Advertisement

മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് തീരുമാനം, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും

കണ്ണൂരിൽ മുൻമന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. വീണ ജോർജിനെ കെഎസ്‍യു പ്രവത്തകർ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി. പിന്നീട് ആയുധം ഒഴിവാക്കിയിരുന്നു. പ്രതികളായ കെഎസ്‍യു പ്രവർത്തകർ നൽകിയ പരാതിലാണ് തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഉത്തരവ് നാളെ ഇറങ്ങും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവവികാസങ്ങളുണ്ടായത്.ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയുടെ ഗണ്‍മാന്‍റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജിന്റെ മൊഴി നൽകുകയായിരുന്നു. കേസില്‍ കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മന്ത്രി മൊഴി നല്‍കിയിരുന്നില്ല.

KERALA
News Image

ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും; ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപാ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും ആട്ട ഒന്‍പത് രൂപാ നിരക്കിലും ലഭിക്കും. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. നീല കാര്‍ഡില്‍ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപയ്ക്കും രണ്ട് കിലോ സ്‌പെഷല്‍ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും മൂന്ന് കിലോ അരി 10.90 രൂപാ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നല്‍കും. വെള്ള കാര്‍ഡിന് ഏഴ് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും സ്പെഷല്‍ വിഹിതമായി രണ്ട് കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും. താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാര്‍ഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് ലഭിക്കും. ഇതിനുപുറമേ വെള്ള, നീല, തവിട്ട് കാര്‍ഡുകള്‍ക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി 26 രൂപ നിരക്കില്‍ ഈ മാസം 10 മുതല്‍ ലഭിക്കും.

KERALA
News Image

വയനാട് ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു

ജില്ലയില്‍ മഴക്കെടുതി തുടർന്ന് 23 ദുരിതാശ്വാസ ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്.  ക്യാമ്പുകളിൽ 324 കുടുംബങ്ങളിലെ 1068 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 379 പുരുഷന്മാരും 407 സ്ത്രീകളും 246 കുട്ടികളും 32 പ്രായമായവരും മൂന്ന് ഗർഭിണികളും ഭിന്നശേഷി വിഭാഗത്തിലെ ഒരാളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കിൽ 14 ഉം മാനന്തവാടി താലൂക്കിൽ ആറും സുൽത്താൻ ബത്തേരി താലൂക്കിൽ മൂന്നും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജി.എൽ.പി സ്കൂൾ, സുഗന്ധഗിരി ഗവ യു.പി സ്‌കൂള്‍, മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ് യു.പി സ്കൂൾ, ചുണ്ടേൽ എച്ച്.ഐ.എം സ്കൂൾ, ഇടിയംവയൽ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്കൂൾ, മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂൾ, അച്ചൂരാനം എൽ.പി സ്കൂൾ, തെക്കുംതറ എയുപി സ്കൂൾ, കരിങ്കുറ്റി ഗവ വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂൾ, പള്ളിക്കുന്ന് ഗവ യുപി സ്കൂൾ, പരിയാരം ഗവ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ സ്കൂൾ, മക്കിയാട് ഹോളി ഫെയ്‌സ് സ്‌കൂൾ, പേരിയ ജി.യു.പി സ്കൂൾ, തലപ്പുഴ ഗവ യുപി സ്കൂൾ, കൈതകൊല്ലി ഗവ യുപി സ്കൂൾ, കുഞ്ഞോം എ യുപി സ്കൂൾ, എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നു. സുൽത്താൻ ബത്തേരി താലൂക്കിൽ ശ്രേയസ്, കല്ലിങ്കര ജി.യു.പി സ്കൂൾ, നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

