സ്പെഷ്യൽ ടീച്ചർ, ആയ നിയമനം
പൊഴുതന ഗ്രാമപഞ്ചായത്തിലെ ബി ആര് സി/ ബഡ്സ് സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, ആയ തസ്തികകളില്‍ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 ന് രാവിലെ 10.3 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 255251
അപേക്ഷ ക്ഷണിച്ചു
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഫീൽഡ്തല പരിശോധന നടത്തുന്നതിനും ഡാറ്റാ എൻട്രി നടത്തുന്നതിനുമായി ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്) / ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ / ഐ.ടി.ഐ സർവ്വെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓക്ടോബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിനകം കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കകണം. ഫോൺ: 04936 286644
ജിഐഎസ് :മതിയായ വരിസംഖ്യ ഈടാക്കിയെന്ന് ഉറപ്പാക്കണം
സർക്കാർ ജീവനക്കാരുടെയും പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള വരിസംഖ്യ വർധനവ് സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്നും കിഴിവ് ചെയ്ത് ക്രമപ്പെടുത്തണമെന്ന് ജില്ലാ ഇൻഷുറൻസ് ഓഫീസർ അറിയിച്ചു. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പള സ്കെലിന് ആനുപാതികമായി 21/11/2021ലെ156/2021/ധന ഉത്തരവ് പ്രകാരമുള്ള മിനിമം വരിസംഖ്യ കിഴിവ് നടത്തിയിട്ടുണ്ടെന്ന് എല്ലാ ശമ്പള വിതരണ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, സ്പെഷ്യൽ പേ, ഗ്രേഡ് പേ എന്നിവ ഉൾപ്പെടെയുള്ള ആകെ തുകയുടെ 1.5 ശതമാനം തുകയാണ് മിനിമം വരിസംഖ്യയായി ഈടാക്കേണ്ടത്. നിബന്ധനകൾക്ക് വിധേയമായി മിനിമം വരിസംഖ്യയുടെ ഇരട്ടി തുക വരെ വർധിപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഫോൺ- 04936207939, 9496004881, 9496004882
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ മെക്കാനിക്ക് (പട്ടികവർഗ്ഗക്കാർക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റ് മാത്രം) (കാറ്റഗറി നമ്പർ: 521/2021) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക കാലവധി പൂർത്തിയായതിനെ തുടർന്ന് 2026 സെപ്റ്റംബർ 15 പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയിതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
ക്ലർക്ക് നിയമനം
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പാക്കി04936 202232 വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട്ക്ലർക്ക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖല ഓഫീസിലാണ് നിയമനം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18 നും 45 നുമിടയിൽ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ www.egrantz.kerala.gov.in പോർട്ടൽ സന്ദർശിച്ച് സെപ്റ്റംബർ 30 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495-2377786
പി എസ് സി അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് (സെക്കന്റ് എന്‍ സി എ- എസ് സി ) (കാറ്റഗറി നം. 520/2025) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് സെപ്റ്റംബര്‍ 25 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും മൊബൈലിൽ എസ്.എം.എസ് ഉം ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഇൻറർവ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, അസ്സൽ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം നിശ്ചിത തിയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണം.
