മൂന്നര ലക്ഷം മതി, കേരള ബ്ലാസ്റ്റേഴ്സിന് ഇളവുമായി തദ്ദേശ മന്ത്രി; കലൂർ സ്റ്റേഡിയം അനുവദിച്ച് ഉത്തരവിറങ്ങി, ആരാധർക്ക് ആശ്വാസം
ഐഎസ്എൽ പുതിയ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ അനിശ്ചിതത്വം അവസാനിച്ചു. ബ്ലാസ്റ്റേഴ്സിന് കലൂർ സ്റ്റേഡിയം അനുവദിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. മത്സരത്തിന് മൂന്നര ലക്ഷം രൂപ വാടക നിരക്കിലാണ് സ്റ്റേഡിയം അനുവദിച്ചത്. 25 ലക്ഷം കരുതൽ തുക നൽകണം. നേരത്തെ ജിസിഡിഎ 8-9 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തദ്ദേശ വകുപ്പിനെ സമീപിക്കുകയായിരുന്നു. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി ഇടപെട്ടാണ് വാടക ഇളവ് അനുവദിച്ചത്.ഞായറാഴ്ച മുംബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. സീസണിലെ ഓരോ മത്സരത്തിനും എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെ വാടക വേണമെന്നാണ് ജിസിഡിഎയുടെ ആവശ്യം. കഴിഞ്ഞ സീസണിൽ മൂന്നര ലക്ഷം രൂപ നൽകിയിരുന്ന സ്ഥാനത്താണ് ഇത്തവണ ഇരട്ടിയിലധികം തുക ചോദിച്ചത്. സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന കൊച്ചി ഫോഴ്സ എഫ്സിക്ക് രണ്ട് ലക്ഷം രൂപ നിരക്കിലാണ് ജിസിഡിഎ സ്റ്റേഡിയം വിട്ടു നൽകിയതെന്ന് ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടിയിരുന്നു.അതുകൊണ്ട് തന്നെ ഇത്രയും വലിയ തുക നൽകാനാകില്ലെന്ന നിലപാട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്വീകരിക്കുകയും ചെയ്തു. തീരുമാനം വൈകിയതിനാൽ ടിക്കറ്റ് വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണയായി ഹോം മത്സരങ്ങൾക്ക് പത്ത് ദിവസം മുമ്പെങ്കിലും ടിക്കറ്റ് വിൽപ്പന ആരംഭിക്കാറുണ്ട്.
ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ മാറുന്നു! ഇനി 75% മാർക്ക് വേണം; പുതിയ മാറ്റങ്ങൾ അറിയാം
ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടികളിൽ മാറ്റങ്ങൾ നിർദേശിച്ച് കേന്ദ്ര സർക്കാർ. ലേണേഴ്സ് ലൈസൻസിനുള്ള സുരക്ഷാ പരിശീലനത്തിന്റെ മൂല്യനിർണയത്തിൽ വിജയിക്കാൻ ആവശ്യമായ മാർക്ക് 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തുന്നതും ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും വ്യത്യസ്ത മാതൃകകളിലുള്ള ലൈസൻസുകൾ നൽകുന്നതും കരട് ഭേദഗതികളിൽ ഉൾപ്പെടുന്നു. മോട്ടോർ വാഹന ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള നിർദേശങ്ങളാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. മോട്ടോർ വാഹന ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള ഈ നിർദേശങ്ങൾ നിലവിൽ പൊതുജനാഭിപ്രായം തേടുന്ന ഘട്ടത്തിലാണ്. അതിനാൽ, ഇവ അന്തിമ നിയമങ്ങളായി പ്രാബല്യത്തിൽ വന്നിട്ടില്ല.