KALPETTA
News Image
Advertisement

മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ

മുത്തങ്ങ : ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി പഴേരി സ്വദേശി മുഹമ്മദ് അൻസിൽ (21), വെള്ളമുണ്ട നാരോക്കടവ് സ്വദേശി സി.എസ്. അമൽ (33) എന്നിവർക്കൊപ്പമാണ് പ്രായപൂർത്തിയാകാത്ത ബാലനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വിഷ്ണുവിന്റെ അരക്കെട്ടിൽ ഒളിപ്പിച്ച നിലയിലാണ് മാരക ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെടുത്തത്. ജില്ലാ ലഹരിവിരുദ്ധസ്ക്വാഡും ബത്തേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അജികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ബാബു, രാജു, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

SULTAN BATHERY
News Image

ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഇലക്ട്രിക്കൽ പോസ്റ്റിലിടിച്ചു

എടവക അമ്പലവയൽ ജംഗ്‌ഷന് സമീപമാണ് അപകടം. അപകടത്തിൽ വീടിൻ്റെ സംരക്ഷണമതിലിനും കേടുപാടുകൾ സംഭവിച്ചു. ഡ്രൈവർ അനിൽ കുമാറിനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആർക്കും പരിക്കില്ല.

KALPETTA
News Image

പോത്തിറച്ചി വില കുതിക്കുന്നു; കയറ്റുമതിയില്‍ ആദ്യ 3 രാജ്യങ്ങളില്‍ ഇന്ത്യയും; നേട്ടമുണ്ടാക്കി യുപിയും ഹരിയാനയും

കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിയില്‍ പോത്ത്, എരുമ ഇറച്ചിക്ക് വില കുതിക്കുന്നു. അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് ആ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഏകദേശം 1,493 മില്യണ്‍ ഡോളറിന്റെ ബഫലോ മീറ്റാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 896 മില്യണ്‍ ഡോളിനാണ് കയറ്റുമതി ചെയതത്. ഇതില്‍ കൂടുതലും ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്.കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എപിഇഡിഎയുടെ പരിധിയിലുള്ള കാര്‍ഷികോത്പന്നങ്ങളില്‍ പോത്തിറച്ചി, ബസുമതിയല്ലാത്ത അരി, ബസുമതി അരി എന്നിവയുടെ കയറ്റുമതി മൂല്യം ഏകദേശം 7,641 ബില്യണ്‍ ഡോളറായിരുന്നു. ഇതും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്. 2026ലെ ആഗോള ബീഫ് കയറ്റുമതി പട്ടികയില്‍ ബ്രസീല്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.വിയറ്റ്‌നാം, മലേഷ്യ, ഈജിപ്ത്, ഇന്തൊനേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും പോത്തിറച്ചി കയറ്റുമതി ചെയ്യുന്നത്. പോത്തിറച്ചി എന്ന പരിധിയില്‍ വരുന്ന പശു, കാള, ക്ടാവ് എന്നിവയുടെ കയറ്റുമതി ചെയ്യുന്നത് രാജ്യത്തു നിരോധിച്ചിട്ടുണ്ട്. അതേസമയം, പോത്തിറച്ചി, പോള്‍ട്രി, ആട്ടിറച്ചി എന്നിവ വലിയ തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

KERALA
News Image

എച്ച്എസ്എസ്ടി റഷ്യൻ നിയമനം

തിരുവനന്തപുരം, വെള്ളനാട് ജി. കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) റഷ്യൻ തസ്തികയിലേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 14ന് രാവിലെ 11.30 ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോണ്‍: 0472 2882032.

