Advertisement

സ്‌ട്രോക്ക്;ഓരോ നിമിഷവും നിർണായകം;ആദ്യം ചെയ്യുന്നകാര്യം ജീവൻ രക്ഷിക്കാം;അല്ലെങ്കിൽ ജീവിതംതന്നെ മാറിമറിയാം

നിങ്ങളുടെ മാതാപിതാക്കള്‍ക്കോ പങ്കാളിക്കോ സഹപ്രവര്‍ത്തകര്‍ക്കോ ബന്ധുക്കള്‍ക്കോ അല്ലെങ്കില്‍ ചുറ്റുമുള്ള ആര്‍ക്കെങ്കിലുമോ പെട്ടെന്ന് പക്ഷാഘാതം (സ്‌ട്രോക്ക്) ഉണ്ടായേക്കാം. രോഗി ജീവിതത്തിലേക്ക് തിരിച്ചുവരുമോ, വീണ്ടും നടക്കുമോ, ജോലിയില്‍ വീണ്ടും പ്രവേശിക്കുമോ എന്നതെല്ലാം ആദ്യത്തെ 10 മിനിറ്റിനുള്ളില്‍ നിങ്ങള്‍ എടുക്കുന്ന നിര്‍ണായക തീരുമാനത്തെ ആശ്രയിച്ചിരിക്കും. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വൈകല്യത്തിന് കാരണമാകുന്ന രോഗങ്ങളില്‍ ഒന്നാണ് സ്‌ട്രോക്ക്/പക്ഷാഘാതം. എന്നാല്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന സത്യം എന്തെന്നാല്‍ സമയത്ത് ശരിയായ ചികിത്സ ലഭിച്ചാല്‍ പലരെയും പൂര്‍ണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയും എന്നതാണ്.strokeഅതിന് ആദ്യം സ്‌ട്രോക്ക് ഉടനടി തിരിച്ചറിയണംഓര്‍ക്കൂ: BE FASTB - Balance: പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുന്നുണ്ടോ?E - Eyes: ഒരു കണ്ണിലോ രണ്ടുകണ്ണിലോ കാഴ്ച മങ്ങുന്നുണ്ടോ?F - Face: മുഖം ഒരു വശത്തേക്ക് കോടിയോ?A - Arm: ഒരു കൈ ഉയര്‍ത്താന്‍ കഴിയുന്നില്ലേ? ബലക്കുറവുണ്ടോ?S - Speech: സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? വാക്കുകള്‍ കുഴയുന്നുണ്ടോ?T - Time: ഒരു നിമിഷം പോലും പാഴാക്കരുത്.ആദ്യ ശുശ്രൂഷ എന്താണ്?പലരും കരുതുന്നത് പോലെ വീട്ടുവൈദ്യമോ, മരുന്നോ, വെള്ളമോ, കാപ്പിയോ, പഞ്ചസാരയോ അല്ല ആദ്യ ശുശ്രൂഷ.ഏറ്റവും പ്രധാനപ്പെട്ട ആദ്യ ശുശ്രൂഷ രോഗിയെ കഴിയുന്നത്ര വേഗത്തില്‍ ഒരു സമ്പൂര്‍ണ Stroke Unit ഉള്ള ആശുപത്രിയില്‍ എത്തിക്കുക എന്നതാണ്. സ്‌ട്രോക്കിനുള്ള അത്യാവശ്യ ചികിത്സ സാധാരണയായി 4½ മണിക്കൂറിനുള്ളില്‍ ആരംഭിക്കണം. ഇതില്‍ യാത്രാസമയവും, അടിയന്തര എം.ആര്‍.ഐ (Emergency MRI) ഉള്‍പ്പെടെ പക്ഷാഘാതം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ സമയവും ഉള്‍പ്പെടുന്നു.പക്ഷേ ഓര്‍ക്കുക 'Earlier is Better.' എത്ര നേരത്തെയാകുന്നുവോ അത്രയും നല്ലത്. ഓരോ മിനിറ്റും ലക്ഷക്കണക്കിന് മസ്തിഷ്‌കകോശങ്ങള്‍ നഷ്ടപ്പെടാം. സ്‌ട്രോക്ക് സംശയിക്കുന്ന രോഗിയെ സമയം നഷ്ടപ്പെടുത്തി ചെറിയ ക്ലിനിക്കുകളിലോ സ്‌ട്രോക്ക് ചികിത്സ സൗകര്യമില്ലാത്ത ആശുപത്രികളിലോ കൊണ്ടുപോകുന്നത് ചികിത്സ വൈകിപ്പിച്ചേക്കാം. സാധ്യമെങ്കില്‍ നേരിട്ട് Stroke Unit ഉള്ള ആശുപത്രിയിലേക്കാണ് എത്തിക്കേണ്ടത്.

