Ariyippu
അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം.
ഹൈക്കോടതിയാണ് ആന്റോയുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിനാണ് കേസ്.നേരത്തെ, അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.പിന്നാലെയാണ് ആന്റോ ഹൈക്കോടതി സമീപിച്ചത്.
മുട്ടക്കോഴി വിതരണം
അത്യുൽപാദന ശേഷിയുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 45 മുതൽ 60 ദിവസം വരെ പ്രായമായ മുട്ടക്കോഴികുഞ്ഞുങ്ങളെ 130/ രൂപ നിരക്കിൽ 24/09/2026 വ്യാഴാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ മാനന്തവാടി മൃഗാശുപത്രിയിൽ വെച്ച് വിതരണം ചെയ്യുന്നു . താൽപര്യമുള്ളവർ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യേണ്ടതാണ് .ഫോൺ നമ്പർ 9961516370 9387463372
എസ്എഫ്ഐ സ്കൂൾ കുട്ടികളുടെ 'പൂക്കി' ബാനറിൽ വിവാദം കത്തുന്നു, കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കെഎസ്‌യു
ചവറ ഗുഹാനന്ദപുരം സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു പി വിഭാഗം കുട്ടികളെക്കൊണ്ട് 'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്ന ബാനർ പിടിപ്പിച്ച സംഭവത്തിൽ വിവാദം കത്തുന്നു. പൂക്കി ബാനറിന്‍റെ പേരിൽ എസ് എഫ് ഐക്കെതിരെ കെ എസ് യു പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രി വി ഡി സതീശന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച് കെ എസ് യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കുട്ടികളെക്കൊണ്ട് ഇത് ചെയ്യിച്ചവർക്കെതിരെ നടപടിവേണമെന്നതാണ് കെ എസ് യുവിന്‍റെ ആവശ്യം. സംഭവത്തിൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെണ്ണിയോട്-മെച്ചന-അരമ്പറ്റകുന്ന് റോഡില്‍ ഗതാഗത നിയന്ത്രണം
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വെണ്ണിയോട് - മെച്ചന -അരമ്പറ്റകുന്ന് റോഡിലെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 20) മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പടിഞ്ഞാറത്തറ നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഭാരവാഹനങ്ങള്‍, ബസുകള്‍ ഇതുവഴി കടന്നുപോകുന്നത് അപകട സാധ്യത ഉണ്ടാക്കുന്നതിനാലാണ് നിയന്ത്രണം. പടിഞ്ഞാറത്തറയില്‍ നിന്നും സര്‍വീസ് നടത്തുന്ന പൊതുയാത്രാ വാഹനങ്ങള്‍ നിര്‍മ്മാണ കാലയളവില്‍ ചെന്നലോട് - അരമ്പറ്റകുന്ന് - മെച്ചന വഴി തിരിഞ്ഞു പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് വാഹനങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദുര്‍ഘാസുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസിലോ, സബ് കളക്ടര്‍ ആന്‍ഡ് പ്രസിഡന്റ്, എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, വെറ്റിറിനറി യൂണിവേഴ്‌സിറ്റി സമീപം, പൂക്കോട് വിലാസങ്ങളിലേ സെപ്റ്റംബര്‍ 30 നകം വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍- 6238071371.
ഗതാഗത നിയന്ത്രണം
പൂതാടി-മീനങ്ങാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരപ്പുവയല്‍-താഴെമുണ്ട-നെല്ലിക്കര റോഡില്‍ കോണ്‍ക്രീറ്റ്, ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് റോഡ് ഗതാഗതത്തിന് തുറന്ന് നല്‍കും.
ശുദ്ധജല വിതരണം തടസ്സപ്പെടും
വൈത്തിരി വൈ.എം.സി.എ ശുദ്ധജല വിതരണ കേന്ദ്രത്തില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 20) മുതല്‍ സെപ്റ്റംബര്‍ 22 വരെ ശുദ്ധജല വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
താത്ക്കാലിക നിയമനം
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജില്‍ ട്രേഡ്സ്മാന്‍ പ്ലംബിങ്, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഐ.ടി.ഐ സിവില്‍, ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. ഫോണ്‍: 04936 247420
നശാ മുക്ത് ഭാരത് അഭിയാന്‍; മത്സര രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് വയനാട് മാര്‍ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നശാ മുക്ത് ഭാരത് അഭിയാന്‍ മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംഘഗാനം, സംഘനൃത്തം, മൂകാഭിനയം, ജലച്ചായം, പ്രസംഗ മത്സരം, പദ്യം ചൊല്ലല്‍, മുദ്രാവാക്യം, ഷോര്‍ട്ട് വീഡിയോ തയ്യാറാക്കല്‍ മത്സരങ്ങളിലേക്ക് 15-29 ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 27 നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 95395 97398, 9074674969.
