സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തീവ്രമാകുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ടുള്ളത്. തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലേര്‍ട്ട് നൽകിയിട്ടുണ്ട്. ഈ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.റെഡ് അലേര്‍ട്ട്25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്26/10/2026: ഇടുക്കി, പാലക്കാട്ഓറഞ്ച് അലേര്‍ട്ട്24/10/2026: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍26/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറംയെല്ലോ അലേര്‍ട്ട്24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്27/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറംകുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സർവജന സ്കൂളിൽ വാട്ടർ പ്യൂരിഫയർ യൂണിറ്റ് സമർപ്പിച്ചു
ബത്തേരി: ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ യൂണിറ്റ് വിദ്യാർഥികൾക്ക് സമർപ്പിച്ചു. പിടിഎയുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പിടിഎ പ്രസിഡന്റ് എൻ.സി. അനീഷ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ ടി.കെ. ശ്രീജൻ, എംപിടിഎ പ്രസിഡന്റ് കെ. റസിയ, പ്രിൻസിപ്പാൾ പി.എ. അബ്ദുൾനാസർ, അധ്യാപകരായ ജി. സുജിത്ത് കുമാർ, പി.ജി. ഷാനി, എ.പി. ബിൻസി, വിദ്യാർഥി പ്രതിനിധി ആൻ മരിയ എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണം: വിമുക്തി മിഷനും ഡി.എൽ.എസ്.എയും ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു
കൽപ്പറ്റ: ജില്ലയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആസൂത്രണ യോഗം ചേർന്നു.ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ) സെക്രട്ടറിയും സബ് ജഡ്ജുമായ (സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ) ആർ.അനിത അധ്യക്ഷതയിലാണ് യോഗം നടന്നത്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും സമഗ്രമായ ബോധവൽക്കരണം ഉറപ്പാക്കുന്നതിനുള്ള വിവിധ കർമ്മപദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.വി.രജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്ത് പ്രവർത്തനങ്ങളുടെ രൂപരേഖ വിശദീകരിക്കുകയും വരുംദിവസങ്ങളിൽ നടപ്പിലാക്കേണ്ട ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
അതിതീവ്ര മഴ മുന്നറിയിപ്പ്;റിസോർട്ടുകൾ- ഹോംസ്റ്റേകൾ- വിനോദ സഞ്ചാര കേന്ദ്രങ്ങൾ- ട്രക്കിങ് എന്നിവയ്ക്ക് നിരോധനം
ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ദുരന്ത സാധ്യത പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ്ങ് എന്നിവയ്ക്ക് നാളെ (ഒക്ടോബർ 25 ) ജില്ലാ കളക്ടർ വി. ചെൽസാസിനി പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടു.ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടികൾ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
യുവതിയെ പിന്തുടർന്ന് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ
വൈത്തിരി: യുവതിയെ പിന്തുടർന്ന് നഗ്നതാ പ്രദർശനം നടത്തിയയാൾഅറസ്റ്റിൽ. മലപ്പുറം, അരീക്കോട്, അമ്പിളിയാനത്ത് വീട്ടിൽ വി.സി. മുഹമ്മദ് സാലിഹ് (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 11.10.2026 തീയതി ചുണ്ടേൽ ടൗണിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതി യെ ബൈക്കിൽ പിന്തുടർന്ന് റോഡരികിൽ നിർത്തിയ ശേഷം ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതിയുടെ പരാതിപ്രകാരം വൈത്തിരി പോലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായി രുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ചീരാൽ വില്ലേജിലെ വെള്ളച്ചാൽ ഉന്നതിയിൽ വെള്ളം കയറിയതിനാൽ കല്ലിങ്കര ജി.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 10 കുടുംബങ്ങളിലെ 28 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. 12 പുരുഷന്മാരും ഒൻപത് സ്ത്രീകളും ഏഴ് കുട്ടികളുമാണ് ക്യാമ്പിലുള്ളത്.
