Advertisement

60 കോടി കുടിശ്ശിക; കണ്ണടച്ച് എ.ഐ ക്യാമറകൾ

റോഡിലെ നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറയിൽ പതിയുന്നുണ്ടെങ്കിലും മൂന്നാഴ്ചയോളമായിട്ട് വിവരങ്ങൾ കൺട്രോൾ റൂമിലെത്തുന്നില്ല. ക്യാമറകൾ പകർത്തുന്ന നിയമ ലംഘനങ്ങൾ പരിശോധിച്ച് ഇ-ചെലാൻ അയക്കേണ്ട കൺട്രോൾ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്കാണ് സെപ്റ്റംബർ ഒന്നു മുതൽ തടസ്സപ്പെട്ടത്.പിഴയിനത്തിൽ കോടികൾ ഖജനാവിലേക്ക് എത്തുമ്പോഴും സാങ്കേതിക സേവനങ്ങളുടെ കുടിശ്ശിക തീർക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. പദ്ധതി ആരംഭിച്ചശേഷം 327 കോടി രൂപ പിഴയായി പിരിച്ചെടുത്തിട്ടും നടത്തിപ്പ് ചുമതലയുള്ള കെൽട്രോണിന് നൽകാനുള്ള 60 കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കാത്തതിനെ തുടർന്നാണ് സംവിധാനം വീണ്ടും പ്രതിസന്ധിയിലായത്.സെൻട്രൽ സെർവറിലെ ഫയർവാൾ സേവനം ബന്ധപ്പെട്ട കമ്പനി വിച്ഛേദിച്ചതോടെയാണ് കൺട്രോൾ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്ക് പൂർണമായി നിലച്ചത്. കഴിഞ്ഞമാസവും ഇന്റർനെറ്റ് കുടിശ്ശികയെ തുടർന്ന് എ.ഐ. ക്യാമറ പദ്ധതി പ്രതിസന്ധിയിലായിരുന്നു. മറ്റ് ആവശ്യങ്ങൾക്കുള്ള ഫണ്ട് വകമാറ്റിയാണ് അന്ന് താത്‌കാലികമായി സംവിധാനം പ്രവർത്തിപ്പിച്ചത്. ഇത്തവണ ഫയർവാൾ സേവനം കൂടി നിലച്ചതോടെ ഇ-ചെലാൻ തയ്യാറാക്കുന്നതും അച്ചടിക്കുന്നതും പൂർണമായി തടസ്സപ്പെട്ടു.*ആശ്വസിക്കേണ്ട, ചെലാനുകൾ പിന്നാലെയെത്തും*ഡേറ്റാ കൈമാറ്റം നിലച്ചെങ്കിലും റോഡുകളിലെ 726 എ.ഐ. ക്യാമറകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിയമലംഘനങ്ങൾ ലോക്കൽ സ്റ്റോറേജിൽ സൂക്ഷിക്കുന്നുമുണ്ട്. കുടിശ്ശിക തീർത്ത് സിം കണക്ഷനുകളും ഫയർവാൾ സംവിധാനവും പുനഃസ്ഥാപിക്കുന്നതോടെ ഈ വിവരങ്ങൾ കൂട്ടത്തോടെ കൺട്രോൾ റൂമുകളിലെത്തും. അതിനാൽ നിലവിലെ തടസ്സകാലയളവിൽ നിയമലംഘനം നടത്തിയവർക്ക് പിന്നീട് കൂട്ടത്തോടെ പിഴ നോട്ടീസ് ലഭിക്കും.2023 ജൂണിൽ പ്രവർത്തനം ആരംഭിച്ച പദ്ധതിയിൽ, 2026 മേയ് വരെ 1.42 കോടി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആകെ 922.04 കോടി രൂപ പിഴ ചുമത്തിയതിൽ 55.52 ലക്ഷം പേരിൽ നിന്നായി 327 കോടി രൂപ ഇതിനകം സർക്കാരിന് ലഭിച്ചു.