ശാന്തനായി പോരാടി തിലക് വര്‍മ, കൈവിട്ട മത്സരം തിരിച്ചുപിടിച്ച് ഇന്ത്യ; കിവീസിനെതിരെ രണ്ടാം ടി20യില്‍ നാല് വിക്കറ്റ് ജയം
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. തോല്‍വി മുന്നില്‍ കണ്ട ഇന്ത്യക്ക് തിലക് വര്‍മയുടെ (26 പന്തില്‍ പുറത്താവാതെ 51) ഇന്നിംഗ്സാണ് വിജയം സമ്മാനിച്ചത്. നിതീഷ് കുമാര്‍ റെഡ്ഡി (13 പന്തില്‍ പുറത്താവാതെ 26) നിര്‍ണായക പിന്തുണ നല്കി. ക്രൈസ്റ്റ്ചര്‍ച്ച്, ഹാഗ്ലി ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ചുറികള്‍ നേടിയ ഗ്ലെന്‍ ഫിലിപ്സ് (43 പന്തില്‍ 70), ബെവോണ്‍ ജേക്കബ്സ് (46 പന്തില്‍ 58) എന്നിവരാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ആറിന് 112 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് 30 പന്തില്‍ തിലക്-നിതീഷ് സഖ്യം കൂട്ടിചേര്‍ത്ത 69 റണ്‍സാണ് ഇന്ത്യയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചത്. മുന്‍നിര-മധ്യനിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ശാന്തത കൈവിടാതിരുന്ന തിലക് ഒരു സിക്സും ആറ് ഫോറും നേടി. നിതീഷ് കുമാര്‍ ഒരു സിക്സും ഫോറും നേടി. നമന്‍ ധിറിന്റെ (17 പന്തില്‍ 31) ഇന്നിംഗ്സും എടുത്തുപറയേണ്ടതാണ്. മൂന്ന് സിക്സും ഒരു ഫോറുമാണ് താരം നേടിയത്.നേരത്തെ, സ്ലോ പിച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നു. ആദ്യ ഓവര്‍ മെയ്ഡനാക്കി തുടങ്ങിയ സഞ്ജു 17 പന്തില്‍ 14 റണ്‍സുമായി മടങ്ങി. ജേക്കബ് ഡഫിക്കായിരുന്നു ക്യാച്ച്. തുടര്‍ന്നെത്തിയ വൈഭവ് സൂര്യവംശിക്കും (4) തിളങ്ങാനായില്ല. ശ്രേയസ് അയ്യരും (7), അക്സര്‍ പട്ടേല്‍ (11) എന്നിവരും നിരാശപ്പെടുത്തി. 21 പന്തില്‍ 27 റണ്‍സെടുത്ത് അഭിശേക് ശര്‍മയും പാതിവഴിയില്‍ വീണു. തോല്‍വിക്കിടയിലും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറുടെ ബൗളിംഗ് പ്രകടനം വേറിട്ട് നിന്നു. നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് സാന്റ്നര്‍ വീഴ്ത്തിയത്.ആദ്യം ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഓവറില്‍ ടീം സീഫെര്‍ട്ടിനെ (7) അര്‍ഷ്ദീപ്, തിലക് വര്‍മയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചലിന് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. ആറ് റണ്‍സെടുത്ത മിച്ചല്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ തിലകിന് തന്നെ ക്യാച്ച് നല്കി. ഫിന് അലനാവട്ടെ (16) പ്രിന്‍സ് യാദവിന്റെ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. ഇതോടെ ന്യൂസിലന്‍ഡ് 5.2 ഓവറില്‍ മൂന്നിന് 41 എന്ന നിലയിലായി.പിന്നീല് ഫിലിപ്സ്-ബെവോണ്‍ സഖ്യം 116 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. പതിനെട്ടാം ഓവറില്‍ ഫിലിപ്സ് മടങ്ങുമ്പോള്‍ സ്കോര്‍ 157ലെത്തിയിരുന്നു. അര്‍ഷ്ദീപിനായിരുന്നു വിക്കറ്റ്. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തൊട്ടടുത്ത ഓവറില്‍ ബെവോണും മടങ്ങി. ഒരു സിക്സും അഞ്ച് ഫോറും ബെവോണ്‍ നേടി. മിച്ചല്‍ സാന്റ്നര്‍ (4), മൈക്കല്‍ ബ്രേസ്വെല് (10) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ, ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന് കിഷന് പകരം വൈഭവ് സൂര്യവംശി ടീമിലെത്തി. മായങ്ക് യാദവിന് പകരം പ്രിന്‍സ് യാദവും കളിച്ചു.
