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ബുഷറ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷെമീറ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് സി ഡി ഒ സുനി ജോബി മുഖ്യസന്ദേശം നൽകി.സുഫൈറ സ്വാഗതവും,ജംഷിദ നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

SULTAN BATHERY
News Image

സ്വർണവില വലിയ കുതിപ്പിന് മുമ്പുള്ള വിശ്രമത്തില്‍: ദീർഘകാല നിക്ഷേപ സാധ്യതകൾ സുരക്ഷിതമെന്ന് വിദഗ്ധർ

സ്വര്‍ണവിലയിലുണ്ടായ താൽക്കാലിക ആശ്വാസം നിക്ഷേപകരിൽ ആശങ്കയുയർത്തുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് പോയിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധർ. ജനുവരിയിലെ സർവ്വകാല റെക്കോർഡിൽ നിന്ന് വലിയ ഇടിവുണ്ടായെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണവില വലിയ തകർച്ചയിലേക്ക് പോകാതെ ഒരു നിശ്ചിത പരിധിയിൽ തുടരുകയാണ്. വിപണിയിലെ ഈ താത്കാലിക നിശ്ചലാവസ്ഥ കൂടുതൽ വലിയൊരു മുന്നേറ്റത്തിന് മുന്നോടിയായുള്ള ചുവടുവെപ്പാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.വിലയിൽ വലിയ മാറ്റങ്ങളില്ലെങ്കിലും മാർക്കറ്റിന്റെ അടിത്തട്ടിൽ വിലഉയരുന്നതിന് ഗുണപരമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഡെയ്‌ലി റിലേറ്റീവ് സ്ട്രെങ്ത് ഇൻഡെക്സ് പരിശോധിക്കുമ്പോൾ വിൽപന സമ്മർദ്ദം കുറയുന്നതായി കാണാം. 'ബുള്ളിഷ് ഡൈവേർജൻസ്' (Bullish Divergence) ദൃശ്യമാകുന്നതോടെ സ്വർണവില വീണ്ടും മുകളിലേക്ക് ഉയരാനുള്ള സാധ്യതയും ശക്തമാണ്.സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിപ്പിക്കുന്നതിൽ ലോകത്തെ കേന്ദ്ര ബാങ്കുകളാണ് നിർണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2026-ലെ സെൻട്രൽ ബാങ്ക് ഗോൾഡ് റിസർവ് സർവേ പ്രകാരം, 90% കേന്ദ്ര ബാങ്കുകളും വരും വർഷത്തിൽ ആഗോള സ്വർണശേഖരം വർധിക്കുമെന്ന് കരുതുന്നു. ഇതിൽ പകുതിയോളം ബാങ്കുകൾ തങ്ങളുടെ സ്വന്തം ശേഖരം ഉയർത്താൻ പദ്ധതിയിടുന്നു.ചൈനയുടെ കേന്ദ്ര ബാങ്കായ 'പീപ്പിൾസ് ബാങ്ക് ഓഫ് ചൈന' 2026 ജൂണിൽ മാത്രം 15 ടൺ സ്വർണമാണ് വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ 20 മാസമായി ചൈന തുടർച്ചയായി സ്വർണം വാങ്ങുന്നുണ്ട്. നിലവിൽ ചൈനയുടെ കരുതൽ ശേഖരത്തിൽ 2,346 ടൺ സ്വർണമുണ്ട്. വിപണിയിൽ വില കുറയുമ്പോൾ ദീർഘകാല നിക്ഷേപകർ അവസരം മുതലെടുക്കുന്ന കാഴ്ചയാണ് ചൈനയിൽ കാണുന്നത്. ആഭരണ ഡിമാൻഡ് കുറഞ്ഞപ്പോഴും സ്ഥാപന നിക്ഷേപകരും ഔദ്യോഗിക ഏജൻസികളും സ്വർണം വൻതോതിൽ വാങ്ങി ശേഖരിക്കുകയായിരുന്നു.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും തങ്ങളുടെ കരുതൽ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി സ്വർണം വാങ്ങുന്നത് ക്രമേണ വർധിപ്പിച്ചിട്ടുണ്ട്. ഫിസിക്കൽ ഗോൾഡിന് പുറമേ ഗോൾഡ് ഇടിഎഫുകൾ സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്നിവയിലൂടെ നിക്ഷേപകർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഹ്രസ്വകാല അടിസ്ഥാനത്തിൽ യു.എസ് ഡോളറിന്റെ മൂല്യത്തിലോ പലിശ നിരക്കുകളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിൽ ചെറിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും, ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നിടത്തോളം സ്വർണത്തിന്റെ ദീർഘകാല നിക്ഷേപ സാധ്യതകൾ തികച്ചും സുരക്ഷിതമായി തന്നെ തുടരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

