പി.ജി സീറ്റ് ഒഴിവ്
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ എം.എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം കോഴ്സിന് എസ്.ടി വിഭാഗത്തിൽ മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുഉള്ളവർ ആഗസ്റ്റ് മൂന്നിനുള്ളിൽ കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9188900206.
ജി.എസ്.ടി സ്കിൽ കോഴ്സ്
മീനങ്ങാടി മോഡൽ കോളേജിൽ തൊഴിലധിഷ്ഠിത നൈപ്യുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജി.എസ്.ടി കംപ്ലയൻസ് ആന്റ് ഇ ഫയലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ കോഴ്സിന് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഫോൺ: 04936 246446
ജി.എസ്.ടി സ്കിൽ കോഴ്സ്
മീനങ്ങാടി മോഡൽ കോളേജിൽ തൊഴിലധിഷ്ഠിത നൈപ്യുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജി.എസ്.ടി കംപ്ലയൻസ് ആന്റ് ഇ ഫയലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ കോഴ്സിന് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഫോൺ: 04936 246446
മോഡൽ കോളേജിൽ ബിരുദ പ്രവേശനം
ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ പ്രവർത്തിക്കുന്ന മീനങ്ങാടി മോഡൽ കോളേജിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗങ്ങൾക്കും സർക്കാർ നിബന്ധനപ്രകാരം ഫീസ് ആനുകൂല്യങ്ങൾ ലഭിക്കും. അപേക്ഷാഫോറം കോളേജ് ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങി പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം സമർപ്പിക്കണം. ഫോൺ: 04936 246446, 8547005077.
ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ
കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ആഗസ്റ്റ് മൂന്ന് മുതൽ ഏഴ് വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഈ വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകാം. ഫോൺ: 04936 205519, 9961702406, 9995914652
പി.ജി സീറ്റ് ഒഴിവ്
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ എം.എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം കോഴ്സിന് എസ്.ടി വിഭാഗത്തിൽ മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുഉള്ളവർ ആഗസ്റ്റ് മൂന്നിനുള്ളിൽ കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9188900206.
വൈദ്യുതി മുടങ്ങും
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അപകടാവസ്ഥയിലുള്ള മരം മുറിക്കുന്നതിനാൽ വേങ്ങൂർ, ഹോസ്പിറ്റൽകുന്ന്, ഹോസ്പിറ്റൽകുന്ന് ടവർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (ആഗസ്റ്റ് 1) രാവിലെ എട്ട് മുതൽ ആറ് വരെ ഭാഗികമായോ പൂർണ്ണമായോ വൈദുതി തടസ്സപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കണ്ടത്തുവയൽ, കമ്മോം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ആഗസ്റ്റ് ഒന്ന്) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
താത്പര്യപത്രം ക്ഷണിച്ചു
മാനന്തവാടി ഗവ. കോളേജ് കവാടം നിർമാണത്തിന് അംഗീകാരമുള്ള അക്രഡിറ്റഡ് ഏജൻസികൾ, പി.എം.സി, നോൺ പി.എം.സി എന്നിവരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ആഗസ്റ്റ് 10 വൈകുന്നേരം നാല് വരെ താത്പര്യപത്രങ്ങൾ സ്വീകരിക്കും. ഫോൺ: 9496109814.
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോണ്‍- 7994449314
ക്രൂഡ് ഓയിൽ വില താഴേക്ക്, കേരളത്തിൽ സ്വർണ വില കുതിക്കുന്നു
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,255 രൂപയായി വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,06,040 രൂപയായി വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കൂടി 10,890 രൂപയും പവന് 87,120 രൂപയുമായി ഇന്നത്തെ വില. രാജ്യാന്തര സ്വർണ വില ഉയർന്ന സാഹചര്യത്തിലാണ് കേരളത്തിലും ഈ വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. ക്രൂഡ് ഓയിൽ വില കുറഞ്ഞതുൾപ്പെടെയാണ് സ്വർണ വില വീണ്ടും ഇത് പോലെ ഉയരാൻ കാരണമായത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ, കേരളത്തിൽ ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയും ആണ് വില.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. മറ്റന്നാളോടുകൂടി കേരളത്തിൽ മഴയുടെ ശക്തി കുറയും. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് മറ്റന്നാൾ വരെ തുടരും
തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്കാന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്: ഹൈക്കോടതി
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്കാന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി ലഭിച്ചില്ലെന്ന കാരണത്താല്‍ പഞ്ചായത്തിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ല. തെരുവുനായ നിയന്ത്രണത്തിനുള്ള നിര്‍ബന്ധിത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതര വീഴ്ച്ച സംഭവിക്കും. ധനക്കുറവ് ചൂണ്ടിക്കാട്ടി നിയമപരമായ ബാധ്യത ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു.ഗ്രാമപഞ്ചായത്ത് നിയമപരമായ കടമ നിര്‍വഹിച്ചില്ലെങ്കില്‍ ടോര്‍ട്ട് നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണം. പൊതുനിരത്തുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. തെരുവുനായ ആക്രമണം ഒഴിവാക്കാനുള്ള നിയമപരമായ കടമ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
മേപ്പാടി മാപ്പിളത്തോട്ടത്തിൽ വന്യജീവി വളർത്തുനായയെ ആക്രമിച്ച് കൊന്നു
മാപ്പിളത്തോട്ടം സ്വദേശി ഹരിഹരൻ്റെ വീട്ടിലെ കൂട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെയാണ് കഴിഞ്ഞ ദിവസം രാത്രി വന്യജീവി കൊന്നത്. പുലിയാണെന്ന് നാട്ടുകർ.