മാനന്തവാടി 2/4- ൽ റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു; 12 വയസ്സുകാരിക്ക് ദാരുണാന്ത്യം
മാനന്തവാടി: മാനന്തവാടി എടവക രണ്ടേനാലിൽ വെച്ച് കാറിടിച്ച് കാൽനടയാത്രികയായ പന്ത്രണ്ടു വയസ്സുകാരി മരിച്ചു. രണ്ടേനാൽ സ്വദേശികളായ പടിഞ്ഞാ റേപ്പുത്തൻപുരയിൽ രാജേഷിൻ്റെയും സ്വപ്നയുടെയും മകൾ ദിവ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലേ മുക്കാലോടെ രണ്ടേനാൽ പെട്രോൾ പമ്പിന് സമീ പമായിരുന്നു അപകടം. അനുജനോടൊപ്പം റോഡരികിലൂടെ നടന്നുപോകവേ പിന്നിൽ നിന്നും തെറ്റായ ദിശയിൽ പാഞ്ഞുവന്ന കാർ ഇടിച്ചു തെറിപ്പിക്കുക യായിരുന്നു. അതീവ് ഗുരുതരാവസ്ഥയിൽ കുട്ടിയെ ആദ്യം മാനന്തവാടി മെഡി ക്കൽ കോളേജിലും, പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേ ശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളി ലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിവ. പിതാവ് രാജേഷ് മാനന്തവാടി മെഡി ക്കൽ കോളേജിൽ ഐടി കോർഡിനേറ്ററായിരുന്നു. നിലവിൽ അദ്ദേഹം ഓസ്ട്രി യയിലാണ്. മാതാവ് സ്വപ്ന മാനന്തവാടി ഡീഗ് സാ ബ്യൂട്ടി പാർലർ നടത്തിവരി കയാണ്. ദിഖ, ഡെറിക് എന്നിവർ സഹോദരങ്ങളാണ്.കാർ ഓടിച്ചിരുന്ന അയില മൂല സ്വദേശി സജി ഏബ്രഹാം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തീവ്രമാകുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ടുള്ളത്. തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലേര്‍ട്ട് നൽകിയിട്ടുണ്ട്. ഈ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.റെഡ് അലേര്‍ട്ട്25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്26/10/2026: ഇടുക്കി, പാലക്കാട്ഓറഞ്ച് അലേര്‍ട്ട്24/10/2026: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍26/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറംയെല്ലോ അലേര്‍ട്ട്24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്27/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറംകുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സർവജന സ്കൂളിൽ വാട്ടർ പ്യൂരിഫയർ യൂണിറ്റ് സമർപ്പിച്ചു
ബത്തേരി: ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ യൂണിറ്റ് വിദ്യാർഥികൾക്ക് സമർപ്പിച്ചു. പിടിഎയുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പിടിഎ പ്രസിഡന്റ് എൻ.സി. അനീഷ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ ടി.കെ. ശ്രീജൻ, എംപിടിഎ പ്രസിഡന്റ് കെ. റസിയ, പ്രിൻസിപ്പാൾ പി.എ. അബ്ദുൾനാസർ, അധ്യാപകരായ ജി. സുജിത്ത് കുമാർ, പി.ജി. ഷാനി, എ.പി. ബിൻസി, വിദ്യാർഥി പ്രതിനിധി ആൻ മരിയ എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണം: വിമുക്തി മിഷനും ഡി.എൽ.എസ്.എയും ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു
കൽപ്പറ്റ: ജില്ലയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആസൂത്രണ യോഗം ചേർന്നു.ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ) സെക്രട്ടറിയും സബ് ജഡ്ജുമായ (സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ) ആർ.അനിത അധ്യക്ഷതയിലാണ് യോഗം നടന്നത്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും സമഗ്രമായ ബോധവൽക്കരണം ഉറപ്പാക്കുന്നതിനുള്ള വിവിധ കർമ്മപദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.വി.രജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്ത് പ്രവർത്തനങ്ങളുടെ രൂപരേഖ വിശദീകരിക്കുകയും വരുംദിവസങ്ങളിൽ നടപ്പിലാക്കേണ്ട ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
അതിതീവ്ര മഴ മുന്നറിയിപ്പ്;റിസോർട്ടുകൾ- ഹോംസ്റ്റേകൾ- വിനോദ സഞ്ചാര കേന്ദ്രങ്ങൾ- ട്രക്കിങ് എന്നിവയ്ക്ക് നിരോധനം
ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ദുരന്ത സാധ്യത പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ്ങ് എന്നിവയ്ക്ക് നാളെ (ഒക്ടോബർ 25 ) ജില്ലാ കളക്ടർ വി. ചെൽസാസിനി പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടു.ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടികൾ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
യുവതിയെ പിന്തുടർന്ന് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ
വൈത്തിരി: യുവതിയെ പിന്തുടർന്ന് നഗ്നതാ പ്രദർശനം നടത്തിയയാൾഅറസ്റ്റിൽ. മലപ്പുറം, അരീക്കോട്, അമ്പിളിയാനത്ത് വീട്ടിൽ വി.സി. മുഹമ്മദ് സാലിഹ് (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 11.10.2026 തീയതി ചുണ്ടേൽ ടൗണിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതി യെ ബൈക്കിൽ പിന്തുടർന്ന് റോഡരികിൽ നിർത്തിയ ശേഷം ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതിയുടെ പരാതിപ്രകാരം വൈത്തിരി പോലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായി രുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ചീരാൽ വില്ലേജിലെ വെള്ളച്ചാൽ ഉന്നതിയിൽ വെള്ളം കയറിയതിനാൽ കല്ലിങ്കര ജി.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 10 കുടുംബങ്ങളിലെ 28 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. 12 പുരുഷന്മാരും ഒൻപത് സ്ത്രീകളും ഏഴ് കുട്ടികളുമാണ് ക്യാമ്പിലുള്ളത്.
വയനാട് ജില്ലയിൽ റെഡ് അലർട്ട്: ജില്ലയിലെ മതപഠന ക്ലാസുകൾ - ട്യൂഷൻ സെൻ്ററുകൾക്ക് നാളെ അവധി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് നാളെ (ഒക്ടോബർ 25 ) ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ വി. ചെൽസാസിനി അവധി പ്രഖ്യാപിച്ചു. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51(ബി) പ്രകാരം കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അഭിമുഖം മാറ്റി
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലിക നിയമനത്തിനായി ഒക്ടോബർ 27ന് രാവിലെ 10 ന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായിമെഡിക്കൽ ഓഫീസർ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഐ.റ്റി.ഡി.പി ഓഫീസിന്റെ ഉപയോഗത്തിലുള്ള ആംബുലന്‍സിന്റെ നാല് ടയറുകള്‍ മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 29 ന് ഉച്ചക്ക് രണ്ട് വരെ പ്രൊജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, കല്പറ്റ വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍- 04936202232
ക്യാമ്പ് ഫോളോവർ നിയമനം
ജില്ലാ പൊലീസ് ക്യാമ്പിൽ ഒഴിവുള്ള ബാർബർ, കുക്ക്, വാട്ടർ കാരിയർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ആകെ നാല് ഒഴിവുണ്ട്. പ്രതിദിനം 750 രൂപ നിരക്കിലാണ് വേതനം. താത്പര്യമുള്ളവർ അസൽ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഒക്ടോബർ 29 ന് രാവിലെ 10 ന് പുത്തൂർവയല്‍ എ.ആർ. ക്യാമ്പിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04936-202525
വിവരവാകാശ ബോധവൽക്കരണ ക്ലാസ് 28 ന് പൂതാടിയിൽ
ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 28 ന് രാവിലെ 9.30 ന് പൂതാടി ഗ്രാമപഞ്ചായത്തിലെ അങ്ങാടിശ്ശേരി ഉന്നതിയിലുള്ള എം.പി.സി-യിലാണ് പരിപാടി നടക്കുന്നത്. അങ്ങാടിശ്ശേരി, തെങ്ങുമുട്, വിജയൻകുന്ന് ഉന്നതികളിലെ നിവാസികൾക്കായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ സെമിനാർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ ഉദ്ഘാടനം ചെയ്യും. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. വിവരാവകാശ കമ്മീഷണർമാരായ ഡോ. എം. ശ്രീകുമാർ, ഡോ. സോണിച്ചൻ പി. ജോസഫ്, അഡ്വ. റ്റി.കെ. രാമകൃഷ്ണൻ, വിവരാവകാശ കമ്മീഷൻ മുൻ ലീഗൽ എക്സ്പെർട്ട് കെ. പ്രസാദ് തുടങ്ങിയവർ സംസാരിക്കും.
