സൗജന്യ പരിശീലനം
മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പോത്ത് വളർത്തൽ എന്ന വിഷയത്തിൽ ഒക്ടോബര്‍ 30 ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ സൗജന്യ പരിശീലനം നല്കുന്നു. 0491- 2815454 നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആധാർ കാർഡിൻറെ പകർപ്പ് കൊണ്ടുവരണം. ഫോണ്‍- 04952370368, 9383471805
ആനപ്പാറ സെന്റ് ജോർജ് സ്കൂളിൽ വിമുക്തി മിഷൻ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
നാളെയുടെ വാഗ്ദാനങ്ങളായ കുരുന്നുകളെ ലഹരിയുടെ വിപത്തിൽ നിന്ന് കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ട്,ആനപ്പാറ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂൾ വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.കുട്ടികളിൽ മൂല്യബോധവും ജാഗ്രതയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി പി.ടി.എ.പ്രസിഡന്റ് എം.എ.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.കെ.സാലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. "ബാല്യം അമൂല്യം; കരുതലോടെ നമ്മൾ" എന്ന വിഷയത്തെ ആസ്പദമാക്കി വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും ക്ലാസും നയിച്ചു.നമ്മുടെ കുഞ്ഞുങ്ങളാണ് നാളെയുടെ ഭാവി. വഴിതെറ്റുന്ന പ്രലോഭനങ്ങളിൽ വീഴാതെ, കരുതലോടെയും സ്നേഹത്തോടെയും അവരെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് സെമിനാർ ഓർമ്മിപ്പിച്ചു. സ്വന്തം ആരോഗ്യം, പഠനം, ജീവിതലക്ഷ്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലഹരി പോലുള്ള വിപത്തുകളോട് 'നോ' പറയാനുമുള്ള ആർജ്ജവം പുതുതലമുറ വളർത്തിയെടുക്കണമെന്ന് ചടങ്ങിൽ ആഹ്വാനമുണ്ടായി.സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.വി.വിജി, മദർ പി.ടി.എ.പ്രസിഡന്റ് എം.എൻ.ഷീബ, സ്കൂൾ ലീഡർ മിലിൻ ബേബി, കെ.സി.സിൽജ ,സ്റ്റാഫ് സെക്രട്ടറി സി.ഡി.ഷൈനി എന്നിവർ സംസാരിച്ചു.
മരക്കടവിൽ കുട്ടികളുടെ മോക്ക് ഡ്രില്ലും ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
"കുട്ടിക്കാലം ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഘട്ടമാണ്, ആ നിഷ്കളങ്കതയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് നെഞ്ചോട് ചേർത്ത് സംരക്ഷിക്കാൻ ഓരോ വ്യക്തിയും ജാഗ്രതയോടെ നിലകൊള്ളണം" എന്ന് എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം അഭിപ്രായപ്പെട്ടു. മരക്കടവ് ഗവ.എൽ.പി. സ്കൂളും കേരള എക്സൈസ് വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച 'ലഹരിക്കെതിരെ ഒന്നിക്കാം' ബോധവൽക്കരണ സെമിനാറും കുട്ടികളുടെ മോക്ക് ഡ്രില്ലും നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ജീവിതമാണ് ലഹരി; ബാല്യം തിളങ്ങട്ടെ പ്രതിഭയിലൂടെ": ലഹരിയുടെ പ്രലോഭനങ്ങളിലേക്ക് വഴുതിവീഴാതെ കായികരംഗവും സർഗ്ഗാത്മക പ്രവർത്തനങ്ങളും ജീവിതചര്യയാക്കി മാറ്റണമെന്നും, കുട്ടികളുടെ താല്പര്യങ്ങളെ ക്രിയാത്മകമായി പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കളും അധ്യാപകരും എപ്പോഴും കരുതലോടെ ഒപ്പമുണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു."ജാഗ്രതയുള്ള കണ്ണുകൾ; ലഹരിമുക്ത വിദ്യാലയം നമ്മുടെ അവകാശം": സ്കൂൾ പരിസരങ്ങളിലോ പൊതുവിടങ്ങളിലോ സംശയാസ്പദമായ നീക്കങ്ങളോ അപരിചിതരുടെ ഇടപെടലുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും ഭയപ്പെടാതെ അധ്യാപകരെയോ എക്സൈസ് സംവിധാനങ്ങളെയോ അറിയിക്കാനുള്ള ധൈര്യം കുട്ടികൾ കാട്ടണം.നാളെയുടെ കാവലാളുകളായി വിദ്യാർത്ഥികൾ സ്വയം മാറണം.കുട്ടികളിൽ ആത്മവിശ്വാസവും പ്രതിരോധ ശേഷിയും വളർത്തുന്നതിനായി സംഘടിപ്പിച്ച ലഹരിവിരുദ്ധ മോക്ക് ഡ്രിൽ പരിപാടിക്ക് വേറിട്ട അനുഭവമായി മാറി.മുള്ളൻകൊല്ലി പഞ്ചായത്ത് നാലാം വാർഡ് മെമ്പർ പി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സുമയ്യത്ത് റിയാസ് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ടി.വി,സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ സി.പി.പ്രകാശൻ എം.പി.ടി.എ പ്രസിഡണ്ട് സൗമ്യ കൃഷ്ണൻ,പി.ടി.എ. വൈസ് പ്രസിഡണ്ട് നീതു ബിജീഷ്,സ്റ്റാഫ് സെക്രട്ടറി എം.കെ.ചിഞ്ചു ,സീനിയർ ആസിസ്റ്റന്റും എസ്.പി.ജി കോർഡിനേറ്ററുമായ ശ്രീജ രാജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.
മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം
പിന്നാക്ക വിഭാഗ വികസന വകുപ്പ് മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി നേടുന്നതിനുള്ള വിവിധ മത്സര, യോഗ്യതാ പരീക്ഷകളുടെ പരിശീലനത്തിനാണ് ധനസഹായം നല്‍കുന്നത്. മെഡിക്കല്‍, എഞ്ചിനീയറിംഗ്, എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, യു.ജി.സി-നെറ്റ്/ജെ.ആര്.എഫ്, ഗേറ്റ്, മാറ്റ് തുടങ്ങിയ പരീക്ഷകള്‍ക്കായി വകുപ്പുമായി എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ പരിശീലനത്തിന് പ്രവേശനം നേടിയവര്‍ egrantz.kerala.gov.in എന്ന സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന നവംബര്‍ 20 വരെ അപേക്ഷിക്കാം. ഫോണ്‍-0495 2377786
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കായി 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. 2026 മാര്‍ച്ച് 31 വരെ ക്ഷേമനിധിയില്‍ അംഗത്വമെടുത്ത തൊഴിലാളികളുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. തൊഴിലാളിയുടെ സത്യപ്രസ്താവന, വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയ രേഖകള്‍ സഹിതം kmtwwfb.kerala.gov.in എന്ന വെബ്സൈറ്റില്‍ നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04936-206355, 9188519862.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കായി 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. 2026 മാര്‍ച്ച് 31 വരെ ക്ഷേമനിധിയില്‍ അംഗത്വമെടുത്ത തൊഴിലാളികളുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. തൊഴിലാളിയുടെ സത്യപ്രസ്താവന, വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയ രേഖകള്‍ സഹിതം kmtwwfb.kerala.gov.in എന്ന വെബ്സൈറ്റില്‍ നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04936-206355, 9188519862.
ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു.
പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദവും ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21-നും 35-നും മധ്യേ പ്രായമുള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,000 രൂപ ഹോണറേറിയം ലഭിക്കും. പരിശീലന കാലാവധി ഒരു വർഷമായിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 13 വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് 04936 203824 എന്ന നമ്പറിലോ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.
എല്‍.പി.എസ്.ടി. താത്കാലിക നിയമനം
കരിമ്പില്‍ ഗവ. എല്‍.പി. സ്കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി. തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ 29ന് രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 9744396551
ഇ.സി.ജി ടെക്നീഷ്യന് നിയമനം
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇ.സി.ജി ടെക്നീഷ്യന് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി. ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്നോളജി, കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10ന് ആരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 04935-221189.
കുടിവെള്ള വിതരണം തടസ്സപ്പെടും
ഗുഡലായിക്കുന്ന് ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 31 ന് ബൈപ്പാസ്, റാട്ടക്കൊല്ലി, പുൽപ്പറ, ഗൂഡലായിക്കുന്ന്, കൈരളി നഗർ, പുത്തൂർവയൽ, ചുഴലി, ഓണിവയൽ, അഡലൈഡ്, കൈതക്കൊല്ലി, മടിയൂർകുനി, പെരുന്താറ്റ എന്നീ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ലോഗോ പ്രകാശനം ചെയ്തു.
കൽപ്പറ്റ: നവംബർ 16, 17, 18 തീയതികളിൽ കൽപ്പറ്റ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോക്ടർ കെ ടി അഷ്റഫ് സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി തദ്ദേവൂസിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ , പബ്ലിസിറ്റി കൺവീനർ ഇ മുസ്തഫ മാസ്റ്റർ, സന്ദീപ്, അജികുമാർ വി കെ , അബൂബക്കർ , ഷീല തുടങ്ങിയവർ പങ്കെടുത്തു .കൽപ്പറ്റ എച്ച് ഐ. എം. യു.പി സ്കൂൾ അദ്ധ്യപകനായ മുഹമ്മദ് റൗഫ് ആണ് കലോൽസവ ലോഗോ പ്രകാശനം ചെയ്തത്.
ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.
അമ്പുകുത്തി :അമ്പുകുത്തി യൂണിറ്റിലെ വിദ്യാശ്രീ സ്വാശ്രയ സംഘത്തിന്റെ ആറാം വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആയിഷ അധ്യക്ഷത വഹിച്ചു. സോണിയ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.തപാൽ ദിനത്തിന്റെ ഭാഗമായി പോസ്റ്റ്മാൻ സുന്ദരനെ ഷാൾ അണിയിച്ച് ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി,സി ഡി ഒ ജാൻസി ബെന്നി,സെക്രട്ടറി ബബിത,സുകന്യ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.
