Advertisement

കുത്തനെ ഇടിഞ്ഞ് സ്വർണ വില! ഒരു ലക്ഷത്തിനരികെയെത്തി!

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 310 രൂപയും പവന് 2480 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഗ്രാമിന് 12,730 രൂപയിലും പവന് 1,01,840 രൂപ എന്ന നിലയിലുമാണ് സ്വർണം വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ​ഗ്രാമിന് 2,100 രൂപയിലുമാണ് വ്യാപാരം നടക്കുക.

KERALA
News Image

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സണ്ണി ജോസഫ്; 'കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങും'

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമം. ദില്ലിയിൽ തണുപ്പ് കാലമാകുമ്പോൾ വൈദ്യുതി ഉപയോഗം കുറയും. ഇതോടെ കേരളത്തിൽ വൈദ്യുതി കിട്ടാനുള്ള സാധ്യത കൂടും. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് അടുത്തമാസം മുതൽ ലോഡ് ഷെഡിങ്ങിന് സാധ്യതയുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം.ദീർഘകാലത്തേക്ക് വൈദ്യത്രി ലഭ്യമാക്കാനുള്ള കാര്യങ്ങൾ നടത്തുകയാണ്. സോളാർ ബാറ്ററി കിട്ടാത്തതാണ് സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനം വൈകാൻ കാരണമെന്നും മന്ത്രി പറഞ്ഞു. മുഴുവൻ സമയത്തും പ്രസിഡൻ്റ് ഇല്ലാത്തതിനെ കുറിച്ച് ഞാനാണ് ആദ്യം പറഞ്ഞത്. മുല്ലപ്പള്ളി എന്നെ ഉദ്ധരിച്ചാണ് പറഞ്ഞത്. ഒരു സ്‌തംഭനവും കോൺഗ്രസിൽ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

KERALA
News Image

രാജ്യറാണി, അമൃത എക്സ്പ്രസ് തീവണ്ടികളിൽ കോച്ച് മാറ്റം; ട്രെയിൻ സീറ്റുകൾ എൽഎച്ച്ബി കോച്ചുകളാകും

അമൃത എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ് എന്നിവ അത്യാധുനിക ലിങ്ക്-ഹോഫ്മാൻ-ബുഷ് കോച്ചുകളിലേക്ക് മാറുന്നു. രാജ്യത്തെ തീവണ്ടി യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ വൻ പദ്ധതിയുടെ ഭാഗമായാണ് പ്രമുഖ സർവീസുകളിലെ മാറ്റമെന്ന് റെയിൽവേ അറിയിച്ചു. നിലവിലെ പരമ്പരാഗത ഐ.സി.എഫ് (ICF) കോച്ചുകൾക്ക് പകരമായാണ് ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച കൂടുതൽ സുരക്ഷിതവും സുഖകരവുമായ എൽ.എച്ച്.ബി കോച്ചുകൾ റെയിൽവേ അനുവദിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഉയർന്ന യാത്രാസുഖവും അത്യാധുനിക സുരക്ഷാ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന പുതിയ കോച്ചുകൾ പ്രാവർത്തികമാകുന്ന തീയതികളും അവയുടെ കോച്ച് ക്രമീകരണങ്ങളും താഴെ നൽകുന്നു:1. അമൃത എക്സ്പ്രസ് (ട്രെയിൻ നമ്പർ: 16344/16343) രാമേശ്വരം – തിരുവനന്തപുരം സെൻട്രൽ – രാമേശ്വരം അമൃത എക്സ്പ്രസ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുന്നു.രാമേശ്വരത്ത് നിന്നുള്ള സർവീസ്: 2027 ജനുവരി 01 മുതൽ.

