‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ
കണ്ണൂർ: തരം താഴ്ത്തൽ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി പി ദിവ്യ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും നീതി ലഭിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വർഗ-ബഹുജന സംഘടനകളിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും ചോദ്യം. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മുന്‍പാണ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കിയത്.പിപി ദിവ്യയെ വീണ്ടും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കത്ത് നല്‍കിയിട്ടും വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ തിരിച്ചുവരാന്‍ പിപി ദിവ്യയ്ക്ക് കഴിഞ്ഞില്ല. ചില നേതാക്കള്‍ പിപി ദിവ്യയുടെ തിരിച്ചുവരവിനെ എതിര്‍ത്തിരുന്നു. അതിനിടെ പാര്‍ട്ടിയില്‍ നിന്ന് അകലുന്നവെന്ന സൂചന നല്‍കി പിപി ദിവ്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ പിപി ദിവ്യയെ ബന്ധപ്പെട്ടുവെന്നാണ് വിവരം. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും പാര്‍ട്ടിയുമായി അകന്ന് പോകരുതെന്നും നേതാക്കള്‍ പറഞ്ഞതായാണ് വിവരം.
ക്യാൻസറിനെ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ
ആരോഗ്യകരമായ ഭക്ഷണരീതിപഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ഇത് ശരീരത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകൾ നൽകുന്നു.റെഡ് മീറ്റ് കുറയ്ക്കുക സംസ്‌കരിച്ച മാംസവും (Processed meat) അമിതമായി ചുവന്ന മാംസം കഴിക്കുന്നതും ഒഴിവാക്കുന്നത് നല്ലതാണ്.പഞ്ചസാരയും ഉപ്പും മധുരവും ഉപ്പും അമിതമായി അടങ്ങിയ ആഹാരസാധനങ്ങൾ നിയന്ത്രിക്കുക. ജീവിതശൈലി മാറ്റങ്ങൾലഹരി വർജ്ജിക്കുക പുകയിലയുടെ ഉപയോഗം (പുകവലി, മുറുക്ക്) പൂർണ്ണമായും ഒഴിവാക്കുക. മദ്യപാനം നിയന്ത്രിക്കുന്നതും കാൻസർ സാധ്യത കുറയ്ക്കും.വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.ശരീരഭാരം: അമിതവണ്ണം പലതരത്തിലുള്ള കാൻസറുകൾക്ക് കാരണമാകാറുണ്ട്, അതിനാൽ ആരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് (BMI) നിലനിർത്താൻ ശ്രമിക്കുക.മറ്റു മുൻകരുതലുകൾ സൂര്യപ്രകാശം: അമിതമായ വെയിൽ ഏൽക്കുന്നത് ചർമ്മത്തിലെ കാൻസറിന് കാരണമായേ
ഇന്ധനവിലയിൽ വൻ വർധനവ്; ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ, ബാരലിന് 116.20 ഡോളര്‍
അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർധനവ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി ബാരലിന് 116.20 ഡോളറായി ഉയർന്നു. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യയിൽ വീണ്ടും ഉടലെടുത്ത സംഘർഷങ്ങളാണ് എണ്ണവില കുത്തനെ ഉയരാൻ കാരണം. സൗദി അറേബ്യയിൽ അടുത്തിടെയുണ്ടായ ഹൂത്തി ആക്രമണങ്ങൾ ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദന മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ഉയർന്ന നിലയിലെത്തുകയും, അമേരിക്കൻ ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 1.7 ശതമാനം ഉയർന്ന് 101.12 ഡോളറിലെത്തുകയും ചെയ്തു. തുടർച്ചയായ മൂന്നാം ആഴ്ചയിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില വർധനവ് രേഖപ്പെടുത്തുന്നത്.
ട്രെന്റ് മാറിയോ? സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്
ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും പവന് 80 രൂപയുമാണ് കൂടിയിരിക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ സ്വർണം ഗ്രാമിന് 13,070 രൂപയിലും പവന് 1,04,560 രൂപയിലുമെത്തി. കഴിഞ്ഞ 2 ദിവസം കൊണ്ട് സ്വർണത്തിന് 2640 രൂപയാണ് കുറഞ്ഞിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളറിന് താഴേക്ക് എത്തിയിരുന്നു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. നിലവിൽ വെള്ളി ഗ്രാമിന് 20 രൂപയിലും 10 ഗ്രാമിന് 2,200 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.
സന്ദീപ് വാര്യർ എംഎൽഎയുടെ വാഹനം അപകടത്തിൽപെട്ടു, വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം
സന്ദീപ് വാര്യർ എംഎൽഎയുടെ വാഹനം അപകടത്തിൽപെട്ടു. കാറിൻ്റെ ടയർ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം. വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം.
വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്
സുൽത്താൻബത്തേരിയിൽവാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.മാനിക്കുനിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.സുൽത്താൻബത്തേരി ഭാഗത്തുനിന്നും കൽപ്പറ്റ ഭാഗത്തേക്ക്പോവുകയായിരുന്ന ഓട്ടോറിക്ഷ, ബൈക്ക്, കാർ എന്നീവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.കൂട്ടിയിടിയിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. ബൈക്ക് യാത്രികനും പരിക്കേറ്റു. ഇവരെസുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ല.
രാഹുല്‍ ഗാന്ധി ഇന്ന് വിയറ്റ്‌നാമില്‍ നിന്ന് മടങ്ങിയെത്തും; ഇൻഡ്യ സഖ്യത്തിന്റെ തുടര്‍ പ്രക്ഷോഭങ്ങളില്‍ ആകാംക്ഷ
വിദേശ സന്ദര്‍ശന വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി ഇന്ന് വിയറ്റ്‌നാമില്‍ നിന്ന് മടങ്ങിയെത്തും. ബിജെപി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയേക്കും എന്നാണ് വിവരം. ഗ്യാനേഷ് കുമാറിനെതിരായ രാഹുലിന്റെ മിന്നല്‍ സമരമുറകള്‍ ഉണ്ടാകുമോ എന്നതിലാണ് ആകാംക്ഷ. ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ എത്തും.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയുള്ള ഇൻഡ്യ മുന്നണിയുടെ പ്രതിഷേധങ്ങള്‍ക്കിടെയുള്ള രാഹുലിന്റെ വിദേശ സന്ദര്‍ശനം ബിജെപി നേരത്തെ ആയുധമാക്കിയിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രാഹുല്‍ പ്രതിഷേധങ്ങൾക്ക് അവധി നൽകി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയെന്നായിരുന്നു ബിജെപി ആരോപണം. നേരത്തെ, രാഹുലിന്റെ വിയറ്റ്നാം യാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍, താനൊരു ട്രാവല്‍ ഏജന്റല്ലെന്നും ആ ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ മറുപടി.
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇൻഡിഗോ; റിയാദ് വിമാനങ്ങൾ ഒക്ടോബർ 31 വരെ റദ്ദാക്കി
ദില്ലി: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ നാല് പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയ നടപടി നീട്ടി ഇൻഡിഗോ എയർലൈൻസ്. റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയുമാണ് റദ്ദാക്കിയത്.‘ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ ഏറ്റവും വലിയ മുൻഗണന നൽകുന്നത്. മേഖലയിലെ സുരക്ഷാ മാറ്റങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും’ ഇൻഡിഗോ എക്സ് പ്ലാറ്റ്ഫോമിൽ പുറത്തുവിട്ട യാത്രാ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി.വിമാനങ്ങൾ റദ്ദാക്കിയ വിവരം ബുക്കിംഗ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലൂടെയും ഇമെയിലുകളിലൂടെയും യാത്രക്കാരെ അറിയിക്കുന്നുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി സർവീസ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് എയർലൈൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും, പാസാകാൻ 75 ശതമാനം മാർക്ക് വേണം
ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കുംവിധം മോട്ടോർവാഹന ചട്ടങ്ങളിൽ ഭേദഗതിക്ക് നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. സുരക്ഷിത ഡ്രൈവിങ് വിലയിരുത്തൽ 30 മിനിറ്റെങ്കിലും നടത്താനും ഇത് പാസാവാനുള്ള മാർക്ക് 60-ൽ നിന്ന് 75 ശതമാനമാക്കാനുമാണ് ബുധനാഴ്ച പുറത്തിറക്കിയ കരടു ചട്ടം നിർദേശിക്കുന്നത്.പേരും വിലാസവും മാറ്റുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാനും കരടിൽ വ്യവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പേരും വിലാസവും മാറ്റുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങളാകും സൗജന്യമാക്കുക. എന്നാൽ അന്തിമവിജ്ഞാപനം വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കരട് ചട്ടത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളുമറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കുന്നുണ്ട്. അതിനു ശേഷമാകും അന്തിമവിജ്ഞാപനം.ലൈസൻസിലെ പേരിലും വിലാസത്തിലും മാറ്റം വരുത്താനുള്ളതിലുൾപ്പെടെ വിവിധ അപേക്ഷകളിൽ ലൈസൻസിങ് അതോറിറ്റി 15 ദിവസത്തിനകം തീരുമാനമെടുക്കണം.ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐ.ഡി., ഇ- റേഷൻകാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളെല്ലാം ലൈസൻസിനായി സമർപ്പിക്കാം. വിലാസത്തിന് ആധാരമാക്കാവുന്ന രേഖയിൽനിന്ന് എൽ.ഐ.സി. പോളിസി ഒഴിവാക്കി. ലൈസൻസുകൾ ലാമിനേറ്റ് ചെയ്‌തോ പി.വി.സി. കാർഡായോ നൽകണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.