KALPETTA
News Image

വെങ്ങപ്പള്ളിയിൽ 'Golden Achievers 2026' എക്സലൻസ് അവാർഡ് വിതരണം നടത്തി

വെങ്ങപ്പള്ളി : യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള 'Golden Achievers 2026' എക്സലൻസ് അവാർഡ് വിതരണം വെങ്ങപ്പള്ളിയിൽ സംഘടിപ്പിച്ചു.കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത എഴുത്തുകാരൻ ആൻഷൈൻ തോമസ് മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡന്റ് ആഷിർ കെ. അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ സെക്രട്ടറി ആൽഫിൻ അമ്പാറയിൽ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജിത്ത് കെ. ടി,വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജൻ മാഷ്, വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ഭരത്കുമാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വെങ്ങപ്പള്ളി ഡിവിഷൻ അംഗം അഞ്ജലി നാരായണൻകുട്ടി, വെങ്ങപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില എൻ. കെ., വാർഡ് അംഗങ്ങളായ സലിം ബാവ, വിനീഷ് കെ., മുതിർന്ന കോൺഗ്രസ് നേതാക്കളായ വേണുഗോപാൽ കീഴിശ്ശേരി, സലീം മാഷ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു..

KALPETTA
News Image

ഇന്ത്യയുടെ യുവജന ശക്തി ഫാസിസ്റ്റ് ഭരണകൂടത്തിനുള്ള താക്കീത്:കെഎൻഎം

വിദ്യാഭ്യാസ രംഗത്തെ നീതിനിഷേധത്തിനെതിരെ ഡൽഹിയിൽ ഉയർന്നുവന്ന യുവജന പ്രക്ഷോഭവും ഫാസിസ്‌റ്റ് ഭരണകൂടം മുട്ടുമടക്കേണ്ടി വന്നതും മതേതര ഇന്ത്യയെ പുനർനിർമ്മിക്കുന്നതിൽ പ്രതീക്ഷ നൽകുന്നതാണന്നുംഇന്ത്യയുടെ യുവജന ശക്തി ഫാസിസ്റ്റ് ഭരണകൂടത്തിനുള്ള താക്കീതാണെന്നും കെഎൻഎം മർകസുദ്ദഅ് വ വയനാട് ജില്ലാ പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു . കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡൻ്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു.കെഎൻഎം ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. കെ എൻ എം സംസ്ഥാന സെക്രട്ടറി എൻ എം അബ്ദുൾ ജലീൽ , ഐ എസ് എം സംസ്ഥാന പ്രസിഡൻ്റ് ഹാസിൽ കുട്ടമംഗലം , അബ്ദുൾ ജലീൽ മദനി , ബശീർ സ്വലാഹി , അമീർ അൻസാരി, കെ കെ ആയിശ ടീച്ചർ, ഫിറോസ് മാസ്റ്റർ , അശ്റഫ് പുൽപ്പള്ളി , സനാബീൽ റിപ്പൺ , അഫ്രിൻ ഹനാൻ എന്നിവർ സംസാരിച്ചു.