GENERAL
News Image
Advertisement

കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഹൈക്കമാന്‍ഡ്; അര ഡസനിലേറെ നേതാക്കള്‍ പരിഗണനയില്‍

തിരുവനന്തപുരം: കെപിസിസിപുനഃസംഘടനാ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഹൈക്കമാഡ്. മുഴുവന്‍ സമയ അധ്യക്ഷനെ നിയമിക്കാനാണ് നീക്കം. അധ്യക്ഷ സ്ഥാനത്തേക്ക് അര ഡസനിലേറെ നേതാക്കള്‍ പരിഗണനയിലുണ്ട്. വനിതാ അധ്യക്ഷ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍, ജോസഫ് വാഴയ്ക്കന്‍, എം എം ഹസ്സന്‍ തുടങ്ങിയവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്ക് വേണ്ടിയും നേതാക്കളുടെ ആവശ്യം ശക്തമാണ്. മാത്യു കുഴല്‍നാടനെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയര്‍ത്തുമ്പോള്‍, അധ്യക്ഷ പദവി ലക്ഷ്യമിട്ട് ഷാഫി പറമ്പിലും രംഗത്തുണ്ട്. ഉടന്‍ പുനഃസംഘടന നടത്തണമെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. പല ജില്ലകളിലും സംഘടനാ പ്രവര്‍ത്തനം നിശ്ചലമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഡല്‍ഹിയിലെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി പുനഃസംഘടന നീണ്ടു പോയതെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ പ്രതികരിച്ചത്. പുനഃസംഘടന എത്രയും വേഗം വേണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതാണ്. ഗ്യാനേഷ് കുമാറിനെതിരായ വിഷയത്തില്‍ അയവ് വരുമ്പോള്‍ പുനഃസംഘടന നടക്കുമെന്നും എം എം ഹസ്സന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

KERALA
News Image

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ സ്റ്റുവാർഡ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി പാസ്സായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. വിമുക്തഭടന്മാർക്ക് മുൻഗണന നൽകും. ഉദ്യോഗാർഥികൾ നവംബർ അഞ്ചിന് രാവിലെ 11ന് കോളേജ് ഓഫീസിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. ഫോണ്‍- 04935 257321

ARIYIPPU
News Image

പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നവംബർ 15 വരെ അപേക്ഷിക്കാം

പട്ടികവർഗ വിദ്യാർഥികൾക്ക് പ്രോത്സാഹന സഹായമായി ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2026–27 അധ്യയന വർഷത്തിൽ നീറ്റ്, കീം, ജെ.ഇ.ഇ, പ്രവേശന പരീക്ഷകൾ വിജയിച്ചവർക്കും 2025–26 അധ്യയന വർഷത്തിൽ ഡിഗ്രി, പി.ജി. തലങ്ങളിൽ ഉന്നതവിജയം നേടിയവർക്കുമാണ് അവസരം. സുൽത്താൻ ബത്തേരി താലൂക്കിൽ സ്ഥിരതാമസക്കാരായ അർഹരായ വിദ്യാർഥികൾ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, യോഗ്യതാ രേഖകൾ, പ്രവേശന പരീക്ഷ വിജയിച്ച് പ്രവേശനം നേടിയവർ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലോ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ നവംബർ 15 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ :04936 221074

ARIYIPPU
News Image

എസ്.സി പ്രൊമോട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ എസ്.സി. പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള 18നും 45നുമിടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരിച്ചുള്ള പട്ടിക തയ്യാറാക്കിയാണ് നിയമനം. പ്രതിമാസം 11,000 രൂപയാണ് ഓണറേറിയം. പരമാവധി രണ്ടുവർഷമാണ് കാലാവധി. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 12നകം കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ: 04936 203824.

ARIYIPPU
News Image

പ്രോജക്ട് എഞ്ചിനീയർ നിയമനം

ഗവ. എഞ്ചിനീയറിങ് കോളേജിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ക്ലൈമറ്റ്-സ്മാർട്ട് ഫാര്‍മിങ് ആൻഡ് ബയോ എക്കണോമിയിൽ പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. ആറു മാസത്തേക്കാണ് നിയമനം. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിൽ ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന യോഗ്യതയും ഗവേഷണ പരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും. ഡാറ്റാ ശേഖരണം, വിശകലനം, ആപ്പ് വികസനം, ഐ.ഒ.ടി. (ഇന്റർനെറ്റ് ഓഫ് തിങ്സ്) എന്നീ മേഖലകളിൽ മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ യോഗ്യതയും തൊഴിൽപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ മൂന്നിന് രാവിലെ 10.30ന് കോളേജിൽ അഭിമുഖത്തിന് എത്തണം. ഫോൺ :04935257321, ഇ-മെയിൽ: gecwoffice@gmail.com

