Advertisement

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; പുറത്ത് പരിക്ക് ഉണ്ടായിരുന്നില്ല, പരിയാരത്തെ ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്ഐടി

കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡി. കോളേജിലെ ഡോക്ടർമാരിൽ നിന്ന് എസ്ഐടി മൊഴിയെടുത്തു. പുറത്ത് കാണത്തക്ക പരിക്ക് വീണാ ജോർജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയതായാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് മെഡിക്കൽ രേഖകളും എസ്ഐടി ശേഖരിച്ചു. അതേസമയം, കേസില്‍ തെറ്റായി മൊഴി നല്‍കിയ മുന്‍ഗണ്‍മാനെതിരെ എസ്ഐടി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. വീണയുടെ മുന്‍ ഗണ്‍മാന്‍ അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കുക. കെ എസ് യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് അക്രമിച്ചെന്ന മൊഴി വീണയുടെ നിര്‍ദേശ പ്രകാരമാണ് നല്‍കിയതെന്ന് അഭിലാഷ് എസ് ഐ ടിയോട് വെളിപ്പെടുത്തിയിരുന്നു. അഭിലാഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് നേരത്തെ കേസെടുത്തത്.

KERALA
News Image

ഇ.പി.എഫ്–ഇ.എസ്.ഐ ബോധവൽക്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സുവിധ സമാഗം ജില്ലാതല ബോധവൽക്കരണ ക്യാമ്പ് ഒക്ടോബർ 27ന് രാവിലെ ഒമ്പതിന് സുൽത്താൻ ബത്തേരി മിൽക്ക് സൊസൈറ്റിയിൽ നടക്കും. ഇ.പി.എഫ്, ഇ.എസ്.ഐ പദ്ധതികളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമാണ് ക്യാമ്പ്. അംഗങ്ങൾക്കും തൊഴിലുടമകൾക്കും പെൻഷനായവർക്കും https://forms.gle/tfJAjVXHVj41J6Zn6 ലിങ്ക് വഴിയോ വേദിയിലെ സ്പോട്ട് രജിസ്ട്രേഷൻ വഴിയോ പങ്കെടുക്കാം. ഫോണ്‍- 04952361293[10/27, 11:19 AM] Siiiiii: *ക്ഷീര വികസന വകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷിക്കാം* ക്ഷീര വികസന വകുപ്പിന്റെ 2026-2027 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന നവംബർ ഏഴ് വരെ രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാം. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടാം. കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9447 773180, പനമരം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9745 294737, മാനന്തവാടി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9846 212700.

ARIYIPPU
News Image

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതിയുടെ നവംബറിലെ യോഗം ഏഴിന് രാവിലെ 10.30ന് മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. സമിതി അംഗങ്ങൾ കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

MANANTHAVADY
News Image
Advertisement

ക്ഷീര വികസന വകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ 2026-2027 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന നവംബർ ഏഴ് വരെ രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാം. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടാം. കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9447 773180, പനമരം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9745 294737, മാനന്തവാടി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9846 212700.