ARIYIPPU
News Image

സ്പെയിനിലേക്ക് പോകുന്നോ? ഈ 10 തെറ്റുകൾ ചെയ്താൽ പിഴ ലക്ഷങ്ങൾ; യാത്രയ്ക്ക് മുമ്പ് അറിയാം

ലോകത്തിലെ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. എന്നാൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ പൊതുസ്ഥലങ്ങളിലെ അച്ചടക്കലംഘനങ്ങൾ നിയന്ത്രിക്കാൻ സ്‍പെയിനിലെ വിവിധ നഗരങ്ങളും പ്രാദേശിക ഭരണകൂടങ്ങളും കർശന നിയമങ്ങളാണ് നടപ്പാക്കുന്നത്. യാത്രയ്ക്ക് മുമ്പ് പ്രാദേശിക നിയമങ്ങൾ അറിയാതെ പോയാൽ വലിയ പിഴകൾ നേരിടേണ്ടി വന്നേക്കാം. സ്പെയിനിലെ പല നഗരങ്ങളിലും നിയമങ്ങൾ ഒരുപോലെയല്ല. പ്രത്യേകിച്ച് ബാഴ്സലോണ, മല്ലോർക്ക, ഇബിസ, ബെനിഡോം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രാദേശിക ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ട്. അതിനാൽ യാത്രക്കാർ സന്ദർശിക്കുന്ന സ്ഥലത്തെ നിയമങ്ങൾ മുൻകൂട്ടി പരിശോധിക്കുന്നത് സുരക്ഷിതമാണ്.1. പൊതുസ്ഥലങ്ങളിൽ മദ്യപിച്ചാൽ പിഴതെരുവുകളിലും ചില പൊതുസ്ഥലങ്ങളിലും മദ്യപിക്കുന്നത് സ്പെയിനിലെ പല മേഖലകളിലും നിയന്ത്രിച്ചിട്ടുള്ളതാണ്. പ്രത്യേകിച്ച് ബാലിയാറിക് ദ്വീപുകൾ പോലുള്ള വിനോദസഞ്ചാര മേഖലകളിൽ നിയമലംഘനം നടത്തിയാൽ സ്ഥലത്തുവെച്ചുതന്നെ പിഴ ചുമത്താൻ സാധിക്കും. ചില പ്രദേശങ്ങളിൽ പിഴ ആയിരക്കണക്കിന് യൂറോ വരെ ഉയരാം.2. ബീച്ചിൽ പുകവലി സൂക്ഷിക്കണംസ്പെയിനിലെ നിരവധി ബീച്ചുകളിൽ പുകവലിക്ക് നിയന്ത്രണമുണ്ട്. ചില പ്രദേശങ്ങളിൽ സിഗരറ്റ് വലിക്കുന്നതിനും ബീച്ചിൽ മാലിന്യം ഉപേക്ഷിക്കുന്നതിനും പിഴ ചുമത്തുന്നുണ്ട്. പുതിയ പുകയില നിയന്ത്രണ നിർദേശങ്ങൾ പ്രകാരം ബീച്ചുകൾ ഉൾപ്പെടെയുള്ള കൂടുതൽ തുറന്ന ഇടങ്ങളിൽ പുകവലി നിരോധനം വ്യാപിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.3. ബീച്ച് ഷവറിൽ സോപ്പ് ഉപയോഗിക്കരുത്കടൽത്തീരത്തെ ഷവറുകളിൽ സോപ്പ്, ഷാംപൂ തുടങ്ങിയവ ഉപയോഗിക്കുന്നത് ചില നഗരങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ജല മലിനീകരണം ഒഴിവാക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.4. ബീച്ചിൽ സ്ഥലം പിടിച്ചിടുന്നത് പ്രശ്‍നമാകാംഅനുമതിയില്ലാതെ കുട, കസേര തുടങ്ങിയവ ഉപയോഗിച്ച് ബീച്ചിൽ വലിയ സ്ഥലം കൈവശപ്പെടുത്തുന്നതും ചില പ്രദേശങ്ങളിൽ നിയമവിരുദ്ധമായി കണക്കാക്കുന്നു. പ്രാദേശിക ചട്ടങ്ങൾ അനുസരിച്ച് പിഴ ലഭിക്കാം.5. സ്വിംവെയറിൽ നഗരത്തിലൂടെ നടക്കുന്നത് ഒഴിവാക്കുകബീച്ചിന് പുറത്തുള്ള നഗരവീഥികളിൽ സ്വിംസ്യൂട്ട് മാത്രം ധരിച്ച് നടക്കുന്നത് ചില വിനോദസഞ്ചാര നഗരങ്ങളിൽ നിരോധിച്ചിട്ടുണ്ട്. പൊതുശീലങ്ങളും നഗരത്തിന്റെ അന്തരീക്ഷവും സംരക്ഷിക്കാനാണ് ഈ നിയന്ത്രണം.6. അമിത ശബ്‍ദവും രാത്രി ബഹളവും ഒഴിവാക്കണംഹോട്ടലുകളിലും താമസസ്ഥലങ്ങളിലും രാത്രി സമയത്ത് അമിത ശബ്‍ദമുണ്ടാക്കി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ പിഴ നേരിടേണ്ടിവരും. പ്രത്യേകിച്ച് വിനോദസഞ്ചാര മേഖലകളിൽ ശബ്ദ നിയന്ത്രണ നിയമങ്ങൾ കർശനമാണ്.7. പൊതുമുതൽ നശിപ്പിച്ചാൽ നടപടിപൊതു സ്ഥലങ്ങളിലെ സൗകര്യങ്ങൾ നശിപ്പിക്കൽ, ചുമരുകളിൽ എഴുത്തുകൾ വരയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും സ്പെയിനിൽ കർശന നടപടിയുണ്ട്.8. ലഹരിവസ്‍തു ക്കളുടെ കാര്യത്തിൽ ജാഗ്രതഅനധികൃത ലഹരിവസ്‍തുക്കളുടെ കൈവശംവെക്കലും ഉപയോഗവും ഗുരുതര കുറ്റമാണ്. പൊതുസ്ഥലങ്ങളിൽ ഇത്തരം വസ്‍തുക്കളുമായി പിടിക്കപ്പെട്ടാൽ നിയമനടപടികൾ നേരിടേണ്ടി വരാം.9. പ്രാദേശിക നിയമങ്ങൾ അറിയാതെ യാത്ര ചെയ്യരുത്സ്പെയിനിലെ ഓരോ നഗരത്തിനും സ്വന്തം നിയമങ്ങളുണ്ട്. ബാഴ്സലോണയിലെ നിയമങ്ങൾ മാഡ്രിഡിൽ നിന്ന് വ്യത്യസ്‍തമായിരിക്കാം. അതിനാൽ യാത്രയ്ക്ക് മുമ്പ് സന്ദർശിക്കുന്ന നഗരത്തിന്റെ ഔദ്യോഗിക നിർദേശങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.10. വിനോദം ആസ്വദിക്കുമ്പോൾ നിയമം മറക്കരുത്സ്പെയിൻ യാത്ര കൂടുതൽ മനോഹരമാക്കാൻ പ്രാദേശിക സംസ്‍കാരത്തെയും നിയമങ്ങളെയും മാനിക്കുക എന്നതാണ് പ്രധാന കാര്യം. ചെറിയൊരു അശ്രദ്ധ പോലും വലിയ പിഴയിലേക്കും യാത്രാ ബുദ്ധിമുട്ടുകളിലേക്കും നയിക്കാം.

