തിരുനെല്ലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി 'ബെദിയാട്ട' ചളിയുത്സവം സംഘടിപ്പിച്ചു
കാട്ടിക്കുളം: മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തിരുനെല്ലിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും 'ബെദിയാട്ട' ചളിയുത്സവം സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാമൂല ഉളിക്കല്ലിലെ പാടശേഖരത്തിലായിരുന്നു ഈ വ്യത്യസ്തമായ ഉത്സവം അരങ്ങേറിയത്.പരമ്പരാഗത ജൈവകൃഷിരീതികളും തനത് കാർഷിക സംസ്കാരവും തൊട്ടറിയാനും, തദ്ദേശീയവിഭാഗങ്ങളുടെ ശാക്തീകരണവും പാരമ്പര്യ കാർഷിക രീതികളുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ടാണ് ഉത്സവം ഒരുക്കിയത്. നിരവധി സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ വിവിധ മഡ്-ഗെയിംസ് മത്സരങ്ങൾ നടന്നു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, വടംവലി മത്സരത്തിനുള്ള സമ്മാനങ്ങൾ സെഞ്ച്വറി പ്ലാമൂല യൂത്ത് ക്ലബ്ബും വിതരണം ചെയ്തു. കുട്ടികൾക്കായി പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
കോറോം പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി
മാനന്തവാടി: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോയാൽ അനുഗ്രഹിക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളും 8 നോമ്പാചരണവും,ധ്യാന ശുശ്രൂഷയും,വചന പ്രഘോഷണവും സെപ്റ്റംബർ 1 ഒന്ന് മുതൽ നടക്കും. ഒന്ന് മുതൽ സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ ഭക്തിപുരസ്ക്കരമായ ചടങ്ങുകളോടെയാണ് 8 നോമ്പ് ആചരിക്കുക. സെപ്റ്റംബർ 1 ന് ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തും. സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയും നടത്തപ്പെടും. സെപ്റ്റംബർ 1 മുതൽ 5 വരെ പുത്തൻകുരിശ് ജെഎസ് സി ടീം നയിക്കുന്ന ധ്യാന ശുശ്രൂഷയും വചന പ്രഘോഷണവും നടക്കും. സെപ്റ്റംബർ 5 ന് ഇടവകയുടെയും ടീം ജ്യോതിർഗമയുടെയും മാനന്തവാടി മെഡിക്കൽ കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടക്കും. സെപ്റ്റംബർ 6 ന് "നവ മാധ്യമ കാലത്തെ നവ ക്രൈസ്തവ ജീവിതങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ ജിജിൽ ജോസഫ് ക്ലാസെടുക്കും. സെപ്റ്റംബർ 7 ന് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പി ക്കും. പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് രാവിലെ 6 മണിക്ക് തീർത്ഥ യാത്ര പ്രയാണം വഞ്ഞോട് വളവിൽ വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശിൻ തൊട്ടിയിൽ നിന്ന് ആരംഭിക്കും. കൊല്ലിക്കണ്ടം എൽദോ മാർ ബസേലിയോസ് ബാവായുടെ കുരിശിൻ തൊട്ടിയിലും തുടർന്ന് ചീപ്പാട് സ്ഥാപിതമായിരിക്കുന്ന വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെയും കുരിശിൻ തൊട്ടിയിലും നിന്ന് ആരംഭിക്കുന്ന യാത്രകളുമായി ചേർന്ന് തുടരുന്ന യാത്ര 8 മണിക്ക് ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് തീർത്ഥയാത്രക്ക് സ്വീകരണം നൽകും. ശേഷം പള്ളിയിൽ വിശുദ്ധ അ ഞ്ചിൻമേൽ കുർബ്ബാന നടക്കും. തുടർന്ന് പ്രസംഗം,സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ലേലം, നേർച്ച ഭക്ഷണം എന്നിവയ്ക്ക് ശേഷം കൊടിയിറക്കും.
പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപ്പിച്ചു.
പാൽചുരം റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിരോധനം പിൻവലിച്ച് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. അപകടത്തിൽ ഇടിഞ്ഞുവീണ മണ്ണ് പൂർണമായും നീക്കം ചെയ്തതിനാൽ ജില്ലയിൽ നിന്നും പാൽചുരം വഴി കൊട്ടിയൂർ-കണ്ണൂർ ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ചുരത്തിൽ പോലീസിൻ്റെ നിരീക്ഷണം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഉള്ളി വില കുതിക്കുന്നു; വിലക്കയറ്റത്തിന് തടയിടാൻ ഉള്ളിയുമായി "കാണ്ട എക്സ്പ്രസ്" ഇറക്കി കേന്ദ്രം
തിരുവനന്തപുരം :രാജ്യത്ത് ഉള്ളിവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ വിപണിയിലെ വിതരണം വർധിപ്പിച്ച് വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ ശരാശരി ചില്ലറ ഉള്ളിവിലയിൽ ഏകദേശം 45 ശതമാനം വർധന രേഖപ്പെടുത്തിയതോടെയാണ് സർക്കാർ കരുതൽ ശേഖരത്തിലുള്ള ഉള്ളി വിപണിയിലെത്തിക്കാൻ നടപടി ആരംഭിച്ചത്. ഓഗസ്റ്റ് 24ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ശരാശരി ചില്ലറ വില കിലോഗ്രാമിന് ഏകദേശം 42 രൂപയിലെത്തി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയിൽ 19 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് പ്രത്യേക റെയിൽവേ റേക്കുകൾ വഴി ഉള്ളി എത്തിക്കുന്ന ‘കാണ്ട എക്സ്പ്രസ്’ പദ്ധതിയാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. നാസിക്കിലെ സർക്കാർ കരുതൽ ശേഖരത്തിലുള്ള ഉള്ളി വൻതോതിൽ റെയിൽ മാർഗം വിവിധ വിപണികളിലേക്ക് എത്തിക്കും. തുടക്കത്തിൽ ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലേക്കാണ് വിതരണം ലക്ഷ്യമിടുന്നത്. പിന്നീട് വിപണിയിലെ ആവശ്യകതയും വിലനിലവാരവും പരിഗണിച്ച് കൂടുതൽ നഗരങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം.