വയനാട് ജില്ലയിൽ റെഡ് അലർട്ട്: ജില്ലയിലെ മതപഠന ക്ലാസുകൾ - ട്യൂഷൻ സെൻ്ററുകൾക്ക് നാളെ അവധി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് നാളെ (ഒക്ടോബർ 25 ) ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ വി. ചെൽസാസിനി അവധി പ്രഖ്യാപിച്ചു. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51(ബി) പ്രകാരം കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അഭിമുഖം മാറ്റി
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലിക നിയമനത്തിനായി ഒക്ടോബർ 27ന് രാവിലെ 10 ന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായിമെഡിക്കൽ ഓഫീസർ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഐ.റ്റി.ഡി.പി ഓഫീസിന്റെ ഉപയോഗത്തിലുള്ള ആംബുലന്‍സിന്റെ നാല് ടയറുകള്‍ മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 29 ന് ഉച്ചക്ക് രണ്ട് വരെ പ്രൊജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, കല്പറ്റ വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍- 04936202232
ക്യാമ്പ് ഫോളോവർ നിയമനം
ജില്ലാ പൊലീസ് ക്യാമ്പിൽ ഒഴിവുള്ള ബാർബർ, കുക്ക്, വാട്ടർ കാരിയർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ആകെ നാല് ഒഴിവുണ്ട്. പ്രതിദിനം 750 രൂപ നിരക്കിലാണ് വേതനം. താത്പര്യമുള്ളവർ അസൽ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഒക്ടോബർ 29 ന് രാവിലെ 10 ന് പുത്തൂർവയല്‍ എ.ആർ. ക്യാമ്പിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04936-202525
വിവരവാകാശ ബോധവൽക്കരണ ക്ലാസ് 28 ന് പൂതാടിയിൽ
ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 28 ന് രാവിലെ 9.30 ന് പൂതാടി ഗ്രാമപഞ്ചായത്തിലെ അങ്ങാടിശ്ശേരി ഉന്നതിയിലുള്ള എം.പി.സി-യിലാണ് പരിപാടി നടക്കുന്നത്. അങ്ങാടിശ്ശേരി, തെങ്ങുമുട്, വിജയൻകുന്ന് ഉന്നതികളിലെ നിവാസികൾക്കായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ സെമിനാർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ ഉദ്ഘാടനം ചെയ്യും. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. വിവരാവകാശ കമ്മീഷണർമാരായ ഡോ. എം. ശ്രീകുമാർ, ഡോ. സോണിച്ചൻ പി. ജോസഫ്, അഡ്വ. റ്റി.കെ. രാമകൃഷ്ണൻ, വിവരാവകാശ കമ്മീഷൻ മുൻ ലീഗൽ എക്സ്പെർട്ട് കെ. പ്രസാദ് തുടങ്ങിയവർ സംസാരിക്കും.
ശ്രേയസ് പോസ്റ്റുമാന്മാരെ ആദരിച്ചു.
അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക തപാൽ ദിനത്തിന്റെ ഭാഗമായി പോസ്റ്റ് മാന്മാരായ അബൂബക്കർ,മുരളീധരൻ എന്നിവരെ ആദരിച്ചു.കരുതൽ പദ്ധതി യിൽ ഉൾപ്പെടുത്തി രണ്ട് കുടുംബങ്ങൾക്ക് ആടിനെ വിതരണം ചെയ്തു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ വസന്ത മണി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി അധ്യക്ഷത വഹിച്ചു.സുംബ ഡാൻസ് പരിശീലനത്തിന് സുനിത ടീച്ചർ നേതൃത്വം നൽകി.സി ഡി ഒ ജാൻസി ബെന്നി,സെക്രട്ടറി ബബിത,ലിസി ജോർജ്,വിലാസിനി ദേവൻ,ജോസ്മി എന്നിവർ സംസാരിച്ചു.