ARIYIPPU
News Image

സോളാർ മേഖലയിൽ സൗജന്യ പരിശീലനം

സോളാർ മേഖലയിൽ തൊഴിൽ നൈപുണ്യം നേടാൻ മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ടാറ്റാ പവർ സൗജന്യ പരിശീലനം സംഘടിപ്പിക്കും. നവംബർ ആറിന് ആരംഭിക്കുന്ന പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എട്ട് ദിവസമാണ് പരിശീലനം. ഫോൺ: 9137952357

ARIYIPPU
News Image

വയനാട് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയിലേക്ക്

വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഇ-മാലിന്യമുക്ത പ്രഖ്യാപനം നടത്തി. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങളിൽ ഇ-മാലിന്യ ശേഖരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയത്.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന നേട്ടം തൊണ്ടർനാട് സ്വന്തമാക്കി. രണ്ട് ഘട്ടങ്ങളിലായി 1,686.75 കിലോഗ്രാം ഇ-മാലിന്യം ശേഖരിച്ചാണ് നേട്ടം കൈവരിച്ചത്. ഒന്നാംഘട്ടത്തിൽ 102.75 കിലോഗ്രാമും രണ്ടാംഘട്ടത്തിൽ 1,584 കിലോഗ്രാമും ശേഖരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ പഞ്ചായത്തിനെ ഇ-മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് മാസ്റ്റർ അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഷിന്റോ കല്ലിങ്കൽ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷബീറ മൊയ്തു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ആലിക്കുട്ടി ആറങ്ങാടൻ, പഞ്ചായത്ത് സെക്രട്ടറി ഡോ. എം. ഹരികൃഷ്ണൻ, വാർഡ് അംഗങ്ങളും ഹരിത കർമ്മ സേന അംഗങ്ങളും പങ്കെടുത്തു.നെന്മേനി ഗ്രാമപഞ്ചായത്തിൽ നടന്ന പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ നിർവഹിച്ചു. കോളിയാടി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് സുജാത ഹരിദാസ് അധ്യക്ഷയായി. വികസനകാര്യ സ്ഥിരസമിതി ചെയർമാൻ മിനി തോമസ്, ക്ഷേമകാര്യസ്ഥിരസമിതി ചെയർമാൻ ജയ മുരളി, വാർഡ് മെമ്പർമാരായ എബി ജോസഫ്, ഖാദർ മാടക്കര,ടി.യു പ്രശാന്ത്, ഷീല പുഞ്ചവയൽ, യു.കെ. പ്രേമൻ, ഗ്രേസി ടീച്ചർ, ഹനീഫ ചുള്ളിയോട്, ജൂനിയർ സൂപ്രണ്ട് സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ വാർഡുകളിൽനിന്നുമായി 1,400 കിലോയോളം ഇ-മാലിന്യമാണ് ശേഖരിച്ചത്. പരിപാടിയുടെ ഭാഗമായി ഹരിത കർമ്മ സേന അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു.പൊഴുതന ഗ്രാമപഞ്ചായത്തിൽ നടന്ന പ്രഖ്യാപനം പ്രസിഡന്റ്‌ നാസർ കാതിരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുധ അനിൽ അധ്യക്ഷയായ പരിപാടിയിൽ വാർഡ് അംഗങ്ങളും ഹരിതകർമസേന അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു. 70 കിലോയോളം ഇ- മാലിന്യമാണ് പഞ്ചായത്തില്‍ നിന്നും ശേഖരിച്ചത്.മുട്ടിൽ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ഇ-മാലിന്യ മുക്ത പഞ്ചായത്തായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത് പ്രഖ്യാപനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി. നായർ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിനാസ് നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി ചെയർപേഴ്സൺ നിഷീദ് ചാഴിവയൽ, വികസന സ്ഥിരസമിതി ചെയർപേഴ്സൺ മുഹമ്മദ് ഷജീദ്, ക്ഷേമകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ ആയിഷാബി എന്നിവർ പങ്കെടുത്തു. 2300 കിലോ ഇ-മാലിന്യമാണ് ശേഖരിച്ചത്. പഞ്ചായത്തിനെ ഈ ചരിത്രപരമായ നേട്ടത്തിലേക്ക് നയിക്കാൻ പ്രയത്നിച്ച ഹരിത കർമ്മ സേനാംഗങ്ങൾ, മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ, എം.സി.എഫ് കെയർടേക്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ഈ മാലിന്യമുക്ത പഞ്ചായത്തായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത്തല പ്രഖ്യാപനം കമ്പളക്കാട് ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രേഷ്മ രമേഷ്, ജില്ലാ പഞ്ചായത്ത് അംഗം കമല രാമൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്ഥിരസമിതി ചെയർമാൻ സി.എച്ച്. ഫസൽ, പഞ്ചായത്ത് സെക്രട്ടറി എം.ബി. ലതിക, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി ചെയർമാൻ സുരേഷ് ബാബു, വികസനകാര്യ സ്ഥിരസമിതി ചെയർമാൻ കെ.എം. ഫൈസൽ, ക്ഷേമകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ മറിയം നസീമ എന്നിവർ പങ്കെടുത്തു. വാർഡ് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവരും സന്നിഹിതരായി. പഞ്ചായത്തിൽനിന്ന് 2,666 കിലോ ഇ-മാലിന്യമാണ് ശേഖരിച്ചത്.