ARIYIPPU
News Image

വയനാട് സ്കൂൾ കലോത്സവത്തിലെ ഒപ്പന ജേതാക്കൾക്ക് സ്മാരക എവറോളിംഗ് ട്രോഫി

കൽപ്പറ്റ: മാപ്പിളകലാ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഹിപ്സു റഹ്മാന്റെ സ്മരണകൾ പുതുക്കി, അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങൾ പങ്കുവെച്ച അനുസ്മരണ യോഗം ശ്രദ്ധേയമായി. 2026 ഒക്ടോബർ 25 ഞായറാഴ്ച കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂളിൽ വയനാട് മാപ്പിളകലാ അസോസിയേഷന്റെയും എച്ച്.ഐ.എം.യു.പി. സ്കൂൾ കൽപ്പറ്റയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.വയനാട് മാപ്പിളകലാ അസോസിയേഷൻ പ്രസിഡന്റ്, അസോസിയേഷൻ ഓഫ് കേരള മാപ്പിളകലാ ഇൻസ്ട്രക്ടേഴ്സ് സംസ്ഥാന പ്രസിഡന്റ്, ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്, കേരള മാപ്പിളകലാ അക്കാദമി ജില്ലാ രക്ഷാധികാരി, കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി എക്സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു ഹിപ്സു റഹ്മാൻ.അസ്മിന മേപ്പാടിയുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ റംല വൈത്തിരി സ്വാഗതം പറഞ്ഞു. എച്ച്.ഐ.എം.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ യോഗം ഉദ്ഘാടനം ചെയ്തു.മാപ്പിളപ്പാട്ട് രചയിതാവ് ഫസൽ കൊടുവള്ളി, സിയാദ് തമ്മനം, റഹീന കൊളത്തറ, റഷീദ്, മജീദ് കളപ്പാട്ട്, സിറാജുദ്ദീൻ, റീമ ടീച്ചർ, സജ്ന ടീച്ചർ, ജെസ്സി പുൽപ്പള്ളി, സലിം, ഹാരിസ് ഹാരിസ്, ഷഹ്ബ, സലിം കൽപ്പറ്റ, നൂഷിബ, മുജീബ് കൽപ്പറ്റ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഹിപ്സു റഹ്മാനുമായുള്ള സ്നേഹബന്ധങ്ങളും കലാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും ഓർത്തെടുത്ത പ്രസംഗങ്ങൾ സദസ്സിനെ വികാരനിർഭരമാക്കി.വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് മാപ്പിളകലാ സംഘടന ഏർപ്പെടുത്തിയ 'ഹിപ്സു റഹ്മാൻ സ്മാരക എവറോളിംഗ് ട്രോഫി' ചടങ്ങിൽ കൈമാറി. പ്രശസ്ത മാപ്പിളകലാ നിരൂപകൻ ഫൈസൽ എളേറ്റിൽ, കമ്മിറ്റി കൺവീനർ മുസ്തഫ മാസ്റ്റർക്കുവേണ്ടി കേരള മാപ്പിളകലാ അക്കാദമി സെക്രട്ടറി അബ്ദുല്ല മാസ്റ്റർക്ക് ട്രോഫി കൈമാറി.ഹിപ്സു റഹ്മാൻ എന്ന കലാകാരനോടും വ്യക്തിയോടുമുള്ള സ്നേഹവും ആദരവും നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ നടന്ന അനുസ്മരണ യോഗം മാപ്പിളകലാ രംഗത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ അടയാളപ്പെടുത്തുന്ന ഹൃദയസ്പർശിയായ ചടങ്ങായി മാറി.

KALPETTA
News Image

ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിങ് പ്ലേയ്സ് രജിസ്ട്രേഷൻ 28 മുതൽ

കൽപ്പറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഹാൾട്ടിങ് പ്ലേയ്സുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 28, 29, 30 തീയതികളിൽ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സീനിയോറിറ്റി അടിസ്ഥാനത്തിൽ ആദ്യ ദിവസം ഒന്നു മുതൽ 200 വരെയുള്ള ഓട്ടോറിക്ഷകൾക്കാണ് രജിസ്ട്രേഷന് അവസരം. വാഹനത്തോടൊപ്പം പൂരിപ്പിച്ച രജിസ്ട്രേഷന്‍‍ ഫോറം, ആധാർ കാർഡിന്റെ പകർപ്പ്, വാഹനത്തിന്റെ മറ്റ് രേഖകൾ എത്തണം. ഫോണ്‍- 04936 202349

KALPETTA
News Image

കൂടിക്കാഴ്ച 28 ന്

നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മൾട്ടിപ്പർപ്പസ് ജോലികൾ ഔട്ട് സോഴ്‌സ് ചെയ്യുന്നതിൻ്റെ ഭാഗമായി എടവക ഗ്രാമപഞ്ചായത്ത് സി ഡി എസ് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൂടിക്കാഴ്‌ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന രേഖ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍- 8606940942

ARIYIPPU
News Image

ജൽ ജീവൻ മിഷൻ ലാബുകളിൽ കെമിസ്റ്റ്

കേരള ജല അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം ജൽ ജീവൻ മിഷൻ ലാബുകളിലേക്ക് കെമിസ്ട്രി ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ തസ്തികകളിലേക്ക് പ്രതിമാസ വേതനത്തിൽ പരമാവധി ഒരു വർഷക്കാലത്തേക്കാണ് നിയമനം. ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ തസ്തികകയിലേക്ക് എൻ.എ.ബി.എൽ. മാനദണ്ഡപ്രകാരമുള്ള പ്രവൃത്തി പരിചയം നിർബന്ധം. കെമിസ്ട്രിൽ ബിരുദാനന്തര ബിരുദം, ഐ.എസ്.ഒ. പരിശീലന സർട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. 45 വയസ്സാണ് പരമാവധി പ്രായം. താത്പര്യമുള്ളർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ ആറിന് രാവിലെ 11 ന് ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബ്, സുൽത്താൻ ബത്തേരി കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0495 2374570

