സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം പൊലീസുകാരൻ സബിത്ത് 14 ദിവസം റിമാൻഡിൽ
സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസില്‍ അറസ്റ്റിലായ പൊലീസുകാരൻ സബിത്തിനെ റിമാൻഡ് ചെയ്തു.14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ നല്‍കും.സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.എന്നാല്‍ സബിത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. തുടർന്ന് സബിത്ത് ഒളിവില്‍ പോയിരുന്നു. പിന്നീട് എറണാകുളം കളമശ്ശേരിയില്‍ നിന്നാണ് സബിത്തിനെ പൊലീസ് പിടികൂടിയത്.അതേസമയം, കേസില്‍ സബിത്തിനെ ബലിയാടാക്കുകയാണെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകൻ അമല്‍ജിത്ത് ആരോപിച്ചു. ഹാൻസ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.
എസ്എഫ്ഐ സ്കൂൾ കുട്ടികളുടെ 'പൂക്കി' ബാനറിൽ വിവാദം കത്തുന്നു, കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കെഎസ്യു
ചവറ ഗുഹാനന്ദപുരം സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു പി വിഭാഗം കുട്ടികളെക്കൊണ്ട് 'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്ന ബാനർ പിടിപ്പിച്ച സംഭവത്തിൽ വിവാദം കത്തുന്നു. പൂക്കി ബാനറിന്റെ പേരിൽ എസ് എഫ് ഐക്കെതിരെ കെ എസ് യു പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രി വി ഡി സതീശന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച് കെ എസ് യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കുട്ടികളെക്കൊണ്ട് ഇത് ചെയ്യിച്ചവർക്കെതിരെ നടപടിവേണമെന്നതാണ് കെ എസ് യുവിന്റെ ആവശ്യം. സംഭവത്തിൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'പുകഴ്ത്തലുകൾ കേൾക്കുന്നുണ്ട്, സ്വപ്നലോകത്തേക്ക് പോകില്ല'; പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനാണെന്ന് പി ജയരാജൻ പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് പി ജയരാജൻ പറഞ്ഞു. മൂന്ന് സീറ്റ് ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് കിട്ടി. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. കേരളം കീഴടക്കണമെങ്കിൽ സിപിഎമ്മിനെ തകർക്കണം. അതിൻ്റെ ഭാഗമായാണ് ഇ ഡി കേരളത്തിലെത്തിയത്. അതാണ് പിണറായിയെയും റിയാസിനെയും കേസിൽ പെടുത്തുന്നത്. അതിൽ വി ഡി സതീശൻ സന്തോഷത്തിലാണ്. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കണമെന്നും പി ജയരാജൻ പറഞ്ഞു.
രാവിലെ വെറും വയറ്റില്‍ ചായ കുടിക്കാറുണ്ടോ?; ഈ കാര്യങ്ങള്‍ അറിയാം
രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം ഒരു കപ്പ് ചായ. പലരുടെയും ദിവസം തുടങ്ങുന്നത് തന്നെ ചായ കുടിച്ചുകൊണ്ടാണ്. എന്നാല്‍ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലം എല്ലാവര്ക്കും ഒരുപോലെ അനുയോജ്യമാണോ?.രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു കപ്പ് ചൂടുചായ കുടിക്കുന്നത് പലരുടെയും പതിവാണ്. ക്ഷീണം മാറാനും ഉന്മേഷം ലഭിക്കാനുമാണ് പലരും ചായയെ ആശ്രയിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് വെറും വയറ്റില്‍ ചായ കുടിക്കുന്നത് അസിഡിറ്റി, വയറിലെ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകാം. ചായയിലെ കഫീന്‍ ചില ആളുകളില്‍ വയറിലെ ആസിഡ് ഉല്പാദനം വര്‍ധിപ്പിക്കുകയും നെഞ്ചെരിച്ചിലോ വയറില്‍ അസ്വസ്ഥതയോ ഉണ്ടാക്കുകയും ചെയ്യാം.