ARIYIPPU
News Image

വൈദ്യുതി പ്രതിസന്ധി നവംബറിലും? ഹിമാചൽ പ്രദേശിൽ നിന്ന് കിട്ടില്ല, പീക്ക് സമയത്ത് ലഭ്യമാക്കാൻ സർക്കാർ തലത്തിലും ശ്രമം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അടുത്ത മാസവുമുണ്ടായേക്കും. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ അനിശ്ചിതത്വത്തിൽ തുടരുന്നതിനാൽ കേരളത്തിൽ നവംബർ മാസം മുതൽ വീണ്ടും ലോഡ്ഷെഡിംഗിനും വൈദ്യുതി പ്രതിസന്ധിക്കും സാധ്യതയുണ്ടെന്നാണ് സൂചന. സമയത്ത് തീരുമാനം അറിയിക്കാതിരുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയേക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പീക്ക് സമയത്ത് 738 മെഗാ വാട്ട് വരെ കുറവുണ്ട്. പീക്ക് സമയത്ത് വൈദ്യതി ലഭ്യമാക്കാൻ സർക്കാർ തലത്തിലും ശ്രമം നടക്കുന്നുണ്ട്. തത്സമയ വിപണിയിൽ നിന്ന് കിട്ടിയില്ലെങ്കിൽ നിയന്ത്രണം വേണ്ടി വന്നേക്കും.

GENERAL
News Image

സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ വൻ ഇടിവ്, വെളളി വിലയും കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വ‍‌ർണം ​ഗ്രാമിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് (8 ​ഗ്രാം) 1240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ സ്വ‍ർണം ​ഗ്രാമിന് 13,040 രൂപയിലും പവന് 1,04,320 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ​ഗോൾഡ് ആന്റ് സിൽവ‍‌ർ മെ‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം സ്വ‍ർണ വിലയിൽ മാറ്റമില്ലാതെ പവന് 1,05,560 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ​ഗ്രാമിന് 2,100 രൂപയിലുമാണ് വ്യാപാരം നടക്കുക.

ARIYIPPU
News Image
Advertisement

മമ്മൂട്ടിയുമായുള്ള എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളുടെ കൂടിക്കാഴ്‌ച; വിശദീകരണവുമായി ചിന്ത ജെറോം; സൈബർ ആക്രമണം ശരിയല്ലെന്ന് വിമർശനം

മമ്മൂട്ടിയുമായുള്ള ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളുടെ കൂടിക്കാഴ്‌ചയിൽ വിശദീകരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ചിന്ത ജെറോം. ഇരു സംഘടനകളുടെയും പ്രവർത്തകരുടെയും അനുഭാവികളുടെയും ഭാഗത്ത് നിന്നുണ്ടായ അതിരൂക്ഷമായ സൈബർ ആക്രമണത്തിന് പിന്നാലെയാണ് വിശദീകരണം. മമ്മൂട്ടിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ശരിയായ സമീപനമല്ലെന്നും എപ്പോഴോ പറഞ്ഞുതീർന്ന ഒരു കാര്യത്തിൻ്റെ പേരിൽ ആക്രമണം തുടരുന്നത് ശരിയല്ലെന്നും ചിന്ത ജെറോം നിലപാടെടുത്തു. മമ്മൂട്ടി എന്നും ഇടതുപക്ഷ പുരോഗമന ആശയങ്ങൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും മഹാനടനാണെന്നും ഓർമിപ്പിച്ച ചിന്ത ജെറോം മമ്മൂട്ടി മലയാളത്തിൻ്റെ പൊതുസ്വത്തെന്നും പറഞ്ഞു.