പ്രീ-സ്‌കുള്‍ കിറ്റ് വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിലെ മാനന്തവാടി അഡീഷണല്‍ പ്രൊജക്ട് പരിധിയിലെ 100 അങ്കണവാടികളിലേക്ക് പ്രീ-സ്‌കുള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മാനന്തവാടി അഡീഷണല്‍ പീച്ചംങ്കോട്, തരുവണ - 670645 വിലാസത്തില്‍ ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒന്നിനകം നല്‍കണം. ഫോണ്‍- 04935 240754
വനം വകുപ്പിൽ ജില്ലാതല കമാൻഡ് സെന്റർ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോൺ
ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം കാര്യക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്ജില്ലാതലത്തിൽ റിയൽ ടൈം കമാൻഡ് സെന്റർ സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനം വകുപ്പിലെ എല്ലാ ഡിവിഷനുകളെയും ഏകോപിപ്പിച്ചാണ് കമാൻഡ് സെന്റർ സ്ഥാപിക്കുന്നത്. സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എം.എൽ.എമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ- വന്യജീവി സംഘർഷം തടയാൻ ജനവാസ മേഖലയിലെത്തുന്ന വന്യ മൃഗങ്ങളുടെ നീക്കം തത്സമയം നിരീക്ഷിക്കാനവശ്യമായ പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ കമാൻഡ് സെന്റർ സഹായകമാകും. വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ആക്രമണത്തിൽ ശാശ്വത വൈകല്യം സംഭവിച്ചവർക്കും പെൻഷൻ നൽകുന്ന വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണ്,ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.വനമേഖലയോട് ചേർന്ന് ട്രഞ്ചുകൾ, ഫെൻസിങ് എന്നിവആവശ്യമാണെങ്കിൽ ഉറപ്പാക്കി അറ്റകുറ്റ പ്രവർത്തികൾ കൃത്യസമയത്ത് നടത്തണമെന്ന് എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു. വന മേഖലയിൽ ജോലി ചെയ്യുന്ന റെസ്ക്യൂ ടീമുകളുടെ എണ്ണം, വനപാലകരുടെ സുരക്ഷാ ഉപകരണങ്ങൾ എന്നിവ വർദ്ധിപ്പിക്കണം. ഏതു ഭൂപ്രകൃതിയിലും സഞ്ചരിക്കാവുന്ന ആധുനിക വാഹനങ്ങൾ, ഡ്രൈവർമാർ ഉൾപ്പെടെ റെസ്ക്യൂ ടീമിന് ലഭ്യമാക്കന്ന് എം.എൽ.എ ഉഷ വിജയൻ പറഞ്ഞു.ജനജാഗ്രതാ സമിതികളിൽ കർഷകരുടെ പങ്കാളിത്തം ഉറപ്പാക്കി സമിതി സജീവമാകണം. വനത്തിനും പരിസ്ഥിതിക്കും കേടുപാടില്ലാതെ ഇക്കോ-ടൂറിസം പദ്ധതികൾ വികസിപ്പിച്ച് പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും അധിനിവേശ സസ്യമായ സെന്ന ശാസ്‌ത്രീയമായി നശിപ്പിക്കണമെന്നും എംഎൽഎ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെ.ജസ്റ്റിൻ മോഹൻ, നോർത്തേൺ സർക്കിൾചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അഞ്ജൻ കുമാർ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി. ഉമ, സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ കീർത്തി, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, നോർത്ത് വയനാട് ഡി.എഫ്. ഒ സന്തോഷ് കുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ അരുൾ സെൽവൻ, വൈൽഡ് ലൈഫ് ഡിവിഷൻ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ അജിത്ത് കെ രാമൻ, സൗത്ത് വയനാട് ഡി.എഫ്. ഒ ആഷിഖ് അലി, ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒമാരായ എ.ഷജ്ന, വി.പി ജയപ്രകാശ്, ഫോറസ്റ്റ് കൺസർവേറ്റർ ഇംത്യാസ്, അസിസ്റ്റൻ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്റ്ററി നജ്മൽ അമീൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ടെന്‍ഡര്‍ ക്ഷണിച്ചു
പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് പരിസരത്തെ പഴയ അക്വേറിയം കെട്ടിടം പൊളിച്ചു നീക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 25 ന് വെകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍- 8129339882, 7012283789.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചംങ്കോട് ടൗണ്‍, നടക്കല്‍, തരുവണ പമ്പ്-തൊണ്ണമ്പറ്റകുന്ന്, പരിയാരം മുക്ക്, വെള്ളമുണ്ട ടൗണ്‍ - മംഗലശ്ശേരിമല റോഡ്, ചിറവയല്‍ പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 19) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.
ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് പ്രവേശനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫൈഡ് ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുമായി ബന്ധപ്പെടണം. ഫോണ്‍-9495999669.
ടെന്‍ഡര്‍ ക്ഷണിച്ചു
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാതൃയാനം പദ്ധതിക്കായി 1000 സിസിയില്‍ കൂടുതലുള്ള 5 സീറ്റര്‍ സെഡാന്‍ (എ.സി ) ടൂറിസ്റ്റ് ടാക്സി വാഹനം ഓടുന്നതിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍- 04936206768 കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് പെയിന്‍ ആന്‍ഡ് പലിയേറ്റീവ് യൂണിറ്റിലേക്ക് നഗരസഭാ പരിധിയിലെ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി പരിചരണം നല്‍കുന്നതിന് ജീവനക്കാര്‍, പരിശോധന സംവിധാനങ്ങള്‍, മരുന്നുകള്‍ ഉള്‍പ്പെടെ ഹോം കെയറിന് കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികള്‍, വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 28 വരെ സമര്‍പ്പിക്കാം. ഫോണ്‍- 04936206768
ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം
കാര്‍ഗില്‍ യുദ്ധത്തില്‍ (1999) വീരമൃത്യു വരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങളിലെ വയനാട് ജില്ലക്കാരായ വിമുക്തഭടന്മാര്‍/അവരുടെ ആശ്രിതര്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04936 202668.
ഉപതിരഞ്ഞെടുപ്പ്: ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകണം
സെപ്റ്റംബർ 28 ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ളഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്ന് ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾക്ക് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി.
സിവിൽ സർവീസ് കായികമേള 17 മുതൽ
സംസ്ഥാന സർക്കാർ ജീവനക്കാർക്കായുള്ള ഈ വർഷത്തെ സിവിൽ സർവീസ് കായികമേള സെപ്റ്റംബർ 17 മുതൽ 19 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കും. സെപ്റ്റംബർ 17 ന് കൽപ്പറ്റ വൈസ്മെൻസ് ക്ലബ്ബിൽ ബാഡ്മിന്റൺ ഷട്ടിൽ മത്സരങ്ങളും ചെന്നലോട് ടേബിൾ ടെന്നീസ് ഇൻഡോർ സ്റ്റേഡിയത്തിൽ ടേബിൾ ടെന്നീസ് മത്സരങ്ങളും ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസ് ഹാളിൽ കാരംസ് മത്സരങ്ങളും നടക്കും.18 ന് എംകെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ ചെസ്സ്, ഫുട്ബോൾ, ഹോക്കി, സ്വിമ്മിംഗ്, യോഗ, അത്‍ലറ്റിക്‌സ് മത്സരങ്ങളും 19 എസ്കെഎംജെ എച്ച്എസ്എസ് ഗ്രൗണ്ടിൽ കബഡി, ലോൺ ടെന്നീസ്, പവർ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിങ് ബെസ്റ്റ് ഫിസിക്, ഗുസ്തി, ബാസ്ക്കറ്റ്ബോൾ, വോളിബോൾ ഖോ ഖോ മത്സരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കും. എൻട്രികൾ സമർപ്പിച്ച ജീവനക്കാർ മത്സര ദിവസങ്ങളിൽ അതത് കേന്ദ്രത്തിൽ രാവിലെ 10 ന് തന്നെ ഹാജരാകണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.