പ്രവാസി കോൺഗ്രസ് മുള്ളൻക്കൊല്ലി മണ്ഡലം കൺവെൻഷൻ നടത്തി
പ്രവാസി കോൺഗ്രസ് മുള്ളൻ ക്കൊല്ലി മണ്ഡല കൺവെൻഷൻ മുള്ളൻകൊല്ലി കോൺഗ്രസ് ഭവനിൽ വെച്ച് നടത്തി. പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ. ഉദ്ഘാടനം നിർവഹിച്ചു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ തിരിച് വന്ന പ്രവാസികളെയും ഉൾപെടുത്താൻ ആവശ്യപ്പെടുമെന്നും. ക്ഷേമ പെൻഷൻ 5000രൂപ ആക്കുന്നതിന് വേണ്ടി സമ്മർദ്ദം ചെലുത്തുമെന്നും. ക്ഷേമ നിധിയിൽ എല്ലാവരും അംഗത്വം എടുക്കണം എന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം സംസാരിച്ചു. പ്രവാസി കോൺഗ്രസ് മുള്ളൻ കൊല്ലി മണ്ഡലത്തിന്റെ ആദരവ് അദ്ദേഹം ഏറ്റുവാങ്ങി. മീനങ്ങാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ, സാജൻ കടുപ്പിൽ, ജോസ് പാലമറ്റം, പി. എ. പ്രകാശ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുള്ളൻ കൊല്ലി കമ്മിറ്റി ഭാരവാഹികൾ ആയി ടോമി ജോർജ് പ്രസിഡന്റ് ആയും, ജെസി ഡോൾഫി, സുനിൽ അയിത്തിച്ചാൽ, വൈസ് പ്രസിഡന്റ് മാരായും, മാത്യു എം. ടി. യെ ജന :സെക്രട്ടറി ആയും, സജി കൊളക്കാട്ട്, അനിൽ ഔരപ്പാട്ട്, എന്നിവർ ജോയിന്റ് സെക്രട്ടറി മാരായും തിരഞ്ഞെടുത്തു. ടോമി ജോർജ് സ്വാഗതവും, മാത്യു എം. ടി. നന്ദിയും പറഞ്ഞു
കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
കുടുംബശ്രീ മിഷൻ വയനാട്, പടിഞ്ഞാറത്തറ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം മേധാവി ഡോ. രാധിക എ. കെ. നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് അസ്മ കെ. കെ. ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബീന, രമ്യ, ബിസിനസ് ഡെവലപ്പിമെന്റ് അസിസ്റ്റന്റ് മാനേജർ ജിബിൻ ജോർജ്, ആസ്റ്റർ വോളന്റിയർ ലിബിൻ സണ്ണി, FNHW പ്രതിനിധി ലിസി വി. ജെ. എന്നിവർ സംസാരിച്ചു.
വൈറലാകുന്ന മുട്ടയില്ലാത്തഓംലെറ്റ് തയ്യാറാക്കുന്നത് എങ്ങനെ?ജിമ്മിൽപോകുന്നവർക്ക് കിടിലൻ ബ്രേക്ക് ഫാസ്റ്റാണിത്
പ്രഭാതഭക്ഷണത്തിന് ഓംലെറ്റ് ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ മുട്ട ഒഴിവാക്കുന്നവര്‍ക്ക് എന്താണ് പകരം കഴിക്കാനാകുക? അതിനുളള ഉത്തരമാണ് മുട്ടയില്ലാത്ത ഈ ഓംലെറ്റ്. ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറായ വന്‍ഷിക ഖുറാന പങ്കുവച്ച ഈ പാചകക്കുറിപ്പില്‍ പ്രോട്ടീന്‍ അടങ്ങിയ പനീറും കടലമാവും ചീര, കൂണ്, തക്കാളി തുടങ്ങിയ പച്ചക്കറികളുമാണ് ഉപയോഗിക്കുന്നത്. ഇന്‍ഫ്ളുവന്‍സര്‍ പങ്കുവച്ച കണക്കുകള്‍ പ്രകാരം ഒരു ഓംലെറ്റില്‍ ഏകദേശം 40 ഗ്രാം പ്രോട്ടീനും ഒന്‍പത് ഗ്രാം ഫൈബറും 390 കലോറിയുമുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന പനീറിന്റെ തരം, അളവ്, മറ്റ് ചേരുവകള്‍ എന്നിവ അനുസരിച്ച് പോഷകമൂല്യങ്ങളില്‍ മാറ്റമുണ്ടാകാം.