KERALA
News Image

ഇ-കെ.വൈ.സി ഇല്ലെങ്കില്‍ ഇനി എല്‍.പി.ജി ബുക്കിംഗ് ഇല്ല, നവംബര്‍ ഒന്നു മുതല്‍ കര്‍ശന നിയന്ത്രണം; ആധാര്‍ ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കണം

ആധാര്‍ ഇ-കെ.വൈ.സി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിംഗിന് തടസ്സം നേരിടും.ഒക്ടോബര്‍ ഒന്നു മുതല്‍ നടപടിക്രമം പൂര്‍ത്തിയാക്കാത്തവരുടെ ബുക്കിംഗ് അനുവദിക്കുന്നില്ലെന്നും നവംബര്‍ ഒന്നു മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്നും റിപ്പോര്‍ട്ട്. സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ബയോമെട്രിക് ആധാര്‍ പരിശോധന പൂര്‍ത്തിയാക്കണം. നേരത്തേ ഇ-കെ.വൈ.സി പൂര്‍ത്തിയാക്കിയവര്‍ വീണ്ടും ചെയ്യേണ്ടതില്ല.2024 മുതല്‍ ഇ-കെ.വൈ.സി നടപടികള്‍ ആരംഭിച്ചിരുന്നു. മരിച്ച ഗുണഭോക്താവിന്റെ പേരിലുള്ള കണക്ഷന്‍ തുടരാന്‍ അവകാശികള്‍ പേരുമാറ്റം നടത്തി ഇ-കെ.വൈ.സി പൂര്‍ത്തിയാക്കണം. നടപടിക്രമം പൂര്‍ത്തിയാക്കാത്തവരുടെ സബ്‌സിഡി നിരക്കിലുള്ള റീഫില്‍ ബുക്കിംഗ് തടയും.ഇ-കെ.വൈ.സി ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ബന്ധപ്പെട്ട വിതരണക്കാരനെ അറിയിച്ച്‌ വിപണി നിരക്കില്‍ അഞ്ച് കിലോ അല്ലെങ്കില്‍ പത്ത് കിലോ സിലിണ്ടര്‍ വാങ്ങാനുള്ള സൗകര്യമുണ്ട്.

GENERAL
News Image

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ

പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നവംബർ 14 വരെ നീട്ടിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നീ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾക്കുമാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും ഇൻഡിഗോ 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇൻഡിഗോയുടെ വാർത്താക്കുറിപ്പ് റിയാദിലെ ഇന്ത്യൻ എംബസിയും തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.സർവീസ് റദ്ദാക്കൽ ബാധിക്കുന്ന യാത്രക്കാരെ ബുക്കിംഗ് വേളയിൽ നൽകിയിട്ടുള്ള ഫോൺ നമ്പർ വഴി നേരിട്ട് വിവരമറിയിക്കും. യാത്ര മുടങ്ങിയവർക്ക് യാതൊരുവിധ അധിക നിരക്കും നൽകാതെ യാത്രാ തീയതി മാറ്റുന്നതിനോ, ടിക്കറ്റ് തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതിനോ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

GENERAL
News Image

കേരളത്തിന് 70 വയസ്, 70 വയസ് പിന്നിട്ടവർക്ക് വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സപ്ലൈകോ ഓഫർ

കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന്, 70 വയസും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ച്, ഒരു ലിറ്റർ 229 രൂപ നിരക്കിൽ ലഭ്യമാക്കും.കേരളത്തിന്‍റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ഓഫർ. മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നവംബർ ഒന്ന് മുതൽ ഏഴ് വരെ സപ്ലൈകോ നിലവിൽ നൽകുന്ന വിൽപ്പന വിലയിൽ നിന്ന് ഏഴ് ശതമാനം വിലക്കുറവ് ലഭിക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും. കേരളപ്പിറവിയുടെ മധുരം വീടുകളിലേക്കും പകരാൻ ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് നവംബർ ഒന്ന് മുതൽ 30 വരെ 10 ശതമാനം വിലക്കുറവും എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കും. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിനും പുറമെയാണിത്.അതേസമയം, സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ് സപ്ലൈകോ. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗിൽ പുനരവതരിപ്പിക്കുകയും ചെയ്യും. ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസിൽ നടക്കുന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഈ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കും.