വിമുക്തഭടന്മാര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
2025 ജനുവരി ഒന്ന് മുതല്‍ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. തനത് സീനിയോറിറ്റി നിലനിര്‍ത്തി ഒക്ടോബര്‍ 31 വരെയാണ് രജിസ്‌ട്രേഷന്‍ പുതുക്കാവുന്നത്. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ 10/2024 മുതല്‍ 06/2026 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് സ്‌പെഷ്യല്‍ റിന്യൂവല്‍ അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെ നല്‍കാം. ജില്ലയിലെ വിമുക്തഭടന്മാര്‍ അവസരം പ്രയോജനപ്പെടുത്തി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936-202668
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പുളിഞ്ഞാല്‍, നാരോക്കടവ്, മൈലാടുംകുന്ന്, കാജ, തോട്ടുങ്കല്‍, നെല്ലിക്കച്ചാല്‍, മംഗലശ്ശേരി ചര്‍ച്ച്, കിണറ്റിങ്കല്‍, മംഗലശ്ശേരി, കണ്ടത്തുവയല്‍ വെള്ളമുണ്ട പത്താംമൈല്‍ ടൗണ്‍, പിച്ചങ്കോട് - നെല്ലേരീക്കുന്ന് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 17) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും. എച്ച് ടി ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന സരോവരം, മഞ്ഞൂറ, 13ാം മൈൽ, കാർലാട്, ആറുവാൾ, പെരുവടി, തോട്ടോളിപ്പടി, പള്ളിത്താഴെ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (സെപ്റ്റംബർ 17) രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5. 30 വരെ വൈദ്യുതി വിതരണം പൂർണമായി മുടങ്ങും.
ദര്‍ഘാസ്
വനിത ശിശുവികസന വകുപ്പിന് കീഴിലെ മാനന്തവാടി അഡീഷണല്‍ പദ്ധതി പരിധിയിലെ 100 അങ്കണവാടികള്‍ക്ക് പ്രീ-സ്‌കുള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മാനന്തവാടി
അതിഥി അധ്യാപക നിയമനം
മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലക്ചറര്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 22 ന് രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം മത്സരപരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും എത്തണം. ഫോണ്‍- 04936282095, 9400006454
'എങ്കെയൊളിന്താലും വിടമാട്ടെ'...!!! തമിഴ്‌നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്
- പിടികൂടിയത് കര്‍ണാടകയിലെ മല്‍പേയില്‍ നിന്ന്- മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായി.തിരുനെല്ലി: വയനാട് ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മുങ്ങിയ മാല കവര്‍ച്ചാസംഘത്തിലെ മൂന്ന് പേരെ കൂടി പിന്തുടര്‍ന്ന് വലയിലാക്കി വയനാട് പോലീസ്. തമിഴ്നാട് സേലം, അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു(47), ദേവി എന്ന തിലോത്തമ(53), മധുര, മുത്തുപ്പട്ടി പൊന്നി(39) എന്നീ മൂന്ന് സ്ത്രീകളെയാണ് കര്‍ണാടകയിലെ മല്‍പേ ബീച്ചില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്‌നാടിലും കര്‍ണാടകയിലും ആന്ധ്രപ്രദേശിലുമെല്ലാം വ്യാപിച്ചു കിടക്കുന്ന പിടിച്ചുപറി സംഘത്തില്‍പെട്ട ഇവരെ വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹര്‍ ഐപിഎസിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് (SAGOC) വലയിലാക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്.