KERALA
News Image

മുട്ടക്കോഴി വിതരണം

അത്യുൽപാദന ശേഷിയുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 45 മുതൽ 60 ദിവസം വരെ പ്രായമായ മുട്ടക്കോഴികുഞ്ഞുങ്ങളെ 130/ രൂപ നിരക്കിൽ 24/09/2026 വ്യാഴാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ മാനന്തവാടി മൃഗാശുപത്രിയിൽ വെച്ച് വിതരണം ചെയ്യുന്നു . താൽപര്യമുള്ളവർ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യേണ്ടതാണ് .ഫോൺ നമ്പർ  9961516370             9387463372

ARIYIPPU
News Image

ബാങ്ക് പണിമുടക്ക്: തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകാര്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം : ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) ബാങ്ക് അവധി ആയതിനാല്‍ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും.നേരത്തെ നടത്തിയിരുന്ന പണിമുടക്കിൻ്റെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്നീ ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് ശാഖാ തല സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാർക്ക് എസ്ബിഐ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.എടിഎം പണലഭ്യത, ചെക്ക് ക്ലിയറന്‍സ് പോലുള്ള സേവനങ്ങളെ ബാങ്ക് സമരം ബാധിച്ചേക്കുമെന്നാണ് അറിയിപ്പ്. തുടർച്ചയായി സമരങ്ങള്‍ നടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.ബാങ്ക് സമരം തടസപ്പെടുന്ന സേവനങ്ങള്‍വിവിധ ബാങ്കുകളുടെ ശാഖകളില്‍ നേരിട്ടുള്ള സേവനങ്ങള്‍, ഡോക്യുമെൻ്റ് വെരിഫിക്കേഷനുകള്‍, ചെക്ക് ഇടപാടുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തടസപ്പെട്ടേക്കും. എന്നാല്‍ നെറ്റ് ബാങ്കിങ്, യോനോ (YONO), യുപിഐ, എടിഎം, കസ്റ്റമര്‍ സര്‍വീസ് പോയിൻ്റുകള്‍ തുടങ്ങിയ ബദല്‍ സംവിധാനങ്ങള്‍ തടസമില്ലാതെ ഉപയോഗിക്കാം.അഞ്ച് ദിവസം തുടര്‍ച്ചയായി ബാങ്ക് അടഞ്ഞുകിടക്കുന്നത് എടിഎമ്മുകളില്‍ പണം തീരാന്‍ കാരണമായേക്കാം. ഇത് നേരിട്ട് പണം ആവശ്യമുള്ള സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. മാസാവസാനമുള്ള ശമ്പളം, പെന്‍ഷന്‍ വിതരണം, ഇഎംഐ അടവുകള്‍ എന്നിവ തടസപ്പെടാനും സാധ്യതയുണ്ട്. നേരത്തെ നല്‍കിയ ചെക്കുകള്‍ പാസാകാതെ വരികയോ, ക്ലിയറന്‍സിന് കാലതാമസം നേരിടുകയോ ചെയ്യും. ഈ ദിവസങ്ങളില്‍ ലോക്കര്‍ സൗകര്യങ്ങളും ലഭ്യമാകില്ല.ബാങ്കില്‍ നിന്നുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് (DD), ചെക്ക് നിക്ഷേപം, അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സെപ്റ്റംബര്‍ 25 നകം പൂര്‍ത്തിയാക്കണം.പണം കൈമാറാനും ബില്ലുകള്‍ അടയ്ക്കാനും ബാങ്ക് ആപ്പുകളും യുപിഐയും ഉപയോഗപ്പെടുത്തണം. എടിഎമ്മുകളില്‍ പണം തീരാനുള്ള സാധ്യത മുൻകൂട്ട അത്യാവശ്യ ചെലവുകള്‍ക്കുള്ള പണം മുന്‍കൂട്ടി പിന്‍വലിക്കണം.