KERALA
News Image

ഏറെക്കാലമായി നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു. 2022 മാര്‍ച്ച് 31ന് ശേഷം നികുതി അടക്കാന്‍ കഴിയാത്ത, അതിന് മുന്‍പ് എത്ര കാലത്തേക്കും നികുതി കുടിശ്ശികയുള്ള വാഹന ഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നാല് വര്‍ഷത്തില്‍ കൂടുതലായി എത്ര കാലത്തെ കുടിശ്ശികയുണ്ടെങ്കിലും 2022 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള നികുതി കുടിശ്ശികയുടെ നിശ്ചിത ശതമാനം തുക മാത്രം അടച്ച് തീര്‍പ്പാക്കാന്‍ ഈ പദ്ധതി അവസരം നല്‍കും."നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 2026 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം.ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 2026 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനം മാത്രം.ഈ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ സൗകര്യം 2027 മാര്‍ച്ച് 31 വരെയാണ് ലഭ്യമാകുക. പദ്ധതി പ്രയോജനപ്പെടുത്തുന്ന വാഹന ഉടമകളെ ഗ്രീന്‍ ടാക്‌സ് അടയ്ക്കുന്നതില്‍ നിന്നും ക്ഷേമനിധി രസീത് ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ടതോ പൊളിച്ചുമാറ്റിയതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകള്‍ക്ക് മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ നികുതി ബാധ്യതയില്‍ നിന്ന് ഇളവ് ലഭിക്കുന്നതാണ്. റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്കും നികുതിയോടൊപ്പം റവന്യു കളക്ഷന്‍ ചാര്‍ജ് അടച്ച് ഈ പദ്ധതിയുടെ പ്രയോജനം നേടാം.വാഹനം നിലവിലില്ല എന്ന നിലയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ബാധ്യത അവസാനിപ്പിച്ച വാഹനം ഭാവിയില്‍ റോഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഇളവില്ലാതെ യഥാര്‍ത്ഥ നികുതി പൂര്‍ണ്ണമായും അടക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

GENERAL
News Image

ഫോർമർ ഗസറ്റെഡ് ഓഫീസർസ് കോൺഗ്രസ്‌ ജില്ലയിൽ രൂപീകരിച്ചു.

കൽപ്പറ്റ :ഫോർമർ ഗസറ്റെഡ് ഓഫീസർസ് കോൺഗ്രസ്‌ (FGOC) വയനാട് ജില്ലാ രൂപീകരണ യോഗം കൽപ്പറ്റ കോൺഗ്രസ്സ് ഭവനിൽ വെച്ച് ഡി.സി സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക്ക്  ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു ,“.ഡോ.എം.എ.ഹക്കീം അധ്യക്ഷത വഹിച്ചു.അഡ്വ.പദ്മകുമാർ ടി.എ .,മുരളീധരൻ കെ, രാംദാസ് എസ് ,സഫ്‌വാൻ പി,ടി.ഒ.റൈമൺ , ജോസഫ് സി ,മോളി ടിജെ, ബേബി നാപ്പള്ളി, എം.ആർ.മോഹൻ, കെ.ശശികുമാർ, എന്നിവർ സംസാരിച്ചു. ഓരവാഹികളായിഡോ: എം.എ ഹക്കീം(പ്രസിഡണ്ട്),ടി.ഒ. റെയ്മൺ(വൈസ് പ്രസിഡണ്ട് )ഡോ: എൻ . ശശീധരൻ(വൈസ് പ്രസിഡണ്ട് ), മുരളീധരൻ എൻ(സെക്രട്ടറി),മുരളി കെഎസ് (ജോയിൻ്റ് സെക്രട്ടറി), തങ്കമണി ടി.ഐ.,മോഹൻ എം ആർ(ട്രഷറർ),ബേബി നാപ്പള്ളി, മോളി കെ.ജെ, രാധകൃഷ്ണൻ വി, ഡോ: എൻ. ശശീധരൻ , കെ.ശശികുമാർ, വനിതാ ഫോറം കൺവീനർ . മോളി കെ.ജെ(സ്റ്റേറ്റ് കൗൺസിലേഴ്സ്),കനകദാസ് എച്ച് , മാത്യൂ സക്കറിയാസ്, രജനി എൻ , എം . തോമസ്(എക്സി:മെംബേർസ്) എന്നിവരെ തിരഞ്ഞെടുത്തു