GENERAL
News Image

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സ്മാരകം ഒരുങ്ങും; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സ്മാരകം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ദേശീയ സെമിനാര്‍ സമാപന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ഭാവി തലമുറയ്ക്ക് പഠിക്കാന്‍ ഇടം ഉണ്ടാകണമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 17ാം ചരമവാര്‍ഷികമായിരുന്നു ഇന്ന്. പാണക്കാട് തങ്ങളുടെ ഓര്‍മ ദിവസത്തില്‍ വൈകാരികമായ ഓര്‍മക്കുറിപ്പാണ് പി കെ കുഞ്ഞാലിക്കുട്ടി പങ്കുവെച്ചത്. അല്‍ അസ്ഹറിലെ പഠനം കഴിഞ്ഞ് തങ്ങള്‍ നാട്ടിലെത്തിയത് മുതല്‍ ഒരുമിച്ചുണ്ടായ ബന്ധമാണ് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചുപോയതെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പാണക്കാട് തങ്ങള്‍ ഒരേ സമയം വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയിലടക്കം സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ ശിഹാബ് തങ്ങള്‍ സ്വീകരിച്ച ദീര്‍ഘവീക്ഷണമുള്ള തീരുമാനങ്ങളെക്കുറിച്ചും കുഞ്ഞാലിക്കുട്ടി ഓര്‍മിച്ചു.

