ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല: നിരക്കുകള്‍ കുറയും
തിരുവനന്തപുരം-കണ്ണൂര്‍, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ ഫാസ്റ്റ് പദവി റെയിൽവേ പിന്‍വലിച്ചു.സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നതോടെ എസി യാത്രയ്ക്ക് 45, നോണ്‍ എസി യാത്രയ്ക്ക് 15 രൂപയും വരുന്ന സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ് ഈടാക്കില്ല.ഇത് ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് നിരക്കിലെ കുറവും ട്രെയിന്‍ നമ്പറിലെ മാറ്റവും ഒഴിച്ചു നിര്‍ത്തിയാല്‍, സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ല.ലോകമാന്യതിലക് - തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം - പട്ന ട്രെയിനുകളും സാധാരണ എക്സ്പ്രസുകളായി മാറും.
വിദ്യാർത്ഥികൾക്കായി ജി.എച്ച്.എസ് ഇരുളത്ത് വിമുക്തി സെമിനാർ സംഘടിപ്പിച്ചു
ഇരുളം:വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ വി വിദ്യാർത്ഥികൾക്കായി ജി.എച്ച്.എസ് ഇരുളത്ത് വിമുക്തി സെമിനാർ സംഘടിപ്പിച്ചു മുക്തി മിഷന്റെ നേതൃത്വത്തിൽ 'നേർവഴി' സെമിനാർ സംഘടിപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം വിഷയാവതരണം നടത്തി വിദ്യാർത്ഥികളുമായി സംവദിച്ചു.ലോക സമ്പാദ്യ ദിനത്തിൽ ചേർന്ന ഒത്തുചേരലിൽ, പണത്തേക്കാൾ ഒരാൾ സൂക്ഷിച്ചുവെക്കേണ്ട ഏറ്റവും വലിയ സമ്പാദ്യം സ്വന്തം ആരോഗ്യവും ജീവിതവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൊബൈൽ ഫോൺ അമിതോപയോഗത്തിൽ നിന്നും തെറ്റായ ലഹരി കൂട്ടുകെട്ടുകളിൽ നിന്നും അകന്നുനിന്ന് കായിക-സർഗ്ഗാത്മക മേഖലകളിൽ കഴിവ് തെളിയിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ നാപ്പള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ വി.വി. ജോസ്,അശ്വതി വയലാട്ട്, പി.ഹേമ,സി.കെ. സജിമോൾ,ആന്റി നാർകോട്ടിക് ക്ലബ്ബ് വളണ്ടിയർ ലീഡർമാരായ അലീന വിൽസൺ, മുഹമ്മദ് ഇർഫാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്ഥിരം പ്രഭാഷണങ്ങൾക്ക് പകരം കുട്ടികളുടെ സംശയങ്ങൾക്കും ചിന്തകൾക്കും മറുപടി നൽകുന്ന തുറന്ന സംവാദ വേദിയായി മാറിയ സെമിനാറിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. പരിപാടിക്ക് രജീഷ് കൂനേരി സ്വാഗതവും സി.വി.ഷജിൽ നന്ദിയും പറഞ്ഞു.