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍/ പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 20,21,22 തിയതികളില്‍ തിരുവന്തപുരത്ത് സംഘടിപ്പിക്കുന്ന 'കളിക്കളം-2026' കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ യാത്രയ്ക്കായി 49 സീറ്റ് ടൂറിസ്റ്റ് ബസ് (എ സി/ നോൺ എ സി) വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം കൽപ്പറ്റ ഐ.ടി.ഡി.പി ഓഫീസിൽ ക്വട്ടേഷൻ ലഭിക്കണം. ഫോൺ: 04936-202232

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന കാപ്പുവയൽ, ബി.എസ്.എന്‍.എല്‍ കാവുംമന്ദം, കാവും മന്ദം ടൗൺ, കാലിക്കുനി, കള്ളം തോട്, പുഴയ്ക്കൽ, അയിനിക്കണ്ടി, ശാന്തി നഗർ, താഴെയിടം, എട്ടാം മൈൽ, കുണ്ടിലങ്ങാടി ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (ഒക്ടോബര്‍ 27) രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് 3.30 വരെ പൂർണമായി വൈദ്യുതി മുടങ്ങും. ഉക്കിനികുന്ന് ഭാഗത്ത് രാവിലെ എട്ട് മുതൽ വൈകീട്ട് 5.30 വരെയും ചെന്നലോട്, മയിലാടുംകുന്നു, ലൂയിസ് മൗണ്ട്, വൈപ്പടി, കല്ലങ്കാരി ഭാഗത്ത് ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ARIYIPPU
News Image

ഗതാഗത നിയന്ത്രണം

പി.എം.ജി.എസ്.വൈ III പദ്‌ധതിയിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്ന നെന്മേനി, അമ്പലവയൽ പഞ്ചായത്തുകളിൽ ഉൾപ്പെട്ട അമ്പുകുത്തി- കരടിപ്പാറ- കോട്ടൂർ റോഡിൽ അമ്പുകുത്തി മുതൽ കൃഷ്‌ണപുരം ചർച്ച് വരെ വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് നിർത്തിവെക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

ARIYIPPU
News Image

കോട്ടൂരിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ അഞ്ചാമനും പിടിയിൽ

അമ്പലവയൽ: ജൂലൈയിൽ ജില്ലാതിർത്തിയായ കോട്ടൂരിൽ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വിൽപ്പനക്കാരനെ പിടികൂടിയ കേസിൽ അഞ്ചാമനും പിടിയിൽ. ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ കൈമാറിയ മേപ്പാടി, നത്തംകുനി, ചുണ്ടേൽ തൊടിയിൽ വീട്ടിൽ സി.ആർ.അമൽ (26) നെയാണ് കോട്ടയം, മാട പ്പള്ളിയിൽ നിന്ന് തൃക്കൊടിത്താനം പോലീസിൻ്റെ സഹായത്തോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഇയാൾ 2023, 2025 വർഷങ്ങളിൽ മീനങ്ങാടി സ്റ്റേഷനിലെ ലഹരി കേസുകളിൽ ജാമ്യത്തിലിറങ്ങിയയാളാണ്. 26.07.2026 ന് കോട്ടൂരിൽ നടത്തിയ പരിശോധനയിൽ 124.39 ഗ്രാം എം.ഡി. എം.എയുമായി കൽപ്പറ്റ, മുണ്ടേരി, താന്നിക്കൽ വീട്ടിൽ വേണുഗോപാൽ(35) പിടിയിലായ സംഭവത്തിലാണ് കൂടുതൽ അറസ്റ്റ്.