KALPETTA
News Image

മൈക്രോ പ്ലാൻ ഫണ്ട് ലഭിച്ചില്ലെന്ന് പരാതി കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ പ്രതിഷേധവുമായി മുണ്ടക്കൈ ചൂര്ൽമല ദുരന്തബാധിതർ

മൈക്രോ പ്ലാൻ ഫണ്ട് ലഭിച്ചില്ലെന്ന് പരാതി കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ പ്രതിഷേധവുമായി മുണ്ടക്കൈ ചൂര്ൽമല ദുരന്തബാധിതർസംരംഭങ്ങൾ നടപ്പാക്കാൻ സർക്കാർ രണ്ടുലക്ഷം രൂപ വരെ പ്രഖ്യാപിച്ചിരുന്നെങ്കിലും പലർക്കും ഈ തുക ലഭിച്ചില്ലെന്നാരോപിച്ചാണ് ഫെയ്സ് വണ്ണിൽപ്പെട്ട ദുരന്തബാധിതർ പ്രതിഷേധിക്കുന്നത്.

KALPETTA
News Image

ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം

രൂക്ഷമായ വേനലിൽപോലും 10 വർഷം വൈദ്യുത വിതരണം ഉറപ്പാക്കിയ സംസ്ഥാനത്തെ, യുഡിഎഫ്‌ സർക്കാർ ഇരുട്ടിൽ നിർത്തുന്നതിനെതിരെ പ്രതിഷേധ വെളിച്ചം തീർത്ത്‌ സിപിഐഎം. വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാതെ നാടിനെ ഇരുട്ടിലാക്കിയ യുഡിഎഫ്‌ നയത്തിനെതിരെ ജില്ലയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും മെഴുകിതിരി തെളിയിച്ച്‌ പ്രതിഷേധിച്ചു. വീടുകളിലും പ്രതിഷേധാഗ്നി ജ്വലിച്ചു.   യുഡിഎഫ്‌ നേതൃത്വവും സർക്കാരും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിന്‌ ഉത്തരം പറയണമെന്നും വൈദ്യുതി പ്രതിസന്ധിക്ക്‌ അടിയന്തര പരിഹാരം കാണണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.  ജില്ലാതല ഉദ്‌ഘാടനം വെള്ളമുണ്ട എട്ടേനാലിൽ ജില്ലാ സെക്രട്ടറി കെ റഫീഖ്‌ നിർവഹിച്ചു. പി സി ബെന്നി അധ്യക്ഷനായി. എം മുരളീധരൻ, കെ വിജയൻ, എം പി പ്രകാശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി ഗഗാറിൻ വൈത്തിരി ലോക്കലിലും, പി വി സഹദേവൻ മാനന്തവാടി ട‍ൗൺ, രുഗ്‌മിണി സുബ്രഹ്മണ്യൻ കേണിച്ചിറ, എ എൻ പ്രഭാകരൻ, എം മധു എന്നിവർ ഏച്ചോം ലോക്കലിലും പങ്കെടുത്തു.

MANANTHAVADY
News Image

പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

പനമരം - പനമരം കൈതക്കൽ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പഴയ വില്ലേജ് ഓഫീസിന് മുൻപിൽ വെച്ച് അല്പം മുൻപാണ് സംഭവം. അപകടത്തിൽ ബസ്സുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബസ്സുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസുകാരും മറ്റ് യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗൗരവകരമല്ലെന്നാണ് പ്രാഥമിക വിവരം.അപകടത്തെത്തുടർന്ന് മാനന്തവാടി - കൽപ്പറ്റ റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്. പരിക്കേറ്റവരുടെ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.

KALPETTA
News Image

വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് മാനന്തവാടി രൂപത വൊക്കേഷൻ പ്രമോട്ടർ ഫാ. അഭിഷേക് കണ്ടത്തിൻകര മുഖ്യകാർമികനായി. ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ സഹകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. തുടർന്ന് നേർച്ചഭക്ഷണവും ഒരുക്കി. തിരുനാളിനോടനുബന്ധിച്ച് മുതിരേരി ശാഖ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദൈവവിളി–വ്യക്തിത്വ വികസന സെമിനാറും സംഘടിപ്പിച്ചു. ഫാ. അഭിഷേക് കണ്ടത്തിൻകരയും മാനന്തവാടി പ്രൊവിൻസിലെ എഫ്.സി.സി. സിസ്റ്റേഴ്സും സെമിനാറിന് നേതൃത്വം നൽകി. ഉച്ചയോടെ പരിപാടികൾ സമാപിച്ചു.