ക്ലർക്ക് തസ്തികയിൽ നിയമനം
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ അസിസ്റ്റൻറ് എഞ്ചിനീയറിംഗ് ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അസൽ രേഖകൾ, അപേക്ഷ എന്നിവ സഹിതം സെപ്റ്റംബർ 29 ന് രാവിലെ 11 ന് അഭിമുഖത്തിനെത്തണം. ഫോൺ: 04935 235235
അഭിമുഖം 25 ന്
മാനന്തവാടി പട്ടികവർഗ്ഗവികസന വകുപ്പ് ഓഫീസ് പരിധിയിലുള്ള മോഡൽ പ്രീ സ്കൂളുകളിൽ ടീച്ചർ/ ആയ അഭിമുഖം സെപ്റ്റംബർ 25 ന് രാവിലെ 9.30 മുതല്‍ മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ നടക്കും. ഫോണ്‍- 04935 240210
ടീച്ചർ, ആയ/ഹെൽപ്പർ നിയമനം
കണിയാമ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലെ ചൂണ്ടക്കര മോഡൽ പ്രീസ്കൂളിൽ ടീച്ചർ, ആയ/ഹെൽപ്പർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പട്ടികവർഗ്ഗക്കാർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ പട്ടികജാതിക്കാരെ പരിഗണിക്കും. ടീച്ചര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി/ടിഎസ്എല്സി, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം. ആയ/ഹെൽപ്പർ തസ്തികക്ക് ഏഴാം ക്ലാസാണ് യോഗ്യത. പ്രായ പരിധി 18 വയസ്സ് മുതൽ 56 വയസ്സ് വരെ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 26 ന് വൈകിട്ട് അഞ്ചിനകം കല്പറ്റ ഐ.ടി.ഡി.പി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 04936 202232
സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരൻ പോലീസിന്റെ പിടിയിൽ
വൈത്തിരി : മേപ്പാടി, കെ.ബി റോഡ്, പഴയേടത്ത് വീട്ടിൽ കെ.ഫ്രാൻസിസ് എന്ന ഫ്രാഞ്ചി (54)യെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. വൈത്തിരി ടൗണിൽ സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ 51.57 ഗ്രാം കഞ്ചാവും സിപ് ലോക്ക് കവറുകളും കഞ്ചാവ് വിൽപ്പന നടത്തി കിട്ടിയ 5580 രൂപയും കണ്ടെടുക്കുകയായിരുന്നു. സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരനായ ഇയാൾക്കെതിരെ വൈത്തിരി, കൽപ്പറ്റ, മേപ്പാടി സ്റ്റേഷനുകളിൽ നിരവധി ലഹരിക്കേസുകളുണ്ട്. വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.സൗജലിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ മുഹമ്മദ് ഷരീഫ്, സി.പി.ഒ മാരായ അനൂപ്, രതിലാഷ്, ജോബിൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
തരിയോട് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു.
കാവുമന്ദം : നാഷണൽ സർവീസ് സ്കീമിന്റെ ‘തൂഫാൻ കമാൻഡോസ്’ പദ്ധതിയുടെ ഭാഗമായി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുകയും ലഹരിക്കെതിരായ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൻഎസ്എസ് വളണ്ടിയർമാർ, റോവർ സ്കൗട്ടുകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എം പി ടി എ പ്രസിഡണ്ട് സരിത, മുഹമ്മദ് ബഷീർ, ജിഷ എം. പോൾ, റിത, നിഷ്വ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ രാധിക എം. സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജ്ന വി. നന്ദിയും പറഞ്ഞു.
മാനന്തവാടി ഉപജില്ല കായിക മേള മുഖശ്രീ പ്രകാശനം ചെയ്തു.
പള്ളിക്കുന്ന്: മാനന്തവാടി ഉപജില്ല കായിക മേളയുടെ മുഖശ്രീ പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാൻ്റി ജോസ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവയ്ക്ക് നൽകി പ്രകാശനം ചെയ്തു. സപ്തംബർ 30 ഒക്ടോബർ 1 തിയ്യതികളിൽ മരവയൽ ജില്ലാ സ്റ്റേഡിയത്തിലാണ് കായിക മേള നടത്തുന്നത്.പള്ളിക്കുന്ന് ലൂർദ് മാതാ എച്ച്.എസ്.എസ് ഉം ഏച്ചോം സർവോദയ എച്ച്.എസ്.എസുമാണ് കായിക മേളയക്ക് ആതിഥ്യമൊരുക്കുന്നത്.ചീരാൽ ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റൻറ് കൃഷ്ണൻ കുമ്പളേരിയാണ് മുഖശ്രീ രൂപകൽപന ചെയ്തത്.മാനന്തവാടി എ.ഇ.ഒ സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.മാനന്തവാടി ബി.പി.സി.ജോസഫ് വി .എം,പള്ളിക്കുന്ന് സ്കൂൾ മാനേജർ വെരി . റവ . ഫാദർ ജെറോം ചിങ്ങംതറ, പി .ടി .എ പ്രസിഡൻ്റ് ബിനു ക്ലമൻ്റ്, പ്രിൻസിപ്പാൾ അമ്പിളി ജോൺ,സർവ്വോദയ സ്കൂൾ മാനേജർ ഫാദർ ജേക്കബ് കുമ്മിണിയിൽ,പ്രിൻസിപ്പാൾ സിസ്റ്റർ ബീന,എച്ച്.എം സിസ്റ്റർ ജെസി പോൾ,പബ്ലിസിറ്റി കമ്മിറ്റി കൺവീനർസുബൈർ ഗദ്ദാഫിഎന്നിവർ സംസാരിച്ചു.