ഗതാഗത നിയന്ത്രണം
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പ്രവൃത്തി നടക്കുന്ന നെടുമ്പാല പള്ളിക്കവല–ഏഴാംചിറ റോഡിൽ ഒക്ടോബർ 28 മുതൽ നവംബർ 27 വരെ വാഹന ഗതാഗതം നിർത്തിവെക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
വെറ്ററിനറി സര്ജന് നിയമനം
ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സര്‍ജനെ താത്ക്കാലികമായി നിയമിക്കുന്നു. വെറ്ററിനറി ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകൃത തിരിച്ചറിയല്‍ രേഖ, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 04936-202292
ഗതാഗത നിയന്ത്രണം
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പ്രവൃത്തി നടക്കുന്ന നെടുമ്പാല പള്ളിക്കവല–ഏഴാംചിറ റോഡിൽ ഒക്ടോബർ 28 മുതൽ നവംബർ 27 വരെ വാഹന ഗതാഗതം നിർത്തിവെക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിലെ ചേരിയംകൊല്ലി, കക്കണംകുന്ന്, കല്ലുവെട്ടും താഴെ, മുണ്ടക്കുറ്റി,കുറുമണി, മുറിപ്പുഴ, ബാങ്ക് കുന്ന്, നടേമ്മൽ, ആനപ്പാറ, അരമ്പറ്റക്കുന്ന്, കുഴിവയൽ, കുപ്പാടിത്തറ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ 28) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5 :30 വരെ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നാലാംമൈൽ ടവർ കുന്ന് റോഡ് ഭാഗത്ത് നാളെ (ഒക്ടോബര്‍ 28) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; പുറത്ത് പരിക്ക് ഉണ്ടായിരുന്നില്ല, പരിയാരത്തെ ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്ഐടി
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡി. കോളേജിലെ ഡോക്ടർമാരിൽ നിന്ന് എസ്ഐടി മൊഴിയെടുത്തു. പുറത്ത് കാണത്തക്ക പരിക്ക് വീണാ ജോർജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയതായാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് മെഡിക്കൽ രേഖകളും എസ്ഐടി ശേഖരിച്ചു. അതേസമയം, കേസില്‍ തെറ്റായി മൊഴി നല്കിയ മുന്ഗണ്മാനെതിരെ എസ്ഐടി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. വീണയുടെ മുന്‍ ഗണ്മാന് അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കുക. കെ എസ് യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് അക്രമിച്ചെന്ന മൊഴി വീണയുടെ നിര്‍ദേശ പ്രകാരമാണ് നല്‍കിയതെന്ന് അഭിലാഷ് എസ് ഐ ടിയോട് വെളിപ്പെടുത്തിയിരുന്നു. അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് നേരത്തെ കേസെടുത്തത്.
ഇ.പി.എഫ്–ഇ.എസ്.ഐ ബോധവൽക്കരണ ക്യാമ്പ് 27ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സുവിധ സമാഗം ജില്ലാതല ബോധവൽക്കരണ ക്യാമ്പ് ഒക്ടോബർ 27ന് രാവിലെ ഒമ്പതിന് സുൽത്താൻ ബത്തേരി മിൽക്ക് സൊസൈറ്റിയിൽ നടക്കും. ഇ.പി.എഫ്, ഇ.എസ്.ഐ പദ്ധതികളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമാണ് ക്യാമ്പ്. അംഗങ്ങൾക്കും തൊഴിലുടമകൾക്കും പെൻഷനായവർക്കും https://forms.gle/tfJAjVXHVj41J6Zn6 ലിങ്ക് വഴിയോ വേദിയിലെ സ്പോട്ട് രജിസ്ട്രേഷൻ വഴിയോ പങ്കെടുക്കാം. ഫോണ്‍- 04952361293[10/27, 11:19 AM] Siiiiii: *ക്ഷീര വികസന വകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷിക്കാം* ക്ഷീര വികസന വകുപ്പിന്റെ 2026-2027 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന നവംബർ ഏഴ് വരെ രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാം. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടാം. കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9447 773180, പനമരം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9745 294737, മാനന്തവാടി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9846 212700.
മാനന്തവാടി താലൂക്ക് വികസന സമിതി യോഗം
മാനന്തവാടി താലൂക്ക് വികസന സമിതിയുടെ നവംബറിലെ യോഗം ഏഴിന് രാവിലെ 10.30ന് മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. സമിതി അംഗങ്ങൾ കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.
ക്ഷീര വികസന വകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷിക്കാം
ക്ഷീര വികസന വകുപ്പിന്റെ 2026-2027 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന നവംബർ ഏഴ് വരെ രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാം. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടാം. കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9447 773180, പനമരം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് – 9745 294737, മാനന്തവാടി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് - 9846 212700.