KERALA
News Image

മഴ: വയനാട് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ വെള്ളപൊക്ക-മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി താലൂക്കുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എട്ട് ക്യാമ്പുകളിലായി 76 കുടുംബങ്ങളിലെ 181 പേരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ഗവ എല്‍.പി സ്‌കൂള്‍, സുഗന്ധഗിരി യു.പി സ്‌കൂള്‍, അച്ചൂരാനം എല്‍.പി സ്‌കൂള്‍, കുട്ടമംഗലം ഓര്‍ഫനേജ് സ്‌കൂള്‍, എച്ച്.ഐ.എം സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഓര്‍ഫനേജ് സ്‌കൂള്‍, മാനന്തവാടി താലൂക്കിലെ പുളിഞ്ഞാല്‍ സ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്‌സ് സ്‌കൂളുകളിലാണ് നിലവില്‍ ക്യാമ്പ് ആരംഭിച്ചത്.

KALPETTA
News Image

അഡ്മിഷൻ ആരംഭിച്ചു.

കെൽട്രോണിൻ്റെ സുൽത്താൻ ബത്തേരി നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ടീച്ചേർസ് ട്രെയിനിംഗ് , കമ്പ്യൂട്ടറൈസ്‌ഡ്‌ ഫിനാൻഷ്യൽ അക്കൗണ്ടിങ് , ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് , ഡിപ്ലോമ ഇൻ ടാലി ആന്‍ഡ് ഫോറിൻ അക്കൗണ്ടിങ് മാനേജെന്റ്, വേർഡ് പ്രോസസ്സിംഗ് ആന്‍ഡ് ഡാറ്റ എൻട്രി, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ കോഴ്സുകളിലേക് അഡ്മിഷൻ ആരംഭിച്ചു. താല്പര്യമുള്ളവർ ചുങ്കം ഐശ്വര്യ മാളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തി അഡ്മിഷൻ നേടണം. ഫോണ്‍- 7902281422, 8606446162.

ARIYIPPU
News Image

ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റി

ജില്ലയിൽ വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നം. 211/2025, 213/25, 214/25) തസ്തികയിലേക്ക് ഓഗസ്റ്റ് നാല്, അഞ്ച് തിയ്യതികളിൽ സുൽത്താൻബത്തേരി സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ARIYIPPU
News Image