KALPETTA
News Image

കൽപ്പറ്റയിലെ ഇസിഎച്ച്എസ് പോളിക്ലിനിക് ശുചിത്വ യജ്ഞം നടത്തി

കൽപ്പറ്റ:- ഒക്ടോബർ 26 - കൽപ്പറ്റയിലെ ഇസിഎച്ച്എസ് പോളിക്ലിനിക് ശുചിത്വ യജ്ഞം നടത്തി. വൃക്ഷത്തൈ നടീൽ , ഇ-മാലിന്യങ്ങളുടെ ശരിയായ വേർതിരിക്കലും നിർമാർജനവും, അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, പോളിക്ലിനിക്കിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ സമഗ്രമായ ശുചീകരണം എന്നിവയും ഉണ്ടായിരുന്നു. പരിസ്ഥിതി സുസ്ഥിരത, പൊതുജനാരോഗ്യം, സമൂഹക്ഷേമം എന്നിവയ്ക്കുള്ള ശക്തമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന മാതൃകാപരമായ പ്രവർത്തനം ഇവർ നടത്തി .വൃത്തിയുള്ളതും പച്ചപ്പുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ ഒരു കാമ്പസ് നിലനിർത്തുന്നതിനുള്ള കൂട്ടായ പ്രതിജ്ഞയോടെയാണ് ഈ യജ്ഞം അവസാനിച്ചത്.

KALPETTA
News Image

സുൽത്താൻ ബത്തേരിയിൽ ഐറിസ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്

ബത്തേരി ഗസ്റ്റ് ഹൗസിന് സമീപം ഇന്ന് രാവിലെ 6:30 ഓടെയാണ് അപകടം. ബൈക്ക് യാത്രികൻ പുത്തൻകുന്ന് സ്വദേശി ഗോകുൽ (23), ഓട്ടോറിക്ഷ ഡ്രൈവർ കൈപ്പഞ്ചേരി സ്വദേശി ജോസ് (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SULTAN BATHERY
News Image

മാനന്തവാടി–കല്ലോടി റോഡിലെ മരണപ്പാച്ചിലിന് പൂട്ടിടണം: എസ്.ഡി.പി.ഐ

എടവക: മാനന്തവാടി–കല്ലോടി റോഡിൽ വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ചുണ്ടമുക്ക് 2/4 ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ റൂട്ടിൽ തുടർച്ചയായി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ ദിവസം 12 വയസ്സുകാരി അതിദാരുണമായി മരണപ്പെട്ട സംഭവവും പ്രദേശത്തെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം ഇനിയും ജീവനുകൾ പൊലിയാതിരിക്കാൻ ഈ മേഖലകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും വേഗനിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ അടിയന്തരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ബ്രാഞ്ച് പ്രസിഡന്റ് സ്വാലിഹ് അധ്യക്ഷത വഹിച്ച യോഗത്തിൽ എടവക പഞ്ചായത്ത് പ്രസിഡന്റ് അബ്‌ദുൽ കരീം,സെക്രട്ടറി സൈനുദ്ധീൻ, ബ്രാഞ്ച് സെക്രട്ടറി സഹീർ സി.പി, വൈസ് പ്രസിഡന്റ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

MANANTHAVADY
News Image

പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്

മീനങ്ങാടി 54-ലെ വിസ്‌മയ അമലിനാണ് പരിക്കേറ്റത്.സ്റ്റാവിന്റെ ഗ്ലാസ് ചില്ലുകൾ ചിതറിത്തെറിച്ചതിനൊപ്പം കുക്കറും ഉയർന്നുപൊങ്ങി വിസ്‌മയയുടെ നെറ്റിയിൽ തട്ടുകയായിരുന്നു. യുവതിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

KALPETTA
News Image

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിന് നാളെ അവധി

 ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന കല്ലിങ്കര ജി.എൽ.പി സ്കൂളിന് നാളെ (ഒക്ടോബർ 26) ജില്ലാ കളക്ടർ വി. ചെൽസാസിനി അവധി പ്രഖ്യാപിച്ചു.

KALPETTA
News Image

വയനാട് വിമാനത്താവളം : സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളക്കുന്നു