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും; കർശന നടപടിക്ക് ഒരുങ്ങി എംവിഡി
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ പരിശോധന ശക്തമാക്കും. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ചുമത്തും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കേണ്ടതുണ്ട്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.എല്ലാ ആർടിഓമാരും സെപ്റ്റംബർ 3ന് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മീഷണറേറ്റ് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 3 മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടി അറിയിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങൾ കണ്ടെത്തണമെന്നും കഴിഞ്ഞ 3 മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടി അറിയിക്കണമെന്നും നിർദേശത്തിലുണ്ട്.
ഓണമല്ലേ;സദ്യ കഴിച്ച് വയറ് നിറയ്ക്കുന്നതൊക്കെ കൊള്ളാം പക്ഷേ ദഹനം കൂടി ശരിയാകണം;ഇതാ ദഹനം എളുപ്പമാക്കാനുള്ള വഴി
ഓണത്തിന് പൂക്കളവും പുത്തന്‍ വസ്ത്രങ്ങളും കഴിഞ്ഞാല്‍ പിന്നെ ഓണസദ്യ തന്നെ. ചോറും പരിപ്പും സാമ്പാറും അവിയലും തോരനും പുളിശ്ശേരിയും കാളനും ഓലനും പച്ചടിയും കിച്ചടിയും ഇഞ്ചിക്കറിയും അച്ചാറും പപ്പടവും പഴവും പായസവും… വിളമ്പുന്തോറും ഇല നിറയും. കഴിച്ചുതീരുമ്പോഴേക്കും വയറും നിറയും.സദ്യ കഴിച്ച് കുറച്ചുകഴിഞ്ഞാല്‍ പലരുടെയും മനസില്‍ വരുന്ന ഒരു ചോദ്യം 'ഇത്രയും കഴിച്ചല്ലോ, ഇനി വയറിന് ഒന്ന് വിശ്രമം കൊടുക്കണ്ടേ?'' എന്നാണ്. സദ്യയ്ക്ക് ശേഷം വയറ് നിറയലും അസിഡിറ്റിയും അസ്വസ്ഥതയും തോന്നുന്നുണ്ടെങ്കില്‍ ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.സദ്യയ്ക്ക് ശേഷം കിടക്കരുത്സദ്യ കഴിഞ്ഞ ഉടന്‍ കിടക്കുന്നത് ഒഴിവാക്കാം. പകരം കുറച്ചുനേരം പതുക്കെ നടക്കുന്നത് ദഹനത്തിന് സഹായകരമാകും. ഭക്ഷണം കഴിച്ച ശേഷം ചെറിയൊരു നടത്തം വയറുനിറഞ്ഞ തോന്നലും ഭക്ഷണത്തിന് ശേഷമുള്ള അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കും.വലിയ വ്യായാമം വേണ്ട. സദ്യ കഴിഞ്ഞ് ജിമ്മില്‍ പോകുകയോ കഠിനമായി വ്യായാമം ചെയ്യുകയോ വേണ്ട. ചെറിയൊരു നടത്തം മതി.ഇളം ചൂടുവെള്ളം കുടിക്കാംസദ്യ കഴിഞ്ഞ ഉടനെ ധാരാളം തണുത്ത വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കും. കുറഞ്ഞത് 15-20 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്. ഇളം ചൂടുവെള്ളം ചിലര്‍ക്ക് സുഖകരമായി തോന്നാം.ഇഞ്ചി, ജീരകം കഴിക്കാം?ജീരകത്തില്‍ അടങ്ങിയിരിക്കുന്ന 'തൈമോള്‍' (Thymol) എന്ന ഘടകം ദഹനരസങ്ങളുടെ ഉല്‍പ്പാദനത്തെ ത്വരിതപ്പെടുത്തുന്നു. സദ്യയ്ക്ക് ശേഷം ചെറുചൂടോടെ ജീരകവെള്ളം കുടിക്കുന്നത് ഗ്യാസ് ഒഴിവാക്കാന്‍ സഹായിക്കും. അതുപോലെ ഉണങ്ങിയ ഇഞ്ചി അഥവാ ചുക്ക് ഇട്ട് തിളപ്പിച്ച വെള്ളം ദഹനക്കേടിനും വയറ്റിലെ അസ്വസ്ഥതകള്‍ക്കും ഉത്തമ ഔഷധമാണ്.അടുത്ത ഭക്ഷണം എപ്പോള്‍?സദ്യ കഴിഞ്ഞ ഉടന്‍ വീണ്ടും പലഹാരങ്ങളും മധുരപാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കാം. വിശപ്പ് തോന്നുമ്പോള്‍ മാത്രം അടുത്ത ഭക്ഷണം കഴിക്കുക. അടുത്ത ഭക്ഷണം ലളിതമാക്കാം. ഉദാഹരണത്തിന് കഞ്ഞി, ലളിതമായ ഭക്ഷണം, പഴങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ശരീരത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. വീണ്ടും എണ്ണയില്‍ വറുത്തതും മധുരപലഹാരങ്ങളും കൂടുതലായി കഴിക്കുന്നത് വയറിന്റെ അസ്വസ്ഥത കൂട്ടിയേക്കാം.പായസം കഴിഞ്ഞ് വീണ്ടും മധുരം വേണ്ട?