"ഇതാ പുരോഹിതൻ" പുസ്തക പ്രകാശനം
കോഴിക്കോട് അർച്ച്ബിഷപ്സ് ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ അന്നക്കുട്ടി പീറ്റർ രചിച്ച "ഇതാ പുരോഹിതൻ" എന്ന ആത്മീയ ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു.റവ. ഡോ. അലോഷ്യസ് കുളങ്ങര സ്വാഗതം ആശംസിച്ചു. സഭയും പൗരോഹിത്യവും വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പൗരോഹിത്യത്തിന്റെ മഹത്വവും മാന്യതയും തുറന്നുകാട്ടുന്ന അനുഭവക്കുറിപ്പുകളുടെ ഈ സമാഹാരം വലിയ പ്രത്യാശ നൽകുന്നതാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ, കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത, പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി പ്രശസ്ത എഴുത്തുകാരി ഷീല ടോമി ഏറ്റുവാങ്ങി. ഗ്രന്ഥകാരിയായ അന്നക്കുട്ടി പീറ്റർ മറുപടി പ്രസംഗത്തിൽ, ഈ ഗ്രന്ഥത്തിന്റെ രചനയ്ക്ക് പിന്നിലെ ആത്മീയാനുഭവങ്ങളും പ്രചോദനവും പങ്കുവെച്ചു.പി. എം. ജോൺ നന്ദിപ്രസംഗം നടത്തി. സിഎംഎസ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ മലയാളം അധ്യാപികയായിരുന്ന അന്നക്കുട്ടി പീറ്റർ ഇന്നലെകളിലൂടെ, പോറ്റുമ്മ,കർഷക ജീവിതത്തിന്റെ കാണാപ്പുറങ്ങളിൽ എന്നീ പ്രശസ്ത കൃതികളുടെയും രചയിതാവാണ്. കോഴിക്കോട് ആകാശവാണിയിൽ നിരവധി പ്രഭാഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
അവകാശ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് തബ്ദീൽ ഖുർആൻ മത്സരം
കൽപ്പറ്റ: അടിച്ചമർത്തലുകൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ യുവജനസമൂഹം നടത്തുന്ന മുന്നേറ്റങ്ങൾ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പാണെന്നും ഡൽഹിയിൽ വിജയം കണ്ട വിദ്യാർത്ഥി സമരം അതിന്റെ തെളിവാണെന്നും ഇന്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻറ് ഐ.ജി.എം ജില്ലാ സമിതി സംഘടിപ്പിച്ച തബ്ദീൽ സീസൺ 12 അഭിപ്രായപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് രാജ്യവ്യാപകമായി വിദ്യാർത്ഥി കൂട്ടായ്മകൾ രൂപപ്പെടണമെന്നും അതിന് വിദ്യാർഥി സമൂഹം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെടുകയും നടന്നു വരുന്ന സമരപോരാട്ടങ്ങൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഐ.എസ്.എം വയനാട് ജില്ലാ പ്രസിഡന്റ് കെ. മുഫ്ലിഹ് ഉദ്ഘാടനം നിർവ്വഹിച്ചു.ഐ ജി എം ജില്ലാ സെക്രട്ടറി അഫ്രിൻ ഹനാൻ അധ്യക്ഷയായിരുന്നു.മത്സരത്തിൽ വിജയികളായ മന്ന (മുട്ടിൽ), ഫാത്തിമ സിതാര (പുൽപ്പള്ളി), ഫർഹ (മുട്ടിൽ), റജ (മേപ്പാടി) എന്നിവർ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.ഷാനവാസ് കൽപ്പറ്റ, താഹിറ ടീച്ചർ കൽപ്പറ്റ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഐ.ജി.എം വയനാട് ജില്ലാ പ്രതിനിധികളായ ഫിദ ഫർഹ, ഫാത്തിമ വദൂത്, അനിയ ജെബിൻ, ഹസ്ന, ഷഫ്ന ഷാദ്, ആഖില മറിയം എന്നിവർ സംസാരിച്ചു.