കൽപ്പറ്റ : വയനാട് വിമാനത്താവളം എന്ന ചിരകാല സ്വപ്നത്തിന് വീണ്ടും ചിറക് മുളക്കുന്നു.  നിർണ്ണായക നീക്കവുമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. ഉടൻ പദ്ധതി രേഖ തയ്യാറാക്കും.  വയനാട് ജില്ലയിൽ വിമാനത്താവള നിർമ്മാണത്തിന് പല സ്ഥലങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ അനുയോജ്യമായി കണ്ടെത്തിയ സ്ഥലങ്ങളിൽ ഒന്ന് കൽപ്പറ്റ എസ്റ്റേറ്റ് ആയിരുന്നു.ഇവിടെ മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയായ ടൗൺഷിപ്പ് വന്നതോടെ ആ ശ്രമം മുടങ്ങി. മറ്റു സ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് 2013ൽ കണ്ടെത്തിയത് പനമരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചീക്കല്ലൂർ ആയിരുന്നു. ഇവിടെ പാടശേഖരസമിതിയുടെ എതിർപ്പിനെ തുടർന്ന് സർക്കാർ ശ്രമം ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ പ്രദേശവാസികളായ ജനങ്ങൾ തന്നെ വിമാനത്താവളം എന്ന ആവശ്യവുമായി ഗ്രാമപഞ്ചായത്തിന് സമീപിച്ചതോടെയാണ് സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വയനാട് വിമാനത്താവളം എന്ന ആശയവുമായി മുന്നോട്ടുപോകുന്ന വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഇതിനോടകം നിരവധി സാധ്യത പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇപ്പോൾ വയനാട് ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വീണ്ടും പുതിയ നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കൽപ്പറ്റയിലെ ചേംബർ  ഓഫ് കൊമേഴ്സ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേർന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വിവിധ സംഘടന പ്രതിനിധികളും ആണ് യോഗത്തിൽ പങ്കെടുത്തത്.  ഉടൻ പദ്ധതി രേഖ തയ്യാറാക്കാനാണ് തീരുമാനം.  ഇത് സംബന്ധിച്ച് കേന്ദ്ര കേരള സർക്കാരുകളുടെ അനുമതികൾ വാങ്ങിയെടുക്കാനും ശ്രമം നടത്തും. യോഗം വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ജോണി പാറ്റാനിയുടെ അധ്യക്ഷതയിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി യൂസഫ് ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ബി. ലതിക, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എം ഫൈസൽ, ഫാ. വർഗീസ് മറ്റമന, കെ. ഐ. വർഗീസ്, ഒ.എ. വീരേന്ദ്ര കുമാർ, കെ പി സെയ്തലവി , അലി ബ്രാൻ, സണ്ണി മാത്യു, ബേബി നാപ്പള്ളി, ജോണി ജോസഫ്, സാബു പാലാട്ടിൽ , സി.വി.ഷിബു തുടങ്ങിയവർ സംസാരിച്ചു.

KALPETTA
News Image

സിം ബൈൻഡിങ് നിയമം ജനുവരി ഒന്ന് മുതൽ നിലവിൽവരും ! വാട്സാപ്പ് ടെലഗ്രാം ഉപയോക്താക്കളെ ബാധിക്കും

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ 'സിം ബൈൻഡിംഗ്' (SIM binding) നിയമം 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം വാട്‌സാപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് സേവനങ്ങൾ ഇനിമുതൽ ഉപയോക്താക്കളുടെ കെ.വൈ.സി (KYC) സ്ഥിരീകരിച്ച സിം കാർഡുകളുമായി ബന്ധിപ്പിക്കണം. ഇത് സംബന്ധിച്ച് ആപ്പ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾക്ക് ടെലികോം വകുപ്പ് നിർദേശം നൽകി. ഇതിനുള്ള അവസാന തീയതി 2026 ഡിസംബർ 31ആണ്. ഓൺലൈൻ തട്ടിപ്പുകളും മൊബൈൽ നമ്പറുകളുടെ ദുരുപയോഗവും തടയാനാണ് നീക്കം. സിം ഇല്ലാതെ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച് സൈബർ കുറ്റവാളികൾ മെസേജിങ് ആപ്പുകൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പിൻ്റെ ഇടപെടൽ. ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ നടത്താൻ കുറ്റവാളികൾ ഇത്തരം പഴുതുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് അധികൃതർ പറയുന്നത്.*പുതിയ മാറ്റം എങ്ങനെ?*നിലവിൽ മെസേജിങ് ആപ്പുകൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന വൺ-ടൈം പാസ്വേഡ് (OTP) വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം സിം നീക്കുകയോ മാറ്റുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പിൽ ആ അക്കൗണ്ട് പ്രവർത്തിക്കും. വെബ് പതിപ്പുകൾ ഉപയോഗിക്കുന്നതിന് ഡിവൈസിൽ സിം ആവശ്യമില്ല. QR കോഡ് വഴിയോ വെബിലൂടെയുള്ള OTP സ്ഥിരീകരണം വഴിയോ പ്ലാറ്റ്ഫോം ലഭ്യമാകും.സിം ബൈൻഡിങ് ചട്ടം നിലവിൽ വരുന്നതോടെ മെസേജിങ് ആപ്പുകൾ ഉപയോക്താക്കളുടെ സിമ്മുമായി എപ്പോഴും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ ഉറപ്പാക്കേണ്ടിവരും. ഇതിന്റെ ഭാഗമായി വാട്‌സ്‌ആപ്പ് വെബ് പോലുള്ള സേവനങ്ങൾ കുറഞ്ഞത് ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നിരുന്നാലും സിം ഇട്ടിട്ടുള്ള ഡിവൈസിലുള്ള ആപ്പിന് ഇത് ബാധകമല്ല. യാത്രയിലോ റോമിങ്ങിലോ ആയാലും സിം ഡിവൈസിൽ ഉണ്ടെങ്കിൽ ഇത്തരം വിഷയങ്ങൾ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ നിയമം ബാധികമാണ്. ആപ്പിൾ ഇതിനകം തന്നെ ഐഫോണുകളിൽ സിം കാർഡ് ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനായി സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ വരുത്തിയിട്ടുണ്ടെന്നാണ് വിവരം.