എച്ച്.ഐ.എം.യു.പി.വൈത്തിരി വാർഷികാഘോഷ സ്വാഗതസംഘം രൂപീകരിച്ചു
വൈത്തിരി: എച്ച്.ഐ.എം.യു.പി സ്കൂൾ തൊണ്ണൂറ്റി രണ്ടാം വാർഷികാഘോഷം 2027 ജനുവരി 29 ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിവി രാജൻ മുഖ്യ രക്ഷാധികാരിയും, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും, വൈത്തിരി- ചാരിറ്റി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും രക്ഷാധികാരികളും പി.ടി.എ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ ചെയർമാനും, പ്രധാനാധ്യാപിക സിസ്റ്റർ ജിജി സെബാസ്റ്റ്യൻ കൺവീനറും, അബ്ദുൾ സലാം മാഷ് ട്രഷററുമായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. രാജൻ ഉദ്ഘാടനം ചെയ്തു. പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കുന്നത്ത് സാജിത്, സിസ്റ്റർ അന്ന, സലീം മേമന, സി.വി. വർഗ്ഗീസ്, ഡോളി,ഫൈസൽ വൈത്തിരി, ബാബു ചാരിറ്റി,രഞ്ജിത. ആർ, സിനി ജോജി,ജിനിഷ രാഗേഷ്, സന്തോഷ് മാത്യു,ഷീജ, ദിലീപ്, സജ്ന, അഭിലാഷ്, ജോഷി ക്രിസ്റ്റി ,ജമാൽ, വിജേഷ്, ജിൻസി ടീച്ചർ, അർച്ചന മൈക്കിൾ എന്നിവർ സംസാരിച്ചു.
ലേലം ചെയ്യും
സൗത്ത് വയനാട് ഡിവിഷന് കൽപ്പറ്റ റെയ്ഞ്ചിലെ സുഗന്ധഗിരി ജി.യു.പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന വിവിധയിനം മരങ്ങൾ വിവിധ ഘട്ടങ്ങളായി എം.എസ്.ടി.സി മുഖേന ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍- 04936203428, 04936207069
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചങ്കോട് നെല്ലേരിക്കുന്ന് കുടിവെള്ള പദ്ധതി റോഡ്, വെള്ളമുണ്ട മൈതാനി ഭാഗം എന്നിവിടങ്ങളിൽ നാളെ (സെപ്റ്റംബര്‍ 24) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
കുടുംബശ്രീ 'ഹാപ്പി കേരളം': ജില്ലാതല പരിശീലനം നൽകി
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ 'ഹാപ്പി കേരളം ഫേസ് 2' ജില്ലാതല പരിശീലനം നൽകി. ഹാപ്പിനസ് സെന്ററുകൾ വഴി സമൂഹത്തിന്റെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രമാക്കി മാറ്റുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്താനുള്ള പ്രവർത്തനങ്ങളും വ്യക്തികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനും പരിഹരിക്കാനുമുള്ള ഇടപെടലുകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തി. മാനസികാരോഗ്യം, ആരോഗ്യവും പോഷകാഹാരവും എന്നീ വിഷയങ്ങളിൽ സിഡിഎസ് റിസോഴ്സ്പേഴ്സൺമാർക്ക് ക്ലാസുകളും നൽകി.