ആവശ്യമായ ചേരുവകള്കടലമാവ് - 30 ഗ്രാംഹൈ പ്രോട്ടീന്‍ പനീര്‍ - 100 ഗ്രാംചെറുതായി അരിഞ്ഞ ചീര - മുക്കാല്‍ കപ്പ്അരിഞ്ഞ കൂണ് - 67 എണ്ണംചെറി തക്കാളി - 23 എണ്ണംചീസ് സ്ലൈസ് - ഒരെണ്ണത്തിന്റെ പകുതിഉപ്പ് - ആവശ്യത്തിന്ചില്ലി ഫ്ളേക്സ് - അര ടീസ്പൂണ്മിക്സഡ് ഹെര്‍ബ്സ് - അര ടീസ്പൂണ്‍കുരുമുളകുപൊടി - കാല് ടീസ്പൂണ്‍എണ്ണ - ആവശ്യത്തിന്തയ്യാറാക്കുന്ന വിധംകടലമാവ് കലക്കാംഒരു പാത്രത്തില്‍ കടലമാവ്, ഉപ്പ്, കുരുമുളകുപൊടി, ചില്ലി ഫ്ലേക്സ്, മിക്സഡ് ഹെര്‍ബ്സ് എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവിനേക്കാള്‍ അല്പം നേര്‍ത്ത മിശ്രിതമാക്കി കലക്കിവയ്ക്കാം.പച്ചക്കറികള്‍ വഴറ്റാംഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി അരിഞ്ഞ കൂണ് എണ്ണ ചേര്‍ക്കാതെ രണ്ടുമുതല്‍ മൂന്ന് മിനിറ്റ് വരെ വേവിക്കുക. തുടര്‍ന്ന് ചീരയും ചെറി തക്കാളിയും ചേര്‍ത്ത് അല്പം ഉപ്പും കുരുമുളകും ഇട്ട് ഒന്നോ രണ്ടോ മിനിറ്റ് കൂടി വഴറ്റിയെടുക്കാം.ഓംലെറ്റ് തയ്യാറാക്കാംപാനില് അല്പം എണ്ണ പുരട്ടിയ ശേഷം കടലമാവ് കലക്കിയത് ഒഴിച്ച് ഓംലെറ്റിന്റെ രൂപത്തില്‍ പരത്തുക. വളരെ നേര്‍ത്തതായി പരത്താതിരിക്കാന്‍ ശ്രദ്ധിക്കണം.പനീര്‍ ചേര്ക്കാംമിശ്രിതം പകുതിയോളം വെന്തുകഴിയുമ്പോള്‍ പനീര്‍ ഗ്രേറ്റ് ചെയ്ത് മുകളില്‍ വിതറുക. സ്പൂണ്‍ ഉപയോഗിച്ച് പതുക്കെ അമര്‍ത്തി ചേര്‍ത്തുവയ്ക്കാം.പച്ചക്കറികളും ചീസും ചേര്ക്കാംനേരത്തേ വഴറ്റിവച്ച പച്ചക്കറികള്‍ ഓംലെറ്റിന്റെ ഒരു ഭാഗത്ത് നിരത്തുക. മുകളില്‍ അര ചീസ് സ്ലൈസും വയ്ക്കാം. പാന്‍ മൂടിവച്ച് കുറഞ്ഞ തീയില്‍ ഏകദേശം രണ്ട് മിനിറ്റ് കൂടി വേവിക്കുക.മടക്കിവച്ച് വിളമ്പാംചീസ് ഉരുകി ഓംലെറ്റ് നന്നായി വെന്തുകഴിഞ്ഞാല്‍ മടക്കിവച്ച് വിളമ്പാം. ഇഷ്ടമുണ്ടെങ്കില്‍ അല്പം ഹോട്ട് സോസ് കൂടി ചേര്‍ക്കാം.ജിമ്മില്‍ പോകുന്നവര്‍ക്ക് ഇത് നല്ലൊരു തിരഞ്ഞെടുപ്പാണോ?പനീറും കടലമാവും പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കുന്ന ചേരുവകളാണ്. പച്ചക്കറികളില്‍ നിന്ന് ഫൈബറും വിവിധ പോഷകങ്ങളും ലഭിക്കും. അതിനാല്‍ മുട്ട കഴിക്കാത്തവര്‍ക്ക് പ്രഭാതഭക്ഷണത്തിലോ മറ്റ് ഭക്ഷണസമയങ്ങളിലോ പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. എന്നാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനോ പേശികള്‍ വളര്‍ത്തുന്നതിനോ ഈ ഒരു വിഭവം മാത്രം മതിയാകില്ല. ദിവസം മുഴുവനുള്ള ഭക്ഷണക്രമം, ആകെ കലോറി, ആവശ്യമായ പ്രോട്ടീന്‍, വ്യായാമം, ഉറക്കം എന്നിവയും പ്രധാനമാണ്. പ്രോട്ടീന്റെ അളവ് കൃത്യമായി അറിയാന്‍ ഉപയോഗിക്കുന്ന പനീറിന്റെ പോഷകവിവരങ്ങള്‍ പരിശോധിക്കുന്നതും നല്ലതാണ്.
‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ
കണ്ണൂർ: തരം താഴ്ത്തൽ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി പി ദിവ്യ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും നീതി ലഭിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വർഗ-ബഹുജന സംഘടനകളിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും ചോദ്യം. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മുന്‍പാണ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കിയത്.പിപി ദിവ്യയെ വീണ്ടും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കത്ത് നല്‍കിയിട്ടും വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ തിരിച്ചുവരാന്‍ പിപി ദിവ്യയ്ക്ക് കഴിഞ്ഞില്ല. ചില നേതാക്കള്‍ പിപി ദിവ്യയുടെ തിരിച്ചുവരവിനെ എതിര്‍ത്തിരുന്നു. അതിനിടെ പാര്‍ട്ടിയില്‍ നിന്ന് അകലുന്നവെന്ന സൂചന നല്കി പിപി ദിവ്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ പിപി ദിവ്യയെ ബന്ധപ്പെട്ടുവെന്നാണ് വിവരം. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും പാര്‍ട്ടിയുമായി അകന്ന് പോകരുതെന്നും നേതാക്കള്‍ പറഞ്ഞതായാണ് വിവരം.
ക്യാൻസറിനെ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ
ആരോഗ്യകരമായ ഭക്ഷണരീതിപഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ഇത് ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകൾ നൽകുന്നു.റെഡ് മീറ്റ് കുറയ്ക്കുക സംസ്കരിച്ച മാംസവും (Processed meat) അമിതമായി ചുവന്ന മാംസം കഴിക്കുന്നതും ഒഴിവാക്കുന്നത് നല്ലതാണ്.പഞ്ചസാരയും ഉപ്പും മധുരവും ഉപ്പും അമിതമായി അടങ്ങിയ ആഹാരസാധനങ്ങൾ നിയന്ത്രിക്കുക. ജീവിതശൈലി മാറ്റങ്ങൾലഹരി വർജ്ജിക്കുക പുകയിലയുടെ ഉപയോഗം (പുകവലി, മുറുക്ക്) പൂർണ്ണമായും ഒഴിവാക്കുക. മദ്യപാനം നിയന്ത്രിക്കുന്നതും കാൻസർ സാധ്യത കുറയ്ക്കും.വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.ശരീരഭാരം: അമിതവണ്ണം പലതരത്തിലുള്ള കാൻസറുകൾക്ക് കാരണമാകാറുണ്ട്, അതിനാൽ ആരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് (BMI) നിലനിർത്താൻ ശ്രമിക്കുക.മറ്റു മുൻകരുതലുകൾ സൂര്യപ്രകാശം: അമിതമായ വെയിൽ ഏൽക്കുന്നത് ചർമ്മത്തിലെ കാൻസറിന് കാരണമായേ
ഇന്ധനവിലയിൽ വൻ വർധനവ്; ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ, ബാരലിന് 116.20 ഡോളര്‍
അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർധനവ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി ബാരലിന് 116.20 ഡോളറായി ഉയർന്നു. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യയിൽ വീണ്ടും ഉടലെടുത്ത സംഘർഷങ്ങളാണ് എണ്ണവില കുത്തനെ ഉയരാൻ കാരണം. സൗദി അറേബ്യയിൽ അടുത്തിടെയുണ്ടായ ഹൂത്തി ആക്രമണങ്ങൾ ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദന മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ഉയർന്ന നിലയിലെത്തുകയും, അമേരിക്കൻ ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 1.7 ശതമാനം ഉയർന്ന് 101.12 ഡോളറിലെത്തുകയും ചെയ്തു. തുടർച്ചയായ മൂന്നാം ആഴ്ചയിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില വർധനവ് രേഖപ്പെടുത്തുന്നത്.
ട്രെന്റ് മാറിയോ? സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്
ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും പവന് 80 രൂപയുമാണ് കൂടിയിരിക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ സ്വർണം ഗ്രാമിന് 13,070 രൂപയിലും പവന് 1,04,560 രൂപയിലുമെത്തി. കഴിഞ്ഞ 2 ദിവസം കൊണ്ട് സ്വർണത്തിന് 2640 രൂപയാണ് കുറഞ്ഞിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളറിന് താഴേക്ക് എത്തിയിരുന്നു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. നിലവിൽ വെള്ളി ഗ്രാമിന് 20 രൂപയിലും 10 ഗ്രാമിന് 2,200 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.
സന്ദീപ് വാര്യർ എംഎൽഎയുടെ വാഹനം അപകടത്തിൽപെട്ടു, വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം
സന്ദീപ് വാര്യർ എംഎൽഎയുടെ വാഹനം അപകടത്തിൽപെട്ടു. കാറിൻ്റെ ടയർ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം. വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം.