ഓണസദ്യയിലെ ഏറ്റവും വലിയ ആകര്‍ഷണം പായസം തന്നെ. അടപ്രഥമന്‍, പാലട, പരിപ്പ് പായസം അങ്ങനെ ലിസ്റ്റ് നീളും. പായസവും മധുരപലഹാരങ്ങളും മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് പ്രമേഹം, അസിഡിറ്റി, വയറുസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണംപിറ്റേന്ന് 'ഡിറ്റോക്സ്' വേണ്ടസദ്യ കൂടുതലായി കഴിച്ചെന്ന് കരുതി അടുത്ത ദിവസം ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയോ 'ഡിറ്റോക്സ് ഡ്രിങ്ക്' മാത്രം കുടിക്കുകയോ ചെയ്യേണ്ടതില്ല. സാധാരണ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് മടങ്ങിയാല്‍ മതി.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്വേൾഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ്. ഡബ്ല്യു ടി സി പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്.എന്നാൽ ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്നാണ് ദ്രാവിഡ് പറഞ്ഞു. 'അവര്‍ യോഗ്യത നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ ഡബ്ല്യു ടി സി ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ അതൊരു വലിയ മുന്നേറ്റമായിരിക്കും. ഇന്ത്യ അല്പം പിന്നിലാണ്, എന്നാല്‍ ഇന്ത്യന്‍ ടീമിനുള്ള നിലവാരം വെച്ച് ഒരു ഘട്ടത്തിലും അവരെ എഴുതിത്തള്ളാന്‍ കഴിയില്ല. ശ്രീലങ്കയ്ക്കെതിരെ അവര്‍ മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്, അതൊരു നല്ല ആദ്യ പടിയാണ്. ന്യൂസിലന്‍ഡില്‍ പോയി കളിക്കുന്നത് എപ്പോഴും വലിയൊരു വെല്ലുവിളിയാണ്. സ്വന്തം നാട്ടില്‍ നേരിടാന്‍ ഏറ്റവും കടുത്ത ടീമാണവര്‍', എങ്കിലും എഴുതി തള്ളരുതെന്നും ദ്രാവിഡ് പറഞ്ഞു.
തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന ആഘോഷമാണ് മലയാളികള്‍ക്ക് തിരുവോണം. കാര്‍ഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് വിശ്വമാനവികതയുടെ സ്നേഹസദ്യയാക്കി മാറ്റാംഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന ആഘോഷമാണ് മലയാളികള്‍ക്ക് തിരുവോണം. കാര്‍ഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് വിശ്വമാനവികതയുടെ സ്നേഹസദ്യയാക്കി മാറ്റാംമലരിന് കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികള്‍ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നില്ക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേല്‍ക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.
മലയാളിക്ക് ഓണം ഉണ്ണാൻ തൂശനില തമിഴ്നാട്ടിൽ നിന്ന്: ഒരു വാഴയിലയുടെ വില 10 മുതല്‍ 20 രൂപവരെ
ഓണസദ്യയ്ക്ക് മുന്നില്‍ നിരന്നിരിക്കുന്ന വിഭവങ്ങളേക്കാള്‍ മലയാളിയുടെ മനസില്‍ ആദ്യം പതിയുന്ന മറ്റൊരു കാഴ്ചയുണ്ട്. നീണ്ടു നിവര്‍ന്നിരിക്കുന്ന പച്ചനിറത്തിലുള്ള വാഴയില. അതില്‍ ആദ്യം ഒരു നുള്ള് ഉപ്പ്, പിന്നെ ഉപ്പേരി, ശര്‍ക്കരവരട്ടി, പച്ചടി, കിച്ചടി, അവിയല്‍, തോരന്‍, ഓലന്‍… ഒടുവില്‍ ചൂടന്‍ ചോറും പരിപ്പും നെയ്യും സാമ്പാറും പായസവും. വിഭവങ്ങള്‍ ഓരോന്നായി ഇലയിലേക്ക് എത്തുമ്പോള്‍ തന്നെ ഓണത്തിന്റെ രുചിയും ഗന്ധവും നിറയുന്നു.പേപ്പര്‍ വാഴയിലയും പ്ലേറ്റുകളും വിപണിയില്‍ എത്തിയിട്ടുണ്ടെങ്കിലും തൂശനിലയില്‍ വിളമ്പിയ സദ്യയുടെ രുചിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്നാണ് പലരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ ഓണക്കാലത്ത് വാഴയിലയ്ക്കും വലിയ ഡിമാന്‍ഡാണ്.എന്നാല്‍ കേരളത്തിന്റെ ഓണസദ്യയ്ക്കായി എത്തുന്ന ഈ വാഴയിലകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.