KALPETTA
News Image

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് ഉടൻ യാഥാർത്ഥ്യമാക്കണം; മന്ത്രിക്ക് നിവേദനം നൽകി മുസ്ലിം ലീഗ്

പടിഞ്ഞാറത്തറ .വയനാട് ജില്ലയിലെ ചുരം യാത്ര പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി 1994ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബാവയുടെ അധ്യക്ഷതയിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻതുടക്കം കുറിച്ച വയനാട്ടിലെ പ്രധാന ചുരം ബദൽ പാതയായ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന് നിവേദനം നൽകി. സർവ്വേ നടപടികൾ ആരംഭിക്കുന്നതിന് നവംബർ മാസം ആദ്യവാരത്തിൽ വനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രി തല മീറ്റിംഗ് തിരുവനന്തപുരത്ത് ചേരുമെന്നും പാത യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുസ്ലിം ലീഗ് നേതാക്കൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉറപ്പു നൽകി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി,ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ഭാരവാഹികളായ റസാ കൽപ്പറ്റ, എം മുഹമ്മദ് ബഷീർ, ഹാരിസ് കണ്ടിയൻ, മണ്ഡലം ഭാരവാഹികളായ സലീം മേമന, എംഎ അസൈനാർ, സികെ ഹാരിഫ് അവറാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.

KALPETTA
News Image

വയോജനങ്ങളെയും പോസ്റ്റ് മാസ്റ്ററെയും ആദരിച്ചു

ശ്രേയസ് നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാശ്രയ സംഘ അംഗങ്ങളായ വയോജനങ്ങളെയും,തൃക്കൈപ്പറ്റ പോസ്റ്റ് മാസ്റ്റർ അഷ്‌മിത അസൈനാറിനെയും ഷാൾ അണിയിച്ച് സ്നേഹ സമ്മാനങ്ങൾ നൽകി ആദരിച്ചു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.സെൻട്രൽ പ്രോഗ്രാം മാനേജർ ഷാജി കെ.വി മുഖ്യസന്ദേശം നൽകി.സിഡിഒ സെലീന സാബു ആശംസകൾ നേർന്നു.

SULTAN BATHERY
News Image

ഒന്നര വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു.