KALPETTA
News Image

സർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: റവന്യു വകുപ്പിൽ 152 വാഹനങ്ങൾ പുതിയതായി അനുവദിച്ച സർക്കാറിനെയും റവന്യം വകുപ്പ് മന്ത്രി എ.പി.അനിൽ കുമാറിനും അഭിവാദ്യങ്ങൾ അർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ പ്രകടനം നടത്തി.ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് ടി.പരമേശ്വരൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ,സംസ്ഥാന കമ്മറ്റിയംഗം സി.കെ.ജിതേഷ്, പി.ടി സന്തോഷ്, എം. നസീമ, പുഷ്പവല്ലി, ഗ്ലോറി സെക്വിറ, സി.ആർ, അഭിജിത്, എം.വി.സതീഷ്,കെ.ഇ. ഷീജ മോൾ, ഇ.റ്റി രതീഷ് നേതൃത്വം നൽകി.

KALPETTA
News Image

സ്കിൽ ഫെസ്റ്റിവൽ നടത്തി

സർവ്വജന ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.ക്യൂ.എഫ് കോഴ്സുകളിലെ വിദ്യാർത്ഥികൾ അവരുടെ പഠനപ്രക്രിയയുടെ ഭാഗമായും അല്ലാതെയും ആർജ്ജിച്ചെടുത്ത തൊഴിൽ നൈപുണികളുടെ പ്രദർശനവും മാറ്റുരയ്ക്കലും ലക്ഷ്യമിട്ടുകൊണ്ട് നൈപുണ്യമേള നടത്തി. വിദ്യാർത്ഥികളിൽ അന്തർലീനമായ തൊഴിൽ നൈപുണികളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ആശയ രൂപീകരണത്തിനും പൊതുജനങ്ങളുടെ ഇടയിൽ തൊഴിൽ വിദ്യാഭ്യാസത്തെ കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുന്നതിനും സഹായകമാണ് നൈപുണ്യ മേള.സ്കൂൾ തലത്തിൽ നടന്ന പ്രദർശന മത്സരത്തിൽ ഫാഷൻ ഡിസൈനിംഗ് വിഭാഗം ഒന്നാംസ്ഥാനം നേടുകയും വടകരയിൽ വച്ച് നടക്കുന്ന മേഖലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രദർശനം ആസ്വദിക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. തുടർന്ന് വിവിധ തത്സമയ മത്സരങ്ങൾ നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . പ്രിൻസിപ്പൽ ദിലിൻ സത്യനാഥ് ,അമ്പിളി നാരായണൻ ,അഞ്ജു ,സൗമ്യ ,അഞ്ജു പൗലോസ് എന്നീ അധ്യാപകരും പിടി എ ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.

SULTAN BATHERY
News Image

ശ്രദ്ധയ്ക്ക്, നവംബർ 1 വരെ താപനില നാല് ഡിഗ്രി വരെ കൂടാൻ സാധ്യത; ജാഗ്രതാനിർദേശം

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ 28 മുതൽ നവംബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്നാണ് അറിയിപ്പ്.ജാഗ്രതാ നിർദേശങ്ങൾപകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണംദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