മലയാളികൾക്ക് ഇന്ന് തിരുവോണം; പൂക്കളവും ഓണസദ്യയും നിറച്ച് ഓർമകളുടെയും ഒരുമയുടെയും ആഘോഷദിനം
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയും ഏറ്റവും മനോഹരമായി പ്രതിഫലിക്കുന്ന ദിനമാണ് തിരുവോണം. പഞ്ഞമാസം പിന്നിട്ട് ചിങ്ങമാസം എത്തുമ്പോൾ മലയാളിയുടെ മനസിൽ ഉണരുന്ന ഓണാഘോഷങ്ങൾക്ക് ഇന്ന് പൂർണതയാകുന്നു. പൂക്കളവും ഓണക്കോടിയും ഓണസദ്യയും കുടുംബസംഗമങ്ങളും ഓണക്കളികളും നിറയുന്ന തിരുവോണം മലയാളികൾക്ക് ഒരു ആഘോഷദിനം മാത്രമല്ല, നാടിനെയും നാട്ടുവഴക്കങ്ങളെയും ഓർമകളെയും ചേർത്തുപിടിക്കുന്ന ദിനം കൂടിയാണ്. തിരുവോണം.അത്തം നാൾ മുതൽ ആരംഭിക്കുന്ന ഓണാഘോഷത്തിന്റെ പത്താം ദിവസമാണ് തിരുവോണം. അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം എന്നിവ പിന്നിട്ടാണ് തിരുവോണം എത്തുന്നത്. ഓരോ ദിവസത്തിനും അതിന്റേതായ ആചാരങ്ങളും ആഘോഷരീതികളുമുണ്ട്. അത്തം മുതൽ വീടുകളുടെ മുറ്റത്ത് ഒരുക്കുന്ന പൂക്കളങ്ങൾ ദിവസങ്ങൾ കഴിയുന്തോറും വലുതാകുന്നു. തിരുവോണ ദിവസം പൂക്കളത്തിന് പൂർണത നൽകുന്നതാണ് പതിവ്. പഴയകാലത്ത് നാട്ടിൻപുറങ്ങളിൽ കുട്ടികളും മുതിർന്നവരും ചേർന്ന് പൂക്കൾ ശേഖരിച്ചാണ് പൂക്കളം ഒരുക്കിയിരുന്നത്. ഇന്ന് പൂക്കടകളിൽ നിന്ന് വിവിധതരം പൂക്കൾ വാങ്ങി മനോഹരമായ ഡിസൈനുകളിൽ പൂക്കളം ഒരുക്കുന്ന രീതിയും വ്യാപകമാണ്. തിരുവോണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഐതിഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് മഹാബലി രാജാവിനോടാണ്. മഹാബലിയുടെ ഭരണകാലത്ത് കേരളം സമൃദ്ധിയുടെയും സമത്വത്തിന്റെയും സന്തോഷത്തിന്റെയും നാടായിരുന്നുവെന്നാണ് ഐതിഹ്യം. ജനങ്ങൾക്കിടയിൽ ഉയർച്ചതാഴ്ചകളില്ലാതെ എല്ലാവരും സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കാലത്തെ ഓർമപ്പെടുത്തുന്നതാണ് ഓണാഘോഷം എന്ന വിശ്വാസം. വാമനന്റെ രൂപത്തിലെത്തിയ മഹാവിഷ്ണുവിന് മഹാബലി മൂന്ന് അടി മണ്ണ് ദാനം ചെയ്തതും തുടർന്ന് മഹാബലി പാതാളത്തിലേക്ക് പോകേണ്ടിവന്നതുമാണ് പുരാണകഥ. എന്നാൽ തന്റെ പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ ഭൂമിയിലേക്ക് തിരിച്ചുവരാൻ മഹാബലിക്ക് അനുവാദം ലഭിച്ചുവെന്നാണ് വിശ്വാസം. അങ്ങനെ മഹാബലി തന്റെ പ്രജകളെ കാണാൻ എത്തുന്ന ദിവസമാണ് തിരുവോണം എന്ന സങ്കൽപ്പം മലയാളികളുടെ ഓണാഘോഷത്തിന്റെ ഹൃദയത്തിൽ നിലകൊള്ളുന്നു.തിരുവോണ ദിവസം പുലർച്ചെ തന്നെ വീടുകളിൽ തിരക്കുകൾ ആരംഭിക്കും. കുളിച്ച് പുതുവസ്ത്രം ധരിച്ച് കുടുംബാംഗങ്ങൾ ഒരുമിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കും. ഓണക്കോടി അണിയുന്നതും തിരുവോണത്തിന്റെ പ്രധാന ആചാരങ്ങളിലൊന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും പുതിയ വസ്ത്രങ്ങൾ വാങ്ങിനൽകുന്ന പതിവ് ഇന്നും തുടരുന്നു. പഴയകാലത്ത് ഓണക്കോടി ലഭിക്കുക എന്നത് കുട്ടികളുടെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു. ഇന്ന് ഓണക്കോടി പുതിയ ഫാഷൻ ട്രെൻഡുകളുമായി മാറിയെങ്കിലും അതിന് പിന്നിലെ കുടുംബസ്നേഹവും സന്തോഷവും അതേപടി തുടരുന്നു.