KERALA
News Image
Advertisement

ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടി

കുമളി∙ ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവ് പിടികൂടി. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന 2 കാറുകളും കസ്റ്റഡിയിലെടുത്തു. രാമനാഥപുരം സ്വദേശി മുത്തുപ്പാണ്ടി (25), സായൽകുടി സ്വദേശികളായ മുഹമ്മദ് അനീഫ (45), അലിയാർ (46), കടലാടി അപ്പനൂർ വെസ്റ്റ് സ്ട്രീറ്റ് സ്വദേശി ഈശ്വരമൂർത്തി (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ രാമനാഥപുരം സ്വദേശി കാളീശ്വരനായുള്ള (34) പൊലീസ് അന്വേഷണം തുടരുകയാണ്. ഗൂഡല്ലൂർ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രഭുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കമ്പം- കുമളി റോഡിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ 2 കാറുകളിലുമായി 2 കിലോഗ്രാം വീതമുള്ള 95 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 190 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതേത്തുടർന്ന് കഞ്ചാവും കടത്താൻ ഉപയോഗിച്ച 2 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നും, സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

GENERAL
News Image

ഡ്രൈ ഡേയിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിൽ ഡ്രൈ ഡേയിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച 38 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിൽ അർമാട് ഭാഗത്ത് റാത്തപ്പിള്ളിൽ വീട്ടിൽ അഗസ്റ്റിന്റെ മകൻ എമിൽ അഗസ്റ്റിനെ (44) അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്തു.

SULTAN BATHERY
News Image

എന്റെ ഉള്ളിൽ ശ്രീനാരായണഗുരു ഉണ്ട്; പിന്തിരിപ്പൻ ആശയങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിക്കുവാനുള്ള പ്രവർത്തനം തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങൾ തന്റെ മനസ്സിൽ പതിഞ്ഞവയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ഇതുപോലെ മാറ്റിയെടുക്കാൻ കാരണം നവോഥാന നായകരാണ് എന്ന് വിശ്വസിക്കുന്ന ശ്രീനാരായണീയനാണ് താൻ. ഗുരുദേവന്റെ മൗനം കൊടുങ്കാറ്റ് പോലെയാണ്.ലോകം മുഴുവൻ പടരാൻ വേണ്ടിയുള്ള ജനാതിപത്യത്തിന്റെ വിത്താണ് ഗുരു പാകിയത്. നിങ്ങൾ നിങ്ങളെ തിരിച്ചറിയുമ്പോഴാണ് നിങ്ങൾ വിജയിക്കുക എന്നാണ് ഗുരു ദേവൻ പറഞ്ഞിട്ടുള്ളത്. ഗുരുവചനങ്ങൾ പൈതൃകമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തന്റെ ഉള്ളിൽ ഗുരു ഉണ്ടെന്നും പലകാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുമ്പോൾ തന്റെ ഉള്ളിൽ ഗുരു ഉഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുദേവദർശനം ഉൾക്കൊണ്ടു കൊണ്ടുള്ള തീരുമാനങ്ങളായിരിക്കും സർക്കാർ എടുക്കുക. എല്ലാവരും അത് പിന്തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

KERALA
News Image

എന്റെ ഉള്ളിൽ ശ്രീനാരായണഗുരു ഉണ്ട്; പിന്തിരിപ്പൻ ആശയങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിക്കുവാനുള്ള പ്രവർത്തനം തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങൾ തന്റെ മനസ്സിൽ പതിഞ്ഞവയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ഇതുപോലെ മാറ്റിയെടുക്കാൻ കാരണം നവോഥാന നായകരാണ് എന്ന് വിശ്വസിക്കുന്ന ശ്രീനാരായണീയനാണ് താൻ. ഗുരുദേവന്റെ മൗനം കൊടുങ്കാറ്റ് പോലെയാണ്.ലോകം മുഴുവൻ പടരാൻ വേണ്ടിയുള്ള ജനാതിപത്യത്തിന്റെ വിത്താണ് ഗുരു പാകിയത്. നിങ്ങൾ നിങ്ങളെ തിരിച്ചറിയുമ്പോഴാണ് നിങ്ങൾ വിജയിക്കുക എന്നാണ് ഗുരു ദേവൻ പറഞ്ഞിട്ടുള്ളത്. ഗുരുവചനങ്ങൾ പൈതൃകമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തന്റെ ഉള്ളിൽ ഗുരു ഉണ്ടെന്നും പലകാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുമ്പോൾ തന്റെ ഉള്ളിൽ ഗുരു ഉഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുദേവദർശനം ഉൾക്കൊണ്ടു കൊണ്ടുള്ള തീരുമാനങ്ങളായിരിക്കും സർക്കാർ എടുക്കുക. എല്ലാവരും അത് പിന്തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