പ്രിയദർശിനിക്കു ശേഷം 'വിജ്ഞാന ദർശിനി'; വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്ര പദ്ധതിയുമായി കെ.എസ്.ആർ.ടി.സി
സ്ത്രീകൾക്ക്സൗ ജന്യ പ്രിയദർശിനി യാത്രകൾക്ക് പുറമെ, വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജായ ‘വിജ്ഞാന ദർശിനി’യുമായി കെ.എസ്.ആർ.ടി.സി . ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ്.സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നേടാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകർന്നുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കും സമീപത്തെ പ്രധാന ആകർഷണങ്ങളിലേക്കുമാണ് വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയത്. ഇതിനു പുറമെ മറ്റ് ജില്ലകളിലും ‘വിജ്ഞാന ദർശിനി’ പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ സ്ഥലങ്ങളും യാത്രയുടെ ഭാഗമാകും.പൊന്മുടിയിലേക്കുള്ള യാത്രകൾക്കായി പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകളാണ് ഉപയോഗിക്കുക. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള യാത്രകളും ക്രമീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് യാത്രകൾ ഉൾപ്പെടുത്തും. പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും അതത് ജില്ലകളിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർമാരെ ബന്ധപ്പെടാം.ജില്ലാ കോഓഡിനേറ്റർമാരുടെ ഫോൺ നമ്പറുകൾ:തിരുവനന്തപുരം നോർത്ത്: 9188619378തിരുവനന്തപുരം സൗത്ത്: 9188938522കൊല്ലം: 9188938523പത്തനംതിട്ട: 9188938524ആലപ്പുഴ: 9188938525കോട്ടയം: 9188938526ഇടുക്കി: 9188938527എറണാകുളം: 9188938528തൃശൂർ: 9188938529പാലക്കാട്: 9188938530മലപ്പുറം: 9188938531കോഴിക്കോട്: 9188938532വയനാട്: 9188938533കണ്ണൂർ, കാസർകോട്: 9188938534വിദ്യാഭ്യാസവും വിനോദവും ഒരുമിപ്പിക്കുന്ന യാത്രകളിലൂടെ വിദ്യാർഥികൾക്ക് പഠനത്തിന്റെ ഭാഗമായി പുതിയ അനുഭവങ്ങളും അറിവുകളും നേടാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഡ്രൈവര്‍ നിയമനം
മാനന്തവാടി താലൂക്ക് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത ഡ്രൈവിംഗ് ലൈന്‍സുള്ള, ഫിസിക്കല്‍ ഫിറ്റനസ് തെളിയിക്കാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. മാനന്തവാടി താലൂക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടെപ്പം ഡ്രൈവിംഗ് ലൈന്‍സ്, യോഗ്യത, താമസിക്കുന്ന സ്ഥലം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 24 ന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍- 04935 240231.
താത്പര്യപത്രം ക്ഷണിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വടുവന്‍ചാല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് നവീകരണം, അമ്പലവയല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് നവീകരണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഒക്ടോബര്‍ 29 ന് ഉച്ചയ്ക്ക് 12 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍- 04936-202593.
ജില്ലാ ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്31 ന്
ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയര്‍ (ആണ്‍/പെണ്‍) ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 31 ന് പടിഞ്ഞാറത്തറ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന 51-ാമത് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം.താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ന് വൈകിട്ട് ആറിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9496209688, 7907938754, 6235177238
പോക്സോ കേസിൽ പ്രതിക്ക് തടവും പിഴയും
തിരുനെല്ലി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമംനടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാ ട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി (51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ സുനിൽകുമാർ ശിക്ഷിച്ചത്. 2021 ഏപ്രിൽ മാസത്തിൽ ഇയാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തു കയായിരുന്നു. അന്നത്തെ തിരുനെല്ലി സ്‌റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ലാൽ സി.ബേബിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ഓമന വർഗീസ് ഹാജരായി.