മുട്ടിൽ: മുട്ടിൽ വാര്യാട്‌കുന്നിലെ കായൽക്കണ്ടി ഉന്നതിയിലെ മഹേഷ് അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ്‌ണവ് ആണ് മരിച്ചത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചി ലിലാണ് വീടിന് സമീപത്തെ മീൻ കുളത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തി യത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം കൈനാട്ടി ഗവൺമെന്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

KALPETTA
News Image

'കതിര്' കാർഷിക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

ബത്തേരി സർവജന സ്കൂളിലെ 'കതിര് ' കാർഷിക ക്ലബ്ബ് സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനായി സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ' കതിര് ' കാർഷിക ക്ലബ്ബ്. *ചീര,മുരിങ്ങ,വാഴ, പടവലം,ചുരക്ക, മത്തൻ,പച്ചമുളക്, കാബേജ്, കോളിഫ്ലവർ,തക്കാളി, വെണ്ട,പയർ, ബീൻസ്,വഴുതന, പപ്പായ തുടങ്ങിയ, ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാവുന്ന വിളകളാണ് ഈ പദ്ധതി പ്രകാരം സ്കൂളിൽ കൃഷി ചെയ്യുന്നത്.ചടങ്ങിൽ പ്രധാനധ്യാപിക ബിജി വർഗ്ഗീസ് സ്വാഗതം പറഞ്ഞു.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഇന്ദ്രജിത്ത്, കൃഷി ഓഫീസർ ഗോകുൽ കൃഷ്ണ, പ്രിൻസിപ്പൽ പി. എ അബ്ദുൾ നാസർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ദിലിൻ സത്യനാഥ് തുടങ്ങിയവർ പങ്കെടുത്തു. ക്ലബ്ബ് കോർഡിനേറ്റർമാരായ ലീന, നൗഷാദ് വിദ്യാർത്ഥി പ്രതിനിധികളായ അഭൈനാഥ്,റിയാ ഷാദിയ എന്നിവർ നേതൃത്വം നൽകി

ARIYIPPU
News Image

അറബിക് അധ്യാപക നിയമനം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 113/2025), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 469/2025), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (കാറ്റഗറി നമ്പർ 388/2025) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ വയനാട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിലും എസ്.എം.എസ്. മുഖേന മൊബൈൽ ഫോണിലും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽനിന്ന് ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത്, ഒ.ടി.വി. സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കെ. ഫോം (ബയോഡാറ്റ), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, അസ്സൽ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണം. ഫോൺ :04936 202539

ARIYIPPU
News Image

സ്‌ട്രോക്ക്;ഓരോ നിമിഷവും നിർണായകം;ആദ്യം ചെയ്യുന്നകാര്യം ജീവൻ രക്ഷിക്കാം;അല്ലെങ്കിൽ ജീവിതംതന്നെ മാറിമറിയാം