KALPETTA
News Image

ഉപജില്ലാ പ്രവൃത്തി പരിചയ മേള: മികവ് തെളിയിക്കാൻ 32 ഗോത്ര വിദ്യാർത്ഥികൾ

സുൽത്താൻ ബത്തേരി: ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരയ്ക്കാൻ ഒരുങ്ങി 32 ഗോത്ര വിദ്യാർത്ഥികൾ. സുൽത്താൻ ബത്തേരി നഗരസഭയുടെ നൂതന പദ്ധതിയായ ‘ഡ്രോപ്പ് ഔട്ട് ഫ്രീ’യിൽ ഉൾപ്പെടുത്തിയാണ് ഈ കുട്ടികൾക്ക് വിവിധ തൊഴിൽ-കരകൗശല നിർമ്മാണ മേഖലകളിൽ പ്രത്യേക പരിശീലനം നൽകിയത്. വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഉപജീവന മാർഗ്ഗമായി പ്രയോജനപ്പെടുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചത്.ക്യാരി ബാഗ് നിർമ്മാണം, എംബ്രോയിഡറി, വെജിറ്റബിൾ പ്രിന്റിംഗ്, ബുക്ക് ബൈൻഡിങ്, മെറ്റൽ എൻഗ്രേവിങ്, പേപ്പർ ക്രാഫ്റ്റ്, കാർഡ് ആന്റ് സ്ട്രോ ബോർഡ് ഉൽപ്പന്നങ്ങൾ, ക്ലേ മോഡലിംഗ്, ചിരട്ട ഉൽപ്പന്നങ്ങൾ (കോക്കനട്ട് ഷെൽ ക്രാഫ്റ്റ്), വുഡ് വർക്ക് തുടങ്ങിയ വിവിധ ഇനങ്ങളിലാണ് 11 ദിവസങ്ങളിലായി സമഗ്ര പരിശീലനം നൽകിയത്.തുടർന്ന്, വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും നടന്നു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ ഇന്ദ്രജിത് എം.കെ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അംഗങ്ങളായ ഷിഫാനത്ത് വി.കെ, ലീല പാൽപാത്ത്, കൗൺസിലർ നൗഷാദ് മംഗലശ്ശേരി, നിർവ്വഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൽ നാസർ, ബിജി വർഗീസ്, ദില്ലിൻ സത്യനാഥ്, റസിയ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.11 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികൾക്ക് ആലിസ് കെ.എം, ജിസോ മോൾ, മുഹമ്മദ് ഹാഷിർ എന്നിവർ നേതൃത്വം നൽകി.

SULTAN BATHERY
News Image

മീനങ്ങാടിയിൽ ലഹരിക്കെതിരെ കൗമാരക്കരുത്ത്

മീനങ്ങാടി:വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗ പ്രവണതകൾക്കെതിരെ പ്രതിരോധം തീർക്കാൻ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ "പുനർജനി: പുതിയൊരു പ്രഭാതത്തിലേക്ക്" എന്ന പേരിൽ വിപുലമായ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.​കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും സെമിനാറും നയിച്ചു. കൗമാരപ്രായക്കാരെ സ്വാധീനിക്കുന്ന ലഹരി മാഫിയകളെ ചെറുത്തുതോൽപ്പിക്കാൻ വിദ്യാർത്ഥികൾ സ്വയം ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സോഷ്യൽ മീഡിയ വഴിയുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ച്,കായിക വിനോദങ്ങളിലും സർഗ്ഗാത്മക പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകുകയാണ് ലഹരി വിപത്തിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​ചടങ്ങിൽ മദർ പി.ടി.എ. പ്രസിഡന്റ് പി.ഡി.വിൻസി ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് യു.വസുമതി അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ടി.വി.കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. അദ്ധ്യാപകരായ സി.മനോജ്, വി.ആർ.പ്രകാശ്,എ.വി.അനിൽകുമാർ,ആന്റി നാർക്കോട്ടിക് ക്ലബ്ബ് വിദ്യാർത്ഥി പ്രതിനിധികളായ പി.എസ്.അഭിനവ് (8.D), കെ.ആർ.ദേവതീർത്ഥ (9.B) എന്നിവർ സംസാരിച്ചു.​ആന്റി നാർക്കോട്ടിക് ക്ലബ്ബ് കൺവീനർ എം.സി.രമേശൻ നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് അണിനിരന്ന ലഹരി വിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.