എക്സൈസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് അബ്‌കാരി/എൻ.ഡി.പി.എസ് മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പ് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതായി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കൽപ്പറ്റയിലെ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അബ്കാരി/എൻ.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉല്പ്പാദനം, വിൽപന, കടത്ത് സംബന്ധിച്ചുള്ള പരാതികളും വിവരങ്ങളും 04936-288215 എന്ന നമ്പറിലും 1800 425 2848 എന്ന ടോൾഫ്രീ നമ്പറിലും വിളിച്ചറിയിക്കാം. എക്സൈസ് കൺട്രോൾ റൂം കൽപ്പറ്റ-04936-288215, എക്സൈസ് റെയിഞ്ച് ഓഫീസ്, കൽപ്പറ്റ-04936-208230, എക്സസ് സർക്കിൾ ഓഫീസ്, കൽപ്പറ്റ- 04936-202219, എക്സൈസ് റെയിഞ്ച് ഓഫീസ്. മാനന്തവാടി- 04935-244923, എക്സൈസ് സർക്കിൾ ഓഫീസ്. മാനന്തവാടി-04935-240012, എക്സൈസ് റെയിഞ്ച് ഓഫീസ്, ബത്തേരി, 04936-227227, എക്സൈസ് സർക്കിൾ ഓഫീസ് ബത്തേരി-04936-248190, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, മീനങ്ങാടി- 04936-246180, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ-9447178064, അസി.എക്സൈസ് കമ്മിഷണർ- 9496002872, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, കൽപ്പറ്റ- 9400069663, എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ, മാനന്തവാടി-9400069667, എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ, സു. ബത്തേരി- 9400069665, എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ, സ്പെഷ്യൽ സ്ക്വാഡ്- 9400069666, എക്സൈസ് റെയിഞ്ച് ഇൻസ്പെക്‌ടർ, കൽപ്പറ്റ- 9400069668, എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, മാനന്തവാടി- 9400069670,  എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, സുൽത്താൻ ബത്തേരി- 9400069669

ARIYIPPU
News Image

വയനാട് ജില്ലയില്‍ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ല - താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ജില്ലാതല കൺട്രോൾ റൂം- 04936 204151, 9526804151, 8078409770. വൈത്തിരി താലൂക്ക്- 04936 256100, 04936 255229, 8590842965, 9447097705 ബത്തേരി താലൂക്ക്-04936 220296, 04936 223355, 6238461385, 9447097707 മാനന്തവാടി താലൂക്ക്- 04935 240231, 04935 241111, 9446637748, 9447097704. പൊതുജനങ്ങൾക്ക് 1077 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം.

KALPETTA
News Image

ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദ സഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. അത്യാവശ്യ ആവശ്യങ്ങൾ ഒഴികെ വയനാട്ടിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദ സഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കുകയും വേണം. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യർഥിച്ചു.

KALPETTA
News Image

വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കാവുമന്ദം വില്ലേജിലെ തയ്യിൽ ഉന്നതിയിൽ വെള്ളം കയറിയത്തിനെ തുടർന്ന് കാപ്പുവയൽ ജി എൽ പി സ്കൂളിലേക്കാണ് ആളുകളെ മാറ്റിയത്. എട്ട് കുടുംബങ്ങളിലെ 24 പേരെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്. ഇതില്‍ എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ചെക്കണ്ണി കാട്ടുനായ്ക്ക ഉന്നതിയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് മുന്ന് കുടുംബങ്ങളെയും കാപ്പുവയൽ ജി എൽ പി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ഇതില്‍ നാല് പുരുഷനും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണുള്ളത്.

KALPETTA
News Image

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും: മുഖ്യമന്ത്രി

മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാന്‍ എന്‍ഡിആര്‍എഫ്, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശക്തമായ മഴയുടേയും മണ്ണിടിച്ചിലിന്റേയും ഉരുള്‍പൊട്ടലിന്റേയും സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടറുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാകളക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റവന്യൂമന്ത്രി സ്ഥിരീകരിച്ചു. ഇടുക്കിയില്‍ രണ്ട് പേരുടേയും കോട്ടയത്ത് ഒരാളുടേയും മരണമാണ സ്ഥിരീകരിച്ചത്. ഇടുക്കി കൊടിയത്തൂര്‍ വില്ലേജ് സുമതി (65), പീരുമേട് പ്രഭാകരന്‍ (77), കോട്ടയം സ്വദേശി ജോസഫ് ജോണി (26) എന്നിവരാണ് മരിച്ചത്. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. തെക്കന്‍ ജില്ലകളില്‍ മഴ കുറയാനാണ് സാധ്യത. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കാന്‍ നിര്‍ദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.