ശ്രേയസ് പോസ്റ്റുമാന്മാരെ ആദരിച്ചു.
അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക തപാൽ ദിനത്തിന്റെ ഭാഗമായി പോസ്റ്റ് മാന്മാരായ അബൂബക്കർ,മുരളീധരൻ എന്നിവരെ ആദരിച്ചു.കരുതൽ പദ്ധതി യിൽ ഉൾപ്പെടുത്തി രണ്ട് കുടുംബങ്ങൾക്ക് ആടിനെ വിതരണം ചെയ്തു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ വസന്ത മണി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി അധ്യക്ഷത വഹിച്ചു.സുംബ ഡാൻസ് പരിശീലനത്തിന് സുനിത ടീച്ചർ നേതൃത്വം നൽകി.സി ഡി ഒ ജാൻസി ബെന്നി,സെക്രട്ടറി ബബിത,ലിസി ജോർജ്,വിലാസിനി ദേവൻ,ജോസ്മി എന്നിവർ സംസാരിച്ചു.
പ്രവാസി കോൺഗ്രസ് മുള്ളൻക്കൊല്ലി മണ്ഡലം കൺവെൻഷൻ നടത്തി
പ്രവാസി കോൺഗ്രസ് മുള്ളൻ ക്കൊല്ലി മണ്ഡല കൺവെൻഷൻ മുള്ളൻകൊല്ലി കോൺഗ്രസ് ഭവനിൽ വെച്ച് നടത്തി. പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ. ഉദ്ഘാടനം നിർവഹിച്ചു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ തിരിച് വന്ന പ്രവാസികളെയും ഉൾപെടുത്താൻ ആവശ്യപ്പെടുമെന്നും. ക്ഷേമ പെൻഷൻ 5000രൂപ ആക്കുന്നതിന് വേണ്ടി സമ്മർദ്ദം ചെലുത്തുമെന്നും. ക്ഷേമ നിധിയിൽ എല്ലാവരും അംഗത്വം എടുക്കണം എന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം സംസാരിച്ചു. പ്രവാസി കോൺഗ്രസ് മുള്ളൻ കൊല്ലി മണ്ഡലത്തിന്റെ ആദരവ് അദ്ദേഹം ഏറ്റുവാങ്ങി. മീനങ്ങാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ, സാജൻ കടുപ്പിൽ, ജോസ് പാലമറ്റം, പി. എ. പ്രകാശ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുള്ളൻ കൊല്ലി കമ്മിറ്റി ഭാരവാഹികൾ ആയി ടോമി ജോർജ് പ്രസിഡന്റ് ആയും, ജെസി ഡോൾഫി, സുനിൽ അയിത്തിച്ചാൽ, വൈസ് പ്രസിഡന്റ് മാരായും, മാത്യു എം. ടി. യെ ജന :സെക്രട്ടറി ആയും, സജി കൊളക്കാട്ട്, അനിൽ ഔരപ്പാട്ട്, എന്നിവർ ജോയിന്റ് സെക്രട്ടറി മാരായും തിരഞ്ഞെടുത്തു. ടോമി ജോർജ് സ്വാഗതവും, മാത്യു എം. ടി. നന്ദിയും പറഞ്ഞു
കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
കുടുംബശ്രീ മിഷൻ വയനാട്, പടിഞ്ഞാറത്തറ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം മേധാവി ഡോ. രാധിക എ. കെ. നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് അസ്മ കെ. കെ. ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബീന, രമ്യ, ബിസിനസ് ഡെവലപ്പിമെന്റ് അസിസ്റ്റന്റ് മാനേജർ ജിബിൻ ജോർജ്, ആസ്റ്റർ വോളന്റിയർ ലിബിൻ സണ്ണി, FNHW പ്രതിനിധി ലിസി വി. ജെ. എന്നിവർ സംസാരിച്ചു.