ലഹരിവിരുദ്ധ യൂത്ത് പാർലമെന്റ് ശ്രദ്ധേയമായി
കൗമാര-യൗവന ഘട്ടങ്ങളിൽ വഴിതെറ്റാതെ ലക്ഷ്യബോധത്തോടെ മുന്നേറാൻ യുവതലമുറയെ സജ്ജരാക്കുക എന്ന സന്ദേശവുമായി കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ മേരാ യുവ ഭാരത് വയനാട് ബ്ലോക്ക് ലെവൽ യൂത്ത് പാർലമെന്റും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിച്ചു.എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ, എൻ.എം.എസ്.എം ഗവൺമെന്റ് കോളേജ് കൽപ്പറ്റ,എൻ.എസ്.എസ് സ്കൂൾ കൽപ്പറ്റ എന്നിവിടങ്ങളിലെ എൻ.എസ്.എസ് വോളന്റിയർമാർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ സ്റ്റെഫി ആൻ ഫിലിപ്പ്,മേരാ യുവ ഭാരത് വയനാട് സ്റ്റാഫ് കെ.എ.അഭിജിത്ത്,ജിതിൻ ബാബു,നാഷണൽ യൂത്ത് വോളന്റിയർമാരായ വി.എസ്.അഭിനന്ദ്, അദ്നാൻ മുഹമ്മദ്,സ്കൂൾ ആന്റി നാർക്കോട്ടിക് ക്ലബ്ബ് കൺവീനർ എ.ഡി. പ്രവീൺ എന്നിവർ യൂത്ത് പാർലമെന്റിന് നേതൃത്വം നൽകി.യൂത്ത് പാർലമെന്റിന്റെ ഭാഗമായി നടന്ന ബോധവൽക്കരണ സെമിനാറിൽ 'ദിശ: തെറ്റാത്ത ചുവടുകൾ, തളരാത്ത നാളുകൾ' എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ക്ലാസ് നയിച്ചു. ലഹരിയുടെ പ്രലോഭനങ്ങളിൽ വീഴാതെ സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് സമൂഹത്തിന് മാതൃകയാകാനും, ക്യാമ്പസുകളിലും നാട്ടിലും ലഹരിക്കെതിരായ പ്രതിരോധനിരയായി എൻ.എസ്.എസ് വോളന്റിയർമാർ മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ ക്രിയാത്മകമായ പങ്കാളിത്തം കൊണ്ടും സംവാദങ്ങൾ കൊണ്ടും പരിപാടി ശ്രദ്ധേയമായി.
ലഹരിക്കും മൊബൈൽ അഡിക്ഷനുമെതിരെ കൽപ്പറ്റ നഗരസഭ പ്രത്യേക യോഗം ചേർന്നു
മൊബൈൽ അഡിക്ഷൻ, മദ്യം, മയക്കുമരുന്ന്,സിന്തറ്റിക് ലഹരികൾ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ട് കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, യുവതലമുറയെ വഴിതെറ്റിക്കുന്ന ലഹരി വിപത്തിനെതിരെയും ഡിജിറ്റൽ അടിമത്തത്തിനെതിരെയും കർശന ബോധവൽക്കരണ-പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് നടപ്പിലാക്കേണ്ട നൂതന കർമ്മപദ്ധതികളെക്കുറിച്ചുള്ള ആശയങ്ങൾ എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.വി.രജിത്ത് എന്നിവർ യോഗത്തിൽ അവതരിപ്പിച്ചു.സിന്തറ്റിക് ലഹരികളുടെ വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ സമിതികളുടെ ഇടപെടലുകൾ, വിദ്യാലയങ്ങളിലും വാർഡുകളിലും സംഘടിപ്പിക്കേണ്ട പ്രത്യേക കൗൺസിലിംഗ്-ബോധവൽക്കരണ പരിപാടികൾ, ഡിജിറ്റൽ സ്ക്രീൻ സമയപരിധി നിയന്ത്രിക്കാൻ കായിക-വിനോദ ഇടങ്ങൾ സജീവമാക്കൽ തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും ചർച്ചയായത്.ലഹരിമുക്ത നഗരസഭ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എക്സൈസ് വകുപ്പുമായി ചേർന്ന് ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രതിരോധ ക്യാമ്പയിനുകൾ വരുംദിവസങ്ങളിൽ നഗരസഭാ പരിധിയിൽ നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി.നഗരസഭാ ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
പനമരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഗൂഡല്ലൂർ എസ്.എസ് നഗർ സ്വദേശി ശിഹാബുദ്ദീൻ (47) ആണ് പിടിയിലായത്. പനമരം ചുണ്ടക്കുന്നിലെ പുതിയ വീട്ടിൽ പാപ്പാതി എന്ന വയോധികയുടെ വീട്ടിലെ ത്തിയ പ്രതി വെള്ളം ചോദിച്ച ശേഷം കഴുത്തിലണിഞ്ഞിരുന്ന മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വയോധികയുടെ നിലവിളി കേട്ട് ഓടി യെത്തിയ നാട്ടുകാർ പ്രതിയെ സാഹസികമായി പിടികൂടി പനമരം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