KERALA
News Image

കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി

മഞ്ഞൂറ: കൃഷിയിടത്തിലെ മീൻകുളത്തിന് സമീപം കർഷകനെ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ് (57) മരിച്ചത്. ഇന്നു രാവിലെ ഏഴോടെ വീടിന് സമീപത്തെ മീൻ കുളത്തിനടുത്തേക്കു പോയ ബെന്നി കുറച്ചുനേരം കഴിഞ്ഞും തിരിച്ചെത്താത്തതിനാൽ ഭാര്യ മോളി അന്വേഷിച്ചപ്പോഴാണ് കുളക്കരയിൽ വീണ് കിടക്കുന്ന ബെന്നിയെ കണ്ടത്. ഉടൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ മോട്ടോറിൽ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സംശയം. ദേവസ്യയുടേയും, പരേതയായ ഏലിയാമ്മയുടേയും മകനാ ണ്. ഭാര്യ മോളി കല്ലോടി പറമറ്റത്തിൽ കുടുംബാംഗമാണ്. യുകെ യിലുള്ള ആൽബിനും മെൽബിനുമാണ് മക്കൾ. മരുമകൾ: ഹണി ആൽബിൻ(യുകെ). സഹോദരങ്ങൾ: ഡെയ്‌സി പാലക്കത്തടത്തിൽ, സിബി സെബാസ്റ്റ്യൻ(ഏരിയ മാനേജർ, ദീപിക, കൽപ്പറ്റ), ഷിന കളത്തിപറമ്പിൽ.

KALPETTA
News Image

മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം, 3 മരണം, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി, റാന്നിയിൽ സ്ഥിതി ആശങ്കാജനകമായി തുടരുന്നു

സംസ്ഥാനത്ത് മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം. 3 പേര്‍ മരിച്ചു. കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണി എന്നയാളുടെ വീടിനു മുകളിലും മണ്ണു വീണു. ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണിയും മരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലും കോന്നിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളും മുങ്ങി. കോട്ടയത്ത് പാല, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. കെ കെ റോഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു.

KERALA
News Image

എൽപിജി, നികുതി, റെയിൽവേ; ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ സ്വാധീനിക്കുന്ന 7 മാറ്റങ്ങൾ

ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് വ്യക്തിഗത ധനകാര്യവുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഐടിആർ ഫയലിങ്, ബാങ്കിങ് സേവനങ്ങൾ, എൽപിജി വില, റെയിൽവേ ടിക്കറ്റ് ബുക്കിങ് തുടങ്ങി സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മേഖലകളിലാണ് പ്രധാന മാറ്റങ്ങൾ വരുന്നത്.ആദായ നികുതി റിട്ടേൺ സമർപ്പണത്തിൽ സമയപരിധി പാലിക്കേണ്ടത് കൂടുതൽ പ്രധാനമാകും. വൈകിയുള്ള ഫയലിങ് പിഴയ്ക്കും മറ്റ് സാമ്പത്തിക ബാധ്യതകൾക്കും കാരണമാകാം. നികുതി വിവരങ്ങൾ കൃത്യമായി നൽകാനും രേഖകൾ സൂക്ഷിക്കാനും നികുതിദായകർ ശ്രദ്ധിക്കണം.റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലും മാറ്റങ്ങൾ വരും. ടിക്കറ്റ് ബുക്കിങ് കൂടുതൽ സുഗമമാക്കാനും ദുരുപയോഗം കുറയ്ക്കാനുമാണ് പുതിയ നടപടികൾ ലക്ഷ്യമിടുന്നത്.ഓരോ മാസവും പുനഃപരിശോധിക്കുന്ന എൽപിജി സിലിണ്ടർ വിലയിലും ഓഗസ്റ്റ് 1 മുതൽ മാറ്റമുണ്ടാകാം. പാചകവാതക വിലയിലെ വ്യത്യാസം കുടുംബ ബജറ്റിനെയും വ്യാപാര ചെലവുകളെയും നേരിട്ട് ബാധിക്കും.

GENERAL
News Image