എല്ലാവര്ക്കും പ്രശ്നമുണ്ടാകുമോ?വെറും വയറ്റില്‍ ചായ കുടിച്ചതുകൊണ്ട് എല്ലാവര്ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ചായ കുടിച്ചതിന് ശേഷം പതിവായി വയറുവേദന, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് നേരത്തെ തന്നെ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ ചായ കുടിക്കുന്ന സമയം ശ്രദ്ധിക്കണം.ആദ്യം വെള്ളം പിന്നെ ചായരാവിലെ എഴുന്നേറ്റ ഉടന്‍ ചായയ്ക്ക് പകരം ആദ്യം വെള്ളം കുടിക്കുന്നത് നല്ലൊരു ശീലമാണ്. അതിന് ശേഷം ചെറിയൊരു ഭക്ഷണം കഴിച്ച ശേഷം ചായ കുടിക്കാം. ഒരു പഴം, കുറച്ച് നട്സ്, അല്ലെങ്കില്‍ ലളിതമായ പ്രഭാതഭക്ഷണം പോലുള്ളവയ്ക്കൊപ്പം ചായ കുടിക്കുന്നത് വെറും വയറ്റില്‍ ചായ കുടിക്കുന്നതിനെക്കാള്‍ അനുയോജ്യമായിരിക്കും.ചായയില്‍ പഞ്ചസാരയും ശ്രദ്ധിക്കണംചായ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നം കേവലം വയറിന്റെ പ്രശ്നം മാത്രമല്ല. ചായയില്‍ അമിതമായി പഞ്ചസാര ചേര്‍ക്കുന്ന ശീലവും ശ്രദ്ധിക്കണം. ദിവസവും പലതവണ കൂടുതല്‍ പഞ്ചസാര ചേര്‍ത്ത ചായ കുടിക്കുന്നത് ആകെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. അതിനാല്‍ ചായയുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നത് നല്ലതാണ്.
തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് മുന്‍പ് നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍
ഉത്സവ കാലങ്ങളിലോ, അവധി ദിവസങ്ങളിലോ, അപ്രതീക്ഷിതമായുണ്ടാകുന്ന യാത്രകളിലോ, സ്ഥിരീകരിച്ച ട്രെയിന്‍ ടിക്കറ്റ് ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ തത്കാല്‍ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് വളരെ ഉപയോഗപ്രദമാണ്. പക്ഷേ ടിക്കറ്റുകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ് മൂലം ബുക്കിംഗ് തുറക്കുമ്പോള്‍ത്തന്നെ സീറ്റുകള്‍ വേഗത്തില്‍ നിറയുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ഒരു തത്കാല്‍ ടിക്കറ്റ് വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ബുക്കിംഗ് വിന്‍ഡോ തുറക്കുന്നതിന് മുമ്പ് കുറച്ച് അവശ്യ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഓരോ മിനിറ്റും പ്രധാനമാണ്. അതിനാല്‍ യാത്രാ വിവരങ്ങള്‍, ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവ മുന്‍കൂട്ടി തയ്യാറാക്കിയാല്‍ ബുക്കിംഗ് സമയത്ത് സമയം ലാഭിക്കാന്‍ കഴിയും. ബുക്കിംഗിലെ ചെറിയ കാലതാമസം പോലും ടിക്കറ്റ് സ്ഥിരീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് എന്തുചെയ്യണം?നിങ്ങളുടെ IRCTC അക്കൗണ്ടില്‍ മുന്‍കൂട്ടി ലോഗിന്‍ ചെയ്യുകബുക്കിംഗ് ആരംഭിച്ചതിന് ശേഷം User ID യും പാസ്വേഡും നല്കി സമയം കളയരുത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന് കുറച്ച് മിനിറ്റ് മുമ്പ് IRCTC അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുക.പാസഞ്ചര്‍ മാസ്റ്റര്‍ ലിസ്റ്റ് തയ്യാറാക്കി വയ്ക്കുകനിങ്ങള്ക്കോ കുടുംബാംഗങ്ങള്ക്കോവേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ ബുക്കിംഗ് സമയത്ത് എല്ലാ വിശദാംശങ്ങളും വീണ്ടും വീണ്ടും പൂരിപ്പിക്കേണ്ട ആവശ്യമില്ലാത്തവിധം പേര്, പ്രായം, ലിംഗഭേദം തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ പാസഞ്ചര്‍ മാസ്റ്റര്‍ ലിസ്റ്റില്‍ മുന്‍കൂട്ടി സൂക്ഷിക്കാന്‍ കഴിയും.