തിരുവോണത്തെക്കുറിച്ച് പറയുമ്പോൾ ഓണസദ്യ ഒഴിവാക്കാനാകില്ല. വാഴയിലയിൽ വിളമ്പുന്ന സദ്യ കേരളത്തിന്റെ ഭക്ഷണപാരമ്പര്യത്തിന്റെ തന്നെ പ്രതീകമാണ്. ചോറിനൊപ്പം പരിപ്പ്, സാമ്പാർ, അവിയൽ, തോരൻ, കാളൻ, ഓലൻ, എരിശേരി, പച്ചടി, കിച്ചടി, അച്ചാർ, പപ്പടം, പഴം, വിവിധതരം പായസങ്ങൾ തുടങ്ങി നിരവധി വിഭവങ്ങൾ സദ്യയിൽ ഇടംപിടിക്കും. പ്രദേശത്തിനും കുടുംബത്തിന്റെ പാരമ്പര്യത്തിനും അനുസരിച്ച് സദ്യയിലെ വിഭവങ്ങളിൽ വ്യത്യാസമുണ്ടാകും. എങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് സദ്യ കഴിക്കുന്നതിലാണ് അതിന്റെ യഥാർഥ ഭംഗി. ഒരേ വാഴയിലയിൽ വ്യത്യസ്ത രുചികൾ ഒന്നിക്കുന്നതുപോലെ, വ്യത്യാസങ്ങൾ മറന്ന് ഒരുമിക്കുന്നതിന്റെ സന്ദേശം കൂടിയാണ് ഓണസദ്യ നൽകുന്നത്.കേരളത്തിന്റെ അതിരുകൾക്കപ്പുറവും ഇന്ന് തിരുവോണം ആഘോഷിക്കപ്പെടുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളും വിദേശ രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളും ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയ മലയാളികൾക്ക് ഓണം സ്വന്തം നാടിനെയും കുടുംബത്തെയും ഓർമിപ്പിക്കുന്ന ഒരു അവസരമാണ്. പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഓണസദ്യ, പൂക്കള മത്സരം, കലാപരിപാടികൾ, ഓണക്കളികൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ തിരുവോണം ഇന്ന് കേരളത്തിന്റെ അതിരുകൾ കടന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ആഘോഷമായി മാറിയിരിക്കുന്നു.കാലം മാറിയതോടെ ഓണാഘോഷത്തിന്റെ രീതികളിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പഴയകാലത്തെ നാട്ടിൻപുറ ആഘോഷങ്ങൾക്ക് പകരം ഇന്ന് ഫ്ലാറ്റുകളിലും നഗരങ്ങളിലും പ്രവാസി സമൂഹങ്ങളിലും ഓണം ആഘോഷിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഓണാശംസകൾ കൈമാറുന്നതും ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയും ചിത്രങ്ങളായും വീഡിയോകളായും പങ്കുവയ്ക്കുന്നതും പുതിയ കാലത്തിന്റെ ഓണത്തിന്റെ ഭാഗമാണ്. എന്നാൽ ആഘോഷരീതികൾ മാറിയാലും ഓണം നൽകുന്ന അടിസ്ഥാന സന്ദേശങ്ങൾ മാറുന്നില്ല. സമത്വം, സമൃദ്ധി, സ്നേഹം, സഹോദര്യം, ഒരുമ എന്നിവയാണ് ഓണത്തിന്റെ കാതൽ.
വയനാട് പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി.
മരിച്ചത് പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50)കഴിഞ്ഞ ഞായറാഴ്ച ചങ്ങാടത്തിൽ പുഴ കടക്കുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞ് അപകടമുണ്ടായത്.കാണാതായി നാലാം ദിവസമാണ് വെട്ടത്തൂർ പമ്പ് ഹൗസിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുന്നത്.ഫയർഫോഴ്സും NDRF-ഉം സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഓണം വിപണിയിലെ വമ്പിച്ച വില വർദ്ധനവ് ; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.