KALPETTA
News Image

വിനോദയാത്രയ്ക്കിടെ പി.ടി.എ. പ്രസിഡന്റും പ്രിൻസിപ്പലും മദ്യപിച്ചതായി ആരോപണം

വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്വിനോദയാത്രയ്ക്ക് പോയ സംഘത്തിൽ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും മദ്യപിച്ചതായി ആരോപണം. ഹൈദരാബാദിലേക്കുള്ള വിനോദയാത്രയ്ക്കിടെ പ്രധാനാധ്യാപകൻ ഷിവി കൃഷ്‌ണനെയും പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസി നെയും മദ്യലഹരിയിൽ കണ്ടെന്നാണ് വിദ്യാർഥികളുടെ പരാതി.ഹൈദരാബാ ദിൽനിന്ന് സ്‌കൂളിലേക്ക് വിനോദയാത്രാ സംഘം തിരിച്ചെത്തിയപ്പോൾ രക്ഷി താക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പിടിഎ പ്രസിഡന്റ് മദ്യപിച്ചെന്നും അയാൾക്കൊപ്പം യാത്ര തുടരേണ്ടതില്ലെന്ന് കുട്ടി കൾ ആവശ്യപ്പെട്ടതായുമാണ് പ്രിൻസിപ്പലിൻ്റെ വാദം. കുട്ടികളുടെ ആവശ്യ പ്രകാരം പി.ടി.എ. പ്രസിഡൻ്റിനെ വഴിയിൽ ഇറക്കിവിട്ട ശേഷമാണ് കുട്ടികളു മായി യാത്ര തുടർന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ പരാതി ഉയർ ന്ന പശ്ചാത്തലത്തിൽ മീനങ്ങാടി പോലീസ് പ്രധാനധ്യാപകനെ ആശുപത്രിയി ലെത്തിച്ച് വൈദ്യ പരിശോധന നടത്തിയിട്ടുണ്ട്. ഫലം വരുന്നതിനനുസരിച്ചാ യിരിക്കും തുടർ നടപടികൾ. സംഭവത്തെ തുടർന്ന് ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഡോ.പി.എ ജലീൽ സ്‌കൂളിലെത്തി. സ്ഥാപനവും വിദ്യാർത്ഥിക ളുമാണ് വലുതെന്നും നിഷ്‌പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെ തിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

KALPETTA
News Image

ഭിന്നശേഷിക്കാർക്ക് ധനസഹായ പദ്ധതികൾ

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുന്ന വിദ്യാകിരണം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം നൽകുന്ന വിദ്യാജ്യോതി, വിവാഹ ധനസഹായ പദ്ധതിയായ പരിണയം, ഭിന്നശേഷിക്കാരായ അമ്മമാരുടെ കുട്ടികൾക്ക് രണ്ടുവയസ്സുവരെ സാമ്പത്തിക സഹായം നൽകുന്ന മാതൃജ്യോതി, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്ന സ്വാശ്രയ പദ്ധതികളിലേക്ക് സുനീതി പോർട്ടൽ വഴി അപേക്ഷിക്കാം. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന അനാഥർക്കും  അശരണർക്കും ആഹാരം, വസ്ത്രം, വൈദ്യസഹായം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഇംപ്രസ്റ്റ് മണി പദ്ധതി, അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന പരിരക്ഷ പദ്ധതി, ഭിന്നശേഷിക്കാർക്കുള്ള കായിക പദ്ധതി എന്നിവയിലേക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിലും അപേക്ഷിക്കാം. 2026–27 സാമ്പത്തിക വർഷത്തിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് www.suneethi.sjd.kerala.gov.in സന്ദർശിക്കുക. ഫോൺ: 04936 205307.