KERALA
News Image

പ്രസവാനന്തര സഹായ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക ;ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി)

കൽപ്പറ്റ :ആൾ കേരളാ തയ്യൽ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി ) വൈത്തിരി താലൂക്ക് കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമ നിധി ബോർഡിൽ നിന്നും ലഭിക്കേണ്ട പ്രസവാനന്തര സഹായ കുടിശ്ശിക , റിട്ടയർമെൻ്റ് കുടിശ്ശിക , ഉടൻ വിതരണം ചെയ്യുകയും ആനുകൂല്യം കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ എ കെടിടിയു ജില്ലാ ജനറൽ സെക്രട്ടറി ജോയി സി.ജെ വടക്കനാട്, കൽപ്പറ്റ നിയോജക മണ്ഡലം ഐഎൻടിയുസി പ്രസിഡണ്ട് കെ.കെ രാജേന്ദ്രൻ , എകെടിയുസി ജില്ലാ ഖജാൻജി സാം കുര്യൻ, വൈത്തിരി താലൂക്ക് പ്രസിഡണ്ട് സുനീറ കാക്കവയൽ, ബത്തേരി താലുക്ക് പ്രസിഡണ്ട് ബുഷ്‌റ സലാം,ഷാഹിറ മേപ്പാടി എന്നിവർ സംസാരിച്ചു

KALPETTA
News Image

ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.

കൊളഗപ്പാറ :ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊളഗപ്പാറ യൂണിറ്റിൽ യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ശ്രേയസ് പതാക ഉയർത്തി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സെൻട്രൽ പ്രോഗ്രാം ഓഫീസർ ജിലി ജോർജ് ക്ലാസ് എടുത്തു.യൂണിറ്റിന്റെ ആദ്യകാല പ്രവർത്തകയായിരുന്ന സാറാമ്മയെ ഷാൾ അണിയിച്ച് ആദരിച്ച് ഉപഹാരം നൽകി.സെൻട്രൽ,മേഖല പ്രോഗ്രാം ഓഫീസർമാർ, യൂണിറ്റ് സി ഡി ഒ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.ഷാജി ടി.പി., സിനി ഷാജി,സോഫി ഷിജു,ലിസി എന്നിവർ സംസാരിച്ചു.മധുര പലഹാര വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

SULTAN BATHERY
News Image

മെഡിക്കൽ കോളേജിൽ ടെസ്റ്റുകൾ മുടങ്ങി , പ്രതിഷേധവുമായി യുവമോർച്ച

മാനന്തവാടി: ഹൃദയ സംബന്ധമായ രോഗികൾക്ക് അടിയന്തിരമായി ചെയ്യുന്ന ട്രോപ്പോണിൻ അടക്കമുള്ള ടെസ്റ്റുകൾ മെഡിക്കൽ കോളേജ് ലാബിൽ മുടങ്ങിയതിൽ പ്രതിഷേധിച്ച് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് യുവമോർച്ച പ്രവർത്തകർ. കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രോപ്പോണിൻ അടക്കമുള്ള ടെസ്റ്റുകൾ മെഡിക്കൽ കോളേജിൽ നടക്കുന്നില്ല. സ്വകാര്യ ലാബുകളെ സഹായിക്കാനായി ആശുപത്രി അധികൃതരും സ്വകാര്യ ലാബുകളും ഒത്തു കളിക്കുകയാണെന്നും യുവമോർച്ച പ്രവർത്തകർ ആരോപിച്ചു. പ്രതിഷേധക്കാർ ആർഎംഒ ഡോക്ടർ ഫെസിനുമായി നടത്തിയ ചർച്ചയെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ മുടങ്ങിയ ടെസ്റ്റുകൾ പുനഃസ്ഥാപിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേൽ പ്രതിഷേധ സമരം അവസാനിപ്പിച്ചു. വയനാട് മെഡിക്കൽ കോളേജിന്റെ ഈ അവസ്ഥയ്ക്ക് കാരണം മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികൾ ആണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഖിൽ പ്രേം. സി ആരോപിച്ചു. അധികാരത്തിലെത്തിയാൽ വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ യുഡിഎഫ് സർക്കാരും മാനന്തവാടി എംഎൽഎയും ഇതിനു മറുപടി പറയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ഉപരോധ സമരത്തിന് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കേളോത്ത് , മണ്ഡലം പ്രസിഡണ്ട് രൂപേഷ് പിലാക്കാവ്, ശ്രീജിത്ത് കണിയാരം , സംഗീത് പി എസ് , ബിജെപി മുനിസിപ്പൽ പ്രസിഡണ്ട് പി സജീവൻ , ജി ഹരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