കൽപ്പറ്റ: ഓണം വിപണിയിൽ ആവശ്യസാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചുഎല്ലാ ആവശ്യങ്ങൾക്കും പണം കൊടുത്ത് വിലക്കയറ്റം നിയന്ത്രിച്ചു എന്ന് മുഖ്യമന്ത്രി വലിയ വർത്തമാനം പറയുമ്പോഴും മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ ഉള്ള വില വർദ്ധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളതെന്ന് പ്രതിഷേധത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡൻറ് കരീം മുട്ടിൽ കുറ്റപ്പെടുത്തി പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി, കെ എസ് മുഹമ്മദലി റസാഖ് എംഎ , മഹറൂഫ് എന്നിവർ നേതൃത്വം നൽകി
ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26 മീലാദ് റാലി നടത്തി
കമ്പളക്കാട്: പുണ്യപ്രവാചകൻ മുഹമ്മദ് മുസ്തഫാ ﷺ യുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ കീഴിലുള്ള അൻസാരിയ്യ മദ്രസ സംഘടിപ്പിക്കുന്ന **“ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26”**ന്റെ ഭാഗമായി വിപുലമായ മീലാദ് റാലി നടത്തി.അൻസാരിയ്യ മദ്രസയിൽ നിന്ന് ആരംഭിച്ച റാലിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. കുട്ടികളുടെ ദഫ് സംഘങ്ങളും യുവാക്കളുടെ ദഫ് സംഘങ്ങളും അണിനിരന്ന റാലി ശ്രദ്ധേയമായി. പ്രവാചക സ്നേഹവും മതസൗഹാർദവും വിളിച്ചോതുന്ന മുദ്രാവാക്യങ്ങളോടെയാണ് റാലി നടന്നത്.സ്വാഗതസംഘം ചെയർമാൻ പി. സി. ഇബ്രാഹിം ഹാജി, കൺവീനർ പി. ടി. അഷ്റഫ് ഹാജി, കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി, കെൽട്രോൺ വളവ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുട്ടി ഹസനി എന്നിവർ മീലാദ് റാലിക്ക് നേതൃത്വം നൽകി.മീലാദ് ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികൾ അൻസാരിയ്യ മദ്രസയിൽ നടക്കും.
11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്രാനുമതി; തിരുപ്പതിയും തിരുച്ചിറപ്പള്ളിയും പട്ടികയിൽ
രാജ്യത്തെ 11 വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയിലേക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തത്വത്തിൽ അനുമതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI ) ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും 50 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് പദ്ധതി. പബ്ലിക്ക്–പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി (PPPAC ) പദ്ധതിക്ക് അനുമതി നൽകിയതോടെ സ്വകാര്യവൽക്കരണ നടപടികൾക്ക് തുടക്കമാകുംആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളവും ഉൾപ്പെടെ 11 വിമാനത്താവളങ്ങളെ അഞ്ച് ബണ്ടിലുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളവും ഒരു ബണ്ടിൽ ആയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ നടത്തിപ്പും വികസനവും 50 വർഷത്തെ പാട്ടക്കരാർ അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറുക.എന്നാൽ വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം പൂർണമായി സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതല്ല. AAIയുടെ ഉടമസ്ഥത തുടരുന്നതിനൊപ്പം നടത്തിപ്പ്, മാനേജ്മെന്റ്, വികസനം എന്നിവയ്ക്കുള്ള അവകാശമാണ് ദീർഘകാലത്തേക്ക് സ്വകാര്യ സ്ഥാപനത്തിന് നൽകുക. തിരുപ്പതി–തിരുച്ചിറപ്പള്ളി കൂടാതെ അമൃത്സർ–കാംഗ്ര, വാരണാസി–ഗയ–കുശിനഗർ, ഭുവനേശ്വർ–ഹുബ്ബള്ളി, റായ്പൂർ–ഔറംഗാബാദ് എന്നീ വിമാനത്താവള കൂട്ടുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വലിയ വിമാനത്താവളങ്ങളോടൊപ്പം താരതമ്യേന ചെറിയ വിമാനത്താവളങ്ങളെയും കൂട്ടിച്ചേർത്താണ് ഈ PPP മാതൃക തയ്യാറാക്കിയിരിക്കുന്നത്. 11 വിമാനത്താവളങ്ങളിലായി സ്വകാര്യ പങ്കാളിത്തത്തിലൂടെ ഏകദേശം 8,622 കോടി നിക്ഷേപം പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. തീർഥാടന നഗരമായ തിരുപ്പതിയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തിരുപ്പതി വിമാനത്താവളത്തിന്റെ വികസനത്തിനും ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. 2024–25 സാമ്പത്തിക വർഷത്തിൽ ഏകദേശം 9.96 ലക്ഷം യാത്രക്കാരാണ് തിരുപ്പതി വിമാനത്താവളം ഉപയോഗിച്ചത്.യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും കൂടുതൽ വികസിപ്പിക്കുകയാണ് PPP പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.സ്വകാര്യവൽക്കരണത്തിന് ശേഷം നിലവിലുള്ള AAI ജീവനക്കാരുടെ കാര്യത്തിലും വ്യവസ്ഥകൾ നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ (concessionaires) ചുമതലയേറ്റതിന് ശേഷം ഒരു വർഷത്തെ ജോയിന്റ് മാനേജ്മന്റ് കാലയളവ് ഉണ്ടായിരിക്കും. തുടർന്ന് നിലവിലുള്ള AAI ജീവനക്കാരിൽ 60 ശതമാനം പേരെയെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തേക്ക് നിലനിർത്തണമെന്നാണ് നിർദേശം.അതേസമയം, വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം ഇതിനകം പൂർത്തിയായിട്ടില്ല. പബ്ലിക്ക്–പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി നൽകിയിരിക്കുന്നത് തത്വത്തിലുള്ള അനുമതി മാത്രമാണ്. ഇനി സ്വകാര്യ കമ്പനികളെ കണ്ടെത്തുന്നതിനും കരാർ നടപടികൾ പൂർത്തിയാക്കുന്നതിനുമുള്ള തുടർ നടപടികളാണ് നടക്കേണ്ടത്. വിമാനത്താവള മേഖലയിൽ ഏതെങ്കിലും ഒരു കമ്പനിയുടെ കുത്തക ഉണ്ടാകുന്നത് തടയുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമായി വ്യോമയാന മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.ഇതനുസരിച്ച് ഒരു ലേലക്കാരന് പരമാവധി എത്ര ബണ്ടിലുകളിൽ വിമാനത്താവളങ്ങൾ നൽകാം എന്നതിന് പരിധി നിശ്ചയിക്കും. മുൻപ് നടന്ന ലേലത്തിൽ ആറ് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിനെ തുടർന്ന് ഈ മേഖലയിൽ കുത്തകവൽക്കരണം ഉണ്ടാകുന്നതിനെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. ഒരു ലേലക്കാരന് പരമാവധി രണ്ട് വിമാനത്താവളങ്ങൾ മാത്രമേ നൽകാവൂ എന്ന ധനകാര്യ മന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശുപാർശകൾ മുൻ ലേല സമയത്ത് പി.പി.പി.എ.സി. തള്ളുകയായിരുന്നു.