GENERAL
News Image

വാട്‍സാപ്പിൽ പുതിയ ഫീച്ചർ! ഇനി ഇൻസ്റ്റഗ്രാം റീൽസ് പങ്കിടാൻ എളുപ്പം

വാട്‍സാപ്പ് ചാറ്റുകളിലൂടെ ഇൻസ്റ്റഗ്രാം റീൽസ് പങ്കിടുന്നത് കൂടുതൽ എളുപ്പമാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ പ്രത്യേക റീൽസ് ബട്ടൺ ഉൾപ്പെടുത്തുന്ന സംവിധാനമാണ് പരീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കളിൽ ചിലർക്കായി ഫീച്ചർ ലഭ്യമായിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഇതോടെ മീഡിയ പിക്കറിൽ തിരഞ്ഞ് റീൽസ് കണ്ടെത്തുന്നതിന് പകരം ചാറ്റിൽനിന്നുതന്നെ വിഡിയോകൾ തിരഞ്ഞെടുത്ത് പങ്കിടാം.ചാറ്റിൽ പ്രത്യേക റീൽസ് ബട്ടൺവാട്സ്ആപ്പിലെ പുതിയ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്ന ഡബ്ല്യുഎബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പ് ബീറ്റാ പതിപ്പായ 2.26.42.9 ഉപയോഗിക്കുന്ന ചിലർക്കാണ് പുതിയ സൗകര്യം ലഭിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ലഭിക്കുന്ന ഈ പതിപ്പിലാണ് ഫീച്ചർ പരീക്ഷിക്കുന്നത്. ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിലുള്ള റീൽസ് ബട്ടണിൽ അമർത്തിയാൽ ഇൻസ്റ്റഗ്രാമിലെ ഉപയോക്താവിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാനാകും. അടുത്തിടെ കണ്ടതും സേവ് ചെയ്തതും ലൈക്ക് ചെയ്തതുമായ റീൽസുകൾ പ്രത്യേകം ടാബുകളിലായി ലഭിക്കും. ഇതിൽനിന്ന് ഇഷ്ടമുള്ള വിഡിയോ തിരഞ്ഞെടുത്ത് നേരിട്ട് വാട്സ്ആപ്പ് ചാറ്റിൽ പങ്കിടാം.അക്കൗണ്ടുകൾ ലിങ്ക് ചെയ്യണംപുതിയ ഫീച്ചർ ഉപയോഗിക്കുന്നതിന് വാട്സ്ആപ്പ് അക്കൗണ്ട് മെറ്റയുടെ അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുമായി വാട്സ്ആപ്പ് ബന്ധിപ്പിക്കാൻ താൽപര്യമില്ലാത്തവർക്ക് നിലവിലുള്ള രീതിയിൽ ആപ്പുകൾ ഉപയോഗിക്കുന്നത് തുടരാം. എന്നാൽ അക്കൗണ്ടുകൾ ബന്ധിപ്പിക്കാത്തവർക്ക് ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ പുതിയ റീൽസ് ബട്ടൺ ലഭിക്കില്ല.

GENERAL
News Image