MANANTHAVADY
News Image

പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി

പെൺകുട്ടികളിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധശേഷിയും വളർത്തുന്നതിനായി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ നേരിടാവുന്ന സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ, ജെസ്‌ലിയ ടീച്ചർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥിനികളുടെ സുരക്ഷയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനുള്ള ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

KALPETTA
News Image

അഗ്രോ ഇക്കോളജിക്കൽ ക്ലാസ്സ് നടത്തി

വെള്ളമുണ്ട പഞ്ചായത്ത് സിഡി എസ്സിന്റെ നേതൃത്വത്തിൽ ജെൽജി അംഗങ്ങൾക്ക് അഗ്രോ ഇക്കോളജിക്കൽ ക്ലാസ്സ് നടത്തി. ക്ലാസിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സെക്കീന.എം അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ആലീസ് ചെറിയാൻ, പത്താം വാർഡ് മെമ്പർ മമ്മൂട്ടി, അഗ്രി സി ആർ പി എന്നിവർ സംസാരിച്ചു. ജൈവകൃഷിരീതിയെക്കുറിച്ചും ജൈവവളപ്രയോഗങ്ങളെക്കുറിച്ചും കീട നിയന്ത്രണങ്ങളെ പറ്റിയും ഫീൽഡ് ഓഫീസറായ ശിവദാസൻ ക്ലാസ് എടുത്തു.

MANANTHAVADY
News Image

സ്വർണ വിലയിൽ നേരിയ ഇടിവ്, ഇന്ന് ഒരു പവന് കേരളത്തിലെ വില 1,14,160 രൂപ; മാറ്റമില്ലാതെ വെള്ളി വില

സംസ്ഥാനത്ത് സ്വ‍‍‌ർണ വിലയിൽ നേരിയ ഇടിവ്. ഇന്നലെ 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍ർണത്തിന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 120 രൂപയോളം ഇടിഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 14,270 രൂപയിലും പവന് 1,14,160 രൂപയിലുമാണ് കേരളത്തിൽ സ്വ‍ർണ വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായെന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

KERALA
News Image

ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ ചെയ്തില്ലേ? എൽപിജി സിലിണ്ടറുകൾക്ക് സബ്സിഡി കിട്ടില്ല, അവസാന തിയ്യതി ഒക്ടോബർ 1

ഒക്ടോബർ ഒന്നിനകം ഗാർഹിക എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ (ബിഎഎ) പൂർത്തിയാക്കണം എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതിനോടകം 89 ശതമാനത്തിലധികം പേർ ഇത് പൂർത്തിയാക്കി. ഓതന്‍റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ലെന്നും എന്നാൽ സിലിണ്ടർ ലഭിക്കുന്നത് തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പ്. സിലിണ്ടർ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടർ ഷോറൂമിൽ നിന്നോ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ മൊബൈൽ ആപ്പ് വഴിയോ ഓതന്‍റിക്കേഷൻ ചെയ്യാം. ഇതിനോടകം നാല് തവണ ഇതിനായി സമയം നീട്ടി നൽകിയെന്ന് മന്ത്രാലയം ഓർമിപ്പിക്കുന്നു.സ്വയം ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയലുകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പോർട്ടലിൽ ലഭ്യമാണ്. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY വഴി സ്വയം ഈ-കെവൈസി പൂർത്തിയാക്കാം.