തുർക്കി ജീവൻ രക്ഷാസമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
തുർക്കി ജീവൻ രക്ഷാ സമിതി വാർഷിക ജനറൽ ബോ ഡി യോഗത്തിൽ പുതിയ ഭാരവാഹികളായി ശിഹാബ് ടി പ്രസിഡന്റ്, ഹംസ സി ജനറൽ സെക്രട്ടറി, ഷാഫി പി ട്ര ഷറർ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി നാസർ എൻ പി, മൻസൂർ കെ, ജോ: സെക്രട്ടറിമാരായി ലാൽ പി, റസൽ കെ എന്നിവരെയും തെരഞ്ഞെടുത്തു.
വയനാട് ജില്ലാ അത്ലറ്റിക് മീറ്റ്: ആനപ്പാറ സ്പോർട്സ് അക്കാദമിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്
കൽപ്പറ്റ: ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ മുണ്ടേരി മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വയനാട് ജില്ലാ സീനിയർ, ജൂനിയർ അത്ലറ്റിക് മീറ്റിൽ ആനപ്പാറ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി.രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റിൽ വയനാട് ജില്ലയിലെ 27 സ്പോർട്സ് ക്ലബ്ബുകളിൽ നിന്നായി 275 കായികതാരങ്ങൾ പങ്കെടുത്തു. ഒക്ടോബർ 4, 5 തീയതികളിൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ, ജൂനിയർ അത്ലറ്റിക് മീറ്റിന് മുന്നോടിയായാണ് ജില്ലാതല മത്സരം സംഘടിപ്പിച്ചത്.ജൂനിയർ വിഭാഗത്തിൽ 154 പോയിന്റും സീനിയർ വിഭാഗത്തിൽ 93 പോയിന്റും നേടിയാണ് ആനപ്പാറ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്.ജൂനിയർ വിഭാഗത്തിൽ 150 പോയിന്റുമായി നവാഗതരായ പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 148 പോയിന്റുമായി കൽപ്പറ്റ ജില്ലാ സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനവും നേടി.സീനിയർ വിഭാഗത്തിൽ 46 പോയിന്റുമായി കാട്ടിക്കുളം സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനത്തെത്തി. 14 പോയിന്റ് നേടിയ മീനങ്ങാടി സ്പോർട്സ് അക്കാദമിയാണ് മൂന്നാം സ്ഥാനത്ത്.സമാപന സമ്മേളനത്തിൽ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് സജി ചങ്ങനാമടത്തിൽ അധ്യക്ഷനായി. എസ്.എം.എസ്.ഡി.വൈ.എസ്.പി ഷജു ജോസഫ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
ശ്രേയ പിബിക്ക് യാത്രയയപ്പ് നൽകി
നാഷണൽ കേഡറ്റ് കോർപ്പിൻ്റെ (എൻ.സി.സി) ആഭിമുഖ്യത്തിൽ ഇന്ത്യയിൽ നിന്നും ശ്രീലങ്ക വരെ നടത്തുന്ന സൈക്ലത്തോണിൽ പങ്കെടുക്കാൻ പോവുന്ന ശ്രേയ പി.ബിക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി. എസ്. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം , ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ , സോളമൻ എൽ. എ എന്നിവർ പങ്കെടുത്തു
സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ 2026- 30 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. സത്താർ വിൽട്ടൺ (പ്രസിഡണ്ട്),സാജിദ് എൻ.സി (വൈസ് . പ്രസിഡണ്ട് ), സുബൈർ ഇളകുളം ( സെക്രട്ടറി),സോളമൻ എൽ . എ (ജോയിൻ്റ് സെക്രട്ടറി ), ഷിംജിത് ദാമു ( ഖജാൻജി) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ഡോണള്‍ഡ് ട്രംപ്; ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകും
വാഷിങ്ടണ്‍: റഷ്യക്കെതിരെ കര്‍ശന ഉപരോധവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ ഉപരോധ ബില്ലില്‍ ട്രംപ് ഒപ്പുവെച്ചു. ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകുന്നതാണ് യുഎസ് നടപടി. യുഎസിന്റെ ഉപരോധ നടപടിയെ യുക്രെയ്ന് സ്വാഗതം ചെയ്തു.ബില്‍ സെനറ്റില്‍ 11ന് എതിരെ 86 വോട്ടുകള്‍ക്കും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സില്‍ 159ന് എതിരെ 262 വോട്ടുകള്‍ക്കും പാസാക്കിയിരുന്നു. നൂറ് ശതമാനം തീരുവ ഏതൊക്കെ രാജ്യങ്ങക്കുമേല്‍ ചുമത്തണമെന്ന് ട്രംപിന് അധികാരം നല്കുന്ന ബില്ലാണിത്. കടുത്ത റഷ്യന്‍ വിമര്‍ശനകനായിരുന്ന അന്തരിച്ച സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം നേരത്തേ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളോടെ യുഎസ് പാസാക്കിയത്. അഞ്ഞൂറ് ശതമാനം തീരുവ ചുമത്താനായിരുന്നു ഗ്രമാമിന്റെ നിര്‍ദേശം. ഇതാണ് നൂറ് ശതമാനമായി കുറച്ചത്.ഇന്ത്യ, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പുതിയ ബില്ലിനാകും. റഷ്യയുടെ ഊര്‍ജ വരുമാനത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുക എന്നതാണ് തീരുവ വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം. റഷ്യന്‍ എണ്ണയുടെയോ പ്രകൃതിവാതകത്തിന്റെയോ ഏറ്റവും വലിയ അഞ്ച് ഇറക്കുമതിക്കാര്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ബില്‍. എന്നാല്‍ റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും വാങ്ങലുകള്‍ ഗണ്യമായി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ച രാജ്യങ്ങള്‍ക്കും ഇളവ് ലഭിക്കും.
കെഎസ്ടിഎ ജില്ലാ മാർച്ചും ധർണയും
രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റത്തിലൂടെ അധ്യാപകരെ ദ്രോഹിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നെറികെട്ട നീക്കത്തിനെതിരെ താക്കീതായി അധ്യാപകരുടെ മാർച്ച്. കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ആയിരത്തിലധികം അധ്യാപകർ അണിനിരന്നു. കനറാബാങ്ക് പരിസരത്തുനിന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തേക്കായിരുന്നു മാർച്ച്. ചെങ്കൊടിയേന്തിയ അധ്യാപകർ പൊള്ളുന്ന വെയിലിനെയും അവഗണിച്ച് ജനവിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി. ദേശീയ വിദ്യാഭ്യാസനയം 2020 തള്ളിക്കളയുക, പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുക, ശന്പള പരിഷ്കരണം നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും ഉന്നയിച്ചു. പത്തുവർഷത്തിന് ശേഷമുള്ള പവർകട്ടിനെതിരെയും മെന്റർ അധ്യാപകരോടുള്ള ക്രൂരതയ്ക്കെതിരെയും പ്രതിഷേധമിരമ്പി. ബത്തേരി ഉപജില്ലാ കമ്മിറ്റി, പനമരം ഏരിയാ കമ്മിറ്റി, മാനന്തവാടി, വൈത്തിരി ഉപജില്ലാ കമ്മിറ്റികളുടെ ബാനറിന് പിന്നിലായി അധ്യാപകർ അണിനിരന്നു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ ധർണ കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ ഇ സതീഷ് ബാബു അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി സതീശൻ, സംസ്ഥാന കമ്മിറ്റി അംഗം വിഎ ദേവകി എന്നിവർ സംസാരിച്ചു.