കാപ്പി കര്‍ഷകരുടെ വിഷയങ്ങള്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
കല്‍പ്പറ്റ: കാപ്പികര്‍ഷകരുടെ വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പ്രിയങ്കാഗാന്ധി എം പിയുടെ നിര്‍ദേശപ്രകാരം നടന്ന ചര്‍ച്ചയില്‍ കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുത്തു.വന്യമൃഗശല്യം, കെ എല്‍ ആര് ആക്ട്, ഇറിഗേഷന്‍ ഫാം ടൂറിസം, ഓര്‍ഗാനിക് കൃഷി, തോട്ടങ്ങളില്‍ സ്വകാര്യ പിക്കപ്പ്, ജീപ്പ്, ട്രൈലര്‍, ട്രാക്ടര്‍, ട്രൈലര്‍ എന്നിവ അനുവദിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടത്തി. മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവരെ കൂടാതെ പ്രധാന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് വയനാട്ടില്‍ ഒരു മിറ്റിംഗ് നടത്തുവാനും തീരുമാനിച്ചു. ചര്‍ച്ചയില്‍ അനൂപ് പാലുകുന്ന്, അലി ബ്രാന്, ഫാ. വര്‍ഗീസ് മറ്റമന, അഡ്വ. ജോര്‍ജ്പോത്തന്‍, ചാക്കോച്ചന് പി എ, കുരുവിള ജോസഫ്, എം പി യുടെ പ്രതിനിധികളായി രതീഷ് കുമാര്‍ രാഹുല്‍ രവി എന്നിവരും പങ്കെടുത്തു
ചരിത്ര പ്രഖ്യാപനം വന്നു; സാൾട്ട് ലേക്കിൽ ഇന്ത്യ-ബ്രസീൽ പോരാട്ടം
കാത്തിരുന്ന ചരിത്ര പ്രഖ്യാപനമെത്തി. ബ്രസീൽ ദേശീയ ടീം ഇന്ത്യയിലെത്തും. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരവും കളിക്കും.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ ആകെ മൊത്തം കളിക്കുന്നത്. ഇതിൽ രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുന്നത്.മൂന്ന് മത്സരങ്ങളിലെ അവസാന മത്സരമാണ് ഇന്ത്യയിൽ നടക്കുക. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയിൽ വച്ചുള്ള മത്സരങ്ങൾ.അതേ സമയം ബ്രസീൽ ടീമിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ടീമിൽ ആരൊക്കെയാണെങ്കിലും ബ്രസീൽ ആരാധകർ ഏറെയുള്ള ഇന്ത്യൻ മണ്ണിൽ ഫുട്ബോൾ പ്രേമികൾക്ക് ഇത് ഒന്നൊന്നര വിരുന്നായിരിക്കും
മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%
മൂന്നാര്‍: ഓഗസ്റ്റ് 1 മുതല്‍ മുന്നാറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി മൂന്നാര്‍ പഞ്ചായത്ത്. നിയമലംഘകരെ കണ്ടത്താന്‍ ആറംഗ സ്ക്വാഡിനെയും നിയമിച്ചു. പൊതുജനങ്ങള്‍ക്കും നിയമലംഘനം കണ്ടെത്തി പഞ്ചായത്തധികൃതരെ തെളിവു സഹിതം അറിയിക്കാം. പിഴത്തുകയുടെ 25%, വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികമായി നല്‍കും.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് നിരോധിച്ചുള്ള 2025 ജൂണിലെ ഹൈക്കോടതി ഉത്തരവ് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്വി ജയകുമാര്‍ പറഞ്ഞു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന അര ലിറ്ററില്‍ താഴെയുള്ള ശുദ്ധജലക്കുപ്പികള്‍, ശീതളപാനീയ കുപ്പികള്‍, പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ ഗ്ലാസുകള്‍, സ്ട്രോ, ക്യാരി ബാഗുകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും. ഇത്തരം സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ക്കു കനത്ത പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് കൈവശം വയ്ക്കുകയോ വില്ക്കുകയോ ചെയ്താല്‍ 10,000 രൂപയാണു പിഴ, രണ്ടാം തവണയും പിടികൂടിയാല്‍ 25,000, മൂന്നാം തവണ 2.5 ലക്ഷം രൂപ. മാലിന്യം വലിച്ചെറിയുന്നതിനും പ്ലാസ്റ്റിക് കത്തിക്കുന്നതും 5000 രൂപയാണു പിഴ. ജൈവ, അജൈവ മാലിന്യം തരംതിരിക്കാതെ പൊതു ഇടങ്ങളില്‍ തള്ളുന്നതിന് 1000 മുതല്‍ 10,000 രൂപ വരെ പിഴയീടാക്കും.
ക്വട്ടേഷൻ നോട്ടീസ്
ജില്ലാ വ്യവസായ കേന്ദ്രം, ഉപ കാര്യാലയങ്ങളായ വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകളുടേയും ബോർഡുകൾ നിർദ്ദിഷ്ട മാതൃകയിൽ നിർമ്മിച്ചു നൽകാന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 30ന് വൈകുന്നേരം മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് സമർപ്പിക്കണം. ഫോൺ- 04936 202485
റീ ടെണ്ടർ
മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ നഗരസഭ, തിരുനെല്ലി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ 131 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ പാൽ ആഗസ്റ്റ് മുതൽ 2027 മാർച്ച് വരെയുള്ള നിശ്ചിത ദിവസങ്ങളിൽ അങ്കണവാടി കേന്ദ്രങ്ങളിൽ എത്തിക്കാന്‍ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്ര വച്ച റീ ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 11ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടർ ഫോം സ്വീകരിക്കും. ഫോൺ - 04935 240324, 8086311616