GENERAL
News Image

സംസ്ഥാനത്ത് സ്‌മാർട് പിഡിഎസ് പദ്ധതി നടപ്പാക്കുന്നു; റേഷൻ കാർഡ് അസാധുവാകും; ആറ് മാസമായി ഉപയോഗിക്കാത്ത കാർഡുകൾ ഇ-കെവൈസി പൂർത്തിയാക്കണം

സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ 'Silent Ration Cards' ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യുമെന്ന് സിവിൽ സപ്ലൈസ് വകുപ്പിൻ്റെ അറിയിപ്പ്. എല്ലാ മാസവും 21ന് ഇത്തരം കാർഡുകൾ കണ്ടെത്തി അടുത്ത മാസം ഒന്നു മുതൽ റേഷൻ വിഹിതം ലഭിക്കാത്ത വിധത്തിൽ ഡീആക്ടിവേറ്റ് ചെയ്യുമെന്നാണ് അറിയിപ്പ്. ഇങ്ങനെ ഡീആക്ടിവേറ്റ് ചെയ്ത കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം ഇ-കെവൈസി (eKYC) പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളൂ. സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത കാർഡുകൾ അസാധുവാക്കി ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.ആധാർ അധിഷ്ഠിത പരിശോധനയിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളെയും ഡീആക്ടിവേറ്റ് ചെയ്യും. ഇവർ മൂന്ന് മാസത്തിനകം ഇകെവൈസി പൂർത്തിയാക്കി നിലനിർത്തേണ്ട കാർഡ് തെരഞ്ഞെടുത്ത് മറ്റ് കാർഡുകളിൽ നിന്ന് പേര് നീക്കം ചെയ്തശേഷം പരിശോധന പൂർത്തിയാക്കണം. എങ്കിൽ മാത്രമേ റേഷൻ അനുവദിക്കുകയുള്ളൂ. സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവരുടെ വിവരങ്ങൾ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും. സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്ന അവസരത്തിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗുണഭോക്താക്കളെ അറിയിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

KERALA
News Image

സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് കൂടി മഴ മുന്നറിയിപ്പ് നൽകി. ഇതോടെ ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ള ജില്ലകളുടെ എണ്ണം എട്ടായി. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് നൽകിയിരുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാണാതായ ഒരാൾക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തി അഞ്ച് പേരാണ് മരിച്ചത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ ഒരു സ്ത്രീയെ കണ്ടെത്താനുണ്ട്. തിരച്ചിൽ ഊർജിതമാണ്. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

KERALA
News Image

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം പൊലീസുകാരൻ സബിത്ത് 14 ദിവസം റിമാൻഡിൽ

സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസില്‍ അറസ്റ്റിലായ പൊലീസുകാരൻ സബിത്തിനെ റിമാൻഡ് ചെയ്തു.14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ നല്‍കും.സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.എന്നാല്‍ സബിത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. തുടർന്ന് സബിത്ത് ഒളിവില്‍ പോയിരുന്നു. പിന്നീട് എറണാകുളം കളമശ്ശേരിയില്‍ നിന്നാണ് സബിത്തിനെ പൊലീസ് പിടികൂടിയത്.അതേസമയം, കേസില്‍ സബിത്തിനെ ബലിയാടാക്കുകയാണെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകൻ അമല്‍ജിത്ത് ആരോപിച്ചു. ഹാൻസ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.

SULTAN BATHERY
News Image

എസ്എഫ്ഐ സ്കൂൾ കുട്ടികളുടെ 'പൂക്കി' ബാനറിൽ വിവാദം കത്തുന്നു, കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കെഎസ്‌യു

ചവറ ഗുഹാനന്ദപുരം സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു പി വിഭാഗം കുട്ടികളെക്കൊണ്ട് 'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്ന ബാനർ പിടിപ്പിച്ച സംഭവത്തിൽ വിവാദം കത്തുന്നു. പൂക്കി ബാനറിന്‍റെ പേരിൽ എസ് എഫ് ഐക്കെതിരെ കെ എസ് യു പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രി വി ഡി സതീശന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച് കെ എസ് യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കുട്ടികളെക്കൊണ്ട് ഇത് ചെയ്യിച്ചവർക്കെതിരെ നടപടിവേണമെന്നതാണ് കെ എസ് യുവിന്‍റെ ആവശ്യം. സംഭവത്തിൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ARIYIPPU
News Image