പാചകവാതകത്തിന് ഒക്ടോബർ ഒന്ന് മുതൽ ബയോമെട്രിക് ഒതന്റിക്കേഷൻ നിർബന്ധം
ന്യൂഡൽഹി: ഗാർഹിക പാചകവാതക (എൽപിജി) സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഒക്ടോബർ ഒന്ന് മുതൽ ആധാർ അധിഷ്ടിത ബയോമെട്രിക് ഒതന്റിക്കേഷൻ (ബിഎഎ) നിർബന്ധം. ഒതന്റിക്കേഷൻ ചെയ്യാത്തവർക്ക് ഒക്ടോബർ ഒന്ന് മുതൽ സബ്സിഡി നിരക്കിൽ പാചകവാതകം കിട്ടില്ല. നേരത്തേ തന്നെ ബിഎഎ പൂർത്തിയാക്കിയവർ ഇനി ഒന്നും തന്നെ ചെയ്യേണ്ടതില്ലെന്നും പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 89.9 ശതമാനം ഗാർഹിക ഉപഭോക്താക്കളും ബിഎഎ ചെയ്തുകഴിഞ്ഞു.സബ്സിഡിയുള്ള എൽപിജി സിലിണ്ടറുകൾ അർഹരായ ഉപഭോക്താക്കൾക്ക് തന്നെയാണ് കിട്ടുന്നത് എന്ന് ഉറപ്പാക്കാനും ഗാർഹിക സിലിണ്ടറുകൾ വാണിജ്യാവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് തടയാനുമാണ് ബിഎഎ നിർബന്ധമാക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ബിഎഎ ചെയ്യേണ്ടെന്ന് തീരുമാനിക്കുന്ന ഉപഭോക്താക്കൾക്ക് മാർക്കറ്റ് വില നൽകി സിലിണ്ടറുകൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്.എങ്ങനെ ചെയ്യാം?മൂന്ന് മാർഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ബിഎഎ ചെയ്യാവുന്നതാണ്.ഗ്യാസ് ഏജൻസിയിൽ നേരിട്ട് പോയി ബയോമെട്രിക് ആധാർ ഒതന്റിക്കേഷൻ പൂർത്തിയാക്കാംഗ്യാസ് നൽകുന്ന എണ്ണക്കമ്പനിയുടെ മൊബൈൽ ആപ്പിലൂടെ ബിഎഎ ചെയ്യാം. ഇന്ത്യൻ ഓയിൽ വൺ (ഇൻഡേൻ), ഹലോ ബിപിസിഎൽ (ഭാരത്ഗ്യാസ്), എച്ച്പി പേ (എച്ച്പി ഗ്യാസ്) എന്നിവയാണ് ആപ്പുകൾസിലിണ്ടർ വീട്ടിൽ കൊണ്ടുവരുമ്പോൾ ഡെലിവറി ഏജന്റിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് ബിഎഎ ചെയ്യാംബിഎഎ എങ്ങനെ ചെയ്യാമെന്ന് വിശദീകരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. ബിഎഎ ചെയ്യാൻ താത്പര്യമില്ലാത്ത ഉപഭോക്താക്കൾ അക്കാര്യം ആപ്പ് വഴി അറിയിക്കണം. അത്തരം ഉപഭോക്താക്കൾക്ക് മാർക്കറ്റ് വിലയിൽ സിലിണ്ടർ തുടർന്നും ലഭിക്കും.
ബത്തേരി സ്റ്റേഷനിലെ ഹാൻസ് മോഷണം:പ്രതിയായ പോലീസുകാരൻ
കേസിൽ പ്രതിയായ ശേഷം ഒളിവിൽ പോയ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) സബിത്തിനെയാണ് എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ബത്തേരി ഡിവൈഎസ്പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം സബിത്ത് ഒളിവിൽ പോകാനുപയോഗിച്ച കാർ മലപ്പുറത്ത് നിന്നും കസ്റ്റഡിയിലെടു ത്തിരുന്നു.ബത്തേരി പോലീസ് സ്റ്റേഷൻ പരിസരത്തെ തൊണ്ടിമുതൽ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസാണ് ഇദ്ദേഹം മോഷ്ടിച്ചത്.
സിഗരറ്റ് പൊള്ളും! രാജ്യത്ത് സിഗരറ്റ് വില കുതിക്കുന്നു; ITC ബ്രാന്‍ഡുകള്‍ക്ക് വീണ്ടും വിലവര്‍ധന
രാജ്യത്ത് സിഗരറ്റ് വില കുതിക്കുന്നു എന്ന് വിവരം. ഐടിസിയുടെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് വീണ്ടും വില വര്‍ധനവെന്നാണ് വിവരം. ക്ലാസിക് കണക്ട് 20 സിഗററ്റുള്ള പാക്കറ്റിന് 38 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ക്ലാസിക് കണക്ടിന്റെ വില 390 രൂപയില്‍ നിന്ന് 428 രൂപ ആയി ഉയര്‍ന്നിട്ടുണ്ട്. ഗോള്‍ഡ് ഫ്ളേക്ക് സൂപ്പര്‍ സ്റ്റാര്‍ 10 സിഗററ്റുള്ള പാക്കറ്റിന് 10 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ഗോള്‍ഡ് ഫ്ലേക്ക്സിന് 79 രൂപയില്‍ നിന്ന് 89 ആയി വില ഉയര്‍ന്നു.തിരഞ്ഞെടുത്ത സിഗരറ്റ് ബ്രാന്‍ഡുകളുടെ പരമാവധി ചില്ലറ വില്‍പ്പന വിലയാണ് ഐടിസി വര്‍ദ്ധിപ്പിച്ചതെന്നാണ് ഡീലര്‍മാരില്‍ നിന്നുള്ള വിവരം. പുതുക്കിയ വില രേഖപ്പെടുത്തിയ സ്റ്റോക്കുകള്‍ ഇതിനകം വിപണിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പുകയില നികുതിയിലുണ്ടായ മാറ്റങ്ങളെത്തുടര്‍ന്ന് സിഗരറ്റ് നിര്‍മ്മാതാക്കള്‍ വില ക്രമീകരിക്കുന്നതിന്റെ ഭാഗമായി, ഈ വര്‍ഷം ഐടിസി പലതവണ വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വര്‍ദ്ധനവും ഉണ്ടായിരിക്കുന്നത്.
പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടി; വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന
ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നതിനാൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കിൽ 5 മുതൽ 20 ശതമാനം വരെ വർധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഗൾഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ ദീർഘദൂര യാത്രക്കാരെയാകും ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുക. മധ്യപൂർവേഷ്യയിലെ സംഘർഷങ്ങളാണ് ഇന്ധനവില ഉയരാൻ പ്രധാന കാരണം.നാട്ടിലേക്ക് വരാനോ വിദേശയാത്രയ്ക്കോ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി വിമാനായാത്ര ടിക്കറ്റ് നിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍, അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കില്‍ 5 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി; പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്
8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്.ഈ അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം ഉറപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്.വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് കുട്ടികള്‍ ഒരു വിഷയത്തിലും മോശമാകാന്‍ പാടില്ല എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് വാങ്ങേണ്ടതാണെന്നും ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ വിദ്യാര്‍ഥിക്ക് രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവുമെന്നും ആയിരുന്നു തീരുമാനം. ഇതിനെ മറികടക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോള്‍ പുറത്തിറങ്ങിയ ഉത്തരവ്
മാനനഷ്ട കേസുമായി മഞ്ജു വാര്യര്‍; സനല്‍ കുമാര്‍ ശശിധരനെതിരെ എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി
സംവിധായകന് സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ട കേസുമായി നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് കോടതി താത്ക്കാലികമായി വിലത്തി. സനല്‍ കുമാര്‍ ശശിധരന് ഒന്നാം പ്രതിയും ഷാജന് സ്കറിയ രണ്ടാം പ്രതിയും മെറ്റയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.അഭിഭാഷകയും നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി വഴിയാണ് മഞ്ജു വാര്യര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ മാസം 30ന് ഹാജരാകാനാണ് പ്രതികള്‍ക്ക് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. അപകീര്‍ത്തിപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്ക് കോടതി നോട്ടീസും അയച്ചതായാണ് വിവരം. തനിക്കെതിരായി അസത്യ പ്രചാരണം നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നുമാണ് മഞ്ജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.മഞ്ജു ചിലരുടെ നിയന്ത്രണത്തിലാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ സനല്‍ കുമാര്‍ സമൂഹമാധ്യമങ്ങളിലൂടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഉന്നയിക്കുകയും വിഷയത്തില്‍ പരിഹാരവും അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു. മഞ്ജു വാര്യരെന്നല്ല സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയ്ക്കും ഇതൊന്നും നേരിടേണ്ടി വരരുതെന്നാണ് ആവശ്യമെന്ന് ശാന്തി മായാദേവി മാധ്യമങ്ങളോട് പറഞ്ഞു. അവാസ്തവമെന്നും യുക്തിരഹിതമെന്നും വളരെ പെട്ടെന്ന് മനസിലാകുന്ന ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ അവസരം കൊടുത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളും നടപടി നേരിടേണ്ടി വരുമെന്നും അവര്‍ സൂചിപ്പിച്ചു. മഞ്ജു പ്രതികരിക്കാത്തതെന്ത് എന്നായിരുന്നു പലരുടേയും ചോദ്യം. ഇത്തരം കാര്യങ്ങള്‍ക്കൊക്കെ അവര്‍ എന്ത് പ്രതികരിക്കാനാണെന്നും നിയമപരമായി നീങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ശാന്തി മായാദേവി കൂട്ടിച്ചേര്‍ത്തു.
ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്; കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തൽ
കൽപറ്റ ∙ നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാതെയാണ് ആന്റോ അഗസ്റ്റിൻ വീടു നിർമിച്ചതെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ കെട്ടിടങ്ങളുടെ വിഭാഗത്തിലേക്കാക്കാൻ 2022ൽ ആന്റോ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.എന്നാൽ, സ്ഥലപരിശോധന നടത്താനെത്തിയ അധികൃതർ കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയതായി കാണിച്ച് 2022 മാർച്ച് 28ന് ആന്റോയ്ക്ക് നോട്ടിസ് നൽകി. പിന്നീട്, അനധികൃതനിർമാണം ക്രമവൽക്കരിക്കാൻ ആന്റോ നൽകിയ അപേക്ഷ തള്ളിയ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിരുന്നതായും പ്രത്യേക അന്വേഷണസംഘം തലവനായ അസി. എക്സൈസ് കമ്മിഷണർ ആർ.എൻ.ബൈജു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.പരമാവധി 3 നിലകൾ, 10 മീറ്റർ എന്നിങ്ങനെയാണ് വാഴവറ്റ ഉൾപ്പെടുന്ന മുട്ടിൽ പഞ്ചായത്തിലെ കെട്ടിടങ്ങൾക്കു ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയരം. എന്നാൽ, പഞ്ചായത്തിൽ നൽകിയ പ്ലാൻ പ്രകാരം, ആന്റോയുടെ വീടിനു 4 നിലകളുണ്ടെന്നും 10 മീറ്ററിലധികം ഉയരമുണ്ടെന്നും കാണിച്ചാണു പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയത്.
വയനാട് തുരങ്കപാതയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം;എൻസിപി (എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു
കൽപ്പറ്റ: കാർഷികവൃത്തി വലിയ ലാഭകരമല്ലാതായിക്കൊണ്ടിരിക്കുകയും എന്നാൽ ടൂറിസം മേഖലയിൽ സംസ്ഥാനത്തുതന്നെ മികച്ച വളർച്ച കൈവരികുകയും ചെയ്യുന്ന ജില്ലയായ വയനാടിനോട് അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ടൂറിസം മേഖല വികസനത്തിന് വയനാട്ടുകാർ ഉറ്റുനോക്കുന്ന തുരങ്ക പാതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാനും മുത്തങ്ങ വനത്തിലൂടെയുള്ള രാത്രികാല യാത്ര നിരോധനം അവസാനിപ്പിക്കുവാനും കേരള മുഖ്യമന്ത്രിയും വയനാട് എം പി ശ്രീമതി പ്രിയങ്ക ഗാന്ധിയും നേരിട്ട് ഇടപെടണമെന്ന് എൻസിപി(എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് സുരേഷ് ബാബു ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു. എൻ സി പി( എസ് പി) വയനാട് ജില്ലാ നേതൃത്വ യോഗം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അനൂപ് ജോജോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സി സത്യ ചന്ദ്രൻ, അബ്ദുൽ റഹ്മാൻ, സലീം ജില്ലാ നേതാക്കളായ ഷാബു എ പി , സലീം കടവൻ, സുദേഷ് കുമാർ, രാജൻ മൈക്കിൾ അശോകൻ പി, മമ്മൂട്ടി എളങ്ങോളി , എം കെ ബാലൻ, സുരേന്ദ്ര ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയ്ക്ക് ആവശ്യമായ ഘട്ടങ്ങളിൽ വനാനുമതി ലഭ്യമാക്കും :മന്ത്രി ഷിബു ബേബി ജോൺ
പടിഞ്ഞാറത്തറ: പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ ആവശ്യമായ ഘട്ടത്തിൽ വനാനുമതി ലഭ്യമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ ഉറപ്പു നൽകി.ബത്തേരി ഗസ്റ്റ് ഹൗസിൽ അദ്ദേഹത്തെ സന്ദർശിച്ച ജനകീയ കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ടീച്ചർ, അംഗങ്ങളായ ആലിക്കുട്ടി സി കെ , ഉലഹന്നാൻ പട്ടർമഠം, യു.സി ഹുസൈൻ, ജോമോൻ പി.എഎന്നിവർക്കാണ് മന്ത്രി ഉറപ്പു നൽകിയത്. ഐ സി.ബാലകൃഷ്ണൻ എം.എൽ എ സന്നിഹിതനായിരുന്നു.