'സ്ക്രീൻ ലോക്ക്' ഹ്രസ്വചിത്ര പ്രദർശനവും ഉദ്ഘാടനവും കൽപ്പറ്റയിൽ നടന്നു
കൽപ്പറ്റ: ശശി മാഹി സംവിധാനം ചെയ്ത 'സ്ക്രീൻ ലോക്ക്' എന്ന ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനവും ആദ്യ പ്രദർശനവും കൈനാട്ടി എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്നു. വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ആർ.അനിത പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പി. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രമുഖ ചലച്ചിത്ര താരം അബു സലീം മുഖ്യാതിഥിയായി പങ്കെടുത്തു. വയനാട് എക്സൈസ് വിമുക്തി അസിസ്റ്റന്റ് കമ്മീഷണർ സജിത് ചന്ദ്രൻ സിനിമ സംവിധായകൻ ശശി മാഹിക്ക് മൊമെന്റോ സമർപ്പണം നടത്തി സന്ദേശം നൽകി.ചടങ്ങിൽ ഫിലിം ഡയറക്ടറും നടനുമായ പ്രസീദ് കൃഷ്ണൻ,യുവ കവയിത്രി ഷീന ഹരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പത്മപ്രഭ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി കെ.പ്രകാശൻ നന്ദിയും രേഖപ്പെടുത്തി. സാംസ്കാരിക,സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ പ്രദർശനത്തിൽ പങ്കെടുത്തു.
ഭിന്നശേഷിക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കുക:ഡിഎ ഡബ്ല്യൂഎഫ്
ഭിന്നശേഷിക്കാർക്ക് മറ്റു ജനവിഭാഗങ്ങളെ പോലെ പൊതുസമൂഹത്തിൽ ഇടപെടുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കണമെന്ന്,2016ൽ കേന്ദ്രസർക്കാർ അംഗീകരിച്ച ആർ പി ഡി ആക്ടിൽ നിയമം ഉണ്ടായിട്ടും അവരുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുന്നത്. വിശേഷിക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതികൾ ഉടൻ ആരംഭിക്കണമെന്ന് ഡിഎ ഡബ്ല്യൂഎഫ് മീനങ്ങാടി പഞ്ചായത്ത് കൺവെൻഷൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ, ഉപജില്ലാ പ്രസിഡണ്ട് വർഗീസ് എം വി യുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു.DAWF ജില്ലാ സെക്രട്ടറി കെ എൻ ഇന്ദ്രൻ, നൗഫൽ ടി കെ എന്നിവർ സംസാരിച്ചു. ഉപജില്ല പ്രസിഡണ്ട് ജോർജ് കെ പി സ്വാഗതവും വിപിൻ ചന്ദ്രൻ ആർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി, വർഗീസ് വി ( പ്രസിഡണ്ട് ), പി എം സഹദേവൻ( വൈസ് പ്രസിഡണ്ട് ), വിപിൻ ചന്ദ്രൻ ആർ ( സെക്രട്ടറി),ബീന കുഞ്ഞപ്പൻ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. കെ എസ് ആർ ടി സിയിൽ ദൂരപരിധിയില്ലാതെ മുഴുവൻ ഭിന്നശേഷിക്കാർക്കും സൗജന്യ യാത്ര അനുവദിക്കുക, ആശ്വാസകിരൺ പദ്ധതിയുടെ മുഴുവൻ കുടിശ്ശിക കൊടുത്തു തീർക്കുകയും നിലവിലുള്ള തുക വർദ്ധിപ്പിക്കുകയും ചെയ്യണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മാനന്തവാടി ഒണ്ടയങ്ങാടിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
ഒണ്ടയങ്ങാടി മഖാമിന് സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കാട്ടിക്കുളം പുഴവയൽ സ്വദേശികളായ സതീഷ് കുമാർ (56), ഷൈമ (43), സജീവൻ (54), ലിജി (51) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുത രമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിൽ മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ താമസകാർക്ക് 11 മാസക്കാലയളവിലേക്ക് മെനു പ്രകാരം ഭക്ഷണം തയ്യാറാക്കി വിളിമ്പി നൽകുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 04936 247442, 04935 294742.
ക്വട്ടേഷൻ ക്ഷണിച്ചു.
പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസി പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധ തരത്തിലുള്ള പ്രിന്റഡ് മെഡിസിൻ കവറുകൾ 2026 നവംബർ മുതൽ 2027 മാർച്ച് 31 വരെ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ അഞ്ചിന് ഉച്ചയ്ക്ക് മൂന്നുവരെ സ്വീകരിക്കും.
ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍/ പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 20,21,22 തിയതികളില്‍ തിരുവന്തപുരത്ത് സംഘടിപ്പിക്കുന്ന 'കളിക്കളം-2026' കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ യാത്രയ്ക്കായി 49 സീറ്റ് ടൂറിസ്റ്റ് ബസ് ( നോൺ എ സി) വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ ആറിന് രാവിലെ 11 വരെ സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിൽ ക്വട്ടേഷൻ ലഭിക്കണം. ഫോൺ: 04936-221074
പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്ക് അപേക്ഷിക്കാം
2025-26 അധ്യയന വർഷം സർക്കാർ, എയ്ഡഡ്, എം ആർ എസ് സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ടി ടി സി, പോളിടെക്നിക്, ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കി ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിംഗ്ഷൻ, നിശ്ചിത ഗ്രേഡ് എന്നിവ നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതികളിലേക്ക് അപേക്ഷിക്കാം.അർഹരായ വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 04936 203824
ഇന്ദിരാജി അനുസ്മരണം നടത്തി
കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സിവിൽ സ്റ്റേഷനു മുമ്പിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ പ്രസിഡൻ്റ് കെ.ടി. ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. എം.വി.സതീഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് അബ്ദുൾ ഗഫൂർ സംസാരിച്ചു. സി.ആർ അഭിജിത്ത്, ബി. സുനിൽകുമാർ, നിഷ മണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി
സമ്പൂർണ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി തരിയോട് ഗ്രാമപഞ്ചായത്ത്.
കാവുംമന്ദം: വിവിധ ക്യാമ്പയിനുകളിലൂടെ വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും, പൊതു ഇടങ്ങളിൽ നിന്നും സമ്പൂർണ്ണമായി ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിൽ നിന്നും ഇവയെ നിർമ്മാർജ്ജനം ചെയ്തുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഇ വേസ്റ്റ് രഹിത പഞ്ചായത്തായി മാറി. ഇ വേസ്റ്റ് രഹിത പഞ്ചായത്ത് പ്രഖ്യാപനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ടി പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്തിന്റെയും ഹരിതകർമസേനയുടെയും നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഇ-മാലിന്യ ശേഖരണ പ്രവർത്തനങ്ങളും ജനങ്ങളുടെ സജീവ പങ്കാളിത്തവും പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വപൂർണമായ ഗ്രാമാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ വിലയിരുത്തി.ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ ശേഖരണവും സംസ്കരണവും ഉറപ്പാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകാപരമായ നേട്ടമാണ് തരിയോട് ഗ്രാമപഞ്ചായത്ത് കൈവരിച്ചത്. ശുചിത്വവും പരിസ്ഥിതി സൗഹൃദവുമായ ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പ്രഖ്യാപനം.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന റുക്സാന ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി വട്ടത്തറ, അംഗങ്ങളായ വിജയരാഘവൻ, ബേബി മൂത്തേടത്ത്, ഹെഡ് ക്ലർക്ക് ഹംസ, ഹെൽത്ത് ഇൻസ്പെക്ടർ മേഘ പി ആർ, ഹരിത കർമ്മ സേന കൺസോർഷം പ്രസിഡണ്ട് ബീന ജോഷി, സെക്രട്ടറി ആയിഷ തുടങ്ങിയവർ സംസാരിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജിത്ത് നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എം എൽ എ ഫണ്ട് അനുവദിച്ചു.
ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും സെന്റ് ജോര്‍ജ്ജ് എ.യു.പി സ്കൂളിന് ടോയ്ലറ്റ് നിര്‍മ്മാണ പ്രവൃത്തിക്കായി ഏഴ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. വാളവയല്‍ ഉന്നതി കണ്ടേക്കാട്ട് ദൈവപ്പുര നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു
അപേക്ഷ ക്ഷണിച്ചു.