നിങ്ങളുടെ മാതാപിതാക്കള്‍ക്കോ പങ്കാളിക്കോ സഹപ്രവര്‍ത്തകര്‍ക്കോ ബന്ധുക്കള്‍ക്കോ അല്ലെങ്കില്‍ ചുറ്റുമുള്ള ആര്‍ക്കെങ്കിലുമോ പെട്ടെന്ന് പക്ഷാഘാതം (സ്‌ട്രോക്ക്) ഉണ്ടായേക്കാം. രോഗി ജീവിതത്തിലേക്ക് തിരിച്ചുവരുമോ, വീണ്ടും നടക്കുമോ, ജോലിയില്‍ വീണ്ടും പ്രവേശിക്കുമോ എന്നതെല്ലാം ആദ്യത്തെ 10 മിനിറ്റിനുള്ളില്‍ നിങ്ങള്‍ എടുക്കുന്ന നിര്‍ണായക തീരുമാനത്തെ ആശ്രയിച്ചിരിക്കും. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വൈകല്യത്തിന് കാരണമാകുന്ന രോഗങ്ങളില്‍ ഒന്നാണ് സ്‌ട്രോക്ക്/പക്ഷാഘാതം. എന്നാല്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന സത്യം എന്തെന്നാല്‍ സമയത്ത് ശരിയായ ചികിത്സ ലഭിച്ചാല്‍ പലരെയും പൂര്‍ണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയും എന്നതാണ്.strokeഅതിന് ആദ്യം സ്‌ട്രോക്ക് ഉടനടി തിരിച്ചറിയണംഓര്‍ക്കൂ: BE FASTB - Balance: പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുന്നുണ്ടോ?E - Eyes: ഒരു കണ്ണിലോ രണ്ടുകണ്ണിലോ കാഴ്ച മങ്ങുന്നുണ്ടോ?F - Face: മുഖം ഒരു വശത്തേക്ക് കോടിയോ?A - Arm: ഒരു കൈ ഉയര്‍ത്താന്‍ കഴിയുന്നില്ലേ? ബലക്കുറവുണ്ടോ?S - Speech: സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? വാക്കുകള്‍ കുഴയുന്നുണ്ടോ?T - Time: ഒരു നിമിഷം പോലും പാഴാക്കരുത്.ആദ്യ ശുശ്രൂഷ എന്താണ്?പലരും കരുതുന്നത് പോലെ വീട്ടുവൈദ്യമോ, മരുന്നോ, വെള്ളമോ, കാപ്പിയോ, പഞ്ചസാരയോ അല്ല ആദ്യ ശുശ്രൂഷ.ഏറ്റവും പ്രധാനപ്പെട്ട ആദ്യ ശുശ്രൂഷ രോഗിയെ കഴിയുന്നത്ര വേഗത്തില്‍ ഒരു സമ്പൂര്‍ണ Stroke Unit ഉള്ള ആശുപത്രിയില്‍ എത്തിക്കുക എന്നതാണ്. സ്‌ട്രോക്കിനുള്ള അത്യാവശ്യ ചികിത്സ സാധാരണയായി 4½ മണിക്കൂറിനുള്ളില്‍ ആരംഭിക്കണം. ഇതില്‍ യാത്രാസമയവും, അടിയന്തര എം.ആര്‍.ഐ (Emergency MRI) ഉള്‍പ്പെടെ പക്ഷാഘാതം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ സമയവും ഉള്‍പ്പെടുന്നു.പക്ഷേ ഓര്‍ക്കുക 'Earlier is Better.' എത്ര നേരത്തെയാകുന്നുവോ അത്രയും നല്ലത്. ഓരോ മിനിറ്റും ലക്ഷക്കണക്കിന് മസ്തിഷ്‌കകോശങ്ങള്‍ നഷ്ടപ്പെടാം. സ്‌ട്രോക്ക് സംശയിക്കുന്ന രോഗിയെ സമയം നഷ്ടപ്പെടുത്തി ചെറിയ ക്ലിനിക്കുകളിലോ സ്‌ട്രോക്ക് ചികിത്സ സൗകര്യമില്ലാത്ത ആശുപത്രികളിലോ കൊണ്ടുപോകുന്നത് ചികിത്സ വൈകിപ്പിച്ചേക്കാം. സാധ്യമെങ്കില്‍ നേരിട്ട് Stroke Unit ഉള്ള ആശുപത്രിയിലേക്കാണ് എത്തിക്കേണ്ടത്.

ARIYIPPU
News Image

വൈദ്യുതി പ്രതിസന്ധി നവംബറിലും? ഹിമാചൽ പ്രദേശിൽ നിന്ന് കിട്ടില്ല, പീക്ക് സമയത്ത് ലഭ്യമാക്കാൻ സർക്കാർ തലത്തിലും ശ്രമം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അടുത്ത മാസവുമുണ്ടായേക്കും. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ അനിശ്ചിതത്വത്തിൽ തുടരുന്നതിനാൽ കേരളത്തിൽ നവംബർ മാസം മുതൽ വീണ്ടും ലോഡ്ഷെഡിംഗിനും വൈദ്യുതി പ്രതിസന്ധിക്കും സാധ്യതയുണ്ടെന്നാണ് സൂചന. സമയത്ത് തീരുമാനം അറിയിക്കാതിരുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയേക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പീക്ക് സമയത്ത് 738 മെഗാ വാട്ട് വരെ കുറവുണ്ട്. പീക്ക് സമയത്ത് വൈദ്യതി ലഭ്യമാക്കാൻ സർക്കാർ തലത്തിലും ശ്രമം നടക്കുന്നുണ്ട്. തത്സമയ വിപണിയിൽ നിന്ന് കിട്ടിയില്ലെങ്കിൽ നിയന്ത്രണം വേണ്ടി വന്നേക്കും.