വൈറലാകുന്ന മുട്ടയില്ലാത്തഓംലെറ്റ് തയ്യാറാക്കുന്നത് എങ്ങനെ?ജിമ്മിൽപോകുന്നവർക്ക് കിടിലൻ ബ്രേക്ക് ഫാസ്റ്റാണിത്
പ്രഭാതഭക്ഷണത്തിന് ഓംലെറ്റ് ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ മുട്ട ഒഴിവാക്കുന്നവര്‍ക്ക് എന്താണ് പകരം കഴിക്കാനാകുക? അതിനുളള ഉത്തരമാണ് മുട്ടയില്ലാത്ത ഈ ഓംലെറ്റ്. ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറായ വന്‍ഷിക ഖുറാന പങ്കുവച്ച ഈ പാചകക്കുറിപ്പില്‍ പ്രോട്ടീന്‍ അടങ്ങിയ പനീറും കടലമാവും ചീര, കൂണ്, തക്കാളി തുടങ്ങിയ പച്ചക്കറികളുമാണ് ഉപയോഗിക്കുന്നത്. ഇന്‍ഫ്ളുവന്‍സര്‍ പങ്കുവച്ച കണക്കുകള്‍ പ്രകാരം ഒരു ഓംലെറ്റില്‍ ഏകദേശം 40 ഗ്രാം പ്രോട്ടീനും ഒന്‍പത് ഗ്രാം ഫൈബറും 390 കലോറിയുമുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന പനീറിന്റെ തരം, അളവ്, മറ്റ് ചേരുവകള്‍ എന്നിവ അനുസരിച്ച് പോഷകമൂല്യങ്ങളില്‍ മാറ്റമുണ്ടാകാം.ആവശ്യമായ ചേരുവകള്കടലമാവ് - 30 ഗ്രാംഹൈ പ്രോട്ടീന്‍ പനീര്‍ - 100 ഗ്രാംചെറുതായി അരിഞ്ഞ ചീര - മുക്കാല്‍ കപ്പ്അരിഞ്ഞ കൂണ് - 67 എണ്ണംചെറി തക്കാളി - 23 എണ്ണംചീസ് സ്ലൈസ് - ഒരെണ്ണത്തിന്റെ പകുതിഉപ്പ് - ആവശ്യത്തിന്ചില്ലി ഫ്ളേക്സ് - അര ടീസ്പൂണ്മിക്സഡ് ഹെര്‍ബ്സ് - അര ടീസ്പൂണ്‍കുരുമുളകുപൊടി - കാല് ടീസ്പൂണ്‍എണ്ണ - ആവശ്യത്തിന്തയ്യാറാക്കുന്ന വിധംകടലമാവ് കലക്കാംഒരു പാത്രത്തില്‍ കടലമാവ്, ഉപ്പ്, കുരുമുളകുപൊടി, ചില്ലി ഫ്ലേക്സ്, മിക്സഡ് ഹെര്‍ബ്സ് എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവിനേക്കാള്‍ അല്പം നേര്‍ത്ത മിശ്രിതമാക്കി കലക്കിവയ്ക്കാം.പച്ചക്കറികള്‍ വഴറ്റാംഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി അരിഞ്ഞ കൂണ് എണ്ണ ചേര്‍ക്കാതെ രണ്ടുമുതല്‍ മൂന്ന് മിനിറ്റ് വരെ വേവിക്കുക. തുടര്‍ന്ന് ചീരയും ചെറി തക്കാളിയും ചേര്‍ത്ത് അല്പം ഉപ്പും കുരുമുളകും ഇട്ട് ഒന്നോ രണ്ടോ മിനിറ്റ് കൂടി വഴറ്റിയെടുക്കാം.ഓംലെറ്റ് തയ്യാറാക്കാംപാനില് അല്പം എണ്ണ പുരട്ടിയ ശേഷം കടലമാവ് കലക്കിയത് ഒഴിച്ച് ഓംലെറ്റിന്റെ രൂപത്തില്‍ പരത്തുക. വളരെ നേര്‍ത്തതായി പരത്താതിരിക്കാന്‍ ശ്രദ്ധിക്കണം.പനീര്‍ ചേര്ക്കാംമിശ്രിതം പകുതിയോളം വെന്തുകഴിയുമ്പോള്‍ പനീര്‍ ഗ്രേറ്റ് ചെയ്ത് മുകളില്‍ വിതറുക. സ്പൂണ്‍ ഉപയോഗിച്ച് പതുക്കെ അമര്‍ത്തി ചേര്‍ത്തുവയ്ക്കാം.