MANANTHAVADY
News Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.

KERALA
News Image

124 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

തോമാട്ടുചാൽ കോട്ടൂർ പാലത്ത് നിന്ന് കൽപ്പറ്റ മുണ്ടേരി സ്വദേശിയായ വേണുഗോപാലിനെ അമ്പലവയൽ പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. സബ് ഇൻസ്പെക്ടർമാരായ രവീന്ദ്രൻ. എം, എൽദോ വി.ജെ, എ.എസ്.ഐ സനൽ, സിപിഒ മുഹമ്മദ് അൻസാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

KALPETTA
News Image

14കാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു; പരിശോധനയ്ക്കിടെ പൊലീസ് പൊക്കി, അമ്മയ്ക്ക് കോടതി പിഴയിട്ടത് 26,000 രൂപ

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചതില്‍ അമ്മയ്ക്ക് പിഴയിട്ട് കോടതി. 14 വയസുകാരന് സ്‌കൂട്ടര്‍ നല്‍കിയതിന് 26,000 രൂപയാണ് കടയ്ക്കല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചത്. അമ്മയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്നായിരുന്നു അമ്മയ്ക്ക് പിഴ വിധിച്ചത്.2023 ഏപ്രില്‍ ഒന്‍പതിന് ചിതറ പൊലീസ് മടത്തറ കൊല്ലായില്‍ ജങ്ഷനില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്ടി പിടിയിലായത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ രക്ഷാകര്‍ത്താവിനെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു.

KERALA
News Image

പ്രൈമറി തലത്തിൽ 'ഡിജിറ്റൽ സ്ക്വയർ' പദ്ധതി

പനമരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി പ്രൈമറി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) വഴി നടപ്പാക്കുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈൻ ആയി നിർവഹിച്ചു. കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ ശിൽപശാലയുടെ ഭാഗമായി ജില്ലയിൽ പനമരം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയുടെ ഔദ്യോഗിക മാർഗരേഖയും മന്ത്രി പ്രകാശനം ചെയ്തു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ കളിയിലൂടെയുള്ള പഠനം , സർഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ജികോംപ്രിസ് പോലുള്ള എജുടെയിൻമെന്റ് സോഫ്റ്റ്‌വെയറുകൾ, ഇ-ക്യൂബ് ലാംഗ്വേജ് ലാബുകൾ, ചിത്രരചനയ്ക്കും അനിമേഷനുമുള്ള സംവിധാനങ്ങൾ എന്നിവ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഇതിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാഴ്ചപരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റൽ സ്‌ക്വയർ ഡിസൈൻ ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ കുട്ടികൾക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ 2026’ ശക്തമായി നടപ്പിലാക്കുമെന്നും, ഇതിനായി സ്കൂളുകളിലെ സൈബർ സേഫ്റ്റി കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന ‘താരാപഥം’ അക്കാദമിക മോണിറ്ററിങ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്കൂൾവിക്കി ശാക്തീകരിക്കുന്നതിനായി ‘സ്കൂൾവിക്കിത്തോൺ’, ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ യു.പി തലത്തിലേക്ക് വ്യാപിപ്പിക്കൽ എന്നിവയും മന്ത്രി തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു.പദ്ധതിയുടെ നടത്തിപ്പിനായി മുഴുവൻ ഐടി കോർഡിനേറ്റർമാർക്കും അധ്യാപകർക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകുമെന്ന് പദ്ധതി വിശദീകരണം നടത്തി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു .ജില്ലാ കോർഡിനേറ്റർ ഹസീന സി, മാസ്ടർ ട്രെയിനർമാരായ മനോജ് കെ എം, പ്രിയ ഇ വി, ജിൻഷ തോമസ്, റൗഫ് കെ എസ്, അർഷദ് അലി എ കെ എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു

KALPETTA
News Image