'പുകഴ്ത്തലുകൾ കേൾക്കുന്നുണ്ട്, സ്വപ്നലോകത്തേക്ക് പോകില്ല'; പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനാണെന്ന് പി ജയരാജൻ പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് പി ജയരാജൻ പറഞ്ഞു. മൂന്ന് സീറ്റ് ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് കിട്ടി. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. കേരളം കീഴടക്കണമെങ്കിൽ സിപിഎമ്മിനെ തകർക്കണം. അതിൻ്റെ ഭാഗമായാണ് ഇ ഡി കേരളത്തിലെത്തിയത്. അതാണ് പിണറായിയെയും റിയാസിനെയും കേസിൽ പെടുത്തുന്നത്. അതിൽ വി ഡി സതീശൻ സന്തോഷത്തിലാണ്. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കണമെന്നും പി ജയരാജൻ പറഞ്ഞു.

KERALA
News Image

രാവിലെ വെറും വയറ്റില്‍ ചായ കുടിക്കാറുണ്ടോ?; ഈ കാര്യങ്ങള്‍ അറിയാം

രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം ഒരു കപ്പ് ചായ. പലരുടെയും ദിവസം തുടങ്ങുന്നത് തന്നെ ചായ കുടിച്ചുകൊണ്ടാണ്. എന്നാല്‍ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലം എല്ലാവര്‍ക്കും ഒരുപോലെ അനുയോജ്യമാണോ?.രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു കപ്പ് ചൂടുചായ കുടിക്കുന്നത് പലരുടെയും പതിവാണ്. ക്ഷീണം മാറാനും ഉന്മേഷം ലഭിക്കാനുമാണ് പലരും ചായയെ ആശ്രയിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് വെറും വയറ്റില്‍ ചായ കുടിക്കുന്നത് അസിഡിറ്റി, വയറിലെ അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകാം. ചായയിലെ കഫീന്‍ ചില ആളുകളില്‍ വയറിലെ ആസിഡ് ഉല്‍പാദനം വര്‍ധിപ്പിക്കുകയും നെഞ്ചെരിച്ചിലോ വയറില്‍ അസ്വസ്ഥതയോ ഉണ്ടാക്കുകയും ചെയ്യാം.എല്ലാവര്‍ക്കും പ്രശ്‌നമുണ്ടാകുമോ?വെറും വയറ്റില്‍ ചായ കുടിച്ചതുകൊണ്ട് എല്ലാവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ചായ കുടിച്ചതിന് ശേഷം പതിവായി വയറുവേദന, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ഓക്കാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് നേരത്തെ തന്നെ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ ചായ കുടിക്കുന്ന സമയം ശ്രദ്ധിക്കണം.ആദ്യം വെള്ളം പിന്നെ ചായരാവിലെ എഴുന്നേറ്റ ഉടന്‍ ചായയ്ക്ക് പകരം ആദ്യം വെള്ളം കുടിക്കുന്നത് നല്ലൊരു ശീലമാണ്. അതിന് ശേഷം ചെറിയൊരു ഭക്ഷണം കഴിച്ച ശേഷം ചായ കുടിക്കാം. ഒരു പഴം, കുറച്ച് നട്‌സ്, അല്ലെങ്കില്‍ ലളിതമായ പ്രഭാതഭക്ഷണം പോലുള്ളവയ്‌ക്കൊപ്പം ചായ കുടിക്കുന്നത് വെറും വയറ്റില്‍ ചായ കുടിക്കുന്നതിനെക്കാള്‍ അനുയോജ്യമായിരിക്കും.ചായയില്‍ പഞ്ചസാരയും ശ്രദ്ധിക്കണംചായ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം കേവലം വയറിന്റെ പ്രശ്‌നം മാത്രമല്ല. ചായയില്‍ അമിതമായി പഞ്ചസാര ചേര്‍ക്കുന്ന ശീലവും ശ്രദ്ധിക്കണം. ദിവസവും പലതവണ കൂടുതല്‍ പഞ്ചസാര ചേര്‍ത്ത ചായ കുടിക്കുന്നത് ആകെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. അതിനാല്‍ ചായയുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നത് നല്ലതാണ്.

HEALTH
News Image