ARIYIPPU
News Image

'സ്‌ക്രീൻ ലോക്ക്' ഹ്രസ്വചിത്ര പ്രദർശനവും ഉദ്ഘാടനവും ഒക്ടോബർ 31-ന് കൽപ്പറ്റയിൽ

കൽപ്പറ്റ: ആർട്ട്‌ലൈൻ ക്രിയേഷൻസിന്റെ ബാനറിൽ ശശി മാഹി രചനയും ഛായാഗ്രഹണവും എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച 'സ്‌ക്രീൻ ലോക്ക്' (SCREEN LOCK) എന്ന ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനവും ആദ്യ പ്രദർശനവും ഒക്ടോബർ 31 ശനിയാഴ്ച നടക്കും.​കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിൽ വൈകുന്നേരം 4 മണിക്കാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. കുടുംബ-സാമൂഹിക പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.​ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (DLSA) സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ആർ. അനിത ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്ര താരം അബു സലീം മുഖ്യാതിഥിയായി പങ്കെടുക്കും. സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും.

KALPETTA
News Image

വയോജനങ്ങൾക്കും,ഹരിത കർമ്മ സേന അംഗങ്ങൾക്കും ശ്രേയസിന്റെ സ്നേഹാദരം

ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളെയും,ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ എബി ജോസഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ് അധ്യക്ഷത വഹിച്ചു.സി ഡി ഒ പി.വി.സാബു,സെക്രട്ടറി ഷീജ മനു എന്നിവർ സംസാരിച്ചു.

ARIYIPPU
News Image

സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ യോഗ പരിശീലനം 15 ദിവസം പൂർത്തിയാക്കി

കോട്ടത്തറ: സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യോഗ പരിശീലനം 15ദിവസം പൂർത്തിയാക്കി. യോഗ ഇൻസ്ട്രക്ടർ എയ്ഞ്ചലിനയുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.യോഗയുടെ പ്രാധാന്യം, ശാരീരിക ആരോഗ്യം, മാനസിക ഏകാഗ്രത എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പരിശീലനത്തിലൂടെ അറിവ് ലഭിച്ചു. വിവിധ യോഗാസനങ്ങളും ശ്വസനക്രമങ്ങളും പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ അഭ്യസിച്ചു.

KALPETTA
News Image

കാവൽ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടേയും ലൈംഗിക അതിക്രമം അതിജീവിച്ച കുട്ടികളുടേയും സമഗ്രമായ പരിരക്ഷയും സംരക്ഷണവും പുനരധിവാസവും ലക്ഷ്യമിട്ട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പാക്കുന്ന കാവൽ പ്ലസ് പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് അനുയോജ്യരായ സന്നദ്ധ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന സംഘടന തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് 1955, സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1860, ഇന്ത്യൻ ട്രസ്റ്റ് ആക്ട് 1882 എന്നിവയിൽ ഏതെങ്കിലും ഒന്ന് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം അല്ലെങ്കിൽ എം എസ് ഡബ്ല്യൂ, ബി എസ് ഡബ്ല്യൂ കോഴ്സുകൾ നടത്തുന്ന അക്കാദമിക് സ്ഥാപനങ്ങളുടെ എക്സ്റ്റൻഷൻ സംവിധാനമായിരിക്കണം. കൂടാതെ, സാമൂഹ്യ നീതി വകുപ്പിന്റെ അക്രഡിറ്റേഷൻ ലഭിച്ചതോ കുട്ടികളുടെ പുനരധിവാസ മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളതോ ആയ സംഘടനയായിരിക്കണം. ക്രിമിനൽ പശ്ചാത്തലമുള്ള സംഘടനകൾ അപേക്ഷിക്കാൻ പാടില്ല. താത്പര്യമുള്ള സംഘടനകൾ കഴിഞ്ഞ രണ്ട് വർഷത്തെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ്, ഭരണ റിപ്പോർട്ട് എന്നിവ സഹിതം നവംബർ 13-നകം 'ജില്ലാ ശിശു സംരക്ഷണ ഓഫീസർ, വനിതാ ശിശു വികസന വകുപ്പ് സമുച്ചയം, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത്' എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 04396 246 098, ഇമെയിൽ: dcpowyd@gmail.com

ARIYIPPU
News Image