GENERAL
News Image

സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ വൻ ഇടിവ്, വെളളി വിലയും കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വ‍‌ർണം ​ഗ്രാമിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് (8 ​ഗ്രാം) 1240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ സ്വ‍ർണം ​ഗ്രാമിന് 13,040 രൂപയിലും പവന് 1,04,320 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ​ഗോൾഡ് ആന്റ് സിൽവ‍‌ർ മെ‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം സ്വ‍ർണ വിലയിൽ മാറ്റമില്ലാതെ പവന് 1,05,560 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ​ഗ്രാമിന് 2,100 രൂപയിലുമാണ് വ്യാപാരം നടക്കുക.

ARIYIPPU
News Image

മമ്മൂട്ടിയുമായുള്ള എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളുടെ കൂടിക്കാഴ്‌ച; വിശദീകരണവുമായി ചിന്ത ജെറോം; സൈബർ ആക്രമണം ശരിയല്ലെന്ന് വിമർശനം

മമ്മൂട്ടിയുമായുള്ള ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളുടെ കൂടിക്കാഴ്‌ചയിൽ വിശദീകരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ചിന്ത ജെറോം. ഇരു സംഘടനകളുടെയും പ്രവർത്തകരുടെയും അനുഭാവികളുടെയും ഭാഗത്ത് നിന്നുണ്ടായ അതിരൂക്ഷമായ സൈബർ ആക്രമണത്തിന് പിന്നാലെയാണ് വിശദീകരണം. മമ്മൂട്ടിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ശരിയായ സമീപനമല്ലെന്നും എപ്പോഴോ പറഞ്ഞുതീർന്ന ഒരു കാര്യത്തിൻ്റെ പേരിൽ ആക്രമണം തുടരുന്നത് ശരിയല്ലെന്നും ചിന്ത ജെറോം നിലപാടെടുത്തു. മമ്മൂട്ടി എന്നും ഇടതുപക്ഷ പുരോഗമന ആശയങ്ങൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും മഹാനടനാണെന്നും ഓർമിപ്പിച്ച ചിന്ത ജെറോം മമ്മൂട്ടി മലയാളത്തിൻ്റെ പൊതുസ്വത്തെന്നും പറഞ്ഞു.

KERALA
News Image

ഇ-കെ.വൈ.സി ഇല്ലെങ്കില്‍ ഇനി എല്‍.പി.ജി ബുക്കിംഗ് ഇല്ല, നവംബര്‍ ഒന്നു മുതല്‍ കര്‍ശന നിയന്ത്രണം; ആധാര്‍ ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കണം

ആധാര്‍ ഇ-കെ.വൈ.സി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിംഗിന് തടസ്സം നേരിടും.ഒക്ടോബര്‍ ഒന്നു മുതല്‍ നടപടിക്രമം പൂര്‍ത്തിയാക്കാത്തവരുടെ ബുക്കിംഗ് അനുവദിക്കുന്നില്ലെന്നും നവംബര്‍ ഒന്നു മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്നും റിപ്പോര്‍ട്ട്. സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ബയോമെട്രിക് ആധാര്‍ പരിശോധന പൂര്‍ത്തിയാക്കണം. നേരത്തേ ഇ-കെ.വൈ.സി പൂര്‍ത്തിയാക്കിയവര്‍ വീണ്ടും ചെയ്യേണ്ടതില്ല.2024 മുതല്‍ ഇ-കെ.വൈ.സി നടപടികള്‍ ആരംഭിച്ചിരുന്നു. മരിച്ച ഗുണഭോക്താവിന്റെ പേരിലുള്ള കണക്ഷന്‍ തുടരാന്‍ അവകാശികള്‍ പേരുമാറ്റം നടത്തി ഇ-കെ.വൈ.സി പൂര്‍ത്തിയാക്കണം. നടപടിക്രമം പൂര്‍ത്തിയാക്കാത്തവരുടെ സബ്‌സിഡി നിരക്കിലുള്ള റീഫില്‍ ബുക്കിംഗ് തടയും.ഇ-കെ.വൈ.സി ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ബന്ധപ്പെട്ട വിതരണക്കാരനെ അറിയിച്ച്‌ വിപണി നിരക്കില്‍ അഞ്ച് കിലോ അല്ലെങ്കില്‍ പത്ത് കിലോ സിലിണ്ടര്‍ വാങ്ങാനുള്ള സൗകര്യമുണ്ട്.

GENERAL
News Image