ആനകൊമ്പ് കേസ് അറസ്റ്റിലായത് ആറ് പേർ
ചെതലയം ആറാംമൈലിലെ ഹോംസ്റ്റേ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച ആനക്കൊമ്പുകൾ പിടികൂടിയ സംഭവത്തിൽ ആകെ ആറ് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ആനക്കൊമ്പുകൾ എത്തിച്ചുനൽകിയവരും വിൽപ്പനയ്ക്ക് ഇടനിലക്കാരായി പ്രവർത്തിച്ചവരുമാണ് പിടിയിലായത്. അറസ്റ്റിലായ മുഴുവൻ പ്രതികളെയും കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്തു.ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒരു ജോഡി ആനക്കൊമ്പും ഒരു കഷണവും അടക്കം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ വടക്കനാട് പണയമ്പം സ്വദേശി ഷമിൻ ഫ്രാൻസിസ് (32), ചെതലയം ആറാംമൈൽ സ്വദേശി അഭിലാഷ് (44) എന്നിവർ പിടിയിലാകുന്നത്. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ആനക്കൊമ്പ് സംഘടിപ്പിച്ചു നൽകിയ മറ്റ് നാല് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. കുറിച്യാട് ഉന്നതിയിലെ രാജേഷ് (38), ബാലൻ (56), പണയമ്പം കാട്ടുനായ്ക്ക ഉന്നതിയിലെ പി.എം. ജിത്തു (27), പണയമ്പം ഉന്നതിയിലെ എൻ. മനോജ് (35) എന്നിവരാണ് പിന്നീട് വലയിലായത്.ചോദ്യം ചെയ്യലിൽ, രണ്ട് വലിയ ആനക്കൊമ്പുകൾ കർണാടക വനാതിർത്തിയിൽ നിന്നാണ് തനിക്ക്ലഭിച്ചതെന്ന് ബാലൻ മൊഴി നൽകി. ചെറിയ കഷ്ണം കൊമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ചക്ക പറിക്കാൻ പോയപ്പോൾ കിട്ടിയതാണെന്ന് മനോജും മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ജിത്തു മുഖേനയാണ് വിൽപനയ്ക്കായി ഇവ അഭിലാഷിനും ഷമിൻ ഫ്രാൻസിസിനും കൈമാറിയത്.ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം, കുറിച്യാട് റെയ്ഞ്ച് ഓഫീസ്, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് സംഘം കുടുങ്ങിയത്. സംഭവത്തിൽ മറ്റ് വന്യജീവി വേട്ട സംഘങ്ങൾക്കോ അന്തർസംസ്ഥാന ഇടപാടുകാർക്കോ പങ്കുണ്ടോ എന്ന് കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.
2,700 രൂപയുടെ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; കാൻസർ മരുന്നിന് കൊള്ളവില ഈടാക്കുന്നതിനെതിരെ സുപ്രീം കോടതി
കാൻസർ മരുന്നുകളുടെ നിർമ്മാതാക്കൾ റീട്ടെയിലർമാർക്ക് വിൽക്കുന്ന വിലയും മരുന്നുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറ വിൽപ്പന വിലയും (എംആർപി) തമ്മിലുള്ള വൻ അന്തരത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. 2,700 രൂപയ്ക്ക് വാങ്ങുന്ന മരുന്ന് 27,000 രൂപ എംആർപിയിൽ വിൽക്കാൻ അനുവദിക്കുന്നത് ‘കൊള്ളയടിക്കലിന്’ തുല്യമാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അത് കൊള്ളയടിക്കലല്ലെങ്കിൽ പിന്നെ മറ്റെന്താണ്? മരുന്ന് വാങ്ങുന്നതിനായി ആളുകൾ വീടും ആഭരണങ്ങളും വരെ വിൽക്കുന്നു എന്നായിരുന്നു മരുന്നുകളുടെ വില നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞത്. മരുന്നുകളിൽ അച്ചടിച്ചിരിക്കുന്ന എംആർപിയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് റീട്ടെയിലർമാർക്ക് വിൽക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ലക്കിടിയിൽ 7.028 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
വൈത്തിരി: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ ലക്കിടിയിൽ അതിമാരക ലഹരിമരുന്നായ എംഡിഎംഎയു മായി യുവാവ് അറസ്റ്റിൽ. തൃശ്ശൂർ കോടന്നൂർ സ്വദേശി അജുൻ പി.എസ്. (30) ആണ് അറസ്റ്റിലായത്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ലക്കിടി ഭാഗ ത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. KL 08 BM 5332 നമ്പർ കാറിൽ 7.028 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്നതായി കണ്ടെത്തി യതിനെ തുടർന്ന് എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുക യായിരുന്നു. ഇയാൾക്കെതിരെ തൃശൂർ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ കേ സുകളുണ്ട്.എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തി ലുള്ള സംഘമാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാ രായ റഷീദ് കെ., പ്രണവ് എസ്.എൽ., വനിതാ സിവിൽ എക്സൈസ് ഓഫീസർ റഈസ ഫർസാന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോൺ ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രേയസ് ദിനാചരണം നടത്തി
ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസിന്റെ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ബഡേരി യൂണിറ്റിൽ ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ശ്രേയസ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.ചടങ്ങിൽ റോയൽ10,ഇതൾ സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ നിർധന രോഗിക്ക് ചികിത്സാ സഹായം കൈമാറി.അധ്യാപക ദിനാചരണ ത്തിന്റെ ഭാഗമായി സ്വാശ്രയ സംഘ അംഗങ്ങളായ അധ്യാപകരെ മെമെന്റോ നൽകി ആദരിച്ചു.സിഡിഒ ബിന്ദു വിൽസൺ,സെക്രട്ടറി ജിനി രഞ്ജു എന്നിവർ സംസാരിച്ചു.