ലഹരിവിരുദ്ധ ബോധവത്കരണ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
കൽപ്പറ്റ: എൻ.എം.എസ്.എം ഗവ. കോളേജിലെ ലഹരിവിരുദ്ധ സെല്ലും എക്സൈസ് വകുപ്പും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കോളേജ് തല പ്രസംഗ മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുബിൻ പി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ പി ആര് ജിനോഷ് പരിപാടിയിൽ പങ്കെടുത്ത് വിദ്യാർഥികളെ അഭിസംബോധന ചെയ്തു. യുവതലമുറയിൽ ലഹരി ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ലഹരിക്കെതിരായ ബോധവത്കരണത്തിൽ വിദ്യാർഥികൾക്ക് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.ലഹരിവിരുദ്ധ സെൽ കോ-ഓർഡിനേറ്റർ ശിഖ എൻ. അധ്യക്ഷത വഹിച്ചു. പ്രസംഗ മത്സരത്തിൽ അസിൻ പി. ജോയ് (ഒന്നാം വർഷ ബി.എ. ഹിസ്റ്ററി) ഒന്നാം സ്ഥാനവും ലാമിയ ഷിൻഷ (രണ്ടാം വർഷ ബി.എ. മാസ് കമ്മ്യൂണിക്കേഷൻ) രണ്ടാം സ്ഥാനവും ആദി നാരായണൻ (രണ്ടാം വർഷ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്) മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ അസിൻ പി. ജോയ് ജില്ലാതല മത്സരത്തിൽ കോളേജിനെ പ്രതിനിധീകരിക്കും. യൂണിയൻ ജോയിൻ്റ് സെക്രട്ടറി ഫാത്തിമ ഹർഷ നന്ദി രേഖപ്പെടുത്തി.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പള്ളിക്കൽ, പാലമുക്ക്, കാരക്കുനി, കമ്മോം, കല്ലോടി, ഒരപ്പ് എള്ളുമന്ദം, അയിലമൂല, മൂളിത്തോട്, വാളേരി, തേറ്റമല, വെള്ളിലാടി, കോച്ചുവയൽ ട്രാൻസ്ഫോർമർ പരിധിയിലും ഒഴുക്കൻമൂല- പുന്നോലിൽ റോഡ്, തരുവണ-തൊണ്ണമ്പറ്റ കുന്ന്, പീച്ചങ്കോട് - പാലേരി ഉസ്താദ് അക്കാദമി റോഡ് ഭാഗങ്ങളിലും നാളെ (സെപ്റ്റംബര്‍ 16) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
ലീഗൽ മെട്രോളജി പുന: പരിശോധനാ ക്യാമ്പ്
പൂതാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ അളവ് തൂക്ക ഉപകരണങ്ങൾ പുന:പരിശോധന നടത്തി മുദ്ര വെക്കുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പ് സെപ്റ്റംബര്‍ 19 ന് രാവിലെ 10 മുതൽ കേണിച്ചിറ പൂതാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുമെന്ന് ലീഗൽ മെട്രോളജി സുൽത്താൻ ബത്തേരി ഇൻസ്പെക്ടർ അറിയിച്ചു
ആരോഗ്യ കേരളത്തില്‍ നിയമനം
ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, എം.എല്‍.എസ്.പി, ജെ.എച്ച്.ഐ, ടെന്‍റല്‍ ഹൈജനിസ്റ്റ്, ഡയറ്റീഷ്യന്‍, ഡെവലപ്പ്മെന്‍റല്‍ തെറാപ്പിസ്റ്റ്, എപ്പിഡെമോളജിസ്റ്റ്, കൗണ്‍സിലര്‍, ടിബിഎച്ച് വിതസ്തികകളില്‍ നിയമനം നടത്തുന്നു. സെപ്തംബർ 26 ന് വൈകുന്നേരം അഞ്ചിനകം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്
ജില്ലയിലെ വി ബി ജി റാം ജി പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്തു മുൻ പരിചയമുള്ള അംഗീകൃത ചാർട്ടേഡ് അക്കൗണ്ടൻ്റമാരിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സെപ്റ്റംബര്‍ 17 ന് വൈകുന്നേരം മൂന്നിനകം കൽപ്പറ്റ വി ബി ജി റാം ജി പദ്ധതി ജില്ലാ ഓഫീസിൽ ലഭിക്കണം. ഫോണ്‍- 04936 296959
ക്യാമ്പ് ഫോളോവർ നിയമനം
വയനാട് ജില്ലാ പൊലീസ് ക്യാമ്പിൽ ഒഴിവുള്ള ധോബി, കുക്ക്, വാട്ടർ കാരിയർ, സ്വീപ്പർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ആകെ ആറ് ഒഴിവുണ്ട്. പ്രതിദിനം 750 രൂപ നിരക്കിലാണ് വേതനം. താൽപര്യമുള്ളവ അസൽ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം സെപ്റ്റംബർ 17-ന് രാവിലെ 10 ന് പുത്തൂർവയല്‍ എ.ആർ. ക്യാമ്പിൽ അഭിമുഖത്തിന് എത്തണം.
മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 24,25 തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22 ന് വൈകിട്ട് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04936-297084