പാലിയേറ്റീവ് രോഗികൾക്ക് തരിയോട് പാൽ സൊസൈറ്റി നൽകിയ ഉപകരണങ്ങൾ കൈമാറി
തരിയോട്: സഖാവ് വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിയുടെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾക്കായി തരിയോട് പാൽ സൊസൈറ്റി നൽകിയ ഉപകരണങ്ങൾ രോഗികൾക്കായി കൈമാറി. സൊസൈറ്റി ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് ഉപകരണങ്ങളുടെ കൈമാറ്റം നടന്നത്.തരിയോട് പാൽ സൊസൈറ്റി പ്രസിഡന്റ് ജോണി എം.ടി, സെക്രട്ടറി ബിന്ദു, ബോർഡ് അംഗമായ മണിയൻ പാമ്പുംകുനി എന്നിവർ ചേർന്ന് ഉപകരണങ്ങൾ പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്ക് കൈമാറി. ചെയർമാൻ ഷിബു കെ.ടി. ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. പെയിൻ & പാലിയേറ്റീവ് സൊസൈറ്റി കൺവീനർ പി.കെ. മുസ്തഫ സ്വാഗതം ആശംസിച്ചു. മറ്റ് പാൽ സൊസൈറ്റി ബോർഡ് അംഗങ്ങളും പെയിൻ & പാലിയേറ്റീവ് വൊളണ്ടിയർമാരായ റോബർട്ട്, അനിൽ കൃഷ്ണ, ബിജു കെ.ടി. തുടങ്ങിയവരും സംബന്ധിച്ചു.പ്രയാസങ്ങൾ അനുഭവിക്കുന്ന പാലിയേറ്റീവ് രോഗികളുടെ ചലനശേഷിക്കും പരിചരണത്തിനും ഏറെ ഉപകാരപ്പെടുന്ന ഈ മാതൃകാപരമായ പ്രവർത്തനത്തിന് തരിയോട് പാൽ സൊസൈറ്റി ഭരണസമിതിക്കും ജീവനക്കാർക്കും സഖാവ് വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി നന്ദി രേഖപ്പെടുത്തി.
ജീവനക്കാരെ പരിഗണിക്കുന്ന സർക്കാർ;ഷാജി കെ. ടി
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ രണ്ടു ശതമാനം ക്ഷാമബത്ത അനുവദിച്ച യുഡിഎഫ് സർക്കാരിന് ജീവനക്കാർ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.ടി ഷാജി. മാനന്തവാടി ബ്രാഞ്ച് നടത്തിയ ആഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു .എൻ വി അഗസ്റ്റിൻ, സന്തോഷ് എം ജെ, സാലു കെ എസ് എന്നിവർ സംസാരിച്ചു.
ജനക്ഷേമ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകണം: കെഎസ്എസ്പിഎ
കോട്ടത്തറ : കേരളം ഭരിക്കുന്ന ജനക്ഷേമ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് കെ എസ് എസ് പി എ കോട്ടത്തറ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻകാരെയും ജീവനക്കാരെയും എല്ലാവിഭാഗം ജനങ്ങളെയും കരുതലോടെ കാണുന്ന യുഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് യോഗം ചൂണ്ടികാട്ടി . ജില്ലാ പ്രസിഡൻ്റ് പി എം ജോസ് ഉദ്ഘാടനം ചെയ്തു .പ്രസിഡൻ്റ് ആൻ്റണി പാറയിൽ അധ്യക്ഷത വഹിച്ചു . മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി സി തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന എക്സി.കമ്മിറ്റി അംഗംവേണുഗോപാൽ കിഴിശ്ശേരി, കെ ശശികുമാർ, കെ സുരേന്ദ്രൻ കെ സുബ്രഹ്മണ്യൻ സുരേഷ് ബാബു വാളൽ, ജോസ് പീയൂസ് ,എം ജി ഉണ്ണി , കെചാപ്പൻ, ചന്ദ്രൻ പി കെ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി ജെ ആൻ്റണി (പ്രസിഡൻ്റ്), കെചാപ്പൻ,പി കെ ചന്ദ്രൻ (വൈസ് പ്രസിഡൻ്റുമാർ), ജോസ് പീയൂസ് (ജനറൽ സെക്രട്ടറി ), ചന്തു കെ , മേരിക്കുട്ടി ടീച്ചർ (ജോ സെക്രട്ടറിമാർ) എം. ജി ഉണ്ണി ( ട്രഷറർ) എന്നിവരെയും വനിത ഫോറം ഭാരവാഹികളായി പ്രമീള കെ എം (പ്രസിഡൻ്റ്) ശാരദ (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
ജനക്ഷേമ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകണം: കെഎസ്എസ്പിഎ