പരിശോധന കർശനമാക്കി എക്സൈസ്
മുത്തങ്ങ: ഓപ്പറേഷൻ തണ്ടറിൻ്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയുംഭാഗമായി വയനാട് ജില്ലയിലും, ജില്ലാ അതിർത്തികളിലും പരിശോധന കർശ നമാക്കി എക്സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിൻ്റെ കടത്തും, നിർമ്മാ ണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽ വെച്ച് കർണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്സൈസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി. എക്സൈസ് എൻഫോഴ്സ്മെന്റ്റ് & ആൻറി നാർക്കോട്ടിക് സ്പെഷൽ കോഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ യുടെ നേതൃത്വത്തിലും, ബാവലി ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻ്റലിജിൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്.
വിമാന സർവീസുകൾ വൈകിയാൽ നടപടി സ്വീകരിക്കും; സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ
കൊച്ചി: വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാൽ). സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്ന് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടിസ് നല്‍കിയിരിക്കുകയാണ് സിയാല്‍. ആഗസ്റ്റ് ഒന്നു മുതല്‍ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു. കൃത്യതയോടെ സര്‍വീസ് നടത്തിയില്ലെങ്കില്‍ സ്ലോട്ട് പിന്‍വലിക്കുമെന്ന് താക്കീത് നല്‍കിയാണ് സിയാല്‍ നോട്ടീസ് നല്‍കിയത്. വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികള്‍ ആണ്.അതിനിടെ, ഞായറാഴ്ച രാത്രി 9.20ന് കൊച്ചിയിലെത്തേണ്ട സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനം രാത്രി 12.25നാണ് എത്തിയത്. ഇന്നലെ രാവിലെ 6.55ന് കൊച്ചിയില്‍ എത്തേണ്ട ഫുജൈറ വിമാനം റദ്ദാക്കി. ഞായറാഴ്ച രാത്രി 11.45ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ഫുജൈറ വിമാനം ആദ്യം രാത്രി 9.40ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സര്‍വീസ് റദ്ദാക്കി.
30ാം സെക്കൻഡിൽ ഗോൾ; സാബിക്ക് കീഴിൽ ചെൽസിക്ക് വിജയത്തുടക്കം
പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2026-27 സീസണിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങിയ ചെൽസിക്ക് വിജയത്തുടക്കം.എവേ പോരാട്ടത്തിൽ ചെൽസി ഫുൾഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം. കോൾ പാമർ, ജാവോ പെഡ്രോ, മോർഗൻ റോജേഴ്സ് എന്നിവരുടെ ഗോളുകളിലാണ് ചെൽസി ജയം ഉറപ്പിച്ചത്. ഫുൾഹാമിനായി ജോഷ് കിങ്, ഗോൺസാലോ ഗാർസിയ എന്നിവർ വല ചലിപ്പിച്ചു.കളി തുടങ്ങി 30ാം സെക്കൻഡിൽ തന്നെ ഫുൾഹാമിനെ ഞെട്ടിച്ച് ചെൽസിക്കായി ജാവോ പെഡ്രോ വല കുലുക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ വേഗതയേറിയ ഗോളുകളിൽ ഒന്നാണിത്.
