ദഹനക്കേട് എന്ന് കരുതി ഗൗരവത്തിൽ എടുക്കില്ല; ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്ക്: നിരവധി ഇന്ത്യൻ യുവാക്കളുടെ ജീവൻ കവർന്ന ഈ അസുഖത്തെ കുറിച്ച് കരുതിയിരിക്കുക

യൗവനത്തില്‍ തന്നെ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ച്‌ സിനിമാ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യം നല്ല രീതിയില്‍ സംരക്ഷിക്കുന്നവർ പോലും അസുഖത്തിന് കീഴടങ്ങുന്നത് കാണുമ്ബോഴാണ് ഈ വിഷയം ചർച്ചയാകുന്നത്.

അടുത്തിടെയാണ് ഹിന്ദി ടെലിവിഷൻ താരമായ വികാസ് സേഥി (48) മരിച്ചത്. ജിമ്മില്‍ സ്ഥിരമായി പോകാറുള്ള അദ്ദേഹത്തിന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. അദ്ദേഹത്തിന് ആശുപത്രിയില്‍ പോകാൻ താല്‍പ്പര്യമില്ലാതിരുന്നതിനാല്‍, ഡോക്‌ടറെ വീട്ടില്‍ വരുത്തി ചികിത്സിച്ചു. പിറ്റേന്ന് രാവിലെ അദ്ദേഹം മരിച്ചു. ദഹനക്കേടിന്റെ ലക്ഷണങ്ങളാണ് ശരീരം കാണിച്ചതെങ്കിലും ഒടുവില്‍ എത്തിപ്പെട്ടത് ഹൃദയാഘാതത്തിലേക്കാണ്. ഇതിന് മുമ്ബും ഹൃദയാഘാതം വരുന്നതിന്റെ പ്രാഥമിക ലക്ഷണമായി ദഹനക്കേട് ഉണ്ടാവും എന്ന് പറയപ്പെട്ടിരുന്നു. എന്നാല്‍, അതില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഒരാള്‍ക്ക് കൂടി അത്തരത്തിലൊരു ലക്ഷണം ഉണ്ടായിരിക്കുകയാണ്.

ദഹനക്കേടും ഹൃദയസ്തംഭനവും തമ്മിലുള്ള ബന്ധം

തലകറക്കം, നെഞ്ചുവേദന തുടങ്ങിയവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ദഹനക്കേട് അസിഡിറ്റിയുമായി ബന്ധപ്പെടുത്തിയുമാണ് പറയുന്നത്. അതിനാല്‍തന്നെ ഈ ലക്ഷണത്തിന് ഹൃദയാഘാതവുമായി ബന്ധമുണ്ടെന്ന് ആരും കരുതില്ല. യഥാർത്ഥത്തില്‍, ഹൃദയാഘാതം ഉണ്ടാകുമ്ബോള്‍ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലയ്‌ക്കുന്നു. ശരീരത്തില്‍ സമ്മർദ പ്രതികരണങ്ങള്‍ ഉണ്ടാകുന്നു. ഇത് ദഹനത്തെയും ബാധിക്കും. അങ്ങനെ ഛർദിയും വയറിളക്കവും മാറിമാറി ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ടാകുമെന്നാണ് ഹൈദരാബാദ് അപ്പോളോ ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാറിനെ ഉദ്ധരിച്ച്‌ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തത്. മാത്രമല്ല, ഹൃദയാഘാതം ഉണ്ടാകുന്നതില്‍ ഏതാണ് 33 ശതമാനം പേരിലും നെഞ്ചുവേദന ഇല്ലായിരിക്കും.

പുകവലിക്കുന്നവർ, രക്താതിസമ്മർദം, കൊളസ്‌ട്രോള്‍ തുടങ്ങയവയ്‌ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ എന്നിവർക്ക് ആദ്യം പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും മടിക്കാതെ ആശുപത്രിയില്‍ പോകണം. ചെറിയ ലക്ഷണങ്ങള്‍ തോന്നിയാലും ആദ്യമേ ആശുപത്രിയിലെത്തി ഇസിജി, രക്തപരിശോധന എന്നിവ നടത്തണം. ഇതിലൂടെ വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ സാധിക്കും.

ഹൃദയാഘാതവും നെഞ്ചെരിച്ചിലും തമ്മിലുള്ള വ്യത്യാസം

അന്നനാളത്തില്‍ ആമാശയത്തിലെ ആസിഡ് തിരികെ കയറുമ്ബോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കുമ്ബോള്‍ അന്നനാളത്തിലെ പേശികള്‍ ശരിയായി പ്രവർത്തിച്ചില്ലെങ്കിലും ഇതുണ്ടാകാം. നെഞ്ചെരിച്ചിലിനൊപ്പം വിയർപ്പ്, തലകറക്കം, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ തോന്നിയാല്‍ ഉടൻ ആശുപത്രിയിലെത്തിക്കണം.

എന്തുകൊണ്ട് യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാകുന്നു?

30നും 40നും മദ്ധ്യേ പ്രായമുള്ള നിരവധി ഇന്ത്യക്കാർക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. 2023 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്‌, 40 – 69 വയസിനിടെ മരിക്കുന്നവരില്‍ 45 ശതമാനവും ഹൃദയാഘാതം വന്നാണ്. ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, കോളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരാണ് ഹൃദയാഘാതത്തിലേക്ക് എത്തുന്നത്. അമിതമായ മദ്യപാനം, പുകവലി എന്നിവയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ചില പൊതു ഘടകങ്ങളാണ്.

ഇനി കൃത്യമായി വ്യായാമം ചെയ്‌ത് ചിട്ടയോടെയ ജിവിക്കുന്നവരാണെങ്കില്‍ പാരമ്ബര്യം, അന്തരീക്ഷ മലിനീകരണം, ആർസെനിക്, ലെഡ് എന്നിവയുടെ സമ്ബർക്കം, അമിതമായ ചൂട് തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും ഹൃദയാഘാതത്തിന് കാരണമായേക്കാം. വിഷാദരോഗം ഉള്ളവരിലും ഹൃദയാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

മറ്റൊരു പഠനത്തില്‍, പ്രമേഹമുള്ളവർ ഹൃദ്‌രോഗം വന്ന് മരിക്കാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ നാലുമടങ്ങ് കൂടുതലാണ്. രക്തത്തിലെ പഞ്ചസാര രക്തക്കുഴലുകളെ തകരാറിലാക്കുകയും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും രക്തപ്രവാഹത്തിന് തടസമാകുകയും ചെയ്യുന്നു. അതിനാല്‍, ശരിയായ ജീവിത രീതിയിലൂടെ നമുക്ക് ഹൃദയാഘാതം വരുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.