കോട്ടത്തറ : കേരളം ഭരിക്കുന്ന ജനക്ഷേമ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് കെ എസ് എസ് പി എ കോട്ടത്തറ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻകാരെയും ജീവനക്കാരെയും എല്ലാവിഭാഗം ജനങ്ങളെയും കരുതലോടെ കാണുന്ന യുഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് യോഗം ചൂണ്ടികാട്ടി . ജില്ലാ പ്രസിഡൻ്റ് പി എം ജോസ് ഉദ്ഘാടനം ചെയ്തു .പ്രസിഡൻ്റ് ആൻ്റണി പാറയിൽ അധ്യക്ഷത വഹിച്ചു . മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി സി തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന എക്സി.കമ്മിറ്റി അംഗംവേണുഗോപാൽ കിഴിശ്ശേരി, കെ ശശികുമാർ, കെ സുരേന്ദ്രൻ കെ സുബ്രഹ്മണ്യൻ സുരേഷ് ബാബു വാളൽ, ജോസ് പീയൂസ് ,എം ജി ഉണ്ണി , കെചാപ്പൻ, ചന്ദ്രൻ പി കെ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി ജെ ആൻ്റണി (പ്രസിഡൻ്റ്), കെചാപ്പൻ,പി കെ ചന്ദ്രൻ (വൈസ് പ്രസിഡൻ്റുമാർ), ജോസ് പീയൂസ് (ജനറൽ സെക്രട്ടറി ), ചന്തു കെ , മേരിക്കുട്ടി ടീച്ചർ (ജോ സെക്രട്ടറിമാർ) എം. ജി ഉണ്ണി ( ട്രഷറർ) എന്നിവരെയും വനിത ഫോറം ഭാരവാഹികളായി പ്രമീള കെ എം (പ്രസിഡൻ്റ്) ശാരദ (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
മീനങ്ങാടി ഹൈവേ കവർച്ച: മൂന്ന് പേർ കൂടി അറസ്റ്റിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി
മീനങ്ങാടി: കാർ തടഞ്ഞുനിർത്തി യാത്രക്കാരൻ്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും കവർന്ന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ണൂർ സ്വദേശികളായ മണത്തണ മേലേ മുരിങ്ങോളി പുതുപറമ്പിൽ വീട്ടിൽ പി.പ്രണവ് (24), മുഴക്കുന്ന് ഉറക്കുണ്ട് പറമ്പിൽ വീട്ടിൽ കെ. കനകരാജ് (28), കണ്ണൂർ ചൊക്ലി പെരിങ്ങളം കണ്ണംപള്ളിയിലെ കോടി യം പുനത്തിൽ വീട്ടിൽ നിഥുൽ കുമാർ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രണവിനെയും കനകരാജിനെയും പേരാവൂർ എടത്തൊ ട്ടിയിൽനിന്നും നിഥുൽ കുമാറിനെ കണ്ണൂർ കണ്ണംപള്ളിയിൽനിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ മീനങ്ങാടി പോലീസ് സ്റ്റേഷനിലെത്തിച്ചു.
എം.ഡി.എം.എയുമായി 2 പേർ അറസ്റ്റിൽ
വൈത്തിരി: 8.520 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ വൈത്തിരിപൊലീസ് അറസ്റ്റ് ചെയ്തുതു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തല്ലൂർ സ്വദേശി കളായ കെ.ഇ. നൗഫൽ (50), കെ.എം. മുഹമ്മദ് നസീഫ് (37) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ലക്കിടി ഭാഗത്ത് നടത്തിയ പരിശോധ നയിലാണ് പ്രതികൾ സഞ്ചരിച്ചിരുന്ന TN 39 BE 6206 നമ്പർ കാറിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത പൊ ലീസ് മയക്കുമരുന്നും കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.കൽപ്പറ്റ ഡിവൈ.എസ്.പി അഗസ്റ്റിന്റെ നേതൃത്വത്തിൽ സി.ഐ. രാംജിത്ത്, എസ്.ഐ മാരായ സോബിൻ, സൗജൽ, അജ്‌കൽ അലി എന്നിവരും, എസ്.സി.പി.ഒമാ രായ ബാബു, മുബാറക്, നൗഫൽ, സി.പി.ഒമാരായ സജിത്, അജീഷ്, അഷീഖ്, ഉനൈസ്, അഷറഫ്, എന്നിവരും ഉൾപ്പെട്ട പൊലീസ് സംഘമാണ് നടപടികൾ സ്വീകരിച്ചത്. സംഭവത്തിൽ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