പച്ചക്കറികളും ചീസും ചേര്ക്കാംനേരത്തേ വഴറ്റിവച്ച പച്ചക്കറികള്‍ ഓംലെറ്റിന്റെ ഒരു ഭാഗത്ത് നിരത്തുക. മുകളില്‍ അര ചീസ് സ്ലൈസും വയ്ക്കാം. പാന്‍ മൂടിവച്ച് കുറഞ്ഞ തീയില്‍ ഏകദേശം രണ്ട് മിനിറ്റ് കൂടി വേവിക്കുക.മടക്കിവച്ച് വിളമ്പാംചീസ് ഉരുകി ഓംലെറ്റ് നന്നായി വെന്തുകഴിഞ്ഞാല്‍ മടക്കിവച്ച് വിളമ്പാം. ഇഷ്ടമുണ്ടെങ്കില്‍ അല്പം ഹോട്ട് സോസ് കൂടി ചേര്‍ക്കാം.ജിമ്മില്‍ പോകുന്നവര്‍ക്ക് ഇത് നല്ലൊരു തിരഞ്ഞെടുപ്പാണോ?പനീറും കടലമാവും പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കുന്ന ചേരുവകളാണ്. പച്ചക്കറികളില്‍ നിന്ന് ഫൈബറും വിവിധ പോഷകങ്ങളും ലഭിക്കും. അതിനാല്‍ മുട്ട കഴിക്കാത്തവര്‍ക്ക് പ്രഭാതഭക്ഷണത്തിലോ മറ്റ് ഭക്ഷണസമയങ്ങളിലോ പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. എന്നാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനോ പേശികള്‍ വളര്‍ത്തുന്നതിനോ ഈ ഒരു വിഭവം മാത്രം മതിയാകില്ല. ദിവസം മുഴുവനുള്ള ഭക്ഷണക്രമം, ആകെ കലോറി, ആവശ്യമായ പ്രോട്ടീന്‍, വ്യായാമം, ഉറക്കം എന്നിവയും പ്രധാനമാണ്. പ്രോട്ടീന്റെ അളവ് കൃത്യമായി അറിയാന്‍ ഉപയോഗിക്കുന്ന പനീറിന്റെ പോഷകവിവരങ്ങള്‍ പരിശോധിക്കുന്നതും നല്ലതാണ്.
‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ
കണ്ണൂർ: തരം താഴ്ത്തൽ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി പി ദിവ്യ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും നീതി ലഭിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വർഗ-ബഹുജന സംഘടനകളിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും ചോദ്യം. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മുന്‍പാണ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കിയത്.പിപി ദിവ്യയെ വീണ്ടും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കത്ത് നല്‍കിയിട്ടും വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ തിരിച്ചുവരാന്‍ പിപി ദിവ്യയ്ക്ക് കഴിഞ്ഞില്ല. ചില നേതാക്കള്‍ പിപി ദിവ്യയുടെ തിരിച്ചുവരവിനെ എതിര്‍ത്തിരുന്നു. അതിനിടെ പാര്‍ട്ടിയില്‍ നിന്ന് അകലുന്നവെന്ന സൂചന നല്കി പിപി ദിവ്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ പിപി ദിവ്യയെ ബന്ധപ്പെട്ടുവെന്നാണ് വിവരം. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും പാര്‍ട്ടിയുമായി അകന്ന് പോകരുതെന്നും നേതാക്കള്‍ പറഞ്ഞതായാണ് വിവരം.