മൂന്ന് മാസത്തെ ഉയർന്ന നിലയിൽ സ്വർണ വില; ഒരു പവൻ വാങ്ങാൻ 1,30,000 രൂപയിലധികം നൽകണം
സംസ്ഥാനത്ത് സ്വർണ വില ഉയർന്ന നിലയിൽ തന്നെ. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ 1,20,240 എന്ന ലെവലിൽ നിന്നും പവന് 160 രൂപയുടെ മാത്രം കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തരിക്കുന്നത്. ഇതോടെ 8 ഗ്രാം സ്വർണത്തിന് 1,20,080 രൂപയും, ഗ്രാമിന് 20 രൂപയുടെ ഇടിവോടെ 15,010 രൂപയിലുമെത്തി. ഓഗസ്റ്റ് മാസത്തിൽ മാത്രം സ്വർണ വിലയിൽ 14,480 രൂപയുടെ കുതിപ്പാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും കൂടി നൽകേണ്ടതുണ്ട്. ഉദാഹരണത്തിന് 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 6,004 രൂപ അധികമായി വരും. ഇതോടെ ആകെ തുക 1,26,084 രൂപയാകും. ഇതിന് 3 ശതമാനം ജിഎസ്ടി കൂടി ചേർത്താൽ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 1,29,867 രൂപ നൽകേണ്ടിവരും. ആഭരണത്തിന്റെ രൂപകൽപ്പനയ്ക്കും പണിക്കൂലിക്കും അനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുണ്ടാകും. അതിനാൽ ചില ആഭരണങ്ങൾക്ക് ഒരു പവന് 1,30,000 രൂപയിലധികം നൽകേണ്ടിവന്നേക്കാം.അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള നേട്ടത്തിലുണ്ടായ ഏറ്റക്കുറച്ചിലും ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ യു.എസ് ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ ഇടിവും സ്വർണ വിലയ്ക്ക് താങ്ങ് നൽകുന്നുണ്ട്. കൂടാതെ യു,എസ് ഇറാനുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെ ഇനി സ്വർണ വിലയെ സ്വാധീനിക്കുക ഇതിലെ പുരോഗതികളായിരിക്കും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം കൂടുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ഇത്തവണത്തെ ഓണാഘോഷം ക്ലാര ഭവനിൽ
അഗതികൾക്കും അശരണർക്കും കഴിഞ്ഞ 15 വർഷമായി കൈത്താങ്ങായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ഇത്തവണയും ഓണാഘോഷം സംഘടിപ്പിച്ചു. കൽപ്പറ്റ പിണങ്ങോട് റോഡിലുള്ള ക്ലാര ഭവനിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.ക്ലാര ഭവനിലെ അമ്മമാർക്കൊപ്പ മായിരുന്നു ഓണാഘോഷം ' കിടപ്പ് രോഗികൾ നിർധന കുടുംബങ്ങൾ, ആരും സഹായത്തിന് എത്താത്തമേഖലയിൽ ഹോം കെയർ സംവിധാനം ,ദുരന്ത മേഖലയിലെ റെസ്ക്യൂ പ്രവർത്തനം, ഓട്ടിസം ബാധിച്ച കുട്ടികളുടെ പെൻഷൻ പദ്ധതി, സർക്കാർ ആശുപത്രിയിൽദിനേനയുള്ള കഞ്ഞി വിതരണം ' വിശേഷ ദിവസങ്ങളിൽ ഭക്ഷണം തുടങ്ങിയ ഒട്ടനവധി മേഖലയിൽ സന്നദ്ധ സേവനം നടത്തിവരുന്ന സംഘടനയാണ് ' എല്ലാവർഷവും ഓണാഘോഷത്തിന് ഇത്തരം മേഖലകളാണ് സൊസൈറ്റി കണ്ടെത്താറ് അമ്മമാരുമായുള്ള ഓണാഘോഷത്തിന്സൊസൈറ്റി പ്രസിഡണ്ട് സൂപ്പി കല്ലങ്കോടൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി ബഷീർ കോട്ടപ്പുളിക്കൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു.മുൻസിപ്പൽ ചെയർപേഴ്സൺ പി വിശ്വനാഥൻ ഓണാഘോഷ പരിപാടിയിൽഅമ്മമാർക്കൊപ്പംപാട്ടുപാടിതിരുവോണ സന്ദേശം നൽകി. 'ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്ചന്ദ്രിക കൃഷ്ണൻമുഖ്യാതിഥിയായി.വാർഡ് മെമ്പർ മൊയ്തീൻ ബാപ്പു,ഫാദർ ബിജു,സിസ്റ്റർആനി റോസ്,എന്നിവർ ആശംസകൾ നേർന്നു.പ്രേംജിത്ത്,ഹർഷൽ,സജീർ ,അസീസ്ഹാഷിം,അക്ബർ,സുൾഫി സ്വീകാർ,സലിം വി.വി,മുജീബ് വി പി ,റംഷാദ്,കബീർ ബാപ്പു ,ഹാറൂൺ ,മുസ പി.നേതൃത്വം നൽകി.ജുനീഷ് പി നന്ദി പറഞ്ഞു.
'ദൈവത്തിന്റെ കൈ' സ്പർശിച്ച പന്ത്; ലേലത്തിൽ ലഭിച്ചത് 32.61കോടി
ലോകകപ്പ് 1986 ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അർജന്റീന ഇതിഹാസതാരം ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോളിലെ പന്തിന് ലേലത്തിൽ 32.61 കോടി രൂപ.അമേരിക്കയിലെ ഹെറിറ്റേജ് ഓക്ഷൻസിന്റെ ലേലത്തിലാണ് ഇത്രയും രൂപ ലഭിച്ചത്.മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ പന്ത് മൂന്ന് പതിറ്റാണ്ടിലേറെ സൂക്ഷിച്ചിരുന്നെങ്കിലും 2022-ൽ 22 കോടി രൂപയ്ക്ക് വിറ്റു.