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഫീൽഡ് പരിശോധനയും ഡാറ്റാ എൻട്രിയും നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/ ഐ.ടി.ഐ /സിവിൽ എഞ്ചിനീയറിംഗ്, സർവേയർ/ സിവിൽ ഡ്രാഫ്റ്റ് എന്നിവയിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 13ന് വൈകിട്ട് അഞ്ചിനകം കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം. ഫോൺ:04936 286644
വനിതാ ഐ.ടി.ഐ യിൽ കോൺവൊക്കേഷൻ നടത്തി
നെൻമേനി ഗവ. വനിതാ ഐ.ടി.ഐ യിൽ നിന്നും 2026 ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് വിജയിച്ചവരുടെ കോൺവൊക്കേഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗംഗാധരൻ ആത്താർ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ ട്രെയിനികൾക്കുള്ള ഉപഹാരങ്ങൾ ഗ്രാമ പഞ്ചായത്ത് അംഗം ഹനീഫ ചുള്ളിയോട് വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വാസന്തി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. റിട്ട. പ്രിൻസിപ്പൽ പി.എം. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. സീനിയർ ഇൻസ്ട്രക്ടർ ബെന്നി.എം.ജെ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശാരിമോൾ എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച കരിയർ കൗൺസലിംഗ് സെഷനിൽ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ജീവൻ ജോൺസ് സ്വാഗതവും അതുല്യ.കെ.ടി നന്ദിയും പറഞ്ഞു.
ഇലക്ട്രിക് വാഹന സർവീസ് ടെക്നീഷ്യൻ കോഴ്സ്
അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ :9495999688
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; വ്യാപാര-വാണിജ്യ കെട്ടിട ഉടമകള്‍ക്ക് 7.19 കോടി രൂപ അനുവദിച്ചു.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വാണിജ്യ കെട്ടിട ഉടമകള്‍ക്കും ലൈസന്‍സുള്ള വ്യാപാര സംരംഭകര്‍ക്കും നഷ്ടപരിഹാരം നല്കാന് 7.19 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 7,19,99,400 രൂപ നഷ്ടപരിഹാര തുകയായി അനുവദിച്ചത്. മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തെ 48 പേരുടെ ഉടമസ്ഥതതയിലുള്ള 128 വാണിജ്യ കടമുറികള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നതിന് 5,14,50,000 രൂപയാണ് അനുവദിച്ചത്. ഇതില്‍ 16 എണ്ണം നോ-ഗോ സോണില്‍ ഉള്‍പ്പെടുന്നതും ചൂരല്‍മല പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നതുമാണ്. ദുരന്ത ബാധിത പ്രദേശത്തെ അര്‍ഹരായ 28 ലൈസന്‍സുള്ള വ്യാപാര/വാണിജ്യ സംരംഭകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 2,05,49,400 രൂപയും വകയിരുത്തിയിട്ടുണ്ട്.
സെൻസസ് 2027: വീട് കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ
സെൻസസ് 2027ൽ വീടുകൾ കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും. ജനുവരി 10 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സെൻസസ് നടപടികൾ നേരത്തെ പൂർത്തിയാക്കും. മണിപ്പൂരിലെ തിയതി പിന്നീട് പ്രഖ്യാപിക്കും.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ് നടക്കുന്നത്. പേപ്പർ ഫോമുകൾക്ക് പകരം പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും വിവരങ്ങൾ ശേഖരിക്കുക. ജനങ്ങൾക്ക് നേരിട്ട് ഓൺലൈൻ പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരം ആദ്യമായി നൽകും. 1931-ന് ശേഷം ആദ്യമായി ജാതി അധിഷ്ഠിത കണക്കെടുപ്പ് ഉൾപ്പെടെയുള്ള വിവര ശേഖരണം നടത്തും.സെൻസസിന്റെ ആദ്യഘട്ടമായ കെട്ടിടങ്ങളുടെ വിവരശേഖരണം പൂർത്തിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിലും നടപടിക്രമങ്ങൾ നേരത്തെ പൂർത്തിയാക്കിയേക്കും. മണിപ്പൂരിൽ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ സെൻസസ് ആണ് നടക്കുന്നത്. 2021ൽ നടക്കേണ്ട കണക്കെടുപ്പ് കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.

